1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

ബോണക്കാട് സുപ്രീം കോടതി വിധി നടപ്പാക്കണം - കൂരിശ് എടുത്ത് തോട്ടിലെറിയണം.......; മുതിർന്ന മാധ്യമ പ്രവർത്തകൻ റോയ് മാത്യൂ എഴുതുന്നു

January 06, 2018 | 12:58 PM | Permalinkറോയ് മാത്യൂ

തിരുവനന്തപുരം: പൊതു സ്ഥലങ്ങൾ കൈയേറി ആരാധനാലയങ്ങളും മതചിഹ്നങ്ങളും പ്രതിമകളും സ്ഥാപിക്കുന്നത് കർശനമായി തടയണമെന്നുള്ള സുപ്രീം കോടതിയുടെ നിരവധി വിധികൾ സംസ്ഥാന സർക്കാർ നടപ്പാക്കാത്തതിന്റെ ദുരന്തമാണ് ബോണക്കാട് സംഭവിച്ചത്. പൊതു സ്ഥലം കൈയേറി പള്ളിയും അമ്പലവും മോസ്‌ക്കും നിർമ്മിക്കുന്നതിനെതിരെ 2006 മുതൽ രാജ്യത്തെ വിവിധ ഹൈക്കോടതികളും സുപ്രീം കോടതിയും പല തവണ വിധികൾ പ്രഖ്യാപിച്ചിട്ടും കോടതി വിധികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇനിയും ഫലപ്രദമായി നടപ്പാക്കിയിട്ടില്ല.

വോട്ട് ബാങ്കുകളെ പേടിച്ചാണ് സർക്കാരുകൾ രാജ്യത്തെ പരമോന്നത നീതി പീത്തിന്റെ ഈ വിധികൾ നടപ്പാക്കാത്തതെന്ന് വ്യക്തം . സുപ്രീം കോടതി വിധി പ്രകാരം ബോണക്കാട്ടെ തട്ടിപ്പ് കുരിശെടുത്ത് അറബിക്കടലിൽ എറിയുന്നതിന് യാതൊരു നിയമ തടസവുമില്ല. ഊരിപ്പിടിച്ച വാളിന്റ ഊതിപ്പെരുപ്പിച്ച ഊപ്പക്കഥകൾ പറഞ്ഞ് മേനി നടിക്കാതെ നിയമം നടപ്പിലാക്കാനാണ് ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ എടുത്ത ഭരണാധികാരിയായ മുഖ്യമന്ത്രി ചെയ്യേണ്ടത്. ഇടുക്കി ജില്ലയിലെ പാപ്പാത്തിച്ചോലയിൽ റവന്യൂ ഭൂമി കൈയേറി സ്പിരിറ്റ് ഇൻ ജീസസ് എന്ന ഉഡായിപ്പ് ക്രിസ്തീയ സംഘടന സ്ഥാപിച്ച സ്റ്റീൽ കുരിശ് തകർത്ത റവന്യൂ ഉദ്യോഗസ്ഥരെ ശാസിച്ച മുഖ്യമന്ത്രി പിണറായിയുടെ നയ രാഹിത്യത്തിന് കിട്ടിയ തിരിച്ചടിയാണ് ബോണക്കാട്ടെ പുതിയ വിവാദം . പാപ്പാത്തി ച്ചോലയിലെ തട്ടിപ്പുകാരന്റെ സ്റ്റീൽ കുരിശിനെ സംരക്ഷിക്കാൻ ശ്രമിച്ച പിണറായി ലത്തീൻ കത്തോലിക്കരുടെ ബോണക്കാട്ടെ കോൺക്രീറ്റ് കുരിശിനെ രക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, നല്ല തല്ലും കൊടുത്തു.

പൊതു സ്ഥലം കൈയേറി നിർമ്മിച്ച മതസ്ഥാപനങ്ങൾ ഇടിച്ച് പൊളിച്ച് കളയുന്നതിന് പൊതുവായ മാർഗരേഖ തയ്യാറാക്കണമെന്ന് ജസ്റ്റിസ് മാരായ ദൽ വീർഭണ്ഡാരി, മുകുന്ദം ശർമ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് 2009ൽ വിധി പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ഒന്നും കാര്യമായി നടന്നില്ല. പൊതു സ്ഥലം കൈയേറി മത- ആരാധനാലയങ്ങൾ നിമ്മിക്കുന്നതിനെതിരെ ഏറ്റവും ഒടുവിൽ 2016 ഏപ്രിൽ 20ന് സുപ്രീം കോടതി രൂക്ഷമായ ഭാഷയിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ വിമർശിച്ച് വീണ്ടും ഒരു വിധി കൂടി പുറപ്പെടുവിച്ചിരുന്നു. - 'ഈ പ്രവർത്തി ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് 'കോടതി പറഞ്ഞത്.
വിധിന്യായത്തിൽ നിന്ന് :-

'We have passed several directives. You must demolish such structures. We know you are not doing anything. None of the states are doing anything. You have no right to allow it. God never intended to obstruct the path. But you are obstructing the path. It is an insult to the God,' remarked a bench of Justices V Gopala Gowda and Arun Mishra.

നിങ്ങൾ ഭുമി യുടെ അറ്റത്തോളം പോയി എന്റെ വചനം ഘോഷിക്കുവിൻ എന്ന് കർത്താവ് പറഞ്ഞതിന്റെ അർത്ഥം നിലയ്ക്കലെ കാട്ടിലും, മൂന്നാറിലെ പാപ്പാത്തി ച്ചോലയിലും, ബോണക്കാട്ടിലെ വനത്തിലും പോയി കുരിശ് സ്ഥാപിച്ച് പണപ്പിരിവ് നടത്തണമെന്നല്ല - സർക്കാർ ഭൂമിയുടെ നെഞ്ചത്തല്ല കുരിശ് വെക്കേണ്ടത് - സഭകൾ വിശ്വാസികളെ പിഴിഞ്ഞുണ്ടാക്കി വാങ്ങിക്കൂ ട്ടിയ ഏക്കർ കണക്കിന് സ്ഥലത്ത് കുരിശും കപ്പേളയുമൊക്കെ സ്ഥാപിച്ച് കാശു വാരിയാൽ പോരെ - മാനും മരഞ്ചാടിയും വിഹരിക്കുന്ന സ്ഥലത്തു പോയി കുരിശ് സ്ഥാപിച്ച് വന്യമൃഗങ്ങളെ മതം മാറ്റാനാണോ വൈദിക ശ്രേഷ്ഠരേ നിങ്ങൾ ശ്രമിക്കുന്നത് ? മത സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ കാട്ടിൽ പോയി കുരിശ് കൃഷി നടത്തുന്നതാണോ? ക്രിസ്തു വിന്റെ കുരിശ് ആരോഹണം വനത്തിൽ കുരിശ് സ്ഥാപിക്കാനായിരുന്നോ? വനത്തിൽ പോയി കുരിശ് സ്ഥാപിക്കണമെന്ന് കർത്താവ് കെ.സി ബിസിക്കാരോട് വല്ലതും അരുളിചെയ്തിട്ടുണ്ടോ? എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കവാ- ഞാനി KCBC യുടെ പോളിടെക്ക് നിക്കിലൊന്നും പഠിക്കാത്തതു കൊണ്ട് കുരിശിന്റെ യന്ത്ര ഭാഗങ്ങളെക്കുറിച്ച് വലിയ പിടിപാടില്ല.

എന്നാലും കാട്ടിൽ പോയി സിമന്റ് കുരിശ് വെക്കുന്നത് പെറപ്പുകേടാണ് - അതിലുപരി നിയമ വിരുദ്ധമാണ്. കർത്താവിന്റെ വചനങ്ങൾക്ക് നിരക്കാത്തതാണ്. ഭരണഘടന ഉറപ്പുതരുന്ന മത ഘോഷണ ത്തിന്റെ നഗ്‌നമായ ലംഘനമാണ് ലത്തീൻ സഭ ബോണക്കാട്ട് കാണിക്കുന്നത്.
കുരിശു മലയിൽ കേറി കാണാത്ത ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുന്നതിന് മുന്നേ, വർഷങ്ങളായി പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ബോണക്കാട്ടെ തോട്ടങ്ങളുടെ ലായങ്ങളിൽ താമസിക്കൂന്ന തൊഴിലാളികൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതിനേക്കാൾ വലിയ പുണ്യം കോൺക്രീറ്റ് കുരിശിന് മുന്നിൽ പ്രാർത്ഥിച്ചാൽ കിട്ടുമോ സൂസാപാക്യം പിതാവേ? സൂസാപാക്യം തിരുമേനി മത്തായിയുടെ സുവിശേഷം പന്ത്രണ്ടാം അധ്യായം ആറും ഏഴും വാക്യങ്ങൾ വായിക്കാൻ അങ്ങയുടെ വൈദികരോട് പറയണം - ' ദേവാലയത്തേക്കാൾ വലിയവൻ ഇവിടെ ഉണ്ട് എന്ന് ഞാൻ നിങ്ങളോട് പറയുന്നു . യാഗത്തിൽ അല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നത് എന്ത് എന്നുള്ളത് നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കൂറ്റമില്ലാത്തവരെ കുറ്റം വിധിക്കില്ലാ യിരുന്നു.'

കേരളത്തിലെ ക്രൈസ്തവർക്ക് ആവശ്യത്തിലധികം പള്ളികളും ആരാധനാലയങ്ങളും ഉള്ള പ്പോഴാണ് വനത്തിൽ പോയി കുരിശ് സ്ഥാപിച്ച് ഈ അലമ്പ് കാണിക്കുന്നത്. തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾക്ക് പള്ളികൾ പണിയുന്നതിന് സർ സിപി യുടെ കാലത്ത് അനുമതി നല്ക്കുന്നതിന് സർക്കാർ ഒട്ടേറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി ആക്ഷേപം ഉയർന്നിരുന്നു. അക്കാലത്ത്
യൂറോപ്പിൽ ഉള്ളതിനേക്കാൾ പള്ളികൾ തിരുവിതാംകൂറിലുണ്ടായിരുന്നുവെന്ന് ദിവാൻ സർ. സി പി. രാമസ്വാമി അയ്യർ മഹാരാജാവുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിട്ടുണ്ട് - ' ചതുരശ്ര മൈ ലൊന്നിന് ശരാശരിയുള്ള പള്ളികളുടെ കണക്കെടുത്താൽ ഇന്ത്യയിൽ മറ്റെവിടെ യുമെന്നല്ല യൂറോപ്പിൽ പോലുമുള്ള തിനേക്കാൾ കുടുതൽ പള്ളികൾ തിരുവിതാംകൂറിലുണ്ട് എന്നായിരുന്നു '1942 ജനുവരി 10 ന് രാജാവും ദിവാനും തമ്മിലുള്ള കുടിക്കാഴ്ചയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

(സർ സിപി -തിരുവിതാംകൂർ ചരിത്രത്തിൽ
എ.ശ്രീധരമേനോൻ - പേജ് 477)
ആർച്ച് ബിഷപ്പ് സൂസാപാക്യം ഇപ്പോൾ താമസിക്കുന്ന ലത്തീൻ അതിരൂപതാ ആസ്ഥാനമായ വെള്ളയമ്പലത്തെ ബിഷപ് ഹൗസ് നിർമ്മിക്കുന്നതിന് അനുമതി ചോദിച്ച ഘട്ടത്തിലാണ് തിരുവിതാംകൂറിൽ ആവശ്യത്തിലധികംപള്ളികൾ നിലവിലുണ്ടെന്ന് സർ സിപി കണ്ടെത്തിയത്.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ആയിരക്കണക്കിന് പള്ളികൾ സംസ്ഥാനത്ത് നിർമ്മിക്കപ്പെട്ടു.- പൊതു സ്ഥലം കയ്യേറിയും അല്ലാതെയും കുരിശുകൾ ധനമോഹത്തിന് മാത്രമായി സ്ഥാപിക്കപ്പെട്ടു. ദേശീയ- സംസ്ഥാന - ഗ്രാമീണ പാതകൾക്ക് ഇരു വശങ്ങളിലായി യാത്രക്കാരുടെ പണം പിടുങ്ങാനായി ഞങ്ങൾ ക്രിസ്ത്യാനികൾ കുരിശിൻ തൊട്ടികൾ സ്ഥാപിച്ചു. ഇതു വഴി സഭയുടെ വട്ട ചെലവുകൾ നടന്നു പോരുന്നുണ്ട്. ഇതിനും പുറമെയാണ് കാട്ടിലെ കുരിശു കൃഷി. കർത്താവ് കാട്ടിൽ കുരിശ് സ്ഥാപിക്കാൻ വല്ല സബ്‌സിഡി കൊടുക്കുന്നുണ്ടോ മെത്രാന്മാരെ

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
ജോബിന്റെ കുടുംബ വീട്ടിൽ പോയത് പ്രകോപനമായി; പുത്രന്റെ ചോദ്യ ശരങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടിയപ്പോൾ ചെയ്തതുകൊടുംപാതകം; പെട്ടെന്നുള്ള പ്രകോപനത്തിൽ മകനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയെന്ന് അമ്മയുടെ മൊഴി; ജയമോളുടെ വെളിപ്പെടുത്തൽ വിശ്വസിക്കാതെ പൊലീസ്; മൃതദേഹം കത്തിക്കാൻ പരസഹായം കിട്ടിയിട്ടുണ്ടെന്നും വിലയിരുത്തൽ
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
എത്രയും പെട്ടെന്ന് പണക്കാരിയാകാൻ കൊച്ചു മുതലാളിക്കൊപ്പം ഒളിച്ചോടി കള്ളനോട്ട് അടിച്ചു; മകളെ ഉപേക്ഷിച്ച് മുങ്ങിയ ഭാര്യയെ വേണ്ടെന്ന നിലപാടിൽ ഭർത്താവും; ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രവീണ കഴിയുന്നത് ചൊക്ലിയിലെ കുടുംബ വീട്ടിൽ; ആരേയും കാണാനോ സംസാരിക്കാനോ കൂട്ടാക്കാതെ വിവാദ നായിക; ഇനി മൊബൈൽ ഷോപ്പുടമയെ കാണാൻ അനുവദിക്കില്ലെന്ന പറഞ്ഞ് ബന്ധുക്കളും; അംജദ് ഇപ്പോഴും ജയിലിൽ; ഓർക്കാട്ടേരിയെ ഞെട്ടിച്ച ഒളിച്ചോട്ടത്തിൽ ഇനിയും ദുരൂഹതകൾ
ഒൻപതാം ക്ലാസുകാരനായ സ്വന്തം മകന്റെ കഴുത്തിന് വെട്ടിയും കൈകാലുകൾ വെട്ടിയെടുത്തും പക തീർക്കാൻ മാത്രം എന്ത് പ്രശ്നമെന്ന് മനസ്സിലാകാതെ പൊലീസ്; സംശയം ഉണ്ടാക്കിയത് ജയമോളുടെ കൈകളിലെ പൊള്ളൽ; ഒന്നും മനസ്സിലാവാതെ പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തിയ കുടുംബ നാഥൻ; കൊലപാതകത്തിൽ യുവാവിന്റെ പങ്കു തേടി പൊലീസ്; കേരളത്തെ നടുക്കിയ അരുംകൊലയുടെ കാരണം അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും
അടുക്കളയിൽ സ്ലാബിലിരുന്ന മകന്റെ കഴുത്തിൽ ഷാൾ മുറുക്കിയപ്പോൾ താഴെ വീണു; കൈയും കാലും വെട്ടിമാറ്റാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ മൃതദേഹം വലിച്ചിഴച്ച് കുടുംബ വീടിന്റെ പറമ്പിലെത്തിച്ച് കത്തിച്ചുവെന്ന് ജയമോളുടെ മൊഴി; അമ്മയ്ക്ക് വട്ടാണെന്ന് പറഞ്ഞ് മകൻ കളിയാക്കാറുണ്ടായിരുന്നുവെന്ന് അച്ഛൻ; കളിയാക്കുമ്പോൾ ഭാര്യ വൈലന്റാകുമായിരുന്നുവെന്ന് വെളിപ്പെടുത്തി ജോബും; കുണ്ടറയെ ഞെട്ടിച്ച ക്രൂരതയിൽ അന്വേഷണം തുടരുന്നു
തങ്കക്കുടം പോലത്തെ കൊച്ചിനെ ആ ദുഷ്ട കൊന്നു കളഞ്ഞല്ലോ.. അമ്മയായ അവൾക്ക് ഇതെങ്ങനെ കഴിഞ്ഞു എന്ന് വിലപിച്ച് അമ്മച്ചിമാർ; ഒന്നുമറിയാത്തതു പോലെ നാട്ടുകാർക്ക് മുമ്പിൽ നാടകം കളിച്ചെന്ന് അമർഷത്തോടെ പറഞ്ഞ് അയൽവാസി സ്ത്രീകളും; ജയമോൾ കൊന്നു കത്തിച്ച മകൻ ജിത്തുജോബിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; കൊടും ക്രൂരതയുടെ നടുക്കം വിട്ടുമാറാതെ നാട്ടുകാർ കടുത്ത രോഷത്തിൽ
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
ജോലിക്ക് താൽപ്പര്യമുള്ളവർ മാന്യമായ വസ്ത്രധാരണത്തോട് കൂടി വരിക; ബുച്ചർ മുതൽ സെക്യൂരിറ്റിക്കാർക്ക് വരെ വേണ്ടത് രണ്ട് കൊല്ലത്തെ പരിചയം; സെയിൽസ്മാന്മാർക്കും അവസരം; ലുലു ഗ്രൂപ്പിന്റെ നാട്ടികയിലെ റിക്രൂട്മെന്റ് റാലി 27നും 28നും; യജമാന-തൊഴിലാളി കാലത്തെ അടിമചന്ത വ്യാപാരമെന്ന് ആക്ഷേപിച്ച് സോഷ്യൽ മീഡിയ; എല്ലാം നാടിന് വേണ്ടിയെന്ന വാദത്തിൽ ഉറച്ച് യൂസഫലിയും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
നീയെന്നെ ചതിക്കരുതെന്ന് നടി സുനിയോട് പറയുന്നത് കേട്ടു; നിന്നെ ഏൽപ്പിച്ചയാളെ എനിക്ക് പൂർണ്ണ വിശ്വാസമാണെന്നും; ആക്രമണം ഒത്തുകളിയെന്ന് മാർട്ടിൻ മൊഴി നൽകിയെന്ന് റിപ്പോർട്ട്; നടി ആക്രമിക്കപ്പെട്ടതല്ലെന്നും നടന്നത് നടിയും സുനിയും ചേർന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നെന്നും ഉള്ള വെളിപ്പെടുത്തൽ രണ്ടാം പ്രതിയുടെ മൊഴിയോ? ദിലീപിനെ രക്ഷിക്കാനുള്ള കള്ളക്കളിയെന്ന് പൊലീസും; മലയാളി ഏറെ ചർച്ച ചെയ്ത വിവിഐപി കേസിൽ വീണ്ടും ട്വിസ്റ്റ്
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും