1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

വികസന വിരോധികൾ എന്ന ആക്ഷേപം കമ്യൂണിസ്റ്റ് വീക്ഷണത്തിനു കിട്ടുന്ന അംഗീകാരമാണ്; ബദലുണ്ടെന്ന പ്രഖ്യാപനമാണത്; പിണറായി വിജയൻ മുതലാളിത്ത വികസനത്തിന്റെ ബ്രാന്റ് അംബാസിഡറോ? ഡോ. ആസാദ് എഴുതുന്നു

November 06, 2017 | 03:48 PM | Permalinkഡോ. ആസാദ്

നങ്ങളുടെ ജീവിത പുരോഗതിയാണ് വികസനമെങ്കിൽ വികസന വിരോധികൾ എന്നാരെയും വിളിക്കാനാവില്ലെന്ന് കേരളത്തിൽ ഭരണം കയ്യാളുന്ന ഇടതുപക്ഷത്തെ ആരാണ് ഒന്നു പറഞ്ഞു ബോധ്യപ്പെടുത്തുക? ആക്ഷേപ പദം എന്നതിൽക്കവിഞ്ഞ് അതിനൊരു അർത്ഥവുമില്ല. കമ്യൂണിസ്റ്റു പാർട്ടിയെ ഇടിച്ചു താഴ്‌ത്താൻ മുതലാളിത്ത രാഷ്ട്രീയം ഉപയോഗിച്ച പദം സി പി എം നേതാവിന്റെ പദകോശത്തിൽ വിശുദ്ധപ്പെട്ടിരിക്കുന്നു.

വികസനം എന്ന വാക്ക് ഏതർത്ഥത്തിലാണ് വ്യവഹാരത്തിൽ നിലനിൽക്കുന്നത്? പുരോഗതി എന്നു പറഞ്ഞിടത്തല്ലേ ഈ കടന്നുകയറ്റം? പുരോഗതി ജനങ്ങളുടെയും അതുവഴി രാഷ്ട്രത്തിന്റെയും വളർച്ചയാണ്. വികസനമാകട്ടെ മൂലധനത്തിന്റെ അഥവാ മുതലാളിത്തത്തിന്റെ വികാസമാണ്. ഒന്നിന്റെ കേന്ദ്രത്തിൽ ജനതയും രാഷ്ട്രവുമുണ്ടെങ്കിൽ രണ്ടാമത്തേതിൽ മൂലധനവും അധികാരവും മാത്രമേയുള്ളു. പുരോഗതിയുടെ ദർശനം ജനങ്ങളെ ഒന്നിപ്പിക്കുകയും നേട്ടത്തിന്റെ ഗുണഭോക്താക്കളാക്കുകയും ചെയ്യുമ്പോൾ വികസനത്തിന്റെ ദർശനം ജനങ്ങളെ ഇരകളെന്നും ഗുണഭോക്താക്കളെന്നും ഭിന്നിപ്പിക്കുന്നു.

ഇങ്ങനെയെങ്കിൽ വികസനമല്ല പുരോഗതിയാണ് വേണ്ടതെന്ന് ജനാധിപത്യവാദികളും സോഷ്യലിസ്റ്റുകളും പറയേണ്ടതാണ്. പുതിയ ലോകക്രമത്തിൽ അതിനുള്ള തടസ്സങ്ങൾ നീക്കാനാണ് ശ്രമിക്കേണ്ടത്. മുതലാളിത്ത വികസനം ഏതക്രമ മാർഗവും സ്വീകരിക്കും. അതുണ്ടാക്കുന്ന സാമൂഹികാസ്വസഥതകളെ പുരോഗതിയുടെ എതിർപ്പുകളായി കാണാനാവില്ല. നാടിന്റെയും ജനങ്ങളുടെയും പുരോഗതി എന്ന അർത്ഥത്തിൽ വികസനം എന്ന വാക്ക് ഉപയോഗിക്കുന്നവർ ഒരാളെയും വികസന വിരോധി എന്നു വിളിക്കുകയില്ല. എന്നാൽ ജനങ്ങളെ, ഭിന്നിപ്പിക്കുകയും പരസ്പരം പോരടിപ്പിക്കുകയും ഒരു വിഭാഗത്തിന്റെ മാത്രം ഗുണോൽക്കർഷങ്ങൾ കാംഷിക്കുകയും ചെയ്യുന്ന കാഴ്‌ച്ചപ്പാടാണ് വികസനത്തിന്റേതെങ്കിൽ വികസനത്തിന് ശത്രുക്കളും എതിർപ്പുകളുമുണ്ടാവുക സ്വാഭാവികമാണ്. വലതുപക്ഷ രാഷ്ട്രീയത്തിന് ആ വൈരുദ്ധ്യങ്ങളിൽനിന്നു വളമൂറ്റി വളരാനാണ് താൽപ്പര്യം. ഇടതുപക്ഷ രാഷ്ട്രീയത്തിനു പക്ഷെ, ആ വഴി പോകുന്നതിന് എന്തു ന്യായീകരണമുണ്ട്?

മുതലാളിത്ത വികസനത്തിന്റെ മുഖ്യ എതിരാളി തൊഴിലാളി വർഗ രാഷ്ട്രീയവും സോഷ്യലിസ്റ്റ് ദർശനവുമാണ്. വികസന വിരോധികൾ എന്ന ആക്ഷേപം കമ്യൂണിസ്റ്റ് വീക്ഷണത്തിനു കിട്ടുന്ന അംഗീകാരമാണ്. ബദലുണ്ടെന്ന പ്രഖ്യാപനമാണത്. എന്നാൽ ഇവിടെ ഒരിടതുപക്ഷ മുഖ്യമന്ത്രി മുതലാളിത്ത വികസനത്തിന്റെ വിമർശകരെ വെല്ലുവിളിക്കുന്നു. തന്റെയും പാർട്ടിയുടെയും ഇടതുപക്ഷ രാഷ്ട്രീയം ഉരിഞ്ഞെറിയുകയാണ് മുഖ്യമന്ത്രി.

അതേ സമയം മുതലാളിത്ത വികസനത്തിന്റെ വൈകല്യങ്ങൾക്കും അതിക്രമങ്ങൾക്കും എതിരായ പോരാട്ടം നമ്മുടെ സംസ്ഥാനത്തും പുതിയ സാമൂഹിക ഇടതുപക്ഷ രാഷ്ട്രീയത്തിനു വിത്തിട്ടിരിക്കുന്നു. അതിന്റെ ഉണർവ്വുകളെ ഭയന്നു തുടങ്ങിയതിന്റെ ലക്ഷണമാണ് മുതലാളിത്തപക്ഷപാതികൾ വെളിപ്പെടുത്തുന്നത്. തീവ്രവാദികളെന്നും വികസന വിരോധികളെന്നും അധിക്ഷേപിച്ചും നേരിട്ടും സമരോത്സുകമായ സാമൂഹിക ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വളർച്ച തടയാനാണ് നീക്കം. മുതലാളിത്തത്തിന്റെ ജനങ്ങളോടുള്ള യുദ്ധമോണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്.

രാഷ്ട്രീയം കൈമോശംവന്ന ഇടതുപക്ഷം എങ്ങനെ പെരുമാറുമെന്ന് പഠിക്കാൻ പിണറായി സർക്കാറിനെ നിരീക്ഷിച്ചാൽമതി. കയ്യേറ്റം, അഴിമതി, സ്വജന പക്ഷപാതം, ജി എസ് ടി, പൊലീസ് രാജ്, വിലക്കയറ്റം, അന്ധവിശ്വാസം, ആൾദൈവാരാധന എന്നിങ്ങനെ അതിന്റെ കാലുഷ്യം പെരുകുന്നു. ജനങ്ങളെ വേട്ടയാടുന്ന ഒരധികാരി കളം നിറഞ്ഞാടുകയാണ്. നല്ലപോക്കല്ല ഇത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
ഉപയോഗിച്ച സ്വർണം വാങ്ങിയ ശേഷം വേസ്‌റ്റേജ് ആയി കണക്കാക്കി കാണിച്ച് കോടികൾ നികുതി വെട്ടിച്ചു; ബിൽ കൊടുക്കാതെയും സ്‌റ്റോക്കിൽ കാണിക്കാതെയും കോടികൾ തിരിമറി നടത്തി; ആന്ധ്രയിലെ റെയ്ഡിൽ കണക്കിൽ കണ്ടെടുത്തത് 60 ലക്ഷം രൂപയുടെ വിൽപ്പന എങ്കിൽ പണമായി കണ്ടെത്തിയത് നാലു കോടി; ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് വെട്ടിപ്പ് കണ്ടെത്തിയതായി സൂചന; പരസ്യം പോവാതിരിക്കാൻ വാർത്ത മുക്കി മലയാള മാധ്യമങ്ങൾ
തിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോൾ തനിയെ വന്നാൽ മതിയെന്ന് നടൻ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാർത്ത; യുവതി എത്തിയപ്പോൾ ഉണ്ണിമുകുന്ദൻ തിരക്കഥ കേൾക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും; എന്തായാലും മുകളിലത്തേ നിലയിലേക്കു യുവതിയെ കൊണ്ടുപോയി അവിടെ വച്ച്...; ഉണ്ണിമുകുന്ദൻ അത്ര നല്ലവനല്ല? സിനിമയിലെ പുതിയ പീഡന വിവാദത്തിൽ പല്ലിശേരി പറയുന്നത്
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ