1 usd = 64.40 inr 1 gbp = 90.38 inr 1 eur = 80.00 inr 1 aed = 17.54 inr 1 sar = 17.18 inr 1 kwd = 215.38 inr

Feb / 2018
19
Monday

മെനിഞ്ചൈറ്റിസിനുള്ള കുത്തിവെപ്പ് എടുക്കണമെങ്കിൽ ഹജ്ജിനു പോവുന്നില്ലെന്നു ഇതുവരെ ഒരു ഹജ്ജാജിയും പറഞ്ഞിട്ടില്ല; ഹജ്ജാജിമാർക്ക് ഇതു നൽകി അവരെ ഷണ്ഠീകരിച്ച് ജനസംഖ്യ കുറക്കാനുള്ള ഏർപ്പാട് ആണെന്ന കഥയും ആരും പറഞ്ഞു കേട്ടിട്ടില്ല; എം ആർ വാക്‌സിനേഷനെതിരായ കുപ്രചരണത്തിൽ വീഴാതിരിക്കുക

October 31, 2017 | 06:39 PM | Permalinkസി കെ നൗഷാദ്

റ്റിക്കാൻ ഏറ്റവും എളുപ്പമുള്ള ഒരു ജനവിഭാഗമാണ് ഇന്ത്യക്കാർ. ഉൽബുദ്ധരായ കേരളീയർ പോലും ഇതിൽ നിന്നും ഏറെയൊന്നും വ്യത്യസ്തരുമല്ല. കേരളത്തിലെ മുസ്ലിങ്ങളുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. അവരിൽ മഹാഭൂരിപക്ഷത്തിനും അൽഭുതങ്ങളിലും, ആൾദൈവങ്ങളിലും, അമാനുഷിക കഴിവുകൾ ഉണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന ഔലിയാക്കളിലും, ബീവിമാരിലും, സിദ്ധന്മാരിലും, വ്യാജ വൈദ്യന്മാരിലുമൊക്കെയാണ് ശാസ്ത്രജ്ഞരേക്കാളും, ആരോഗ്യപ്രവർത്തകരേക്കാളും, സർക്കാർ സംവിധാനത്തേക്കാളുമൊക്കെ വിശ്വാസവും വിധേയത്വവും.

എത്ര മാത്രം തിക്താനുഭവങ്ങൾ ഉണ്ടായിട്ടും, നാൾക്കുനാൾ ഇത് വർദ്ധിച്ചു വരികയാണെന്നത് വലിയ കാലക്കേടിലേക്കാണ്, നമ്മെ; പ്രത്യേകിച്ച് മുസ്ലിം സമുദായത്തെ കൊണ്ടെത്തിക്കുന്നത് എന്നത് വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. വലിയ കൊട്ടും കുരവയുമായി സർക്കാർ തലത്തിൽ ആരംഭിച്ച എം.എം.ആർ വാക്‌സിനേഷൻ ക്യാമ്പയിൻ അതിന്റെ അവസാന ആഴ്ചയിലേക്ക് കടന്നപ്പോൾ പുറത്തു വരുന്ന സ്ഥിതി വിവര കണക്കുകൾ ഞെട്ടിക്കുന്നതാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറമാണ് ശതമാനക്കണക്കിൽ വാക്‌സിൻ എടുത്ത കുട്ടികളുടെ എണ്ണത്തിൽ ഏറ്റവും പിറകിൽ. അടുത്തടുത്ത സ്ഥാനങ്ങളിൽ മലബാറിലെ മറ്റു ജില്ലകളും. പതിവു പോലെ ക്രിസ്ത്യൻ ഭൂരിപക്ഷ ജില്ലയായ പത്തനംതിട്ട ഏറ്റവും മുന്നിലും.

ജില്ലകൾ ഏതായാലും എം.എം.ആർ വാക്‌സിൻ എടുക്കാത്തവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ മുസ്ലിം കുട്ടികൾ തന്നെയാണ്. രണ്ടാം സ്ഥാനത്ത് ഹിന്ദുക്കളും. അമേരിക്കൻ അന്താരാഷ്ട്ര- ഗൂഢാലോചനകളുടെ കഥകളൊന്നും മുസ്ലിങ്ങളിലും അതു കഴിഞ്ഞാൽ ഹിന്ദുക്കളിലും ഏശുന്നതു പോലെ ക്രിസ്ത്യാനികളിൽ ചെലവാകാത്തതിനാൽ അവരിൽ വലിയ വിഭാഗവും ഈ കുത്തിവെപ്പ് എടുത്ത് കഴിഞ്ഞിരിക്കുന്നു.
കേരളത്തിലെ മുസ്ലീങ്ങൾ പൊതുവെ അള്ളാഹുവിനേക്കാളും, പ്രവാചകനേക്കാളും സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്ന (എല്ലാ വിഭാഗത്തിലും പെട്ട) അവരുടെ സംഘടനാ നേതാക്കൾ ഒറ്റക്കെട്ടായി കുത്തിവെപ്പ് എടുക്കാൻ അഭ്യർത്ഥന നടത്തിയിട്ടു പോലും വലിയൊരു വിഭാഗവും അത് ചെവിക്കൊണ്ടിട്ടില്ല എന്നത് പ്രശ്‌നം എത്രത്തോളം ഗൗരവതരവും സങ്കീർണ്ണവുമാണെന്ന് നമുക്ക് മനസ്സിലാക്കി തരുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, എം.എം.ആർ വാക്‌സിനേഷനെതിരായി മനഃപൂർവം പ്രചാരണം അഴിച്ചു വിടുന്ന വൈദ്യന്മാരും, സിദ്ധന്മാരും, ഒറ്റപ്പെട്ട അലോപ്പതി ഡോക്ടർമാരുമൊന്നും ബഹുഭൂരിപക്ഷവും മുസ്ലിങ്ങൾ അല്ല എന്നതാണ്. പക്ഷെ അത് കേട്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്നവരിൽ കൂടുതൽ മുസ്ലിം ജനസാമാന്യവും. അതായത് ഈ വിഷയത്തിൽ അവർക്ക് അവരുടെ സ്വന്തം നേതാക്കളേക്കാൾ വിശ്വാസം മറ്റു മതസ്ഥരായ സാമൂഹിക വിരുദ്ധരെയാണെന്നർത്ഥം (മതസൗഹാർദം സന്തോഷകരം തന്നെ).

ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ മുസ്ലിങ്ങളെ കൊണ്ട് കുത്തിവെപ്പ് എടുപ്പിക്കാനുള്ള ഒരു എളുപ്പ മാർഗ്ഗം നിർദ്ദേശിച്ചക്കപ്പെട്ടതായി കണ്ടു. അതായത്, 'ഈ വാക്‌സിനുകൾ എടുത്തില്ലെങ്കിൽ ഭാവിയിൽ നിങ്ങളുടെ കുട്ടിക്ക് ദുബൈയിലും മറ്റ് ഗൾഫ് നാടുകളിലും പോവാൻ കഴിയില്ലെന്ന് വാട്‌സ് ആപ്പിലൂടെയും ഫെയ്‌സ് ബുക്കിലൂടെയും ഒരു പ്രചാരണം അഴിച്ചു വിടുക. അടുത്ത സെക്കന്റ് മുതൽ കുത്തിവെപ്പ് നൽകുന്ന സെന്ററുകൾ 'മാപ്പിളമാരെ'ക്കൊണ്ട് നിറഞ്ഞു കവിയും'.സത്യമാണിത്.

ഹജ്ജിനു പോവണമെങ്കിൽ മെനിഞ്ചൈറ്റിസ് അഥവാ മസ്തിഷ്‌ക ജ്വരം വരാതിരിക്കാനുള്ള കുത്തിവെപ്പ് എടുക്കണം. ഇന്നേവരെ ഈ കുത്തിവെപ്പ് എടുക്കണമെങ്കിൽ ഞാൻ ഹജ്ജിനു പോവുന്നില്ലെന്നു ഒരു ഹജ്ജാജിയും പറഞ്ഞിട്ടില്ല. മുസ്ലിങ്ങൾ മാത്രം ഹജ്ജിനു പോവുന്നതിനാൽ, ഹജ്ജാജിമാർക്ക് ഇതു നൽകി അവരെ ഷണ്ഠീകരിച്ച് ജനസംഖ്യ കുറക്കാനുള്ള ഏർപ്പാട് ആണെന്ന കഥയും ആരും പറഞ്ഞു കേട്ടിട്ടില്ല. പണ്ടൊക്കെ ഹജ്ജിനു പോയവർ ഈ കുത്തിവെപ്പ് എടുത്തിട്ടാണോ പോയത് എന്നവർ ചോദിച്ചിട്ടുമില്ല. അള്ളാഹുവിന്റെ വിധി അങ്ങിനെയാണെങ്കിൽ പരിശുദ്ധ ഹജ്ജിന് പോയ കാരണത്താൽ എനിക്ക് മസ്തിഷ്‌ക ജ്വരം വരികയാണെങ്കിൽ, രോഗം വന്ന് മരിക്കട്ടെ എന്ന് ഒരാളും വാദിച്ചിട്ടുമില്ല.

ഗൾഫിൽ താമസിക്കുന്ന പതിനായിരക്കണക്കിന് മലയാളി കുടുംബങ്ങളുണ്ട്. അവരിൽ മുസ്ലിങ്ങളുമുണ്ട്. അവിടങ്ങളിലെ സൗജന്യ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമുകളുടെ ഭാഗമായി രണ്ടു തവണകളായി കൊടുക്കുന്ന എം.എം.ആർ വാക്‌സിൻ ഞങ്ങളുടെ കുട്ടികൾക്ക് വേണ്ടെന്ന് അവരാരും ഇക്കാലമത്രയും പറഞ്ഞിട്ടില്ല. ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാക്‌സിനുകൾ ഏതൊക്കെയാണെന്ന് പോലും ആരും തിരക്കാറുമില്ല. കാരണം കേരളത്തിൽ ഉള്ളപോലുള്ള, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ഇവിടെ ഇല്ല.

ഗൾഫിൽ മാത്രമല്ല ലോകത്തെ എല്ലാ വികസിത രാജ്യങ്ങളിലും കുട്ടികൾക്ക് ഈ കുത്തിവെപ്പ് നൽകുന്നുമുണ്ട്. എന്തുകൊണ്ട് ഇത്രയും കാലം ഇല്ലാത്ത പുതിയൊരു വാക്‌സിൻ എന്നതാണ് ചിലരുടെ സംശയം. ഇത് പുതിയതൊന്നും അല്ല. വളരെക്കാലമായി ഉള്ളത് തന്നെയാണ്. പക്ഷെ ഇതിന്റെ ഭീമമായ ചെലവ് വഹിക്കാൻ കഴിയാത്തതിനാൽ ഇന്ത്യ അടക്കമുള്ള ചില സാമ്പത്തിക ശേഷി കുറഞ്ഞ രാജ്യങ്ങളിൽ ഈ കുത്തിവെപ്പ് അവരുടെ സൗജന്യ പ്രതിരോധ കുത്തിവെപ്പ് ഷെഡ്യൂളിൽ സാർവത്രികമായി ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. അതായത് ഇത്രയും കാലം പണക്കാർക്കായിരുന്നു ഇന്ത്യയിൽ ഇതിന്റെ പ്രയോജനം. അവിടെയാണ് ദൈവത്തിന്റെ കരങ്ങളുമായി ആരോഗ്യ പ്രവർത്തകർ കടന്നു വരുന്നത്. സഹായസഹകരണങ്ങളുമായി ബിൽ ആൻഡ് മിലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷനും.

ഇനി അവരെ പറ്റി പറയാം. എല്ലാവർക്കും അറിയുന്ന പോലെ മൈക്രോസോഫ്റ്റിന്റെ ഉടമ. ബിൽ ഗേറ്റ്‌സ്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ. നമ്മുടെ നാട്ടിലെ പോലെ ഒരായുസ്സ് മുഴുവൻ തിന്നുകയും കുടിക്കുകയും പോലും ചെയ്യാതെ മക്കൾക്ക് വേണ്ടി സമ്പാദിച്ച് കൂട്ടുന്ന സ്വഭാവം പൊതുവെ അമേരിക്കക്കാർക്ക് ഇല്ല. മരണശേഷം തന്റെ സ്വത്തുക്കൾ എന്തു ചെയ്യണം എന്ന് ആദ്യം തന്നെ വിൽപ്പത്രം എഴുതി വെക്കുകയാണ് അവരുടെ പതിവ്. അതിൽ ഒരു വിഹിതം മക്കൾക്ക് വേണ്ടി എഴുതി വച്ചാൽ അവരുടെ ഭാഗ്യം. ചിലപ്പോൾ മക്കളേക്കാൾ കൂടുതൽ വീട്ടിലെ പൂച്ചക്കും പട്ടിക്കും വരെ ലഭിച്ചെന്നുമിരിക്കും. വിൽ പത്രം എഴുതാതെയാണ് ഒരാൾ മരിച്ചതെങ്കിൽ സ്വത്ത് ഗവർമെന്റിലേക്ക് കണ്ടു കെട്ടും. മക്കളുണ്ടെങ്കിൽ അത് ക്ലെയിം ചെയ്ത് തിരിച്ചു വാങ്ങേണ്ടത് അവരുടെ ജോലിയാണ്.

വീണ്ടും ബിൽ ഗേറ്റ്‌സിലേക്കു വരാം. പണം ഒരുപാട് സമ്പാദിച്ചു. ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആയി. ചെറുപ്പം മുതൽ തന്നെ നാം അമേരിക്കയെ കുറിച്ച് കേട്ടതെല്ലാം നെഗറ്റീവ് സംഗതികളായതിനാൽ ആ വാക്ക് കേൾക്കുമ്പോൾ തന്നെ നമുക്കൊരു ഉൾഭയമാണ്. പക്ഷെ ഒരുപാടു നന്മകളുടെ വിളനിലം കൂടിയാണ് അമേരിക്ക (അവരുടെ വിദേശ നയം തൽക്കാലം നമുക്ക് മറക്കാം). ആ നന്മയുടെ പരിണിത ഫലമായി അമേരിക്കയിലെ മറ്റനേകം പണക്കാരും ചെയ്യുന്നതു പോലെ, തന്റെ സമ്പത്തിന്റെ വലിയൊരു ഭാഗവും ബിൽ ഗേറ്റ്‌സും ഭാര്യ മിലിന്റയും ചാരിറ്റിക്കു വേണ്ടി മാറ്റിവെച്ചു. അതിനായി അവർ ബിൽ ആൻഡ് മിലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റും രൂപീകരിച്ചു. ഈ ട്രസ്റ്റ് തങ്ങളുടെ ചാരിറ്റി പ്രവർത്തനം നടത്തുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലെയും മറ്റ് ദരിദ്ര രാജ്യങ്ങളിലെയും ഗവർമെന്റുകളുമായി സഹകരിച്ച് അവിടങ്ങളിലെ പാവങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ-ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾക്കു വേണ്ടിയാണ്. ലോകത്ത് നിന്നും ക്ഷയം അഥവാ ടി.ബി. രോഗം തുടച്ചുനീക്കാനായി ഇവർ ചിലവഴിക്കുന്നത് എത്രയോ ബില്ല്യൻ ഡോളറുകളാണ്. ഈ രംഗത്ത് ചില സഹായങ്ങൾ നമ്മുക്ക് ഇന്ത്യക്കും ലഭിക്കുന്നുണ്ട്. ക്ഷയം കഴിഞ്ഞാൽ പിന്നെ എയ്ഡ്‌സ് നിർമ്മാർജ്ജനവും ഈ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളിൽ മറ്റൊന്നാണ്.

ഇതേ ഫൗണ്ടേഷൻ തന്നെയാണ് വാക്‌സിൻ വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ മന്ദബുദ്ധികളായും അംഗവൈകല്യം ഉള്ളവരായും ലോകത്ത് പല രാജ്യങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങളെയും ഒരു കുഞ്ഞിക്കാലു കാണാൻ ഭാഗ്യമില്ലാതെ ഗർഭം അലസിപ്പോവുന്ന പെങ്ങന്മാരെയുമൊക്കെ രക്ഷപ്പെടുത്താൻ സഹായം നൽകുന്നതും. ലോകത്ത് വാക്‌സിൻ വിതരണം ചെയ്യാനുള്ള അനുവാദം ലോകാരോഗ്യ സംഘടന ഇവർക്ക് നൽകുകയും ചെയ്തു. എന്നാൽ നമുക്ക് കേരളത്തിൽ എം.എം.ആർ വാക്‌സിൻ നിർമ്മിച്ചു നൽകുന്നത് അവരല്ല. മറിച്ച് പൂണെയിലെ Seum Institute പോലുള്ള ഇന്ത്യയിലെ തന്നെ ഗവേഷണ സ്ഥാപനങ്ങളാണ്. ലോകത്ത് ഏറ്റവും ഡിമാന്റ് ഉള്ള എം.എം.ആർ വാക്‌സിനുകളും ഇന്ത്യയിൽ നിർമ്മിക്കുന്നവയാണ്.

പിന്നെ അവസാനിപ്പിക്കുന്നതിനു മുമ്പ് ഒരു കാര്യം കൂടി. ദുഷ്പ്രചാരണങ്ങളിൽ വിശ്വസിച്ച് സ്വന്തം കുഞ്ഞുങ്ങൾക്ക് വാക്‌സിൻ നിഷേധിക്കുന്നവർ; ഈ വാക്‌സിൻ എടുക്കാത്തതിന്റെ പേരിൽ നാളെ അവർ നേരിടേണ്ടി വരുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ പേരിൽ നിങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ, അവർക്ക് നൽകാനുള്ള മറുപടി കൂടി ഇപ്പോഴേ കരുതി വെക്കുക (പറയാൻ കാരണം, പോളിയോ പ്രതിരോധ കുത്തിവെപ്പ് നൽകാത്തതിനാൽ കൈകാലുകൾക്ക് വൈകല്യം സംഭവിച്ച എന്റെയൊരു കോളേജ്‌മേറ്റ് ഞങ്ങളുടെ മുമ്പിൽ വെച്ച് പിതാവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് കേൾക്കേണ്ടി വന്നിട്ടുണ്ട്).

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്ന് സെൽഫിയെടുത്തതിന് ശകാരിച്ച് പി ജയരാജൻ; ടിപി വധക്കേസ് പ്രതി ഷാഫിയുടെ വിവാഹ ക്ഷണക്കത്ത് ഫേസ്‌ബുക്കിൽ ഇട്ടത് വിവാദമായതോടെ വീണ്ടും ശാസിച്ചു; കണ്ണൂരിലെ പാർട്ടിയുടെ സൈബർ പ്രചാരകനായി ഉപയോഗിച്ച ആകാശ് തില്ലങ്കേരിയെ പുറത്താക്കാതെ പാർട്ടി കാത്തുസൂക്ഷിച്ചത് ഷുഹൈബിനെ തീർക്കാനോ? ആർഎസ്എസ്സുകാരനെ കൊന്ന കേസിലെ പ്രതി കോൺഗ്രസ്സുകാരനെ വെട്ടിനുറുക്കിയ കേസിലും പ്രതിയാകുമ്പോൾ
കൊട്ടാരക്കരയിലെ ഡോക്ടറെ പറ്റിച്ച് ഒന്നരക്കോടിയുമായി കടന്നു; മകളെ ഓട്ടോ ഡ്രൈവറുമായി ലിവിങ് ടുഗദറിനയച്ച് സ്വത്തുക്കൾ തട്ടിയെടുത്ത് മുങ്ങി; പറഞ്ഞു പറ്റിച്ചു കെട്ടിയ ജെറി ഡേവിഡിന്റെ വീടും സ്വത്തം തട്ടിയെടുക്കാൻ ക്വട്ടേഷൻ സംഘവുമായെത്തി അക്രമവും; വിവാഹത്തട്ടിപ്പുകാരി ആലിസ് ജോർജ്‌ വീണ്ടും പിടിയിൽ
ഗുണ്ടകളെ പുറത്തു കണ്ടാൽ വെടിവയ്ക്കും; യോഗി അധികാരമേറ്റ ശേഷം നടന്നത് 1240 ഏറ്റുമുട്ടലുകൾ; വെടിവയ്‌പ്പിൽ മരിച്ച് വീണത് 40 കൊടും ക്രിമിലുകൾ; അകത്തായത് 2956 പേരും; ജാമ്യം പോലും വേണ്ടെന്ന് വച്ച് ജയിലിൽ അഭയം തേടി ഗുണ്ടാത്തലവന്മാർ; കണ്ടുകെട്ടിയത് 147 കോടിയുടെ ഗുണ്ടാ സ്വത്തും; യുപിയിൽ ഗുണ്ടാരാജിന് വിരാമമിടുന്ന ആദിത്യനാഥിന്റെ ഇടപെടൽ ഇങ്ങനെ
30 കോടി രൂപയുടെ മയക്ക് മരുന്ന് വേട്ടയിൽ പ്രതികൾക്കായി ഹാജരായി അഡ്വ: ബി.എ ആളൂർ; തീവ്രവാദികൾക്കായി എംഡിഎംഎ കടത്തിയ കേസിലും രക്ഷകന്റെ റോളിലെത്താൻ അമീറുളിന്റേയും ഗോവിന്ദച്ചാമിയുടേയും കാവലാൾ; പ്രതികളെ റിമാൻഡ് ചെയ്ത് അങ്കമാലി മജിസ്‌ട്രേട്ട് കോടതി; കേരളം മയക്കുമരുന്ന് കടത്തിന്റെ ഹബ് ആക്കുന്നതിന്റെ പിന്നിലും വൻ ലോബി
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
തുടക്കം മുതൽ പറഞ്ഞു കേൾക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ സുജാ കാർത്തികയുടെ പേര്; പിന്നീടെന്തു സംഭവിച്ചു? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം സുജാ കാർത്തിക കണ്ടിട്ടുണ്ട്; നടിയെ ആക്രമിച്ച കേസ് പുതിയതലത്തിൽ ചർച്ചയാക്കുന്ന വെളിപ്പെടുത്തലുമായി പല്ലിശ്ശേരി വീണ്ടും; വ്യാജ പ്രചരണമെന്ന് പറഞ്ഞ് ദിലീപ് ക്യാമ്പും
ഒടുവിൽ പ്രവാസി ഇന്ത്യാക്കാരും നരേന്ദ്ര മോദിയെ കൈവിട്ടോ? ഒമാൻ ചരിത്രത്തിലെ ഏറ്റവും വലിയ ആൾക്കൂട്ടത്തെ പ്രതീക്ഷിച്ചെങ്കിലും സ്റ്റേഡിയം പകുതിയും കാലിയായതിൽ നിരാശപ്പെട്ട് ബിജെപി വൃത്തങ്ങൾ; ലക്ഷങ്ങളെ പ്രതീക്ഷിച്ചെങ്കിലും എത്തിയത് ആയിരങ്ങൾ മാത്രം; ലണ്ടനിലും ദുബായിലും വാഷിങ്ടണിലും കണ്ട ആവേശം നഷ്ടപ്പെടുത്തിയതിൽ മോദിക്കും നിരാശ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകി നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ