Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉണ്ണ്യാലിലെ രാഷ്ട്രീയ സംഘർഷങ്ങൾ മത സംഘടനകളുടെ മേൽ ചാരിവെക്കുന്നവർക്ക് അജണ്ടകളുണ്ട്; സംഘർഷങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപിന്റെ പ്രശ്‌നം കൂടിയാണ്; ശിഹാബ് താനൂർ എഴുതുന്നു

ഉണ്ണ്യാലിലെ രാഷ്ട്രീയ സംഘർഷങ്ങൾ മത സംഘടനകളുടെ മേൽ ചാരിവെക്കുന്നവർക്ക് അജണ്ടകളുണ്ട്; സംഘർഷങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപിന്റെ പ്രശ്‌നം കൂടിയാണ്; ശിഹാബ് താനൂർ എഴുതുന്നു

ലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ താനൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഏറെ പഴക്കമുണ്ട്. കൊടുത്തും വാങ്ങിയും തിരിച്ചടിച്ചും അത് ഇന്നും തുടർന്നു കൊണ്ടേയിരിക്കുന്നു. താനൂരിന്റെ സംഘർഷങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപിന്റെ പ്രശ്‌നം കൂടിയാണ്. കഴിഞ്ഞ നിയസഭാ തെരെഞ്ഞെടുപ്പ് മുതൽ മൂർധന്യതയിൽ എത്തിയ പകയും വൈരാഗ്യവും മത്സ്യ ബന്ധനം കൊണ്ട് ഉപജീവനം തേടുന്ന പാവപ്പെട്ടവരുടെ ഉപകരണങ്ങൾ കത്തിച്ചാമ്പാലാക്കുന്നതിൽ വരെ കലാശിച്ചിട്ടുണ്ട്. ഇത്തരം പക വീട്ടലുകളിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചത് മത സംഘടനകളിൽ പെട്ടവർക്കും കൂടിയാണ്. മത്സ്യ ബന്ധന വലകളും സാന്ത്വന ഉപകരണങ്ങളും ഓഫീസും കത്തിയമർന്നിട്ടും അവരാരും വാളെടുത്ത് ജിഹാദിനിറങ്ങാത്തത് അവർ ഇതിൽ കക്ഷി ചേരാൻ ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണ്.

ഉറച്ച മതബോധവും, സാത്വികരായ പണ്ഡിത നേതത്വത്തിന്റെ ശക്തമായ നിയന്ത്രണവുമാണ് അവരെ അക്രമോത്സുകതയിൽ നിന്ന് തടഞ്ഞു നിർത്തുന്നത്. താനൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഇരു വിഭാഗം രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തമായ പങ്കുണ്ട്. നാടിന്റെ സ്വാസ്ഥ്യം നഷടപ്പെടുത്തുന്ന കഴുകന്മാരായ അണികളെ നിലക്കുനിർത്താനും ഒറ്റപ്പെടുത്താനും ഇവർക്കാകുന്നില്ല. അതുകൊണ്ടാണ് സമാധാന ചർച്ചകൾ പോലും പ്രഹസനമായി തീരുന്നതും. അക്രമികളായ അണികളെ താക്കീത് ചെയ്യുകയും അവരെ സംരക്ഷിക്കാതിരിക്കുകയും ചെയ്താൽ നാടിന്റെ സമാധാനം തിരിച്ചു വരുമെന്നാണ് സത്യം. പക്ഷേ, അതിന് തയ്യാറായാൽ കൊല്ലാനും/ കൊല്ലിക്കാനും ആളില്ലാതായാൽ ഇവരുടെ നിലനിൽപ്പുതന്നെ അവതാളത്തിലാകും. അത്രമാത്രം ഗുണ്ടകളെയാണ് ഇവരിവിടെ തീറ്റിപ്പോറ്റുന്നത്.

താനൂരിന്റെ നീണ്ട കാലത്തെ സമാധാനം തകരാൻ കാരണം പുതിയ എം.എൽ.ഐയും കൂട്ടാളുമാണ് കാരണക്കാരെന്ന് ലീഗ് ആരോപിക്കുമ്പോൾ, അറുപത് വർഷത്തെ സർവ്വാധിപത്യം തകർന്നതിലെ ജാള്യതയും അസഹിഷ്ണുതയുമാണ് തെരെഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർത്ഥിയെ തന്നെ കയ്യേറ്റം ചെയ്ത് അക്രമങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് മാർകിസ്റ്റ് പാർട്ടിയും ആരോപിക്കുന്നു. തങ്ങളോട് അനുഭാവം പുലർത്താത്ത മത സംഘടനകളോടുള്ള ലീഗിന്റെ നിലപാട് നീതിയുക്തമല്ല എന്നതാണ് അനുഭവസാക്ഷ്യവും.

രാഷ്ട്രീയ കുടിപ്പകയിൽ എരിഞ്ഞമരുന്ന ഉണ്ണ്യാൽ

ഉണ്യാലിന്റെ ഭൂമി ശാസ്ത്രവും രാഷ്ട്രീയ ഹിതവും അടുത്തറിയുന്ന ആർക്കും അതൊരു മത സംഘടനകളുടെ കലഹ ഭൂമിയല്ല എന്ന് കണ്ടെത്താനാകും. കാരണം എന്നും രാഷ്ട്രീയ സംഘർഷം കൊണ്ട് കലുഷിതമായ അന്തരീക്ഷമാണ് അവിടുത്തേത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന സമീർ എന്ന സി.പി.(ഐ) എം പ്രവർത്തകനെ പട്ടാപ്പകൽ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചത് കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു. ഇന്നും പരിക്കിൽ നിന്ന് മുക്തമാവാതെ ജീവഛവമായി കിടക്കുന്നുണ്ട് ഈ ചെറുപ്പക്കാരൻ. അന്നും വലിയ തോതിൽ ഹർത്താലും പ്രതിഷേധവും നടന്നിട്ടുണ്ട്. തൊട്ടുമുമ്പ്,സ്‌പോട്‌സ് ക്ലബ്ബ് വിഷയവുമായി ബന്ധപ്പെട്ട് സ്റ്റേഡിയത്തിൽ ഉറങ്ങിക്കിടന്നിരുന്ന പത്തോളം ആളുകളെ വെട്ടിപ്പരുക്കേൽപിച്ചതും ഈ ഉണ്യാലിലാണ്. അങ്ങനെ തുടർച്ചായയായി സംഘർഷം നിലനിൽക്കുകയും തിരിച്ചും മറിച്ചും അക്രമങ്ങൾ അരങ്ങേറുകയും സ്ഥിരമായി പൊലീസ് കാവലും കൂടിയുള്ള പ്രദേശവും കൂടിയാണിത്. അന്നൊന്നും മത സംഘടനകളുടെ സാന്നിധ്യം കണ്ടെത്താത്തവർ നബിദിന റാലിക്കിടെ നടന്ന ഈ സംഘർഷത്തിലാണ് കണ്ടെത്തിയത്. ഇത് വിചിത്രമാണ്.

നബിദിനാഘോഷ ചടങ്ങിൽ ഭൂതക്കണ്ണാടിയിലൂടെ ഈ സാന്നിധ്യം കണ്ടെത്തിവർക്ക് മൂന്നു തരം താല്പര്യമാണുള്ളത്.
1, മതപരമായ ചടങ്ങിന് നേരെ നടന്ന ഈ ക്രൂര കൃത്യം പൊലിപ്പിച്ച് കാണിച്ച് വിശ്വാസികളെ തങ്ങളോപ്പം നിർത്താൻ ശ്രമിക്കുക.
2, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഈ ഹീനമായ പ്രവർത്തിയെ മത സംഘടനയുടെ തലയിൽ കെട്ടിവെച്ച് സംഭവിച്ച് പോയ മാപ്പർഹിക്കാത്ത കുറ്റകൃത്യത്തിൽ നിന്ന് തടിയൂരുക.
3,നബിദിനാഘോഷ വിരോധം തലക്കുപിടിച്ച വഹാബീ മൗദൂദി കൂട്ടുകെട്ടിന് ഈ ആഘോഷ മറവിൽ പരസ്പരം തല്ലിച്ചാകുന്നവരുടെ നിറം പിടിപ്പിച്ച കഥകൾ പൊലിപ്പിച്ചെടുത്ത് പാരമ്പര്യവിശ്വാസികളെ അടിക്കാനുള്ള ആയുധം നിർമ്മിച്ചെടുക്കുക.

സംഭവം നടന്ന് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയകളിലൂടെ ഒഴുകി നടന്നതും ഈ മൂന്നു താല്പര്യങ്ങളാണ്. പ്രാദേശികമായ വാർത്താ ചാനലിലെ അവതാരകൾ വ്യക്തമായ മുൻ വിധിയോടെ നാക്കിട്ടടിക്കുന്നത് കേട്ടപ്പോൾ സഹതാപം തോന്നി. ആടിനെ പട്ടിയും പിന്നെ പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലാനുള്ള മിടുക്ക് അദ്ദേഹം ആ ഗീർവാണങ്ങളിലൂടെ കാണിച്ചു തന്നു. (പ്രതിഷേധം ശക്തമായപ്പോൾ 'വാർത്ത' പിൻവലിച്ചു തടി സലാമത്താക്കി എന്ന് അറിയാൻ കഴിഞ്ഞു) എന്നിട്ടും സത്യം തിരിച്ചറിയുന്ന നാട്ടുകാർ ഈ അപവാദങ്ങൾക്കൊപ്പം നിലയുറിപ്പിച്ചില്ല എന്നത് ആശ്വാസകരം തന്നെയാണ്. മാത്രവുമല്ല ഇ.കെ വിഭാഗം യുവ നേതൃത്വം ഇതിനെതിരെ ശക്തവും പക്വവുമായി പ്രതികരിച്ചത് എന്തുകൊണ്ടും അഭിനന്ദനാർഹവുമാണ്.

അക്രമികൾക്കും നാടിന്റെ സമാധാനം തകർക്കുന്നവർക്കും സംരക്ഷണം നൽകുന്ന രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് ഇവിടെയും പ്രതിക്കൂട്ടിൽ നിൽക്കുന്നത്. അക്രമം നടത്തിയവർക്ക് താവളവും സുരക്ഷയും നൽകി രക്ഷിച്ചെടുക്കുമ്പോൾ അവരെ കണ്ടത്തുന്നത് പള്ളിയിലോ പൊതു വഴിയിലോ നബിദിന റാലിയിലോ എന്ന് നോക്കാതെ അവരവരുടെ 'രാഷ്ട്രീയ നീതി' നടപ്പാക്കാൻ മറുവിഭാഗം തയാറാകുന്നു. ഇതാണ് ഒടുവിലായി ഉണ്യാലിൽ കണ്ടതും കാണുന്നതും. മത സ്ഥാപനങ്ങൾ / പരിപാടികൾ പൂർണ്ണമായും രാഷ്ട്രീയ മുക്തമാക്കി ഇസ്ലാമിന്റെ പവിത്രത സംരക്ഷിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവുക മാത്രമാണ് ഏക പോംവഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP