Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങൾ അവിടെ നിൽക്കുമ്പോൾ ഞങ്ങൾ അതിലൂടെ ഇങ്ങോട്ട് പോന്ന്; ഞാൻ അവിടെ കിളികളെ പിടിക്കുംന്നു പറഞ്ഞേരം നിങ്ങളയിലൂട്ടെ പോക്ന്ന് ; വയൽക്കിളികളെ പിടിക്കാൻ കോടിയേരി തക്കം പാർത്തപ്പോൾ കിളികളെയും കൊണ്ട് കൃഷ്ണദാസ് പിന്നിലൂടെ സ്‌കൂട്ട് ചെയ്തു; കേരളഹൗസിനെ പൊട്ടിച്ചിരിയിലേക്ക് നയിച്ച രാഷ്ട്രീയ കൗതുകം കുറിക്കുന്നു എം.ഉണ്ണിക്കൃഷ്ണൻ

നിങ്ങൾ അവിടെ നിൽക്കുമ്പോൾ ഞങ്ങൾ അതിലൂടെ ഇങ്ങോട്ട് പോന്ന്; ഞാൻ അവിടെ കിളികളെ പിടിക്കുംന്നു പറഞ്ഞേരം നിങ്ങളയിലൂട്ടെ പോക്ന്ന് ; വയൽക്കിളികളെ പിടിക്കാൻ കോടിയേരി തക്കം പാർത്തപ്പോൾ കിളികളെയും കൊണ്ട് കൃഷ്ണദാസ് പിന്നിലൂടെ സ്‌കൂട്ട് ചെയ്തു; കേരളഹൗസിനെ പൊട്ടിച്ചിരിയിലേക്ക് നയിച്ച രാഷ്ട്രീയ കൗതുകം കുറിക്കുന്നു എം.ഉണ്ണിക്കൃഷ്ണൻ

എം.ഉണ്ണിക്കൃഷ്ണൻ

ചിരിയും 'കിളി'യും...

ഡൽഹി കേരള ഹൗസ് ലോബി
സമയം : 3മണി

യൽകിളികളുമായി ബിജെപി നേതൃത്വത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നടത്തിയ ചർച്ചയ്ക്ക് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണുന്നു. ഒന്നു രണ്ടു ചോദ്യങ്ങൾ കഴിഞ്ഞു. സംസ്ഥാന സർക്കാരിനെ ഒഴിവാക്കി നടത്തിയ ചർച്ചയിൽ രാഷ്ട്രീയം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുന്നു...

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കിളികളെ പിടിക്കാനുള്ള കളിയാണ് ബിജെപി യുടേതെന്ന് കോടിയേരി. അപ്പോഴേക്കും കേരള ഹൗസിലെ ഒന്നാം നിലയിലെ മെസ്സിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം വയൽകിളി നേതാവ് സുരേഷ് കീഴാറ്റൂർ, മറ്റു സമര സമിതി അംഗങ്ങൾ എന്നിവർ ഇറങ്ങി വരുന്നു. ഒപ്പം ബിജെപി നേതാവ് പികെ കൃഷ്ണദാസും. കോടിയേരി മേൽപ്പറഞ്ഞ കാര്യം പറയുമ്പോൾ ഇവർ പിന്നിലൂടെ നീങ്ങുന്നു.

വിമർശനം മുഖത്തോട് മുഖം ആയ സിറ്റുവേഷൻ കണ്ടു മാധ്യമ പ്രവർത്തകർ അടക്കം കൂടി നിന്നവർക്ക് ചിരി അടക്കാൻ ആയില്ല. കോടിയേരിയും വിമർശനത്തിന് ഇടെ ചെറുതായി ചിരിച്ചു.

ബൈറ്റ് കഴിഞ്ഞു കോടിയേരി കേരള ഹൗസിന് പുറത്തിറങ്ങി. അപ്പോൾ കവാടത്തിന് പുറത്തുണ്ട് വയൽക്കിളി പ്രവർത്തകരും പികെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും!
കോടിയേരിയുടെ മുഖത്ത് അപ്പോഴും ചിരി അടങ്ങിയിട്ടില്ല.

പികെ കൃഷ്ണദാസ് കൈചൂണ്ടി ചിരിച്ചു കൊണ്ട് പറഞ്ഞു, 'നിങ്ങൾ അവിടെ നിൽക്കുമ്പോൾ ഞങ്ങൾ അതിലൂടെ ഇങ്ങോട്ട് പോന്ന്..'

ഫോണ് എടുത്തു നോക്കി. ചിരിച്ചു കൊണ്ടു കൃഷ്ണദാസിനോട് കോടിയേരിയുടെ മറുപടി
' ഞാൻ അവിടെ കിളികളെപിടിക്കുംന്നു പറഞ്ഞേരം നിങ്ങളയിലൂട്ടെ പോക്ന്ന്.' പിന്നാലെ കൂട്ട ചിരി.

അപ്പോഴേക്കും ചാനൽ ക്യാമറകൾ എത്തി. ചിരി മാറി എല്ലാവരും അൽപ്പം ഗൗരവത്തിൽ ആയി. കോടിയേരി കാറിൽ കയറി സിപിഎം പിബി യോഗത്തിൽ പങ്കെടുക്കാൻ എ. കെ.ജി ഭവനിലേക്ക് പോയി.. വയൽക്കിളി നേതാക്കൾ പാർക്കിങ്ങിലെ വാഹനത്തിന്റെ അടുത്തേക്ക് നീങ്ങി. ബിജെപി നേതാക്കൾ അവിടിവിടായി നിന്ന് സംസാരം തുടർന്നു..

ഒരു പാർട്ടിയിൽപ്പെട്ട നേതാവ് ബൈറ്റ് കൊടുക്കുമ്പോൾ മറുപാർട്ടിയിലെ നേതാവ് അതിലൂടെ കടന്ന് പോകുന്നതിൽ പുതുമയൊന്നുമില്ല. ചിലപ്പോൾ മിണ്ടാതെ പോകും. കേട്ടിട്ടില്ലെന്ന് നടിക്കും. ഇന്നത്തേത് പക്ഷെ അങ്ങനെയല്ല, വിമർശനത്തിന്റെ രൂക്ഷതയ്ക്ക് അപ്പുറം സാഹചര്യത്തിന്റെ അന്തർധാര കാരണം ആകെ ചിരിമയം!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP