1 usd = 64.95 inr 1 gbp = 90.38 inr 1 eur = 79.96 inr 1 aed = 17.68 inr 1 sar = 17.32 inr 1 kwd = 216.59 inr

Feb / 2018
22
Thursday

ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമങ്ങളിൽ നടക്കുന്ന ചെറിയ സംഭവങ്ങളെ ആഘോഷമാക്കുന്ന കേരളത്തിലെ മാധ്യമങ്ങൾ എന്തുകൊണ്ട് കേരളത്തിലെ അക്രമങ്ങളെ കുറിച്ച് ദേശീയ മാധ്യമങ്ങൾ ചർച്ച ചെയ്യുമ്പോൾ അസഹിഷ്ണുക്കളാവുന്നത്? ഞങ്ങൾ മലയാളികൾക്കും ചിലതു പറയാതെ വയ്യ ഷാനി പ്രഭാകർ: ജിതിൻ ജേക്കബിന്റെ ലേഖനം

August 07, 2017 | 01:22 PM | Permalinkജിതിൻ ജേക്കബ്

ഴിഞ്ഞ ദിവസം മലയാള മനോരോമയുടെ ചീഫ് എഡിറ്റർ ഉൾപ്പെടെയുള്ള ഉന്നതർ പങ്കെടുത്ത മനോരമയുടെ തന്നെ ഒരു ചടങ്ങിൽ ബഹുമാനപെട്ട അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ ഒരു കാര്യം ആദ്യമേ സൂചിപ്പിക്കട്ടെ ' മാധ്യമ പ്രവർത്തകൻ സത്യസന്ധരായിരിക്കണം, മാധ്യമ പ്രവർത്തകർ വാർത്തകൾ സൃഷ്ടിക്കുന്നവരായിരിക്കരുത്. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവർ മാത്രമായിരിക്കണം'. ഈ വാർത്ത വന്നത് മനോരമ പത്രത്തിൽ തന്നെയാണ്.

സാമൂഹിക മാധ്യമങ്ങളിൽ ഒരാൾക്ക് എന്തും കുറിക്കാം. അത് അവരവരുടെ അഭിപ്രായങ്ങൾ മാത്രമാണ്. പക്ഷെ ഒരു മാധ്യമ പ്രവർത്തകൻ അല്ലെങ്കിൽ പ്രവർത്തക എന്നത് ഒരിക്കലും ഒരു പക്ഷത്തോടും ചായ്‌വ് പ്രകടിപ്പിക്കരുത് എന്നൊക്കെയാണ് മാധ്യമ വിദ്യാർത്ഥികളെ പഠിപ്പിച്ചു വിടുന്നത്.

വിഷയത്തിലേക്കു വരാം:

കഴിഞ്ഞ ദിവസം മനോരമ ചാനലിൽ സംപ്രേഷണം ചെയ്ത പറയാതെ വയ്യ എന്ന വാർത്താധിഷ്ഠിത പരിപാടി കണ്ടു. ഷാനി പ്രഭാകർ എന്ന അവതാരകയുടെ രാഷ്ട്രീയവും, നിഷ്പക്ഷതയും, ധർമ്മനീതിയും (Integrtiy) എന്താണെന്നും, എത്രമാത്രമുണ്ടെന്നും ആ പരിപാടി കാണുന്ന എല്ലാവർക്കും മനസിലാകും. സഖാവ് ഷാനി പ്രഭാകറിന്റെ രാഷ്ട്രീയമല്ല മനോരമ ചാനൽ കാണുന്ന പ്രേക്ഷകരെ കാണിക്കേണ്ടത്.

കേരളത്തിലെ അക്രമ രാഷ്ട്രീയത്തെ കുറിച്ച് ദേശീയ മാധ്യമങ്ങൾ ചർച്ചചെയ്യുന്നതാണ് സഖാവ് ഷാനി പ്രഭാകറിനെ ചൊടിപ്പിച്ചത്. കേരളത്തിനെതിരെ ദേശീയ മാധ്യമങ്ങൾ പ്രചാരണം നടത്തുന്നു, മലയാളികളെ ആകെ അപമാനിക്കുന്നു, പാർലമെന്റിൽ ബിജെപി നേതാക്കൾ കള്ളം പറയുന്നു എന്നൊക്കെയാണ് സഖാവിന്റെ പരാതികൾ... താലിബാനും, ഐഎസ് ഭീകരരും ഒക്കെ പേടിച്ചുപോകുന്ന രീതിയിൽ മനുഷ്യനെ കൊല്ലുമ്പോൾ രാജ്യം അതിനെക്കുറിച്ച് ചർച്ച ചെയ്യും സഖാവെ.

ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗ്രാമങ്ങളിൽ നടക്കുന്ന ചെറിയ സംഭവങ്ങളെ കേരളത്തിലെ മാധ്യമങ്ങൾക്കു ആഘോഷമാക്കാം. അത് മലയാള മാധ്യമങ്ങളുടെ അവകാശം!. ട്രെയിനിൽ സീറ്റ് തർക്കത്തിനിടെ കൊല്ലപ്പെട്ട സംഭവത്തിൽ (ദേശീയ മാധ്യമങ്ങളിലെ ദേശാഭിമാനിയായ ഹിന്ദു പത്രം തന്നെ റിപ്പോർട്ട് ചെയ്ത വാർത്തയാണിത്) ബീഫ് വിഷയമാക്കി കേരളത്തിലെ മാധ്യമങ്ങൾക്കു ചർച്ച ചെയ്യാം. അതും മലയാള മാധ്യമങ്ങളുടെ അവകാശം!. കേരളത്തിൽ ദളിത് പീഡനങ്ങളും മറ്റും നടക്കുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾക്കു അത് കണ്ടില്ല എന്ന് നടിക്കാം. തും മാധ്യമങ്ങളുടെ അവകാശം!.

കോയമ്പത്തൂരിൽ ഫാറൂഖ് എന്ന യുവാവിനെ മതഭ്രാന്തന്മാർ കൊന്നപ്പോഴും കേരളത്തിലെ മാധ്യമങ്ങൾ അനങ്ങിയില്ല. കൽബുർഗിയുടെ കാര്യം മാത്രം മലയാള മാധ്യമങ്ങൾ അറിഞ്ഞു. കഴിഞ്ഞ ദിവസം തസ്ലിമ നാസറിന് എന്ന ലോകപ്രശസ്ത എഴുത്തുകാരി മത തീവ്രവാദികളുടെ ഭീഷണികരണം അജന്ത എല്ലോറ ഗുഹകൾ സന്ദർശിക്കാൻ കഴിയാതെ മടങ്ങി പോകേണ്ടി വന്നു. അതും മലയാള മാധ്യമങ്ങൾക്കു വിഷയമല്ല.

നിങ്ങൾ കേരളത്തിലെ സിഐടിയു മാധ്യമങ്ങൾക്കുള്ള അതെ അവകാശം തന്നെയാണ് ദേശീയ മാധ്യമങ്ങൾക്കുമുള്ളതു. ദേശീയ മാധ്യമങ്ങൾ ഏതൊക്കെ വാർത്തകൾ റിപ്പോർട്ട് ചെയ്യണം, എന്ത് ചർച്ച ചെയ്യണം എന്നത് സഖാവ് ഷാനി പ്രഭാകർ തീരുമാനിക്കേണ്ട. കൈരളി ചാനലിനും, റിപ്പോർട്ടർ ചാനലിനും സി.പി.എം ന്റെ വായായി എന്തും പ്രചരിപ്പിക്കാം. അതിലൊന്നും സഖാവ് ഷാനി അധാർമികത കാണുന്നില്ല. ഇന്നലെ വരെ സിപിഎമ്മിന്റെ വയായിരുന്ന എൻഡിടിവി എന്ന ദേശീയ മാധ്യമവും കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തെ കുറിച്ച് ചർച്ചകൾ നടത്തിയപ്പോൾ ബിജെപി അനുകൂലമായി!

ബിജെപി അംഗങ്ങൾ പാർലമെന്റിൽ കള്ളം പറയുന്നു എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്? കള്ളമാണ് പറഞ്ഞതെങ്കിൽ ഏതൊരംഗത്തിനും അവകാശ ലംഘന നോട്ടീസ് കൊടുക്കാവുന്നതാണെന്ന് 7th ക്ലാസ്സിലെ പാഠപുസ്തകത്തിൽ പഠിച്ചത് മറന്നുപോയോ? എന്തെ ഇതുവരെ ആരും അവകാശലംഘനത്തിനു നോട്ടീസ് നൽകിയില്ല?

ബിജെപി അസത്യം പ്രചരിപ്പിക്കുന്നു എന്നാണ് സഖാവ് ഷാനിയുടെ മറ്റൊരു പരാതി. പശുവിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നവർ, ന്യൂനപക്ഷക്കാരെ തല്ലികൊല്ലുന്നവർ വലിയ അഹിംസ കാണിക്കുന്നു എന്നാണ് ബിജെപി യെ കുറിച്ച് ഷാനി സഖാവ് പറയുന്നത്. ആൾക്കൂട്ട കൊലയെ ആരും അപലപിച്ചിട്ടില്ല എന്നൊക്കെ തട്ടിവിട്ടു. സഖാവ് ഷാനി ഒരു കാര്യം ഓർക്കണം, നിങ്ങൾ എത്ര നുണകൾ പറഞ്ഞാലും ഇന്നത്തെകാലത്തു നില നിൽക്കില്ല. ഇന്ത്യൻ പ്രധാന മന്ത്രി ആൾക്കൂട്ട കൊലയെ അപലപിച്ചതും അതിനെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാങ്ങളോട് ആവശ്യപ്പെട്ടതൊന്നും അറിയാഞ്ഞിട്ടല്ലല്ലോ ഈ നുണകൾ അടിച്ചുവിടുന്നത്.

മാവോയിസ്റ്റുകൾ നടത്തുന്ന കൂട്ടക്കൊലയുടെ പേരിൽ ആരെങ്കിലും സിപിഎമ്മിനെ കുറ്റം പറഞ്ഞിട്ടുണ്ടോ? ന്യൂനപക്ഷ സമുദായത്തിന് നേരെ ഒരാക്രമണം നടന്നാൽ ആ ആക്രമണം നടത്തിയ ആളുകൾ ഹിന്ദു സമുദായം ആണെങ്കിൽ അത് ബിജെപി നടത്തിയ അക്രമമായി എങ്ങനെയാണ് കരുതുന്നത്? ഇന്ത്യയിലെ ഹിന്ദുക്കളെല്ലാം ബിജെപിക്കാരാണോ?
നരേന്ദ്ര മോദി അധികാരമേറ്റ ശേഷമാണോ ഷാനി ഇന്ത്യയിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുള്ളത്? 1947 മുതൽ 2014 വരെ ഇന്ത്യ മഹാരാജ്യത്തു കലാപങ്ങൾ ഒന്നും ഉണ്ടായിട്ടില്ലേ? വലിയ മതേതരത്വം വിളമ്പുന്ന ലാലുപ്രസാദ് യാദവിനെപ്പോലുള്ള ആളുകളൊക്കെ വർഗീയ കലാപങ്ങൾ സൃഷ്ട്ടിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ ഇന്ത്യയിലെ ജനം കണ്ടതാണ്. സിഖ് കൂട്ടക്കൊലയും, ആയിരക്കണക്കിന് വർഗീയ കലാപങ്ങളും, എന്തിനു കേരളത്തിൽ നടന്നിട്ടുള്ള പൂന്തുറ കലാപവും ഒക്കെ നരേന്ദ്ര മോദി വന്നതിനു ശേഷമാണോ ഉണ്ടായത്?

വർഗീയ ദ്രുവീകരണം നടത്തിയാണ് ബിജെപി അധികാരത്തിൽ വന്നത് എന്ന് ആരോപിക്കുന്ന ഷാനി ഒരു കാര്യം മനസിലാക്കണം. അങ്ങനെയായിരുന്നെകിൽ 1990 കളിൽ അദ്വാനി രഥയാത്ര നടത്തിയത് മുതൽ ബിജെപി ഇന്ത്യ മഹാരാജ്യം ഭരിച്ചേനെ. നരേന്ദ്ര മോദി പാർലമെന്റിന്റെ ഓട് പൊളിച്ചു വന്നതല്ല. ഇന്ത്യയിലെ ജനം തിരഞ്ഞെടുത്തതാണ്. 33% പേരല്ലേ ബിജെപിക്കു വോട്ട് ചെയ്തു എന്ന് ഷാനി പറയുമ്പോൾ തിരിച്ചു ചോദിക്കട്ടെ 99% ജനങ്ങളും തള്ളിക്കളഞ്ഞ പാർട്ടിക്കുവേണ്ടിയായാണ് ഷാനി മുട്ടിലിഴയുന്നതു. ഇന്ത്യയിൽ ഏതു രാഷ്ട്രീയ പാർട്ടിക്കാണ് സ്വാതന്ത്ര്യാനതാരം 50% വോട്ട് ഒരു തിരഞ്ഞെടുപ്പിൽ കിട്ടിയിട്ടുള്ളത്?

കേരളത്തിലെ അക്രമങ്ങളെ പെരുപ്പിച്ചു കാട്ടുന്നു എന്ന് ഷാനി പറയുന്നതിന്റെ കണക്കു ഉത്തർപ്രദേശിലെ കുറ്റകൃത്യങ്ങളുടെ കണക്കുമായാണ് താരതമ്യം ചെയ്യുന്നത്. 22 കോടി ജനതയും 75 ജില്ലകളുമുള്ള ഉത്തർ പ്രദേശിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കേരളത്തിലേക്കാൾ കൂടുതലാണെന്നു അടിച്ചു വിടുമ്പോൾ ഒന്നോർക്കണം കേരളത്തിലെ ജനസംഘ്യ വെറും മൂന്നര കോടി മാത്രമാണെന്ന്.

കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ആർഎസ്എസ് മുറവിളികൂട്ടുന്നു. രാജ്യം അപകടത്തിലേക്ക്, ഭരണഘടനയെ നോക്കുകുത്തിയാക്കുന്നു എന്നൊക്കെ താങ്ങുന്നത് കണ്ടു. ഇന്ത്യയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി നരേന്ദ്ര മോദിയല്ല. കേരളത്തിലേതുൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ പല കാര്യങ്ങൾ ചൂണ്ടികാണിച്ചു പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കാര്യവും 8വേ ക്ലാസ്സിലെ പാഠപുസ്തകത്തിൽ വായിക്കാൻ സാധിക്കും. രാഷ്ട്രപതി ഭരണം എന്നത് ഇന്ത്യൻ ഭരണഘടനയിൽ തന്നെ പറയുന്ന കാര്യമാണ്. അംബേദ്ക്കറാണ് അതിന്റെയും ശില്പി. അത് നരേന്ദ്ര മോദി എന്ന ഭരണാധികാരി സൃഷ്ടിച്ചതല്ല. അതുകൊണ്ടു ഭരണഘടനയെ കൂട്ടുപിടിച്ചു കള്ളം പറയാൻ ശ്രമിക്കേണ്ട.

ദളിതരും ന്യൂനപക്ഷങ്ങളും ഭീതിയിൽ, ജനാധിപത്യത്തിന്റെ ദുർവിധി എന്നൊക്കെ പുലമ്പുന്നത് കണ്ടു. ഈ ദളിതരും ന്യൂനപക്ഷങ്ങളുടെയും അവസ്ഥ സ്വാതന്ത്ര്യം നേടി 67 കൊല്ലത്തിനുശേഷവും മാറിയിട്ടില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വവും നരേന്ദ്ര മോദിക്കാനോ? ദളിതൻ എന്നും ദളിതനായും ന്യൂനപക്ഷക്കാരൻ എന്നും അടിച്ചമർത്തപ്പെട്ടവനായും കഴിയേണ്ടത് ഇന്ത്യ രാജ്യം ഇത്രയും കാലം ഭരിച്ചു മുടിച്ചവരുടെ ആവശ്യമായിരുന്നു. ഇപ്പോൾ നിങ്ങളെപോലുള്ളവരുടെയും. ജനത്തെ ദളിതരായും ന്യൂനപക്ഷങ്ങളായും വിഭജിച്ചു തമ്മിലടിപ്പിച്ചു അവരെ എന്നും താഴെത്തട്ടിൽ നിലനിർത്തുക എന്ന തന്ത്രം ഇനിയും വിലപ്പോകില്ല സഖാവെ.

ഇഫ്താർ വിരുന്നു സംഘടിപ്പിക്കുക അല്ലാതെ നിങ്ങൾ എന്താണ് മുസ്ലിങ്ങൾക്ക് ഇത്രയുംകാലം ചെയ്തത് എന്ന് ഒരു മുസ്ലിം മൗലവി ദേശീയ ചാനൽ ചർച്ചക്കിടെ സി.പി.എം നേതാവിനോട് ചോദിച്ചപ്പോൾ നേതാവിന്റെ ഫ്യൂസ് പോയത് രാജ്യം കണ്ടതാണ്. പ്രധാനമന്ത്രിയുടെ സ്വന്തക്കാരൻ ഇന്ത്യൻ രാഷ്ട്രപതിയായി പോലും. ബിജെപി രാജ്യം ഭരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ സ്വന്തക്കാരനെ അല്ലാതെ ക്ലച് ഊരിയുടെ കുഞ്ഞമ്മയുടെ മകനെ രാഷ്ട്രപതിയാക്കുമോ? ഇന്ത്യയിൽ ഇന്നുവരെയുണ്ടാ രാഷ്ട്രപതിമാരിൽ ആരും രാഷ്ട്രീയക്കാരായിരുന്നില്ലല്ലോ അല്ലെ?

രാഷ്ട്രപതി തിരഞ്ഞെടുപ്പിലും, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും പ്രതിപക്ഷ കക്ഷികൾ പോലും ബിജെപി സ്ഥാനാർത്ഥിക്കു വോട്ട് ചെയ്‌തെങ്കിൽ അവർക്കു ബിജെപി സർക്കാരിനോടുള്ള വിശ്വാസ്യതയാണ് തെളിയിക്കുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് 15 കോടി രൂപ അമിത് ഷാ വാഗ്ദാനം ചെയ്തു എന്നാണ് സഖാവ് ഷാനി മാലോകരെ അറിയിച്ചത്. എവിടുന്നുകിട്ടി ഈ വെളിപാട്? ഇനി അമിത് ഷാ 15 കോടി രൂപ വാഗ്ദാനം ചെയ്തു എന്നുതന്നെ ഇരിക്കട്ടെ, കോടികൾ കൊടുത്താൽ മറിയുന്നവരാണ് കോൺഗ്രെസ് നേതാക്കൾ എന്നതിൽ ഷാനി സഖാവ് അധാർമികത ഒന്നും കാണുന്നില്ലേ?

കേന്ദ്ര സർക്കാർ ആദായ നികുതി വകുപ്പിനെ ദുരുപയോഗം ചെയ്യുന്നു, കർണാടക കോൺഗ്രസ് മന്ത്രിയുടെയും, 'മതേതരനായ' ലാലു പ്രസാദ് യാദവിന്റെയും വീടുകളിലെ റെയ്ഡ് അതിനു ഉദ്ദാഹരണമാണ് എന്നാണ് സഖാവിന്റെ ആരോപണം. വെറും കര്ഷകനായിരുന്ന കര്ണകയിലെ ആ മന്ത്രി ഇന്ന് എങ്ങനാ 500 കോടി രൂപയുടെ ആസ്തി നേടിയത്? റെയ്ഡിൽ കണ്ടെത്തിയ കോടികളെക്കുറിച്ചും സഖാവിനു കുണ്ഠിതം ഒന്നും ഇല്ലേ?.
ആരാ ഈ ലാലു പ്രസാദ് യാദവ്? അഴിമതികേസിൽ കോടതി ശിക്ഷിച്ച അവതാരം. അയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത് ഷാനി സഖാവിനു പിടിച്ചില്ല.

ബിഹാറിലെ ജനാധിപത്യത്തെ ബിജെപി അട്ടിമറിച്ചു എന്ന് പറയുന്ന ഷാനി സഖാവ് ഒന്നോർക്കണം അഴിമതികേസിൽ കോടതി ശിക്ഷിച്ച ലാലുപ്രസാദ് യാദവ് എന്ന ക്രിമിനൽ നയിച്ച സഖ്യം ബിഹാർ ഭരിച്ചപ്പോൾ സഖാവിന്റെ ധാർമിക ചേതോവികാരം എവിടെപോയിരുന്നു?

ഇനി ഏറ്റവും മാസ്മരിക ഐറ്റം. രാഹുൽ ഗാന്ധിയെ ബിജെപിക്കാർ ആക്രമിച്ചു. സീതാറാം യെച്ചൂരിയെ 'ക്രൂരമായി ആക്രമിച്ചു '. നോട്ട് ദി പോയിന്റ് ക്രൂരമായി ആക്രമിച്ചു... രാഹുൽ ഗാന്ധിയെ ആക്രമിച്ച ബിജെപി ക്കാരനെ കയ്യിൽ കിട്ടിയാൽ ആദ്യം അടിക്കുക അമിത് ഷാ ആയിരിക്കും എന്ന് തീർച്ച. രാഹുൽ ഗാന്ധിക്ക് എന്തെങ്കിലും സംഭവിച്ചു രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നാൽ ഏറ്റവും ബാധിക്കുക ബിജെപി യുടെ വളർച്ചയെ ആയിരിക്കുമെന്ന് ഷാ ക്കറിയാം.
യെച്ചൂരിയെ ക്രൂരമായി ആക്രമിച്ചു എന്നൊക്കെ പറയാൻ മാത്രം അത്രയ്ക്ക് തരം താണോ നിങ്ങൾ? ആ സംഭവത്തിന് ശേഷം യെച്ചൂരി തന്നെ വാർത്ത സമ്മേളനം നടത്തി പറഞ്ഞതാണ് തന്നെ ആരും ഉപദ്രവിച്ചിട്ടില്ല എന്ന്. മൂത്ത അന്തം കമ്മി റിപ്പോർട്ടർ പ്രശാന്ത് കുരുവംശവും അത് ശരിവെച്ചതാണ്.

ഇതിൽ പറഞ്ഞിട്ടുള്ള കള്ളത്തരണങ്ങൾക്കും, തെറ്റിദ്ധരിപ്പിക്കലിനുമെതിരെ പരാതിനൽകിയാൽ സഖാവും, സഖാവിന്റെ ചാനലും കുടുങ്ങുമെന്ന് തീർച്ച. പക്ഷെ അങ്ങനെ ആരും ചെയ്യരുത് എന്നാണ് എന്റെ അഭ്യർത്ഥന. കാരണം ഒരു മാധ്യമ പ്രവർത്തക എങ്ങനെയായിരിക്കരുത് എന്ന് മാധ്യമ വിദ്യാർത്ഥികൾക്ക് കാണിച്ചുകൊടുക്കാൻ ഏറ്റവും നല്ല ഉദ്ദാഹരണമാണ് ഷാനി പ്രഭാകർ.

കൂടുതൽ ഒന്നും പറയുക്കുന്നില്ല. ഇനിയും പറഞ്ഞാൽ സംഘ്പരിവാറുകാർ എന്നെ തെറിവിളിക്കുന്നെ എന്നും പറഞ്ഞു കരഞ്ഞുകൂവും. അതുകൊണ്ടു തല്ക്കാലം നിര്ത്തുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
ആദ്യാക്ഷരം പകർന്ന ഗുരുനാഥയെ ഇല്ലാതാക്കിയ പ്രിയപ്പെട്ട ശിഷ്യന്മാർ പ്രതികളെ പിടികൂടാനും മുന്നിൽ നിന്നു! സ്വർണം വിറ്റ പണം വീട്ടിൽ സൂക്ഷിച്ചത് അച്ഛൻ കണ്ടത് നിർണ്ണായകമായി; ഇത്രയം പണം മകന് എങ്ങനെ ലഭിച്ചെന്ന പിതാവിന്റെ നീതി ബോധം പൊലീസിന് തുമ്പായി; ചീമേനിയിലെ ജാനകി ടീച്ചറെ വകവരുത്തിയത് അരുണിന്റെ മനസ്സിൽ രൂപംകൊണ്ട കവർച്ചയും; കൊലപാതകത്തിലേക്ക് നയിച്ചത് 'നിങ്ങളും ഈ കൂട്ടത്തിലുണ്ടോ? മക്കളെ' എന്ന ടീച്ചറുടെ ചോദ്യം
ആ ജീവൻ തട്ടിപ്പറിച്ചെടുത്തത് നിർധനയായ ഒരു രോഗിക്ക് വൃക്കദാനം ചെയ്യാമെന്ന് ഏറ്റ ശേഷം; പാവങ്ങൾക്ക് വീടൊരുക്കിയും പാവപ്പെട്ട വിദ്യാർത്ഥികളെ പഠിപ്പിച്ചും ഗ്രാമത്തിൽ നിറഞ്ഞു നിന്ന ഷുഹൈബിന്റെ മരണത്തിൽ മനംനൊന്ത് നാട്ടുകാർ; കൊലപാതകം അംഗീകരിക്കാതെ സിപിഎം അണികൾ പോലും; ജീവൻ വെട്ടിയെടുത്തത് നിർധന കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച അതേ ദിവസം
പൊലീസ് അന്വേഷണത്തിൽ അല്ല, പാർട്ടി അന്വേഷണത്തിലാണ് വിശ്വാസമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ കടുത്ത അതൃപ്തിയുമായി പിണറായി; ആഭ്യന്തര വകുപ്പിനെ തള്ളിപ്പറഞ്ഞതിലെ അമർഷം സംസ്ഥാന സമ്മേളന വേദിയിൽ അറിയിച്ച് മുഖ്യമന്ത്രി; വിട്ടുവീഴ്ചയില്ലാതെ ജയരാജനൊപ്പം ഉറച്ചുനിൽക്കാൻ കണ്ണൂരിലെ പ്രതിനിധികൾ; പാർട്ടിയുടെ ഉരുക്കുകോട്ടയായി കണ്ണൂരിനെ മാറ്റിയ 'പൊൻതാരകത്തിന്റെ' നിലപാട് പാർട്ടി സമ്മേളത്തിൽ വഴിവയ്ക്കുന്നത് തീപ്പൊരിപാറും ചർച്ചയ്ക്ക്
ആരൊക്കെ തള്ളിപ്പറഞ്ഞാലും സൈബർ സഖാക്കൾക്ക് സെക്രട്ടറി ആകാശ് തില്ലങ്കേരി! പുറത്താക്കുമെന്ന് പറഞ്ഞ കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പൊങ്കാലമയം; ആകാശിനെതിരേ നടപടി വന്നാൽ ഇടയുമെന്നുറപ്പു നൽകി സൈബർ പ്രചാരകർ; ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി കൈ കഴുകുമ്പോൾ കൊലപാതക രാഷ്ട്രീയത്തിൽ കുറ്റക്കാരൻ പി ജയരാജൻ മാത്രമോ എന്നും സൈബർ പോരാളികളുടെ ചോദ്യം?
ഷുഹൈബ് വധക്കേസിൽ ആകാശും രജിനും നിരപരാധികൾ; കൊലപാതകം നടക്കുമ്പോൾ ഇരുവരും ക്ഷേത്രത്തിലെ ഉത്സവ പറമ്പിലായിരുന്നു; പൊലീസിൽ കീഴടങ്ങിയതല്ല, ബോംബു കേസുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിലേക്ക് പോകും വഴി അറസ്റ്റു ചെയ്തു; പാർട്ടി ഇടപെടില്ലെന്നും നിരപരാധിത്തം കോടതിയിൽ തെളിയിക്കാനും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി ആകാശിന്റെ പിതാവ്
ബസ്സോടിക്കുമ്പോൾ സ്റ്റിയറിങ് വീൽ വിട്ട് മൊബൈലിൽ കണ്ണുനട്ട് റിപ്പയറിംഗുമായി ഡ്രൈവർ; കെഎസ്ആർടിസിയിലെ 'വില്ലന്റെ' ദൃശ്യം വാട്‌സ്ആപിൽ എത്തിയതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകി എംജി ഫൗണ്ടേഷൻ ചെയർമാൻ; കുമളി ഡിപ്പോയിലെ ഡ്രൈവർക്കെതിരെ ഉടൻ നടപടിയുണ്ടാവും; സോഷ്യൽമീഡിയ തെറിവിളിക്കും തമ്മിൽത്തല്ലിനും അല്ലാതെ സമൂഹനന്മയ്ക്കും ഉപയോഗിക്കാമെന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ