1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
21
Sunday

മാർക്‌സിസ്റ്റ് പക്ഷത്തു ഉറച്ചു നിന്നതിനു ചന്ദ്രശേഖരനെ കൊന്നു കളഞ്ഞു ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയിലെ നാടകക്കാർ അവസരവാദിയായ അൽഫോൻസ് കണ്ണന്താനത്തിന് ആശംസനൽകി; ഇപ്പോൾ സിപിഎമ്മിനൊപ്പമെന്നു അവകാശപെടുന്ന മിഡിൽ ക്ലാസ് ലിബറൽ പുരോഗമന വാദികളിൽ പകുതിയെണ്ണം നാളെ ബിജെപി അധികാരം പിടിച്ചാൽ അപ്പുറം ചാടും

September 05, 2017 | 06:43 PM | Permalinkദിനിൽ സി.എ

സി.പി.എം ഉപേക്ഷിച്ചു ബിജെപി പിന്തുണ തേടി 2003 ൽ ലോകസഭയിലേക്ക് മത്സരിച്ച വിശ്വനാഥ മേനോൻ എന്ന അമ്പാടി വിശ്വത്തെ അറിയുമോ? ഇല്ലെങ്കിൽ എം.എം ലോറൻസിനോട് ചോദിച്ചു നോക്കണം. സുധീന്ദ്ര കുൽക്കർണിയെ അറിയാമോ? കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റിന്റെ)യുടെ നേതാവായിരുന്നു. അടൽ ബിഹാരി വാജ്‌പോയിയുടെ വിശ്വസ്ഥനായി മാറിയ മുൻ സി.പി.എം പാർട്ടി മെമ്പർ. മമത ബാനർജി ബിജെപി മുന്നണിയിൽ റെയിൽവെ മന്ത്രിയായിരുന്ന സമയത്തു മമതയ്ക്കും ഉപദേശം നൽകിയിരുന്ന കക്ഷി. പിന്നീട് അദ്വാനിയുടെയും അതിനു ശേഷം നിതിൻ ഗട്ഗരിയുടെയും ഉപദേശകനുമായി കളത്തിൽ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം മുൻ സി.പി.എം (പിന്തുണയെന്നു ബ്രാകറ്റിൽ) എംഎ‍ൽഎ അൽഫോൻസ് കണ്ണന്താനം മോദി കാബിനറ്റിൽ അംഗമായിരിക്കുന്നു. സി.കെ ജാനു ബിജെപി ക്യാമ്പിൽ പോയപ്പോൾ ആക്ഷേപങ്ങളും പരിഹാസങ്ങളുമായി ഇറങ്ങിയ പ്രൊഫൈലുകൾ നിശബ്ദതയിലാണ്. കേരള ബിജെപിയിൽ വലിയ പടല പിണക്കമത്രേ! സംഘപരിവാർ നിയന്ത്രിക്കുന്ന ബിജെപിയിൽ പിണക്കമുണ്ടെങ്കിൽ വീട്ടിൽ ഇരിക്കാം. അത്രയേ ഉള്ളൂ. സംഘപവരിവാർ എന്ന കാഡർ സംവിധാനം നിയന്ത്രിച്ചപ്പോഴെല്ലാം ബിജെപി പ്രവർത്തകർ അനുസരണയോടെ കേട്ടിട്ടുണ്ട്. അദ്വാനി വരെ അനുസരണയുള്ള കുഞ്ഞാടായി. കേരളത്തിൽ രാമൻപിള്ള പോയിട്ട് എന്തുണ്ടായി? പി പി മുകുന്ദൻ ബലം പിടിച്ചിട്ടു എന്തുണ്ടായി. ഒന്നും സംഭവിച്ചില്ല. പറഞ്ഞു വന്നത് ലളിതവൽക്കരണം കൊണ്ടു എതിർത്തു തോൽപ്പിക്കാൻ കഴിയുന്ന ഒന്നല്ല സംഘപരിവാർ എന്ന സംവിധാനം. അതിനെതിരെ ബോധപൂർവ്വം ഒന്നിക്കണം.

സി.കെ.ജാനുവിന്റെ ബിജെപി ബന്ധത്തിനോടുള്ള വിയോജിപ്പുകൾ പോലെ തന്നെ ഈ മുൻ മാർക്‌സിറ്റുകളോട് വിയോജിപ്പുകൾ ഇല്ലാതിരിക്കുന്ന കേരള സ്‌പെഷ്യൽ പൊതുബോധത്തെ വിചാരണചെയ്യേണ്ടതുണ്ട്. സംഘപരിവാർ കാമ്പിൽ പോകുന്ന ഏതൊരു മനുഷ്യനോടും രാഷ്ട്രീയമായ വിയോജിപ്പുകൾ അല്ലെ വാസ്തവത്തിൽ ഉണ്ടാകേണ്ടിയിരുന്നത്? എന്നാൽ കേരള സ്‌പെഷ്യൽ എഡിഷനിൽ അങ്ങിനെയാണോ കാര്യങ്ങൾ നടക്കുന്നത്? അല്ലെന്നു തിരിച്ചറിയാൻ തലയ്ക്കകത്ത് ഭക്തിക്ക് പകരം തലച്ചോറ് തന്നെ വേണ്ടിയിരിക്കുന്നു.
ബിജെപി മുന്നണി ഹൈന്ദവമാത്രാവാദികളുടെ കൂടാരമായല്ല നിലവിൽ പ്രവർത്തിക്കുന്നത്.

ഹിന്ദുത്വത്തെ അംഗീകരിക്കുമെങ്കിൽ ഇതര സ്വത്വങ്ങളെ ഉൾക്കൊള്ളും വിധമുള്ള പൊളിറ്റിക്കൽ പ്രോജക്റ്റ് (നിലവിലെ തന്ത്രമെങ്കിലും) അവർ രൂപീകരിച്ചു പ്രാവർത്തികമാക്കുന്നുണ്ട്. സ്വത്വരാഷ്ട്രീയത്തെ ബിജെപി വിജയകരമായി കൈകാര്യം ചെയ്യുന്നുണ്ട്. ആദിവാസി, ദലിത്, മറ്റു പിന്നാക്ക വിഭാഗങ്ങളിൽ പെടുന്നവരെ ഹിന്ദുവെന്ന ബ്രഹത്ത് സ്വത്വത്തിനുള്ളിൽ നിറുത്തുവാൻ അവർ വിജയിച്ചിരിക്കുന്നു. ഒരിക്കൽ കൂടി കൃസ്ത്യൻ സമുദായ ഐഡെന്റ്റിറ്റിയെ തങ്ങളുടെ കൂടെ നിറുത്തുന്നതിൽ ബിജെപി വിജയിച്ചിരിക്കുന്നു.

അൽഫോൻസ് കണ്ണന്താനം കേവലമൊരു ബ്യൂറോക്രാറ്റ് മാത്രമല്ല, മറിച്ചോ കേരളത്തിലെ കൃസ്ത്യൻ സഭാ നേതൃത്വങ്ങളുമായി സുദൃഡമായ ബന്ധമുള്ള, കോട്ടയം ജില്ലക്കകത്ത് വലിയ ബന്ധുബലമുള്ള ഒരു സുറിയാനി കൃസ്ത്യാനികൂടിയാണ്. മുമ്പ് ഇത്തരത്തിൽ സംഘപരിവാർ ബന്ധം സ്ഥാപിച്ചിട്ടുള്ള (തിരിച്ചും) സുറിയാനി കൃസ്ത്യാനിയായിരുന്നു പി.സി തോമസ്. ആര് കേന്ദ്രം ഭരിച്ചാലും അവിടേക്ക് ഒരു പാലം പണിയാൻ കേരളത്തിലെ താൽപരകക്ഷികൾക്കും അറിയാം. അങ്ങനെ സംഘപരിവാർ ബന്ധമുള്ള പി.സി തോമസിനെ പിന്നീട് ഇടതു മുന്നണിയിലെടുക്കാൻ (തിരിച്ചും) ആർക്കുമൊരു വിഷമവും ഉണ്ടായിരുന്നില്ല. ഇപ്പോൾ കണ്ണന്താനം മന്ത്രിയായപ്പോൾ വരിവരിയായി നിന്ന് ആശംസ അർപ്പിക്കുന്നവരെ നോക്കൂ. ഇരട്ടതാപ്പൻ പിണറായി വിജയൻ മുതൽ ശ്രീമതി ടീച്ചർ വരെയുണ്ട് ലിസ്റ്റിൽ!

സംഘി കാമ്പിലെത്തി ഇപ്പോൾ കേന്ദ്രമന്ത്രിയായ അൽഫോൻസ് പിണറായി വിജയന് ധീര്ഘകാലത്തെ സുഹൃത്താണ് പോലും. ഒഞ്ചിയം ഏരിയ കമ്മിറ്റിക്ക് കീഴിൽ കുടിവെള്ള ഫാക്റ്ററി സ്ഥാപിക്കുന്നതിനായി ചിരടുവലിച്ച നേത്രുത്വത്തിനോട് പ്രതിഷേധിച്ചു സി.പി.എം വിടേണ്ടി വന്ന ടി.പി ചന്ദ്രശേഖരനെ സുഹൃത്തോ സഖാവോ ആയി കാണാൻ വിജയന് കഴിഞ്ഞില്ല. മറ്റൊരിടത്തെക്കും പോകാതെ മാർക്‌സിസ്റ്റ് പക്ഷത്തു ഉറച്ചു നിന്നതിനു ചന്ദ്രശേഖരനെ കൊന്നു കളഞ്ഞു ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയിലെ നാടകക്കാർ. കൊന്നു കളഞ്ഞതിന് ശേഷവും പിണറായി വിജയൻ ടി.പി ചന്ദ്രശേഖരൻ കുലം കുത്തിയെന്നുള്ള നിലപാടിൽ ഉറച്ചു നിന്നു. അവസരവാദിയായ അൽഫോൻസ് കണ്ണന്താനത്തിന് ആശംസയും നൽകി.

ഞാൻ ആലോചിക്കാറുണ്ട്, ഒന്നുമില്ലെങ്കിലും നാളിതുവരെ കെ.കെ രമ സംഘപരിവാർ കൂടാരത്തിൽ പോയിട്ടില്ല. ഗോത്രാമഹാ സഭ കോർഡിനെറ്റർ എം. ഗീതാനന്ദനും പോയില്ല. ഇരുവരും തങ്ങളുടേതായ തലത്തിൽ വിവിധ രാഷ്ട്രീയ പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ടു കേരളത്തിലുണ്ട്. അതു തന്നെയാണ് അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ സത്യസന്ധതയും ശക്തിയും. ഭൗതികമായ ലാഭം ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്നവർക്ക് അധികാരത്തിന്റെ അപ്പകഷ്ണങ്ങൾ കൊടുത്തു കൂടെ നിറുത്താൻ ബിജെപിയെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. ഇപ്പോൾ സിപിഎമ്മിനൊപ്പമെന്നു അവകാശപെടുന്ന മിഡിൽ ക്ലാസ് ലിബറൽ പുരോഗമന വാദികളിൽ പകുതിയെണ്ണം നാളെ ബിജെപി അധികാരം പിടിച്ചാൽ അപ്പുറം ചാടി മാർക്‌സിസ്റ്റുകളെയും അംബേദ്ക്കറൈറ്റുകളെയും വിചാരണ നടത്താൻ മുന്നിലുണ്ടാകുമെന്ന കാര്യത്തിൽ സംശയമേതുമില്ല. അധികാരത്തിനു ചുറ്റും അത്രയ്ക്കുമുണ്ട് എച്ചിൽ പട്ടികൾ.

ജനാതിപത്യ ഭരണകൂടങ്ങളുടെ കാലത്തു അധികാരം മോശമാണെന്ന അഭിപ്രായമേയില്ല. ബഹുമുഖ ചൂഷണ വ്യവസ്ഥകൾ നിലനിൽക്കുന്ന രാജ്യത്തു അധികാരം വ്യവസ്ഥാ വിരുദ്ധർക്ക് വ്യവസ്ഥക്കെതിരെ പ്രയോഗിക്കാനുള്ള ഒരു ആയുധമാണെങ്കിൽ ഭിക്ഷാം ദേഹികൾക്ക് അതൊരു ചക്കരകുടമാണ്. വ്യവസ്ഥയെ നിലനിറുത്തി തൻകാര്യം നോക്കികളായ വർഗ വഞ്ചകരാണവർ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകിയ നാൽപ്പതുകാരി; ഭർത്താവിനെ കണ്ടെത്തിയപ്പോൾ കേട്ടത് ഒൻപതാം ക്ലാസിൽ പഠിപ്പ്് നിർത്തിയ പയ്യൻ ഭാര്യയെ ബലാത്സംഗം ചെയ്ത സംഭവവും; പോൺ സൈറ്റുകളിലെ വീഡിയോ കണ്ട് ലൈംഗിക സുഖം നുകരാനുള്ള നെട്ടോട്ടം തന്നെ പീഡകനാക്കിയെന്ന് സമ്മതിച്ച് ബാലകനും; ഊന്നുകൽ പൊലീസിനെ ഞെട്ടിച്ച പതിഞ്ചുകാരന്റെ കുറ്റസമ്മതം ഇങ്ങനെ
അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം...; ധീര ജവാന്റെ അമ്മയുടെ കണ്ണുകളിൽ നോക്കി എല്ലാം കേട്ടിരുന്നു; മനസാന്നിധ്യം വീണ്ടെടുത്ത് ആശ്വാസമേകി മടക്കം; പാക് വെടിവയ്പിൽ വീരമൃത്യു വരിച്ച സാം എബ്രഹാമിന്റെ വീട്ടിലെത്തിയ കളക്ടർ അനുപമയും വിങ്ങിപ്പൊട്ടി; സാം ഏബ്രഹാമിന് വിടനൽകാനൊരുങ്ങി മാവേലിക്കര
അന്ധവിശ്വാസത്തിന് അടിമ; സാത്താൻ വിശ്വാസത്തെക്കുറിച്ചുള്ള ചിന്തകളും വിഷാദവും ജയമോളെ പിടികൂടിയിരുന്നുവെന്നും മൊഴി; അനുജന്റെ കൊലയ്ക്ക് കാരണം സ്വത്ത് തർക്കമെന്ന് വിശദീകരിച്ച് ചേച്ചിയും; സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചരണവും മകന്റെ സ്‌നേഹം നഷ്ടപ്പെടുമോ എന്ന ഭയവും അമ്മയെ മാനസിക രോഗിയാക്കിയെന്ന് വിശദീകരിച്ച് ടീന; കുറ്റസമ്മത മൊഴി സോഷ്യൽ മീഡിയയിൽ എത്തിയതിലും അന്വേഷണം; കൊട്ടിയത്തെ ക്രൂര കൊലയിൽ ജയമോളുടെ മൊഴി വിശ്വസിക്കാതെ പൊലീസ്
വെന്റിലേറ്റർ പ്രയോഗം നടത്തിയ കാനത്തെ ശവക്കുഴി പ്രയോഗത്തിലൂടെ മാണി നേരിട്ടത് സിപിഎമ്മിന്റെ ഉറപ്പിന്റെ പുറത്ത്; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പുറത്തു നിന്നുള്ള പിൻതുണ നൽകി മാണി ലോക്സഭക്ക് മുമ്പ് അകത്തു കയറും; വീരേന്ദ്രകുമാറിന് പിന്നാലെ മാണിയേയും എൽഡിഎഫിൽ എത്തിക്കാനുള്ള സിപിഎം നീക്കം തിരിച്ചറിഞ്ഞ് യുഡിഎഫിലേക്ക് പാലം ഇട്ട് സിപിഐയും; കോൺഗ്രസ് നേതാക്കളുമായി കാനം ചർച്ച തുടരുന്നു
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?