1 aed = 17.77 inr 1 eur = 76.28 inr 1 gbp = 86.23 inr 1 kwd = 215.56 inr 1 sar = 17.40 inr 1 usd = 65.32 inr

Nov / 2017
20
Monday

ബ്രിട്ടിഷുകാർ നികുതി പിരിക്കാനും ജനത്തെ അടക്കി ഭരിക്കുവാനുമാണ് സിവിൽ സർവീസും പൊലീസ് സർവീസും സൃഷ്ടിച്ചത്; സർക്കാർ- കാര്യസ്ഥ-അധികാരത്തിലേക്കുള്ള ലോ-റിസ്‌ക്, മീഡിയം റിട്ടേൺസുള്ള ഒരു ഉപാധിയായി സിവിൽ സർവീസ് മാറി: കരിയർ സ്വപ്നങ്ങൾക്ക് വേണ്ടി മാത്രം ആണ് വിദ്യാഭ്യാസം എന്ന ഒരു 'നോർമൽ' സാമൂഹിക സമീപനം അല്ലേ നമ്മുടെ പ്രശ്‌നമെന്ന ചോദ്യമുയർത്തി കേരളത്തിലെ സിവിൽ സർവീസ് ഭ്രമത്തെപ്പറ്റി ജെ എസ് അടൂർ

November 07, 2017 | 09:51 PM | Permalinkജെ എസ് അടൂർ

നുഷ്യന് ജീവിക്കണമെങ്കിൽ ജോലിയും കൂലിയും വേണം. ഓരോ കാലത്ത് ഓരോ ജോലിയോടുമുള്ള സാമൂഹിക മനസ്ഥിതി രൂപപ്പെടുന്നത് അതിൽ നിന്നുള്ള സാമ്പത്തിക വരുമാനവും അത് നൽകുന്ന സാമൂഹിക അടയാളപെടുത്തലുമാണ്. ചെയ്യുന്ന ജോലിയുടെ 'സ്ഥാന മാനങ്ങളെ ' ക്രോഡീകരിച്ചു അധികാര തട്ടുകൾ സൃഷ്ട്ടിച്ചു അടക്കി ഭരിക്കുന്ന ഘടനകളായാണ് ജാതി വ്യവസ്ഥ തന്നെ രൂപപെട്ടത്. ദൈവങ്ങളെയും ഭൂമിയും കൈക്കലാക്കി വയ്ക്കുന്നവർ അധികാരികൾ ആയിരുന്ന മാടമ്പി ഫ്യുഡൽ വ്യവസ്ഥയിൽ നിന്ന് മാർക്കെറ്റ് -സ്റ്റേറ്റ് അച്ചുതണ്ടിലേക്ക് ഭരണ -അധികാര സൂചികകൾ മാറിയപ്പോൾ അധികാരം സാമ്പ്രതയിക ഹരമാക്കിയവർ അങ്ങോട്ട് കളം മാറ്റി പിടിച്ചു.

ഇന്ത്യയിൽ പഴയ ഫ്യുഡൽ വ്യവസ്ഥയും പുതിയ രാഷ്ട്രീയ -അധികാര -അഹങ്കാര വ്യവസ്ഥകളും കൂടി ചേർന്ന ഒന്നാണ് ഇന്നത്തെ അധികാര ഘടനകൾ തന്നെ. ഇന്ന് അങ്ങനെയുള്ള അധികാര വ്യവസ്ഥയിൽ കയറി പറ്റി അധികാര-അഹങ്കാര അകമ്പടിയോടെയുള്ള സാമൂഹിക 'സ്ഥാന-മാനങ്ങൾക്കുള്ള രണ്ടു വഴികൾ ആണ് രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് രാഷ്ട്രീയ നേതാവായി നാടു വാഴി ആകുക എന്നതും സിവിൽ സർവീസ് എഴുതി അവരുടെ കാര്യസ്ഥരായി ഭരണം നടപ്പാക്കുക എന്നതും . ബ്രിട്ടിഷുകാർ നികുതി പിരിക്കാനും ജനത്തെ 'കണ്ട്രോൾ ആൻഡ് കമാൻഡ്' ചെയ്യാനും അടക്കി ഭരിക്കുവാനുമാണ് സിവിൽ സർവീസും പൊലീസ് സർവീസും സൃഷ്ടിച്ചത്.

ഇന്ത്യ ജനാധിപത്യ വ്യവസ്ഥയിൽ ആയപ്പോഴും പഴയ അധികാര ഘടനകളിൽ വലിയ മാറ്റങ്ങൾ അധികം ഉണ്ടായിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ് . അതുകൊണ്ട് തന്നെ പഴയ ഫ്യുഡൽ -ജാതി വ്യവസ്ഥയും, കൊളോണിയൽ ഭരണ ലോജിക്കും, മാർക്കറ്റ്- സ്റ്റേട്ട് അച്ചുതണ്ടും , പിന്നെ അൽപ്പം ജനധിപത്യ മേമ്പോടിയുമൊക്കെ ചേർന്ന ഒരു സങ്കര -അധികാര-അഹങ്കാര പ്രയോഗങ്ങളാണ് ഇന്ത്യയിൽ ഇന്ന് കാണുന്നത്. രാഷ്ട്രീയ പാർട്ടികളിൽ നേതാവായി തിരഞ്ഞെടുപ്പിന് നിന്ന് ജയിച്ചു എം പി /എം എൽ എ മന്ത്രിയും ആകുക എന്നത് ഒരു ഏണീം പാമ്പും പോലുള്ള ഒരു ഹൈ റിസ്‌ക് ഏർപ്പാട് ആണ്.

കിട്ടിയാൽ കിട്ടി പോയാൽ പോയി. പിന്നെ അവിടെയും ഫ്യുഡൽ ജാതി-മത വ്യവസ്ഥകൾ ഒക്കെ ഇപ്പോഴും തോലിക്കപ്പുറം ഉള്ളതിനാൽ ഒരു രാഷ്ട്രീയ നേതാവിന്റെ മകനോ/മകളോ ആയി ജനിച്ചില്ലെങ്കിലോ ഒരു രാഷ്ട്രീയ പാർട്ടി അല്ലെങ്കിൽ ബിസിനസ്സ് ഗോഡ് -ഫാദറോ ഇല്ലെങ്കിലോ പിടിച്ചു നിൽക്കുവാൻ പ്രയാസം. ചുരുക്കി പറഞ്ഞാൽ സർക്കാർ അധികാര സന്നാഹങ്ങളിലേക്ക് രാഷ്ട്രീയ പാർട്ടി പാതകൾ കല്ലും മുള്ളും നിറഞ്ഞ ഹൈ റിസ്‌കുള്ള ഒരു കരിയർ ഓപ്ഷൻ ആണ് . പിന്നെ പിൻ -പണം ഇല്ലാതെ രാഷ്ട്രീയ നാടുവാഴി ആകുവാൻ പ്രയാസം. അങ്ങനെയാണ് സർക്കാർ- കാര്യസ്ഥ-അധികാരത്തിലേക്കുള്ള ലോ-റിസ്‌ക് , മീഡിയം റിട്ടേൻസുള്ള ഒരു ഉപാധിയായി സിവിൽ സർവീസ് മാറിയത്.

അധികാര-രാഷ്ട്രീയ പ്രവർത്തനവും അതിനു കുട പിടിക്കുന്ന സിവിൽ സർവീസും രാജ്യത്തിന് ആവശ്യമായതും പ്രയോജനമുള്ളതുമായ രണ്ടു കരിയർ ഓപ്ഷൻ തന്നെയാണ് .അതിൽ തർക്കമില്ല. പക്ഷെ ഈ രണ്ടു കരിയരിനോടും മദ്ധ്യ വർഗ്ഗ സമൂഹത്തിനും മാധ്യമങ്ങൾക്കും ഉള്ള നിലപാടുകൾ ആണ് ഒരു സാധാരണ കുടുമ്പത്തിലും സമൂഹത്തിലും കാണുന്നത്. അധികാരം ഒരു വലിയ റിസോഴ്‌സ ആണ് .അതുകൊണ്ട് തന്നെ അധികാര-അഹങ്കാര-ഘടനകളോട് താല്പര്യം സ്വാഭാവികമാണ്. അതിൽ തന്നെ ഒരു റിസ്‌ക് -അവെഴ്‌സ് ആയ ഒരു മാർഗമാണ് സിവിൽ സർവീസ്. ഇപ്പോൾ അതിനു നല്ല ശമ്പളവും ഉണ്ട്. കിമ്പളം കിട്ടാൻ ഉള്ള സാധ്യത വലുതാണ്. പിന്നെ സ്ഥാന-മാനങ്ങളും 'നിലയും -വിലയും ' ഉള്ള ജോലി ആയതിനാൽ കല്യാണ മാർകെറ്റിൽ നല്ല ഡിമാണ്ട് . ഇതൊക്കെയുള്ള ഒരു സെമി-ഫ്യുഡൽ മദ്ധ്യ വർഗ സമൂഹത്തിൽ ഐ ഏ എസ്സ് സ്വപ്നങ്ങൾ സ്വാഭാവികമാണ്.

പിന്നെ എന്താണ് പ്രശ്‌നം? പ്രശ്‌നം മൂന്നാണ്. ഒന്ന് കരിയർ സ്വപ്നങ്ങൾക്ക് വേണ്ടി മാത്രം ആണ് വിദ്യാഭ്യാസം എന്ന ഒരു 'നോർമൽ' സാമൂഹിക സമീപനം ( കോമ്മൺ സെൻസ് ) ; രണ്ടു ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ ആ കുട്ടിയെ ഉപാധിയാക്കി സോഷ്യൽ സ്ടാട്ടാസ് കൂട്ടാൻ വെമ്പുന്ന സാമൂഹിക മനസ്ഥിതി ; മൂന്ന് തങ്ങളുടെ മക്കൾക്ക് എന്താണ് ഏറ്റവും നല്ലത് എന്താണെന്ന് കുടുമ്പവും മതാപിതാക്കളും തീരുമാനിച്ചു അടിച്ചേൽപ്പിക്കുന്ന പ്രകൃതം. ഇത് ജോലിയുടെ കാര്യത്തിൽ ആണെങ്കിലും കല്യാണത്തിന്റെ കാര്യത്തിൽ ആണെങ്കിലും മറ്റെന്തു കാര്യങ്ങളുടെ തിരെഞ്ഞെടുപ്പിൽ ആണെങ്കിലും ബാധകമായൊരു സാമൂഹിക വ്യവസ്ഥയിൽ ഉള്ള 'നോർമൽ ' ആയ ഒരു ഏർപ്പാട് ആയിരിക്കുന്നു. ഈ 'സ്ഥാന-മാന' തള്ളലുകൾ കുട്ടികൾ അഞ്ചാം ക്ലാസ് എത്തുന്നതിനു മുമ്പേ തുടങ്ങുന്നതിന്റെ ദാരുണ അവസ്ഥയിൽ ആണ് ഇന്ന് കേരളത്തിൽ കരിയർ സംബന്ധമായ ആയ ഡിപ്രഷനും ആത്മഹത്യകളും കൂടി വരുന്നതിനു ഒരു കാരണം.

അതുപോലെ വിവാഹ മോചനങ്ങൾക്കും ഒരു കാരണം കുട്ടികളുടെ ഇഷ്ടങ്ങൾ പരിഗണിക്കാതെ കുടുംബ 'നിലയും വില'യും വച്ച് തള്ളലുകളാണ് . കേരളത്തിളെ മദ്ധ്യ -ഉപരി മദ്ധ്യ വർഗത്തിൽ ഉള്ള ഒരു നല്ല വിഭാഗം ചെറുപ്പക്കാരെ പ്രെഷർ കുക്കർ ആക്കിയിരിക്കുകയാണ് ഈ കരിയർ-സക്‌സസ് പ്രീ- ഒക്കുപ്പ്യെഷൻ. പഠിക്കുന്നത് , ജോലി കിട്ടാൻ മാത്രമാണെന്നും , ജോലി കിട്ടിയാൽ ഉടനെ കല്യാണം കഴിക്കണം , കല്യാണം കഴിച്ചു 'സെറ്റിൽ ' ആയി കുട്ടികളെ ജനിപ്പിച്ചു അവരെയും 'നിലയോട് വിലയോടും ' വളർത്തണം എന്ന ലോജിക്ക് ഇന്ന് വൈറൽ ആയിരിക്കുകയാണ്. ഇത് ഒരു പുരുഷ-കേന്ദ്രീകൃത ലോജിക് ആണെന്ന് മറക്കരുത്.

ഒരു കുട്ടിയെ കുട്ടിയായി കളിച്ചും ചിരിച്ചും വായിച്ചും വർത്തമാനം പറയാനും ഒക്കെ വിടാതെ അഞ്ചാം ക്ലാസ്സ് മുതൽ ഡോക്റ്ററും , ഐ ഐറ്റി എന്ജിനീയരും പിന്നെ ഐ എ എസ്സും ഒക്കെ ആക്കുവാൻ വെമ്പുന്ന 'സ്‌നേഹനിധി' കളായ ' മതാ പിതാക്കൾ കുട്ടികളോട് ചെയ്യുന്ന ദ്രോഹം അവരിൽ പ്രതിഫലിക്കുന്നത് ഒരു ഇരുപത്തി അഞ്ചു വയസ്സിനു ശേഷമായിരിക്കും. 'നോർമൽ ' ആയി സക്‌സസ്ഫുൾ ആയി ജീവിക്കുവാൻ ഉള്ള കുടുമ്പ- സാമൂഹിക പ്രെഷർ അത്ര ഭയങ്കരമാണ്. ഒരു പരിധി വരെ ഈ ഐ ഏ എസ്സ് ക്രെയിസും അതിൽ നിന്ന് വരുന്നതാണ്. ഇതിനർത്ഥം ഈ കരിയർ ഏതെങ്കിലും മോശമാണന്നല്ല. എല്ലാ കരിയറും നല്ലതാണ്. പക്ഷെ അത് ആര് എപ്പോൾ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതാണ് പ്രശ്‌നം. കുട്ടികളെ സ്വാഭാവികമായി വളരാൻ വിടാതെ അഞ്ചാം ക്ലാസ്സ് മുതൽ കരിയർ സ്വപ്നങ്ങൾ മാത്രം കൊണ്ട് വളർത്തിയാൽ അവർ സാമൂഹികമായി പലപ്പോഴും ബോണസായി മരങ്ങളെ പോലെ ആയിരിക്കും.

ഒരാൾ ഏതു കരിയർ തിരെഞ്ഞെടുക്കണം എന്ന ചിന്ത ഒരു പതിനേഴു പതിനെട്ടു വയസ്സിൽ അയാൾക്ക് തീരുമാനിക്കുവാനുള്ള കാഴ്ചപ്പാടും , മൂല്യങ്ങളും അതുപോലെ സ്വയം പക്വതയും ഉത്തരവാദിത്തവും നൽകുന്നത് അയാൾ വളർന്നു വരുന്ന ചുറ്റുപാടുകൾ ആണ്. കുട്ടികളുടെ മേളിൽ ഒരു കരിയർ അടിച്ചേല്പിക്കാതെ അവരെ സാധാരണ ഗതിയിൽ അത് സ്വന്തമായി കണ്ടെത്തുവാനുള്ള പ്രാപ്തി ( എനെബ്ലിങ് നർച്ചറിങ് ) നൽകുക എന്നതാണ് മാതാപിതാക്കൾക്ക് ചെയ്യുവാൻ ഉള്ള ഒരു നല്ല കാര്യം. അത് പോലെ ഒരാൾ ഏതു കരിയർ തിരഞ്ഞെടുക്കണം എന്നത് അയാളുടെ സർഗ്ഗ -സഹജ വാസനകളെയും പിന്നെ ആപ്റ്റിറ്റൂഡിനെയും ആശ്രയിച്ചായിരിക്കണം. ഒരാൾക്ക് സിവിൽ സർവീസ് ആണ് താല്പര്യം എങ്കിൽ അത് ഒരു ഇരുപതു വയസ്സ് ആകുമ്പോഴേക്കും ഒരു കാഴ്ചപ്പാടോടെ ചിന്തിച്ചു തീരുമാനിക്കണ്ട വിഷയമാണ്. അങ്ങനെ തീരുമാനിച്ചാൽ അതിനു വേണ്ടി നേരത്തെ തന്നെ വേണ്ടത് ചെയ്യുവാൻ കഴിയും. ഒരു പക്ഷെ ഇരുപത്തി അഞ്ചിന് മുൻപ് ക്ലിയർ ചെയ്യാം അല്ലെങ്കിൽ വേറെ മാർഗം തിരെഞ്ഞെടുക്കം.

എന്റെ മകൻ ഉപ്പോൾ അങ്ങനെ തീരിമാനിക്കണ്ട ഒരു പ്രായം ആണ്. ഒരു പക്ഷെ സിവിൽ സർവീസ് പരീക്ഷയിൽ ജയിക്കുവാൻ ഉള്ള കഴിവും ആപ്ട്ടിടുഡും നേത്രുത്വ ഗുണവും ഉള്ള ആളാണ്. സാധാരണ കൂട്ടുകാരായി ഞങ്ങൾ ആകാശത്തിനു കീഴിലും മേളിലും ഉള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാറുമുണ്ട് . ഇതിനിടയിൽ സിവിൽ സർവീസിൽ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ. ഇല്ല എന്നാണ് പറഞ്ഞത് . അത് വ്യക്തമായ കാഴ്‌ച്ചപ്പോടെടെ ആണയാൾ പറഞ്ഞേത് . അയാൾ അയാളുടെ വഴി കണ്ടെത്തെട്ടെ എന്നാണ് ഞങ്ങളുടെ നിലപാട്. ഒരു കരിയറിനെ കുറിച്ചും ഒരു കൗൺസിലിങ്ങും നൽകിയിട്ടില്ല. അയാൾ അയാളുടെ വഴികൾ സ്വയം കണ്ടെത്തട്ടെ.

ഒരു പക്ഷെ എന്റെ അച്ഛൻ ചെയ്ത ഏറ്റവും നല്ല കാര്യം പതിനെട്ടു വയസ്സ് കഴിഞ്ഞു എന്നെ എന്റെ വഴിക്ക് വിട്ടു എന്നതാണ്. സയൻസ് പഠിച്ച എനിക്ക് ഒരു നല്ല സയന്റ്റിസ്റ്റാ കാനുള്ള ക്ഷമയും സൂക്ഷ്മതയും ഇല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു സാഹിത്യം പഠിക്കുവാൻ പോയപ്പോൾ എന്നെ ഞാൻ തിരെഞ്ഞെടുത്ത വഴിയിൽ വിട്ടതാണ് അവർ ചെയ്ത ഏറ്റവും നല്ല സ്‌നേഹം.

എന്റെ കൂടെ വരുന്ന ചെറൂപ്പക്കാരോട് ഞാൻ പറയുന്ന ചില കാര്യങ്ങൾ ഉണ്ട്. ആദ്യമായി ജീവിതത്തെ കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടാക്കുക. പിന്നീട് സമൂഹത്തെ കുറിച്ച് ഒരു കാഴ്ചപ്പാടുണ്ടാക്കുക . പിന്നീടു ആ സമൂഹത്തിൽ നിങ്ങളെ കുറിച്ച് ഒരു കാഴ്‌ച്ചപ്പാടുണ്ടാക്കുക . അത് അനുസരിച്ച് നിങ്ങളെ കുറിച്ചും സമൂഹത്തെ കുറിച്ചും ഒരു വിഷൻ ഉണ്ടാക്കുക. നിങ്ങളുടെ സഹജ-സർഗ്ഗ വാസനകളെകുറിച്ച് ഒരു സ്വയ അവബോധം ഉണ്ടാകുക . നിങ്ങളുടെ ഗുണ-ദോഷങ്ങളെ കുറിച്ച് തിരിച്ചറിവുകൾ ഉണ്ടാക്കുക. നിങ്ങൾ ഇനിയും പഠിക്കണ്ട വിഷയങ്ങളെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കുക. എന്നിട്ട് നിങ്ങൾക്കിട്ട ഇഷ്ട്ടപെട്ട വഴികൾ നിങ്ങൾ തന്നെ തിരഞ്ഞെടുക്കുക. അതിനു ചിന്തയും വായനയും അനുഭവ പരിസരങ്ങളും പ്രധാനമാണ്. വായനക്ക് പരിധി വക്കരുത്. ഇഷ്ട്ട്ടമുള്ളത് ഇഷ്ട്ടം പോലെ വായിക്കുക. വായിക്കുന്നത് ചിന്തിക്കുക. ചിന്തിക്കുന്നത് സ്പുടം ചെയ്തു നിങ്ങളുടെ വഴികളെ ചിന്തിച്ചും തിരിച്ചറിഞ്ഞും സ്വയം കണ്ടെത്തുക.

യുറോപ്പിലും അമേരിക്കയിലും മറ്റും സ്‌കൂൾ കഴിഞ്ഞു പലരും ഒരു ബ്രേക്ക് ഇയർ എടുത്തു ബാക്ക് -പാക്കുമായി ലോകം മുഴുവൻ ചുറ്റം . അതൊക്കെ കഴിഞ്ഞു വന്നാണ് പലരും ഏതു വഴി തിരെഞ്ഞെടുക്കണം എന്ന് തീരുമാനിക്കുന്നത് . അവരിൽ നോബൽ പ്രൈസ് വാങ്ങിയ ശാസ്ത്രജ്ഞരും , മികച്ച ഡോക്റ്റർ മാരും ഭരണാധികാരികളും ഉണ്ട് . അവരിൽ നിന്നാണ് സ്റ്റീവ് ജോബ്‌സും, ഒബാമയും ബിൽ ഗെറ്സ്സും ഒക്കെ ഉയർന്നു വന്നത്. ഞാൻ ഇത് എഴുതുവാൻ കാരണം സിവിൽ സർവീസ് അസ്പിരേഷൻ ഉള്ള ഒരുപാട് നല്ല ചെറുപ്പക്കാർ എന്നെ സമീപിക്കാറുണ്ട്. അവരോടു ഞാൻ പറയാറുള്ളതും കൂടി പറഞ്ഞവസാനിപ്പിക്കാം.

People make choices based on three aspects : compulsion, convenience and conviction. When you make a choice about a career or anything including choosing a life partner, one needs to ask the question whether such choices are made due to compulsions, convenience or conviction. Any choice that is made of conviction is bound to be successful because you are driven from within and you invest hundred percent in such choices.

ഇത് ഒരു പ്രധാന കാര്യം തന്നെയാണ്. പ്രശ്‌നം പലർക്കും ഇങ്ങനെയുള്ള ചോദ്യങ്ങൾ തന്നെ സ്വയം ചോദിക്കുവാൻ ഉള്ള അവസരങ്ങൾ കുടുംബവും സമൂഹവും കൊടുക്കുന്നില്ല എന്നതാണ്. ഇങ്ങനെയുള ചോദ്യങ്ങൾ ഒരു പതിനെട്ടു ഇരുപതു വയസ്സിൽ ചോദിച്ചാൽ ഒരു പക്ഷെ അവരുടെ മുന്നിൽ വിവിധ ഓപ്ഷനുകൾ തുറന്നു വരും.

I tell them three things :
1) If you are tying for civil service , you have to simultaneously think of an alternative option and peruse h
2) Ideally make a choice of conviction by twenty and invest not more than two or three years- and don't spent more than three years. Usually it takes 18 months to prepare one cycle of civil service examination. If you don't clear by 24/25, then choose your alternative option and go ahead an establish.
3) If you start the preparation at 25, please do an course that may help you an alternative options. Many come to me after thirty , after giving four cycle of examination and not clear about the next step. So when you decide to give Civil Service Exam, please consider an alternate options and do a simultaneous course.

എന്റെ കൂടെ ഇന്റേൺഷിപ് ചെയ്ത പല നല്ല മിടുക്കരായ ചെറൂപ്പക്കരോട് സ്വയം ചിന്തിച്ചു അവരുടെ വഴികൾ രൂപപെടുത്താൻ ആണ് ഞാൻ പറയാറ്. അവർ മിക്കവാറും അത് തന്നെ ചെയ്തു . അതുകൊണ്ട് തന്നെ സിവിൽ സർവ്വീസ് പരീക്ഷ ക്ലിയർ ചെയ്തില്ലെങ്കിലും അവരിൽ പലരും അവരുടെ വഴികൾ സ്വയം കണ്ടെത്തി. ചിലർ പബ്ലിക് പോളിസി തന്നെ തിരെഞ്ഞെടുത്തു .

ആത്മ വിശ്വാസത്തോടെ സ്വയം അവരവരുടെ വഴികൾ കണ്ടെത്തി നിശ്ചയദാർഡ്യത്തോടെ മുന്നോട്ടു പോയാൽ അതിൽ വിജയിക്കുക തന്നെ ചെയ്യും. എന്റെ അച്ഛൻ കുട്ടിക്കാലത്ത് പറഞ്ഞു തന്ന ഒരു കാര്യം ഞാൻ എന്റെ മകനോടും പറയും ' Give your best. Make your choice. Make a difference wherever you are . Enjoy what you do and enjoy life. And work with commitment and competence to be one of the best in your chosen field and enjoy what you have earned' .

അത് സിവിൽ സർവീസ് ആയാലും കൊള്ളാം . പത്ര പ്രവർത്തകർ ആയാലും കൊള്ളാം. അദ്ധ്യാപകനോ, ഡോക്റ്ററോ, ഇന്ജീനിയരോ , ആർക്കിടെക്ടോ , വക്കീലോ , രാഷ്ട്രീയ പ്രവർത്തകനോ, സാമൂഹിക പ്രവർത്തകനോ, ഗവേഷകനോ, , കർഷകനോ , പുരോഹിതനോ, സൈനീകനോ, നഴ്‌സോ , പൈലറ്റോ ആരും ആയികൊള്ളട്ടെ. The question you need to ask is whether you choose and make your career or your career choose and makes you. The distinction is very important as they are two different visions about the world and yourself.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പൃഥ്വിയെ അടുപ്പിക്കാനുള്ള ലാലിന്റെ ശ്രമങ്ങൾ എങ്ങുമെത്തിയില്ല; അനുനയ ചർച്ചകൾക്ക് വഴങ്ങാതെ സ്വന്തം വഴിയിലൂടെ ദിലീപ്; കുഞ്ചാക്കോയും നിവിൻ പോളിയും മനസ്സ് തുറക്കുന്നില്ല; മമ്മൂട്ടിയും ഇന്നസെന്റും അസ്വസ്ഥർ; സ്ത്രീകൾക്കായി വാദിച്ച് മഞ്ജു വാര്യരും കൂട്ടരും; സ്ഥാനമൊഴിയാൻ ഉറച്ച് നിലവിലെ ഭാരവാഹികൾ; എക്‌സിക്യൂട്ടീവ് ചേരാൻ പോലും കഴിയാത്ത വിധം താരസംഘടനയിൽ പ്രതിസന്ധി രൂക്ഷം; ജനറൽ ബോഡി വിളിക്കുന്നതിലും ധാരണയാകുന്നില്ല; 'അമ്മ'യിലെ ഒത്തുതീർപ്പിൽ ആർക്കും എത്തുംപിടിയുമില്ല
തൃശൂരിലെ ജൂലറി ഉടമയെ പറ്റിച്ചത് കുമരകത്തേയും കോവളത്തേയും കന്യാകുമാരിയിലേയും റിസോർട്ട് ഉടമയെന്ന് പരിചയപ്പെടുത്തി; നടരാജ വിഗ്രഹവും ഗണപതി വിഗ്രഹവും വിൽക്കാനാണെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; റിസോർട്ട് ഉടമയ്‌ക്കൊപ്പം കിടപ്പറ പങ്കിട്ട് റിക്കോർഡ് ചെയ്തു നേടിയത് 50 ലക്ഷം; ശ്രീജ..ശാലിനി...ഗായത്രി...മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും പൂമ്പാറ്റ സിനി സമ്പാദിച്ചത് കോടികൾ
അമേരിക്കൻ ഷോയ്ക്കിടെ നടന്ന ചില കാര്യങ്ങൾ മഞ്ജുവിനെ അറിയിച്ചത് വൈരാഗ്യത്തിന് കാരണം; കുറ്റകരമായ ഉദ്ദേശം ഉണ്ടാവുകയെന്ന മെൻസ്‌റിയ തെളിയിക്കാൻ കൈയിലുള്ള പൂട്ടുകൾ എട്ടെണ്ണം; പൾസർ സുനി ലക്ഷ്യയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ കൈയിലുണ്ടെന്ന് പൊലീസ്; കുറ്റപത്രത്തിൽ പഴുതടയക്കാൻ ആക്ഷൻ ഹീറോ ബൈജു പൗലോസിന്റെ അവസാന വട്ട ചർച്ചകൾ; ഗൂഢാലോചനയിൽ ദിലീപ് രക്ഷപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിൽ അന്വേഷണ സംഘം
ഏലിക്കുട്ടി സംസാരിച്ചു തുടങ്ങി; ഷിബു കൊച്ചുമ്മനും ഭാര്യയും മരുന്നുകളോട് പ്രതികരിക്കുന്നുമുണ്ട്; ഹാമിൽട്ടൺ ആശുപത്രിയിൽ നിന്ന് വാളകത്തെ വീട്ടിൽ ആശ്വാസ ഫോൺ സന്ദേശമെത്തി; കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് അബോധാവസ്ഥയിലായ മലയാളി കുടുംബത്തെ വലയ്ക്കുന്നത് തുടർചികിത്സയ്ക്ക് പണമില്ലാത്തത്; കുട്ടികളെ കൊട്ടാരക്കരയിലേക്ക് കൊണ്ടു വരാൻ ബന്ധുക്കൾ ന്യൂസിലണ്ടിലെത്തി; ബോട്ടുലിസം പക്ഷഘാതമാകുമെന്ന ആശങ്ക ശക്തം
അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
തോമസ് ചാണ്ടിയുടെ തുറുപ്പ് ചീട്ട് പീഡന രഹസ്യമോ? ശാരി എസ് നായർ പീഡിപ്പിക്കപ്പെട്ടത് തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിൽ; വി ഐ പികളുടെ പേര് വെളിപ്പെടുത്തുമെന്ന് തോമസ്ചാണ്ടി സി.പി.എം നേതാക്കളെ ബ്ലാക്ക്‌മെയിൽ ചെയ്തതായി ആക്ഷേപം; മന്ത്രിയുടെ രാജിക്കൊപ്പം കിളിരൂർ കേസും ചർച്ചയാകുന്നു; ശാരിയുടെ മരണത്തിന് പിന്നിൽ ആര്?
പോരെടുക്കാൻ വന്നാൽ തല്ലിയെ അവൻ വീടൂ! കറകളഞ്ഞ എസ് എഫ് ഐക്കാരൻ; ഭീഷണികളെ ചിരിച്ചുതള്ളുന്ന പ്രകൃതം; ടിപി കേസ് പ്രതികളുടെ ജയിലിലെ ഫോൺ ഉപയോഗം പുറലോകത്ത് എത്തിച്ച പ്രൊഷണലിസം; ജയ്ഹിന്ദിലൂടെ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി ടിവി പ്രസാദ്; ഇടത് മന്ത്രിസഭയിൽ നിന്ന് തോമസ് ചാണ്ടിയെ രാജിവയ്‌പ്പിച്ചത് കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരനായ മാധ്യമ പ്രവർത്തകൻ തന്നെ
ആർത്തവകാലത്ത് നാപ്കിൻ വാങ്ങാൻ പോലും കയ്യിൽ കാശില്ലെന്ന് റിപ്പോർട്ടർ ജീവനക്കാരി ഒഫീഷ്യൽ ഗ്രൂപ്പിൽ; കടംകയറി ഞങ്ങളിൽ ആരെങ്കിലും അവിവേകം കാണിക്കും മുൻപ് ശമ്പളം തരണമെന്നും അപേക്ഷ; തൊഴിൽ ചൂഷണത്തിൽ പൊറുതിമുട്ടി ഒരു മാസത്തിനിടെ ചാനലിൽ നിന്ന് രാജിവെച്ചത് 15 ഓളം ജേർണലിസ്റ്റുകൾ; നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
ദിലീപിന് ജാമ്യം കിട്ടാൻ മീനാക്ഷി പറയുന്നത് കേട്ട് മഞ്ജു വാര്യർ ഇടപെടൽ നടത്തിയോ? പ്രധാനമന്ത്രിയുമായി ബന്ധമുള്ളതു കൊണ്ട് സുരേഷ് ഗോപി ഇടപെട്ടോ? സലിം ഇന്ത്യ പ്രധാനമന്ത്രിക്ക് എഴുതിയതു കൊണ്ട് എന്തെങ്കിലും ഗുണം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനുണ്ടാകുമോ? പല ചോദ്യങ്ങൾക്കും വിശദമായി മറുപടി നൽകി പല്ലിശ്ശേരി
വ്യാപാരിയെ കാണാതായി രണ്ട് മാസത്തിന് ശേഷം അതേ സ്ഥാപനത്തിലെ ജീവനക്കാരിയെയും കാണാതായി; സ്‌കൂട്ടറിൽ കയറി കടയിൽ പോയ പ്രവീണ അപ്രത്യക്ഷയായത് എങ്ങോട്ട്? തിരിച്ചുവരികയാണെന്ന് പറഞ്ഞ് അംജാദ് ബന്ധുക്കൾക്ക് ഫോൺ ചെയ്‌തെങ്കിലും തിരികെയെത്തിയില്ല; മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടി; തിരോധാനങ്ങളുടെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ
2.16 കോടി കൈപ്പറ്റിയ ഉമ്മൻ ചാണ്ടി സരിതയെ കൊണ്ട് പലതവണ വദനസുരതം ചെയ്യിച്ചു; ആര്യാടന് 25 ലക്ഷവും ലൈംഗിക സുഖവും; റോസ് ഹൗസിലും കേരളാ ഹൗസിലും ലേ മെറിഡിയനിലും അനിൽകുമാർ പീഡിപ്പിച്ചു; ലൈംഗികതയും ടെലിഫോൺ സെക്‌സും ശീലമാക്കി അടൂർ പ്രകാശ്; വേണുഗോപാലും ഹൈബിയും ബലാത്സംഗം ചെയ്തു; ജോസ് കെ മാണിയും വദന സുരതം നടത്തി; എഡിജിപി പത്മകുമാർ പീഡിപ്പിച്ചപ്പോൾ ഐജി അജിത് കുമാറിന്റേത് ഫോൺ സെക്‌സ്; കേരളീയ സമൂഹത്തിന് താങ്ങാൻ ആവില്ലെന്ന് സരിത പറഞ്ഞ കാര്യങ്ങൾ എണ്ണി നിരത്തി സോളാർ കമ്മീഷൻ റിപ്പോർട്ട്
മമ്മൂട്ടിയിൽനിന്നുള്ള മാനസിക പീഡനം താങ്ങാനാവാതെ ബൽറാം വേഴ്‌സസ് താരാദാസിന്റെ സെറ്റിൽ പൊട്ടിക്കരഞ്ഞു; ഡേറ്റ് കൊടുക്കാമെന്ന് പറഞ്ഞ് മോഹൻലാൽ കറക്കിയത് മൂന്നുവർഷം; അവസാന ചിത്രങ്ങൾ ഒന്നൊന്നായി പൊട്ടിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഏറ്റവും വേദനിപ്പിച്ചത് സീമയുമായുള്ള ബന്ധം പിരിയുകയാണെന്ന് സിനിമാക്കാർ തന്നെ അടിച്ചുവിട്ട ഗോസിപ്പികൾ; മലയാളം കണ്ട മാസ്റ്റർ സംവിധായകനോട് ചലച്ചിത്രലോകം കാട്ടിയത് ക്രൂരത തന്നെ
അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
ചിലത് തുറന്ന് പറയുമെന്ന ഭീഷണിയിൽ മമ്മൂട്ടി വീണുവോ? യഥാർത്ഥ രംഗങ്ങൾ കണ്ടതോടെ മുഖ്യമന്ത്രി യഥാർത്ഥ കമ്മ്യൂണിസ്റ്റുമായി; പിന്നെ എല്ലാം വേഗത്തിലുമായി; ജാതിയും മതവും ഇല്ലാതിരുന്ന മലയാള സിനിമയിൽ ഇപ്പോൾ അതെല്ലാം സജീവം; നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്തായത് മെഗാതാരത്തിനും മകനും വിനയാകുമോ? മമ്മൂട്ടിയേയും ദുൽഖറിനേയും തകർക്കാൻ ശ്രമമെന്ന് പല്ലിശേരി
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
എന്റെ മകൻ വിവാഹിതനാണ്; അതിൽ ഒരു കുഞ്ഞുമുണ്ട്; പെൺകുട്ടിയുടെ വീട്ടുകാരെകുറിച്ച് പറയാൻ ബുദ്ധിമുട്ടുള്ളത് കാരണമാണ് അത് മറച്ചു വച്ചത്; പേരക്കുട്ടിയെ കൊല്ലാൻ കവിതാ ലക്ഷ്മി ശ്രമിച്ചുവോ? ദോശ കഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം ജീവിതം മാറ്റിമറിച്ചപ്പോൾ പിറകേ എത്തിയത് വിവാദങ്ങളും; മരുമകളെ ഒപ്പം നിർത്തി ലണ്ടനിലുള്ള മകന്റെ വിവാഹ രഹസ്യം വെളിപ്പെടുത്തി പ്രൈംടൈം സീരിയൽ നടി; മറുനാടനോട് കവിതാ ലക്ഷ്മി പറഞ്ഞത്
വീട് വയ്ക്കാൻ സഹായ വാഗ്ദാനം ചെയ്ത് അടുപ്പം തുടങ്ങി; ഞാൻ വിശ്വസിക്കുന്ന ബിംബങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞ് ബ്രെയിൻവാഷ് ചെയ്തു; പ്രബോധനം മാസിക വായിക്കാൻ നിർബന്ധിച്ചു; ബലാത്സംഗത്തിന് ഇരയായപ്പോൾ പുറത്തു പറയാതിരിക്കാൻ വിവാഹ വാഗ്ദാനം; വിവാഹം കഴിക്കണമെങ്കിൽ സത്യസരണിയിൽ പോയി മതം മാറണമെന്ന് നിർബന്ധിച്ചതോടെ ഞാൻ സമ്മതിച്ചില്ല; 'ലൗ ജിഹാദിന്' ഇരയായ ദുരന്തം മറുനാടനോട് വിവരിച്ച് പവറവൂരിലെ കളേഴ്സ് ടെക്‌സ്‌റ്റൈൽസ് ജീവനക്കാരി ; സംശയമുനയിൽ തണൽ എന്ന സംഘടന