1 usd = 64.98 inr 1 gbp = 91.82 inr 1 eur = 80.33 inr 1 aed = 17.69 inr 1 sar = 17.33 inr 1 kwd = 217.17 inr

Mar / 2018
25
Sunday

പഠന വേളയിൽ കോളേജ് അധികാരികളുടെ കൊള്ളയടി; ബാങ്ക് വായ്‌പ്പയെടുത്ത് പഠനം പൂർത്തീകരിച്ചാലും ലഭിക്കുക തുച്ഛമായ തുക; വീട്ടു ചിലവുകളും യാത്രാത്തുകയും കഴിയുമ്പോൾ കൈയിൽ വട്ടപ്പൂജ്യം; ജോലിഭാരം എടുത്താൽ പൊങ്ങാത്ത വിധത്തിലും: മലാഖമാരുടെ ദുരിതങ്ങൾ ആരറിയാൻ..

February 20, 2018 | 06:15 PM | Permalinkസന്തോഷ് പവിത്രമംഗലം

ഭൂമിയിലെ മാലാഖമാർ എന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്ന പ്രത്യേകിച്ച് കേരളത്തിൽ ജോലി ചെയ്യുന്ന വലിയ ഒരു വിഭാഗം നഴ്‌സുമാരുടെ യഥാർത്ഥ ജീവിതം മനസ്സിലാക്കുവാൻ കേരളത്തിലെ ഭരണകൂടങ്ങൾക്കോ ജനങ്ങൾക്കോ ഇന്നുവരെയും കഴിഞ്ഞിട്ടില്ല. ഇന്ന് ഈ ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ആരുംതന്നെ കാണില്ല ഒരു നഴ്സിന്റെ പരിചരണം ലഭിക്കാത്തവർ. പ്രസവമുറിയുടെ വാതിൽക്കലും ഓപ്പറേഷൻ തീയേറ്ററിന്റെ മുമ്പിലും നമ്മുടെ ബന്ധുക്കളെ കയറ്റിവിട്ടിട്ട് അക്ഷമരായി നമ്മെളെല്ലാം നിന്നിട്ടുണ്ട്. ഒരു നഴ്‌സിന്റെ കാൽപ്പെരുമാറ്റം കേട്ടാൽ മതി ഓടിച്ചെന്ന് ഭവ്യതയോടെ വിവരങ്ങൾ തിരക്കും.

ഭാര്യ പ്രസവിച്ചോ, തന്റെ പ്രിയപ്പെട്ടവരുടെ ഓപ്പറേഷൻ കഴിഞ്ഞോ എന്നെല്ലാം. അവരുടെ പരിമിതികളിൽ നിന്നുകൊണ്ട് അവിടുത്തെ അധികൃതർ അറിയാതെ യഥാർത്ഥ വിവരങ്ങളും നമുക്ക് അവർ പറഞ്ഞതന്നിട്ടുണ്ട്. ഇതെല്ലം കഴിഞ് പുറത്തിറങ്ങിയാൽ മറ്റൊരു കണ്ണോടും പുച്ഛ ഭാവത്തിലും ഈ മാലാഖകളെ കാണുന്നവർ ചുരുക്കമല്ല. ഇവരുടെ അദ്ധ്വാന ഭാരങ്ങൾ, ഇവരുടെ വേതനം ഇതൊന്നും നമ്മിൽ പലർക്കും അറിയില്ല, അറിയാവുന്നവർ മൗനവും പാലിക്കുന്നൂ. ഒരു വിധം നല്ല വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും നല്ല മാർക്കോടുകൂടി പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരിച്ചവർക്ക് മാത്രമേ നഴ്‌സിങ്ങിന് പ്രേവേശനം ലഭിക്കുകയുള്ളൂ എന്ന് നമ്മളിൽ എത്രപേർക്ക് അറിയാം. പഠിക്കുവാൻ സമർത്ഥരായ വിദ്യാർത്ഥികൾക്ക് മാത്രമേ നാലും അഞ്ചും വർഷം നീണ്ടുനില്ക്കുന്ന അവരുടെ പഠനം പൂർത്തീകരിക്കുവാൻ കഴിയുകയുള്ളൂ. സാമ്പത്തികമായി നല്ല ഒരു ചെലവ് വരുന്ന വിദ്യാഭ്യാസം ആണ് നഴ്‌സിങ്.

അവരുടെ പഠനോപകാരണങ്ങൾ, കാലാകാലങ്ങളിൽ നടത്തപ്പെടുന്ന പരീക്ഷകൾ, ഹോസ്റ്റൽ ഫീസ് തുടങ്ങി എല്ലാറ്റിനും ഈ കുട്ടികളുടെ മാതാപിതാക്കളെ കോളേജ് അധികൃതർ കൊള്ളയടിക്കുന്നൂ. പാവപ്പെട്ടവർക്കായി ജാതിയുടെയും മതത്തിന്റെയും പേരുപറഞ് സർക്കാരിൽ നിന്നും മതമേലാളന്മാർ നേടിയെടുക്കുന്ന കോളേജുകളിൽ ആണ് ഈ പകൽ കൊള്ള നടന്നുകൊണ്ടിരിക്കുന്നത്. നല്ല ഒരു വിഭാഗം വിദ്യാർത്ഥികളും ബാങ്ക് വായ്പ തുടങ്ങിയവ തരപ്പെടുത്തിയാണ് നല്ല ഒരു ജോലിയും അതിനുള്ള വേതനവും മനസ്സിൽ കണ്ടുകൊണ്ടാണ് കുടുംബത്തിന്റെ അത്താണി ആകുവാൻ ഇറങ്ങി പുറപ്പെടുന്നത്. ഇങ്ങനെ കഷ്ടപ്പെട്ട് പഠിച്ചിറങ്ങി ജോലിയിൽ പ്രവേശിച്ച നല്ല ഒരു വിഭാഗം നഴ്സുമാരുടെയും അവരുടെ കുടുംബത്തിന്റെയും അവസ്ഥ ഇന്ന് വളരെ പരിതാപകരമാണ്.

ഒരു വശത്ത് തന്റെ മകന്റെ അല്ലെങ്കിൽ മകളുടെ ജോലിഭാരം, അവിടെ അനുഭവിക്കേണ്ടിവരുന്ന മാനസിക പിരിമുറുക്കം, മറ്റൊരു വശത്ത് വായ്പ ആയി എടുത്ത തുക സമയത്ത് തിരികെ അടക്കുവാൻ കഴിയാതെ വരുന്നതിനാൽ പലിശയും മുതലും കൂടി, ഉള്ള കിടപ്പാടം കൂടി നഷ്ടമാകുന്ന രീതിയിൽ ബാങ്ക് അധികൃതരുടെ ഭീഷണി. കോടികൾ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത് തിരിച്ചടക്കാത്ത കുത്തക മുതലാളിമാരുടെ നാട്ടിൽ ആണ് കിടപ്പാടം മാത്രമുള്ള പാവപ്പെട്ടവന്റെ വസ്തു ജപ്തി ചെയ്യുവാൻ ബാങ്കുകളുടെ ഉത്സാഹം. വമ്പന്മാരുടെ ഒരു രോമത്തിൽ പോലും തൊടുവാൻ കഴിയാത്ത ഭരണ വ്യവസ്ഥ എന്നത് അപലനീയം.

ഇത്രയൊക്കെ കഷ്ടപ്പെടുന്ന നമ്മുടെ നാട്ടിലെ നഴ്‌സുമാരുടെ ശമ്പളമോ? ഈ കാലത്ത് പറമ്പിലെ ജോലിക്കുവരുന്നവനും, ഒരു മേശിരിയുടെ സഹായിയായി പോകുന്നവനും കുറഞ്ഞത് ആയിരം രൂപ വരെ കൂലി കൊടുക്കേണ്ടി വരുന്ന നമ്മുടെ നാട്ടിൽ നഴ്‌സുമാരുടെ ശമ്പളം അറിഞ്ഞാൽ മനഃസാക്ഷിയുള്ള ഏതൊരുവനും അത്ഭുതപ്പെട്ടേക്കാം. ഒരു സാധാരണ ആശുപത്രിയിലെ ജീവനക്കാരിക്ക് കിട്ടുന്നത് തുച്ഛമായ ശമ്പളം മാത്രം. അയ്യായിരം മുതൽ ഏറിവന്നാൽ ഏഴായിരം രൂപ മാത്രം. ഈ ശമ്പളത്തിൽനിന്നും ബാങ്ക് ലോൺ അടക്കണം, വീടിന്റെ ചെലവ്, ബസ് യാത്ര തുടങ്ങി വീതം വെച്ചുവരുമ്പോൾ വട്ടപ്പൂജ്യത്തിലേക്ക് ആണ് ഓരോ നഴ്സുമാരുടെയും കുടുംബം നീങ്ങുന്നത്.

ആശുപത്രിയിൽ രോഗികളുടെ കയ്യിൽനിന്നുമുള്ള പകൽകൊള്ള ഓരോ ദിനവും വർദ്ധിച്ചുവരുന്നൂ. കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളുടെയും ഉടമസ്ഥാവകാശം ജാതി മത സംഘടനകൾക്ക് തന്നെയാണ്. അടുത്തകാലത്തായി ലാഭക്കൊതിമൂത്ത കുത്തകമുതലാളികളും ഈ രംഗത്തേക്ക് കടന്നുവന്നതോടുകൂടി നമ്മുടെ ആരോഗ്യ രംഗം താറുമാറായി. മാറി വരുന്ന സർക്കാരുകൾ മത മേലാളന്മാരുടെയും കുത്തക മുതലാളിമാരുടെയും മുന്നിൽ ഓച്ഛാനിച്ചു നില്ക്കുന്നൂ. അതിനാൽ ഈ കൂട്ടർ ഇവിടെ തടിച്ചു കൊഴുക്കുകയാണ്. പിന്നോക്ക അവസ്ഥയിലുള്ളവരെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി അവരുടെ ജീവിതനിലവാരം ഉയർത്തുക, അവർക്ക് വിദ്യാഭ്യാസം കൊടുക്കുക എന്നൊക്കെ പറഞ്ഞു കൊണ്ട് ജനങ്ങളെയും സർക്കാരിനെയും കബളിപ്പിച്ചാണ് ഇവിടുത്തെ എല്ലാ മതവിഭാഗങ്ങളും സ്‌കൂൾ, കോളേജ്, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ നേടിയെടുക്കുന്നത്.

നിർഭാഗ്യവശാൽ ഇതിന്റെ യാതൊരുവിധമായ പ്രയോജനവും താഴെത്തട്ടിൽ എത്തുന്നില്ല എന്നുമാത്രമല്ല, അവർ ഓരോ ദിവസവും ചൂഷണത്തിന് ഇരയാകുന്നൂ. സ്വന്തം സമുദായത്തിന്റെ സ്ഥാപനത്തിൽ ഫീസ് കൊടുക്കാതെ പഠിക്കുവാനോ, അവർക്ക് അർഹമായ ജോലിയോ ലഭിക്കുന്നില്ല. ഇവിടെ കാലങ്ങളായി നടക്കുന്ന ഈ നീതികേടുകൾ ആരും കണ്ടതായി നടിക്കുന്നില്ല. അടുത്തകാലം വരെയും ഇന്ത്യയിലെ നഴ്സ്സസിന് ഒരു സംഘടനയോ അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുവാൻ ഒരു വേദിയോ ഇല്ലായിരുന്നൂ. ഏകദേശം നാല് വർഷങ്ങൾക്ക് മുമ്പുമാത്രമാണ് അവരുടെ ഒരു സംഘടന രൂപപ്പെട്ടത്. അതിൽനിന്നും അവർ സംഘടിച്ചെങ്കിലും അവരെ ഒതുക്കി തീർക്കുവാൻ ആശുപത്രി മാനേജ്‌മെന്റുകൾ കൈകോർത്തൂ. വേദം പറയുന്നവരുടെ സ്ഥാപനത്തിൽ സമരം നടന്നപ്പോൾ അവരുടെ ഗുണ്ടകൾ പാവം സ്ത്രീകളെ മുടിയിൽ പിടിച്ഛ് തറയിൽകൂടി വലിച്ചിഴക്കുന്നതും സാക്ഷര കേരളം കണ്ടൂ.

അതിനെതിരെ പ്രതികരിക്കുവാൻ നമ്മുടെ സാംസ്‌കാരിക കേരളത്തിനോ, വനിതാ സംഘടനകൾക്കോ കഴിഞ്ഞില്ല. യുഡിഫ് സർക്കാർ നഴ്‌സുമാർക്ക് മിനിമം വേതനം ഉറപ്പാക്കുവാൻ ചില നടപടികൾ ഒക്കെയും തുടങ്ങി വെച്ചെങ്കിലും അതിന്റെ പൂർണതയിൽ എത്തിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കുവാൻ കഴിയുന്നത്. പിന്നീട് എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു വന്ന തൊഴിലാളി പാർട്ടിയുടെ സർക്കാർ ഈ കാര്യത്തിൽ വെറും നോക്കുകുത്തിയാകുന്നൂ. സരിതക്ക് വേണ്ടിയും ബാർ വിവാദങ്ങൾക്ക് വേണ്ടിയും അനേകം പത്ര താളുകളും ദൃശ്യ മാധ്യമങ്ങളിൽ അനേകം മണിക്കൂറുകളും ചിലവഴിക്കുന്ന നമ്മുടെ മാധ്യമങ്ങൾ നഴ്‌സുമാരുടെ തൊഴിൽ പ്രശ്‌നം കൈകാര്യം ചെയുവാൻ എടുത്ത സമയമോ, വിരലിൽ എണ്ണാവുന്ന മണിക്കൂറുകൾ മാത്രം. കോടിക്കണക്കിന് രൂപയുടെ പരസ്യം കൊടുക്കുന്ന സ്ഥാപങ്ങൾക്ക് എതിരെ ഉരിയാടുവാൻ ഇവിടുത്തെ മാധ്യമങ്ങൾക്ക് കഴിയുകയില്ല.

ഈ കാര്യത്തിൽ അല്പമെങ്കിലും ശുഷ്‌കാന്തി കാട്ടുന്നത് നവമാധ്യമങ്ങളായ ചില ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും മാത്രം. ഈ വിധത്തിൽ കാര്യങ്ങൾ മുന്നോട്ടുപോകുമ്പോൾ ഭാവിയിൽ നമ്മൾ നേരിടുവാൻ പോകുന്ന വലിയ വിപത്തിനെ നമ്മൾ കണ്ടില്ലെന്ന് നടിക്കരുത്. പുതു തലമുറ വരുംകാലങ്ങളിൽ നഴ്‌സിങ് വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുവാൻ മടിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ വിഭാഗത്തിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളെ കിട്ടും എന്ന് വ്യാമോഹിച്ചാൽ അതും പ്രാവർത്തികമല്ല. ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന ഡോക്ടർമാർ തന്നെ നഴ്‌സിന്റെ പണിയും ചെയ്യെണ്ടിവരുന്ന വരുന്ന യുഗം വിദൂരമല്ല. രോഗി ഡോക്ടറിനെ കാണുന്ന മുറിമുതൽ ഓപ്പറേഷൻ തീയേറ്റർ, അത്യാഹിത വിഭാഗം തുടങ്ങി ഒരു നഴ്‌സിന്റെ കണ്ണുകളും ആവശ്യവും എത്തേണ്ടതില്ലാത്ത ഇടങ്ങൾ ഒരു ആശുപത്രിയിൽ ചുരുക്കമാണ്.

ഡോക്ടർസ്‌ന്റെ ജോലിഭാരത്തെയോ ഉത്തരവാദിത്വത്തെയോ കുറച്ചുകാണുന്നില്ല. അവർ രോഗിയുടെ രോഗം കണ്ടുപിടിക്കുകയും അതിനുള്ള മരുന്നുകളും നിർദ്ദേശിക്കും. ഓപ്പറേഷൻ വിജയകരമായി പൂർത്തീകരിക്കും. ഇവിടെയൊക്കെയും ഒരു കൂട്ടം നഴ്‌സിന്റെ കാര്യങ്ങൾ അത്യാവശ്യമാണ്. ഡോക്ടർസ് നിർദ്ദേശിക്കുന്ന മരുന്നുകൾ യഥാസമയം രോഗിക്ക് നൽകുവാനും മുറിവുകൾ വെച്ചുകെട്ടുവാനും ഒരു കിടപ്പിലായ രോഗിക്ക് നൽകേണ്ടാതായ എല്ലാ പരിചരണവും നല്കുന്നത് അവിടുത്തെ നഴ്‌സുമാർ തന്നെയാണ്. ഇത്രയധികം ത്യാഗങ്ങളെ സേവനമായി കണ്ടുകൊണ്ടു ചിരിച്ച മുഖവുമായി ആശുപത്രി മുറികളിലും വരാന്തകളിലും ഓടിനടക്കുന്ന ഭൂമിയിലെ വെള്ളവസ്ത്രധാരികളായ ഈ മാലാഖമാരുടെ ദുരിതങ്ങൾക്ക് എന്നാണാവോ ഒരു പരിഹാരം ഉണ്ടാകുന്നത്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വർഗീയ വാദികളെ അധികാരത്തിൽ നിന്ന് പിഴുതെറിഞ്ഞ് കോൺഗ്രസ് അധികാരത്തിലേറ്റുമെന്ന് മായാവതി; ഗൂർഖകളോട് ബിജെപിക്ക് യാതൊരു അനുകമ്പയുമില്ലെന്ന കടന്നാക്രമണവുമായി എൻഡിഎ വിട്ട് ഗൂർഖ ജനമുക്തി മോർച്ച; അമിത് ഷായെ കളിയാക്കി നായിഡുവിന്റെ മറുപടി; കർണ്ണാടകയിൽ പ്രതിപക്ഷത്തെ പിളർത്തി കരുത്ത് നേടി സിദ്ധരാമയ്യ; യുപിയിലെ രാജ്യസഭാ വിജയത്തിന് ശേഷവും മോദിയെ തേടിയെത്തുന്നത് തിരിച്ചടികൾ; 2019ൽ ഭരണമാറ്റത്തിന് പ്രതിപക്ഷം യോജിപ്പിന്
ആകർഷണത്തിൽ കുടുങ്ങി അടുത്തെത്തിയാൽ പതിയെ പെണ്ണിന്റെ വയറ്റിൽ കടിച്ചുതൂങ്ങും; അതോടെ തീർന്നു അവന്റെ ജീവിതം; പിന്നെ പതിയെപ്പതിയെ ആൺശരീരം പെൺശരീരത്തിന്റെ ഭാഗമായി ബീജം നൽകുന്ന ഒരു അവയവം മാത്രമായി മാറും; ഇണചേരലോടെ പെൺമത്സ്യത്തിന്റെ ശരീരത്തിലേക്ക് ലയിച്ചുചേർന്ന് ഇല്ലാതാകുന്ന ആംഗ്‌ളർ മത്സ്യത്തിന്റെ വീഡിയോ പുറത്ത്
മൂന്നാറിലെ പ്രണയം അറിഞ്ഞപ്പോൾ കോതമംഗലത്തേക്ക് താമസം മാറ്റി പതിനാറുകാരിയുടെ കുടുംബം; ഗർഭിണിയായപ്പോൾ വിവാഹത്തിൽ നിന്ന് കാമുകന്റെ പിന്മാറ്റം; നാണക്കേട് ഒഴിവാക്കാൻ ഗർഭചിദ്രം നടത്തി മാതാപിതാക്കൾ; വിഷാദരോഗത്തിന്റെ ചികിൽസയ്ക്കിടെ എല്ലാം തുറന്നു പറഞ്ഞ് പ്ലസ് ടുക്കാരി; പെമ്പിളൈ ഒരുമൈ നേതാവിന്റെ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്; സിപിഎം പ്രതികാരമെന്ന് തിരിച്ചടിച്ച് ഗോമതിയും
ഷോട്ട് സർക്യൂട്ടിൽ മുറി കത്തിയമർന്ന് അൽകോബാറിൽ പൊള്ളലേറ്റ് മരിച്ചത് വെമ്പായം സ്വദേശി; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിന് തടസ്സം നിൽക്കുന്നത് വാഹനാപകടത്തിൽ അടയ്ക്കാത്ത പിഴ; മലയാളിയുടെ മൃതദേഹം മടക്കി അയച്ച് ദമാം വിമാനത്താവള അധികൃതർ; രാജൻ വർഗ്ഗീസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സൗദിയിൽ ഊർജ്ജിത ശ്രമം തുടരുന്നു
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
വിദ്യാർത്ഥിനിയുടെ കുടുംബപ്രശ്‌നങ്ങൾ കേട്ട കന്യാസ്ത്രീയായ അദ്ധ്യാപികയ്ക്ക് മനസലിഞ്ഞു; അകന്നു കഴിയുന്ന രക്ഷിതാക്കളെ ഒരുമിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ പിതാവുമായി അടുപ്പത്തിലായി; പഠിപ്പിക്കുന്ന പെൺകുട്ടിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാൻ ലക്ഷ്യമിട്ട് മഠത്തിൽ നിന്നും 'മതിലുചാടി'യപ്പോൾ ഞെട്ടലോടെ സഹപ്രവർത്തകർ
'നാം മുന്നോട്ടി'ന്റെ പീഡനവീരൻ പ്രൊഡ്യൂസറെ അവസാന നിമിഷം വരെ സംരക്ഷിച്ചത് സിപിഎം; വനിത മാധ്യമപ്രവർത്തകയെ രണ്ടു തവണ പീഡിപ്പിക്കാൻ ശ്രമിച്ച സബ്നേഷ് പ്രലോഭിപ്പിക്കാൻ മദ്യലഹരിയിൽ സഹപ്രവർത്തകയുമായി ലൈംഗിക വേഴ്‌ച്ച നടത്തി കാണിച്ചു; ജനുവരിയിൽ കിട്ടിയ പരാതിയിൽ നടപടി എടുക്കാതെ നീട്ടിക്കൊണ്ടു പോയത് ടി എൻ സീമയുടെ ഭർത്താവ്; മറുനാടൻ വാർത്ത നൽകിയപ്പോൾ പുറത്താക്കി മുഖം രക്ഷിച്ച സിഡിറ്റ് സബ്നേഷിനെതിരെയുള്ള പരാതി ഇനിയും പൊലീസിന് കൈമാറിയില്ല
മാതാവിന് നേർച്ചയായി കിട്ടിയ മാലയ്ക്കും വളയ്ക്കും പകരം മുക്കുപണ്ടം വച്ച് ഒർജിനൽ അടിച്ചു മാറ്റി; ആറര കിലോ സ്വർണ്ണത്തിൽ മൂന്നേകാൽ കിലോ ആവിയായി; പെരുന്നാളിന് കിട്ടിയ മൂന്ന് ചാക്ക് നാണയവും അപ്രത്യക്ഷം; പള്ളിക്കമ്മറ്റി കണ്ടെത്തിയത് 20 കോടിയുടെ ക്രമക്കേട്; വിശ്വാസികളുടെ 'അടി പേടിച്ച്' മുങ്ങിയ അച്ചനെ സോഷ്യൽ മീഡിയ തിരികെ എത്തിച്ചു; രക്ഷിക്കാൻ വിശ്വസ്തരെ കമ്മീഷനാക്കി അയച്ച് എടയന്ത്രത്തിന്റെ ഇടപെടലും; കൊരട്ടി പള്ളി വികാരി മാത്യു മണവാളനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
അഡ്വ അനിൽകുമാറിന് കാർത്തികേയൻ കുടുംബവുമായി അടുത്ത ബന്ധം; സബ് കളക്ടർ ഭൂമി വിട്ട് നൽകിയത് ഭർത്താവിന്റെ കുടുംബ സുഹൃത്തിന്റെ ബന്ധുവിന്; അയിരൂർ പൊലീസ് സ്‌റ്റേഷന് വേണ്ടി കണ്ടു വച്ച കണ്ണായ സ്ഥലം തിരിച്ചു കൊടുത്തത് സ്വജനപക്ഷപാതമെന്ന് ആക്ഷേപം; വർക്കലയിലെ വിവാദത്തിൽ ദിവ്യാ എസ് അയ്യർക്കെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രി; ശബരിനാഥിനെതിരേയും ആരോപണവുമായി സിപിഎം; എംഎൽഎയുടെ ഭാര്യയ്ക്ക് പണി കിട്ടാൻ സാധ്യത
എന്റെ പരിഷ്‌കാരങ്ങൾ തടയാൻ മരണത്തിന് മാത്രമേ സാധിക്കൂ; സത്രീയും പുരുഷനും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത സൗദിയാണ് എന്റെ സ്വപ്നം; വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതി; സ്ത്രീകൾക്ക് പർദ നിർബന്ധമല്ലെന്നും സൗദി കിരീടാവകാശി; ഡൊണാൾഡ് ട്രംപിനെ കാണാൻ വാഷിങ്ടണിലെത്തിയ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ മാധ്യമങ്ങളിൽ ഹീറോ
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ കുറഞ്ഞ ശിക്ഷക്കായി കേഴുന്നു; മകന്റെ കാര്യം ഓർത്ത് കടുത്ത ശിക്ഷ വിധിക്കരുതെന്ന് കോടതിയിൽ വാദം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ; ഇതുവരെ സോഫിയ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുമില്ലെന്ന് വാദം: മെൽബണെ നടുക്കിയ കൊലപാതകത്തിൽ ഭാര്യയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് സൂചന
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
അനിഷ്ടം കൊണ്ട് അടിപ്പാവാട മുഖത്തേക്ക് വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിച്ച് നടി; ബ്രാൻഡഡ് ഷർട്ട് നിർബന്ധമുള്ള മമ്മൂട്ടി പിണങ്ങിയപ്പോൾ തരികിട കാട്ടി പിണക്കം മാറ്റി; ഇന്ദ്രൻസ് ആണെങ്കിൽ ഒപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ആശാ ശരത്തും വേദനിപ്പിച്ചു; മലയാള സിനിമയിലെ 'കൊടക്കമ്പി'യെ തേടി പുരസ്‌ക്കാരം എത്തുന്നത് അവഗണനകളുടെ ആവർത്തനങ്ങൾക്ക് ഒടുവിൽ
എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം ഒരു കെട്ടുകഥ മാത്രം! വിവാഹത്തിന് മുമ്പേ ഇസ്ലാമിലേക്ക് മാറിയ പി കരുണാകരന്റെ മകളെ പട്ടുസാരിയും മാലയും പൊട്ടും തൊടീച്ചു കെട്ടിച്ചത് സഖാക്കൾക്ക് മുമ്പിൽ മാത്രം; പി കരുണാകരന്റെ മകൾ ഭർതൃവീട്ടിൽ എത്തിയപ്പോൾ തട്ടമിട്ട് ഇസ്ലാമായി ജീവിതം തുടങ്ങി: മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
വിദ്യാർത്ഥിനിയുടെ കുടുംബപ്രശ്‌നങ്ങൾ കേട്ട കന്യാസ്ത്രീയായ അദ്ധ്യാപികയ്ക്ക് മനസലിഞ്ഞു; അകന്നു കഴിയുന്ന രക്ഷിതാക്കളെ ഒരുമിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ പിതാവുമായി അടുപ്പത്തിലായി; പഠിപ്പിക്കുന്ന പെൺകുട്ടിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാൻ ലക്ഷ്യമിട്ട് മഠത്തിൽ നിന്നും 'മതിലുചാടി'യപ്പോൾ ഞെട്ടലോടെ സഹപ്രവർത്തകർ
അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ഭർത്താവ് പെട്ടെന്ന് എന്തിന് ദുബായിൽ തിരിച്ചെത്തി? ഭാര്യയ്ക്ക് സർപ്രൈസ് ഡിന്നർ നൽകാനെന്ന ന്യായീകരണം സംശയത്തോടെ നോക്കി ദുബായ് പൊലീസ്; മദ്യലഹരിയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങിയാണ് മരണമെന്ന് പുറത്ത് വന്നതോടെ ദുരൂഹതയേറി; ശ്രീദേവിയുടെ മരണത്തിൽ ബോണി കപൂറിനെ ഗ്രിൽ ചെയ്ത് ദുബായ് പൊലീസ്; ഹൃദയാഘാതമെന്ന മുൻസംശയം മുങ്ങിമരണത്തിലേക്ക് മാറിയതോടെ അപ്രതീക്ഷിത ട്വിസ്റ്റിൽ അമ്പരന്ന് ആരാധകർ
സഹകരിക്കുന്നവർ എന്നും വാഴ്‌ത്തപ്പെടട്ടെ; അത്തരക്കാരെയാണ് സിനിമയ്ക്കാവശ്യം! പ്രമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അച്ഛൻ സമ്മതിക്കാതെ വന്നപ്പോൾ ക്യാപ്റ്റൻ രാജുവിനോട് പറഞ്ഞത് ഓർമ്മയില്ലേ? സുജാ കാർത്തികയെ വെല്ലുവിളിച്ച് പല്ലിശ്ശേരി വീണ്ടും; ദൃശ്യത്തെളിവിലെ ചർച്ചകൾ പുതിയ തലത്തിലേക്ക്; നടിയെ നിരന്തരം അപമാനിക്കുന്നതിൽ പ്രതിഷേധവുമായി സിനിമാ ലോകവും
തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള, കാൻസർ രോഗിയായ വയോധികനോടും ഭാര്യയോടും; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗൾഫിൽ നിന്ന് പ്രതികരിച്ച് മകൻ; കോഴഞ്ചേരി റോക്‌സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ചത് ഡെപ്യൂട്ടി മാനേജർ നിബിൻ ബാബു; എസ്‌ബിഐ കോഴഞ്ചേരി ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ ലൈവ് ചർച്ച ആയതോടെ ബാങ്കിനെതിരെ പ്രതികരിച്ച് ആയിരങ്ങൾ
ചാനൽ പ്രവർത്തകരേ.. ഇച്ചിരി ഉളുപ്പ് കാണിച്ചു കൂടെ? മാത്തുക്കുട്ടിയിൽ നിന്നും അൽപ്പം കൂടി സത്യസന്ധത പ്രതീക്ഷിച്ചിരുന്നു; നിങ്ങൾ ഒരു മാന്യനാണെങ്കിൽ നിഷ്‌കളങ്കയായ ആ കുട്ടിയോട് മാപ്പു പറയുക; പറവൂർകാരിയായ ഷാഹിനയെ ഉടൻ പണത്തിൽ നിന്നും പുറത്താക്കിയത് മഴവിൽ മനോരമയുടെ അജണ്ടയുടെ ഭാഗമോ? പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ