Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം വീട്ടിൽ വയ്ക്കണം; ശമ്പളം നിർത്തലാക്കി കമ്മീഷനോ ഇൻസന്റീവോ നൽകണം; കെഎസ്ആർടിസിയെ രക്ഷിക്കാൻ ജീവനക്കാർ മനസ്സുവയ്ക്കണമെന്ന് കുറിക്കുന്നു ജലീൽ മംഗലത്ത്

സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യം വീട്ടിൽ വയ്ക്കണം; ശമ്പളം നിർത്തലാക്കി കമ്മീഷനോ ഇൻസന്റീവോ നൽകണം; കെഎസ്ആർടിസിയെ രക്ഷിക്കാൻ ജീവനക്കാർ മനസ്സുവയ്ക്കണമെന്ന് കുറിക്കുന്നു ജലീൽ മംഗലത്ത്

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: വെള്ളാനയായി മാറിയതോടെ കടുത്ത പ്രതിസന്ധിയെ നേടിടുകയണ് കെഎസ്ആർടിസി. പെൻഷൻ കിട്ടാതെയുള്ള ആത്മഹത്യകൾ ഏറിയതോടെ, മാർച്ചിന് മുമ്പ് കുടിശിക തീർക്കുമെന്ന സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരിക്കുകയാണ്. ആരാണ് കെഎസ്ആർടിസിയെ കുഴപ്പത്തിലാക്കിയത് എന്ന കാര്യത്തിൽ പലവാദങ്ങളുണ്ട്.ഡ്രൈവറും കണ്ടക്ടറും അടക്കമുള്ള ജീവനക്കാരുടെ ശമ്പളം നിർത്തലാക്കി കമ്മീഷൻ ഇൻസന്റീവ് സമ്പ്രദായം കൊണ്ടുവരണമെന്ന് അഭിപ്രായപ്പെടുന്നു ജലീൽ മംഗലത്തുകൊണ്ടോട്ടി.

 ബഹുമാനപെട്ട ഗതാഗത മന്ത്രി / KSRTC MD / KSRTC ജീവനക്കാർ എന്നിവർക്കു ഒരു തുറന്ന കത്ത്.

KSRTC ലാഭത്തിലാകുന്നതിനു ഡ്രൈവർ കണ്ടക്ടർ ഉൾപ്പടെ KSRTC വകുപ്പിൽ ജോലി ചെയുന്ന എല്ലാവരുടെയും ശമ്പളം നിർത്തലാക്കിയിട്ട് പകരം കമ്മീഷൻ/ ഇൻസെന്റീവ് സമ്പ്രദായം ആക്കിയാൽ മാത്രം മതി. അപ്പോൾ കാണാം KSRTC യുടെ ഖജനാവ് നിറയുന്നത്.

പ്രൈവറ്റ് ബസ് കാരുടെ കയ്യിൽ നിന്നും കിട്ടുന്നത് വാങ്ങി KSRTC യെ കൂട്ടി കൊടുക്കുന്ന ചില ജീവനക്കാരും കൈകൂലികരായ ചില മേലധികാരികളും പിന്നെ തെറ്റ് ചെയുന്ന ജീവനക്കാരെ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയുന്ന തൊഴിലാളി യൂണിയനുകളും ( CITU ഉൾപ്പടെ ) ആണ് ഇന്ന് KSRTC യുടെ ശാപം. ജനങ്ങൾ ഇവർക്കെതിരെ പാർട്ടി ബേധമന്യേ ഒറ്റ കെട്ടായി ശക്തമായ രീതിയിൽ പ്രതികരിക്കണം. പാർട്ടിയോ യുണിയനോ അല്ല മറിച്ചു ജനങ്ങളും ജന നന്മയുമാണ് വലുത് ഞാനിവിടെ ഇത് പറയുന്നത് ഒരു പ്രത്യേക പാർട്ടിയുടെ വക്താവ് ആയല്ല, പൊതു ജനങ്ങളിൽ ഒരുവൻ ആയിട്ടാണ്.

പ്രൈവറ്റ് ബസ്‌കൾ മത്സരിച്ചു ഓടി മുതലാളി മാർക് ടാർഗെറ്റിൽ കൂടുതൽ പൈസ ഉണ്ടാക്കി കൊടുക്കുമ്പോൾ KSRTC ബസ് ഡ്രൈവർ മാർ അവർക്ക് ചവിട്ടിയും ഒതുക്കിയും കൊടുത്തു ഒത്താശ ചെയ്തു കൊണ്ട് kSRTC യുടെ ശവ കുഴി തോണ്ടുന്നത് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്. KSRTC ബസിൽ കയറാൻ വരുന്നവരെ ഈ ബസ് പോകാൻ സമയം എടുക്കും എന്ന് പറഞ്ഞ് പ്രൈവറ്റ് ബസിൽ കയറ്റി വിടുന്ന കണ്ടക്ടർ മാർ. ഇവന്മാർക്കൊന്നും ഇനി ശബളം കൊടുക്കരുത്. ഓടി പൈസ ഉണ്ടാക്കിയാൽ മാത്രം അതിന്റെ ശതമാനം കമ്മീഷൻ ആയി വേണം കൊടുക്കാൻ. കളക്ഷൻ ഉണ്ടാക്കിയാൽ വേതനം എന്നാലേ ഈ പറയുന്ന ചിലർ സത്യസന്ധമായി പണി എടുക്കൂ.

KSRTC ജീവനക്കാർ വിചാരിച്ചാൽ ഈ വകുപ്പിലെ അഴിമതികൾ തുറന്നു കാണിക്കുവാൻ സാധിക്കും കഴിവില്ലാത്ത മേലധി കാരികളെ ചൂണ്ടിക്കാണിക്കുവാൻ സാധിക്കും മാറിവരുന്ന സർക്കാർ കളുടെ അനാവശ്യ ഇടപെടൽ, അനാസ്ഥ ഇവ ജനങ്ങളോട് തുറന്നു കാട്ടി കൊടുക്കുവാൻ സാധിക്കും പക്ഷെ എന്നിട്ടും ആരും അതിന് തയ്യാറാകുന്നില്ല. KSRTC ജീവനക്കാർ വിചാരിച്ചാൽ മാത്രമേ KSRTC യെ ലാഭത്തിൽ എത്തിക്കുവാൻ സാധിക്കൂ. അല്ലെങ്കിൽ ഞാൻ മേൽ പറഞ്ഞ പോലെ ശബളം വാങ്ങാതെ കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയാൻ ജീവനക്കാർ തയ്യാറാകുക. കാരണം KSRTC യുടെ നഷ്ടത്തിനു ഉത്തരവാദികൾ നിങ്ങൾ തന്നെ ആണ്. പല അവസരങ്ങൾ ലഭിച്ചിട്ടും ഒന്നിനെതിരെയും പ്രതികരിക്കാത്ത നിങ്ങൾ തന്നെയാണ് ഈ നഷ്ടത്തിന് കാരണക്കാർ. സ്വന്തം കാര്യം സിന്ദാബാദ് എന്നതാണ് നിങ്ങളുടെ മുദ്ര വാക്യം.ആവശ്യമില്ലാത്ത കര്യങ്ങൾക്കു സമരം ചെയുകയും എന്നാൽ ആവശ്യമുള്ള കാര്യങ്ങൾക്കു സമരം ചെയ്യാത്ത പ്രതികരിക്കാത്ത ജീവനക്കാരും തൊഴിലാളി യൂണിയനുകളും ആണ് KSRTC യെ നഷ്ടത്തിൽ കൊണ്ട് എത്തിച്ചത് എന്ന് ഞാൻ വീണ്ടും വീണ്ടും നിങ്ങളെ ഓർമ്മ പെടുത്തുന്നു.

ജനങ്ങളെ നമ്മളാണ് വിഡ്ഢികൾ ! ഇനിയെങ്കിലും നമ്മൾ ഉണരണം ഞാൻ ഉണർന്നു, നിങ്ങളും ഉണരൂ

എന്ന്
ജലീൽ മംഗലത്തുകൊണ്ടോട്ടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP