1 usd = 63.53 inr 1 gbp = 86.21 inr 1 eur = 77.18 inr 1 aed = 17.77 inr 1 sar = 17.40 inr 1 kwd = 210.86 inr

Jan / 2018
17
Wednesday

എന്ത് പുതിയ ഇന്ത്യയെയാടോ കണ്ണന്താനേ മോദി ഉണ്ടാക്കാൻ പോകുന്നത്? കോൺഗ്രസ്സിന്റെ ലക്ഷ്യബോധമുള്ള നേതാക്കൾ പടുത്തുയർത്തിയ ഇന്ത്യ എന്ന മഹാസൗധത്തിൽ, ഇപ്പോൾ പെയിന്റടിക്കുകയും മാറാലകൾ തൂത്ത് പൊടിതട്ടി തുടയ്ക്കുക എന്ന പണി മാത്രമേ മോദിക്ക് ചെയ്യാനുള്ളൂ മിസ്റ്റർ കണ്ണന്താനം

September 05, 2017 | 07:14 PM | Permalinkകെ.പി സുകുമാരൻ

ഇന്നലെ രാത്രി അൽഫോൻസ് കണ്ണന്താനം ഒരു ടിവി ചർച്ചയിൽ പറയുന്നത് കേട്ട് എനിക്ക് വല്ലാതെ ദുഃഖം തോന്നി. ഒരു മാന്യൻ രാഷ്ട്രീയത്തിൽ ചേർന്ന് മന്ത്രിയായാൽ ഇത്രയും അല്പനാകാമോ എന്നായിരുന്നു എന്റെ ദുഃഖം.

നിങ്ങളും കേട്ടിരിക്കും, കണ്ണന്താനം പറയുവാണ് മോദിക്ക് ഒരു അജണ്ടയുണ്ട്. അത് ഒരു പുതിയ ഇന്ത്യ ഉണ്ടാക്കുക എന്നതാണ്. എല്ലാവർക്കും ഭക്ഷണവും തൊഴിലും വസ്ത്രവും ഉള്ള ഇന്ത്യ. റോഡുകളും സ്‌കൂളുകളും ആശുപത്രികളും വിമാനത്താവളങ്ങളും ഉള്ള പുതിയ ഇന്ത്യ. അങ്ങനെ എന്തൊക്കെയോ ഉണ്ടാക്കാൻ പോകുന്ന മോദി നിയമിച്ച പ്രഗത്ഭരുടെ ടീമിൽ ഐ.എ.എസ്സുകാരനായ എനിക്കും അവസരം കിട്ടിയിരിക്കുകയാണ് എന്ന്. അതായത് കണ്ണന്താനം ഇത് വരെ ജീവിച്ച് ഐ.എ,എസ്, ആയതും മന്ത്രിയായതും ഒക്കെ മേൽപ്പറഞ്ഞ ഒന്നുമില്ലാത്ത സൊമാലിയ പോലത്തെ ഒരു ഇന്ത്യയിൽ ആയിരുന്നു എന്നും ഇനി മോദിയാണു എല്ലാം ഉണ്ടാക്കി ഒരു പുതിയ ഇന്ത്യയെ വാർത്തെടുക്കാൻ പോകുന്നത് എന്നും.

ഒരു അല്പനു മാത്രമേ ഇങ്ങനെ പറയാൻ കഴിയൂ. പിണറായി വിജയൻ ഇതേ കണ്ണന്താനത്തെ മന്ത്രിയാക്കിയിരുന്നെങ്കിൽ ഇതേ പോലെ പിണറായിയെയും ഇയാൾ പുകഴ്‌ത്തിയേനേ? അല്പമെങ്കിലും മാന്യതയുണ്ടായിരുന്നെങ്കിൽ കണ്ണന്താനം ഇങ്ങനെ പറയില്ലായിരുന്നു. ഇത് അല്പനു ഐശ്വര്യം കിട്ടി അർദ്ധരാത്രിയിൽ കുട പിടിക്കുന്നത് പോലെയായിപ്പോയി.

എന്ത് പുതിയ ഇന്ത്യയെയാടോ കണ്ണന്താനേ മോദി ഉണ്ടാക്കാൻ പോകുന്നത്? ഇവിടെ എന്താടോ ഇല്ലാത്തത്? 1947 അഗസ്റ്റ് 15നു സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതൽ ഒരു പുതിയ ഇന്ത്യയെ ജവഹർലാൽ നെഹറുവും പിന്നീട് വന്ന കോൺഗ്രസ്സ് പ്രധാനമന്ത്രിമാരും ഇവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ടെടോ അൽഫോൻസേ. കോൺഗ്രസ്സിന്റെ ലക്ഷ്യബോധമുള്ള നേതാക്കൾ പടുത്തുയർത്തിയ ഇന്ത്യ എന്ന മഹാസൗധത്തിൽ , ഇപ്പോൾ പെയിന്റടിക്കുകയും മാറാലകൾ തൂത്ത് പൊടിതട്ടി തുടയ്ക്കുക എന്ന പണി മാത്രമേ മോദിക്ക് ചെയ്യാനുള്ളൂ മിസ്റ്റർ കണ്ണന്താനം.

നെഹറു അടിത്തറ പണിത്, ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നരസിംഹ റാവുവും മന്മോഹൻ സിങ്ങും ഒക്കെ കെട്ടിപ്പൊക്കിയ ആധുനിക ഇന്ത്യ എന്ന ഈ കെട്ടിടത്തിൽ കയറി വൈറ്റ്‌വാഷ് ചെയ്യുന്ന മോദി ടീമിലെ ഒരു പെയിന്റടിക്കാരൻ മാത്രമാണ് ഈ കണ്ണന്താനം. പുതിയ ഇന്ത്യ ഉണ്ടാക്കലാണു മോദിയുടെ അജണ്ട എന്ന് പറയുമ്പോൾ ഈ മൂന്ന് വർഷം കൊണ്ട് എന്ത് പുതുമയാടോ അൽഫോൻസ് കണ്ണന്താനേ മോദി ഉണ്ടാക്കിയത്? ആകെ ഒന്ന് ഉണ്ടാക്കിയത് നോട്ട് നിരോധിക്കലാണ്. അത് ചെയ്യാൻ ഏത് വിഢിക്കും കഴിയും. എന്നിട്ട് നോട്ട് നിരോധിച്ചിട്ട് എന്താ ഉണ്ടായേ? പിന്നെ ഒന്ന് ജി.എസ്.ടി.യാണ്. ജി.എസ്.ടി. വന്നിട്ട് എല്ലാറ്റിനും വില കുറഞ്ഞോ? പിന്നെ പറയുന്നു അഴിമതി ഇല്ലാതാക്കി എന്ന്. പൊടിപ്പും തൊങ്ങലും ചേർത്ത് മാധ്യമങ്ങൾ ഇപ്പോൾ അഴിമതിക്കഥകൾ പ്രചരിപ്പിക്കുന്നില്ല എന്നല്ലാതെ ഇന്ത്യയിൽ അഴിമതി തുടച്ചു നീക്കിയോ? സാധാരണക്കാരൻ ഇടപെടുന്ന ഏതെങ്കിലും മേഖലയിൽ കൈക്കൂലി ഒഴിവായോ?

മൂന്ന് കൊല്ലം കൊണ്ട് പുതിയതായി ഒന്നും ഉണ്ടാക്കാൻ കഴിയാത്ത മോദി മരണം വരെ പ്രധാനമന്ത്രിയായി ഇരുന്നാലും എന്ത് പുതിയത് ഉണ്ടാക്കാനാണു എന്ന് ചോദിച്ചാൽ മൂർത്തമായ മറുപടി പറയാൻ കണ്ണന്താനത്തിനു കഴിയുമോ? സർക്കാരും പ്രധാനമന്ത്രിമാരും സമൂഹവും എല്ലാം തുടർച്ചയാണെന്നും മുൻഗാമികൾ ചെയ്ത് ബാക്കി വെച്ചത് പൂർത്തിയാക്കാനുള്ള ദൗത്യത്തിൽ പിൻഗാമികൾ ചേരുകയാണെന്നും അവരും തനിക്ക് ശേഷം വരുന്നവർക്ക് ചെയ്യാൻ ബാക്കി വെച്ചിട്ട് കാലയവനികയ്ക്കുള്ളിൽ മറയുകയാണെന്നുമുള്ള സത്യം ഈ ഐ.എ.എസ്സ്. കണ്ണന്താനത്തിനു മനസ്സിലാകുന്നില്ല, കണ്ണന്താനത്തിനു തോന്നുന്നത് മോദിയാണു പുതിയ ഒരിന്ത്യ ഉണ്ടാക്കുക. അങ്ങനെ എല്ലാം ഇന്ത്യയിൽ ഉണ്ടാക്കിയിട്ടേ മോദി മരിക്കൂ. പിന്നെ ആർക്കും ഉണ്ടാക്കുന്ന പണി ഉണ്ടാവില്ല. അതായത് മോദിക്ക് മുൻപും പിൻപും ആരും ഇല്ല.

മന്ത്രിപ്പണി കിട്ടിയ ആവേശത്തിൽ മോദിക്ക് വേണ്ടി കുഴലൂത്ത് നടത്തിയ കണ്ണന്താനം രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്ത എത്രയോ നേതാക്കളോട് കൃതഘ്‌നതയാണു ആ ഒരൊറ്റ പ്രസ്താവനയിലൂടെ കാണിച്ചത്. ഇതിലൂടെ കണ്ണന്താനം ഒരു തറരാഷ്ട്രീയക്കാരന്റെ ലവലിലേക്ക് താഴുകയായിരുന്നു. അല്പമെങ്കിലും മാന്യതയുണ്ടായിരുന്നെങ്കിൽ തനിക്ക് മന്ത്രിയാകാനും മോദിക്ക് പ്രധാനമന്ത്രിയാകാനും വഴിയൊരൊക്കിയ മുൻഗാമികളെ നന്ദിയോടെ സ്മരിക്കണമായിരുന്നു.

ഞാൻ ഇപ്പോഴൊന്നും ടിവിയിലെ ചർച്ചകൾ കേൾക്കാറില്ലായിരുന്നു. കാരണം ഇമ്മാതിരി നൊടിച്ചലാണു കേൾക്കേണ്ടത്. ഇന്നലെ ദൗർഭാഗ്യവശാൽ കുറച്ചു സമയം കേട്ടുപോയി. അപ്പോഴാണു കണ്ണന്താനത്തിന്റെ അങ്ങേയറ്റം നന്ദികെട്ട ഈ വാക്കുകളും കേൾക്കാനിടയായത്. അത്‌കൊണ്ട് ഇത്രയും പറഞ്ഞില്ലെങ്കിൽ എനിക്ക് മന:സമാധാനം ഉണ്ടാവില്ല. കാരണം സ്വാതന്ത്ര ഇന്ത്യയിലാണ് ഞാൻ ജനിച്ചത്. കുട്ടിക്കാലത്തെ ദാരിദ്ര്യവും ക്ഷാമവും ഒരു അടിസ്ഥാന സൗകര്യവും ഇല്ലാത്ത അവസ്ഥയും അനുഭവിച്ച ഞാൻ ഈ മോദി പ്രധാനമന്ത്രി ആകുന്നതിനു മുൻപ് തന്നെ എനിക്ക് നേരിൽ അനുഭവിക്കാൻ കഴിഞ്ഞ പുരോഗതിയും താരതമ്യം ചെയ്താൽ കണ്ണന്താനത്തോട് പൊറുക്കാൻ കഴിയില്ല.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
കോൺഗ്രസിൽ വിഷ്ണുനാഥ് തന്നെ; സിപിഎമ്മിൽ സിഎസ് സുജാതയ്ക്ക് സാധ്യത; ബിജെപിയിൽ ശ്രീധരൻ പിള്ളയും കുമ്മനവും എംടി രമേശും ശോഭാ സുരേന്ദ്രനും; പിപി മുകുന്ദന് വേണ്ടി വാദിച്ച് പരിവാറുകാരും; നിർണ്ണായകമാവുക നായർ-ഈഴവ-ക്രൈസ്തവ വോട്ടുകൾ; എൻഎസ്എസ് മനസ്സ് പിടിക്കാൻ കരുതലോടെ നീങ്ങി കോൺഗ്രസും ബിജെപിയും; ജയിച്ചേ മതിയാകൂവെന്ന് ജില്ലാ നേതൃത്വത്തിന് നിർദ്ദേശം നൽകി പിണറായിയും; ചെങ്ങന്നൂരിൽ ത്രികോണപ്പോര് പ്രവചനാതീതമാകും
ദുൽഖർ സൽമാന്റെ വില്ലനായി സെക്കന്റ് ഷോയിൽ കസറി; തന്നെ സൂപ്പർ നായകനാക്കി 'ചിത്രം' ഒരുക്കിയ പിള്ളയുടെ മകന് ലാലേട്ടൻ താങ്ങും തണലും ഒരുക്കി; കൂത്താട്ടുകുളത്തെ അടിപിടിയിൽ ജീവിതത്തിലും പ്രതിനായകനായി; സംവിധായകൻ ആകാനുള്ള മോഹത്തിന് പിന്തുണ നൽകിയതും സൂപ്പർ താരം തന്നെ; ഗോവയിലെ യുവ നടന്റെ മുങ്ങിമരണത്തിൽ ദുരൂഹത ഏറെ; സിദ്ധു ആർ പിള്ളയുടെ മരണത്തിൽ ഞെട്ടി മലയാള സിനിമാലോകം
കാമുകിയെ ദിവസങ്ങൾക്ക് മുമ്പ് രാത്രി വീട്ടിലെത്തി കണ്ടത് പ്രകോപനമായി; വിവാഹത്തലേന്ന് പ്രണയിനിയെ സ്വന്തമാക്കാൻ എത്തുമെന്ന കണക്ക് കൂട്ടലിൽ ചതിയൊരുക്കി; ബസിലെത്തുന്ന യുവാവിനെ വീട്ടിലെത്തിക്കുന്ന ഓട്ടോക്കാരൻ സുഹൃത്തിനെ കണ്ടെത്തിയത് നിർണ്ണായകമായി; വിരട്ടലിന് മുമ്പിൽ സുഹൃത്തിനെ ചതിക്കാൻ രാജീവ് നിർബന്ധിതനായപ്പോൾ കല്ല്യാണം മംഗളമായി; ശ്രീജീവിനെതിരായ മോഷണക്കേസും ആത്മഹത്യാക്കുറിപ്പും പൊലീസിന്റെ ക്രിമിനൽ ബുദ്ധിയോ? ശ്രീജിത്തിന്റെ സഹനസമരത്തിന് പിന്നിലെ കാണാക്കഥകൾ ഇങ്ങനെ
ഒരിടവേളക്ക് ശേഷം ചലച്ചിത്ര മേഖലയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്ന് മാർട്ടിന്റെ വെളിപ്പെടുത്തൽ; ലാലും നടിയുമാണ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്ന് മാർട്ടിൻ കോടതിയിൽ; യഥാർഥ കാര്യങ്ങൾ പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി മാർട്ടിന്റെ പിതാവ്; അന്വേഷണ സംഘം എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷയിൽ സിനിമ പ്രവർത്തകരും പൊതുസമൂഹവും
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
വർഗീസ് ആലുക്കയുടെ മക്കളിലെ പതിനൊന്നാമൻ അതിവേഗം വളർന്നത് തൊട്ടതെല്ലാം പൊന്നാക്കി; അബുദാബിയിൽ തുടങ്ങിയ ജോയ് ആലുക്ക ഗ്രൂപ്പ് ആഗോള ബ്രാൻഡായപ്പോൾ ഫോബ്സ് സമ്പന്നപ്പട്ടികയിലെ ശതകോടീശ്വരന്മാരുടെ ലിസ്റ്റിൽ ഇടംപിടിച്ചു; നോട്ട് നിരോധനത്തിന് പിന്നാലെ വൻതോതിൽ സ്വർണം വിറ്റുപോയതോടെ കേന്ദ്ര ഏജൻസികളുടെ നോട്ടപ്പുള്ളിയായി; നികുതി വെട്ടിപ്പ് സംശയത്തിൽ ഇഷ്ട ജുവല്ലറിക്ക് മേൽ ഇൻകം ടാക്‌സിന്റെ പിടിവീണപ്പോൾ മലയാളികൾക്ക് ഞെട്ടൽ
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
രാജ്യവ്യാപകമായി ജോയ് ആലുക്കാസ് ജുവല്ലറികളിൽ ഇൻകം ടാക്‌സ് റെയ്ഡ്; ഏഴു സംസ്ഥാനങ്ങളിലെ 130 ഷോറൂമുകളിലും കോർപ്പറേറ്റ് ഓഫീസുകളിലും അനേകം ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന പരിശോധന; റെയ്ഡ് ആരംഭിച്ചത് സ്വർണക്കട മുതലാളിയുടെ കൈയിൽ കണക്കിൽ പെടാത്ത കോടികളുണ്ടെന്ന സൂചനയെ തുടർന്ന്; നോട്ട് നിരോധനത്തിന് ശേഷം പരസ്യം പോലും നൽകാതിരുന്ന ജുവല്ലറി വീണ്ടും സജീവമായപ്പോൾ സംശയമുദിച്ചു
ഉപയോഗിച്ച സ്വർണം വാങ്ങിയ ശേഷം വേസ്‌റ്റേജ് ആയി കണക്കാക്കി കാണിച്ച് കോടികൾ നികുതി വെട്ടിച്ചു; ബിൽ കൊടുക്കാതെയും സ്‌റ്റോക്കിൽ കാണിക്കാതെയും കോടികൾ തിരിമറി നടത്തി; ആന്ധ്രയിലെ റെയ്ഡിൽ കണക്കിൽ കണ്ടെടുത്തത് 60 ലക്ഷം രൂപയുടെ വിൽപ്പന എങ്കിൽ പണമായി കണ്ടെത്തിയത് നാലു കോടി; ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് വെട്ടിപ്പ് കണ്ടെത്തിയതായി സൂചന; പരസ്യം പോവാതിരിക്കാൻ വാർത്ത മുക്കി മലയാള മാധ്യമങ്ങൾ
തിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോൾ തനിയെ വന്നാൽ മതിയെന്ന് നടൻ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാർത്ത; യുവതി എത്തിയപ്പോൾ ഉണ്ണിമുകുന്ദൻ തിരക്കഥ കേൾക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും; എന്തായാലും മുകളിലത്തേ നിലയിലേക്കു യുവതിയെ കൊണ്ടുപോയി അവിടെ വച്ച്...; ഉണ്ണിമുകുന്ദൻ അത്ര നല്ലവനല്ല? സിനിമയിലെ പുതിയ പീഡന വിവാദത്തിൽ പല്ലിശേരി പറയുന്നത്
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
സഭയുടെ സ്വത്തുകൾ വിറ്റു സ്വന്തമാക്കിയെന്നു ആരോപിച്ച് ഒരുകൂട്ടം വൈദികർ മാർ ആലഞ്ചേരിയെ തടഞ്ഞു വച്ചു; മാർ ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഒരുക്കിയ കെണിയിൽ വീണു പോയെന്നു മറ്റൊരു വിഭാഗം; അപവാദ കഥയിൽ മനം നൊന്ത് വലിയ പിതാവിന് ഹൃദയാഘാതം വന്നത് മറച്ചുവച്ചത് മൂന്ന് ദിവസം:സീറോ മലബാർ സഭയിൽ വൻ പൊട്ടിത്തെറി; അനാരോഗ്യത്തിന്റെ പേര് പറഞ്ഞു മേജർ ആർച്ച് ബിഷപ്പ് രാജി വച്ചൊഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ