1 usd = 67.73 inr 1 gbp = 90.07 inr 1 eur = 79.01 inr 1 aed = 18.44 inr 1 sar = 18.06 inr 1 kwd = 224.19 inr

May / 2018
27
Sunday

മറ്റെല്ലാം മറന്നേക്കൂ..എനിക്കവൾ പ്രിയ ചങ്ങാതിയും ആദ്യ പ്രണയിനിയും; അവൾ വിസ്മയതേജസിന്റെ ആൾരൂപം; ഗൗരി ലങ്കേഷിന്റെ മുൻ ഭർത്താവും മാധ്യമപ്രവർത്തകനുമായ ചിദാനന്ദ രാജ്ഘട്ടയുടെ അപൂർവ ചാരുതയാർന്ന ഓർമക്കുറിപ്പ്

September 07, 2017 | 10:30 PM IST | Permalinkമറ്റെല്ലാം മറന്നേക്കൂ..എനിക്കവൾ പ്രിയ ചങ്ങാതിയും ആദ്യ പ്രണയിനിയും; അവൾ വിസ്മയതേജസിന്റെ ആൾരൂപം; ഗൗരി ലങ്കേഷിന്റെ മുൻ ഭർത്താവും മാധ്യമപ്രവർത്തകനുമായ ചിദാനന്ദ രാജ്ഘട്ടയുടെ അപൂർവ ചാരുതയാർന്ന ഓർമക്കുറിപ്പ്

മറുനാടൻ ഡസ്‌ക്‌

പൂക്കളും,കല്ലുകളും വാരിയെറിഞ്ഞ് ഗൗരി ലങ്കേഷിനെ സ്തുതിക്കുകയും, നിന്ദിക്കുകയും ചെയ്യുന്നവർക്കിടയിൽ അപൂർവ ചാരുതയുള്ള ഓർമക്കുറിപ്പുമായി അവരുടെ മുൻ ഭർത്താവും മാധ്യമപ്രവർത്തകനുമായ ചിദാനന്ദ രാജ്ഘട്ട. കുറിപ്പിലേക്ക്...

'ഗൗരി ലങ്കേഷിന്റെ മരണശേഷം അവൾക്കായി ചൊരിയുന്ന അന്ത്യാഞ്ജലികളും അഭിനന്ദനക്കുറിപ്പുകളും, പ്രത്യേകിച്ച് ആത്മാവും, മരണാനന്തരജീവിതവും, സ്വർഗവുമെല്ലാം വായിക്കാൻ കഴിഞ്ഞിരുന്നെഹ്കിൽ അവൾ പൊട്ടിച്ചിരിക്കുമായിരുന്നു. അല്ല പൊട്ടിച്ചിരിച്ചില്ലെങ്കിൽ കൂടി അടക്കിപ്പിടിച്ചെങ്കിലും ചിരിക്കുമായിരുന്നു. കാരണം കൗമാരകാലത്തു തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു സ്വർഗവും നരകവും മരണാനന്തരജീവിതവുമൊക്കെ വെറും അസംബന്ധമാണെന്ന്. ആവശ്യത്തിന് സ്വർഗവും നരകവുമെല്ലാം ഭൂമിയിൽ തന്നെയുണ്ട്. അതുകൊണ്ട് ദൈവത്തിനെ വെറുതെ വിടുക. മറ്റു പലരും ചെയ്യുന്നതുപോലെ അഭ്യർത്ഥനകളുമായി ദൈവത്തിനെ സമീപിക്കേണ്ടതില്ല. കാരണം അദ്ദേഹത്തിന് വേറെ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.
മറ്റാരെയും വേദനിപ്പിക്കരുത് എന്നുള്ളത് ഞങ്ങളുടെ തീരുമാനത്തിലുണ്ടായിരുന്നു. കുടുംബത്തിലേത് ഉൾപ്പെടെ. അവരുടെ വിശ്വാസങ്ങളോടും ആചാരങ്ങളോടും യൗവ്വനകാലത്തെ ഞങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ എപ്പോളും ഞങ്ങൾക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല.

എന്നാൽ ഇത് പിൽക്കാലത്ത് ഞങ്ങൾക്ക് ഏറെ ഗുണം ചെയ്തു. അതുകൊണ്ടാണ് അഞ്ചു വർഷത്തെ പ്രണയകാലത്തിനും അഞ്ചുവർഷത്തെ വിവാഹജീവിതത്തിനും ശേഷം 27 വർഷം മുമ്പ് ഞങ്ങൾ വിവാഹമോചിതരായെങ്കിലും സുഹൃത്തുക്കളായി നല്ല സുഹൃത്തുക്കളായി തുടരാൻ ഞങ്ങൾക്ക് ഇരുവർക്കും സാധിച്ചത്. ഞങ്ങളുടെ ഉടമ്പടി പ്രകാരം ആരെയും വേദനിപ്പിക്കരുത് പരസ്പരം പോലും.
ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ ജന്മസ്ഥലമായ നാഷണൽ കോളജിലായിരുന്നു ഞങ്ങൾ കണ്ടുമുട്ടിയ സ്‌കൂൾ സ്ഥിതി ചെയ്തിരുന്നത്. ഞങ്ങളുടെ പ്രിൻസിപ്പാൾ ഡോക്ടർ. എച്ച് നരസിംഹ, അബ്രഹാം കോവൂർ തുടങ്ങിയവരായിരുന്നു യുക്തിവാദ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികൾ. സ്ത്രീകളും പുരുഷന്മാരുമായ ആൾദൈവങ്ങളെയും കപടസന്യാസിമാരെയും പൊള്ളത്തരങ്ങളെയും അന്ധവിശ്വസങ്ങളെയുമെല്ലാം ചോദ്യം ചെയ്യുന്നതിൽ കൗമാരം മുതൽക്കെ ഞങ്ങൾ രസം കണ്ടെത്തിയിരുന്നു.
ഇവയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മറ്റൊരവസരത്തിലാകാം. പക്ഷെ ഇക്കാര്യം ഇവിടെ പറഞ്ഞത് ഇതിന് കൊലപാതകവുമായുള്ള ബന്ധത്തെ സൂചിപ്പിക്കാനാണ്. യുക്തിവാദികളും ആജ്ഞേയവാദികളും മതഭ്രന്തന്മാരാൽ ക്രൂശിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.


മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജീവിതത്തിന്റെയും കഞ്ചാവിന് അടിമപ്പെടും മുമ്പേ(ആലങ്കാരികമായി പറഞ്ഞതാണ്) ഞങ്ങൾ ഒരുമിച്ചു വായിച്ച ആദ്യത്തെ പുസ്തകങ്ങളിലൊന്ന് വിൽ ഡൂറാന്റിന്റെ സ്റ്റോറി ഓഫ് ഫിലോസഫി ആയിരുന്നു. ആ സമയത്ത് ഞങ്ങൾ രണ്ടുപേരും മാതൃഭാഷയായ കന്നഡയിൽ പ്രാവീണ്യമുള്ളവരായിരുന്നില്ല. അതുകൊണ്ടു വുഡ്ഹൗസ്, ഗ്രഹാം ഗ്രീൻ അങ്ങനെ പ്രീമിയർ ബുക്ക് ഷോപ്പിലെ മിസ്റ്റർ ഷാൻബാഗ് ഞങ്ങൾക്കു തന്നിരുന്ന പുസ്‌കതങ്ങൾക്കു പകരമായി, കുറ്റബോധത്തോടെ കന്നഡയിലെ വിപുലമായ സാഹിത്യശേഖരത്തെ ഞങ്ങൾ ഒഴിവാക്കി. 20 ശതമാനം വിലക്കിഴിവ് ഞങ്ങൾക്കു ലഭിച്ചപ്പോൾ മറ്റുള്ളവർക്ക് ലഭിച്ചത് പതിനഞ്ചു ശതമാനമായിരുന്നു. അത്ര പെട്ടന്നല്ലെങ്കിലും അവൾ കന്നഡയിലേക്ക് തിരികെയെത്തി'.

ഇരുവരുടെയും സംഗീത അഭിരുചികളെ കുറിച്ചും ചിദാനന്ദ് ഓർമക്കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്. ടെറി ജാക്ക്‌സിന്റെ ലവ് ദ എ ബി സിയും സാക്കറിന്റെ സീസൺസ് ഇൻ ദ സണും ഡൈലാനെയും ബീറ്റിൽസിനെയും ആസ്വദിച്ചതിനെ കുറിച്ചും പറയുന്നുണ്ട്.
'ഇന്ത്യൻ സംഗീതത്തിലേക്ക് ഞാൻ തിരികെയെത്തിയത് വർഷങ്ങൾക്കു ശേഷമാണ്. എറിക് സെഗാളിന്റെ ലവ് സ്‌റ്റോറി വായിച്ച് ഞങ്ങൾ ചിരിച്ചു. ഞങ്ങളുടെ ആദ്യകാല പ്രണയദിനങ്ങളിൽ ഗാന്ധി സിനിമ കാണുകയും അബ്ബ, സാറ്റർഡേ നൈറ്റ് ഫീവർ തുടങ്ങിയവയുടെ സംഗീതം ആസ്വദിക്കുകയും ചെയ്തിരുന്നു. കാൾ സാഗനെ വായിച്ച ശേഷം ചന്ദ്രനില്ലാത്ത രാത്രികളിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം കാണാൻ ഞങ്ങൾ പോയിരുന്നു.


കോളേജ് കാലത്ത് ഞാൻ പുകവലിച്ചിരുന്നു. അത് അവൾക്ക് ഇഷ്ടമായിരുന്നില്ല. വർഷങ്ങൾക്കു ശേഷം ഞാൻ ആ ശീലം ഉപേക്ഷിച്ചു. എന്നാൽ അപ്പോളേക്കും അവൾ പുകവലി ആരംഭിച്ചിരുന്നു. ഒരിക്കൽ അവളെന്നെ അമേരിക്കയിൽ സന്ദർശിക്കാനെത്തി.(ഭ്രാന്തമായ ഒരു കാര്യമാണല്ലേ, മുൻ ഭാര്യ എന്നെ സന്ദർശിച്ചു എന്നത്? പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം മുൻഭാര്യയെക്കാൾ നല്ലൊരു സുഹൃത്തായിരുന്നു അവൾ.)അപാർട്‌മെന്റിനുള്ളിൽ വച്ച് പുകവലിക്കരുതെന്ന് ഞാൻ അവളോട് പറഞ്ഞു. കാർപറ്റ് വിരിച്ചിരിക്കുന്നതിനാൽ പുകയുടെ ദുർഗന്ധം പുറത്തുപോകാത്തു കൊണ്ടാണ് ഞാൻ അവളോട് അങ്ങനെ പറഞ്ഞത്. തണുപ്പുകാലമായിരുന്നു അത്.
'ഞാൻ എന്തു ചെയ്യണമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്'
'പുകവലിച്ചേ തീരൂ എന്നുണ്ടെങ്കിൽ റൂഫ് ടോപ്പിൽ പോയി അവിടിരുന്ന് വലിച്ചോളൂ'
'പക്ഷെ നല്ല തണുപ്പാണ്. മഞ്ഞുവീഴ്ചയുമുണ്ട്'
'പുറംകുപ്പായം??'
'നീ കാരണമാണ് ഞാൻ പുകവലിക്കാൻ തുടങ്ങിയത്'
'ഓ ക്ഷമിക്കൂ പ്രായമായ പെൺകുട്ടി...ഞാൻ നിന്നോട് നിർത്താൻ ആവശ്യപ്പെടുകയാണ്.'
'ഓ ശരി...നീ ശരിക്കും അമേരിക്കക്കാരനായി കഴിഞ്ഞിരിക്കുന്നു'
'അമേരിക്കക്കാർക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ആരോഗ്യകരമായ ശീലം മാത്രമാണ്.'
'ഞാൻ നിന്നെക്കാൾ കൂടുതൽ കാലം ജീവിക്കും'

അവൾ കളവുപറയുകയായിരുന്നു. കള്ളി.


പല സുഹൃത്തുക്കളും ഞങ്ങളുടെ സൗഹൃദം കണ്ട് അന്ധാളിക്കാറുണ്ടായിരുന്നു. ഇന്ത്യയിലും മറ്റിടങ്ങളിലും സാധാരണയായി വേർപിരിയലുകളും വിവാഹമോചനങ്ങളും വളരെ കയ്‌പ്പേറിയവയാണ്. ഞങ്ങൾക്കും അത്തരത്തിലുള്ള നിമിഷങ്ങളുണ്ടായിരുന്നു. പക്ഷെ ഉന്നതമായ ആദർശത്തോടെ അതിവേഗം ഞങ്ങൾ അവയെ മറികടന്നു. കോടതിയിലായിരുന്ന ദിവസം അടുത്തടുത്തായാണ് ഞങ്ങൾ നിന്നത്. ഞങ്ങളുടെ കൈകൾ പരസ്പരം തൊടുകയും വിരലുകൾ പിണഞ്ഞുമിരുന്നു. നിങ്ങൾക്ക് നിങ്ങളുടേതായ വഴിയിൽ പോകണമെങ്കിൽ പിരിയുകയാണ് നല്ലത് അഭിഭാഷകൻ ശബ്ദം താഴ്‌ത്തി പറഞ്ഞു. നടപടികൾ കഴിഞ്ഞതോടെ എം ജി റോഡിലെ താജ് ഡൗണിൽ പോയി ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു. സതേൺ കംഫോർട്ട് എന്നായിരുന്നു റെസ്റ്റോറന്റിന്റെ പേര്. ഞങ്ങൾ ചിരിച്ചുകൊണ്ട് വിട പറഞ്ഞു. ഞാൻ ആദ്യം ഡെൽഹിക്കു പോയി. തുടർന്ന് മുംബെയിലേക്കും പിന്നീട് വാഷിങ്ടൺ ഡി സിയിലേക്കും പോയി. ഓരോയിടത്തും അവൾ എന്നെ സന്ദർശിക്കാനെത്തിയിരുന്നു.
നിഷേധിയുടെ സ്വഭാവമായിരുന്നു അവൾക്കെങ്കിലും എന്റെ മാതാപിതാക്കൾക്ക് അവളെ വളരെ ഇഷ്ടമായിരുന്നു. പാരമ്പര്യവാദികളും ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നവരുമായ ഇന്ത്യൻ രക്ഷാകർത്താക്കൾ അവളുമായുള്ള ബന്ധം തുടർന്നു. അവൾ തിരിച്ചും. ഞങ്ങൾ ഇരുവരും വഴി പിരിഞ്ഞിട്ടും അവർ ആ ബന്ധം തുടർന്നു. ഓർമക്കുറിപ്പിൽ ചിദാനന്ദ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിദാനന്ദിന്റെ അമ്മ മരിക്കുന്നത് ആ സമയത്ത് ഗൗരി അവിടെയെത്തിയതിനെ കുറിച്ചും വിവാഹമോചിതരായതിനു ശേഷവും ഗൗരിയുടെ പിതാവ് ലങ്കേഷിനെ സന്ദർശിച്ചിരുന്ന കാര്യവും ചിദാനന്ദ് ഓർമിക്കുന്നു.
ഗൗരിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓർമക്കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെ: ഇടതുപക്ഷ സഹയാത്രിക, ഉത്പതിഷ്ണു, ഹിന്ദുത്വ വിരോധി അങ്ങനെ മറ്റെല്ലാ വിശേഷണങ്ങളും മറന്നേക്കൂ. എന്നെ സംബന്ധിച്ചിടത്തോളം ഇത്രമാത്രമാണ്എന്റെ സുഹൃത്ത്, എന്റെ ആദ്യപ്രണയം, വിസ്മയ തേജസ്സിന്റെ ആൾരൂപമായിരുന്നു അവൾ.'

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഗുജറാത്തുകാർക്ക് ഇവൾ 'ലേഡി ഡോൺ'; അടുപ്പക്കാർക്ക് ഇവൾ പ്രിയപ്പെട്ട 'ഡിക്കു'; വള ഇടേണ്ട കൈകളിൽ വാളേന്തി വിറപ്പിച്ച് ഗുജറാത്തിലെ സുന്ദരിയായ വില്ലത്തി; 20കാരിയായ ഈ സുന്ദരിക്കോതയുടെ ഹോബി വാൾ വീശി പണം തട്ടൽ: ബോയ് ഫ്രണ്ട്‌സിനൊപ്പം കറങ്ങി നടന്ന് പണപ്പിരിവ് നടത്തുന്ന ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ വില്ലത്തിക്ക് മലയാളികൾ അടക്കം നിരവധി ഫാൻസ്
ഇവർ കരുതുന്നത് ഇവരുടെ കുടുംബ സ്വത്താണ് കെഎസ്ആർടിസി എന്ന്; ഇവർക്കെന്താ കൊമ്പുണ്ടോ? അവർക്ക് കൊടുക്കുന്ന വരിസംഖ്യ നിങ്ങൾ എനിക്കു താ: ഞാൻ ഇത് ശരിയാക്കി തരാം; ഇതിനകത്തേ അവർ കളിക്കൂ, പുറത്തേക്കു വന്നാൽ നിർത്തിക്കും; തറഭീഷണി എന്നോട് വേണ്ട; നിങ്ങടെ കൂടെ ഞാനുണ്ട്; എന്റെ കൂടെ ഗവൺമെന്റുണ്ട്: കെഎസ്ആർടിസിയെ ഇല്ലാതാക്കാൻ ഇറങ്ങിപ്പുറപ്പെട്ട യൂണിയൻ നേതാക്കൾക്കെതിരെ അവരുടെ മടയിൽ കയറി തച്ചങ്കരിയുടെ അറ്റാക്ക്
ഗ്രൂപ്പു വഴക്കിൽ നാറിയ സംസ്ഥാന ബിജെപിയുടെ സമ്പൂർണ നിയന്ത്രണം ഏറ്റെടുത്ത് അമിത് ഷാ; പുതിയ പ്രസിഡന്റാകാൻ സംസ്ഥാനത്തെ ആരുടെയും അഭിപ്രായം തേടുകയില്ല; നിരവധി പേരുകൾ ഉയരുന്നുണ്ടെങ്കിലും മുൻതൂക്കം കെ സുരേന്ദ്രന് തന്നെ; കേരളത്തിന് പുറത്തു പ്രവർത്തിക്കുന്ന നാല് നേതാക്കളുടെ സാധ്യതയും പരിശോധിക്കുന്നു
അന്ത്യ ചുംബനം നൽകാൻ കൊറിയോഗ്രാഫറായ മകനോ എയർ ഹോസ്റ്റസായ മകളോ എത്തുമെന്ന് കരുതി കാത്തിരുന്നത് വെറുതെയായി; ആശുപത്രിയിലാക്കി മകൻ മുങ്ങിയതിനെ തുടർന്ന് വൃദ്ധസദനത്തിൽ ആയ പഴയകാല നടി ഗീതയെ മരണം വിളിച്ചത് ആരും തിരിഞ്ഞ് നോക്കാതെ; ബന്ധുക്കൾ ആരെങ്കിലും എത്തുമെന്ന് കരുതി 100 സിനിമകളിൽ അഭിനയിച്ച നടിയുടെ മൃതദേഹം മോർച്ചറിയിൽ കാത്തിരിക്കുന്നു
ട്രെയിൻ യാത്രയ്ക്കിടെ എന്റെ സീറ്റിന് അടുത്ത് വെള്ളത്താടിയും വെള്ള മുടിയുള്ള ഒരു വെള്ള വസ്ത്രധാരി വന്നിരുന്നു; ആറന്മുളയിലെ സമരത്തെ പറ്റി തന്റെ ക്ഷീണമൊക്കെ മാറ്റിവച്ച് അദ്ദേഹം മറുപടി തന്നു; ഇപ്പോഴദ്ദേഹം മിസോറാം ഗവർണ്ണറായി നിയമിതനായതിൽ എനിക്കഭിമാനം തോന്നുന്നു: കുമ്മനത്തെ ട്രോളുന്നവരോട് മലങ്കര ഓർത്തഡോക്‌സ് വിശ്വാസിയായ ഒരു കോൺഗ്രസ്സുകാരന് പറയാനുള്ളത്
എവിടെ നിന്നെത്തിയെന്നോ എങ്ങനെ എത്തിയെന്നോ ദുരൂഹമായി തുടരുമ്പോഴും നിപ്പ ബാധിതരുടെ എണ്ണം കൂടുന്നു; 13 പേർ നിപ്പ ബാധിച്ചു മരിക്കുകയും 29 പേർക്ക് സ്ഥിരീകരിക്കുകയും ചെയ്തതായി ഔദ്യോഗിക കണക്ക്; കോഴിക്കോട് മെഡിക്കൽ കോളേജിലെ മറ്റു രോഗികൾക്ക് വിലക്ക്; ഗർഭിണികളെ ഡിസ് ചാർജ്ജ് ചെയ്തു; നഴ്‌സുമാർക്കും ആശുപത്രി ജീവനക്കാർക്കും അയിത്തം കൽപ്പിച്ചവർക്കെതിരെ നിയമനടപടി
ഉമ്മൻ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്; എഐസിസി ജനറൽ സെക്രട്ടറി പദവിയിൽ നിയമിച്ച് രാഹുൽ ഗാന്ധി; ദിഗ് വിജയ് സിംഗിന് മാറ്റി ആന്ധ്രാപ്രദേശിന്റെ സംഘടനാ ചുമതലയും നൽകി; എ കെ ആന്റണിക്കൊപ്പം കോൺഗ്രസ് ഹൈക്കമാൻഡ് രാഷ്ട്രീയത്തിന്റെ ഭാഗമായി ജനങ്ങളുടെ നേതാവ്; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ മെനയാനുള്ള കോർ ടീമിന്റെയും ഭാഗം
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഫോട്ടോ പുറത്ത് വിട്ട സൗദി ഭരണകൂടം എന്തുകൊണ്ട് എംബിഎസിന്റെ വീഡിയോ പുറത്ത് വിടുന്നില്ല? ഒരു മാസമായി എംബിഎസ് എന്താണ് പുറത്തിറങ്ങാത്തത്? ഏപ്രിൽ 21ന് കൊട്ടാരം ആക്രമിക്കപ്പെട്ടപ്പോൾ കിരീടാവകാശി കൊല്ലപ്പെടുകയോ കൊട്ടാര വിപ്ലവത്തിൽ തടങ്കലിൽ ആവുകയോ ചെയ്തു എന്ന വാദത്തിൽ ഉറച്ച് ഇറാനിയൻ മാധ്യമങ്ങൾ; നിഷേധിച്ച് സൗദി അറേബ്യ
കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് നടന്ന് യദിയൂരപ്പ പണി വാങ്ങി; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടും: കേരളത്തിന്റെ തോക്കുസ്വാമി കർണാടക തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ നടത്തി മുന്നോട്ട്; ആരും കരുതാതിരുന്നപ്പോഴും ദേവഗൗഡയുടെ മകൻ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ഹിമവൽ ഭദ്രാനന്ദയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് വാർത്തകൾ എഴുതി കർണാടക മാധ്യമങ്ങൾ
പിണങ്ങി കഴിയുന്ന ഭർത്താവിന്റെ അവിഹിത ബന്ധം കണ്ടെത്താൻ ഭാര്യ അർദ്ധരാത്രിയിൽ വീട്ടിലെത്തിയപ്പോൾ കണ്ടത് അന്യസ്ത്രീയെ; നിയന്ത്രണം വിട്ടു തല്ലാൻ ചെന്ന ഭാര്യയെ ഭർത്താവും കാമുകിയും ചേർന്ന് ഇഞ്ചക്കിട്ടു; രംഗം പകർത്തിയ നാട്ടുകാരന്റെ മൊബൈലും യുവതി തല്ലിപ്പൊട്ടിച്ചു: കൊട്ടിയത്ത് അർദ്ധരാത്രിയിൽ നടന്ന ചവിട്ടു നാടകം ഇങ്ങനെ
എതിർ ദിശയിലൂടെ പാഞ്ഞു കെഎസ്ആർടിസിയുടെ ജന്റം ബസ്; എതിരെ ശരിയായ വഴിയെ വന്ന യുവതി വെട്ടിച്ചു മാറ്റാതെ റോഡിന് നടുവിൽ നിർത്തി പ്രതിഷേധിച്ചു; കോട്ടയത്ത് മിനിറ്റുകൾക്കുള്ളിൽ ഗതാഗത കുരുക്ക്; പൊലീസ് എത്തി പറഞ്ഞിട്ടും ബസ് പിറകോട്ട് മാറ്റാതെ വണ്ടി എടുക്കില്ലെന്ന് യുവതി: ഒറ്റയാൻ സമരം വിജയിക്കാൻ ഒടുവിൽ മുട്ടു മടക്കി കെഎസ്ആർടിസി ഡ്രൈവർ
കുമ്മനത്തെ ട്രോളിയ മനോരമ ന്യൂസ് റൂമിലേക്ക് വിളിച്ച് തെറിവിളികൾ; ഒന്നുമറിയാത്ത റിപ്പോർട്ടർമാർക്ക് നേർക്കും സൈബർ ആക്രമണം; അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും അടിക്കുറിപ്പ് മാത്രം എടുത്ത് പ്രചരണം നടത്തുന്നത് ദൗർഭാഗ്യകരമെന്ന് വിശദീകരിച്ച് മനോരമ ചാനൽ; സ്‌ക്രോളിങ്ങിൽ ഖേദപ്രകടനം നടത്തിയിട്ടും സൈബർ അറ്റാക്കിന്റെ മൂർച്ഛ കുറയുന്നില്ല
അവൾ അനശ്വര രക്തസാക്ഷിയെന്ന് നഴ്‌സിങ് സമൂഹം; എല്ലാമെല്ലാമായ അമ്മയെ മരണം വിളിച്ചപ്പോൾ ഒരു അന്ത്യചുംബനം പോലും നൽകാൻ സാധിക്കാതെ രണ്ടു പിഞ്ചുമക്കൾ; സഹജീവികൾക്ക് ആശ്വാസം നൽകാനുള്ള ശ്രമത്തിനിടെ നിപ്പ വൈറസ് ബാധിച്ചു മരിച്ച ലിനിയെ വൈദ്യുതി ശ്മശാനത്തിൽ രാത്രി തന്നെ സംസ്‌ക്കരിച്ചത് രോഗം പകരാനുള്ള സാധ്യത ഒഴിവാക്കാൻ; വിടപറഞ്ഞ പ്രിയ മാലാഖയ്ക്കായി കണ്ണീർവാർത്ത് സഹപ്രവർത്തകരും ബന്ധുക്കളും
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
35കാരിയായ വീട്ടമ്മ 60കാരനായ സ്വർണ്ണക്കട മുതലയാളിയുടെ പീഡനത്തിന് വഴങ്ങി കൊടുത്തത് ക്വാർട്ടേഴ്‌സിൽ സൗജന്യമായി താമസം അനുവദിച്ചതു കൊണ്ട്; ബെൻസ് കാറിൽ തിയേറ്ററിലേക്ക് കൂട്ടിക്കൊണ്ട് പോയത് തന്നെ പീഡിപ്പിച്ച് സുഖിച്ച് സിനിമ കാണാൻ; ഒരു വശത്ത് അമ്മയേയും മറുവശത്ത് കുഞ്ഞിനേയും പീഡിപ്പിച്ച് നിർവൃതിക്ക് ശ്രമിച്ച് മൊയ്തീൻ കുട്ടി; രോഷം അടങ്ങാതെ മലപ്പുറംകാർ
കലൂർ സ്റ്റേഡിയം വാടകയ്ക്ക് എടുത്തിരുന്നെങ്കിൽ ചെലവ് ഇതിൽ കുറവാകുമായിരുന്നിട്ടും പാടം നികത്തി തന്നെ എ ആർ റഹ്മാൻ ഷോ നടത്താൻ ഫ്‌ളവേഴ്‌സ് ടിവി ഇറങ്ങി തിരിച്ചത് എന്തുകൊണ്ട്? ഇടുങ്ങിയ വാതിലിലൂടെ ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ 25000 പേരെ കടത്തിവിടാൻ അനുമതി നൽകിയത് ജില്ലാ ഭരണകൂടം; എ.ആർ റഹ്മാൻ ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ലക്ഷ്യമിട്ടത് 26 ഏക്കർ നിലംനികത്തി കരഭൂമിയാക്കൽ; നിയമം കണ്ണടച്ചപ്പോൾ ദൈവം വഴിമുടക്കിയത് ഇങ്ങനെ
ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഫോട്ടോ പുറത്ത് വിട്ട സൗദി ഭരണകൂടം എന്തുകൊണ്ട് എംബിഎസിന്റെ വീഡിയോ പുറത്ത് വിടുന്നില്ല? ഒരു മാസമായി എംബിഎസ് എന്താണ് പുറത്തിറങ്ങാത്തത്? ഏപ്രിൽ 21ന് കൊട്ടാരം ആക്രമിക്കപ്പെട്ടപ്പോൾ കിരീടാവകാശി കൊല്ലപ്പെടുകയോ കൊട്ടാര വിപ്ലവത്തിൽ തടങ്കലിൽ ആവുകയോ ചെയ്തു എന്ന വാദത്തിൽ ഉറച്ച് ഇറാനിയൻ മാധ്യമങ്ങൾ; നിഷേധിച്ച് സൗദി അറേബ്യ
നൃത്തത്തിനിടെ നമിത പ്രമോദിന്റെ സ്‌നേഹത്തള്ളലിൽ പിന്നോട്ടു ചുവടുവച്ച് ലാലേട്ടൻ; പിന്നിൽ നിന്ന് ലാലിനൊപ്പം നടനമാടാൻ ഓടിയെത്തിയ ഹണി റോസ് ചുവടുതെറ്റി താഴെ; മേലേ വീണ് സൂപ്പർ സ്റ്റാറും; ചാടിയെണ്ണീറ്റ് താളം തെറ്റാതെ ഡാൻസ് തുടർന്ന് വിസ്മയമായതോടെ തളരാതെ നമ്മുടെ ലാലേട്ടനെന്ന് ആർപ്പ് വിളിച്ച് ഫാൻസുകാർ; മഴവിൽ അമ്മ ഷോയിൽ ചുവട് പിഴച്ചത് മോഹൻലാലിനല്ല, ഹണി റോസിന് തന്നെ
പെണ്ണുങ്ങൾ ജോലിക്കു പോകുന്ന ഭൂരിഭാഗം വീടുകളും അടിവസ്ത്രം വരെ നാനാഭാഗത്തും അഴിച്ചിട്ടിട്ടുണ്ടാകും; ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് അവിഹിതമുണ്ടാകും; ഇപ്പോഴത്തെ പെണ്ണുങ്ങളൊക്കെ പൂമുഖ വാതിൽക്കൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ചു കൊണ്ടാണ് ഭർത്താക്കന്മാരെ സ്വീകരിക്കുക: അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസംഗവുമായി ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി
കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് തന്ത്രത്തിൽ ബോട്ടിൽ കയറ്റി; കണ്ടൽകാട്ടിൽ ആദ്യം ബലാത്സംഗം ചെയ്തത് ഉമേഷ്; കൂട്ടുകാരനും ബന്ധുവുമായ ഉദയനും മയക്കത്തിൽ വിദേശിയെ പീഡിപ്പിച്ചു; ഉണർന്നെണീറ്റപ്പോൾ ഒരുമിച്ച് മാനഭംഗം ചെയ്യാനുള്ള ശ്രമത്തെ എതിർത്തത് ഏറ്റുമുട്ടലായി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതും ഉമേഷ്; തുരുത്തിൽ ഒരു അതിഥിയുണ്ടെന്ന് അയൽവാസിയോട് പറഞ്ഞത് വഴിത്തിരിവായി; ലിഗയുടെ കൊലപാതകികളെ ബെഹ്‌റയും മനോജ് എബ്രഹാമും കുടുക്കിയത് തന്ത്രങ്ങളൊരുക്കി; കേരളാ പൊലീസിന് ഇനി തല ഉയർത്താം
44കാരിക്കുള്ളത് 12 ഭർത്താക്കന്മാരും ഏഴ് മക്കളും! 17കാരിയായ മകൾ വീടുവിട്ടത് അവസാന കാമുകന്റെ പ്രലോഭനം സഹിക്കാതെ വന്നതോടെ; 'സ്‌നേഹ കൂടാരത്തിന്റെ' ഇംഗിതം സാധിച്ചു കൊടുക്കാൻ അമ്മയുടെ ശുപാർശയും; കിടയ്ക്കടിയിൽ നിന്ന് കിട്ടിയ ഡയറിയിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന കഥ; കള്ളി പൊളിഞ്ഞതോടെ പീഡകൻ ഒളിവിൽ; നെയ്യാറ്റിൻകരയിൽ ചാരിറ്റബിൾ ട്രസ്റ്റിൽ പണപ്പിരിവും മധ്യവയസ്‌കയുടെ വീട്ടിൽ ശൃംഗാരവുമായി നടന്ന ബിനു കുടുങ്ങിയത് ഇങ്ങനെ