1 usd = 72.29 inr 1 gbp = 94.54 inr 1 eur = 84.89 inr 1 aed = 19.68 inr 1 sar = 19.27 inr 1 kwd = 238.64 inr

Sep / 2018
21
Friday

കാലാവർഷക്കെടുതികളുടെ സാഹചര്യത്തിൽ ഓണാഘോഷങ്ങൾ ഒഴിവാക്കേണ്ട കാര്യമില്ല; ദുരിതാശ്വാസ ക്യാമ്പുകളിൽ ഉൾപ്പടെ ഓണം നടത്തണം; ആഘോഷങ്ങൾ മാറ്റിവച്ചാൽ ദുരന്തത്തിൽ അകപ്പെട്ടവർക്കും മറ്റുള്ളവർക്കും വിപണിക്കും അതൊരു ദുരന്തമാകും; ദുരന്തകാലത്തെ ആഘോഷങ്ങളെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു

August 13, 2018 | 05:18 PM IST | Permalink



കാലാവർഷക്കെടുതികളുടെ സാഹചര്യത്തിൽ ഓണാഘോഷങ്ങൾ ഒഴിവാക്കേണ്ട കാര്യമില്ല; ദുരിതാശ്വാസ ക്യാമ്പുകളിൽ ഉൾപ്പടെ ഓണം നടത്തണം; ആഘോഷങ്ങൾ മാറ്റിവച്ചാൽ ദുരന്തത്തിൽ അകപ്പെട്ടവർക്കും മറ്റുള്ളവർക്കും വിപണിക്കും അതൊരു ദുരന്തമാകും; ദുരന്തകാലത്തെ ആഘോഷങ്ങളെ കുറിച്ച് മുരളീ തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ണ്ടായിരത്തി എട്ട് ആഗസ്റ്റിൽ ചൈന അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാമാങ്കം ആയിരുന്ന ഒളിപിംക്സ് നടത്താൻ ഉള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ ആണ് മെയ് മാസത്തിൽ സിചുവാൻ പ്രവിശ്യയിൽ വലിയ ഭൂമി കുലുക്കം ഉണ്ടായത്. ഒരു ലക്ഷത്തോളം ആളുകൾ അതിൽ മരിച്ചു, മൂന്നു ലക്ഷത്തിൽ അധികം പേർക്ക് പരിക്ക് പറ്റി, ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി.

ദുരന്തം നടന്ന് ഏറെ സമയം കഴിയുന്നതിന് മുൻപേ ഞാൻ ചൈനയിൽ എത്തി. അപ്പോൾ അവിടെ സമൂഹമാധ്യമത്തിൽ വലിയ ചർച്ചകൾ നടക്കുകയാണ്. ഒളിമ്പിക്‌സ് മാറ്റി വെക്കണോ, അതോ ഉൽഘാടനത്തിനൊക്കെ പ്ലാൻ ചെയ്തിരിക്കുന്ന വമ്പൻ പരിപാടികൾ ഒക്കെ കുറച്ചു നടത്തണോ എന്നൊക്കെയാണ് ചർച്ച (ചൈനയിൽ പോയിട്ടല്ലാത്തവർ കരുതുന്നത് ചൈനയിൽ ഇന്ത്യയിലെ പോലെ ചർച്ചകളും വിവാദങ്ങളും ഒന്നും ഇല്ല എന്നാണ്. അങ്ങനെയല്ല, ചർച്ചകളുടെ രീതിക്കും വിഷയങ്ങൾക്കും ചില പരിധികളും പരിമിതികളും ഒക്കെ ഉണ്ടെങ്കിലും ചൈനയിലെ യുവാക്കൾ വളരെ സജീവമായി സാമൂഹ്യ വിഷയങ്ങളിൽ ഇടപെടുകയും സംസാരിക്കുകയും ചെയ്യും. അത് സമൂഹമാധ്യമത്തിൽ മാത്രമല്ല. കഴഞ്ഞ തവണ ഞാൻ ചൈനയിൽ ചെന്നപ്പോൾ അവിടുത്തെ അന്തരീക്ഷ മലിനീകരണം ആയിരുന്നു വിഷയം, ചൈനയിലെ ട്വിറ്റര് ആയ വീബോ ബീജിങ്ങിൽ ഒരു ചർച്ച സംഘടിപ്പിച്ചു, സർക്കാർ ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും, പ്രൊഫസര്മാരും ഒക്കെ ഉള്ള നല്ല ചർച്ച). അവസാനം സർക്കാർ ഒരു കാര്യത്തിലും കുറവ് വരുത്താതെ ഒളിമ്പിക്‌സ് നടത്താൻ തീരുമാനിച്ചു.അതിന് മുൻപോ ശേഷമോ ലോകം കണ്ടിട്ടില്ലാത്ത അത്ര മനോഹരമായ, ഗംഭീരമായ ഒരു ഒളിമ്പിക്‌സ് അവർ നടത്തുകയും ചെയ്തു. ദുരിതാശ്വാസത്തിലും പുനർനിർമ്മാണത്തിലും അതുകൊണ്ടു കുറവൊന്നും വരുത്തിയില്ല എന്ന് മാത്രമല്ല, ഇത്രവലിയ ദുരന്തം വന്നിട്ടും എഴുന്നേറ്റ് നിന്ന് കാര്യങ്ങൾ ചെയ്യാനുള്ള ചൈനയുടെ കഴിവിനെ ലോകം പ്രശംസിക്കുകയും ചെയ്തു.

കേരളത്തിൽ ഉണ്ടായ കാലാവർഷക്കെടുതികളുടെ സാഹചര്യത്തിൽ ഓണാഘോഷങ്ങൾ ഒഴിവാക്കണോ എന്ന ചോദ്യം വരുമ്പോൾ ഞാൻ ഇക്കാര്യം ആണ് ഓർക്കുന്നത്. ചൈനയിലെ ദുരന്തം വച്ചുനോക്കുമ്പോൾ നമ്മുടെ കെടുതികൾ ഒന്നുമല്ല. വാസ്തവത്തിൽ ഇത്തവണത്തെ പ്രശ്‌നങ്ങളെ ഞാൻ ദുരന്തം എന്ന് തന്നെ കരുതുന്നില്ല. നമുക്ക് ലഭ്യമായ സൗകര്യങ്ങൾ കൊണ്ട് കൈകാര്യം ചെയ്യാൻ പറ്റാത്ത കാര്യങ്ങളെ ആണ് ദുരന്തങ്ങൾ എന്ന് പറയുന്നത്. പക്ഷെ ഇപ്പോൾ കേരളത്തിൽ അങ്ങനെ ഒരു സാഹചര്യം ഇല്ല, പ്രശ്‌നങ്ങൾ ഉണ്ട്, അതിനെ കൈകാര്യം ചെയ്യാനുള്ള അറിവും, വിഭവങ്ങളും നമ്മുടെ സമൂഹത്തിൽ തന്നെ ഉണ്ട്. അതൊക്കെ ഒന്നേ സംയോജിപ്പിക്കേണ്ട കാര്യമേ ഉള്ളൂ.

ഒരു ദുരന്തം ഉണ്ടായിക്കഴിഞ്ഞാൽ ആ സമൂഹത്തെ ഏറ്റവും പെട്ടെന്ന് സാധാരണ നിലയിലേക്ക് കൊണ്ടുവരിക എന്നതാണ് ദുരന്തനിവാരണത്തിന്റെ ലക്ഷ്യം. ഭൗതിക നഷ്ടങ്ങൾ (വീട്, റോഡ് ഒക്കെ) തിരിച്ചുണ്ടാക്കാൻ കുറച്ചു സമയം എടുക്കും, പക്ഷെ കുട്ടികൾ സ്‌കൂളിൽ പോകുന്നത്, കച്ചവട സ്ഥാപനങ്ങൾ തുറക്കുന്നത്, കൃഷി പുനരാരംഭിക്കുന്നത് ഇതൊക്കെ ഏറ്റവും പെട്ടെന്ന് നടത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വലിയ ദുരിതാശ്വാസ ക്യാംപുകളിൽ രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ തന്നെ സ്‌കൂളുകൾ തുടങ്ങുന്നത് അതുകൊണ്ടാണ്. ദുരന്തം നടന്ന സ്ഥലങ്ങളിൽ ആളുകളുടെ ചിന്തകൾ സാധാരണ നിലയിലേക്കാക്കാൻ ഫുട്‌ബോളും മറ്റു സ്‌പോർട്ട്‌സ് സൗകര്യങ്ങളും ഒരുക്കുന്നതും മത്സരങ്ങൾ നടത്തുന്നതും ഇപ്പോൾ ആധുനികമായ നല്ല ദുരന്ത നിവാരണത്തിന് മാതൃകയായിട്ടാണ് കരുതുന്നത്. ദുരന്തം കാരണം വീട് നഷ്ടപ്പെട്ടും അല്ലാതെയും വീട്ടിൽ നിന്നും മാറി നിൽക്കേണ്ടി ഒക്കെ വരുന്ന കുട്ടികൾക്ക് ദുരന്തം അവരുടെ മനസ്സിനെ ബാധിക്കുന്ന ഒരു നീണ്ട ഓർമ്മ ആകാതിരിക്കാൻ ഇത്തരം ആഘോഷ പരിപാടികൾക്ക് കഴിയും എന്നാണ് ഇപ്പോൾ മനഃശാസ്ത്രജ്ഞന്മാർ പറയുന്നത്.

ഇക്കാര്യങ്ങൾ കൊണ്ടൊക്കെ തന്നെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ഒഴിവാക്കേണ്ട കാര്യം ഇല്ല എന്നാണ് എന്റെ അഭിപ്രായം. നേരെ തിരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ ഉൾപ്പടെ ഓണം നടത്തണം. ദുരിതത്തിൽ പെട്ടവരെ ഉൾപ്പടെ, പ്രത്യേകിച്ചും കുട്ടികളെ, ഉൾക്കൊള്ളിച്ചു കൊണ്ടായിരിക്കണം ആഘോഷങ്ങൾ. സ്വാഭാവികമായും ഔചിത്യ ബോധമില്ലാതെ വെള്ളം മുങ്ങിയ വീടിനു മുൻപിൽ വള്ളം കളി നടത്താൻ പോകരുത്, ആഘോഷങ്ങളിൽ അല്പം മിതത്വം ഒക്കെ പാലിച്ച് ലാഭിക്കുന്ന പണം ദുരിതാശ്വാസത്തിന് നൽകാം. അത് സർക്കാരിലേക്കായാലും സന്നദ്ധ സംഘടനകൾക്ക് ആയാലും. പക്ഷെ ദുരന്തം ഉണ്ടായതിനാൽ ഓണം വേണ്ട എന്ന് വക്കുനന്തിന്റെ ആവശ്യമില്ല എന്ന് മാത്രമല്ല, ദുരന്ത ബാധിതർക്ക്, പ്രത്യേകിച്ചും കുട്ടികൾക്ക്, അത് നല്ല കാര്യവും അല്ല.

ഓണാഘോഷങ്ങൾ മാറ്റി വച്ചാൽ ദുരന്തത്തിൽ അകപ്പെട്ടവർക്കും മറ്റുള്ളവർക്കും നേരിട്ട് മാത്രമല്ല, അല്ലാതേയും നഷ്ടങ്ങൾ ഉണ്ടാകും. ഓണക്കാലം എന്നത് കേരളത്തിലെ ഏറ്റവും കൂടുതൽ കച്ചവടങ്ങൾ നടക്കുന്ന സമയവും ആണ്. പൂക്കൾ തൊട്ട് ഓണത്തപ്പനെ വരെ, ശർക്കര മുതൽ പച്ചക്കറി വരെ ഓണക്കോടി മുതൽ ഫ്രിഡ്ജ് വരെ ആയിര കണക്കിന് കോടി കച്ചവടം ആണ് നടക്കുന്നത്. പലരും ഈ ഓണത്തിനുള്ള സ്റ്റോക്കിങ്ങും അറേഞ്ച്‌മെന്റുകളും നടത്തിക്കഴിഞ്ഞു. ഓണാഘോഷം വേണ്ടെന്നു വച്ചാൽ ഈ രംഗത്ത് നിൽക്കുന്ന ചെറുകിട കച്ചവടക്കാർക്ക് നഷ്ടം പറ്റും, ദുരിതം അവരിലേക്കും പടരും, തുണിക്കടയിൽ ജോലി ചെയ്യുന്നവരുടെ കാര്യവും അങ്ങനെ തന്നെ.

ചെലവാക്കാതെ മാറ്റി വക്കുന്ന തുകയൊന്നും മൊത്തമായി ആരും ദുരിതാശ്വാസത്തിന് നൽകില്ല എന്ന് മാത്രമല്ല ദുരിതാശ്വാസത്തിന് സഹായിക്കുന്നവരിൽ കച്ചവടക്കാരും തൊഴിലാളികളും ഉണ്ട്. അവർക്ക് വേണ്ടത്ര സഹായിക്കാൻ പറ്റില്ല. ഇതൊന്നും പോരാഞ്ഞിട്ട്, ഓണക്കാല കച്ചവടത്തിൽ നിന്നും നൂറുകണക്കിന് കോടി നികുതി വരുമാനമാണ് സർക്കാരിന് ലഭിക്കുന്നത്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വരുന്ന പണത്തിലും ഏറെ മടങ്ങ്. ഇങ്ങനെ എത്തുന്ന നികുതി പണം കൂടിയാണ് സർക്കാർ വകുപ്പുകൾ ദുരിതാശ്വാസത്തിന് ഉപയോഗിക്കുന്നത്. അപ്പോൾ ഈ സീസൺ നമ്മൾ മനപ്പൂർവ്വം ഡിപ്രസ്സ് ചെയ്താൽ ദുരിതത്തിൽ അകപ്പെട്ടവർക്ക് ഉൾപ്പടെ അത് നഷ്ടക്കച്ചവടം ആണ്.

ഞാൻ ഈ തവണ ഓണത്തിന് നാട്ടിൽ ഉണ്ട്. ഈ തവണ ഉണ്ടായ വെള്ളപ്പൊക്കത്തെ പറ്റി തീർച്ചയായും സർക്കാരുമായി ചർച്ച ചെയ്യും, ഇനി അങ്ങനെ ഉണ്ടാകാതെ എന്ത് ചെയ്യാം എന്നുള്ള കാര്യത്തിൽ പരമാവധി നിർദേശങ്ങൾ നൽകുകയും ചെയ്യും. ആകുന്ന തരത്തിൽ നേരിട്ട് ദുരിതബാധിതരെ ഇപ്പോഴേ സഹായിക്കുന്നുണ്ട്. അതേ സമയം പറ്റുമ്പോൾ ഒക്കെ പൂവിടും, ഓണം ആഘോഷിക്കുകയും ചെയ്യും, പറ്റിയാൽ ദുരിത ബാധിതരുടെ കൂടെ തന്നെ.

മന്ത്രിമാർ ദുരന്ത മുഖത്തേയ്ക്ക് ഓടിച്ചെല്ലുന്നതല്ല നല്ല മാതൃക എന്നും, പഴയ തുണിയും പച്ചക്കറികളും ദൂരെ ദേശത്തു നിന്നും സംഭരിച്ചു ദുരിത ബാധിത പ്രദേശത്ത് എത്തിക്കാതെ അതിനടുത്ത പ്രദേശങ്ങളിലെ എക്കണോമിക്ക് ആക്ടിവിറ്റി ബൂസ്റ്റ് ചെയ്യാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും പറഞ്ഞപ്പോഴും ആദ്യം എതിർപ്പുണ്ടായല്ലോ. അതുപോലെ ഓണാഘോഷം വേണം എന്ന് പറയുമ്പോഴും എതിർപ്പുള്ളവർ ഉണ്ടാകാം. പക്ഷെ ലോകത്ത നല്ല മാതൃകകളെ കേരള സമൂഹത്തിന് മുന്നിൽ എത്തിക്കുകയാണ് എന്റെ ജോലി. അത് ഞാൻ ചെയ്തുകൊണ്ടേ ഇരിക്കും.

മുരളി തുമ്മാരുകുടി    
അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; കന്യാസ്ത്രീ നൽകിയത് അക്കമിട്ട് നിരത്തിയ പരാതി; ഇടയനോടൊപ്പം ഒരു ദിവസം കാരണം തിരുവസ്ത്രം ഊരിയത് കർത്താവിന്റെ 18 മണവാട്ടികൾ; കേരളാ പൊലീസ് കുടുക്കിയത് പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച മെത്രാനെ
വേണു ബാലകൃഷ്ണനും വിനു വി ജോണും ജീവിച്ചിരിപ്പുണ്ടോ ഈ നാട്ടിൽ....; സോളാർ കേസ് എന്തായി ഒന്നു പറയണേ സാറുമ്മാരെ.... 6വർഷമായി അനുഭവിക്കുന്നു .....ഞാനും എന്റെ കുടുംബവും.......എടാ നാറികളെ നിങ്ങൾക്കും ഉണ്ടാട കുടുംബം........; ഒടുവിൽ മൗനം വെടിഞ്ഞ് സോളാറിൽ പ്രതികരണവുമായി ടെനി ജോപ്പനും; ഉമ്മൻ ചാണ്ടിയുടെ മുൻ വിശ്വസ്തന്റെ പ്രതികരണം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ
ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ; അഴിക്കുള്ളിലാകാതിരിക്കാൻ ധൃതിപിടിച്ചുള്ള ജാമ്യാപേക്ഷ നൽകാനുള്ള ശ്രമങ്ങളുമായി ബിഷപ്പിന്റെ അഭിഭാഷകർ; പഞ്ചാബിലെ അഭിഭാഷകരെയും ജലന്ധർ പൊലീസിനെയും അറസ്റ്റു വിവരം അറിയിച്ചു; മൂന്നാം ദിവസം ചോദ്യം ചെയ്യലിനും ശേഷം കുറവിലങ്ങാട്ടെ മഠത്തിൽ എത്തി കന്യാസ്ത്രീയുടെ മൊഴിയും എടുത്ത് പീഡനം ഉറപ്പിച്ച ശേഷം മെത്രാന്റെ അറസ്റ്റു രേഖപ്പെടുത്തി പൊലീസ്; അൽപ്പ സമയത്തിനകം എസ് പി മാധ്യമങ്ങളെ കാണും
'രണ്ട് കുട്ടികളുടെ അമ്മയായിട്ടും തന്നെ വിവാഹം കഴിക്കണമെന്ന് അയാൾ നിർബന്ധിച്ചു'; കാമുകനെന്ന് അവകാശപ്പെട്ടിരുന്ന യുവാവ് ഷൂട്ടിങ് ലൊക്കേഷനിലെത്തി ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് സീരിയൽ താരം നിലാനി; കാമുകൻ ആത്മഹത്യ ചെയ്തത് നിലാനിയുമായുള്ള സ്വകാര്യ രംഗങ്ങൾ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ശേഷം
സ്‌നേഹകാലത്തെ സ്വകാര്യ നിമിഷങ്ങൾ പോലും മൊബൈലിൽ പകർത്തി; പ്രണയം തകർന്നതോടെ പ്രതികാരം മൂത്തു; കാമുകിയുമൊത്തുള്ള നഗ്‌ന ദൃശ്യങ്ങൾ സഹപാഠികൾക്കും അദ്ധ്യാപകർക്കും അയച്ചു കൊടുത്ത് പണി ചോദിച്ചു വാങ്ങി; പെൺകുട്ടിയുടെ പരാതിയിൽ കുടുങ്ങിയത് കുറ്റിച്ചൽ ലൂർദ്മാതാ കോളേജിലെ വിദ്യാർത്ഥി ആനന്ദ് ബാബു; ലാബിൽ നടന്ന അതിക്രമത്തിൽ കോളേജും പ്രതിക്കൂട്ടിൽ
മെത്രാൻ പദവി ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചും സ്ത്രീകളെ ദുരുപയോഗിച്ചും മാഫിയാ രാജാവായി; ദുരുപയോഗത്തിനായി മഠവും കച്ചവടത്തിനായി സെമിനാരിയും തുടങ്ങി; ചോദ്യം ചെയ്തവരെ ഇല്ലാതാക്കാൻ പഞ്ചാബ് പൊലീസ് പിണിയാളായി; ഡൽഹിയിലെ ബിജെപി-കോൺഗ്രസ് നേതാക്കൾ കാവലാളായപ്പോൾ കേരളത്തിൽ സിപിഎം; ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഒരു കത്തോലിക്കാ ബിഷപ്പ് അഴിക്കുള്ളിലാകുമ്പോൾ പൊളിഞ്ഞടുങ്ങുന്നത് ആത്മീയതയുടെ മറവിൽ കെട്ടിയുണ്ടാക്കിയ ഭൗതിക സാമ്രാജ്യം
ഒതുക്കാനായി വിരട്ടാനിട്ട ചൂണ്ടകൊണ്ടു മരണം! കേസുമായി രംഗത്തിറങ്ങിയത് കന്യാസ്ത്രീയെ വിരട്ടാൻ ജലന്ധർ പൊലീസിൽ മെത്രാൻ പരാതി നൽകിയപ്പോൾ; പീഡനകേസ് നൽകിയപ്പോഴും കൂദാശ ഭീഷണിയും പ്രലോഭനവുമായി സമയം കളഞ്ഞു; ഫ്രാങ്കോ നേരിട്ട് എല്ലാം തീർത്തപ്പോൾ ഷൈൻ ചെയ്യാൻ മാധ്യമങ്ങളോട് കുതിര കയറിയ ദിലീപിന്റെ അതേ അനുഭവം
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഷാജൻ സ്‌കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ
ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നിട്ടും ഫലം കണ്ടില്ല; ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നതെന്ന വൈദികരുടെ നിലപാട് നിർണ്ണായകമായി; മുംബൈ രൂപതയുടെ ഇടപെടൽ ഫലം കണ്ടു; ഒടുവിൽ ജലന്ധറിലെ പീഡനം മാർപ്പാപ്പയും അറിഞ്ഞു; അടിയന്തര റിപ്പോർട്ട് തേടി വത്തിക്കാൻ ഇടപെടൽ; ഫ്രാങ്കോ മുളയ്ക്കലിന് മെത്രാൻ സ്ഥാനം ഒഴിയേണ്ടി വരും; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞ് ആഗോള സഭാ നേതൃത്വം; ഫ്രാങ്കോയെ എല്ലാവരും കൈവിടുന്നുവോ?
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം