1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
13
Wednesday

'മദ്രാസി' എന്ന പേരുവിളിച്ചു കളിയാക്കിയ ഡൽഹിവാലാ രാജാക്കന്മാരെ മാഡം എന്നു വിളിപ്പിച്ച മിടുമിടുക്കി; പാർട്ടിയിൽ കൈപിടിച്ചുയർത്തിയ നിതിൻ ഗഡ്കരിയേക്കാൾ ശക്തിയായി മാറിയ രാഷ്ട്രീയ തന്ത്രത്തിന്റെ ഉടമ; നരേന്ദ്ര മോദി പ്രതിരോധ മന്ത്രാലയം വിശ്വസിച്ചേൽപ്പിച്ചത് കാറ്റുപോലെ വന്നു കൊടുങ്കാറ്റായി മാറാൻ ശക്തയാണ് സ്ത്രീയെ: ഇനിയുള്ള നാളുകൾ നിർമ്മല സീതാറാമിന്റെ തേരോട്ടത്തിന്റേതാകും

December 06, 2017

ഓഖി ചുഴലിക്കാറ്റിൽ കേരളത്തിലെ കടലോരങ്ങൾ ആഞ്ഞടിച്ചപ്പോൾ അവിടേക്കെത്താൻ വൈകിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയനോട് 'കടക്കൂ പുറത്ത് ' എന്ന് ആക്രോശിച്ച കടൽ മക്കളെ ഇക്കഴിഞ്ഞ ദിവസം നാം കണ്ടു. കടലിൽ രൗദ്രം പൂണ്ട തിരമാലകൾ ആഞ്ഞടിച്ചപ്പോൾ കരയിൽ തങ്ങൾക്കു വേണ്ട...

ഇന്ത്യൻ മിലിട്ടറിയെക്കാളം വലിയ സൈന്യമാണ് നമ്മുടെ മത്സ്യത്തൊഴിലാളികൾ; അവരുടെ രക്ഷയ്ക്ക് എന്തു സജ്ജീകരണമാണ് നമുക്ക് ഉള്ളത്? ബോട്ടുകളും മത്സ്യബന്ധന ഉപാധികളും കാലങ്ങളായി മെച്ചപ്പെടുമ്പോഴും അവരുടെ രക്ഷയ്ക്ക് എന്താണ് ഒന്നും ഇല്ലാത്തത്? അവരുടെ രക്ഷയ്ക്ക് വേണ്ടത് എന്തെല്ലാമെന്ന് എണ്ണിപ്പറഞ്ഞ് ഒരു കുറിപ്പ്

December 03, 2017

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സജീവ സൈനിക ഉദ്യോഗസ്ഥർ ഉള്ള ഇന്ത്യൻ മിലിറ്ററി (1,362,500) യെക്കാളും വലിയ ഒരു സൈന്യമാണ് നമ്മുടെ ഇന്ത്യയിലെ മൽസ്യത്തൊഴിലാളികൾ. ഇവർ നമ്മുടെ തീരദേശ സേനയുമായി പല തലങ്ങളിലും പരോക്ഷമായി സേവനം നൽകിവരുന്നുണ്ട്. പ്രത്യേകിച്ചു...

നമ്മൾ എന്ത് എഴുതണം എന്നത് ഒരു മതവിഭാഗത്തിലെ ന്യൂനപക്ഷം തീരുമാനിക്കും എന്നത് വല്ലാത്ത ഗതികേടാണ്; ഹാദിയ മതപരിവർത്തനത്തിന്റെ ഇരയാണ്; അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചത് ഹിന്ദുക്കളോ അഖിലയുടെ മാതാപിതാക്കളോ അല്ല; മതന്യൂനപക്ഷത്തിലെ ന്യൂനപക്ഷമാണ്; ഫേസ്‌ബുക്കിൽ ഹിന്ദു അനുകൂല പോസ്റ്റുകൾ എഴുതുക ഏറ്റവും റിസ്‌ക്കുള്ളത്

December 01, 2017

നയം വ്യക്തമാക്കുന്നു. ഫേസ്‌ബുക്കിൽ ഏറ്റവും റിസ്‌ക് ഉള്ള നിലപാട് ഹിന്ദു അനുകൂല പോസ്റ്റുകൾ എഴുതുന്നതാണ്. ആ റിസ്‌ക് ഏറ്റെടുക്കാൻ തന്നെയാണ് എന്റെ തീരുമാനം. വായിക്കുന്നവർക്ക് സംഘി എന്നോ യുക്തിവാദി എന്നോ എന്ത് വേണമെങ്കിലും വിശേഷിപ്പിക്കാം. എതിർപ്പിൽ നിന്ന്...

അറേൻജ്ഡ് മാര്യേജ് അസംബന്ധമെന്ന് കരുതുന്ന ലോകവും സ്വവർഗ്ഗാനുരാഗികളെ വധശിക്ഷക്ക് വിധിക്കുന്ന ലോകവും നമ്മുടെ ചുറ്റുമുണ്ട്. മാറുന്ന സാമൂഹ്യനിയമങ്ങളോട് ചേർന്നില്ലെങ്കിൽ മതങ്ങൾ കലഹരണപ്പെടുമെന്ന് മതത്തെ നയിക്കുന്നവർക്ക് മനസ്സിലാകും; ഇപ്പോഴത്തെ മാർപ്പാപ്പ ഒക്കെ ചെയ്യാൻ ശ്രമിക്കുന്നത് ഇതാണ്; കമ്പനികൾ പൂട്ടുന്നത് ദശകങ്ങളിൽ ആണെങ്കിൽ മതങ്ങൾ അടച്ചു പൂട്ടുന്നത് സഹസ്രാബ്ദങ്ങളിൽ ആണ്; മതം മാറ്റത്തെ കുറിച്ച് മുരളി തുമ്മാരുകുടി പറയുന്നത് ഇങ്ങനെ

November 29, 2017

മതം മാറുമോ ? മതം മാറുന്നതും മനസ്സ് മാറുന്നതും ഒക്കെയാണിപ്പോൾ ചർച്ചയാകുന്നത്. എനിക്കിഷ്ടപ്പെട്ട വിഷയങ്ങളാണ് മതവും, മാറ്റവും. അതുകൊണ്ടു തന്നെ ചില ചിന്തകൾ പങ്കുവെക്കാം. ഒരു മനുഷ്യനും ഒരു മതവും കൊണ്ടല്ല ജനിക്കുന്നത്. ജനിച്ച കുടുംബം, അല്ലെങ്കിൽ ആദ്യകാല ജീ...

എന്താടാ കാര്യം? അമ്മാവാ കോഴിക്കോട്ടേക്ക് ഒരു ട്രാൻസ്‌ഫെർ, ഒന്ന് കാൻസൽ ചെയ്യിച്ചു തരണം; നിന്റെ വല്യച്ഛൻ അല്ലെ മന്ത്രി, പറഞ്ഞൂടെ? അത് നടക്കൂല...ഉം ,അപേക്ഷ കൊണ്ട് വന്നിട്ടുണ്ടോ? ഉണ്ട്.. ഇങ്ങു തന്നേരെ... അടുത്ത ആഴ്ച ഗോപാലകൃഷ്ണൻ പഴയ പോസ്റ്റിലേക്ക് തിരികെ വന്നു: ഇ ചന്ദ്രശേഖരൻ നായർ മന്ത്രിയായിരിക്കുമ്പോൾ സഹോദര പുത്രനോട് പറഞ്ഞത് എന്ത്? 

November 29, 2017

മൂന്നു തവണ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ആയിരുന്ന ശ്രീമാൻ ഈ ചന്ദ്രശേഖരൻ നായർ അന്തരിച്ചു എന്ന് ചാനൽ വാർത്ത കണ്ടു. രാഷ്ട്രീയത്തിൽ അത്ര താല്പര്യം ഒന്നും ഇല്ലെങ്കിലും അദ്ദേഹത്തെപ്പറ്റി ഒരു ചെറിയ കുറിപ്പ് എഴുതണമെന്നു തോന്നി. അതിനു മുൻപ് വേറെ ഒരു നേതാവിനെപ്...

'ഭർത്താവിന് അയാളുടെ ഭാര്യയുടെ രക്ഷാകർത്താവാകാൻ കഴിയില്ല. ഭാര്യ ഒരു സ്ഥാവര സ്വത്തല്ല' ഹാദിയ കേസിലെ ന്യായാധിപന്റെ അഭിപ്രായത്തിന് രണ്ടു തലങ്ങൾ; ഇരുപത്തിനാലു കഴിഞ്ഞ ഒരു യുവാവിന്റെ രക്ഷാകർത്തൃസ്ഥാനവുമായി ബന്ധപ്പെട്ട് ഇവിടെ തർക്കങ്ങൾ ഉണ്ടാവുമോ ? ഒരു സ്ത്രീയുടെ രക്ഷാകർത്തൃപദവിക്കു വേണ്ടിയുള്ള വടംവലിയാണ് നടക്കുന്നത്; അതിന് മതത്തിന്റെ പരിധികളൊന്നുമില്ല; തലശ്ശേരി ബ്രണ്ണൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ രാജശ്രീയ്ക്ക് പറയാനുള്ളത്

November 28, 2017

 'ഒരു ഭർത്താവിന് അയാളുടെ ഭാര്യയുടെ രക്ഷാകർത്താവാകാൻ കഴിയില്ല. ഭാര്യ ഒരു സ്ഥാവര സ്വത്തല്ല .ജീവിതത്തിലും സമൂഹത്തിലും അവൾക്ക് അവളുടേതായ വ്യക്തിത്വമുണ്ട്. എനിക്ക് എന്റെ ഭാര്യയുടെ രക്ഷാകർത്താവാകാൻ കഴിയില്ല' ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അഭിപ്രായം മാതൃഭൂമ...

വഹാബിസത്തെ പുറത്തുനിന്നു നോക്കുമ്പോൾ കാണുന്നത്...

November 23, 2017

വഹാബിസം കേരളത്തോട് ചെയ്തത് എന്ന വിഷയത്തെ കുറിച്ച് നടന്ന സെമിനാറിലെ പ്രസംഗങ്ങളുടെ ചുരുക്കമാണ് ചുവടെ കൊടുക്കുന്നത്. കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ മുഖ്യധാരയായ സുന്നികൾ വഹാബിസത്തെ എങ്ങനെ വിലയിരുത്തുന്നു എന്നതാണ് ഈ ചർച്ചയിൽ ആദ്യം ഉയർന്നത്. എസ്.വൈ.എസ് സം...

അണ്ണാറക്കണ്ണനും തന്നാലായത്; മാറ്റം വരേണ്ടത് കുഞ്ഞുങ്ങളിൽ നിന്ന്; അക്രമരഹിതസമൂഹസൃഷ്ടിക്കായുള്ള അന്താരാഷ്ട്ര കൂട്ടായ്മ നോൺവയലൻസ് പ്രോജക്റ്റ് ഫൗണ്ടേഷൻ ഇന്ത്യയിൽ സജീവമാകുന്നു; സമാധാനദൂതരെ വാർത്തെടുക്കുക കൂട്ടായ്മയുടെ ലക്ഷ്യം; മാർച്ചിൽ മൂന്നാറിലും പരിപാടികൾ

November 20, 2017

തിരുവനന്തപുരം: സമൂഹത്തിൽ, വിശേഷിച്ച് യുവാക്കളിൽ അക്രമരാഹിത്യം പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ നോൺവയലൻസ് പ്രോജക്റ്റ് ഫൗണ്ടേഷൻ ഇന്ത്യയിലും സജീവമാകുന്നു.മുപ്പതിലധികം രാജ്യങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയ സംര...

സാമ്പത്തിക സ്രോതസ്സിന്റെ വലുപ്പം അനുസരിച്ചാണോ രോഗങ്ങളെ പ്രതിരോധിക്കേണ്ടത്? എന്തുകൊണ്ടാണ് ക്യാൻസർ മേഖലയിൽ ബോധവൽക്കരണങ്ങളും പദ്ധതികളും പ്രവർത്തനങ്ങളും കൂടുതൽ നടക്കുന്നത്? ക്യാൻസർ മേഖലയിൽ ഇറങ്ങുന്ന ആറായിരം കോടി അമേരിക്കൻ ഡോളറിൽ കണ്ണുവയ്ക്കുന്നവർ മറവിരോഗമായ അൾഷിമേഴ്‌സിനെ മറക്കുമ്പോൾ

November 20, 2017

സാമ്പത്തിക സ്രോതസ്സിന്റെ വലുപ്പം അനുസരിച്ചാണോ രോഗങ്ങളെ പ്രതിരോധിക്കേണ്ടത്? എന്തുകൊണ്ടാണ് ക്യാൻസർ മേഖലയിൽ ബോധവൽക്കരണങ്ങളും പദ്ധതികളും പ്രവർത്തനങ്ങളും കൂടുതൽ നടക്കുന്നത്? ക്യാൻസറിനെക്കാൾ ഗൗരവമർഹിക്കുന്ന 44 ദശലക്ഷത്തോളം വരുന്ന അൽഷിമേഴ്‌സ് അഥവാ മറവിരോഗത...

ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറൽ സെക്‌സ് ആണ്; ''അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാൻ?" എന്നൊന്നും ചോദിച്ചു വരരുത്; സെക്‌സിനെപ്പറ്റി യാതൊരു നാണവും ഉള്ള ആളല്ല ഞാൻ; എഴുതാൻ മാത്രമല്ല, ചെയ്യാനും: കൊറിയയിലെ 69ഉം ചർച്ചയാക്കി മുരളി തുമ്മാരുകുടി

November 11, 2017

കൊറിയയിലെ അറുപത്തി ഒൻപത് 'വിഷയ ദാരിദ്യം ഉണ്ടല്ലേ' എന്നൊരു കമന്റ് ഇടക്ക് വരാറുണ്ട്. മിക്കവാറും വായിക്കുന്നവർക്ക് താല്പര്യം ഇല്ലാത്ത അല്ലെങ്കിൽ എതിർപ്പുള്ള വിഷയം ആകുമ്പോൾ ആണീ കമന്റ് വരുന്നത്. ആർക്കാണ് ദാരിദ്ര്യം എന്ന് നിങ്ങൾ തന്നെ ആലോചിച്ചാൽ മതി. നൂറു ...

ആയുധങ്ങൾ അധികം ഇല്ലാത്ത അമേരിക്കയാണ് പലപ്പോഴും ലോകത്തിനു പല രീതിയിലും വഴി കാട്ടിയത്; ഇന്ന് അമേരിക്കക്കാരെ ഏറ്റവും കൂടുതൽ വെടിവച്ച് കൊല്ലുന്നത് അമേരിക്കക്കാർ തന്നെയാണെന്ന് അവർ തിരിച്ചറിഞ്ഞേ തീരൂ; അമേരിക്കയിൽ തോക്കുകൾ സംസാരിക്കുന്നതെങ്ങനെ എന്ന് ചർച്ചചെയ്ത് ജെ എസ് അടൂർ

November 08, 2017

അമേരിക്കയിലെ ചൂത് കളി നഗരത്തിൽ കഴിഞ്ഞ മാസം തോക്കിനിരയായത് 58 പേർ . ചില നാളുകൾക്ക് മുമ്പു ടെക്‌സാസിലെ ബാപ്ട്ടിസ്റ്റ്‌റ് പള്ളിയിൽ തോക്കിനിരയാക്കിയവർ 26 പേർ. ഇവരെ ആരയും കൊന്നത് ത്രീവവാദികളോ, 'ടെററിസറ്റു'കളോ , മുസ്ലീങ്ങളോ ഒന്നും ആയിരുന്നില്ല. സാധാരണക്കാര...

നോട്ടുനിരോധനത്തെ തുടർന്ന് എന്തൊക്കെയായിരുന്നു കോലാഹലങ്ങൾ! ഇളയച്ഛനും ഗുണ്ടകളും ഒരുവശത്ത്, അനന്തനും സംഘവും മറുവശത്ത്; യുദ്ധമല്ലായിരുന്നോ യുദ്ധം! ഇനിയാണെങ്കിലും അഴിമതിക്കെതിരെയും കള്ളപ്പണത്തിനെതിരായും സർക്കാർ നല്ല ഉദ്ദേശത്തോടെ നടത്തുന്ന ഏത് നടപടിയേയും ഞാൻ പിന്തുണക്കും: മോദിയുടെ കറൻസി സർജിക്കൽ സ്‌ട്രൈക്കിന്റെ വാർഷികത്തിൽ മുരളി തുമ്മാരുകുടി പറയുന്നത്

November 08, 2017

ഭായിയോം ബഹനോം... നോട്ടുനിരോധനം വന്നിട്ട് ഇന്ന് ഒരു വർഷം തികയുകയാണല്ലോ. കഴിഞ്ഞ നവംബർ ഏഴ് യാതൊരു പ്രത്യേകതയും ഇല്ലാത്തതായിരുന്നു. പക്ഷെ എട്ടു കഴിഞ്ഞപ്പോൾ കളി മാറി. രാജ്യം മുഴുവൻ സാമ്പത്തിക വിദഗ്ദ്ധരെക്കൊണ്ട് നിറഞ്ഞു. പിന്നെ എന്തൊക്കെയായിരുന്നു കോലാഹലങ്...

ബ്രിട്ടിഷുകാർ നികുതി പിരിക്കാനും ജനത്തെ അടക്കി ഭരിക്കുവാനുമാണ് സിവിൽ സർവീസും പൊലീസ് സർവീസും സൃഷ്ടിച്ചത്; സർക്കാർ- കാര്യസ്ഥ-അധികാരത്തിലേക്കുള്ള ലോ-റിസ്‌ക്, മീഡിയം റിട്ടേൺസുള്ള ഒരു ഉപാധിയായി സിവിൽ സർവീസ് മാറി: കരിയർ സ്വപ്നങ്ങൾക്ക് വേണ്ടി മാത്രം ആണ് വിദ്യാഭ്യാസം എന്ന ഒരു 'നോർമൽ' സാമൂഹിക സമീപനം അല്ലേ നമ്മുടെ പ്രശ്‌നമെന്ന ചോദ്യമുയർത്തി കേരളത്തിലെ സിവിൽ സർവീസ് ഭ്രമത്തെപ്പറ്റി ജെ എസ് അടൂർ

November 07, 2017

മനുഷ്യന് ജീവിക്കണമെങ്കിൽ ജോലിയും കൂലിയും വേണം. ഓരോ കാലത്ത് ഓരോ ജോലിയോടുമുള്ള സാമൂഹിക മനസ്ഥിതി രൂപപ്പെടുന്നത് അതിൽ നിന്നുള്ള സാമ്പത്തിക വരുമാനവും അത് നൽകുന്ന സാമൂഹിക അടയാളപെടുത്തലുമാണ്. ചെയ്യുന്ന ജോലിയുടെ 'സ്ഥാന മാനങ്ങളെ ' ക്രോഡീകരിച്ചു അധികാര തട്ടുക...

വികസന വിരോധികൾ എന്ന ആക്ഷേപം കമ്യൂണിസ്റ്റ് വീക്ഷണത്തിനു കിട്ടുന്ന അംഗീകാരമാണ്; ബദലുണ്ടെന്ന പ്രഖ്യാപനമാണത്; പിണറായി വിജയൻ മുതലാളിത്ത വികസനത്തിന്റെ ബ്രാന്റ് അംബാസിഡറോ? ഡോ. ആസാദ് എഴുതുന്നു

November 06, 2017

ജനങ്ങളുടെ ജീവിത പുരോഗതിയാണ് വികസനമെങ്കിൽ വികസന വിരോധികൾ എന്നാരെയും വിളിക്കാനാവില്ലെന്ന് കേരളത്തിൽ ഭരണം കയ്യാളുന്ന ഇടതുപക്ഷത്തെ ആരാണ് ഒന്നു പറഞ്ഞു ബോധ്യപ്പെടുത്തുക? ആക്ഷേപ പദം എന്നതിൽക്കവിഞ്ഞ് അതിനൊരു അർത്ഥവുമില്ല. കമ്യൂണിസ്റ്റു പാർട്ടിയെ ഇടിച്ചു താഴ്...

സെൽഫ് ഫിനാൻസ് കോളജുകൾ കാപ്പിക്കട പോലെ തുടങ്ങിയപ്പോൾ എൻജിനീയർമാരെ തട്ടി നടക്കാൻ വയ്യാതായി; മെഡിക്കൽ കോളേജുകൾ കൂണു പോലെ മുളച്ചപ്പോൾ എംബിബിഎസിന്റെ സ്റ്റാറ്റസും പോയി; കമ്മീഷണറും കിംഗും വെള്ളിത്തിരയിൽ തകർത്താടിയപ്പാേൾ ഐഎഎസ്-ഐപിഎസ് മോഹങ്ങൾ പൊട്ടിമുളച്ചു: കേരളീയരുടെ സിവിൽ സർവീസ് ഭ്രമത്തെ കുറിച്ച് ജെഎസ് അടൂർ എഴുതുന്നു

November 05, 2017

കഴിഞ്ഞ ആഴ്ചയിൽ കോപ്പിയടിച്ചു എന്ന കുറ്റത്തിൽ.ഒരു ഐ പി എസ് ഓഫിസർ ആയ കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തു എന്ന് വായിച്ചു. ഞാൻ കേട്ടിടത്തോളം മിടുക്കനായ ഒരു ചെറുപ്പക്കാരനായിരുന്നു ആയാൾ. തിരുവനന്തപുരത്ത് കരീംസ് എന്ന ഒരു സിവിൽ സർവീസ് കോച്ചിങ് സെനറ്റർ സാമാന്യം തെ...

MNM Recommends