1 usd = 68.06 inr 1 gbp = 91.32 inr 1 eur = 80.14 inr 1 aed = 18.53 inr 1 sar = 18.15 inr 1 kwd = 225.51 inr

May / 2018
22
Tuesday

കാറിന് മുന്നിലേക്ക് ഹെഡ് ലൈറ്റ് ബ്രൈറ്റിൽ തെളിയിച്ചു കൊണ്ട് രണ്ടു ബൈക്കുകൾ ഓടിച്ചു വന്നു..; പെട്ടെന്ന് നല്ല ഉച്ചത്തിൽ ശബ്ദത്തോടെ ഫ്രണ്ട് ഗ്ലാസിൽ എന്തോ വന്നിടിച്ചു; ഒന്ന് ഞെട്ടിയെങ്കിലും ഗ്ലാസിൽ കോഴിമുട്ട ആണ് വന്നു പതിച്ചതെന്നു മനസ്സിലായി: മുട്ടയെറിഞ്ഞ് കാഴ്ചമറച്ച് അപകടപ്പെടുത്തി കൊള്ളയടിക്കുന്ന തന്ത്രം പട്ടാമ്പി-വല്ലപ്പുഴ റോഡിൽ നേരിട്ടതിന്റെ ഞെട്ടലിൽ ഒരു അനുഭവക്കുറിപ്പ്

February 14, 2018 | 01:46 PM IST | Permalink



കാറിന് മുന്നിലേക്ക് ഹെഡ് ലൈറ്റ് ബ്രൈറ്റിൽ തെളിയിച്ചു കൊണ്ട് രണ്ടു ബൈക്കുകൾ ഓടിച്ചു വന്നു..; പെട്ടെന്ന് നല്ല ഉച്ചത്തിൽ ശബ്ദത്തോടെ ഫ്രണ്ട് ഗ്ലാസിൽ എന്തോ വന്നിടിച്ചു; ഒന്ന് ഞെട്ടിയെങ്കിലും ഗ്ലാസിൽ കോഴിമുട്ട ആണ് വന്നു പതിച്ചതെന്നു മനസ്സിലായി: മുട്ടയെറിഞ്ഞ് കാഴ്ചമറച്ച് അപകടപ്പെടുത്തി കൊള്ളയടിക്കുന്ന തന്ത്രം പട്ടാമ്പി-വല്ലപ്പുഴ റോഡിൽ നേരിട്ടതിന്റെ ഞെട്ടലിൽ ഒരു അനുഭവക്കുറിപ്പ്

ശിഹാബ്.വി.ടി.

ന്നു എനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെക്കുന്നതോടൊപ്പം എന്റെ സുഹൃത്തുക്കൾക്കു ഒരു മുന്നറിയിപ്പു കൂടി ആണ് ഈ കുറിപ്പ്.. 12-02-2018 വൈകിട്ട് എകദേശം 9:15 ന് വല്ലപ്പുഴയിൽ നിന്നും പട്ടാമ്പിയിലേക്ക് കുടുംബവുമൊന്നിച് യാത്ര ചെയ്യുകയായിരുന്നു. എന്റെ തന്നെ, വെള്ള നിറത്തിലുള്ള ടൊയോട്ട കൊറോള ആയിരുന്നു വാഹനം. ഞാൻ തന്നെ ആയിരുന്നു ഓടിച്ചിരുന്നതും. അധികം സ്പീഡ് ഒന്നും ഇല്ലായിരുന്നു.

റോഡിൽ അധികം തിരക്കും ഇല്ലായിരുന്നു. അങ്ങനെ വന്നു കൊണ്ടിരിക്കെ കരിമ്പുള്ളി എന്ന സ്റ്റോപ്പ് കഴിഞ്ഞു അല്പം മുന്നോട്ടു പോകവേ, അതികം സ്ട്രീറ്റ് ലൈറ്റോ ആളുകളോ ഇല്ലാത്ത ഒരു ഭാഗത്ത് എത്തിയപ്പോൾ (കോളേജിന് മുൻപിലുള്ള ഹമ്പുകൾ എത്തുന്നതിനു മുൻപ് ) എതിർ ദിശയിൽനിന്നും (പട്ടാമ്പി ഭാഗത്തു നിന്ന് ) ഹെഡ് ലൈറ്റ് ബ്രൈറ്റിൽ തെളിയിച്ചു കൊണ്ട് രണ്ടു ബൈക്കുകൾ, ഒന്ന് ഒന്നിനെ ഓവർ ടേക്ക് ചെയ്യുന്ന വിധത്തിൽ എനിക്കെതിരെ വന്നു.. ഒന്ന് സൈഡിലൂടെയും ഒന്ന് റോഡിനു നാടുവിലൂടെയും.

നടുവിലൂടെ വന്ന ബൈക്ക് സൈഡിലേക് ഒതുക്കാതെ എന്റെ കാറിന്റെ മുന്നിലേക് വരുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ വെള്ളമടിച്ചു വരുന്നവരാകും എന്ന് കരുതി വളരെ പെട്ടെന്ന് മാക്‌സിമം സൈഡിലേക് ഒതുക്കാൻ ശ്രമിച്ചു. അപ്പോഴേയ്ക്കും ആ ബൈക്ക് എന്റെ വാഹനത്തിന്റെ തൊട്ടു മുന്നിൽ എത്തിയിരുന്നു. പെട്ടെന്ന് നല്ല ഉച്ചത്തിൽ ശബ്ദത്തോടെ ഫ്രണ്ട് ഗ്ലാസിൽ എന്തോ വന്നിടിച്ചു.

ആ ബൈക്ക് വന്നിടിച്ചതാകും എന്നാണ് ആ വെപ്രാളത്തിൽ എനിക്ക് തോന്നിയത്. ഒരു നിമിഷം ഒന്ന് ഞെട്ടിയെങ്കിലും ഗ്ലാസിൽ കോഴിമുട്ട ആണ് വന്നു പതിച്ചതെന്നു എനിക്ക് മനസ്സിലായി. വാട്‌സപ്പിലും ഫേസ്‌ബുക്കിലും മറ്റും വായിച്ചറിവുള്ളതിനാൽ വൈപ്പർ ഇടാതെ കാർ കുറച്ചു മുന്നോട്ടു ഓടിച്ചു പോയി. അവിടെ ഹമ്പിനടുത്തുള്ള സ്ട്രീറ്റ് ലൈറ്റിന് അടുത്ത സ്ലോ ആക്കി പുറകിലോട്ടു നോക്കിയപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു. നമ്പർ നോട്ട് ചെയ്യാനോ ഏതാണു ബൈക്കുകൾ എന്ന് നോക്കാൻ പോലും കഴഞ്ഞില്ല.

ഉടനെ കരിമ്പുള്ളിയിലുള്ള എന്റെ സുഹൃത്തിനെ വിളിച്ചു. അവർ അവിടെ മെയിൻ റോഡിൽ തന്നെ ഉണ്ടായിരുന്നെങ്കിലും ബൈക്കിന്റെ വ്യക്തമായ ഒരു ഐഡന്റിറ്റി പറയാൻ എനിക്ക് സാധിക്കാത്തതിനാൽ അവരും പ്രയാസത്തിലായി. അവിടെ അധികം നിർത്താതെ യാത്ര തുടർന്നു പട്ടാമ്പി ഷൊർണുർ റോഡിലേക്ക് തിരിയാൻ സ്ലോ ആക്കിയപ്പോൾ മുഖം ടവ്വൽ കൊണ്ട് മറച്ച ഒരുത്തൻ എന്റെ വാഹനം വാച്ച് ചെയ്യാനെന്ന പോലെ വന്നു എന്നെ ഓവർ ടേക്ക് ചെയ്തു പോയി..നമ്പർ പ്ലേറ്റ് ഇല്ലാർന്നു ബാക്കിൽ ..

അത് കഴിഞ്ഞു ഞാൻ നേരെ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ പോയി സബ് ഇൻസ്പെക്ടറെ കണ്ടു കാര്യങ്ങൾ വിശദമായി പറയുകയും, കാറിന്റെ ഗ്ലാസ്സിലുള്ള കോഴി മുട്ടയുടെ അവശിഷ്ടങ്ങൾ അവർക്കു കാണിക്കുകയും ചെയ്തു. എനിക്കുണ്ടായ അനുഭവം പരാതി രൂപേണ സബ് ഇൻസ്പെക്ടർ മുൻപാകെ എഴുതി കൊടുക്കുകയും ചെയ്തിട്ടുണ്ട്.. ആ ഭാഗത്തുള്ള സിസിടിവികൾ പരിശോധിക്കൽ അടക്കം, മനുഷ്യ ജീവനു തന്നെ ഭീഷണിയാകുന്ന ആ അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്നദ്ദേഹം അറിയിച്ചിട്ടുണ്ട്..

സുഹൃത്തുക്കളെ ..മൈസൂർ-ബാംഗ്‌ളൂർ റൂട്ടിൽ ഇത്തരം അനുഭവങ്ങൾ നാമൊക്കെ സോഷ്യൽ മീഡിയകളിൽ വായിച്ചവരാണ്. എന്നാൽ ഇത് മൈസൂരോ ബാംഗ്ളൂരോ അല്ല .. മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശമായ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ്. അതും രാത്രി ഏറെ വൈകി ഒരു മണിക്കോ രണ്ടു മണിക്കോ അല്ല..വൈകിട്ടു 9:15 നാണു.. ഞാൻ ഈ അനുഭവം ഇവിടെ പങ്കു വെച്ചത് രണ്ടു ഉദ്ദേശങ്ങളോടെയാണ് ...

1. ഈ ഭാഗത്തുള്ള യുവാക്കളുടെ ശ്രദ്ധയിലേക്കാണ് . നിങ്ങൾ ഒന്ന് കരുതി ഇരുന്നാൽ ഇനി അവിടെ ഇങ്ങനൊരു സംഭവം ഒരിക്കലേ ഉണ്ടാകു..പിന്നെ ഇങ്ങനൊന്നു പ്ലാൻ ചെയ്യാനുള്ള ത്രാണി അവർക്കുണ്ടാകില്ലല്ലോ..

2. കേരളത്തിലും ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് എന്റെ സുഹൃത്തുക്കളെ അറിയിക്കാനും, നമ്മിൽ പലരും ഏറെ വൈകിയും തനിച്ചും, കുടുംബവുമൊന്നിച്ചും ഒക്കെ കേരളത്തിന്റെ പല ഭാഗത്തൂടെയും സധൈര്യം വാഹനം ഓടിച്ചു യാത്ര ചെയ്യുന്നവരാണ് . സൂക്ഷിക്കുക.! ഇങ്ങനെയുള്ള ഒരു സിറ്റുവേഷൻ മതി നമ്മുടെയോക്കെ ജീവിതത്തിന്റെ താളം തെറ്റാൻ..അക്രമികൾ നമ്മുടെ കാശോ ആഭരണങ്ങളോ ആണ് ഉന്നം വെക്കുന്നതെങ്കിലും ഒരു പക്ഷെ നമ്മുടെയും കൂടെയുള്ളവരുടെയും ജീവൻ തന്നെ അപകടത്തിലായേക്കാം..സൂക്ഷിക്കുക .

(കൊളത്തൂരിലെ ശിഹാബ്.വി.ടി. ഫേസ്‌ബുക്കിൽ കുറിച്ചത്)

ശിഹാബ്.വി.ടി.    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മക്കളിൽ രണ്ടു പേരും നിപ ബാധിച്ചു മരിച്ചു; പിതാവിന് നിപ ബാധയെന്ന് സംശയിച്ചു ആശുപത്രിയിലാക്കി; വെന്റിലേറ്ററിൽ നിന്നും മാറ്റാതിരിക്കാൻ മുൻകൂറായി 1.5 ലക്ഷം രൂപ അടക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി മാനേജ്‌മെന്റ്; നിപ ബാധയേറ്റ് ജനം പിടയുമ്പോഴും കോഴിക്കോട്ടെ ബേബി മെമ്മേറിയൽ ആശുപത്രിക്ക് കാശു തന്നെ മുഖ്യം; മന്ത്രി ടി പി രാമകൃഷ്ണന്റെ ഉഗ്രശാസനക്ക് മുമ്പിൽ ഒടുവിൽ മുതലാളി മുട്ടു മടക്കിയത് ഇങ്ങനെ
മക്കൾ തനിച്ചാകാതിരിക്കാൻ പ്രവാസ ജീവിതം ഉപേക്ഷിക്കാനൊരുങ്ങി സജീഷ്; കടങ്ങളും പ്രാരാബ്ധങ്ങളും തീർത്ത് സന്തുഷ്ടജീവിതം സ്വപ്നംകണ്ട ലിനിയുടെ അപ്രതീക്ഷിത വേർപാടിൽ തളർന്ന് കുടുംബം; പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ തനിച്ചാക്കി എങ്ങോട്ടുമില്ലെന്ന് നെഞ്ചുപിടയുന്ന വേദനയോടെ ലിനിയുടെ ഭർത്താവ്; പനിയാണ് ഡ്യൂട്ടിക്ക് പോകേണ്ടെന്ന് പറഞ്ഞപ്പോഴും ആളില്ലെന്ന് പറഞ്ഞ് അവൾ ജോലിക്ക് പോയെന്ന് സജീഷ്; സേവനത്തിനിടയിൽ നിപ ബാധിച്ച് മരിച്ച മാലാഖയുടെ കുടുംബത്തിന് പിണറായി രക്ഷയാകുമോ?
ബ്രോയിലർ കോഴിയിലൂടെയും ബീഫിലൂടെയും വൈറസ് പടരും..! വവ്വാലുകൾ വന്നിരിക്കുന്ന വാഴയിലയിൽ ചോറുണ്ണരുത്...! പ്രവാസികളാരും നാട്ടിലേക്ക് പോകരുത്, തിരിച്ച് പോരാൻ കഴിയില്ലെന്നും വ്യാജസന്ദേശങ്ങൾ പറപറക്കുന്നു; ഭീതിപ്പെടുത്തുന്ന 'നിപോ വൈറസ്' അതിവേഗം പരക്കുന്നത് വാട്‌സ് ആപ്പിലൂടെ! സൈബർ പ്രചരണങ്ങൾ കേട്ട് ആശുപത്രികളിൽ തിരക്കേറുന്നു
സിസ്റ്റർ ലിനി പ്രചോദനമാണ്.. നിപാ വൈറസ് മൂലമുള്ള മരണങ്ങൾ എന്നെ വേട്ടയാടുന്നു.. എന്റെ ജീവിതം സേവനത്തിനു വേണ്ടി മാറ്റി വെക്കാൻ തയാറാണ്... സമൂഹ മാധ്യമങ്ങളിലെ കിംവദന്തികളും ആശങ്കയുണ്ടാക്കുന്നു.. കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിക്കാൻ മുഖ്യമന്ത്രി പിണറായി അവസരം നൽകണം: അഭ്യർത്ഥനയുമായി ഡോ. കഫീൽ ഖാൻ
നിപ വൈറസ് ബാധയുടെ വ്യാപ്തി കൂടുന്നു; ലാബിലേക്ക് പരിശോധനക്കയച്ച 18 സാമ്പിളുകളിൽ 12 പേരും ഗുരുതര വൈറസ് ബാധിതർ; ഇന്ന് മരിച്ച രാജനും അശോകനും നിപ്പ ബാധയെന്ന് സ്ഥിരീകരിച്ചു; മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാതെ വൈദ്യുതി ശ്മശാനത്തിൽ സംസ്‌ക്കരിക്കും; രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു; മരണമടഞ്ഞവരുമായി സംസർഗം പുലർത്തിയവരും കടുത്ത ആശങ്കയിൽ
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
44കാരിക്കുള്ളത് 12 ഭർത്താക്കന്മാരും ഏഴ് മക്കളും! 17കാരിയായ മകൾ വീടുവിട്ടത് അവസാന കാമുകന്റെ പ്രലോഭനം സഹിക്കാതെ വന്നതോടെ; 'സ്‌നേഹ കൂടാരത്തിന്റെ' ഇംഗിതം സാധിച്ചു കൊടുക്കാൻ അമ്മയുടെ ശുപാർശയും; കിടയ്ക്കടിയിൽ നിന്ന് കിട്ടിയ ഡയറിയിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന കഥ; കള്ളി പൊളിഞ്ഞതോടെ പീഡകൻ ഒളിവിൽ; നെയ്യാറ്റിൻകരയിൽ ചാരിറ്റബിൾ ട്രസ്റ്റിൽ പണപ്പിരിവും മധ്യവയസ്‌കയുടെ വീട്ടിൽ ശൃംഗാരവുമായി നടന്ന ബിനു കുടുങ്ങിയത് ഇങ്ങനെ
കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് നടന്ന് യദിയൂരപ്പ പണി വാങ്ങി; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടും: കേരളത്തിന്റെ തോക്കുസ്വാമി കർണാടക തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ നടത്തി മുന്നോട്ട്; ആരും കരുതാതിരുന്നപ്പോഴും ദേവഗൗഡയുടെ മകൻ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ഹിമവൽ ഭദ്രാനന്ദയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് വാർത്തകൾ എഴുതി കർണാടക മാധ്യമങ്ങൾ
ഭരണഘടന ദുരുപയോഗിച്ച് സ്വതന്ത്ര ഇന്ത്യയിൽ സർക്കാരുകളെ പുറത്താക്കിയത് 115 തവണ; 87തവണയും ജനാധിപത്യത്തെ അട്ടിമറിച്ചത് കോൺഗ്രസ് സർക്കാർ; പണം കൊടുത്ത് എംഎൽഎമാരെ വാങ്ങുന്ന പരിപാടി തുടങ്ങിയതും കോൺഗ്രസ്; 35കൊല്ലം മുമ്പ് ഇതേ കർണ്ണാടകയിൽ ഒരു എംഎൽഎയ്ക്ക് കോൺഗ്രസിട്ട വില 25ലക്ഷം; :മോദി ഇന്ദിരയ്ക്ക് പഠിക്കുമ്പോൾ കോൺഗ്രസ് തുടങ്ങി വച്ചത് തിരിച്ചു കടിക്കുന്നത് ഇങ്ങനെ
നിരവധി ദേശീയ നേതാക്കൾ കയറി ഇറങ്ങി നടന്നിട്ടും ദക്ഷിണ കന്നഡയിലേയും ഉടുപ്പിയിലേയും ജില്ലകളിൽ തന്ത്രങ്ങൾ ഒരുക്കാനുള്ള ചുമതല ധൈര്യപൂർവ്വം അമിത് ഷാ കേരളാ നേതാവിനെ ഏൽപ്പിച്ചത് വെറുതെയായില്ല; നേരിയ വോട്ടുകൾക്ക് എംഎൽഎ ആകാതെ പോയ സുരേന്ദ്രൻ ഇനി ബിജെപി ദേശീയ നേതൃത്വത്തിന്റെ സ്വന്തം; കേരളത്തിലെ ഗ്രൂപ്പുപാരകൾ അതിജീവിച്ചും സിപിഎം സൈബർ ഭടന്മാരുടെ 'ഉള്ളിസുര' വിളികളെ തോൽപ്പിച്ചും കെ സുരേന്ദ്രൻ മുന്നോട്ട്
സിനിമക്ക് പോകാൻ അങ്കിളിനെ അമ്മ വിളിച്ചു വരുത്തിയതാണ്; ചെന്നപ്പോൾ മുതൽ എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു; വേദനിച്ചപ്പോൾ കൈമാറ്റാൻ ശ്രമിച്ചപ്പോഴും സമ്മതിച്ചില്ല; മുൻപും വീട്ടിൽ എത്തിയിട്ടുണ്ട്; അമ്മയുടെ വാദങ്ങൽ എല്ലാം ഖണ്ഡിച്ച് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി; കേസ് എടുക്കാതിരിക്കാൻ പൊലീസ് പറഞ്ഞ ന്യായങ്ങൾ പൊളിഞ്ഞു
ആദ്യം ഒരു കോടി നൽകി... പിന്നാലെ 65 ലക്ഷം കൊടുത്തു വിട്ടു..... കഴിഞ്ഞ നോമ്പിന് നൽകിയത് 40 ലക്ഷം... 25 ലക്ഷം വീതം വർഷം തോറും കൊടുക്കുമെന്ന് പറഞ്ഞത് ഒരു കോടി വീതമാക്കി; ഒടുവിൽ ഇതാ നോമ്പ് സമ്മാനവുമായി ചെന്ന യൂസഫലി പറയുന്നു മക്കൾ ഉപേക്ഷിച്ച അമ്മമാരെ നോക്കാൻ അഞ്ച് കോടി മുടക്കി ഞാൻ ഒരു കെട്ടിടം പണിയുമെന്ന്; ഭൂമിയിലെ സ്വർഗ്ഗത്തിൽ വീണ്ടും ആഹ്ലാദത്തിന്റെ നിമിഷങ്ങൾ
എതിർ ദിശയിലൂടെ പാഞ്ഞു കെഎസ്ആർടിസിയുടെ ജന്റം ബസ്; എതിരെ ശരിയായ വഴിയെ വന്ന യുവതി വെട്ടിച്ചു മാറ്റാതെ റോഡിന് നടുവിൽ നിർത്തി പ്രതിഷേധിച്ചു; കോട്ടയത്ത് മിനിറ്റുകൾക്കുള്ളിൽ ഗതാഗത കുരുക്ക്; പൊലീസ് എത്തി പറഞ്ഞിട്ടും ബസ് പിറകോട്ട് മാറ്റാതെ വണ്ടി എടുക്കില്ലെന്ന് യുവതി: ഒറ്റയാൻ സമരം വിജയിക്കാൻ ഒടുവിൽ മുട്ടു മടക്കി കെഎസ്ആർടിസി ഡ്രൈവർ
ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ഇളയവളെ ആറുകൊല്ലം മുമ്പ് കൊന്ന് തന്ത്രങ്ങളുടെ തുടക്കം; ആർക്കും സംശയം തോന്നാതിരുന്നപ്പോൾ മൂത്തകുട്ടിയേയും വകവരുത്തി; അമ്മയും അച്ഛനും മരിച്ചപ്പോൾ നാട്ടുകാർക്ക് സംശയമായി; വഴിവിട്ട ജീവിതം അടിപൊളിയാക്കാൻ കുതന്ത്രം ഉപദേശിച്ചത് കാമുകന്മാരോ? സാക്ഷാൽ പിണറായി വീട്ടിലെത്തിയപ്പോൾ ആദ്യമായി കുറ്റവാളി പതറി; മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരൂഹക്കൊലയിൽ ഒടുവിൽ സൗമ്യയുടെ കുറ്റസമ്മതം; ജാരന്മാർക്ക് വേണ്ടി സ്വന്തം കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ക്രൂരത ഇങ്ങനെ
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
ആഡംബര ജീവിതം തുടങ്ങിയത് സുന്ദരനെ വളച്ചു വീഴ്‌ത്താൻ; ഒരുമിച്ച് മരിക്കാമെന്ന കിഷോറിന്റെ ചതിയിൽ വീണ് വിഷം കഴിച്ചു; ആശുപത്രിയിലായതിന് ശേഷം ഭർത്താവിനെ കണ്ടതുമില്ല; തലശേരിയിൽ വച്ച് ഇരിട്ടിക്കാരിയെ കണ്ടത് ജീവിതം മാറ്റി മറിച്ചു; ആലിസിന്റെ വീട്ടിലെ ഇടപാടുകാരോട് കണക്ക് പറഞ്ഞ് ലൈംഗിക തൊഴിലിൽ താരമായി; സ്വന്തം വീട്ടിൽ കച്ചവടം പൊടിപൊടിപ്പിക്കാൻ കുടുംബത്തെ വകവരുത്തി; പിണറായി കൂട്ടക്കൊലയിൽ സൗമ്യയുടെ മൊഴി പുറത്തുകൊണ്ടു വരുന്നത് സെക്‌സ് മാഫിയയുടെ ഞെട്ടിക്കുന്ന കഥകൾ
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
35കാരിയായ വീട്ടമ്മ 60കാരനായ സ്വർണ്ണക്കട മുതലയാളിയുടെ പീഡനത്തിന് വഴങ്ങി കൊടുത്തത് ക്വാർട്ടേഴ്‌സിൽ സൗജന്യമായി താമസം അനുവദിച്ചതു കൊണ്ട്; ബെൻസ് കാറിൽ തിയേറ്ററിലേക്ക് കൂട്ടിക്കൊണ്ട് പോയത് തന്നെ പീഡിപ്പിച്ച് സുഖിച്ച് സിനിമ കാണാൻ; ഒരു വശത്ത് അമ്മയേയും മറുവശത്ത് കുഞ്ഞിനേയും പീഡിപ്പിച്ച് നിർവൃതിക്ക് ശ്രമിച്ച് മൊയ്തീൻ കുട്ടി; രോഷം അടങ്ങാതെ മലപ്പുറംകാർ
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
കലൂർ സ്റ്റേഡിയം വാടകയ്ക്ക് എടുത്തിരുന്നെങ്കിൽ ചെലവ് ഇതിൽ കുറവാകുമായിരുന്നിട്ടും പാടം നികത്തി തന്നെ എ ആർ റഹ്മാൻ ഷോ നടത്താൻ ഫ്‌ളവേഴ്‌സ് ടിവി ഇറങ്ങി തിരിച്ചത് എന്തുകൊണ്ട്? ഇടുങ്ങിയ വാതിലിലൂടെ ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ 25000 പേരെ കടത്തിവിടാൻ അനുമതി നൽകിയത് ജില്ലാ ഭരണകൂടം; എ.ആർ റഹ്മാൻ ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ലക്ഷ്യമിട്ടത് 26 ഏക്കർ നിലംനികത്തി കരഭൂമിയാക്കൽ; നിയമം കണ്ണടച്ചപ്പോൾ ദൈവം വഴിമുടക്കിയത് ഇങ്ങനെ
നൃത്തത്തിനിടെ നമിത പ്രമോദിന്റെ സ്‌നേഹത്തള്ളലിൽ പിന്നോട്ടു ചുവടുവച്ച് ലാലേട്ടൻ; പിന്നിൽ നിന്ന് ലാലിനൊപ്പം നടനമാടാൻ ഓടിയെത്തിയ ഹണി റോസ് ചുവടുതെറ്റി താഴെ; മേലേ വീണ് സൂപ്പർ സ്റ്റാറും; ചാടിയെണ്ണീറ്റ് താളം തെറ്റാതെ ഡാൻസ് തുടർന്ന് വിസ്മയമായതോടെ തളരാതെ നമ്മുടെ ലാലേട്ടനെന്ന് ആർപ്പ് വിളിച്ച് ഫാൻസുകാർ; മഴവിൽ അമ്മ ഷോയിൽ ചുവട് പിഴച്ചത് മോഹൻലാലിനല്ല, ഹണി റോസിന് തന്നെ
പെണ്ണുങ്ങൾ ജോലിക്കു പോകുന്ന ഭൂരിഭാഗം വീടുകളും അടിവസ്ത്രം വരെ നാനാഭാഗത്തും അഴിച്ചിട്ടിട്ടുണ്ടാകും; ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് അവിഹിതമുണ്ടാകും; ഇപ്പോഴത്തെ പെണ്ണുങ്ങളൊക്കെ പൂമുഖ വാതിൽക്കൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ചു കൊണ്ടാണ് ഭർത്താക്കന്മാരെ സ്വീകരിക്കുക: അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസംഗവുമായി ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി