Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്താണ് ദേശീയഗാനം? ആരുടേതാണ് ഈ ദേശീയഗാനം? എന്തിനാണ് ദേശീയഗാനം? ഇതേക്കുറിച്ച് അറിയാത്തവരോ ദേശീയ ഗാനാലാപനത്തെ എതിർക്കുന്നവരിൽ ഏറെയും; പിന്നെ ദേശീയതയെ എതിർക്കുന്നത് ഒരു ഫാഷനാക്കിയവരും: ദേശീയഗാനാലാപനം എതിർക്കപ്പെടുമ്പോൾ

എന്താണ് ദേശീയഗാനം? ആരുടേതാണ് ഈ ദേശീയഗാനം? എന്തിനാണ് ദേശീയഗാനം? ഇതേക്കുറിച്ച് അറിയാത്തവരോ ദേശീയ ഗാനാലാപനത്തെ എതിർക്കുന്നവരിൽ ഏറെയും; പിന്നെ ദേശീയതയെ എതിർക്കുന്നത് ഒരു ഫാഷനാക്കിയവരും: ദേശീയഗാനാലാപനം എതിർക്കപ്പെടുമ്പോൾ

രാജ്യത്തെ സിനിമാശാലകളിൽ ദേശീയഗാനം കേൾപ്പിക്കുന്നത് നിർബന്ധമല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ഈ കോടതി വിധിയിൽ രാജ്യത്തെ കുറച്ചധികം ആളുകൾ ആഹ്‌ളാദം പ്രകടിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയാ വഴി തങ്ങളുടെ ഉള്ളിലിരിപ്പ് അപകടകരമാം വിധം പുറത്തുവിട്ടു കൊണ്ടിരിക്കുകയാണ്. ഇതേപോലെയുള്ള നീതിന്യായ സംവിധാനമാണ് സിനിമാശാലകളിൽ ദേശീയഗാനാലാപനം നിർബ്ബന്ധിതമാക്കിയതെന്ന കാര്യം സൗകര്യപൂർവ്വം വിസ്മരിച്ചു കൊണ്ടാണ് ഇപ്പോഴുള്ളവരുടെ അത്യാഹ്ലാദകരമായ പ്രകടനങ്ങൾ. ആ വിധി പുറത്തു വന്നപ്പോൾ അനുസരിക്കാൻ കൂട്ടാക്കാതെ ശക്തിയുക്തം ദേശീയഗാനാലാപനം ശൗചാലയത്തിലും വേണമോ എന്നാക്രോശിച്ചവരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും അല്ലാതെയും മുൻ ഉത്തരവിനെതിരെ രംഗത്തുള്ളത്.

എന്താണ് ദേശീയഗാനം? ആരുടേതാണ് ഈ ദേശീയഗാനം? എന്തിനാണ് ദേശീയഗാനം? ഇതേക്കുറിച്ച് അറിയാത്തവരോ അറിയാൻ ശ്രമിക്കാത്തവരോ ഒക്കെയാണ് ദേശീയഗാനാലാപനത്തെ എതിർക്കുന്നവരിൽ ഏറെയും. പിന്നെ ദേശീയതയെ എതിർക്കുന്നത് ഒരു ഫാഷനാക്കിയവരും.

എതിർക്കുന്നവരുൾപ്പെടെയുള്ളവരുടേതു കൂടിയാണ് ഈ ദേശീയഗാനം എന്ന കാര്യം ഇക്കൂട്ടർ മറക്കുകയോ ബോധപൂർവ്വം വിസ്മരിക്കുകയോ ചെയ്യുന്നു. വെറും 52 സെക്കന്റ് മാത്രമാണ് നമ്മുടെ ദേശീയഗാനമായ 'ജനഗണമന'യ്ക്കുള്ളത്. ഇതിനെ വെറും ഗാനമായി മാത്രം കരുതുന്നവർക്കേ എതിർക്കാൻ കഴിയുകയുള്ളൂ. ദേശീയ ഗാനാലാപന സമയത്ത് നമുക്ക് വേണ്ടി, നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടി (ദേശീയഗാനാലാപനത്തെ തെരുവിൽ എതിർക്കുന്നതിനുള്ള സ്വാതന്ത്ര്യം ലഭിച്ചതിന് വേണ്ടി കൂടി), അതിർത്തിയിൽ രാജ്യരക്ഷയ്ക്കായി മഞ്ഞിനോടും ശത്രുരാജ്യത്തോടും പടപൊരുതുന്ന ധീര ജവാന്മാരുടെ ത്യാഗത്തെക്കുറിച്ച് ഓർമ്മിക്കാനാണ് നാം ശ്രമിക്കേണ്ടത്. അങ്ങനെ നമ്മുടെ രാജ്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമാക്കാൻ ശ്രമിച്ചാൽ ആർക്ക് നമ്മുടെ ദേശീയഗാനാലാപനത്തെ എതിർക്കാനാവും?

തിയേറ്ററിൽ 52 സെക്കന്റ് എണീറ്റു നിൽക്കാൻ ബുദ്ധിമുട്ടുള്ള പലർക്കും 24 മണിക്കൂറോ 48 മണിക്കൂറോ ദൈർഘ്യമുള്ള ഹർത്താലും പണിമുടക്കും നടത്തുന്നതിതിനോ പങ്കെടുക്കുന്നതിനോ തടസ്സമില്ല. മിനിറ്റുകളോളം ക്യൂവിൽ നിന്ന് സിനിമയ്ക്ക് ടിക്കറ്റ് എടുക്കുന്നതിൽ മടുപ്പില്ല. മിനിറ്റുകളോളം തിയേറ്ററിനുള്ളിൽ കാട്ടുന്ന പരസ്യം കാണുവാനും ബുദ്ധിമുട്ടില്ല. ഈ പറയുന്ന സിനിമാക്കാർക്ക് നാടുനീളെ സിനിമാ പരസ്യം ഒട്ടിച്ചു വികൃതമാക്കുന്നതിനു ഉളിപ്പില്ല. തങ്ങളുടെ ധനസമ്പാദന മാർഗ്ഗത്തിന്റെ ഭാഗമായി സിനിമ പിടിക്കുമ്പോൾ അതിൽ ദേശീയഗാനം,ദേശീയപതാക, ദേശീയചിഹ്നങ്ങളായ അശോകസ്തംഭം, അശോകചക്രം ഇവയൊക്കെ ഉപയോഗിക്കുന്നതിനു യാതൊരു മടിയുമില്ല.

പരസ്യം പാടില്ലെന്നു പറയുന്നിടത്തു തന്നെ പരസ്യം പതിക്കുകയും നോ പാർക്കിങ് ഏരിയായിൽ വർക്കു ചെയ്യുകയും ചെയ്യുന്നവരും കുറവൊന്നുമല്ലുള്ളത്. സീബ്രാ ക്രോസിങ് കാൽനടക്കാർക്ക് വേണ്ടിയുള്ളതാണെങ്കിലും പൊലീസ് നിന്ന് കൈകാണിച്ച് വണ്ടി നിർത്തി ആളെ കടത്തിവിടേണ്ട അവസ്ഥയുള്ള നാടാണ് നമ്മുടേത്.

വഴിയിലൂടെ നടക്കുമ്പോൾ നമുക്ക് നേരെ വണ്ടി പാഞ്ഞു വന്നാൽ ഓടി മാറാൻ നമുക്ക് അറിയാം. മരം വെട്ടുന്നത് നോക്കി നിൽക്കുമ്പോൾ മരക്കമ്പ് നമുക്ക് നേരെ വന്നാൽ ഒഴിഞ്ഞു മാറാനും അറിയാം. അങ്ങനെ എല്ലാം നാം നമുക്ക് വേണ്ടി ചെയ്യും. എന്നാൽ 52 സെക്കന്റ് ദൈർഘ്യം മാത്രമുള്ള നമ്മുടെ ദേശീയഗാനം കേട്ടാൽ എണീറ്റു നിന്ന് ആദരിക്കാൻ നമുക്കാവുന്നില്ല. എന്നിട്ട് മണിക്കൂറുകൾ ദേശീയഗാനത്തിനെതിരെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ അധരവ്യായാമം നടത്തിക്കൊണ്ടിരിക്കും.

ദേശീയഗാനം നമോരോരുത്തരുടേതുമാണെന്ന ചിന്ത നമ്മളിൽ ഉണ്ടാവണം. ദേശീയഗാനവും ദേശീയപതാകയും ഒരു രാഷ്ട്രീയ പാർട്ടിയുടേതും സംഘടനയുടേതുമല്ല, ഓരോ ഇന്ത്യാക്കാരന്റേതുമാണ്. ഇതു സംരക്ഷിക്കാനും ഇതിന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കാനും ഓരോ ഇന്ത്യാക്കാരനും ബാധ്യസ്ഥനാണ്. നമ്മുടെ പൂർവികർ ദീർഘവീക്ഷണമുള്ളവരായിരുന്നുവെന്ന് സമ്മതിക്കാതെ തരമില്ല. കാരണം ഭരണഘടനയിൽ തന്നെ ഇക്കാര്യം എഴുതി ചേർത്തിട്ടുണ്ട്. ഭരണഘടന ആർട്ടിക്കിൾ 51അ പ്രകാരം ഓരോ ഇന്ത്യൻ പൗരന്റെയും ഭരണഘടനാപരമായ കടമയാണ് ദേശീയപതാകയും ദേശീയഗാനത്തെയും ആദരിക്കുക എന്നത്. ഇതൊന്നും മനസിലാക്കാതെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ ദേശീയഗാനത്തെ എതിർക്കുകയാണ് കുറെയാളുകൾ. ദേശീയഗാനം നാം ഓരോരുത്തരുടേതുമാണെന്ന് ഇവർ എന്നു മനസിലാക്കും?

പിൻകുറി: ചലച്ചിത്രമേളകളിൽ അഞ്ച് തവണ എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നവരുടെ ബുദ്ധിമുട്ട് ണമെന്നാണ് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിക്കു വേണ്ടി അഡ്വ. പി.വി.ദിനേശ് പറയുന്നത്. കോടതിയിൽ കേസിനു ചെല്ലുമ്പോൾ മാത്രം കേസ് മാറ്റി വച്ചത് അറിയുന്നതു മൂലം കക്ഷികൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ഇദ്ദേഹത്തിന് ചിന്തിക്കാവുന്നതാണ്.

(മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാനാണ് ലേഖകൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP