ഇടുക്കി അണക്കെട്ട് തുറന്നാൽ ജനങ്ങൾ എന്ത് ചെയ്യണം? വെള്ളം പൊങ്ങിയാൽ എങ്ങനെ രക്ഷാസ്ഥാനങ്ങളിലേക്ക് മാറാം? രാത്രി ഉറങ്ങുമ്പോൾ അപായ സൂചന വന്നാൽ എങ്ങനെയാണ് നിങ്ങൾ അറിയുന്നത്? വീട്ടിൽ നിന്നും നമ്മളോ കുട്ടികളോ പുറത്തു പോയതിന് ശേഷമാണ് വെള്ളം പൊങ്ങിയതെങ്കിൽ അവരെ എങ്ങനെ അറിയിക്കും, അവർ എവിടേക്കാണ് പോകേണ്ടത്? മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് രണ്ടായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി രണ്ട് അടി എത്തിയെന്നും അത് രണ്ടായിരത്തി നാനൂറ് അടിയായാൽ അധികമായി എത്തുന്ന ജലം ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്ന് പുറത്തേക്ക് ഒഴുക്കിക്കളയുന്നതാണെന്നും അതിനാൽ ചെറുതോണി/പെരിയാർ നദികളുടെ ഇരു കരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്നുമുള്ള കേരളം സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ഒരു നോട്ടീസ് ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കണ്ടു.
ഫേക് ന്യൂസിന്റെ കാലമാണ്. സത്യമാണോ എന്നറിയില്ല. നേരെ കെ എസ് ഇ ബി യുടെ വെബ്സൈറ്റ് തിരഞ്ഞു. വന്നത് ഒരു ഇംഗ്ലീഷ് വെബ്സൈറ്റ് ആണ്. അവിടെ ഇതിനെ പറ്റി ഒരു വിവരവും ഇല്ല.
കേരള ഡാം സേഫ്റ്റി അഥോറിറ്റി എന്ന സ്ഥാപനം ആണ് രണ്ടാമത് തിരഞ്ഞത്. അവർക്ക് വെബ്സൈറ്റ് പോലും ഇല്ല.
ബോർഡിന് മാത്രമായി ഒരു ഡാം സേഫ്റ്റി ഓർഗനൈസേഷൻ ഉണ്ട്. അവരുടെ വെബ്സൈറ്റ് തിരഞ്ഞു. നോ രക്ഷ.
കേരള ദുരന്ത നിവാരണ അഥോറിറ്റിയുടെ വെബ്സൈറ്റിൽ പോയി നോക്കി. അവിടെ മൽസ്യ തൊഴിലാളികൾക്ക് ഉള്ള ജാഗ്രത നിർദ്ദേശം ഉണ്ട് (ജൂലൈ ഇരുപത്തി ആറാം തീയതിയിലെ), പക്ഷെ ഇരുപത്തി അഞ്ചാം തിയതി വന്ന അണക്കെട്ട് തുറക്കുന്നതിന്റെ ജാഗ്രത നിർദ്ദേശം ഇല്ല. അതുകൊണ്ടു തന്നെ താഴെ ഉള്ള നോട്ടീസ് ശരിയാണോ എന്ന് എനിക്കറിയില്ല. ഉത്തരവാദിത്ത പെട്ട ആരെങ്കിലും ഒക്കെ ഒന്ന് കൺഫേം ചെയ്താൽ നല്ലത്.
ഇതിപ്പോൾ ശരിയാണെന്ന് വിചാരിക്കുക. എന്നിട്ട് ഈ നോട്ടീസിൽ ഉള്ള വിവരം വച്ച് നാം എന്ത് ചെയ്യണം എന്ന് ചിന്തിക്കുക.
എന്റെ വീട് പെരുമ്പാവൂരിൽ ആണ്, പെരുമ്പാവൂരിനടുത്തൂടെ ആണ് പെരിയാർ ഒഴുകുന്നത്. എന്റെ കുടുംബത്തിന്റെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത് ?
'പറഞ്ഞില്ലേ, ജാഗ്രതയോടെ ഇരിക്കണം.
'എന്ന് വച്ചാൽ ?'
'എന്ന് വച്ചാൽ അത് തന്നെ'. അതിൽ കൂടുതൽ നിർദ്ദേശം ഒന്നും ആരും തന്നിട്ടില്ല.
ഈ ജാഗ്രത സിനിമ ഒക്കെ കണ്ടിട്ടുണ്ടെങ്കിലും വാസ്തവത്തിൽ ഈ വാക്കിന്റെ ഇവിടുത്തെ അർഥം എനിക്കത്ര ഉറപ്പില്ല. ഞാൻ പോയി നിഘണ്ടു നോക്കി....
ജാഗ്രത
നാ.
ഉറക്കമൊഴിച്ചിൽ
നാ.
സൂക്ഷ്മത
നാ.
താത്പര്യം, ശ്രദ്ധ
ജനങ്ങൾ ഉറക്കമൊഴിച്ചിരിക്കണം എന്നാകുമോ ?, ഏയ് അതാവില്ല.
ജനങ്ങൾ സൂക്ഷ്മതയോടെ ഇരിക്കണം ?
ജനങ്ങൾ താല്പര്യത്തോടെ ഇരിക്കണം ?,
ജനങ്ങൾ ശ്രദ്ധയോടെ ഇരിക്കണം ?
ഉറക്കമൊഴിച്ച്, ശ്രദ്ധയോടെ, സൂക്ഷ്മതയോടെ, താല്പര്യത്തോടെ ജനങ്ങൾ എന്ത് ചെയ്യണം ?
അണക്കെട്ട് തുറക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം ?, എങ്ങനെ ?
വെള്ളം പൊങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം ?, എവിടെ ?
അണക്കെട്ട് തുറന്നാൽ ജനങ്ങൾ എന്ത് ചെയ്യണം ?
വെള്ളം പൊങ്ങിയാൽ ജനങ്ങൾ എന്ത് ചെയ്യണം ?
അതിരിക്കട്ടെ, ആരാണ് ജാഗ്രത പുലർത്തേണ്ടത് ?
പെരിയാർ/ചെറുതോണി നദികളുടെ ഇരുകരകളിലും ഉള്ളവർ ആണ് ജാഗ്രത പാലിക്കേണ്ടത്.
ഇരു കരകളിലും എന്ന് പറഞ്ഞാൽ ?
നദിയുടെ കരയിൽ വീടുള്ളവർ ?, നൂറുമീറ്ററിന് അകത്തുള്ളവർ, ഒരു കിലോമീറ്ററിന് അകത്തുള്ളവർ ?
(വാസ്തവത്തിൽ നദിയിൽ നിന്നുള്ള ദൂരമല്ല വെള്ളപ്പൊക്കത്തിൽ പ്രധാന ഘടകം നിങ്ങളുടെ വീട് നദിയിൽ നിന്നും എത്ര ഉയരത്തിൽ ആണെന്നാണ്. അപ്പോൾ ഇടുക്കി മുതൽ മലയാറ്റൂർ വരെ കുന്നുകളുടെ ഇടയിലൂടെ നദി ഒഴുകുമ്പോൾ നദിയുടെ അമ്പതോ നൂറോ മീറ്ററിൽ പോലും വെള്ളം കയറിയില്ല എന്ന് വരും, കാലടിയും കഴിഞ്ഞു ആലുവയിൽ എത്തുമ്പോൾ അത് ഒരു കിലോമീറ്റർ കടന്നാലും അതിശയം ഇല്ല)
സുരക്ഷാ വിഷയങ്ങളെ പറ്റി ഒരു നിർദ്ദേശം കൊടുക്കുമ്പോൾ അത് വായിക്കുന്നവർക്ക് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. അല്ലെങ്കിൽ അത് സുരക്ഷിതമാക്കുന്നത് നിർദ്ദേശം കൊടുക്കുന്നവരുടെ ജോലിയെ മാത്രമാണ്. നാളെ എന്തെങ്കിലും സംഭവിച്ചാൽ അവർക്ക് പറയാമല്ലോ ഞങ്ങൾ ഇരുപത്തി അഞ്ചാം തീയതി തന്നെ ജാഗ്രതാ നിർദ്ദേശം കൊടുത്തിരുന്നു എന്ന്.
ഞാൻ ഇപ്പോൾ പെരുമ്പാവൂരിൽ ഇല്ല, പക്ഷെ ഞാൻ ഉണ്ടായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് പറയാം. ഇതൊരു ഔദ്യോഗിക നിർദ്ദേശം ആയി എടുക്കേണ്ട, പക്ഷെ പ്രയോഗിക്കാമെന്ന് തോന്നുന്ന കാര്യങ്ങൾ ശ്രദ്ധിക്കുവാൻ മടിക്കേണ്ട.
1. വീടിനോ വീടിനടുത്തോ ഉള്ള ഏറ്റവും പ്രായമായവരോട് പണ്ടെന്നെങ്കിലും നിങ്ങളുടെ വീടിനടുത്ത് വെള്ളം പൊങ്ങിയിട്ടുണ്ടോ എന്ന് ചോദിക്കുക. ഉണ്ട് എന്നാണ് ഉത്തരം എങ്കിൽ എവിടെ വരെ വെള്ളം വന്നു, ഏതു പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആയി എന്നൊക്ക അറിഞ്ഞു വക്കുക. പുഴകൾ ഇടക്കിടക്ക് അതിരുകൾ തിരിച്ചു പിടിക്കുന്ന കഥ ഞാൻ മുൻപ് പറഞ്ഞിട്ടുണ്ടല്ലോ.
2. നിങ്ങളുടെ വീടിനടുത്ത് ഒരു പുഴയോ പുഴയിലേക്ക് എത്തുന്ന തോടോ ഉണ്ടോ എന്ന് പരിശോധിക്കുക. നാട്ടുകാരല്ലാത്തവരും ഫ്ളാറ്റിൽ താമസിക്കുന്നവരും ഒക്കെ ഉറപ്പില്ലാത്തവർ ഗൂഗിൾ ഏർത്ത് നോക്കുക.
3. മുൻപ് പറഞ്ഞ ഗവേഷണത്തിൽ നിന്നും നിങ്ങളുടെ വീട്ടിൽ വെള്ളം കയറാൻ സാധ്യത ഉണ്ടെന്ന് തോന്നിയാൽ, നിങ്ങളുടെ വീടിനകത്ത് വെള്ളം കയറിയാൽ എന്ത് സംഭവിക്കും എന്ന് ചിന്തിക്കുക. വീടിനകത്തുള്ള വസ്തുക്കൾ നശിച്ചു പോകാതിരിക്കാൻ എന്ത് ചെയ്യാൻ കഴിയും ?. കാറുണ്ടെങ്കിൽ അത്എ വിടെയാണ് സുരക്ഷിതമായി സൂക്ഷിക്കാൻ പറ്റുന്നത് ? (ചെന്നൈ വെള്ളപ്പൊക്കത്തിൽ ഫ്ളാറ്റിൽ ജീവിക്കുന്നവരുടെ ആയിരക്കണക്കിന് കാറുകൾ ആണ് വെള്ളം കയറി ഡാമേജ് ആയത്)
4. വെള്ളം കയറുന്നതിനാൽ രണ്ടു ദിവസം മാറിനിൽക്കേണ്ടി വന്നാൽ ആരുടെ അടുത്തേക്കാണ് പോകുന്നത് ? അവരവിടെ ഉണ്ടോ എന്നന്വേഷിക്കുക.
5. അണക്കെട്ട് തുറന്നു എന്ന് അറിയിപ്പ് വന്നാൽ നിങ്ങൾക്ക് വീട്ടിൽ നിന്നും പുറത്തു പോകാനുള്ള വഴികൾ ഏതാണ്, അവ വെള്ളത്തിൽ മുങ്ങാനുള്ള സാധ്യതയുണ്ടോ ?
6. വെള്ളം കാരണം രണ്ടു ദിവസത്തേക്ക് ഫ്ളാറ്റിൽ നിന്നും പുറത്തു പോകാൻ പറ്റാതെ വന്നാൽ എന്തൊക്കെ തയ്യാറെടുപ്പുകൾ ആണ് വേണ്ടത് ?, ഭക്ഷണം ?, വെള്ളം ?, മരുന്നുകൾ,
സാനിറ്ററി നാപ്കിൻ, ബിവറേജസ് ?
7. വെള്ളം പൊങ്ങുന്നത് പലപ്പോഴും വളരെ പെട്ടെന്നാണ്. അങ്ങനെ സംഭവിച്ചാൽ വീട് വിട്ടു പോകേണ്ടി വന്നാൽ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ വീട്ടിലുണ്ടോ ? (പ്രായമായവർ, ഭിന്നശേഷി ഉള്ളവർ, രോഗികൾ).
8. വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നാൽ വീടിന്റെ സുരക്ഷ എങ്ങനെ ഉറപ്പാക്കും ?
9. വീട്ടിൽ വളർത്തു മൃഗങ്ങൾ ഉണ്ടെങ്കിൽ അവയെ എങ്ങനെയാണ് സംരക്ഷിക്കേണ്ടത് ?
10. രണ്ടു ദിവസം വൈദ്യുതി ഇല്ലാതായാൽ ഫോൺ ചാർജ്ജ് ചെയ്യാനുള്ള സംവിധാനം എന്താണ്?
11. രാത്രി ഉറങ്ങുമ്പോൾ അപായ സൂചന വന്നാൽ എങ്ങനെയാണ് നിങ്ങൾ അറിയുന്നത്?
12. പുഴയുടെ അടുത്തും അണക്കെട്ടിന്റെ അടുത്തും ഒക്കെ നമുക്ക് അറിയാവുന്ന ആരെങ്കിലും ഉണ്ടോ ? വെള്ളം അവിടെ ഉയർന്നാൽ നമുക്ക് ഒരു മുന്നറിയിപ്പ് തരണം എന്ന് അവരോട് പറഞ്ഞു വക്കാമല്ലോ ?
13. അണക്കെട്ട് തുറന്നു എന്നോ വെള്ളം പൊങ്ങി എന്നോ ഒക്കെ വാട്ട്സ് ആപ്പ് സന്ദേശം ലഭിച്ചാൽ എങ്ങനെയാണ് അത് സത്യമാണോ എന്ന് പരിശോധിക്കുന്നത് ?
14. വീട്ടിൽ നിന്നും നമ്മളോ കുട്ടികളോ പുറത്തു പോയതിന് ശേഷമാണ് വെള്ളം പൊങ്ങിയതെങ്കിൽ അവരെ എങ്ങനെ അറിയിക്കും, അവർ എവിടേക്കാണ് പോകേണ്ടത് ?
15. വീട്ടിലെ ആരെങ്കിലും കൂടുതൽ അപകട സാധ്യത ഉള്ള സ്ഥലത്തേക്ക് ജോലിക്കോ പഠിക്കാനോ പോകുന്നുണ്ടോ ?
ഇത്രയും കാര്യങ്ങൾ സ്വയം ചിന്തിക്കുക, വിഷയം വീട്ടിൽ ഉള്ളവരും ആയി ചർച്ച ചെയ്യുക. വേണ്ടത്ര മുൻകരുതലുകൾ വ്യക്തിപരമായും കുടുംബമായും എടുക്കുക.
ഇതെല്ലം വ്യക്തിപരമായി ചിന്തിച്ചു മുൻകരുതൽ എടുത്തതിന് ശേഷം വിഷയം നിങ്ങളുടെ റെസിഡന്റ് അസോസിയേഷനിൽ ഉന്നയിക്കുക. സാധാരണ മിക്കവാറും പേർ ചിരിച്ചു തള്ളുകയോ നിസാരമായി കാണുകയോ ചെയ്യും. പക്ഷെ അവർ താല്പര്യം കാണിച്ചാൽ മുൻപ് പറഞ്ഞ പ്രധാന ചോദ്യങ്ങളെല്ലാം വ്യക്തിഗത രൂപത്തിൽ നിന്നും അസോസിയേഷന്റെ തലത്തിൽ ചോദിക്കുക. വെള്ളം പൊങ്ങുകയാണെങ്കിൽ അതിനെ നേരിടാൻ ഒരു സംവിധാനം അസോസിയേഷൻ തലത്തിൽ ഉണ്ടാക്കുക. അതിൽ മുന്നറിയിപ്പ് തൊട്ടു റെസ്ക്യൂ വരെയുള്ള കാര്യങ്ങൾക്ക് ടീമുകൾ ഉണ്ടാക്കണം.
ഇതൊക്കെ അല്പം ഓവർ അല്ലേ ചേട്ടാ എന്ന് ചോദിക്കാം. ഞാൻ എപ്പോഴും പറയുന്ന പോലെ 'The more you sweat in peace, the less you bleed in war' എന്നത് തന്നെയാണ് അടിസ്ഥാനം. ഒരു മഴ വരാൻ വഴിയുണ്ടെങ്കിൽ പുറത്തിറങ്ങുമ്പോൾ കുട കയ്യിൽ കരുതിയതുകൊണ്ട് കുഴപ്പം ഒന്നുമില്ലല്ലോ. മഴ വന്നാൽ നമ്മൾ തയ്യാറാണ്, മഴ വന്നില്ലെങ്കിൽ കുട തിരിച്ചു വീട്ടിൽ വക്കാമല്ലോ. മുകളിൽ പറഞ്ഞ തരത്തിൽ ഉള്ള ഒരു തയ്യാറെടുപ്പ് വ്യക്തിപരമായും കുടുംബമായും റെസിഡന്റ് അസോസിയേഷൻ വഴിയും ചെയ്തുകഴിഞ്ഞാൽ അത് ഇപ്പോൾ അണക്കെട്ട് തുറന്നാലും ഇല്ലെങ്കിലും ഭാവിയിൽ ഗുണകരമാകും, സംശയം വേണ്ട.
ജാഗ്രതൈ, സുരക്ഷിതരായിരിക്കൂ
മുരളി തുമ്മാരുകുടി
(കൂട്ടത്തിൽ ഒരു കാര്യം പറയട്ടെ, ഇടുക്കി ഡാമിലെ ജലത്തിന്റെ കണക്ക് പറയുമ്പോൾ രണ്ടായിരത്തി നാനൂറ് അടി അല്ലെങ്കിൽ രണ്ടായിരത്തി നാനൂറ്റി മൂന്ന് അടി എന്നും മുല്ലപ്പെരിയാറിലെ വെള്ളത്തിന്റെ കണക്ക് പറയുമ്പോൾ നൂറ്റി മുപ്പത്തി ആറോ നൂറ്റി നാല്പത്തി രണ്ടോ അടിയെന്നുമൊക്കെ നിങ്ങൾ വായിക്കുന്നുണ്ടല്ലോ. മുല്ലപെരിയാറിലും ഏകദേശം ഇരുപത് ഇരട്ടി ഉയരത്തിൽ ആണോ ഇടുക്കിയിലെ ജല നിരപ്പ് ?
ഇതൊരു തെറ്റിദ്ധാരണ ആണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ കണക്ക് നദിയുടെ (അണക്കെട്ടിന്റെ) തറ നിരപ്പിൽ നിന്നും ഇടുക്കിയിലെ അണക്കെട്ടിലെ കണക്ക് സമുദ്ര നിരപ്പിൽ നിന്നും ആണ് കണക്കു കൂട്ടി പറയുന്നത്. ഇടുക്കിയിലെ ആർച്ച് ഡാമിന് നൂറ്റി അറുപത്തി എട്ടു മീറ്ററും ചെറുതോണി അണക്കെട്ടിന് നൂറ്റി മുപ്പത്തി എട്ടു മീറ്ററും ആണ് പൊക്കം. അപ്പോൾ റിസർവോയറിന്റെ ആഴം ഏതാണ്ട് അഞ്ഞൂറ് അടിയിലും താഴെ ആയിരിക്കും, കൃത്യം കണക്ക് ബോർഡിൽ ജോലി ചെയ്യുന്നവർ ഉണ്ടെങ്കിൽ പറയണം. ഈ അടിക്കണക്കൊക്കെ നമ്മൾ കഴിഞ്ഞ നൂറ്റാണ്ടിൽ ഉപേക്ഷിച്ചതല്ലേ, ഇനി മുതലെങ്കിലും മീറ്ററിൽ, അതും എല്ലാ അണക്കെട്ടിലെ കാര്യവും ഒരുപോലെ, പറഞ്ഞു വേണം ജനങ്ങളെ മനസ്സിലാക്കാൻ).
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്