അവർക്ക് ആർത്തവമുണ്ടോ രതിമൂർച്ഛ ഉണ്ടോ അവരുടെ സ്വകാര്യ അവയവം എങ്ങനെയിരിക്കും ഇതെല്ലാം തിരക്കാനും പറഞ്ഞ് ചിരിക്കാനും നമുക്ക് ഉത്സാഹം കൂടുതലാണ്; ട്രാൻസ്ജെന്ററോ ഇന്റർസെക്സോ ആവുക എന്നത് ഒരിക്കലും 'തല്ല് കൊള്ളേണ്ട സൂക്കേടല്ലെന്ന് ഓർമിപ്പിക്കുന്നു ഡോ.ഷിംന അസീസ് സെക്കൻഡ് ഒപ്പീനിയനിൽ
മറുനാടൻ മലയാളി ഡസ്ക്
തിരുവനന്തപുരം: ട്രാൻസ്ജൻഡറുകളും ഇൻർസെക്സുകളും സമൂഹത്തിൽ നേരിടേണ്ടി വരുന്ന അവഗണനയും ശാപവചനങ്ങളും അപമാനവും അറിവുകേടുകൊണ്ടാണെന്ന് ശാസ്ത്രീയബോധ്യങ്ങളിലൂടെ സമർഥിക്കുകയാണ് ഡോ.ഷിംന അസീസ്. പലരും കരുതും പോലെ ഇതൊരു ചോയ്സോ, തല്ലുകൊള്ളേണ്ട സുക്കേടോ അല്ല.തിരുത്തില്ലാത്ത പ്രകൃതിയുടെ തീരുമാനമാണെന്ന് പറയുന്നു അവർ തന്റെ സെക്കൻഡ് ഒപ്പീനിയനിൽ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
സെക്കൻഡ് ഒപീനിയൻ - 012
വീടിന് പുറത്ത് വെച്ച് മൂത്രമൊഴിക്കാൻ ടോയ്ലറ്റിൽ കയറുന്നതിന് മുൻപ് പല തവണ ചിന്തിക്കേണ്ടി വരുന്ന പൂർണ ആരോഗ്യമുള്ള ഒരാൾ. പുരുഷന്മാർക്ക് വേണ്ടിയുള്ളതിൽ കയറിയാൽ മനസാക്ഷിയെ വഞ്ചിക്കണം, സ്ത്രീകളുടേതിൽ കയറിയാൽ തല്ല് കൊള്ളണം. രണ്ടായാലും പീഡനം. വീട്ടിലിരുന്നാൽ കുടുംബത്തിന്റെ പേര് കളയാൻ ജനിച്ചു എന്ന മട്ടിൽ ശാപവാക്കുകൾ, ഭ്രാന്തിനുള്ള ചികിത്സ, ശാരീരികപീഡനം വരെ എത്തുന്ന ദുരവസ്ഥ. നമുക്കു ചുറ്റും നിശ്ശബ്ദം ഇവരെല്ലാം അനുഭവിക്കുന്ന വേദനകൾ ചെറുതല്ല. ട്രാൻസ്ജെൻഡറുകൾക്കും ഇന്റർസെക്സുകൾക്കും ഇടയിൽ അവരോട് ചേർന്ന് നിന്ന് കൊണ്ടാണിന്നത്തെ #SecondOpinion നിങ്ങളോട് സംസാരിക്കുന്നത്.
പുരുഷൻ, സ്ത്രീ എന്നീ രണ്ട് നിർവചനങ്ങൾക്കുള്ളിൽ വരാത്ത ഒരുപാട് ആളുകൾ ഈ ലോകത്തുണ്ട്. ഇവർ പുരുഷനു സ്ത്രീയും കലർന്നവരാവാം, പുരുഷന്റെയും സ്ത്രീയുടെയും ഒരു സൂചനകളും ഇല്ലാത്തവരാവാം, പുരുഷ-സ്ത്രീ സ്വഭാവങ്ങൾക്കിടയിലൂടെ തുടർച്ചയായ ചാഞ്ചാട്ടം സംഭവിച്ചുകൊണ്ടിരിക്കുന്നവരാവാം. ഇങ്ങനെ ഒരുപാട് തരത്തിലുള്ളവരുണ്ടെങ്കിലും പൊതുവെ ട്രാൻസ്ജെൻഡറുകളെയും ഇന്റർസെക്സുകളെയും ആണ് ഇവരിൽ നമുക്കേറേ പരിചയമുള്ളത്.
ജനിക്കുമ്പോൾ ഉള്ള ലിംഗാവസ്ഥയോട് മാനസികമായി പൊരുത്തപ്പെടാൻ പറ്റാത്തവരാണ് ട്രാൻസ്ജെൻഡറുകൾ. പുരുഷന്റെ ശരീരത്തിൽ സ്ത്രീയുടെ മനസ്സുമായും, അതുപോലെ സ്ത്രീയുടെ ശരീരത്തിൽ പുരുഷന്റെ മനസ്സുമായും ജീവിക്കുന്ന വ്യക്തികളാണിവർ. ഒപ്പം ഇത് രണ്ടുമല്ലാതെ മൂന്നാംലിംഗം ആയി ജീവിക്കുന്നവരുമുണ്ട്. നമ്മൾക്ക് പ്രകൃതി തന്ന ഔദാര്യം മാത്രമാണ് നമ്മുടെ ജെൻഡർ. അത്തരത്തിലൊന്നാണ് ആത്മാവ് കൊണ്ട് മറ്റൊരു ജെൻഡറായി ശരീരത്തെ മനസ്സോട് ചേർക്കാനാകാത്ത ട്രാൻസ്ജെൻഡറും. അവർ ഒരു യാഥാർഥ്യമാണ്.
ക്രോമസോം വ്യതിയാനം കൊണ്ട് പുരുഷൻ (XY) അല്ലെങ്കിൽ സ്ത്രീ(XX) ആയി ജനിക്കാതെ പകരം XXY അല്ലെങ്കിൽ XYY, അതുമല്ലെങ്കിൽ അതു പോലുള്ള മറ്റു ക്രോമസോമുകളുമായി ജനിക്കുന്നവരാണ് 'ഇന്റർസെക്സ്' എന്നറിയപ്പെടുന്നത്. ഇവരുടെ ശരീരഘടന പുരുഷന്റെയോ സ്ത്രീയുടെയോ സാധാരണ പ്രത്യുൽപ്പാദന അവയവ ഘടനയിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കും. ഇത് പുറം കാഴ്ചയിൽ നിന്ന് വിപരീതമായ ശരീരഘടനയാവാം, ഒന്നിലധികം ഘടനകൾ കൂടിച്ചേർന്നതുമാവാം.
പലരും കരുതും പോലെ ട്രാൻസ്ജെന്ററോ ഇന്റർസെക്സോ ആവുക എന്നത് ഒരു ചോയ്സ് അല്ല. അതൊരിക്കലും 'തല്ല് കൊള്ളേണ്ട സൂക്കേടുമല്ല'. ഞാൻ സ്ത്രീയായി ജനിച്ചത് എന്റെ തീരുമാനമല്ല, നിങ്ങൾ സ്ത്രീയോ പുരുഷനോ ട്രാൻസ്ജെൻഡറോ ഇന്റർസെക്സോ ആകുന്നത് നിങ്ങളുടെ തീരുമാനവുമല്ല. അതൊരു മാനസികമോ ശാരീരികമോ ആയ നിലയാണ്. തിരുത്തലില്ലാത്ത പ്രകൃതിയുടെ തീരുമാനമാണ്. അവരെ ഉൾക്കൊള്ളാത്തിടത്തോളം അഭിമാനകരമായ സ്വന്തം സ്ത്രീത്വത്തെ കുറിച്ചോ പൗരുഷത്തിന്റെ ഔന്നത്യത്തെ കുറിച്ചോ ഒക്കെ വാചാലരാകാൻ അതിന് വേണ്ടി യാതൊന്നും ചെയ്തിട്ടില്ലാത്ത നമുക്കവകാശമില്ല.
അവർക്ക് ആർത്തവമുണ്ടോ, രതിമൂർച്ഛ ഉണ്ടോ, അവരുടെ സ്വകാര്യ അവയവം എങ്ങനെയിരിക്കും, ലിംഗമാറ്റശസ്ത്രക്രിയയുടെ വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം തിരക്കാനും പറഞ്ഞ് ചിരിക്കാനും നമുക്ക് ഉത്സാഹം കൂടുതലാണ്. സിനിമയിലും മറ്റും ഇവരെ അവഹേളിക്കുന്ന രംഗങ്ങൾക്ക് കയ്യും കണക്കുമില്ല. എന്നാൽ ഒരു ട്രാൻസ്ജെൻഡറിനോടൊപ്പം ഇരിക്കാനോ അവർക്ക് ജോലിസ്ഥലത്ത് നേരിടുന്ന വിവേചനത്തിനെതിരെ സംസാരിക്കാനോ അവരെ യാതൊരു കാര്യവുമില്ലാതെ ശാരീരികമായി കൈയേറ്റം ചെയ്യുന്നതിനെതിരെ ശബ്ദിക്കാനോ നമ്മളിൽ ഭൂരിഭാഗവുമില്ല.
ഈ അവസ്ഥ മാറിയേ മതിയാവൂ. ഇവരെന്തെന്ന് മനസ്സിലാക്കാനും ഇവരെയെല്ലാം നമ്മിലൊരാളായി കാണാനും നമ്മൾ തയ്യാറായേ തീരൂ. ട്രാൻസ്ജെൻഡറുകളെയും ഇന്റർസെക്സുകളെയും പൂർണ്ണമായും മനസ്സിലാക്കുന്നുവെന്നും, അവരുടെ കൂടെയാണ് ഞാനെന്നും ഉറക്കെ പ്രഖ്യാപിക്കാൻ കൂടി ഞാനിന്നത്തെ സെക്കൻഡ് ഒപ്പീനിയൻ ഉപയോഗിക്കുകയാണ്. ഒത്തിരി സ്നേഹം, ഐക്യദാർഢ്യം...
.വാൽക്കഷ്ണം : ജോലിസ്ഥലത്തും പൊതുഗതാഗതം ഉപയോഗിക്കുന്നിടത്തും ചടങ്ങുകളിലും എന്ന് വേണ്ട സകലയിടത്തും ഇവർക്ക് വിവേചനം അനുഭവിക്കേണ്ടി വരുന്നു. അവർ പെണ്ണാകുന്നതോ ആണാകുന്നതോ അനാശ്യാസത്തിനു വേണ്ടിയുള്ള മറയാണെന്ന് ആരോപിക്കുന്നു, അതിക്രമിക്കുന്നു! അരുത്. ആണും പെണ്ണുമാകുന്നത് യോഗ്യതയല്ല. ട്രാൻസ്ജെൻഡറോ ഇന്റർസെക്സോ ആകുന്നത് അയോഗ്യതയുമല്ല. വിശപ്പും ദാഹവുമുള്ള പച്ചമനുഷ്യരെ അങ്ങനെ തന്നെ കാണാൻ പഠിക്കുക. അവരെ ഒറ്റപ്പെടുത്തുന്നതിന് ഒരേയൊരു പേരേയുള്ളൂ- മനുഷ്യാവകാശലംഘനം. നമുക്കു ചുറ്റുമുള്ള ഭൂരിഭാഗവും ആണോ പെണ്ണോ ആയത് പോലെത്തന്നെയാണ് ഇവർ ട്രാൻസ്ജെൻഡറുകളും ഇന്റർസെക്സും ഒക്കെ ആയത്. ഇത് മനസ്സിലാക്കുക ഇവരുടെ കൂടെ നിൽക്കുക.
- Dr. Shimna Azeez
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍