Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംഘപരിവാർ ഭീഷണിയിൽ ലീഗിനും കേരളാ കോൺഗ്രസിനും താക്കോൽ സ്ഥാനങ്ങൾ അന്യമാകുമോ? ലീഗും ബിജെപിയും കൈകോർത്താൽ മുസ്ലിം-ഹിന്ദു സമുദായത്തിലെ പരസ്പ്പര വിശ്വാസം വർദ്ധിക്കില്ലേ?

സംഘപരിവാർ ഭീഷണിയിൽ ലീഗിനും കേരളാ കോൺഗ്രസിനും താക്കോൽ സ്ഥാനങ്ങൾ അന്യമാകുമോ? ലീഗും ബിജെപിയും കൈകോർത്താൽ മുസ്ലിം-ഹിന്ദു സമുദായത്തിലെ പരസ്പ്പര വിശ്വാസം വർദ്ധിക്കില്ലേ?

റമീസ് മുഹമ്മദ്

രിത്രത്താളുകളിൽ കറുത്ത അടയാളം രേഖപ്പെടുത്തിയ വഴിനടക്കൽ, മാറുമറക്കൽ എന്നീ സാമൂഹിക അയിത്ത ദുരാചാരങ്ങളിൽ പ്പെടാതെയും, അങ്ങനെയുള്ള സമരരീതികളുടെ ഗുണഭോക്താക്കളും ആകാതിരുന്ന കേരളത്തിലെ രണ്ടു സമുദായങ്ങളാണ് മുസ്ലിം, ക്രിസ്ത്യൻ (നസ്രാണി) സമുദായങ്ങൾ. ചരിത്രപരമായി കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളോട് യാതൊരു കടപ്പാടും അതുകൊണ്ട് തന്നെ ഈ സമുദായങ്ങൾക്ക് ഇല്ലെന്നതാണ് വസ്തുത.

വിശിഷ്യാ കേരളത്തിലെ നായർ സമുദായങ്ങളുമായി ചരിത്രപരമായ പല ബന്ധങ്ങൾക്കും, കൂടി ചേർന്നുള്ള പ്രവർത്തനങ്ങൾക്കും ഈ സമുദായങ്ങൾ ഒരുമിച്ചു ചേർന്നു നിന്നു പ്രവർത്തിച്ചിട്ടുണ്ട്. സംഘപരിവാറിന്റെ കേരളത്തിലെ ആഗമനത്തോടെ കൂടി സംഘപരിവാറിന്റെ പ്രചാരകർ തീവ്രഹിന്ദുത്വ ആശയക്കാർ എന്ന രീതിയിൽ ലേബൽ ചെയ്യുവാനും നായർ സമുദായത്തെ മാറ്റി എടുക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്.

ഇങ്ങനെ ഉള്ള ശക്തമായ പ്രചാരണം കാരണം ആർഎസ്എസുകാർ എല്ലാം നായർ സമുദായങ്ങൾ ആണെന്നോ ഇനി ഇടതുപക്ഷത്തും, വലതു പക്ഷത്തുമുള്ള സമുദായ അംഗങ്ങൾ പകൽ മറ്റു പാർട്ടികളിലും രാത്രി സംഘപരിവാർ കൂട്ടാളികളും ആണെന്നുമുള്ള ആശയപ്രചരണങ്ങളുമായി. ഇടതുപക്ഷത്തും വലതുപക്ഷത്തും ഉള്ള നേതാക്കന്മാർക്ക് പോലും ജനം തങ്ങളെ സംഘപരിവാറിന്റെ ആൾക്കാർ ആയിട്ടാണോ കാണുന്നത് എന്നുള്ള രീതി അവർക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്. എന്തിന് ആർഎസ്എസിന്റെ പേരിൽ സമുദായ അംഗങ്ങൾ ഈ വിധം ചിത്രീകരിക്കപെടുന്നു? എന്തിനു ഇവരെ കാട്ടി സഹോദരസമുദായ അംഗങ്ങളുമായി ശത്രുത സൃഷ്ടിച്ചെടുക്കുന്നു? ഇത്തരത്തിലുള്ള ചില ശക്തമായ പ്രചാര വേലകൾ കാരണം ഇന്ന് ഈ ബന്ധങ്ങളിൽ നല്ല ഉലച്ചിൽ സംഭവിച്ചിട്ടുണ്ട്.

സംഘപരിവാറിന്റെ പേരിൽ ആരോപിക്കപ്പെടുന്ന ആരോപണങ്ങൾ മൂലം ഒരു സമുദായത്തെ ശത്രുപക്ഷത്തു നിർത്തി മറ്റു രണ്ടു സമുദായങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി ചില ലക്ഷ്യങ്ങൾ നേടുക എന്നുള്ളതാണ്. ഈ ഭയത്തിന്റെ പേരിൽ പശു,ബീഫ് വിഷയം ആളി കത്തിക്കാനും അതോടൊപ്പം മുസ്ലിം,ക്രിസ്ത്യൻ വിഭാഗങ്ങളെ തന്ത്രപരമായ ഒരു കടപ്പാട് രാഷ്ട്രീയത്തിലേക്ക് കൊണ്ടെത്തിക്കാനും ഉള്ള ശ്രമം നടക്കുന്നു.

കഴിഞ്ഞ ലേഖനത്തിൽ പരാമർശിച്ചപോലെ ഈ സംഘപരിവാർ ഭീഷണി മുൻനിർത്തി എൽഡിഎഫ് ആണെങ്കിലും യുഡിഎഫ് ആണെങ്കിലും ഇനിയുള്ള മന്ത്രിസഭകളിൽ ന്യൂനപക്ഷ പ്രതിനിധികളുടെ എണ്ണം കുറയുകയോ അല്ലെങ്കിൽ സംഘപരിവാർ ഭീഷണി കാട്ടി കുറക്കാനുള്ള സാധ്യതയോ തള്ളിക്കളയാൻ പറ്റില്ല. ഞങ്ങൾക്ക് അധികം മന്ത്രിമാരേ തരാൻ പറ്റില്ല, തന്നാൽ അതു സംഘപരിവാറിന് വളരാനുള്ള ആയുധമാകും.. ഇങ്ങനെയുള്ള സമ്മർദ്ദതന്ത്രം മുസ്ലിം ലീഗും, മാണിയും നേരിടേണ്ടി വരും.

ആ സാഹചര്യം സംജാതമായാൽ കോൺഗ്രസിനുള്ളിൽ തന്നെയുള്ള ന്യൂനപക്ഷ വിഭാഗക്കാർ പാർട്ടി വിടുകയും മറ്റു തീവ്ര പ്രസ്ഥാനക്കാരുമായി ചേർന്നു പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്യും. എത്ര സീറ്റുകൾ ജയിച്ചാലും മന്ത്രിസഭയിൽ അതിനു അനുസരിച്ചുള്ള പ്രാധിനിധ്യ കിട്ടാതെ വരുമ്പോൾ ലീഗിനുള്ളിൽ തന്നെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകും. കൂടെ കോൺഗ്രസിന്റെ ബല ക്ഷയവും കൂടെ ആകുമ്പോൾ ന്യൂനപക്ഷ പാർട്ടികൾ പുതിയ സാധ്യതകൾ തേടാൻ നിർബന്ധിതരാകും.

ആ സാഹചര്യത്തിൽ ചില മുന്നണി രീതിയുടെ ഭാഗം ആയിട്ടും ശക്തരായിട്ടും 24 സീറ്റിലും മലബാറിലും മാത്രം ഒതുങ്ങി നിന്നിരുന്ന മുസ്ലിം ലീഗിന് തൃശൂരിന് അപ്പുറത്തേക്ക് തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനും പാർട്ടിയുടെ പ്രവർത്തനം ശക്തമാകുവാനും കഴിഞ്ഞാൽ അതിൽ അത്ഭുതപ്പെടാനില്ല. കൂടാതെ കോൺഗ്രസിനുള്ളിൽ ഉണ്ടായിരുന്ന ന്യൂനപക്ഷ അംഗങ്ങളെ കൂടെ കൂട്ടുവാനും സാധിക്കും. ഇനിയും കടന്നു വന്നിട്ടില്ലാത്ത തിരുവിതാംകൂർ മേഖലയിൽ അത് അവർക്കു ഒരു മുതൽകൂട്ടാകുകയും ചെയ്യും.

സംഘപരിവാർ ഭീഷണിയിൽ മറ്റുള്ളവരാൽ ഒതുക്കപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാവുകയും സമുദായങ്ങൾക്കുള്ളിൽ നിന്നു തന്നെ ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വരുമ്പോൾ ഇത്രയും നാൾ ഉണ്ടായിരുന്ന വർഗീയപേര് മാറ്റി എടുക്കാൻ കിട്ടുന്ന അവസരം ലീഗ് ശക്തമായി ഉപയോഗിക്കും. ഇതേ അവസരത്തിൽ മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മുൻപിൽ തീവ്രവർഗീയ പാർട്ടിയായി നിന്നതു കൊണ്ടുണ്ടായ നഷ്ടവും പാർട്ടിയുടെ വളർച്ചയും ഈ കൂട്ടുകെട്ടിലൂടെ ബിജെപിക്കും കിട്ടാവുന്ന ഒരു വലിയ അവസരത്തിന്റെ തുടക്കമാകും.

ഒരു പക്ഷെ ഇപ്പോൾ കേരളത്തിൽ വളരെ പ്രകടമായി തുടങ്ങിയ വർഗീയ ചേരിതിരിവും സമുദായങ്ങൾക്കിടയിലുള്ള ഭയാശങ്കകൾ മാറ്റുവാനും അവർ തമ്മിൽ ഉള്ള പരസപരം വിശ്വാസവും വളർത്തുവാനും ഇതു ഇടയാകും. ഈ പാർട്ടികൾ ശക്തരായതും പൊതുസമൂഹത്തിൽ നിന്നും ഉടനെ ഒന്നും അപ്രത്യക്ഷരാകുവാനുമുള്ള സാധ്യതകൾ ഇല്ലാത്തതു കൊണ്ട് ഇവർ തമ്മിലുള്ള ഐക്യം കേരളത്തിൽ അടുത്ത കാലത്തുണ്ടായ സാമുദായിക വിഭാഗീയത മാറ്റുവാൻ ഉപകരിക്കും അതു പരസ്പരം ഉള്ള ഭയാശങ്കയിൽ നിന്നും പൊതുസമൂഹത്തെ മുക്തമാകുന്നതും ആയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP