1 usd = 65.14 inr 1 gbp = 91.96 inr 1 eur = 80.37 inr 1 aed = 17.74 inr 1 sar = 17.37 inr 1 kwd = 217.58 inr

Mar / 2018
23
Friday

ഒരു സ്ത്രീ അധികാരമുള്ള കസേരയിൽ വരുന്നുവെന്നറിയുമ്പോൾ അല്ലെങ്കിൽ വന്നു കഴിയുമ്പോൾ ആവറേജ് അല്ലെങ്കിൽ ബിലോ ആവറേജ് പുരുഷന്മാരിലെ മനോരോഗികൾ എങ്ങനെ പെരുമാറുന്നു? മംഗളം ചാനലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ചുമതലയേറ്റ് സുനിതാ ദേവദാസ് മൂന്ന് മാസത്തിന് ശേഷം പറയുന്നത്

October 01, 2017 | 10:37 AM | Permalinkസുനിതാ ദേവദാസ്

ല്ലാരും ചോദിക്കുന്നുണ്ട് എന്താണ് ഫേസ് ബുക്കിൽ ഇപ്പോൾ കാണാത്തത് എന്ന് ...

സത്യം പറഞ്ഞാൽ സമയമില്ലാഞ്ഞിട്ടാണ് . ഞാനൊരു ഗവേഷണത്തിലായിരുന്നു .
ഒരു സ്ത്രീ അധികാരമുള്ള കസേരയിൽ വരുന്നുവെന്നറിയുമ്പോൾ അല്ലെങ്കിൽ വന്നു കഴിയുമ്പോൾ ആവറേജ് അല്ലെങ്കിൽ ബിലോ ആവറേജ് പുരുഷന്മാരിലെ മനോരോഗികൾ എങ്ങനെ പെരുമാറുന്നു എന്നുള്ളത് രസിച്ചു പഠിക്കുകയായിരുന്നു .

ഗവേഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ നിങ്ങളുമായി കൂടി പങ്കു വച്ചേക്കാം .
നിങ്ങളില്ലാതെ എനിക്കെന്ത് ഗവേഷണം

1 . ആദ്യമായി ഇക്കൂട്ടർ പറയും ഇവൾക്ക് സ്ഥാപന മേധാവി മുതൽ സെക്യൂരിറ്റി വരെയുള്ളവരുമായി മറ്റേ പണി ഉണ്ടെന്നു . എന്ന് വച്ചാൽ sexual relation . അതുകൊണ്ടാണ് ജോലി കിട്ടിയതെന്ന് . എന്ന് വച്ചാൽ 55 കിലോയിൽ മനോഹരമായി വാർത്തെടുത്ത ഒരു ഇറച്ചി കഷ്ണം മാത്രമാണ് ഇവരുടെ കണ്ണിൽ പെണ്ണ് . സ്ത്രീകൾക്ക് ബുദ്ധിയും വിവരവും കഴിവും ഉണ്ടെന്നു സമ്മതിക്കാൻ ഇവന്റെയൊന്നും മെയിൽ ഈഗോ അനുവദിക്കില്ലല്ലോ . ആശ്വാസവും സമാധാനവും കിട്ടാൻ ആണ് ഇത് പറയുന്നത് എന്ന അനുകമ്പയും കനിവും എനിക്കുണ്ടെങ്കിലും
ഈ പാവപ്പെട്ട മനോരോഗികളോടുള്ള എന്റെ മറുചോദ്യം ഇതാണ് ...'ഉണ്ടെങ്കിൽ ...?'
ഇനി ഈ ലോകത്തിലെ മുഴുവൻ ആണുങ്ങളുമായും മറ്റേ പണി ഉണ്ടെങ്കിലും നിന്റെ അടുത്ത് വരൂല്ല .. കാരണം ശരീരത്തിലും മനസ്സിലും പഴുത്തഴുകിയ പകർച്ചവ്യാധി പിടിച്ച നിങ്ങളോടൊക്കെയുള്ള അറപ്പ് അത്രക്കും ഭീകരമാണ്.

2 . ഇവൾക്ക് ചുക്കും ചുണ്ണാമ്പും അറിയില്ല .
എന്റെ പൊന്നു മനോരോഗികളെ നിങ്ങൾക്ക് ക്ക് ഇതൊക്കെ നന്നായി അറിയുമല്ലോ . എനിക്കും കൂടി അറിയണം എന്ന് നിർബന്ധം പിടിക്കരുത് . കുറച്ചു ചുക്ക് കാപ്പി ഇട്ടു കുടിക്കു . എന്നിട്ടും സുഖം കിട്ടുന്നില്ലേൽ ചുണ്ണാമ്പ് ഇത്തിരി എടുത്തു തേച്ചു നോക്ക് . ആശ്വാസം കിട്ടാതിരിക്കില്ല .
പിന്നെ എന്താണ് ചുക്ക് , എന്താണ് ചുണ്ണാമ്പു എന്ന് പഠിക്കാൻ ഞാനൊരു ക്ലാസ്സിൽ ചേർന്നിട്ടുണ്ട് . നോക്കിക്കോ ഞാനും വാങ്ങും ഒരു സമ്മാനവും അവാർഡും


3 . അധികാര കസേരയിൽ ഇരിക്കുന്ന സ്ത്രീയുടെ പിന്നിൽ ഒരു പുരുഷൻ കാണും .മനോരോഗികൾ നെട്ടോട്ടത്തിലാണ് . ആരാണ് പിന്നിൽ എന്നറിയാൻ . പച്ചത്തെറി വിളിക്കാനാണ് തോന്നുന്നതെങ്കിലും സംസ്‌കാരത്തിന്റെ പേരിൽ അത് പുറത്തു വിളിക്കാതെ അകത്തു വിളിച്ചു കൊണ്ട് പറയുന്നു .... പോയി തൂങ്ങി ചത്തൂടെടോ ?ഡോ .... കൈകാട്ടി വിളിച്ചാൽ കിടന്നു തരികയും പറയുന്ന കാര്യങ്ങൾ ചെയ്യുന്നവളെയും മാത്രമേ തനിക്കു ജീവിതത്തിൽ കാണാൻ അവസരം കിട്ടിയുള്ളൂ എന്ന് കരുതി ഞാൻ എന്ത് വേണം ?കരുത്തുള്ള ബുദ്ധിയുള്ള പെണ്ണുങ്ങളെ കാണണമെങ്കിൽ പുറത്തോട്ടിറങ്ങി കണ്ണ് തുറന്നു നോക്ക് ബുദ്ധിയുള്ള പെണ്ണുങ്ങൾ

സംഘാടന മികവുള്ള പെണ്ണുങ്ങൾ 

ഡിസിഷൻ മേക്കിങ് കപ്പാസിറ്റിയുള്ള പെണ്ണുങ്ങൾ
നീയൊക്കെ വൃത്തികേട് പറയാൻ വാ തുറക്കുന്നതിനു മുൻപ് അത് എന്താണെന്നും എന്തിനു വേണ്ടിയാണെന്നും ഞങ്ങൾക്ക് അറിയാം .
വേറെ പണിയൊന്നുമില്ലെങ്കിൽ പോയി വിവരം വക്കാൻ രണ്ടു പുസ്തകം എങ്കിലും വായിക്ക് .

4 . ഒറ്റക്ക് താമസിക്കുന്ന സ്ത്രീ ആരോടൊപ്പവും പോകുമോ ?
മരത്തലയന്മാരെ , ഇന്റെഗ്രിറ്റി എന്ന് കേട്ടിട്ടുണ്ടോ ? ഇല്ലേൽ ഇപ്പോൾ കേട്ടോ .
ഒരാൾ നമ്മെ നിരീക്ഷിക്കുന്നു എന്ന തോന്നലുണ്ടാവുമ്പോൾ മാത്രമോ ആരുടെയെങ്കിലും നിയന്ത്രണത്തിൽ ആവുമ്പോൾ മാത്രമോ പ്രകടിപ്പിക്കാനുള്ളതല്ല അന്തസ് . അത് ജന്മനാ രക്തത്തിൽ അലിഞ്ഞു കിട്ടുന്നതാണ് .
എന്നെ സംബന്ധിച്ചാണെങ്കിൽ എന്നെയൊരാൾ നിരീക്ഷിച്ചാലും ഇല്ലെങ്കിലും സാഹചര്യം കിട്ടിയാലും ഇല്ലെങ്കിലും ഞാൻ എനിക്ക് വേണ്ടതേ ചെയ്യൂ . അല്ലാതെ നിന്റെയൊക്കെ പോലെ ഒരു വാതിലിന്റെ മറവുണ്ടല്ലോ , ആരും കാണുന്നുമില്ല , എന്നാൽ മൂത്രം ഇവിടെ തന്നെ ഒഴിച്ചേക്കാം എന്ന് കരുതില്ല .
ഇനിയും മനസ്സിലായില്ലെങ്കിൽ പച്ച മലയാളത്തിൽ പറയാം . ഞാൻ ഒറ്റക്കാണല്ലോ എന്ന് കരുതിയും എന്നാൽ ഞാൻ സംരക്ഷിച്ചേക്കാം എന്ന് കരുതിയും തല്ക്കാലം ഒരുത്തനും ഇത് വഴി വരേണ്ട . താല്പര്യമില്ല . അതുകൊണ്ടാണ് .

5 . സ്ത്രീയെ തോൽപ്പിക്കാനുള്ള എളുപ്പ വഴി അവളെ പലവിധ സമ്മർദ്ദത്തിൽ ആക്കി കാൽക്കൽ വീഴ്‌ത്തുകയാണ് .
തെറ്റിപ്പോയി എന്ന് മാത്രമല്ല , ഇതിനു ശ്രമിക്കുമ്പോൾ സൂക്ഷിക്കുകയും വേണം . സമ്മർദ്ദത്തിലാവുമ്പോൾ വന്നു കാൽക്കൽ വീണു സറണ്ടർ ചെയ്യുന്നവരെ മാത്രം കണ്ടു ശീലിച്ച കുഴപ്പമാണ് .
കാല് പിടിക്കാനെന്ന പോലെ കുനിഞ്ഞു കാലിൽ തൂക്കി നിലത്തടിച്ചു തലമണ്ട പൊട്ടിക്കാൻ എനിക്കറിയാം . ചെയ്യുകയും ചെയ്യും .

6 . കയ്യും കാലും കെട്ടി കയത്തിലേക്ക് തള്ളി നീന്തി സമ്മാനം വാങ്ങിച്ചു വാ എന്ന് പറയുന്നവർ
എനിക്കിതിനൊന്നും കളയാൻ എനർജി ഇല്ല്‌ല . സമയവുമില്ല .
പക്ഷെ ഒന്നെനിക്കറിയാം ഇങ്ങനെ കയത്തിൽ വീണപ്പോഴൊക്കെ ഒരു അത്ഭുത മത്സ്യ കന്യക പൊങ്ങി വരികയും കൈകാലുകൾ സ്വതന്ത്രമാക്കി തരികയും ചെയ്തിട്ടുണ്ട് . നീന്തി ഒന്നാം സമ്മാനം തന്നെ വാങ്ങിയിട്ടുമുണ്ട് .
പക്ഷെ നീന്തി കരക്കെത്തിയാൽ പിന്നെ ആ കയത്തിൽ തിരിച്ചു ചാടുമെന്നു കരുതരുത് . തിരിഞ്ഞു പോലും നോക്കാതെ കടന്നു പോകും .

7 . വെടക്കാക്കി തനിക്കാക്കുന്നവർ
നടക്കില്ല . ആ വെള്ളം വാങ്ങി വെച്ചെക്കു.

8 . സ്വന്തം പണിയെടുക്കാനും വയ്യ . എന്നാൽ മറ്റുള്ളവരെ പണിയെടുക്കാൻ അനുവദിക്കുകയും ഇല്ല .
നാണമില്ലേ എന്ന് ചോദിക്കുന്നില്ല . ഉണ്ടെങ്കിൽ ഇങ്ങനല്ലല്ലോ പെരുമാറുകയും ചിന്തിക്കുകയും ചെയ്യുക . ആരേലും എവിടേലും പണിയെടുത്തു ജീവിച്ചോട്ടെ എന്ന് വല്യ മനസ്സ് കാണിക്കണം.

9 . നാട്ടിൽ എന്ത് നടന്നാലും അത് അവളുടെ കുഴപ്പം കൊണ്ടാണ് .
അതെ . അങ്ങനാണ് . അതിൽ നിങ്ങളുടെയൊക്കെ പ്രശ്‌നം എന്താണ് ?

10 . ഇത്രയൊക്കെ ചെയ്തു വച്ചിട്ട് കാനഡയിലേക്ക് ഞാൻ റിട്ടേൺ ഫ്‌ലൈറ്റ് ടിക്കറ്റ് എടുക്കുന്നത് കാത്തുനിൽക്കുന്നവർ
'പോനാൽ പോകട്ടും പോടാ...ഇന്ത ഊഴിയിൽ നിലവായ് വാഴ്ന്തവൻ യാരെടാ...പോനാൽ...പോകട്ടും....പോടാ..'

ഇപ്പോൾ ഇത്രയും മതി . ഞാൻ ഇവിടെ തന്നെ കാണും . ഗവേഷണവും തുടരും . വിശദംശങ്ങൾ നിങ്ങളുമായി പങ്കു വക്കാൻ മറക്കില്ല .
അപ്പോൾ വീണ്ടും പാക്കലാം .

(കാനഡയിൽ താമസിക്കുന്ന മാധ്യമം മുൻ സബ് എഡിറ്റർ സുനിതാ ദേവദാസ് മംഗളം ചാനലിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ചുമതല ഏറ്റു മൂന്ന് മാസത്തിന് ശേഷം തന്റെ അനുഭവങ്ങളെ കുറിച്ച് ഫേസ്‌ബുക്കിൽ കുറിച്ചത്)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം സൈനിക ജോലി കിട്ടിയിട്ടും തുടർന്നു; എസ് സിക്കാരനെ കല്ല്യാണം കഴിക്കാൻ അനുവദിക്കില്ലെന്ന് കാമുകിയുടെ അച്ഛൻ നിർബന്ധം പിടിച്ചപ്പോൾ രജിസ്റ്റർ മാരീജ് ചെയ്തു; പൊലീസ് ഒത്തുതീർപ്പിൽ വിശ്വസിച്ച ഭാര്യയെ അച്ഛനോടൊപ്പം അയച്ചു; സമ്മർദ്ദത്തിലൂടെ മനസ്സ് മാറ്റാനുള്ള ശ്രമം അവസാന നിമിഷവും പൊളിഞ്ഞപ്പോൾ കോപാഗ്നിയിൽ മകളെ കൊന്ന് അച്ഛനും; അരീക്കോട്ടെ ആതിരയുടേത് ദുരഭിമാനക്കൊല
രഹസ്യമായി നടത്തേണ്ട ചർച്ച പരസ്യമാക്കിയത് ഗൂഢാലോചന; കൃഷ്ണദാസ് മാണിയെ കണ്ടത് ആർക്കു വേണ്ടി? മാണി ഒരുക്കിയ നാടകത്തിൽ കൃഷ്ണദാസും പങ്കാളിയായെന്ന് ബിജെപി കോർ കമ്മറ്റിയിൽ വിമർശനം; സന്ദർശനത്തോടെ മാണിക്ക് എൽഡിഎഫിനോട് വിലപേശാനുള്ള അവസരം കിട്ടിയെന്ന് മുരളീധര പക്ഷം; മാണിയെ ചൊല്ലി ബിജെപിയിൽ വിവാദം കത്തുന്നു; കലഹം ബാധിക്കുന്നത് ചെങ്ങന്നൂരിൽ ശ്രീധരൻ പിള്ളയേയും
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
വിദ്യാർത്ഥിനിയുടെ കുടുംബപ്രശ്‌നങ്ങൾ കേട്ട കന്യാസ്ത്രീയായ അദ്ധ്യാപികയ്ക്ക് മനസലിഞ്ഞു; അകന്നു കഴിയുന്ന രക്ഷിതാക്കളെ ഒരുമിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ പിതാവുമായി അടുപ്പത്തിലായി; പഠിപ്പിക്കുന്ന പെൺകുട്ടിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാൻ ലക്ഷ്യമിട്ട് മഠത്തിൽ നിന്നും 'മതിലുചാടി'യപ്പോൾ ഞെട്ടലോടെ സഹപ്രവർത്തകർ
'നാം മുന്നോട്ടി'ന്റെ പീഡനവീരൻ പ്രൊഡ്യൂസറെ അവസാന നിമിഷം വരെ സംരക്ഷിച്ചത് സിപിഎം; വനിത മാധ്യമപ്രവർത്തകയെ രണ്ടു തവണ പീഡിപ്പിക്കാൻ ശ്രമിച്ച സബ്നേഷ് പ്രലോഭിപ്പിക്കാൻ മദ്യലഹരിയിൽ സഹപ്രവർത്തകയുമായി ലൈംഗിക വേഴ്‌ച്ച നടത്തി കാണിച്ചു; ജനുവരിയിൽ കിട്ടിയ പരാതിയിൽ നടപടി എടുക്കാതെ നീട്ടിക്കൊണ്ടു പോയത് ടി എൻ സീമയുടെ ഭർത്താവ്; മറുനാടൻ വാർത്ത നൽകിയപ്പോൾ പുറത്താക്കി മുഖം രക്ഷിച്ച സിഡിറ്റ് സബ്നേഷിനെതിരെയുള്ള പരാതി ഇനിയും പൊലീസിന് കൈമാറിയില്ല
മാതാവിന് നേർച്ചയായി കിട്ടിയ മാലയ്ക്കും വളയ്ക്കും പകരം മുക്കുപണ്ടം വച്ച് ഒർജിനൽ അടിച്ചു മാറ്റി; ആറര കിലോ സ്വർണ്ണത്തിൽ മൂന്നേകാൽ കിലോ ആവിയായി; പെരുന്നാളിന് കിട്ടിയ മൂന്ന് ചാക്ക് നാണയവും അപ്രത്യക്ഷം; പള്ളിക്കമ്മറ്റി കണ്ടെത്തിയത് 20 കോടിയുടെ ക്രമക്കേട്; വിശ്വാസികളുടെ 'അടി പേടിച്ച്' മുങ്ങിയ അച്ചനെ സോഷ്യൽ മീഡിയ തിരികെ എത്തിച്ചു; രക്ഷിക്കാൻ വിശ്വസ്തരെ കമ്മീഷനാക്കി അയച്ച് എടയന്ത്രത്തിന്റെ ഇടപെടലും; കൊരട്ടി പള്ളി വികാരി മാത്യു മണവാളനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
അഡ്വ അനിൽകുമാറിന് കാർത്തികേയൻ കുടുംബവുമായി അടുത്ത ബന്ധം; സബ് കളക്ടർ ഭൂമി വിട്ട് നൽകിയത് ഭർത്താവിന്റെ കുടുംബ സുഹൃത്തിന്റെ ബന്ധുവിന്; അയിരൂർ പൊലീസ് സ്‌റ്റേഷന് വേണ്ടി കണ്ടു വച്ച കണ്ണായ സ്ഥലം തിരിച്ചു കൊടുത്തത് സ്വജനപക്ഷപാതമെന്ന് ആക്ഷേപം; വർക്കലയിലെ വിവാദത്തിൽ ദിവ്യാ എസ് അയ്യർക്കെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രി; ശബരിനാഥിനെതിരേയും ആരോപണവുമായി സിപിഎം; എംഎൽഎയുടെ ഭാര്യയ്ക്ക് പണി കിട്ടാൻ സാധ്യത
അനാവശ്യമായി സംസാരിച്ചു കൊണ്ടിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കി; കിടക്കാൻ നേരം കൈ മുട്ടിയതും അസ്വസ്ഥതയുണ്ടാക്കി; വാർത്തകളിൽ പറയുന്നതു പോലെ ഒന്നും ഞാൻ എഴുതിയിട്ടില്ല; ആരുടെയും പേരും ഞാൻ പറഞ്ഞിട്ടില്ല; നൂറ് നല്ല കാര്യങ്ങൾക്കിടയിൽ നിന്നും എന്തുകൊണ്ടാണ് ഒരു ചെറിയ പ്രശ്‌നം മാത്രം എടുത്തു കാണിക്കുന്നത്: ട്രെയിനിൽ വെച്ച് അപമാനിച്ച സംഭവത്തെ കുറിച്ച് ജോസ് കെ മാണിയുടെ ഭാര്യ മറുനാടനോട് മനസു തുറന്നു
എന്റെ പരിഷ്‌കാരങ്ങൾ തടയാൻ മരണത്തിന് മാത്രമേ സാധിക്കൂ; സത്രീയും പുരുഷനും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത സൗദിയാണ് എന്റെ സ്വപ്നം; വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതി; സ്ത്രീകൾക്ക് പർദ നിർബന്ധമല്ലെന്നും സൗദി കിരീടാവകാശി; ഡൊണാൾഡ് ട്രംപിനെ കാണാൻ വാഷിങ്ടണിലെത്തിയ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ മാധ്യമങ്ങളിൽ ഹീറോ
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
അനിഷ്ടം കൊണ്ട് അടിപ്പാവാട മുഖത്തേക്ക് വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിച്ച് നടി; ബ്രാൻഡഡ് ഷർട്ട് നിർബന്ധമുള്ള മമ്മൂട്ടി പിണങ്ങിയപ്പോൾ തരികിട കാട്ടി പിണക്കം മാറ്റി; ഇന്ദ്രൻസ് ആണെങ്കിൽ ഒപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ആശാ ശരത്തും വേദനിപ്പിച്ചു; മലയാള സിനിമയിലെ 'കൊടക്കമ്പി'യെ തേടി പുരസ്‌ക്കാരം എത്തുന്നത് അവഗണനകളുടെ ആവർത്തനങ്ങൾക്ക് ഒടുവിൽ
എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം ഒരു കെട്ടുകഥ മാത്രം! വിവാഹത്തിന് മുമ്പേ ഇസ്ലാമിലേക്ക് മാറിയ പി കരുണാകരന്റെ മകളെ പട്ടുസാരിയും മാലയും പൊട്ടും തൊടീച്ചു കെട്ടിച്ചത് സഖാക്കൾക്ക് മുമ്പിൽ മാത്രം; പി കരുണാകരന്റെ മകൾ ഭർതൃവീട്ടിൽ എത്തിയപ്പോൾ തട്ടമിട്ട് ഇസ്ലാമായി ജീവിതം തുടങ്ങി: മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ഭർത്താവ് പെട്ടെന്ന് എന്തിന് ദുബായിൽ തിരിച്ചെത്തി? ഭാര്യയ്ക്ക് സർപ്രൈസ് ഡിന്നർ നൽകാനെന്ന ന്യായീകരണം സംശയത്തോടെ നോക്കി ദുബായ് പൊലീസ്; മദ്യലഹരിയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങിയാണ് മരണമെന്ന് പുറത്ത് വന്നതോടെ ദുരൂഹതയേറി; ശ്രീദേവിയുടെ മരണത്തിൽ ബോണി കപൂറിനെ ഗ്രിൽ ചെയ്ത് ദുബായ് പൊലീസ്; ഹൃദയാഘാതമെന്ന മുൻസംശയം മുങ്ങിമരണത്തിലേക്ക് മാറിയതോടെ അപ്രതീക്ഷിത ട്വിസ്റ്റിൽ അമ്പരന്ന് ആരാധകർ
വിദ്യാർത്ഥിനിയുടെ കുടുംബപ്രശ്‌നങ്ങൾ കേട്ട കന്യാസ്ത്രീയായ അദ്ധ്യാപികയ്ക്ക് മനസലിഞ്ഞു; അകന്നു കഴിയുന്ന രക്ഷിതാക്കളെ ഒരുമിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ പിതാവുമായി അടുപ്പത്തിലായി; പഠിപ്പിക്കുന്ന പെൺകുട്ടിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാൻ ലക്ഷ്യമിട്ട് മഠത്തിൽ നിന്നും 'മതിലുചാടി'യപ്പോൾ ഞെട്ടലോടെ സഹപ്രവർത്തകർ
സഹകരിക്കുന്നവർ എന്നും വാഴ്‌ത്തപ്പെടട്ടെ; അത്തരക്കാരെയാണ് സിനിമയ്ക്കാവശ്യം! പ്രമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അച്ഛൻ സമ്മതിക്കാതെ വന്നപ്പോൾ ക്യാപ്റ്റൻ രാജുവിനോട് പറഞ്ഞത് ഓർമ്മയില്ലേ? സുജാ കാർത്തികയെ വെല്ലുവിളിച്ച് പല്ലിശ്ശേരി വീണ്ടും; ദൃശ്യത്തെളിവിലെ ചർച്ചകൾ പുതിയ തലത്തിലേക്ക്; നടിയെ നിരന്തരം അപമാനിക്കുന്നതിൽ പ്രതിഷേധവുമായി സിനിമാ ലോകവും
തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള, കാൻസർ രോഗിയായ വയോധികനോടും ഭാര്യയോടും; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗൾഫിൽ നിന്ന് പ്രതികരിച്ച് മകൻ; കോഴഞ്ചേരി റോക്‌സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ചത് ഡെപ്യൂട്ടി മാനേജർ നിബിൻ ബാബു; എസ്‌ബിഐ കോഴഞ്ചേരി ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ ലൈവ് ചർച്ച ആയതോടെ ബാങ്കിനെതിരെ പ്രതികരിച്ച് ആയിരങ്ങൾ
ചാനൽ പ്രവർത്തകരേ.. ഇച്ചിരി ഉളുപ്പ് കാണിച്ചു കൂടെ? മാത്തുക്കുട്ടിയിൽ നിന്നും അൽപ്പം കൂടി സത്യസന്ധത പ്രതീക്ഷിച്ചിരുന്നു; നിങ്ങൾ ഒരു മാന്യനാണെങ്കിൽ നിഷ്‌കളങ്കയായ ആ കുട്ടിയോട് മാപ്പു പറയുക; പറവൂർകാരിയായ ഷാഹിനയെ ഉടൻ പണത്തിൽ നിന്നും പുറത്താക്കിയത് മഴവിൽ മനോരമയുടെ അജണ്ടയുടെ ഭാഗമോ? പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ