Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു സംസ്ഥാനം പോലും ഭരിക്കാനറിയില്ല എങ്കിലും.. ഒന്നൊന്നര ഡയലോഗുകൾ അങ്ങ് കാച്ചും; കാറൽ മാർസ് എന്ന യഹൂദന്റെ തലയിൽ ഉരുത്തിരിഞ്ഞ കമ്മ്യൂണിസ്റ്റ് ആശയമല്ല ബിജെപി നടപ്പാക്കുന്നത്; ഇസ്രയേലുമായുള്ള വിദേശനയം കേന്ദ്രം തീരുമാനിച്ചോളും; നമ്മുക്ക് പശ്ചിമഘട്ടം മുഴുവൻ കയ്യേറി റിസോർട്ടുകൾ പണിയുന്നതിന് കുറിച്ച് ആലോചിക്കാം..

ഒരു സംസ്ഥാനം പോലും ഭരിക്കാനറിയില്ല എങ്കിലും.. ഒന്നൊന്നര ഡയലോഗുകൾ അങ്ങ് കാച്ചും; കാറൽ മാർസ് എന്ന യഹൂദന്റെ തലയിൽ ഉരുത്തിരിഞ്ഞ കമ്മ്യൂണിസ്റ്റ് ആശയമല്ല ബിജെപി നടപ്പാക്കുന്നത്; ഇസ്രയേലുമായുള്ള വിദേശനയം കേന്ദ്രം തീരുമാനിച്ചോളും; നമ്മുക്ക് പശ്ചിമഘട്ടം മുഴുവൻ കയ്യേറി റിസോർട്ടുകൾ പണിയുന്നതിന് കുറിച്ച് ആലോചിക്കാം..

ജിതിൻ ജേക്കബ്

ന്ത്യ ഭരിക്കുന്നത് വലതുപക്ഷ രാഷ്ട്രീയ കക്ഷിയായ ബിജെപി ആണെന്ന കാര്യം പലരും ഓർക്കുന്നില്ല. ബിജെപി യെ അധികാരത്തിൽ എത്തിച്ചത് ഇന്ത്യൻ ജനത വോട്ട് ചെയ്താണ്. അവർ നടപ്പാക്കുക അവരുടെ നയമാണ്. അല്ലാതെ ജർമനിയിൽ ജനിച്ചു ഇംഗ്ലണ്ടിൽ ജീവിച്ച കാറൽ മാർസ് എന്ന യഹൂദന്റെ തലയിൽ ഉരുത്തിരിഞ്ഞ കമ്മ്യൂണിസ്റ്റ് ആശയമല്ല ബിജെപി നടപ്പാക്കുന്നത്. അവർക്കു അവരുടെ നയമുണ്ട്. അത് നടപ്പാക്കാനാണ് അവരെ ഇന്ത്യൻ ജനത അധികാരത്തിൽ എത്തിച്ചത്. യഹൂദ രാഷ്ട്രമായ ഇസ്രയേലിനെതിരെ ഉറഞ്ഞുതുള്ളുന്നതാകട്ടെ ഒരു യഹൂദന്റെ തലയിൽ ഉരുത്തിരിഞ്ഞ കമ്മ്യൂണിസം എന്ന ആശയത്തിന്റെ പേരിൽ അഴിമതിയും, അക്രമവും കാട്ടി സ്വന്തം കുടുംബത്തെ വളർത്തുന്ന ഇടതുപക്ഷമെന്ന തട്ടിപ്പു സംഘവും.

കമ്മ്യൂണിസ്റ്റ് ചൈനക്ക് ഇസ്രയേലുമായി നയതന്ത്രവും സൗഹൃദവുമാകാം, ആയുധങ്ങൾ വാങ്ങിക്കാം പക്ഷേ ഇന്ത്യ അങ്ങനെ ചെയ്യരുത്.
ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഇസ്രയേൽ സന്ദര്ശനത്തിനെതിരെ ഈ തട്ടിപ്പു സംഘത്തിന്റെ നേതാക്കൾ ഉറഞ്ഞു തുള്ളുന്ന കാഴ്ച കാണുമ്പോൾ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറിനെയാണ് ഓര്മ വരുന്നത്. ഇവരുടെ ഉദ്ദേശം രണ്ടാണ്. ഒന്നാമതായി വോട്ട് ബാങ്ക് രാഷ്ട്രീയം. ഇസ്രയേലിനെ രണ്ടു തെറിവിളിച്ചാൽ രണ്ടു വോട്ട് കൂടുതൽ കിട്ടും എന്ന ചിന്ത. രണ്ടാമത്തെ ഉദ്ദേശം ഇന്ത്യയും ചൈനയുമായി യുദ്ധം ഉണ്ടായാൽ ഇസ്രയേൽ ഇന്ത്യക്കൊപ്പം നിൽക്കും. പിന്നെ ചൈന തവിടു പൊടിയാകും. 1962 ൽ ചൈന ഇന്ത്യയിലേക്കു അതിക്രമിച്ചു കയറി തന്തയില്ലാഴിക കാണിച്ചതിനെതീരെ ഇതുവരെ ഒരു പ്രമേയം പോലും പാസാക്കാത്ത ആളുകളാണ് ഇസ്രയേലിനെതിരെ ഉറഞ്ഞു തുള്ളുന്നത്.

ഇസ്രയേൽ എന്ന രാഷ്ട്രത്തെ 4 തവണ അങ്ങോട്ട് കയറി അക്രമിച്ചതിന്റെ അനന്തര ഫലമാണ് ഫലസ്തീൻ ഇന്ന് വെസ്റ്റ് ബാങ്കിലും ഗസ്സയിലുമായി ചുരുങ്ങിയത്. 1948 ൽ ഇസ്രയേൽ നിലവിൽ വന്നപ്പോൾ മുതൽ ഇസ്രയേൽ എന്ന രാഷ്ട്രത്തെ അംഗീകരിക്കാതെ അവരെ ചൊറിഞ്ഞു മേടിച്ചു കൂടിയതാണ് ഫലസ്തീൻ. ഇസ്രയേലിനെ അക്രമിക്കാതിരുന്നെങ്കിൽ 1948 ൽ തന്നെ ഫലസ്തീൻ എന്ന രാഷ്ട്രം ഉണ്ടാകുമായിരുന്നു എന്നത് ആര്ക്കാണ് അറിയാൻപാടില്ലാത്തത്? ഞങ്ങൾ ഇസ്രയേലിനെ അംഗീകരിക്കില്ല എന്നും, ഇസ്രയേലിനെ ലോക ഭൂപടത്തിൽ നിന്നുതന്നെ മായ്ച്ചുകളയും എന്നും പറഞ്ഞു അവരെ ആക്രമിക്കാൻ ചെന്നാൽ അവർ പരിപ്പുവടയും കട്ടൻ ചായയും കൊടുത്തു ആക്രമിക്കാൻ വരുന്നവരെ സ്വീകരിക്കുമോ?

പിന്നെ ഇന്ത്യയുടെ വിദേശ നയം എന്താകണമെന്നു തീരുമാനിക്കാൻ ഇന്ത്യൻ ജനത ആണുങ്ങളെ തിരഞ്ഞെടുത്തു ഡൽഹിയിൽ ഇരുത്തിയിട്ടുണ്ട്. ഭരണ സിരാകേന്ദ്രങ്ങളിൽ വിഹരിച്ചിരുന്ന ഇടതു ബുദ്ധിജ്ജെവ്വികളെ തുരത്തിയതോടെ ഇന്ത്യയുടെ സാമ്പത്തീക, നയതന്ത്ര മേഖലകളിൽ വലിയ വ്യത്യാസം വന്നു. നേരത്തെ ഇടതു ബുദ്ധിജീവികളുടെ സ്വാധീനത്താൽ ചൈനയെ സുഖിപ്പിച്ചുള്ള വിദേശ നയതന്ത്രമായിരുന്നു ഇന്ത്യ കൈകൊണ്ടിരുന്നത്. വോട്ട് ബാങ്ക് പേടിച്ചും പല കാര്യങ്ങളിൽ ഇന്ത്യ പിന്നോട്ട് പോയി.

പക്ഷെ ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന പാർട്ടിക്ക് വോട്ട് ബാങ്കിനെ വിശ്വാസമില്ല. രണ്ടു വോട്ട് കിട്ടാൻ ഏതു നാറിയെയും, ഏതു തീവ്രവാദിയയെയും പിന്തുണക്കുന്നവരല്ല ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യ പഴയ ഇന്ത്യ അല്ല. വരട്ട് തത്വദവും പറഞ്ഞു ഡൽഹിയിലെ അധികാര കേന്ദ്രങ്ങളിൽ ചൈനക്കുവേണ്ടി ഇന്ത്യയുടെ വിദേശ പോളിസിസികളെ ഒക്കെ സ്വാധീനച്ചവരെയൊക്കെ അവിടെ നിന്ന് തുടച്ചു നീക്കിയ കാര്യം നേതാവ് ഓർക്കണം. ഇന്ത്യയുടെ ആകെ 2% വരുന്ന കേരളമെന്ന സംസ്ഥാനത്തിന്റെ കാര്യം നോക്കാൻ കെൽപ്പില്ലാത്ത ആളാണ് ഇന്ത്യയുടെ വിദേശകാര്യത്തെ കുറിച്ച് വേവലാതിപ്പെടുന്നത്. വിദേശ കാര്യമൊക്കെ ഡൽഹിയിലെ ആണുങ്ങൾ നോക്കിക്കൊള്ളും.

നമ്മുക്ക് പശ്ചിമഘട്ടം മുഴുവൻ കയ്യേറി റിസോർട്ടുകൾ പണിയുന്നതിന് കുറിച്ച് ആലോചിക്കാം, എല്ലാ ക്വാറികളും തുറന്നു കൊടുക്കാം, പശ്ചിമഘട്ടത്തെയും പുഴകളെയും എല്ലാം നമ്മുക്ക് ഇല്ലാതാക്കാം. ഇത്രയ്ക്കു പിടിപ്പതു പണിയുള്ളപ്പോൾ എന്തിനാ വെറുതെ ഇന്ത്യയുടെ വിദേശ നയതന്ത്ര കാര്യങ്ങളിലൊക്കെ അഭിപ്രായം പറഞ്ഞു ബുദ്ധിമുട്ടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP