Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഹൻലാലിനെ ഉപദേശിച്ച് വി ടി ബൽറാം; ഭീമനാകും മുമ്പ് ഇടതു ചിന്തകൻ സുനിൽ പി ഇളയിടത്തിന്റെ മഹാഭാരത പ്രഭാഷണ പരമ്പര കേൾക്കണം; മഹാഭാരതം മതഗ്രന്ഥമല്ല, വിശാലമായ കാവ്യപ്രപഞ്ചമാണ്; കെ പി ശശികലയ്ക്ക് കംപ്ലീറ്റ് ആക്ടറുടെ മറുപടി കാത്തിരിക്കുകയാണെന്നും ബൽറാം

മോഹൻലാലിനെ ഉപദേശിച്ച് വി ടി ബൽറാം; ഭീമനാകും മുമ്പ് ഇടതു ചിന്തകൻ സുനിൽ പി ഇളയിടത്തിന്റെ മഹാഭാരത പ്രഭാഷണ പരമ്പര കേൾക്കണം; മഹാഭാരതം മതഗ്രന്ഥമല്ല, വിശാലമായ കാവ്യപ്രപഞ്ചമാണ്; കെ പി ശശികലയ്ക്ക് കംപ്ലീറ്റ് ആക്ടറുടെ മറുപടി കാത്തിരിക്കുകയാണെന്നും ബൽറാം

തിരുവനന്തപുരം: രണ്ടാമൂഴത്തിലെ ഭീമനാകാൻ തയ്യാറെടുക്കുന്ന മോഹൻലാലിന് ഉപദേശവുമായി വി ടി ബൽറാം എംഎൽഎ. പ്രമുഖ ഇടതു ചിന്തകൻ സുനിൽ പി ഇളയിടത്തിന്റെ 'മഹാഭാരതം: സാംസ്‌കാരിക ചരിത്രം' എന്ന പ്രഭാഷണ പരമ്പര യൂട്യൂബിലൂടെ കാണുന്നത് ഭീമനാകുന്നതിൽ മോഹൻലാലിന് ഏറെ ഗുണം ചെയ്യുമെന്നാണ് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മഹാഭാരതം ഒരു മതഗ്രന്ഥമല്ലെന്നും വിശാലമായ കാവ്യപ്രപഞ്ചമാണെന്നും ബൽറാം പറയുന്നു.

ഭീമന്റെ കഥാപാത്രത്തെ കൂടുതൽ ഉൾക്കൊള്ളാൻ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര കാണുന്നത് സഹായിക്കുമെന്നാണു മോഹൻലാലിനു ബൽറാമിന്റെ ഉപദേശം. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രമായി രണ്ടാമൂഴത്തിലെ ഭീമൻ മാറുമെന്ന പ്രതീക്ഷയും ബൽറാം പങ്കുവയ്ക്കുന്നുണ്ട്.

മഹാഭാരതമെന്നു സിനിമയ്ക്കു പേരിട്ടാൽ അതു തിയേറ്റർ കാണിക്കില്ലെന്നു വീമ്പു മുഴക്കിയ ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് കെ പി ശശികലയ്ക്കു ബൽറാം ശക്തമായ മറുപടിയും നൽകുന്നുണ്ട്. ശശികലയ്ക്ക് ബ്ലോഗിലൂടെ മറുപടി ൽകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനും സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണം സഹായിക്കും. മഹാഭാരതം കേവലം വ്യാസൻ എഴുതിയ ഒരു മതഗ്രന്ഥമല്ലെന്നും സഹസ്രാബ്ദങ്ങൡലൂടെ വാമൊഴിയായി പകർന്ന് എത്രയോ അധികം പ്രാദേശിക പാഠഭേദങ്ങളിലൂടെ വികസിച്ച് ആഴത്തിലും പരപ്പിലും അതിവിശാലമായി നിലകൊള്ളുന്ന കാവ്യപ്രപഞ്ചമാണെന്നും ബൽറാം പറയുന്നു.

ബൽറാമിന്റെ പോസ്റ്റിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട ശ്രീ. മോഹൻലാൽ,
ഡോ. സുനിൽ പി ഇളയിടത്തിന്റെ 'മഹാഭാരതം: സാംസ്‌കാരിക ചരിത്രം' എന്ന പ്രഭാഷണ പരമ്പര യൂട്യൂബിലൂടെ താങ്കൾ കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനി അഥവാ തിരക്കുകൾക്കിടയിൽ താങ്കൾക്കത് കേൾക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിൽ ഇനിയെങ്കിലും അതിന് സമയം കണ്ടെത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

രണ്ട് രീതിയിലായിരിക്കും അത് താങ്കൾക്ക് പ്രയോജനപ്പെടുക:

ഒന്ന്) രണ്ടാമൂഴത്തെ അധികരിച്ച് നിർമ്മിക്കപ്പെടുന്ന ചലച്ചിത്രത്തിൽ താങ്കളവതരിപ്പിക്കാൻ പോകുന്ന ഭീമന്റെ കഥാപാത്രത്തെ കൂടുതൽ ആഴത്തിലുൾക്കൊള്ളാൻ മഹാഭാരതത്തെ അതിന്റെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ വിശാലതയിൽ അറിയുന്നത് ഗുണകരമായിരിക്കും. അതിലൂടെ അസാമാന്യ അഭിനയ പ്രതിഭയായ താങ്കളുടെ എക്കാലത്തേയും മികച്ച കഥാപാത്രമായി എംടിയുടെ ഭീമൻ മാറുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ട്) താങ്കളുടെ സിനിമക്ക് രണ്ടാമൂഴമെന്ന് വേണമെങ്കിൽ പേരിട്ടോട്ടെ, മഹാഭാരതമെന്ന് പേരിട്ടാൽ അത് തീയേറ്റർ കാണില്ല എന്ന് ആക്രോശിച്ച് വെല്ലുവിളിക്കുന്ന കെ.പി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും (അതേ, നമ്മുടെ സ്വാമി പാതിലിംഗ സ്വയം ഛേദാനന്ദയുടെ സംഘടന തന്നെ) താങ്കൾ ബ്ലോഗിലൂടെയോ മറ്റോ മറുപടി നൽകാനുദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനും ആ പ്രഭാഷണം ഉപകരിക്കും.

മഹാഭാരതമെന്നാൽ അങ്ങനെ ഒരു വ്യാസൻ മാത്രം എഴുതിയ മോണോലിത്തിക്ക് ടെക്സ്റ്റ് അല്ലെന്നും സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി പകർന്ന് എത്രയോ അധികം പ്രാദേശിക പാഠഭേദങ്ങളിലൂടെ വളർന്ന് വികസിച്ച് ആഴത്തിലും പരപ്പിലും അതിവിശാലമായി നിലകൊള്ളുന്ന ഒരു കാവ്യപ്രപഞ്ചമാണെന്നതും അതൊരു കേവല മതഗ്രന്ഥമല്ലെന്നും അതുകൊണ്ടുതന്നെ മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലും വ്യക്തികൾക്കോ സംഘടനകൾക്കോ വിശ്വാസി വിഭാഗങ്ങൾക്കോ തീറെഴുതിക്കൊടുക്കാവുന്നതല്ലെന്നും
താങ്കളുടെയും ശശികലയുടേയും മ്യൂച്വൽ ഫ്രണ്ട്‌സ് ആയ പല സംഘികൾക്കും മനസ്സിലാക്കിക്കൊടുക്കാൻ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ് പോസ്റ്റിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP