ഇതാണെടാ അവതാരക.. ഇവളാണെടാ പുലി!- ബഷീർ വള്ളിക്കുന്ന് എഴുതുന്നു
ബഷീർ വള്ളിക്കുന്ന്
വേറിട്ട പല വാർത്താ അവതാരകരെക്കുറിച്ചും ഈ ബ്ലോഗിൽ മുമ്പ് എഴുതിയിട്ടുണ്ട്. വാർത്താ വായനക്കിടയിൽ പൊട്ടിക്കരഞ്ഞ അവതാരകയും വാർത്ത വായിക്കുന്നതിനിടെ സ്റ്റുഡിയോവിലേക്ക് ഓടിക്കയറിയ മകളെക്കണ്ട് പതറാതെ വാർത്ത തുടർന്ന വായനക്കാരിയുമെല്ലാം അതിലുൾപ്പെടും. പതിനായിരക്കണക്കിന് വാർത്ത അവതാരകർക്കിടയിൽ ഏറെ ശ്രദ്ധേയയായ ഒരു ന്യൂസ് പ്രസന്ററെക്കുറിച്ചാണ് ഈ പോസ്റ്റ്. അബ്ബി മാർട്ടിൻ.
പൊതുവേ സൗന്ദര്യം കൂടുതലുള്ളവർക്ക് ബുദ്ധി കുറയാറുണ്ട്. അമേരിക്കക്കാരാണെങ്കിൽ പറയുകയും വേണ്ട. ഇവിടെ ബുദ്ധിയും സൗന്ദര്യവും നിരീക്ഷണ പാടവവും കട്ടക്ക് കട്ടക്ക് നിൽക്കുന്ന ഒരു മാദ്ധ്യമ പ്രവർത്തക. അതും ഒരമേരിക്കക്കാരി. കോർപറേറ്റ് മാദ്ധ്യമങ്ങളുടെ കൃത്യമായ അജണ്ടകൾക്കപ്പുറത്തേക്ക് വാർത്തയുടെ നേരിനേയും നെറിയേയും ഇഴകീറി അടർത്തിയെടുത്ത് പ്രേക്ഷകന് സമർപ്പിക്കാനുള്ള അനിതര സാധാരണമായ കഴിവുള്ള മാദ്ധ്യമ ലോകത്തെ വേറിട്ട ശബ്ദം..
ഗസ്സയിലെ ഇസ്രാഈൽ അതിക്രമങ്ങളെക്കുറിച്ചും അമേരിക്കയുടേയും അമേരിക്കൻ മാദ്ധ്യമങ്ങളുടെയും ഇരട്ടത്താപ്പിനെക്കുറിച്ചും കഴിഞ്ഞ ദിവസം വിശകലനം ചെയ്യുന്നതിനിടെയാണ് സ്ക്രീനിൽ തെളിഞ്ഞ വെടിയേറ്റ് കിടക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കി വികാരപരവശയായ അബ്ബി പ്രതികരണത്തിന്റെ പൊട്ടിത്തെറി നടത്തി ക്യാമറ ആംഗിളിൽ നിന്ന് തെന്നി പുറത്തേക്ക് പോയത്. ഈ പ്രതികരണം എല്ലാ അർത്ഥത്തിലും 'വൈറലായി' എന്ന് പറയാം. ലക്ഷക്കിനാളുകൾ ട്വീറ്റ് ചെയ്തും ഷെയർ ചെയ്തും ഈ തത്സമയ പ്രതികരണത്തെ സോഷ്യൽ മീഡിയയിലും ചർച്ചാ വേദികളിലും ജ്വലിപ്പിച്ചു നിർത്തി. വിവിധ ഭാഷകളിലേക്ക് അബ്ബിയുടെ വാക്കുകൾ തർജമ ചെയ്യപ്പെട്ടു. ഫലസ്തീനിലും അറേബ്യൻ നാടുകളിലും അബ്ബിയുടെ 'ബ്രേക്കിങ് ദ സെറ്റിന്' ആരാധകരേറി. അബ്ബിയുടെ പ്രതികരണം കണ്ട ശേഷം ബാക്കി പറയാം.
ഫലസ്തീൻ ഇസ്രാഈൽ പ്രശ്നത്തെക്കുറിച്ചോ അതിപ്പോൾ എത്തിപ്പെട്ടിരിക്കുന്ന ദുരന്ത ചിത്രങ്ങളെക്കുറിച്ചോ ഈ പോസ്റ്റിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. (അത്തരം ചർച്ചകൾ മുമ്പ് പല തവണ ഈ ബ്ലോഗിൽ നടത്തിയിട്ടുണ്ട്). മറിച്ച് കോർപറേറ്റ് മാദ്ധ്യമങ്ങളുടെ അജണ്ടകൾ കൃത്യമായി നടപ്പിലാക്കുന്ന ഒരേ തൂവൽ പക്ഷികൾക്കിടയിൽ നിന്ന് വേറിട്ട് പറക്കുന്ന ചില പക്ഷികളെക്കാണുമ്പോഴുള്ള സന്തോഷം പങ്ക് വെക്കുക മാത്രമാണ്. അബ്ബി മാർട്ടിൻ മാദ്ധ്യമ പോകത്ത് ഒരു പുതുമുഖമല്ല. ബി ബി സി കഴിഞ്ഞാൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ പ്രേക്ഷരുള്ള വിദേശ ചാനലായ ആർ ടി അമേരിക്കയുടെ താരപരിവേശമുള്ള അവതാരകയാണവർ. ഏതാണ്ട് രണ്ട് വർഷത്തോളമായി വേറിട്ട വാർത്താ വിശകലനങ്ങളുമായി അമേരിക്കൻ പ്രേക്ഷകരുടെ ഇടയിൽ ദിവസവും അബ്ബി മാർട്ടിൻ എത്തുന്നുണ്ട്. കോർപറേറ്റ് മാദ്ധ്യമങ്ങളുടെ മനുഷ്യ വിരുദ്ധ നിലപാടുകൾക്കെതിരെ സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി Media Roots എന്ന പേരിൽ സിറ്റിസൺ ജേർണലിസ്റ്റുകൾക്കായി ഒരു സമാന്തര മീഡിയ പ്രോജക്റ്റും അവരുടെ കീഴിൽ നടക്കുന്നുണ്ട്.
2012 സെപ്റ്റംബറിൽ 'ബ്രേക്കിങ് ദ സെറ്റ്' ആരംഭിക്കുമ്പോൾ അതിന്റെ ആദ്യ പ്രോമോയായി പുറത്തിറങ്ങിയ ഫൂട്ടേജ് സി എൻ എൻ ട്യൂൺ ചെയ്ത ഒരു ടെലിവിഷൻ സെറ്റ് ഒരു ഹാമർ ഉപയോഗിച്ച് അബ്ബി മാർട്ടിൻ അടിച്ചു പൊളിക്കുന്നതാണ്. ഈ ഒരൊറ്റ ഫൂട്ടേജിൽ ആ വാർത്താ വിശകലന പരിപാടിയുടെ എല്ലാം അടങ്ങിയിട്ടുണ്ട്. അമേരിക്കൻ കോർപറേറ്റ് മാദ്ധ്യമങ്ങളും അവരുടെ തന്നെ ന്യൂസ് ഏജൻസികളും വിളമ്പുന്ന രസായനം സ്ഥിരമായി കുടിക്കുന്നവർക്ക് ഉണ്ടാകാവുന്ന രോഗത്തെ അതിവിദ്ഗമായി ചികിത്സിക്കുന്ന കുറിപ്പടിയാണ് അബ്ബിയുടെ 'ബ്രേക്കിങ് ദ സെറ്റ്'. വാർത്താ വിമർശനം, ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസം എന്നൊക്കെപ്പറഞ്ഞാൽ എന്താണെന്നറിയാത്ത മാദ്ധ്യമ പ്രവർത്തകർക്ക് 'ബ്രേക്കിങ് ദ സെറ്റി'ന്റെ ഒന്നോ രണ്ടോ എപ്പിസോഡുകൾ കണ്ടാൽ അവയെക്കുറിച്ചൊക്കെ ഏതാണ്ടൊരു ധാരണ കിട്ടും.
ലോകത്തെ ഏറ്റവും ജന സാന്ദ്രത കൂടിയ പ്രദേശമാണ് ഗസ്സ. നാല്പത്തിയൊന്ന് കിലോമീറ്റർ നീളത്തിൽ ആറു മുതൽ പന്ത്രണ്ട് കിലോമീറ്റർ മാത്രം വരെ വീതിയിൽ മെഡിറ്ററേനിയൻ തീരത്തെ ഈ കൊച്ചു തുരുത്തിൽ ജീവിക്കുന്നത് പതിനെട്ട് ലക്ഷത്തോളം മനുഷ്യരാണ്. ഒരു കൊച്ചു ബോംബ് എവിടെ വീണാൽ പോലും നിരവധി പേർ മരണമടയും വിധം ശ്വാസം മുട്ടി ജീവിക്കുന്ന ജനസാന്ദ്രത. അവിടെയാണ് അബ്ബി മാർട്ടിൻ പറയുന്ന പോലെ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ പോലും ഇസ്രാഈൽ പ്രയോഗിക്കുന്നത്. വാൾ സ്ട്രീറ്റ് ജേർണൽ, ലോസ് ആഞ്ചൽസ് ടൈംസ്, ന്യൂ യോർക്ക് ടൈംസ് എന്നിവയുടെ ഇസ്രാഈൽ പക്ഷപാതിത്വത്തിന്റെ തലക്കെട്ടുകളിലൂടെ കടന്നു പോകുന്ന അബ്ബി യു എസ് ഭരണകൂടത്തിന്റെ സ്റ്റെനോഗ്രാഫർമാരായി മാദ്ധ്യമങ്ങൾ മാറുന്നതിന്റെ ദുരന്തമാണ് വിവരിക്കുന്നത്.
ഗസ്സയിലെ ജനസാന്ദ്രമായ കെട്ടിടങ്ങൾക്ക് മുകളിൽ ഇസ്രാഈലി ബോംബറുകൾ അഗ്നിവർഷം ചൊറിയുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് 'എക്സ്ചേഞ്ച് ഓഫ് ഫയർ' എന്ന സുതാര്യ ലേബലിൽ വില്പനക്കെത്തുന്നത്. ഗസ്സയിൽ നിന്നും നിരന്തരം റോക്കറ്റുകൾ വിട്ടാൽ തിരിച്ചാക്രമിക്കുകയല്ലാതെ ഇസ്രാഈലിനു മറ്റെന്ത് വഴിയെന്ന് ചോദിക്കുന്ന വൈറ്റ് ഹൗസ് ഭാഷ്യങ്ങളുടെ ('റെസ്പോൺസിബിൾ' ഡിഫൻസ്) പെരുമ്പറ മുഴക്കുന്ന സാമ്രാജ്യത്വ മാദ്ധ്യമങ്ങൾക്ക് പോലും ഗസ്സയിൽ നിന്നുള്ള റോക്കറ്റുകൾ വിതച്ച ദുരന്തങ്ങളുടെ ദൃശ്യങ്ങൾ കാണിക്കാനില്ല!. ഫലസ്തീനികൾക്ക് മുന്നിൽ രണ്ടേ രണ്ട് വഴികളാണ് ബാക്കിയുള്ളത് എന്ന് അബ്ബി പറയുന്നു. ഒന്നുകിൽ സമ്പൂർണമായി കീഴടങ്ങുക, അതല്ലെങ്കിൽ നീതി നിഷേധത്തെ പ്രതിരോധിക്കുക. അതാണിപ്പോൾ അവർ നടത്തിക്കൊണ്ടിരിക്കുന്നത്. അധിനിവേശ ശക്തികളുടെ 'ഇറെസ്പോൺസിബിളിറ്റികൾ' തിരിച്ചറിയാൻ ഇനിയും എത്ര പേർ മരിച്ചു വീഴണം എന്ന് ചോദിച്ചാണ് അബ്ബി ക്യാമറക്ക് പുറത്തേക്ക് നടന്നത്.
വാഷിങ്ങ്ടണിൽ ഒബാമയുടെ മൂക്കിന് താഴെ ഇരുന്നു കൊണ്ടാണ് അബ്ബി മാർട്ടിൻ സാമ്രാജ്യത്വ നിലപാടുകളുടെ തൊലിയുരിയുന്നത്. ആരോപണങ്ങളിലും കേസുകളിലും കുടുക്കി തന്നെ നിശ്ശബ്ദയാക്കാനുള്ള ശ്രമങ്ങളെ നിരന്തരം അതിജീവിച്ചു കൊണ്ടാണ് അവർ മുന്നോട്ട് പോകുന്നത്. റഷ്യൻ ചാനലിൽ ഇരുന്നു കൊണ്ട് തന്നെ റഷ്യൻ സർക്കാരിന്റെ അധിനിവേശ നയങ്ങളെ ശക്തമായി വിമർശിക്കാനും അവർ തന്റേടം കാണിച്ചിട്ടുണ്ട്. ബുദ്ധിയും ചിന്തയും കോർപറേറ്റുകൾക്ക് പണയം വച്ചിട്ടില്ലാത്ത അബ്ബിയെപ്പോലുള്ള മാദ്ധ്യമ പ്രവർത്തകരാണ് ലോകത്തെങ്ങുമുള്ള അധിനിവേശ വിരുദ്ധ ചലനങ്ങൾക്ക് ഊർജ്വം പകരുന്നത്. പത്ര മുതലാളിമാരുടെ വാലാട്ടികളാകാതെ നിലപാടുകൾ സധൈര്യം തുറന്ന് പറയാനുള്ള ചങ്കൂറ്റം മാദ്ധ്യമ പ്രവർത്തകർ കാണിക്കുമെങ്കിൽ അവരുടെ വേറിട്ട ശബ്ദം കേൾക്കാൻ പ്രേക്ഷകരും വായനക്കാരും ഉണ്ടാകുമെന്നും അവർക്ക് അവസരമൊരുക്കാൻ സമാന്തര മാദ്ധ്യമങ്ങൾ വളർന്നു വരുമെന്നും നമ്മെ ഓർമപ്പെടുത്തുക കൂടിയാണ് അബ്ബി മാർട്ടിൻ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒട്ടും സംശയിക്കാതെ നമുക്ക് പറയാൻ പറ്റും. ഇതാണെടാ ജേർണലിസ്റ്റ്.. ഇങ്ങനെയാവണമെടാ ജേർണലിസ്റ്റ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്