Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വാശിക്കു ഒരു പത്രം നിർത്തി വേറെ പത്രം വരുത്തി എല്ലാത്തിനേം ശരിയാക്കി കളയും എന്ന വാശിയേക്കാൾ എളുപ്പമുള്ളതും നടക്കാവുന്നതുമായ ഒരു ഐഡിയ പറയാം; വായിക്കാൻ ഇഷ്ടമുള്ള വാർത്തകൾ എല്ലാം എടുത്തു സ്വന്തമായി ഒരു പത്രം അങ്ങു അടിച്ചു തുടങ്ങുക; പതിനൊന്നു മാതൃഭൂമി വരുത്തിയാൽ കുഴപ്പമുണ്ടോ? മാധ്യമ പ്രവർത്തകനായ കെ എസ് സുധി എഴുതുന്നു

ഒരു വാശിക്കു ഒരു പത്രം നിർത്തി വേറെ പത്രം വരുത്തി എല്ലാത്തിനേം ശരിയാക്കി കളയും എന്ന വാശിയേക്കാൾ എളുപ്പമുള്ളതും നടക്കാവുന്നതുമായ ഒരു ഐഡിയ പറയാം; വായിക്കാൻ ഇഷ്ടമുള്ള വാർത്തകൾ എല്ലാം എടുത്തു സ്വന്തമായി ഒരു പത്രം അങ്ങു അടിച്ചു തുടങ്ങുക; പതിനൊന്നു മാതൃഭൂമി വരുത്തിയാൽ കുഴപ്പമുണ്ടോ? മാധ്യമ പ്രവർത്തകനായ കെ എസ് സുധി എഴുതുന്നു

കെ എസ് സുധി

പ്പോൾ വീട്ടിൽ വരുത്തിക്കൊണ്ടിരിക്കുന്ന ഒരു മാതൃഭൂമി പത്രത്തിനും ഒരു ആഴ്ചപതിപ്പിനും പുറമേ, 10 മാതൃഭൂമി പത്രം കൂടി വരുത്തേണ്ട കാലമാണ് ഇത്. ആ പത്രത്തോട് പ്രത്യേക സ്‌നേഹം ഒന്നും ഉള്ളതു കൊണ്ടല്ല, ചില കോമഡി ചേട്ടന്മാർ 'ഞങ്ങൾക്ക് യോജിക്കാത്ത ചില വരികൾ വാരികയിൽ വന്നത് കാരണം ഇപ്പ ശരിയാക്കി കളയും പത്രത്തെ' എന്നു മൂച്ചു പിടിക്കുന്നത് കണ്ടിട്ടാണ് ഇങ്ങനെ ആലോചിക്കുന്നത്.

കുറച്ചു കാലം മുൻപ് ഭാഷാപോഷണിയിൽ ഒരു ചിത്രകാരൻ വരച്ച തിരുവത്താഴ ചിത്രം വന്നെന്നു പറഞ്ഞു മനോരമ പൂട്ടിച്ചേ ഊണ് കഴിക്കു എന്നു ചില അച്ചായന്മാർ മുണ്ടും മടക്കിക്കുത്തി വന്നപ്പോഴും ഞാൻ മനോരമക്ക് പിന്തുണ പ്രഖ്യാപിച്ച് നിന്നതാ. അച്ചായൻ മാപ്പു പറഞ്ഞില്ലേ ഉവ്വാ എന്നു ചോദിക്കാൻ വരട്ടെ. അതു അവരുടെ കാര്യം. വായനക്കാരൻ എന്ന നിലക്ക് ഞാൻ പത്രങ്ങൾക്കൊപ്പമാണ്.

മാതൃഭൂമി പത്രം ഒരുപാട് കാലമായി വായിക്കുന്ന, മറ്റു അവകാശവാദങ്ങൾ ഒന്നും ഇല്ലാത്ത ഒരു സാധാരണ വായനക്കാരൻ ആണ് ഞാൻ. മാതൃഭൂമി വരുത്തുന്നത് പ്രത്യേക ഒരു കാരണത്താൽ മാത്രമാണ്. ആ പത്രം എന്റേയോ എനിക്കു വേണ്ടപ്പെട്ടതോ, ഞാൻ ജനിച്ച സമൂഹത്തിന്റെയോ, എന്റെ രാഷ്ട്രീയ നിലപാടിന്റെയോ ഒപ്പം നിൽക്കും എന്നു വിചാരിച്ചല്ല വരുത്തുന്നത്. പ്രചാരത്തിൽ രണ്ടാമത് നിൽക്കുന്ന പത്രം. വാർത്തകൾ അറിയാൻ എനിക്ക് മാതൃഭൂമി കൂടി വേണം, മറ്റുള്ള പത്രങ്ങൾക്കൊപ്പം. എനിക്ക് മനോരമ പോലെ തന്നെ പ്രധാനമാണ് മാതൃഭൂമിയും. എവനൊക്കെ ബഹിഷ്‌കരിച്ചാലും പത്രം ഉള്ള കാലത്തോളം ഞാൻ വരുത്തും. അതിപ്പോൾ ഏത് പത്രം ആയാലും അതാണ് എന്റെ നിലപാട്.

മനുഷ്യർ പ്രസിദ്ധീകരിക്കുന്നതാകയാൽ ചില നിലപാടുകളോ നിലപാടില്ലായ്മയോ പാളിച്ചകളോ ഒക്കെ എല്ലാ രംഗത്തും ഉള്ളത് പോലെ മാധ്യമ രംഗത്തും ഉണ്ട്. ഇനിയും ഉണ്ടാകും. എല്ലാം തികഞ്ഞതേ വായിക്കൂ എന്നുണ്ടെങ്കിൽ ശബ്ദതാരാവലി ശ്രമിച്ചു നോക്കുന്നത് നല്ലതായിരിക്കും. മാതൃഭൂമി മാത്രമല്ല ഞാൻ വീട്ടിൽ വരുത്തുന്നത്. കേരള കൗമുദി, മനോരമ, മാധ്യമം, മംഗളം, ദേശാഭിമാനി, ഹിന്ദു, ബിസിനസ് ലൈൻ, ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാൻ ക്രോണിക്കിൾ എന്നീ പത്രങ്ങളും എന്നും രാവിലെ വീട്ടിൽ വരുത്തി വായിക്കുന്നുണ്ട്. മാസം ശരാശരി 1500 രൂപക്ക് അടുത്ത് വെണ്ണലയിലെ ഏജന്റ് പി കെ വിനോദ് കുമാറിന് കൊടുക്കുന്നുമുണ്ട്.

എന്റെ എന്തെങ്കിലും നിലപാടിന് എതിരായി വാർത്ത വന്നാൽ, അപ്പോൾ ആ പത്രം നിർത്തിക്കളഞ്ഞു മറ്റേ പത്രം വരുത്തി കളയും എന്നു ഭീഷണി മുഴക്കുന്നത് ഒരു കടുത്ത രോഗ ലക്ഷണവും അതിലേറെ മുഴുത്ത കോമഡിയുമാണ്. ഒരു ബാലസംഗ കേസിൽ പ്രതി ആയതു കാരണം ദിലീപ് അവസാനം അഭിനയിച്ച സിനിമ കാണില്ല എന്നു ചിലർ പിടിച്ച വാശിയാണ് ഇതിനോട് താരതമ്യം ചെയ്യാവുന്ന നിലപാട്.

അവനോന്റെ ജാതി/സമുദായ താല്പര്യത്തിനു ഒപ്പം നിൽക്കുന്ന പത്രമോ വാരികയോ മാത്രമേ വായിക്കു എന്നുണ്ടെങ്കിൽ അമ്മാതിരി വായനക്കാർ സർവീസ്, യോഗനാദം തുടങ്ങിയ മുന്തിയ ഇനം പ്രസിദ്ധീകരണങ്ങൾ വായിച്ചു വളരുകയാവും നല്ലത്. അതിൽ ഗ്രൂപ്പ് വഴക്കു മൂക്കുമ്പോൾ ആ വരിക ബഹിഷ്‌കരിക്കുകയും ആവാം.

ഒരു വാശിക്കു ഒരു പത്രം നിർത്തി വേറെ പത്രം വരുത്തി എല്ലാതിനേം ശരിയാക്കി കളയും എന്ന വാശിയേക്കാൾ എളുപ്പമുള്ളതും നടക്കാവുന്നതുമായ ഒരു ഐഡിയ പറയാം. വായിക്കാൻ ഇഷ്ടമുള്ള വാർത്തകൾ എല്ലാം എടുത്തു സ്വന്തമായി ഒരു പത്രം അങ്ങു അടിച്ചു തുടങ്ങുക. അപ്പോൾ പിന്നെ ഇഷ്ടം ഉള്ള വാർത്ത മാത്രം വായ്ച്ചു കോൾമയിർ കൊള്ളാമല്ലോ. സ്വന്തമായി അച്ചടിച്ചത് ഇഷ്ടപ്പെട്ടില്ലെങ്കിൽ സ്വന്തം പൂർവ്വ പിതാക്കന്മാരെ സ്വയം സ്മരിക്കുകയും ആകാം.

അങ്ങനെ ആ പൂതി എല്ലാം പതുക്കെ കെട്ടടങ്ങുമ്പോൾ സ്ഥലത്തെ ഏജന്റിനെ വിളിച്ചു പഴയ പത്രം ഇടാൻ പറയാൻ തോന്നുന്നെങ്കിൽ ഇടീക്കുക. പിണങ്ങി പോന മച്ചാൻ തിരുമ്പി വന്താച്ചു എന്ന കോളം ഒരു പത്രത്തിലും ഇല്ലാത്ത കാലത്തോളം പേടിക്കണ്ട. വീണ്ടും വായിച്ചു തുടങ്ങാം.

(പ്രമുഖ മാധ്യമ പ്രവർത്തകനായ കെ എസ് സുധി ഫേസ്‌ബുക്കിൽ കുറിച്ചത്‌)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP