മോദി പ്രധാനമന്ത്രിയായാൽ - ബി.ആർ.പി. ഭാസ്കർ എഴുതുന്നു
നരേന്ദ്ര മോദി പ്രധാനമന്ത്രിയാകാനുള്ള സാധ്യതയില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഈ ലേഖകൻ. ഒരുപക്ഷെ അത് ആഗ്രഹചിന്തയാകാം. ആ സാധ്യത ഏതായാലും പൂർണ്ണമായി തള്ളിക്കളയാനാകില്ല. കഴിഞ്ഞ പതിനഞ്ചു കൊല്ലക്കാലത്ത് രണ്ട് മുന്നണികളാണ് കേന്ദ്രം ഭരിച്ചിട്ടുള്ളത്. ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള നാഷനൽ ഡമോക്രാറ്റിക് അലയൻസ് (എൻ.ഡി.എ) 1998 മുതൽ 2004 വരെ ഭരിച്ചു. പിന്നീട് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയൻസ് (യു.പി.എ) വന്നു. പത്തു കൊല്ലം തുടർച്ചയായി അധികാരത്തിലിരുന്ന് നിരവധി അഴിമതി ആരോപണങ്ങൾ വിളിച്ചുവരുത്തിയ മുന്നണിയെന്ന നിലയിലാണ് യു.പി.എ 2014ൽ തെരഞ്ഞെടുപ്പ് നേരിടാൻ പോകുന്നത്. കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകൾ സൂചിപ്പിക്കുന്നത്. ആ നിലയ്ക്ക് തങ്ങൾക്ക് വീണ്ടും അവസരം ലഭിക്കുമെന്ന പ്രതീക്ഷ വച്ചുപിലർത്തുന്ന ബിജെപി. മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഗുജറാത്തിൽ തുടർച്ചയായി മുന്നു തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ച നേതാവെന്ന നിലയിൽ മോദി അജയ്യനാണെന്ന ധാരണയിലാണ് ബിജെപി.യുടെ പിന്നിലെ ശക്തിസ്രോതസായ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) സമ്മർദ്ദം ചെലുത്തി അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിപ്പിച്ചത്.
മുഖ്യമന്ത്രിയെന്ന നിലയിലുള്ള മോദിയുടെ പ്രവർത്തനം പരിശോധിച്ചാൽ പ്രധാനമന്ത്രിപദം ലഭിച്ചാൽ അദ്ദേഹം എന്തു ചെയ്യുമെന്നതു സംബന്ധിച്ച ചില സൂചനകൾ ലഭിക്കും. കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ബിജെപി. സർക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയരുകയും ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി തോൽക്കുകയും ചെയ്തപ്പോൾ 2003ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പുതിയ മുഖ്യമന്ത്രി വേണമെന്ന് പാർട്ടിയുടെ കേന്ദ്ര നേതൃത്വം തീരുമാനിച്ചു. അങ്ങനെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനത്തിലേർപ്പെട്ടിരുന്ന നരേന്ദ്രമോദി 2001ൽ ഗുജറാത്തിൽ മുഖ്യമന്ത്രിയായി. അടൽ ബിഹാരി വാജ്പേയ് ആണ് അന്ന് പ്രധാനമന്ത്രി. സഖ്യകക്ഷികൾ പിന്തുണയ്ക്കാത്തതുകൊണ്ട് സംഘ പരിവാർ കർസേവകർ പൊളിച്ച അയോദ്ധ്യയിലെ ബാബ്രി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം നിർമ്മിക്കാനുള്ള ബിജെപിയുടേ പദ്ധതി എൻ.ഡി.എ. സർക്കാരിന്റെ അജണ്ടയിലുണ്ടായിരുന്നില്ല. എന്നാൽ അയോദ്ധ്യാ പ്രശ്നം സജീവമായി നിലനിർത്താൻ പരിവാർ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും അതിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും കർസേവകരെ അയക്കുകയും ചെയ്തുകൊണ്ടിരുന്നു. അയോദ്ധ്യയിൽ നിന്ന് മടങ്ങുന്ന ഏതാനും കർസേവകർ ഉൾപ്പെടെ 58 പേർ (അവരിൽ 25 പേർ സ്ത്രീകളും 15 പേർ കുട്ടികളുമായിരുന്നു) 2002 ഫെബ്രുവരി 27ന് ഗോധ്ര റയിൽവേ സ്റ്റേഷനിൽ വച്ച് ഒരു കോച്ചിന് തീപിടിച്ചു മരിച്ചു. വണ്ടി സ്റ്റേഷനിൽ നിന്നപ്പോൾ കർസേവകരും പ്ലാറ്റ്ഫോമിലെ കച്ചവടക്കാരും തമ്മിൽ വഴക്കുണ്ടായെന്നും വണ്ടി നീങ്ങിയപ്പോൾ ആരൊ ചങ്ങല വലിച്ച് നിർത്തിയശേഷം കോച്ചിന് തീയിടുകയായിരുന്നെ്നും പറയപ്പെടുന്നു. വിഭജനകാലം മുതൽ ഇടയ്ക്കിടയ്ക്ക് വർഗ്ഗീയ ലഹള നടന്നിട്ടുള്ള സ്ഥലമാണ് ഗോധ്ര. രണ്ടായിരത്തോളം മുസ്ലിംകളടങ്ങുന്ന ആൾകൂട്ടം വണ്ടി ആക്രമിക്കുകയായിരുന്നെ്ന് പൊലീസ് പറഞ്ഞു. മോദി ഒരുപടി കൂടി മുന്നോട്ടുപോയി പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയുള്ള തീവ്രവാദികളാണ് അക്രമം നടത്തിയതെന്ന് പ്രഖ്യാപിച്ചു.
അടുത്ത ദിവസം വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ഹർത്താൽ നടക്കുമ്പോൾ സംസ്ഥാനത്ത് മുസ്ലിംകൾക്കെതിരെ വ്യാപകമായി അക്രമം നടന്നു. അഹമ്മദാബാദ്, വഡോദര എന്നീ വൻനഗരങ്ങളുൾപ്പെടെ പലയിടങ്ങളിലും ഒരേസമയം അക്രമം പൊട്ടിപ്പുറപ്പെട്ടതും പട്ടണങ്ങളിൽ മദ്ധ്യവർഗ്ഗത്തിൽ പെട്ടവരും ഗ്രാമങ്ങളിൽ ദലിതരുമൊക്കെ അതിൽ പങ്കാളികളായതും അതിന്റെ പിന്നിൽ മുൻകൂട്ടിയുള്ള തയ്യാറെടുപ്പുണ്ടായിരുന്നെ്ന് സൂചിപ്പിക്കുന്നു. ഒളിക്യാമറ ഉപയോഗിച്ച് ടെഹൽക പിൽക്കാലത്ത് നടത്തിയ അനേ്വഷണത്തിൽ ഇത് തെളിയിക്കപ്പെട്ടു. അക്രമം നടക്കുമ്പോൾ പൊലീസ് നിഷ്ക്രിയമായിരുന്നു. ഹിന്ദുക്കൾക്ക് വികാരം പ്രകടിപ്പിക്കാൻ അവസരം നൽകണമെന്ന് മോദി നിർദ്ദേശിച്ചിരുന്നതായി ചില ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്മാർ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. വർഗ്ഗീയ ലഹളകൾ അമർച്ച ചെയ്യുന്നതിൽ പൊലീസ് ശുഷ്കാന്തി കാട്ടാതിരുന്ന ധാരാളം സംഭവങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ട്. എന്നാൽ ഒരു വിഭാഗത്തിന് പ്രതികാരം ചെയ്യാൻ അവസരം നൽകാൻ മറ്റൊരു മുഖ്യമന്ത്രിയും പൊലീസിനോട് ആവശ്യപ്പെട്ട ചരിത്രമില്ല. സംസ്ഥാന സർക്കാരിന്റെ കണക്കനുസരിച്ച് അക്രമസംഭവങ്ങളിൽ 790 മുസ്ലിംകളും 254 ഹിന്ദുക്കളുമാണ് കൊല്ലപ്പെട്ടത്. എന്നാൽ മുസ്ലിംകൾക്കെതിരായ വംശഹത്യാശ്രമമായാണ് അനെ#ൗദ്യോഗിക അനേ്വഷണ സംഘങ്ങൾ അവയെ വിലയിരുത്തിയിട്ടുള്ളത്.
ഗോധ്രാ സംഭവം സംബന്ധിച്ച് 54 മുസ്ലിംകൾക്കെതിരെ പോട്ട വകുപ്പുകൾ കൂടി ചേർത്ത് കേസെടുത്ത ഗുജറാത്ത് സർക്കാർ ഹിന്ദു അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിൽ അതേ ഉത്സാഹം കാട്ടിയില്ല. മനുഷ്യാവകാശ പ്രവർത്തകയായ ടീസ്റ്റാ സെതൽവാദിന്റെ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി സുപ്രീം കോടതി ഒരു പ്രത്യേക അനേ്വഷണ സംഘത്തെ നിയോഗിച്ചപ്പോൾ മോദി മന്ത്രിസഭയിൽ അംഗമായിരുന്ന മായാ കോഡ്നാനി, ബജ്രംഗ് ദൽ നേതാവ് ബാബു ബജ്രംഗി തുടങ്ങിയ ഉന്നതർ കുടുങ്ങി. മുഖ്യമന്ത്രി പൊലീസിനെ നിർവീര്യമാക്കിയതിനെ നിസ്സഹായനായി നോക്കിനിൽക്കേണ്ടി വന്ന അന്നത്തെ ഇന്റലിജൻസ് അഡിഷനൽ ഡി.ജി.പി ആർ. ബി ശ്രീകുമാറിന്റെ സഹകരണം ടീസ്റ്റാ സെതൽവാദിന്റെ നിയമ പോരാട്ടത്തിൽ നിർണ്ണായകമായി. സംസ്ഥാന സർക്കാർ നിയമിച്ച നാനാവതി കമ്മിഷനും സുപ്രീം കോടതിക്കും നൽകിയ സത്യവാങ്മൂലങ്ങളിൽ മോദി പൊലീസിന് കൊടുത്ത നിർദ്ദേശത്തെ കുറിച്ച് ശ്രീകുമാർ പരാമർശിച്ചിരുന്നു.
അക്രമത്തിനു കുടപിടിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയർന്നു. എന്നാൽ 2003ൽ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തേയാക്കി വർഗ്ഗീയ ചേരിതിരിവിൽ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാനാണ് മോദി തീരുമാനിച്ചത്. കലാപം കഴിഞ്ഞ് ആറാഴ്ച തികയും മുമ്പെ അദ്ദേഹം തെരഞ്ഞെടുപ്പ് നേരത്തേ നടത്തുമെന്ന് പ്രഖ്യാപിച്ചു. ബിജെപി. കേന്ദ്ര നേതൃത്വം അനുമതി വൈകിപ്പിച്ചു. പക്ഷെ മോദി 'ഗുജറാത്ത് ഗെ#ൗരവ് (അഭിമാന) യാത്ര'യോടെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. തുടർന്ന് ജൂലൈയിൽ തെരഞ്ഞെടുപ്പിന് കളമൊരുക്കാനായി നിയമസഭ പിരിച്ചുവിടുകയും ചെയ്തു. കലുഷിതമായ അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മിഷൻ തയ്യാറായില്ല. പക്ഷെ ആറു മാസത്തിനുള്ളിൽ പുതിയ നിയമസഭ ഉണ്ടാകേണ്ടതുകൊണ്ട് വർഷാവസാനം വരെ മാത്രമെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനായുള്ളു. മോദിയുടെ കണക്കുകൂട്ടൽ തെറ്റിയില്ല. പോൾ ചെയ്ത വോട്ടിന്റെ 49.85 ശതമാനം നേടിക്കൊണ്ട് നിയമസഭയിലെ 182 സീറ്റുകളിൽ 127 എണ്ണം പിടിച്ചെടുക്കാൻ ബിജെപിക്കായി.
ഏതാനും ദിവസങ്ങൾക്കു മുമ്പ് ഉത്തർ പ്രദേശിലെ മുസഫർനഗർ ജില്ലയിൽ നടന്ന വർഗ്ഗീയ കലാപത്തിൽ ആ ചരിത്രം ആവർത്തിക്കുന്നതിന്റെ സൂചനകളുണ്ട്. ലോക് സഭയിൽ ഏറ്റവുമധികം (80) സീറ്റുകളുള്ള സംസ്ഥാനമാണ് യു.പി. കോൺഗ്രസ് ക്ഷയിച്ചപ്പോൾ ബിജെപിക്ക് അവിടെ ഉയരാനും അധികാരം നേടാനും കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് അതിന്റെ ശക്തിയും ക്ഷയിക്കുകയും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയും മുലായം സിങ് യാദവിന്റെ സമാജ്വാദി പാർട്ടിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലേറുകയും ചെയ്തു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ അവിടെ വിവിധ പാർട്ടികൾക്ക് കിട്ടിയ സീറ്റുകൾ ഇങ്ങനെയാണ്: എസ്.പി 23, കോൺഗ്രസ് 21, ബി.എസ്.പി. 20, ബിജെപി. 10, രാഷ്ട്രീയ ലോക് ദൾ 5, സ്വതന്ത്രൻ ഒന്ന്. ഇതിൽ ബിജെപി. ഒഴികെയുള്ള കക്ഷികൾ ഇപ്പോൾ യു.പി.എ സർക്കാരിനെ പിന്തുണക്കുകയാണ്. എന്നാൽ അവരെല്ലാം തെരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കുന്നവരല്ല. ദേശീയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ബിജെപി മോദിക്കു നൽകിയപ്പോൾ തന്നെ അദ്ദേഹം യു.പിയെ പാർട്ടിക്ക് കൂടുതൽ സീറ്റുകൾ നേടാൻ കഴിയുന്ന സംസ്ഥാനമായി കണ്ടുകൊണ്ട് തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് ചുക്കാൻ പിടിക്കാൻ തന്റെ വിശ്വസ്ഥനും ഗുജറാത്തിലെ മുൻ ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ അങ്ങോട്ടയച്ചു. സോറബുദ്ദീൻ ഷേഖിന്റെ വ്യാജ ഏറ്റുമുട്ടൽ കൊല സംബന്ധിച്ച കേസിൽ ഏതാനും ഉയർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്മാർക്കൊപ്പം സി.ബി.ഐ. പ്രതിയാക്കിയതിനെ തുടർന്ന് ഷായ്ക്ക് മോദി മന്ത്രിസഭയിൽ നിന്ന് രാജി വെക്കേണ്ടി വന്നു. ഗുജറാത്തിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോടതി ജാമ്യം നൽകിയതിനെ തുടർന്ന് മുംബൈയിൽ കഴിയുമ്പോഴാണ് മോദി ഷായെ യു.പി. ദെ#ൗത്യം ഏല്പിച്ചത്. ഗുജറാത്തിലെന്നപോലെ യു.പി.യിലും വർഗ്ഗീയ ധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കാനാകുമെന്ന് അവർ കണക്കുകൂട്ടുന്നുണ്ടാകണം.
മോദിയെ ഗുജറാത്തിനെ വികസനത്തിന്റെ പാതയിലേക്ക് നയിച്ച ഭരണാധികാരിയായി ചിത്രീകരിച്ചുകൊണ്ട് വംശഹത്യയുടെ പാപഭാരം മറയ്ക്കാനാകുമെന്ന് ബിജെപി. കരുതുന്നു. എന്നാൽ മോദി ജനിക്കുന്നതിനു മുമ്പു തന്നെ വ്യാവസായിക മുന്നേറ്റം തുടങ്ങിയ പ്രദേശമാണ് ഗുജറാത്ത് എന്നതാണ് വാസ്തവം. തദ്ദേശീയരായ സംരഭകർ നിരവധി തുണി മില്ലുകൾ സ്ഥാപിച്ചതിന്റെ ഫലമായി കൊളോണിയൽ കാലത്തു തന്നെ അഹമ്മദാബാദ് ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്ന പേര് നേടിയിരുന്നു. ആദ്യ മിൽ സ്ഥാപിക്കപ്പെട്ടത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. അന്ന് അഹമ്മദാബാദിൽ റയിൽവേ പാത എത്തിയിരുന്നില്ല. മില്ലിനായി ഇറക്കുമതി ചെയ്ത യന്ത്രങ്ങൾ കാംബേ തീരത്തിറക്കി തറയിലൂടെ വലിച്ചാണ് അവിടെ എത്തിച്ചത്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം പൊതുമേഖലയും സ്വകാര്യമേഖലയും എണ്ണ ഉത്പാദനം, എണ്ണശുദ്ധീകരണം, രാസവളനിർമ്മാണം എന്നിങ്ങനെ പല പ്രവർത്തനങ്ങൾ അവിടെ തുടങ്ങി. മോദിക്ക് വൻതോതിൽ വിദേശ നിക്ഷേപം ആകർഷിക്കാനാകുന്നെ്ന ധാരണ ബിജെപി പരത്തിയിട്ടുണ്ട്. സമൂഹ്യപ്രവർത്തകയായ ശബ്നം ഹാഷ്മി മോദിയുടെ വികസനം സംബന്ധിച്ച അവകാശവാദങ്ങളെ ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഈയിടെ പൊളിച്ചുകാട്ടുകയുണ്ടായി. റിസർവ് ബാങ്ക് കണക്കുകളനുസരിച്ച് വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ ഗുജറാത്ത് അഞ്ചാം സ്ഥാനത്തു മാത്രമാണ്. പത്തു കൊല്ലക്കാലത്ത് ഗുജറാത്തിൽ 60,000 ചെറുകിട വ്യവസായങ്ങൾ അടച്ചു പൂട്ടപ്പെട്ടതായി സംസ്ഥാന സർക്കാർ 201112ൽ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിച്ചെന്നതാണ് മോദിയുടെ ഒരു വലിയ നേട്ടമായി ചൂണ്ടികാണിക്കപ്പെടുന്നത്. ഗുജറാത്ത് കൃഷി വകുപ്പിന്റെ റിപ്പോർട്ടനുസരിച്ച് 2011 മാർച്ചിൽ കാർഷികാവശ്യങ്ങൾക്ക് വൈദ്യുതി ആവശ്യപ്പെട്ടുകൊണ്ടുള്ള നാലര ലക്ഷത്തിലധികം അപേക്ഷകൾ തീർപ്പാകാതെ കിടക്കുകയായിരുന്നു. പഞ്ചാബിലെ ഹരിത വിപ്ലവം സാദ്ധ്യമാക്കിയ ഭക്രാ നങ്കൽ പദ്ധതിക്കു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ജലസേചന പദ്ധതി പ്രധാനമായും ഗുജറാത്തിന്റെ താല്പര്യം മുൻനിർത്തി ഏറ്റെടുത്ത നർമ്മദാ പദ്ധതിയാണ്. പക്ഷെ കാർഷിക വളർച്ചയിൽ ഗുജറാത്തിന് എട്ടാം സ്ഥാനമേയുള്ളൂ. കാർഷിക വളർച്ചാ നിരക്ക് മൂന്ന ശതമാനത്തിനു താഴെയാണ്. കേന്ദ്ര ആസൂത്രണ കമ്മിഷന്റെ ഇക്കൊല്ലത്തെ റിപ്പോർട്ടനുസരിച്ച് സംസ്ഥാനത്തെ അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികളിൽ 44.6 ശതമാനത്തിന് പോഷകാഹാരം കിട്ടുന്നില്ല. ആരോഗ്യ സംരക്ഷണത്തിന് 199095 കാലത്ത് സംസ്ഥാന ബജറ്റിന്റെ 4.25 ശതമാനം ചെലവാക്കിയിരുന്നിടത്ത് മോദി വന്നശേഷം, 200510ൽ, ചെലവാക്കിയത് 0.77 ശതമാനം മാത്രമാണെന്ന് മറ്റൊരു കേന്ദ്ര സർക്കാർ റിപ്പോർട്ട് പറയുന്നു. ഈ കണക്കുകൾ ബിജെപി. പൊക്കിപ്പിടിക്കുന്ന വികസന മാതൃകയുടെ യഥാർത്ഥരൂപം വെളിപ്പെടുത്തുന്നു. പക്ഷെ വ്യവസായ പ്രമുഖർക്ക് മോദി പ്രിയങ്കരനാണ്. അതിന്റെ കാരണം അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അദ്ദേഹം സദാ തയ്യാറാണെന്നതാണ്. ഭൂമി നഷ്ടപ്പെട്ട ജനങ്ങളുടെ എതിർപ്പു മൂലം പശ്ചിമ ബംഗാളിലെ കാർ ഫാക്ടറി ഉപേക്ഷിക്കാൻ ടാറ്റാ നിർബന്ധിതനായപ്പോൾ മോദി അദ്ദേഹത്തെ ഗുജറാത്തിലേക്ക് ക്ഷണിക്കുകയും എല്ലാ എതിർപ്പുകളും അവഗണിച്ചുകൊണ്ട് ഭൂമി നൽകുകയും ചെയ്തു.
കരിനിയമങ്ങളെ ആശ്രയിക്കുന്ന ഭരണാധികാരിയാണ് മോദി. ഗോധ്ര സംഭവത്തിനുശേഷം മുസ്ലിംകൾക്കെതിരായ ഭീകരവാദ ആരോപണം ശക്തിപ്പെടുത്താൻ ഗുജറാത്ത് സർക്കാർ 286 പേർക്കെതിരെ 'പോട്ടന' ചുമത്തി കേസെടുത്തിരുന്നു. പൊതുസമൂഹത്തിന്റെ എതിർപ്പ് മാനിച്ച് കേന്ദ്രം ആ നിയമം റദ്ദാക്കിയപ്പോൾ മോദി കൂടുതൽ കർക്കശമായ വകുപ്പുകളുള്ള ഗുജറാത്ത് കൺട്രോൾ ഓഫ് ഓർഗനൈനസെഡ് ക്രെ#െ#ം ആക്ട് രൂപകല്പന ചെയ്തു. നിയമസഭ പാസാക്കിയ നിയമത്തിൽ രാഷ്ട്രപതി ചില മാറ്റങ്ങൾ നിർദ്ദേശിച്ചു. എന്നാൽ മാറ്റങ്ങൾ വരുത്താതെ നിയമസഭ അത് വീണ്ടും പാസാക്കി അയച്ചുകൊടുത്തു. ഈ സാഹചര്യത്തിൽ മോദി പ്രധാനമന്ത്രിയായാൽ കേന്ദ്രത്തിൽ നിന്ന് പുതിയ കരിനിയമങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
ആർ.എസ്.എസ് സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായാണല്ലൊ ബിജെപി. മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയത്. ആദ്യം ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും ചരടുകൾ പിന്നിൽ നിന്ന് വലിച്ചിരുന്ന ആ സംഘടനക്ക് മോദിപദ്ധതി നടപ്പിലാക്കാൻ ഒന്നിലധികം തവണ തിരശ്ശീലക്കു മുന്നിലേക്ക് വരേണ്ടിവന്നു. മോദിയുടെ കീഴിൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി കാണാനാഗ്രഹിക്കുന്ന ആ സംഘടനയുടേ സ്വാധീനം തീർച്ചയായും വർദ്ധിക്കും.
കഴിഞ്ഞ പതിനഞ്ചു വർഷക്കാലത്ത് തുടർച്ചയായി ക്ഷയിച്ചുകൊണ്ടിരിക്കുന്ന കക്ഷിയാണ് ബിജെപി. അത് 182 സീറ്റുകളോടെ ആദ്യമായി കോൺഗ്രസിനെ പിന്തള്ളി ലോക് സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായതും അധികാരം നേടിയതും 1998ലാണ്. അക്കൊല്ലത്തെ തെരഞ്ഞെടുപ്പിൽ അതിനു 25.59 ശതമാനം വോട്ടാണ് കിട്ടിയത്. കോൺഗ്രസിന് കൂടുതൽ വോട്ടു (25.82 ശതമാനം) ലഭിച്ചെങ്കിലും 141 സീറ്റുകളെ കിട്ടിയുള്ളു. എൻ.ഡി.എ. സർക്കാർ നിലംപതിച്ചതിനെ തുടർന്ന് 1999ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നപ്പോൾ വോട്ടുവിഹിതം 23.75 ശതമാനമായി കുറഞ്ഞെങ്കിലും ബിജെപിക്ക് ലോക് സഭയിലെ അംഗബലം നിലനിർത്താനായി. കോൺഗ്രസിന്റെ വോട്ടുവിഹിതം 28.30 ശതമാനമായി വർദ്ധിച്ചെങ്കിലും സീറ്റുകൾ 114 ആയി കുറയുകയാണുണ്ടായത്. ചുരുക്കത്തിൽ തെരഞ്ഞെടുപ്പു സമ്പ്രദായത്തിലെ വൈകൃതമാണ് 1998ലും 1999ലും ബിജെപിയെ അധികാരത്തിലേറാൻ സഹായിച്ചത്. കൂടുതൽ ക്ഷയിച്ചതിനാൽ വൈകൃതത്തിന്റെ ഗുണം തുടർന്ന് അനുഭവിക്കാൻ അതിനായില്ല. ആറു കൊല്ലം ഭരണത്തിന് നേതൃത്വം നൽകിയശേഷം 'ഇന്ത്യ തിളങ്ങുന്നുന' എന്ന മുദ്രാവാക്യവുമായി 2004ൽ ജനവിധി തേടിയപ്പോൾ ബിജെപിക്ക് കിട്ടിയത് 22.16 ശതമാനം വോട്ട് മാത്രമാണ്. കോൺഗ്രസിന് 26.53 ശതമാനം കിട്ടി. ബിജെപി.യുടെ വോട്ട് വിഹിതം 2009ൽ പിന്നെയും കുറഞ്ഞ് 18.80 ശതമാനമായി. കോൺഗ്രസിന്റേത് കൂടി 28.55 ശതമാനമായി. ഏതാനും വടക്കൻ സംസ്ഥാനങ്ങളിൽ നേടിയ മേൽകൈയും ദേശീയ മാദ്ധ്യമങ്ങൾ സെ#ൗമനസ്യത്തൊടെ നൽകുന്ന പ്രാധാന്യവും ശക്തി ക്ഷയിച്ചപ്പോഴും വളരുകയാണെന്ന പ്രതീതി ജനിപ്പിക്കാൻ ബിജെപിയെ സഹായിച്ചു.
വീണ്ടും അധികാരത്തിലേറാൻ ബിജെപിക്ക് വോട്ട് വിഹിതം വർദ്ധിപ്പിക്കണം. അതിനു കഴിയുന്ന നേതാവായാണ് ആർ.എസ്.എസ് മോദിയെ കാണുന്നത്. നേരത്തെ പരീക്ഷിച്ച ലാൽ കിഷൻ അദ്വാനി രണ്ടു തവണ പരാജയപ്പെട്ടയാളാണ്. അദ്ദേഹം പ്രധാനമന്ത്രിപദ മോഹം ഉപേക്ഷിച്ചില്ലെങ്കിലും 85ആം വയസ്സിൽ പ്രായം എതിരായി. ഇപ്പോൾ കേന്ദ്രതലത്തിൽ പ്രവർത്തിക്കുന്ന ഒരു നേതാവിനും അദ്ദേഹത്തിന്റെ സ്വാഭാവിക പിന്തുടർച്ചാവകാശി എന്നവകാശപ്പെടാനുള്ള വലിപ്പമില്ല. ഈ സാഹചര്യത്തിലാണ് ആർ.എസ്.എസ്. ഗുജറാത്തിനെ ബിജെപിയുടെ ഉറച്ച കോട്ടയാക്കിയ മോദിയിൽ പ്രതീക്ഷയർപ്പിച്ചിട്ടുള്ളത്. പാർട്ടിയുടെ മറ്റേതൊരു നേതാവിനേക്കാളും ശക്തമായ പ്രചാരണം സംഘടിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടാണ് അദ്വാനിയെ തഴഞ്ഞു അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ആർ.എസ്.എസ് തീരുമാനിച്ചത്. മോദിയുടെ ഏറ്റവും വലിയ അയോഗ്യതയായി പൊതുസമൂഹവും പാർട്ടിയിലെ തന്നെ ചിലരും കാണുന്ന വംശഹത്യാരോപണം ഹിന്ദുത്വവാദത്തിന്റെ ആചാര്യന്മാരുടെ കണ്ണിൽ ഒരു പോരായ്മയല്ല, യോഗ്യതയാണ്.
അദ്വാനിയെപ്പോലെ മോദിയും സ്വാതന്ത്ര്യത്തിന്റെ ആദ്യവർഷങ്ങളിൽ നാട്ടുരാജ്യങ്ങളുടെ ലയനം നടത്തി സർദാർ വല്ലഭ്ഭായ് പട്ടേൽ നേടിയ 'ഉരുക്ക് മനുഷ്യന' പ്രതിച്ഛായ കൊതിക്കുന്നയാളാണ്. എന്നാൽ അദ്ദേഹത്തിന്റെ സമീപനങ്ങളിൽ പ്രതിഫലിക്കുന്നത് പട്ടേലിന്റെ നിശ്ചയദാർഢ്യമല്ല, സ്ഥാനമോഹിയുടെ കെ#ൗശലമാണ്. സെപ്തംബർ ആദ്യം അദ്ധ്യാപകദിന ചടങ്ങിൽ വച്ച് ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് തനിക്ക് ഗുജറാത്ത് നൽകിയ ജനവിധി 2017 വരെ നീളുന്നതാണെന്നും പ്രധാനമന്ത്രിപദം സ്വപ്നം കാണുന്നില്ലെന്നുമാണ്. 'എന്തെങ്കിലും ആകുന്നതിനെ കുറിച്ച് സ്വപ്നം കാണരുത്. എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ചാണ് സ്വപ്നം കാണേണ്ടത്ന' എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു. കഴിഞ്ഞ കൊല്ലമാണ് മന്ത്രിയായിരുന്ന മായാ കോഡ്നാനിയെ വംശീയ കലാപക്കേസിൽ പ്രത്യേക കോടതി 28 വർഷം തടവിനു വിധിച്ചത്. കേസ് അനേ്വഷിച്ച പ്രത്യേക സംഘം വധശിക്ഷ ആവശ്യപ്പെട്ടുകൊണ്ട് അപ്പീൽ നൽകാൻ തീരുമാനിച്ചപ്പോൾ മോദി സർക്കാർ അനുമതി നൽകി. എന്നാൽ ഏതാനും ആഴ്ച മുമ്പ് ആ അനുമതി പിൻവലിച്ചു. ആദ്യ തീരുമാനം അടവ് മാത്രമായിരുന്നു. പട്ടേൽ ദെ#ൗത്യം നിർവഹിച്ചത് വി.പി. മേനോനെപ്പോലെ കാര്യശേഷിയുള്ള ഉദ്യോഗസ്ഥന്മാരെ ഉപയോഗിച്ചാണ്. മോദി ലക്ഷ്യം നേടാൻ ആശ്രയിക്കുന്നത് അമിത് ഷായെപ്പോലെയുള്ള രാഷ്ട്രീയ സാഹസികന്മാരെയും സോറബുദ്ദീൻ ഷേഖ് കേസിലും ഇസ്രത്ത് ജഹാൻ കേസിലും വിചാരണ കാത്തു ജയിലിൽ കഴിയുന്ന ഡി.ജി.വൻസാറയെപ്പോലെ നിയമം കയ്യിലെടുക്കാൻ തയ്യാറുള്ള പൊലീസുദ്യോഗസ്ഥന്മാരെയുമാണ്.
ബിജെപിയെ മുസ്ലിംസെ#ൗഹൃദ കക്ഷിയാക്കാൻ മോദി ഇപ്പോൾ നടത്തുന്ന ശ്രമങ്ങളും കെ#ൗശലത്തിന്റെ ഭാഗമാണ്. ഒരു ലക്ഷം മുസ്ലിംകളെ അംഗങ്ങളാക്കാൻ പാർട്ടിയോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിംകൾ തന്റെ റാലിയിൽ പങ്കെടുക്കാൻ തൊപ്പിയും ബുർഖയും ധരിച്ച് വരണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ മുസ്ലിംകളിൽ 30 ശതമാനം പാർട്ടിക്ക് വോട്ടു ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള പഞ്ചായത്തു വാർഡുകളിൽ ബിജെപി. വിജയിക്കുന്നുമുണ്ടത്രെ. ഈ കണക്കുകൾ ശരിയാണെങ്കിൽ അതിന്റെ അർത്ഥം ന്യൂനപക്ഷത്തെ ഭയപ്പെടുത്തി കൂടെ നിർത്തുന്നതിൽ മോദി വിജയിച്ചെന്നാണ്. ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ ന്യൂനപക്ഷത്തിന്റെ പിന്തുണ നേടാനാകും. ഭൂരിപക്ഷത്തോടൊപ്പം നിൽക്കുന്നതാണ് തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ നല്ലതെന്ന് കരുതുന്നവർ ന്യൂനപക്ഷവിഭാഗങ്ങളിലുണ്ട്. വിജയികൾക്കൊപ്പം നിൽക്കുന്നത് ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടുന്നവരുമുണ്ട്. അങ്ങനെയാണ് കശ്മീരിൽ നിന്നുള്ള ഒമർ അബ്ദുള്ളയും കേരളത്തിൽ നിന്നുള്ള പി.സി.തോമസും എൻ.ഡി.എ സർക്കാരിൽ മന്ത്രിമാരായത്.
മോദിയുടെ കൗശലവും അമിത് ഷായുടെ കുതന്ത്രവും പരിവാർ അണികളുടെ ചിട്ടയായ പ്രവർത്തനവുമൊക്കെ ചേർന്ന് വോട്ടുവിഹിതം അഞ്ചു ശതമാനം വർദ്ധിപ്പിച്ചാൽ ബിജെപി 1998ലെ നിലയിലെത്തും പക്ഷെ 2014ൽ അധികാരം പിടിച്ചെടുക്കാൻ അത് മതിയാകില്ല. ഇടതുപക്ഷം മുന്നോട്ടുവച്ച കോൺഗ്രസിതര, ബിജെപിയിതര സർക്കാർ എന്ന ആശയം ഒരു ഘട്ടത്തിൽ ചെറിയ ദേശീയകക്ഷികളെയും പ്രാദേശിക കക്ഷികളെയും ഉത്തേജിപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഏതാനും മൂന്നാം മുന്നണി സർക്കാരുകളുണ്ടായി. ചെറിയ കാലയളവിലെ അവ നിലനിന്നുള്ളു. അതുതന്നെയും കോൺഗ്രസിന്റെയൊ ബിജെപിയുടെയൊ പിന്തുണയോടെയായിരുന്നു. ആ പരീക്ഷണം അവസാനിച്ചപ്പോഴാണ് വർഗ്ഗീയകക്ഷിയെന്ന നിലയിൽ നേരത്തെ മാറ്റിനിർത്തിയിരുന്ന ബിജെപിയുമായി സഖ്യത്തിലേർപ്പെടാൻ നിരവധി ചെറിയ കക്ഷികൾ തയ്യാറായത്. അവരുടെ കോൺഗ്രസ്വിരുദ്ധത ബിജെപി വിരുദ്ധതയേക്കാൾ ശക്തമായിരുന്നതു കൊണ്ടാണ് അവർ ബിജെപിക്കൊപ്പം പോയത്. അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. അതുകൊണ്ട് ബിജെപി വീണ്ടും ലോക് സഭയിലെ ഏറ്റവും വലിയ കക്ഷിയായാലും പഴയതുപോലെ സഖ്യകക്ഷികളെ ആകർഷിക്കാൻ കഴിഞ്ഞെന്നു വരില്ല. വാജ്പേയിയുടെ സൗമ്യത മോദിക്കില്ലെന്നത് ഒരു വലിയ ന്യൂനതയായി അപ്പോൾ അനുഭവപ്പെടാതിരിക്കില്ല. ഇത് മോഡ് മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് ലോക് സഭയിൽ ഒറ്റക്ക് ഭൂരിപക്ഷം നേടുകയെന്ന ശ്രമകരമായ ലക്ഷ്യത്തോടെയാണ് അദ്ദേഹം പ്രചാരണ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.
(മാദ്ധ്യമം ആഴ്ചപ്പതിപ്പ്, ഒക്ടോബർ 7, 2013)
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്