1 usd = 69.80 inr 1 gbp = 89.03 inr 1 eur = 79.91 inr 1 aed = 19.00 inr 1 sar = 18.61 inr 1 kwd = 229.95 inr

Aug / 2018
19
Sunday

ആർത്തവമെന്നു കേൾക്കുമ്പോഴോ ആർത്തവക്കാരികളെ കണ്ടാലോ പാഡ് കണ്ടാലോ അതിനെക്കുറിച്ച് പറഞ്ഞാലോ നാണക്കേട് തോന്നുന്നൊരു സമൂഹം വളർന്നു വന്നതിൽ ഒരൽഭുതവും തോന്നുന്നില്ല; വേദനിക്കുന്നെങ്കിൽ ആർത്തവത്തോടനുബന്ധിച്ച വേദന എന്നു തന്നെ പറഞ്ഞോളൂ; ഷംന കൊളക്കാടൻ എഴുതുന്നു

February 07, 2018 | 06:50 PM IST | Permalink



ആർത്തവമെന്നു കേൾക്കുമ്പോഴോ ആർത്തവക്കാരികളെ കണ്ടാലോ പാഡ് കണ്ടാലോ അതിനെക്കുറിച്ച് പറഞ്ഞാലോ നാണക്കേട് തോന്നുന്നൊരു സമൂഹം വളർന്നു വന്നതിൽ ഒരൽഭുതവും തോന്നുന്നില്ല; വേദനിക്കുന്നെങ്കിൽ ആർത്തവത്തോടനുബന്ധിച്ച വേദന എന്നു തന്നെ പറഞ്ഞോളൂ; ഷംന കൊളക്കാടൻ എഴുതുന്നു

ഷംന കൊളക്കാടൻ

പത്താം ക്ലാസിൽ വച്ചാണ് ആദ്യമായി ആർത്തവമുണ്ടായത്. അന്ന് വയറ് വേദനിച്ചിട്ട് ഓഫീസ് റൂമിലിരുന്നപ്പോൾ അങ്ങോട്ട് കടന്നു വന്ന ഒരധ്യാപകന്റെ ചോദ്യത്തിന് ഞാനുത്തരം പറയും മുന്നേ തലവേദനയെന്ന് പറഞ്ഞത് ഒരു ടീച്ചറായിരുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോൾ ക്ലാസിൽ ഫോൺ കൊണ്ടുവരുന്നവരെ പൊക്കാൻ ഇടക്കിടക്ക് ബാഗ് ചെക്കിങ് ഉണ്ടാവുമായിരുന്നു. പെൺകുട്ടികളുടെ ബാഗ് ചെക്ക് ചെയ്യാൻ അദ്ധ്യാപികമാർക്ക് മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. കാരണം 'അതിഗൂഢമായി സൂക്ഷിക്കേണ്ട' പാഡുകൾ ആരും കാണാനിടവരാതെ, അതുവഴി സ്ത്രീത്വത്തിന്റെ അടയാളമായ ആർത്തവകാരിയാണ് ഈ ബാഗിനുടമ എന്നും അദ്ധ്യാപകരിൽ നിന്നും മറച്ച് അവരുടെ 'മാനം' കാക്കുക എന്നത് ഇതു കാണുന്ന ഏതൊരു സ്ത്രീയുടെയും കടമയാണ്.

വീട്ടിലുള്ളപ്പോൾ തുണി ഉപയോഗിച്ചിരുന്ന എന്നോട് അവയൊക്കെ വിറകുപുരയിൽ കൊണ്ടിടാനും ഇനി മറന്നെങ്ങാനും മുൻവശത്തൊക്കെ ഇട്ടാൽ അതിനു മോളീൽ കൂടി മറ്റു തുണികൾ വലിച്ചിട്ടതും വീട്ടിലെ സ്ത്രീകളായിരുന്നു. ഒരിക്കൽ ഇരുന്നിടത്ത് നിന്നെ എണീറ്റപ്പോൾ പുറകിലൊരു ചോന്നപുള്ളി കണ്ടതിന് ആദ്യം ശ്ശ്ശ്ശ്ശ് ശബ്ദമുണ്ടാക്കി എല്ലാരേം അറിയിച്ചത് ക്ലാസിലെ കട്ടക്കലിപ്പ് പെമ്പിള്ളേരായിരുന്നു.

എന്തു വേണമെന്ന ചോദ്യത്തിന് പാഡെന്ന് പറഞ്ഞപ്പോൾ അടുത്ത് നിന്നവന്റെ മോത്ത് നോക്കി അളിഞ്ഞ ചിരി പാസാക്കി ആദ്യം പേപ്പറിലും പിന്നെ ബ്രൗൺ കവറിലും അത് കഴിഞ്ഞത് പ്ലാസ്റ്റിക് കവറിലും പൊതിഞ്ഞ് തന്നത് ആ കടയിലെ ചേച്ചിയായിരുന്നു. നീ എന്തേ ഇന്നലെ വരാഞ്ഞതെന്ന് ചോദിച്ചപ്പോൾ ' എനിക്ക് ഔട്ടാണ്, ഞാൻ ചോപ്പ് കൊടിനാട്ടി' എന്നൊക്കെ കോഡു ഭാഷയിലല്ലാതെ എന്നോടാരും സംസാരിച്ചിട്ടില്ല.

തുടയുരഞ്ഞ് പൊട്ടി നീറിയാലും ഞരമ്പ് വലിഞ്ഞു മുറുകി കടഞ്ഞാലോ വയറുവേദനയെടുത്ത് പഞ്ചറായാലോ കുടിച്ച വെള്ളം പോലും ശർദ്ദിച്ച് പോന്നാലോ ലീവ് ലെറ്ററിൽ അത് പനിയും തലവേദനയുമൊക്കെയായി മാറ്റിയെഴുതിയത് നമ്മുടെ വീട്ടുകാർ തന്നെയായിരുന്നു.
ആർത്തവ സമയത്ത് രാത്രി ഇറങ്ങി നടന്നാൽ മണമടിച്ച് പാമ്പു വന്ന് തുണിയിൽ ചുറ്റി ആ പാമ്പ് നമ്മളെ കടിച്ച്.. ഹൗ.. ഈ കഥകളൊക്കെ നമ്മള് കേട്ടത് നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നു തന്നെയാണ്. ആർത്തവ ദിനങ്ങളിൽ അടങ്ങിയിരിക്കണമെന്നും എണീക്കുമ്പോഴൊക്കെ അതീവ ജാഗ്രത പുലർത്തുന്നമെന്നുമൊക്കെ നമ്മളെ പഠിപ്പിച്ചതും ഇപ്പറഞ്ഞവർ തന്നെയാണ്.

എന്തിന് പാഡിന്റെ കവർ പോലും ഉമ്മറത്ത് കാണരുതെന്നാണ് ശാസന. ആർത്തവമെന്നു കേൾക്കുമ്പോഴോ ആർത്തവക്കാരികളെ കണ്ടാലോ പാഡ് കണ്ടാലോ അതിനെക്കുറിച്ച് പറഞ്ഞാലോ നാണക്കേട് തോന്നുന്നൊരു സമൂഹം വളർന്നു വന്നതിൽ ഒരൽഭുതവും തോന്നുന്നില്ല. മേൽപാഞ്ഞവർക്കൊക്കെ അതിൽ പങ്കുണ്ട്. ഇതിനോടൊക്കെ പഴകി പഴകി ഇതാണ് ശരിയെന്ന് ശീലിച്ചു വരുന്ന സ്ത്രീകൾ ഒരുപാടുണ്ട്. ഇവയൊക്കെ കണ്ട് സ്ത്രീകളേക്കാൾ കനത്തിൽ ആർത്തവത്തെക്കുറിച്ച് തെറ്റായ ബോധം ഉടലെടുക്കുന്നത് പുരുഷന്മാരിലുമാണ്.

പരസ്യത്തിൽ കാണാറുള്ള നീലക്കളറ് ദ്രാവകം കിനിഞ്ഞിറങ്ങുന്ന പഞ്ഞിക്കഷ്ണം എന്താണെന്ന് ചോദിക്കമ്പോൾ നമ്മളെന്താണ് കുഞ്ഞുങ്ങൾക്ക് പറഞ്ഞ് കൊടുക്കാറുള്ളത്.? വല്യ ആൾക്കാരുടെ സ്‌നഗ്ഗി, കർച്ചീഫ്, സോക്‌സ്, അതു മല്ലെങ്കിൽ നിനക്കിതറിയാൻ പ്രായമായിട്ടില്ല എന്നൊക്കെയല്ലേ, സ്വാഭാവികമായും വളർന്നു വരുന്ന കുട്ടിയുടെ മനസിൽ ഈ സാഹചര്യത്തിലൂടെ കടന്നുപോവുന്നതിനു മുന്നേ തന്നെ ഇതെന്തോ വല്യ രഹസ്യമാണപ്പാ എന്ന ചിന്ത കയറിക്കൂടും. കുട്ടിയത് രഹസ്യമായി കൊണ്ട് നടക്കും. പുറത്തു പറയാൻ കൊള്ളാത്ത എന്തോ ഒന്നാണിതെന്ന് കുഞ്ഞിലേ മനസിലുറക്കും.

അതു കൊണ്ടെന്റെ പെണ്ണുങ്ങളേ...കുറേ മാറ്റം വന്നെങ്കിലും ആർത്തവം ഇന്നും നമ്മൾക്ക് എന്തോ പ്രത്യേക ദിനങ്ങളാണ്. ബുദ്ധിമുട്ടുകളുണ്ടെങ്ങിലും തികച്ചും സാധാരണയായി കടന്നുപോകേണ്ട, പുതുജീവൻ തളിർക്കുമെന്ന് ഉറപ്പാക്കുന്ന ആ നല്ല മാറ്റത്തെ എത്ര ഭീതിയോടെയാണ് നാം നോക്കിക്കാണുന്നത്..മാറ്റം ആദ്യം വേണ്ടത് നമുക്ക് തന്നെയാ..എന്റ പെണ്ണുങ്ങളേ...സ്വയം മാറി നിന്ന് സർവം സഹ ആവാതെ 'ആ ദിവസങ്ങളിലും ഞാനവിടെത്തന്ന ഉണ്ടാവും മാറി നിൽക്കില്ല മാറ്റി നിർത്താനനുവദിക്കില്ല' എന്നൊന്ന് തീരുമാനിച്ചാൽ തീരുന്ന പ്രശ്‌നമേ ഇപ്പൊ നമുക്കുള്ളൂ...ഇതൊക്കെ പുറത്ത് പറഞ്ഞോണ്ട് ഒന്നും സംഭവിക്കൂലട്ടോ. വെളിയില് വാ..പുറത്ത് കുറേ സംഭവങ്ങൾ നടക്കുന്നുണ്ട്.

ഇനി ആർത്തവ പോസ്റ്റുകളെ പുക്ഞിക്കുന്നവരോട്, എന്തൊക്കെ പറഞ്ഞാലും പത്തുമാസം ഉമ്മ ചിന്താതെ സൂക്ഷിച്ച ചോര തന്നെയാ നമ്മൾ...
വേദനിക്കുന്നെങ്കിൽ ആർത്തവത്തോടനുബന്ധിച്ച വേദന എന്നു തന്നെ പറഞ്ഞോളൂ. എനിക്ക് പിരീഡ്‌സ് ആണെന്ന് തന്നെ വെളിപ്പെടുത്തിക്കോളൂ.. മാറ്റിനിർത്തിയാലും ഞാനീ ദിവസങ്ങളിലും ഇവിടെത്തന്നെയുണ്ടാവുമെന്ന് കാണിച്ചു കൊടുക്കു.. മനുഷ്യരും ആർത്തവവും എന്നുവേണ്ട സകലമാന സംഗതികളെ കുറിച്ചും പരസ്പരം സംസാരിക്കൂ.

പണ്ട് ചൂണ്ടിക്കാണിച്ച് വാങ്ങിയിരുന്ന സാധനങ്ങൾ,കടയിൽ കയറിച്ചെന്ന് ഉച്ചത്തിൽ തന്നെ ചോദിക്കൂ, നിറവും കമ്പനിയും സൈസും ഡിസൈനും വിലയും എല്ലാം എടുത്ത് പറഞ്ഞ് തന്നെ പാഡുകളും കപ്പുകളും വാങ്ങൂ. പൊതിയൊന്നും വേണ്ട ചേട്ടോയ് എന്നും പറഞ്ഞങ്ങ് വാങ്ങൂ അവയെല്ലാം.. സിനിമയും നാടകവും ഒക്കെ വരട്ടെ.. ഈ ചോരക്കറ മറക്കേണ്ടതല്ലെന്ന് പഠിപ്പിക്കട്ടെ. തീണ്ടാരിത്തുണികൾ ഉമ്മറത്തു തന്നെ കിടന്നു തൂങ്ങട്ടെ.. നിങ്ങളുടെ ഓരോ വാക്കും ചോക്കട്ടെ
എന്ന്,
ആർത്തവദിനങ്ങളിൽ അലറി അമ്മാനമാടുന്നൊരു പെണ്ണ്???

(എങ്കിൽ ഈ pad നിവർത്തി കാണിക്കാത്തതെന്തേന്ന് ചോദ്യമുണ്ടെങ്കിൽ, ഫോട്ടോക്ക് വേണ്ടി കടം വാങ്ങിയ pad ആണ്. പിൻഭാഗത്തെ സ്റ്റിക്കർ ഒരു കവർ പോലെ ഡിസൈൻ ചെയ്തിരിക്കുന്നു. പീരിയഡ് അല്ലാത്തോണ്ട് പൊളിച്ചു കളയാൻ താല്പര്യമില്ല)

 

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രക്ഷാപ്രവർത്തനത്തിന് ഹെലികോപ്ടർ എത്തിയാൽ വീടുതകരുമെന്ന് ഭയം; ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജ് ഹോസ്റ്റലിൽ കുടുങ്ങിയ പെൺകുട്ടികൾക്ക് നേരേ ഒരുകൂട്ടം സ്ത്രീകളുടെ ആക്രമണം; പ്രളയദുരന്തത്തിനിടെയുണ്ടായ സംഭവത്തിൽ ലജ്ജിച്ച് തലതാഴ്‌ത്തി നാട്ടുകാർ; സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി വ്യോമസേന; കർശന നടപടിയെന്ന് മുഖ്യമന്ത്രി
ചെന്നിത്തല ആവശ്യപ്പെടും പോലെ കേരളത്തിലെ പ്രളയത്തെ 'ദേശീയ ദുരന്ത'മായി പ്രഖ്യാപിക്കാൻ സാധിക്കില്ല; ദുരന്തങ്ങളെ ദേശീയമെന്നോ പ്രാദേശികമെന്നോ വേർതിരിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല; ഉത്തരാഖണ്ഡിൽ 4,094 പേർ കൊല്ലപ്പെട്ട വെള്ളപ്പൊക്കവും 'ദേശീയ ദുരന്തം' ആയില്ല; സംസ്ഥാനങ്ങൾക്കു കൈകാര്യം ചെയ്യാനാവാത്ത ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്രസേന ദൗത്യം ഏറ്റെടുക്കുകയല്ല സഹകരിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര നിയമം: 'രക്ഷാപ്രവർത്തനം' രാഷ്ട്രീയ വിവാദമാക്കും മുമ്പ് അറിയേണ്ട കാര്യങ്ങൾ
എന്റെ അറിവില്ലായ്മ കൊണ്ടു പറ്റിപോയതാണ്.. എന്നോട് ക്ഷമിക്കണം; ഞാൻ ചെയ്തത് 100 ശതമാനം തെറ്റാണ്; മദ്യലഹരിയിൽ ചെയ്ത ഒരു കമന്റാണ്; അതെന്നും ഒരിക്കലും തന്റെ ഭാഗത്തുനിന്നും ഇതുണ്ടാവാൻ പാടില്ലാത്തതായിരുന്നു; ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യത്തിന് നാപ്കിനുകൾ ആവശ്യപ്പെട്ട പോസ്റ്റിൽ 'കുറച്ചു കോണ്ടം കൂടി ആയാലോ' കമന്റിട്ടതിൽ ഖേദം പ്രകടിപ്പിച്ച് പ്രവാസി മലയാളി യുവാവ്
കൊട്ടിയൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ എസ്ഡിപിഐ പ്രവർത്തകർ സഹായവുമായി എത്തിയത് പ്രത്യേക ടാഗും യൂണിഫോമും ധരിച്ച്; ദുരിതാശ്വാസ പ്രവർത്തനത്തിന് മതമോ ജാതിയോ രാഷ്ട്രീയമോ അടയാളപ്പെടുത്തുന്ന ചിഹ്നം വേണ്ടെന്ന് പറഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ; വാക്കേറ്റം അവസാനിച്ചത് ഡിവൈഎഫ്ഐ- എസ്ഡിപിഐ സംഘട്ടനത്തിൽ; മൂന്ന് പേർ പരിക്കേറ്റ് ആശുപത്രിയിൽ; കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിക്കിടയിലും നാണംകെട്ട രാഷ്ട്രീയം കളിച്ച് പാർട്ടികൾ
നിങ്ങള് കേറിക്കോളിൻ ഉമ്മ; രക്ഷാപ്രവർത്തനത്തിനിടെ ബോട്ടിൽ കയറാൻ കഴിയാത്തവർക്ക് മുന്നിൽ മുതുക് കുനിച്ചു ചവിട്ടുപടിയാക്കി നൽകി രക്ഷാപ്രവർത്തകർ... പിഞ്ചു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് എയർലിഫ്റ്റ് ചെയ്ത ശേഷം സുരക്ഷിതമായി ഹെലികോപ്ടറിൽ എത്തിച്ച് അമ്മയ്ക്ക് നൽകുന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ; പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിലെ നന്മനിറഞ്ഞ ചില കാഴ്‌ച്ചകൾ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം
തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരിൽ പ്രാർത്ഥന നടത്തിയും മെത്രാൻ കന്യാസ്ത്രീകളെ പീഡിപ്പിച്ചു; ഒരു ദിവസം എന്ന് പറഞ്ഞാൽ രാത്രിയും ഉൾപ്പെടുമെന്ന് പറഞ്ഞ് അരമനയിലേക്ക് അർദ്ധരാത്രിയും കന്യാസ്ത്രീകളെ വിളിപ്പിച്ചു; പ്രലോഭനങ്ങളിൽ വീഴാത്ത ജലന്ധർ മഠത്തിലെ കന്യാസ്ത്രീകളും പീഡകനെതിരെ മൊഴി കൊടുത്തതോടെ നാണക്കേട് കൊണ്ട് തല താഴുന്നുന്നത് സംരക്ഷിക്കാൻ ശ്രമിച്ച കത്തോലിക്കാ സഭ; കുമ്പസാര രഹസ്യത്തിന് പിന്നാലെ പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുമ്പോൾ ആശങ്കയോടെ വിശ്വാസികൾ
ആന്റണി പെരുമ്പാവൂർ വേശ്യാലയം നടത്തുന്നത് മോഹൻലാലിന്റെ അറിവോടെയെന്ന വ്യാജ പ്രചരണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി; പെങ്ങന്മാർക്കെതിരെ കുരച്ചാൽ എസ് എഫ് ഐയെ തകർക്കുമെന്ന് വീമ്പു പറഞ്ഞ് താരമായി; പച്ചത്തെറിയുമായി പരിവാറുകാരെ ആക്രമിച്ചു പുരോഗമന വേഷം കെട്ടി; സൈബർ ഗുണ്ടായിസത്തിന്റെ ഉസ്താദായ കോട്ടയത്തെ വ്യാജ മാധ്യമ പ്രവർത്തകയുടെ ശിങ്കിടിയായി തിളങ്ങി; മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് പൊക്കിയ 'ആക്കിലപ്പറമ്പൻ' സോഷ്യൽ മീഡിയയിലെ വൈറലുകളുടെ സൃഷ്ടാവ്
'ഇടയനോടൊപ്പം ഒരു ദിവസം' തുടങ്ങിയത് 2014ൽ; 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത് 'എ ഡേ വിത്ത് ഷെപ്പേഡ്' പ്രാർത്ഥനയ്ക്കിടെ മോശം അനുഭവം ഉണ്ടായപ്പോൾ; സ്വകാര്യമായി ചോദിച്ചപ്പോൾ സത്യം പറഞ്ഞ് മുഴുവൻ കന്യാസ്ത്രീകളും; ക്യാമറയ്ക്ക് മുന്നിൽ മൊഴിയെടുത്തപ്പോൾ ബിഷപ്പിനെ പുണ്യാളനാക്കി രണ്ടു പേരും; മഠത്തിലെ കംപ്യൂട്ടറുകളിലെ ഡിജിറ്റൽ തെളിവുകളും ബിഷപ്പിനെതിര്; ഇനി വേണ്ടത് ബെഹ്‌റയുടെ അനുമതി മാത്രം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അഴിയെണ്ണാതിരിക്കാൻ നെട്ടോട്ടത്തിൽ
കുതിരാനിൽ കുടുങ്ങി ജയറാം; കഴുത്തറ്റം വെള്ളത്തിൽ നിന്നും നീന്തി രക്ഷപ്പെട്ട് ധർമ്മജൻ; ഉടൻ വരുന്ന വെള്ളത്തെ കാത്ത് ടോവിനോ; മുങ്ങിയ വീടിന്റെ ചിത്രം പങ്കുവച്ച് ജോജു; ദിലീപിന്റെ വീടിന് അടുത്തു വരെ വെള്ളം എത്തി; കായലും കടലും കയറി വീട് പണിത താരങ്ങൾക്കെല്ലാം ആശങ്ക; മല്ലികാ സുകുമാരനെ പോലെ ദുരിതം അറിഞ്ഞവരിൽ അനേകം സിനിമാക്കാർ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നു; മുക്കൂട്ടുതറയിൽ നിന്നുള്ള തിരോധാനം ആസൂത്രിതം; കണ്ടെന്ന കഥകൾ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗം; മടിവാളയിലെ ആശ്രയഭവനിൽ കണ്ടുവെന്ന പ്രചാരണത്തിന് പിന്നിൽ ഒന്നാന്തരം തിരക്കഥ; മറുനാടൻ മുൻപ് സൂചിപ്പിച്ച വഴിയിലൂടെ പൊലീസിന്റെ അന്വേഷണ സംഘം നീങ്ങുമ്പോൾ പുറത്തു വരുന്ന സൂചനകളെല്ലാം ഇനി ജെസ്‌നയിലേക്ക് അധികദൂരമില്ലെന്ന് തന്നെ
സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ
ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു
അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ
ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം