Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ കുഞ്ഞിന് ഉണ്ടായ ദുരിതം ആലോചിക്ക പോലും വയ്യ; എത്ര കൗൺസിലിങ് കൊടുത്താലും എത്ര ആശ്വസിപ്പിച്ചാലും ആ കുട്ടി എത്രനാൾ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമോ? അയനാപുരം സംഭവത്തെ കുറിച്ച് ഒരു കുറിപ്പ്

ആ കുഞ്ഞിന് ഉണ്ടായ ദുരിതം ആലോചിക്ക പോലും വയ്യ; എത്ര കൗൺസിലിങ് കൊടുത്താലും എത്ര ആശ്വസിപ്പിച്ചാലും ആ കുട്ടി എത്രനാൾ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമോ? അയനാപുരം സംഭവത്തെ കുറിച്ച് ഒരു കുറിപ്പ്

സ്മിത മോഹൻ

യനാപുരത്ത് 12കാരിയായ ബധിരയായ പെൺകുട്ടിയെ 22 പേർ ചേർന്ന് ആറ് മാസത്തോളം കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്ന വാർത്ത ശരിക്കും ഹൃദയം തകർക്കുന്നതായിരുന്നു. ഒരു ഫ്‌ളാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ഗാർഡുകൾ, പ്‌ളംബർ, ലിഫ്റ്റ് ഓപ്പറേറ്റർ ഇവരൊക്കെ ഉൾപ്പെടെയുള്ള ജീവനക്കാർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ആദ്യം മാനഭംഗപ്പെടുത്തിയത് 66 വയസ്സുകാരനായ സെക്യൂരിറ്റിയാണ്. ഇയാൾ വീഡിയോ പകർത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി ഫ്‌ളാറ്റിലെ മറ്റു ജീവനക്കാർക്ക് കൂടി പെൺകുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നു. പ്രതികളെല്ലാം 26 മുതൽ 60 വരെ പ്രായമുള്ളവരാണ്.

ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തിയും സെഡേറ്റീവ്‌സ് കുത്തിവച്ചും മാസങ്ങളോളം തുടർന്ന പീഡനം കുട്ടിയുടെ ചേച്ചി അവധിക്ക് വന്നപ്പൊഴാണ് മാതാപിതാക്കൾ പോലുമറിയുന്നത്. വീട്ടിൽ വൈകി വരുമ്പോഴും കളിക്കാൻ പോകുന്നതാണെന്ന് കരുതി അമ്മയും അച്ഛനും സംശയിച്ചില്ല. വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് കുട്ടി ചേച്ചിയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞത്.  ഇതിനെതുടർന്ന് മാതാപിതാക്കൾ മഹിളാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അധികം വൈകാതെ തന്നെ 22 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിൽ ഹാജരാക്കി. ജുലൈ 31 വരെ പ്രതികളെ റിമാന്റ് ചെയ്തു.

ആ കുഞ്ഞിന് ഉണ്ടായ ദുരിതം ആലോചിക്ക പോലും വയ്യ. ചൈൽഡ്‌ലൈൻ പ്രവർത്തകർ അടക്കം ഒരുപാട് സംഘടനകൾ എല്ലാ പിന്തുണയുമായി കൂടെയുണ്ട് , എന്നാലും എത്ര കൗൺസിലിങ് കൊടുത്താലും എത്ര ആശ്വസിപ്പിച്ചാലും ആ കുട്ടി എത്രനാൾ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമെന്നറിയില്ല. സ്ത്രീകളും കുഞ്ഞുങ്ങളും താരതമ്യേന സുരക്ഷിതരായ ചെന്നൈയിൽ ഹൻസിനിയുടെ കൊലപാതകത്തിനു ശേഷം 2 വർഷത്തിന് ശേഷമാണ് ഇങ്ങനെയൊരു വാർത്ത വരുന്നത്.ഇവരെ വിചാരണയ്ക് പോലും അയയ്ക്കാതെ കല്ലെറിഞ്ഞ് കൊല്ലണമെന്നാണ് ജനങ്ങളുടെ ആഗ്രഹം.

വാർത്ത അറിഞ്ഞ് നിമിഷങ്ങൾക്കകം സ്ത്രീകളടക്കം നൂറുകണക്കിന് ആൾക്കാരാണ് പ്രതികളെ ആക്രമിക്കാൻ ഇരച്ചെത്തിയത്. കോടതിയിൽ എത്തിച്ചപ്പോഴേക്ക് അഡ്വക്കേറ്റുമാരുടെ ഒരു സംഘവും ഇവരെ നന്നായി കൈകാര്യം ചെയ്തു .പൊലീസ് നോക്കിനിൽക്കെയായിരുന്നു മർദനം. ഇവർക്ക് വേണ്ടി ഒരു വക്കീലും കേസ് വാദിക്കില്ലന്ന് ബാർ കൗൺസിൽ തീരുമാനമെടുത്തു . പ്രതികൾക്ക് ഇനി ഏറ്റവും സുരക്ഷിതം ജയിലാണ്.പുറത്തിറങ്ങിയാൽ പൊതുജനം ആക്രമിക്കുമെന്ന് ഉറപ്പാണ്.

തമിഴന്റെ അതിവൈകാരികതയെ നമ്മൾ കളിയാക്കും.. പക്ഷെ പൊതുസ്ഥലത്ത് വച്ച് ഒരു പെണ്ണിനെ തൊട്ടാൽ നമ്മുടെ നാട്ടിലേത് പോലെ പെണ്ണുങ്ങളടക്കം നോക്കി നിൽക്കുകയോ ഇരയെ കുറ്റക്കാരിയാക്കുകയൊ ചെയ്യുന്നത് ഇവിടെ കണ്ടിട്ടില്ല, പ്രതിക്ക് വേണ്ടി കൊടി പിടിക്കില്ല,ജാഥ നടത്തില്ല ,ഒരു ആളൂരും പ്രശസ്തിക്ക് വേണ്ടിയാണെങ്കിൽ പോലും കേസ് വാദിക്കില്ല. കുഞ്ഞുങ്ങളെ തൊട്ടാൽ നീതി കിട്ടിയില്ലങ്കിൽ സ്ത്രീകളടക്കം തെരുവിലിറങ്ങും. 2 വർഷം മുൻപ് ഒരു 7 വയസ്സ് കാരിയെ പീഡീപ്പിച്ച് കൊന്ന ദുശ് വന്ത് എന്ന നെറ്റ് വർക്ക് എൻജിനീയറിന് വധശിക്ഷ വിധിച്ചിട്ട് അപ്പീൽ പോകാൻ പോലും ഒരു വക്കീലിനെ കിട്ടിയില്ല. വിചാരണക്ക് കൊണ്ടുവരുമ്പോഴെല്ലാം നാട്ടുകാർ നന്നായി പെരുമാറുകയും ചെയ്തു.

അമ്പലമോ പള്ളിയോ പൊതു ഇടങ്ങളോ എന്നില്ലാതെ പീഡന കഥകൾ പരക്കുന്നത് കേട്ടും കണ്ടും ഭയക്കുന്ന ഇക്കാലത്ത്, എന്റെമോൾ ഒരു ഒരുപാട് തിരക്കുള്ള ഒരു ക്ഷേത്രത്തിൽ പൊയപ്പോൾ അവളുടെ മേൽ എതെങ്കിലും കൈ പതിയുമോ എന്ന് ഒരു അമ്മ എന്ന നിലയ്ക്കുള്ള എന്റെ ആശങ്ക പങ്ക് വച്ചപ്പോൾ , മതതിമിരം പിടിച്ച ഒരാൾ ഞാൻ ക്ഷേത്രത്തെ അപമാനിക്കാൻ ശ്രമിച്ചു എന്നും മറ്റും പറഞ്ഞ് ഞാൻ പറഞ്ഞത് വളച്ചൊടിക്കാനാണ് ശ്രമിച്ചത്. കൊച്ചുകുഞ്ഞുങ്ങൾ പോലും ഒരിടത്തും സുരക്ഷിതരല്ല, പുറത്ത് കളിക്കാൻ വിടാൻ പോലും പറ്റാത്തവിധം നമ്മുടെ നാട് അധപതിച്ചു എന്നതോ, കുഞ്ഞുങ്ങളുടെ സുരക്ഷയോ ഒന്നും പ്രശ്‌നമല്ല, ക്ഷേത്രം എന്ന പരാമർശം മാത്രമാണ് അദ്ദേഹത്തിന് പ്രശ്‌നം.ഇങ്ങനെയുള്ളവർ ചുറ്റുമുള്ളപ്പോൾ ആർക്കും എവിടെ വച്ചും എന്തും ആവാം എന്ന സ്ഥിതി ആയതിൽ അത്ഭുതമില്ല.

ഇവിടുത്ത് കാരിൽനിന്ന് നിന്ന് , തന്റെ കാര്യം മാത്രം നോക്കുന്ന,തനിക്ക് സംഭവിക്കുന്നിടത്തോളം ഇങ്ങനെയുള്ള വാർത്തകളെല്ലാം രസിച്ച് വായിച്ച്, അല്ലെങ്കിൽ കണ്ട് ആസ്വദിച്ച് മറക്കുന്ന ചില മലയാളികൾ ഏറെ പഠിക്കാനുണ്ട്. പ്രബുദ്ധ കേരളത്തെക്കാൾ തമിഴ്‌നാട്ടിലെ സ്ത്രീകളും കുഞ്ഞുങ്ങളും ഏറെ സുരക്ഷിതരായിരിക്കുന്നതും ഇതൊക്കെ കൊണ്ട് തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP