Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹൈക്കോടതിയിൽ വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് എന്താണ് സംഭവിച്ചത്? മാദ്ധ്യമപ്രവർത്തക ഷബ്‌ന സിയാദ് എഴുതുന്നു..

ഹൈക്കോടതിയിൽ വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് എന്താണ് സംഭവിച്ചത്? മാദ്ധ്യമപ്രവർത്തക ഷബ്‌ന സിയാദ് എഴുതുന്നു..

ഹൈക്കോടതിയിലെ ഗവ. പ്ലീഡർക്കെതിരായ വാർത്ത സംബന്ധിച്ച പ്രശ്‌നമാണ് അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിലുണ്ടായിരുന്നത്. 20 ാം തിയിതിയുണ്ടായ പ്രശ്‌നങ്ങൾ അന്നു തന്നെ അവസാനിച്ചെന്ന പ്രതീക്ഷയിലാണ് സാധാരണപോലെ 21 ന് ഉച്ചയ്ക്ക് 1.30 ന് ഞങ്ങൾ ഹൈക്കോടതി മീഡിയാ റൂമിലെത്തിയത്. ഹൈക്കോടതിയിലെ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ചുമതലയിലാണ് മീഡിയാ റൂമിന്റെ താക്കോൽ സൂക്ഷിക്കുന്നത്. ഞങ്ങൾ എത്തിയതിനെ തുടർന്ന് കോടതി ജീവനക്കാരൻ മീഡിയാ റൂം തുറന്ന് തന്നു. അൽപ സമയം അവിടെ ഇരുന്നതിന് ശേഷം വാർത്തകൾ ശേഖരിക്കുന്നതിനായി പുറത്തേക്കിറങ്ങി.

ഉടൻ വലിയ ആക്രോശത്തിൽ കുറെയധികം അഭിഭാഷകർ മീഡിയാ റൂമിലെത്തി. അവർ വാതിലുകൾ ചവിട്ട് തുറന്നും കസേരകൾ എടുത്തടിച്ചും ബഹളമുണ്ടാക്കി. വനിതാ മാദ്ധ്യമപ്രവർത്തകരായ മാത്യഭൂമി ലേഖിക എ എം പ്രതീ, മലയാള മനോരമ ലേഖിക റോസമ്മ ചാക്കോ, തേജസ് ലേഖിക ഷബ്‌ന സിയാദ് എന്ന ഞാനും മീഡിയാ റൂമിനടുത്തുള്ള ലിഫ്റ്റ് കാത്ത് നിൽക്കുകയായിരുന്നു. മീഡിയാ റൂം പൂട്ടണമെന്നും കോടതിക്കകത്ത് കയറിയ മാദ്ധ്യമപ്രവർത്തകർ പുറത്തുപോകണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകർ അട്ടഹസിച്ചു.

ഇതിനിടെ വനിതകളായ ഞങ്ങളെ ശ്രദ്ധയിൽപെട്ടതോടെ അഭിഭാഷകർ ' മീഡിയാ ഗോ ബാക്ക് ' എന്നാക്രോശിച്ച് ഓടിയെത്തി. ഞങ്ങൾ മൂന്നു പേരും കൈകൾ കോർത്തുപിടിച്ച് നിന്നു. ഞങ്ങളുടെ കൈകൾക്കിടയിലൂടെ ഒരാൾ ഇടിച്ച് കയറി ,ചെവിയിൽ കൂവി അസഭ്യവാക്കുകൾ വിളിച്ചു പറഞ്ഞു. അഭ്ിഭാഷകരുടെ തള്ളികയറലിൽ ക്യത്രിമ കാൽ ഉപയോഗിച്ച് നടക്കുന്ന മാത്യഭൂമിയിലെ ലേഖികകയായ എ എം പ്രതീ താഴെ വീഴാൻ പോയി. തൊട്ടടുത്തുണ്ടായിരുന്ന തൂണിൽ പിടിച്ചതാണ് രക്ഷയായത്. അപ്പോഴേക്കും പൊലീസുകാർ ഞങ്ങൾക്ക് ചുറ്റും വളഞ്ഞു. അഭിഭാഷക അസോസിയേഷനിലെ തന്നെ വനിതാ അഭിഭാഷകരും ഞങ്ങൾക്കൊപ്പം ചേർന്നു.

വാർത്ത റിപോർട്ട് ചെയ്യാൻ വന്നതാണെന്നും ഇത് ഞങ്ങളുടെ ജോലിയാണെന്നും അറിയിച്ചപ്പോൾ '' അവർ വൈലന്റാണെന്നും എല്ലാത്തിലും നല്ലതും ചീത്തയുമില്ലേയെന്നും നിങ്ങൾ തൽകാലും പോകണമെന്നും'' അവർ പറഞ്ഞു. തുടർന്ന് ഞഞങ്ങളോട് നാലാം നിലയിലുള്ള രജിസ്ട്രാറുടെ മുറിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. പൊലീസ് അകമ്പടിയോടെ രജിസ്ട്രാറെ കാണാൻ പോകുന്നതിനായി ലിഫ്റ്റിനടുത്തെത്തി. കാൽ സുഖമില്ലാത്ത വ്യക്തി ഞങ്ങൾക്കൊപ്പമുണ്ടായിരുന്നതുകൊണ്ടാണ് ലിഫ്റ്റ് പ്രതീക്ഷിച്ച് നിന്നത്. എന്നാൽ മീഡിയക്കാരെ ലിഫ്റ്റിൽ കയറ്റില്ലെന്നും കയറിയാൽ ചവിട്ടുമെന്നും അഭിഭാഷകർ അറിയിച്ചതോടെ നാലു നിലയും ഞങ്ങൾ പടികൾ ചവിട്ട് കയറി. മാത്യുഭൂമി ലേഖികയുമായി പടികൾ കയറുമ്പോൾ വലിയ മാനസിക സംഘർഷമാണ് ഞങ്ങൾ അനുഭവിച്ചത്.

ഞങ്ങളെ അക്രമിക്കാൻ പുറകെ അഭിഭാഷകരെത്തുമോയെന്ന് ഭയന്നാണ് നടന്നത്. രജിസ്ട്രാറെ മുറിയെലെത്തിയപ്പോഴേക്കും കോടതിക്ക് പുറത്ത് അഭിഭാഷകർ മാദ്ധ്യമപ്രവർത്തകരെ മർദ്ദിക്കുന്നതായി വിവരം ലഭിച്ചു. പിന്നീട് രജിസ്ട്രാറുടെ മുറിയിൽ നിന്ന് പുറത്തിറങ്ങിയാൽ ഞങ്ങളെയും അക്രമിക്കുമെന്ന് ഭയന്ന് അവിടെത്തന്നെ ഇരുന്നു. വൈകിട്ട് അഞ്ചര വരെ പൊലീസ് അകമ്പടിയോടെ ഞങ്ങൾ കോടതിക്കുള്ളിൽ കഴിച്ചു കൂട്ടി. ഇതിനിടെ ടോയ്‌ലെറ്റിൽ പോകാനോ വെള്ളം പോലും കുടിക്കാനോ ഞങ്ങൾക്കായില്ല. പിന്നീട് കോടതിക്ക് പിൻവശത്തുകൂടി പൊലീസിന്റെ സഹായത്താൽ പഴയ കോടതി കെട്ടിടത്തിനുള്ളിലൂടെ ഓട്ടോറിക്ഷയിലാണ് ഞങ്ങൾ പുറത്ത് കടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP