Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാദിവസവും അവലോകനവും പത്രസമ്മേളനവും; കളക്ടറും മന്ത്രിമാരും ആരോഗ്യവകുപ്പ് ഡയറക്ടറും അടക്കമുള്ള സംഘം; ഓരോ ദിവസവും അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന കോൺടാക്ട് സർവൈലൻസ് ലിസ്റ്റ്; അഭിമാനമുണ്ട്, ഈ ആരോഗ്യ സംവിധാനങ്ങൾക്കിടയിൽ എവിടെയൊക്കെയോ പ്രവർത്തിക്കാനായതിൽ: ഡോ. ജിനേഷ് പി എസ് എഴുതുന്നു

എല്ലാദിവസവും അവലോകനവും പത്രസമ്മേളനവും; കളക്ടറും മന്ത്രിമാരും ആരോഗ്യവകുപ്പ് ഡയറക്ടറും അടക്കമുള്ള സംഘം; ഓരോ ദിവസവും അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന കോൺടാക്ട് സർവൈലൻസ് ലിസ്റ്റ്; അഭിമാനമുണ്ട്, ഈ ആരോഗ്യ സംവിധാനങ്ങൾക്കിടയിൽ എവിടെയൊക്കെയോ പ്രവർത്തിക്കാനായതിൽ: ഡോ. ജിനേഷ് പി എസ് എഴുതുന്നു

ഡോ. ജിനേഷ് പി എസ്

നിപ്പ സെല്ലിൽ കുറച്ച് മണിക്കൂറുകൾ... അഭിമാനമുണ്ട്, പ്രതിരോധനടപടികൾ ഏകോപിപ്പിക്കാൻ, കോണ്ടാക്റ്റ് ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യാൻ, സർവൈലൻസിലുള്ളവരുടെ വിവരങ്ങൾ അന്വേഷിക്കാൻ, ആവശ്യമുള്ളവർക്ക് കോണ്ടാക്റ്റ് ചെയ്യാൻ ... സന്നദ്ധരായ ഒരു കൂട്ടം ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും അവിടെയുണ്ട്.

എല്ലാദിവസവും അവലോകനവും പത്രസമ്മേളനവും, കളക്ടറും മന്ത്രിമാരും ആരോഗ്യവകുപ്പ് ഡയറക്ടറും അടക്കമുള്ള സംഘം ...

ഓരോ ദിവസവും അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന കോൺടാക്ട് സർവൈലൻസ് ലിസ്റ്റ്; ആ ലിസ്റ്റിൽ ഡോക്ടർമാരടക്കമുള്ള ആരോഗ്യപ്രവർത്തകർ ധാരാളം.

പൂർണമായി ആശ്വസിക്കാനായിട്ടില്ല, ഇപ്പോഴും ജാഗ്രത പുലർത്തുക തന്നെ വേണം. അതാണ് അവിടെ നടക്കുന്നത്. നമുക്ക് വേണ്ടിയാണ് അവർ കർത്തവ്യം നിറവേറ്റുന്നത്. ചിലരെങ്കിലും ആശങ്കകൾ മൂലം അകറ്റി നിർത്തുന്നുണ്ടിവരെ.

നിന്നനിൽപ്പിൽ ചികിത്സാസൗകര്യങ്ങൾ കെട്ടിപ്പൊക്കിയ കോഴിക്കോട് മെഡിക്കൽ കോളേജ്, എല്ലാ സഹകരണവും നൽകുന്ന അദ്ധ്യാപകരും പിജി റസിഡന്റ് ഡോക്ടർമാരും ഹൗസ് സർജന്മാരും നഴ്‌സുമാരും ആരോഗ്യപ്രവർത്തകരും ... അവശ്യ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്വകാര്യ ആശുപത്രികൾ ...

ഇനിയൊരാൾക്ക് പുതിയതായി രോഗം പകരാതിരിക്കാൻ, നിലവിൽ പകർന്നവരുണ്ടെങ്കിൽ അവരെ കണ്ടുപിടിക്കാൻ, അവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ, നിലവിൽ ചികിത്സയിൽ ഇരിക്കുന്നവർക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കാൻ ... ഇതിനായി കർത്തവ്യ നിരതരാകുന്ന കേരളത്തിലെ ആരോഗ്യ മേഖല.

ഓരോ മരണവും വേദനാജനകമാണ്, ഇനിയൊരു മരണം ഉണ്ടാവാതിരിക്കട്ടെ. അതിനുവേണ്ടി പ്രവർത്തിക്കുന്ന ഏവർക്കും അഭിവാദ്യങ്ങൾ ...

നമ്മൾ വാർത്തകളിൽ കണ്ടതും വായിച്ചറിഞ്ഞതും ഈ പ്രയത്‌നത്തിന്റെ ചെറിയൊരു ഭാഗം മാത്രം. ഏറ്റവും മികച്ച കുറ്റാന്വേഷണത്തെ കവച്ചുവെക്കുന്ന അന്വേഷണങ്ങളും തുടർ നടപടികളും.

ഇത്രയും നേരിൽ കണ്ടപ്പോൾ ഒരുകാര്യം ഉറപ്പിച്ചുപറയാം.

ഇതിലധികം പെർഫെക്റ്റായി ഒരു സിസ്റ്റത്തിന് പ്രവർത്തിക്കാൻ ആകുമോ എന്ന് സംശയം തന്നെ. അതും മുൻ പരിചയമില്ലാത്ത ഒരു വിപത്തിനെതിരെ.

അഭിമാനമുണ്ട്, ഈ ആരോഗ്യ സംവിധാനങ്ങൾക്കിടയിൽ എവിടെയൊക്കെയോ പ്രവർത്തിക്കാനായതിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP