1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
18
Thursday

ആയുധങ്ങൾ അധികം ഇല്ലാത്ത അമേരിക്കയാണ് പലപ്പോഴും ലോകത്തിനു പല രീതിയിലും വഴി കാട്ടിയത്; ഇന്ന് അമേരിക്കക്കാരെ ഏറ്റവും കൂടുതൽ വെടിവച്ച് കൊല്ലുന്നത് അമേരിക്കക്കാർ തന്നെയാണെന്ന് അവർ തിരിച്ചറിഞ്ഞേ തീരൂ; അമേരിക്കയിൽ തോക്കുകൾ സംസാരിക്കുന്നതെങ്ങനെ എന്ന് ചർച്ചചെയ്ത് ജെ എസ് അടൂർ

November 08, 2017 | 09:10 PM | Permalinkജെ എസ് അടൂർ

മേരിക്കയിലെ ചൂത് കളി നഗരത്തിൽ കഴിഞ്ഞ മാസം തോക്കിനിരയായത് 58 പേർ . ചില നാളുകൾക്ക് മുമ്പു ടെക്‌സാസിലെ ബാപ്ട്ടിസ്റ്റ്‌റ് പള്ളിയിൽ തോക്കിനിരയാക്കിയവർ 26 പേർ. ഇവരെ ആരയും കൊന്നത് ത്രീവവാദികളോ, 'ടെററിസറ്റു'കളോ , മുസ്ലീങ്ങളോ ഒന്നും ആയിരുന്നില്ല. സാധാരണക്കാരായ വെളുത്ത അമേരിക്കൻ പൗരന്മാർ തന്നെ. യഥാർത്ഥത്തിൽ രണ്ടുപേർ തോക്കുകൾ കൊണ്ട് കൊന്നത് 84 നിരപരാധികളായ കുട്ടികളടക്കം ഉള്ള സാധാരണക്കാരെയാണ്.

അത് ടെറർ അല്ലെങ്കിൽ പിന്നെന്താണ്? ചൂതുകളി കേന്ദ്രവും അമേരിക്കൻ ബാപ്ടിസവും രണ്ടും അഗ്രെസ്സീവ് ആയ അമേരിക്കൻ സംസ്‌ക്കാരത്തിന്റെ രണ്ടു മുഖങ്ങൾ ആണ്. അവയെ രണ്ടും ഘടിപ്പിക്കുന്ന ഒരു ഘടകമാണ് തോക്ക് സംസ്‌കാരം. അമേരിക്കൻ മുതലാളിതത്വത്തിൽ ഈ സ്‌പെക്കുലെട്ടിവ് ക്യാപ്പിട്ടലിസവും പണ്ട് മാക്‌സ് മുള്ളർ പറഞ്ഞ വൈറ്റ് പ്രോട്ടെസ്ട്ടന്റ് മുതലാളിത്തവും ഉണ്ട് . അത് ഒരു മണി കൾച്ചർ ആണ്. മണി കൾച്ചറും ഗൺ കൾച്ച റും പരസ്പര പൂരകങ്ങൾ ആണ്. അവിടെ പ്രോസ്പിരിട്ടി ഗോസ്പ്പൽ വലിയ ബിസിനസ്സ് ആണ്. അതിന്റെ എല്ലാം ഉള്ളിൽ ഒരു തോക്കുണ്ട്. കാരണം മണി കൾച്ചർ ആണ് ഉള്ളത് എന്നത് പൈസ ഇല്ലെങ്കിൽ എന്ന വലിയ അരക്ഷിത അവസ്ഥയാണ്.

കഴിഞ്ഞ പ്രാവശ്യം തോക്കുകൾ അലറി സംസാരിച്ചത് ഒരു നിശാക്ലബ്ബിൽ ആയിരുന്നു. കഴിഞ്ഞ രണ്ടു-മൂന്ന് കൊല്ലങ്ങളിൽ സ്‌കൂളുകളിൽ മാത്രം തോക്കിനിരയായവർ 142 ആണ്. കൊച്ചു കുട്ടികൾ പോലും തോക്കുകളുമായി സ്‌കൂളിൽ പോയി മനുഷ്യരെ കൊല്ലുന്ന കലി കാലത്തിൽ ആണ് അമേരിക്ക എന്ന ഭൂമിയിലെ 'സ്വർഗ്ഗം'! തോക്കില്ലാതെ ജീവിക്കുവാൻ ഭയക്കുന്നവർ അനേകരുള്ള ഈ രാജ്യമാണ് ലോകത്തിലെ ഏറ്റവും സുരക്ഷിത -സമാധാന രാജ്യമെന്നത് ചരിത്രത്തിന്റെ വിരോധാഭാസങ്ങളിൽ ഒന്നാണ്. അമേരിക്കൻ അധികാര അഹങ്കാരങ്ങൾ കരുതുന്നത് അവരെല്ലാം 'ഗുഡ് ഗയിസ് വിത്ത് ഗൺ' എന്നാണ് . അവരെല്ലാം 'ദേവൻ' മാരും മറ്റുള്ളവർ 'അസുര വിത്തുകളും '

ഇത് എന്തുകൊണ്ട് സംഭവിക്കുന്നു ?

അമേരിക്കയുടെ ചരിത്രം തുടങ്ങുന്നത് തന്നെ തോക്കിൽ നിന്നാണ്. അമേരിക്കൻ വെള്ളക്കാരുടെ കുടിയേറ്റത്തിനു കൂട്ടായത് തോക്കുകൾ തന്നെയാണ്. അത് അവർ വേട്ടയടാനും വെട്ടി പിടിക്കുവാനും , പിന്നെ അവടെയുള്ള നാട്ടുകാരെ ( റെഡ് ഇന്ത്യൻസ് എന്ന് സായിപ്പ് വിളിച്ചവർ) വെടി വച്ച് കൊന്നുടുക്കാനുമാണ് ഉപയോഗിച്ചത്. അമേരിക്കയുടെ ഡി എൻ എ യിൽ ഹിമ്‌സയുണ്ട്. അതിൽ തോക്കുകൾ കൊണ്ട് വെട്ടി പിടിക്കുന്ന ഒരു സംസ്‌ക്കാരം തുടക്കം മുതൽ ഇത് വരെയും ഉണ്ട് .

എവിടെയൊക്കെ അരക്ഷിതാവസ്ഥയും ഭീതിയും ഉണ്ട് അവിടെ എല്ലാം അഗ്രെഷനും ഹിംസയും ഉണ്ട്. അമേരിക്കയിൽ സിവിൽ വാർ നടത്തിയതും തോക്കുകൾ കൊണ്ട് തന്നെയാണ്. അമേരിക്കൻ ഭരണ ഘടനയുടെ രണ്ടാം അമേണ്ട്‌മെന്റിൽ തോക്ക് ജീവിക്കുവാനുള്ള അവകാശത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളുടെ കൈയിൽ തോക്കുകൾ ഉള്ള രാജ്യം അമേരിക്കയാണ്. അത് കഴിഞ്ഞു കൂടുതൽ തോക്കുകൾ ആളുകളുടെ കയ്യിൽ ഉള്ളത്ഉ യമനിലും . അമേരിക്കയിലെ ജനസംഖ്യയോളം വരുന്ന തോക്കുകൾ ആളുകൾ കൂട്ടി വച്ചിട്ടുണ്ട് .ഏതാണ്ട് 40% ആളുകളുടെയും കയ്യിൽ തോക്കുകൾ ഉണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ ലോബിയിങ് സന്ഘടനകളിൽ ഒന്ന് നാഷനൽ റൈഫിൾ അസ്സൊസ്സിയെഷൻ ആണ്. അവർ പ്രതി വര്ഷം ലോബിയിങ്ങിനു മാത്രം ചിലവഴിക്കുന്നത് മൂന്നര ദശ ലക്ഷം ഡോളർ ആണ് . അത് പോലെ വെറെ അഞ്ചു സംഘടനകൾ തൊക്കീനു വേണ്ടി വാദിക്കുന്നവർ ആണ് .

അമേരിക്കയുടെ ചരിത്രത്തിലെ ഈ അരക്ഷിതാവസ്ഥ ആ രാജ്യത്തിന് തന്നെയുള്ള ഒരു ഒഴിയാ ബാധയാണ്. കാരണം അരക്ഷിതത്വത്തിലും ഭീതിയിലും ഹിസംയിലും മാത്രം ഉണ്ടായ വളരെ അധികം ചരിത്രമില്ലാത്ത കുടിയേറ്റക്കാരുടെ രാജ്യമാണ് അമേരിക്ക. എല്ലാ കുടിയേറ്റക്കാരെയും പോലെ അരക്ഷിത അവസ്തയോടെ മല്ലടിച്ച് വാശിയോടെ വളർന്ന ഒരു രാജ്യം. ആ രാജ്യത്തിനു ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധ ശേഖരം ഉള്ളത്. ലോകത്തെ പല പ്രാവശ്യം നശിപ്പിക്കാനുള്ള ആയുധ കൂമ്പരവുമായാണ് അമേരിക്ക നില കൊള്ളുന്നത്. അവരുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാന വരുമാനങ്ങളിൽ ഒന്ന് ആയുധ നിർമ്മാണവും ആയുധ വ്യാപാരവും ആണ് . അവിടെയും തോക്ക് കച്ചവടം നല്ല ലാഭം ഉള്ള കച്ചവടമാണ്. ഏതാണ്ട് 1500 ഡോളർ ( ഒരു ലാപ് ടോപ്പിന്റെ വില) ഉണ്ടെങ്കിൽ അടോമാറ്റിക്ക് അസ്സാൽറ്റ് റൈഫിൾ അമേരിക്കയിൽ പലയിടത്തും സുലഭം. വെറും 200 ഡോളറിനു നല്ല തോക്ക് കിട്ടുന്ന ഏക രാജ്യം.തോക്കില്ലാതെ ജീവിക്കുവാൻ ഭയമുള്ള ഒരു പാടു ആളുകൾ ഉള്ള രാജ്യത്തു ഇതു വളരെ ചൂട് പിടിച്ച ഒരു രാഷ്ട്രീയ പ്രശ്‌നം കൂടിയാണ്. ട്രമ്പ് തോക്കിന്റെ ആളാണ് എന്നത് യാദൃച്ഛികമല്ല.

അങ്ങ് ദൂരെയുള്ള നാഗസാക്കിയിലും ഹിരോഷിമയിലും ഉള്ള സാധാരണ സിവിലിയൻ ജനങ്ങളെ ആറ്റം ബോബിട്ടു കൊല്ലാൻ ഒരു മടിയും കാണിക്കാത്ത രാജ്യമാണ് അമേരിക്ക. അരക്ഷിതാവസ്ഥ മൂത്ത് അങ്ങ് ദൂരെ വിയറ്റ്‌നാമിൽ പതിനഞ്ചു കൊല്ലം യുദ്ധം ചെയ്ത രാജ്യം. ഇല്ലാത്ത 'വെപ്പെൻസ് ഓഫ് മാസ്സ് ഡിഷ്ട്രക്ഷന്റെ' പേരിൽ ഇറാക്കിലെ ദശ ലക്ഷം ആളുകളെ ബോംബിട്ടു കൊന്ന രാജ്യം. ഇതിന്റെ എല്ലാം ഒരു കാരണം അമേരിക്കയുടെ ചര്ത്രത്തിൽ ഉള്ള അരക്ഷിത അവസ്തയുടെയും ഭീതിയുടെയും ഡീ എൻ എ തന്നെയാണ്.

അതുകൊണ്ട് തന്നെയാണ് അമേരിക്കൻ പോപ്പുലർ കൾച്ചറിൽ വൈൽഡ് വെസ്റ്റും , കൗ ബോയ് മാച്ചോ കൾച്ചറും സാധാരണമാകുന്നത്. ഇതിൽ രണ്ടിലും തോക്ക് ഒരു പ്രധാന ചേരുവയാണ്. ഹോളിവുഡിലെ മിക്ക സിനിമകളിലും തോക്ക് സർവ്വ സാധാരണം . അതുപോലെ ഹിംസയും. അഹിംസ പ്രസങ്ങിച്ച മാർട്ടിൻ ലൂഥർ കിങ്ങിനെ കൊന്നതും അങ്ങനെയുള്ള ഒരു ഹിംസ സംസ്‌ക്കാരം തന്നെയാണ് .അമേരിക്കയിലെ ഏറ്റവും പോപ്പുലർ ആയ പ്രസിഡണ്ട് മാരിൽ ഒരാളായ ജോൺ എഫ് കെന്നഡിയും ഡള്ളസിൽ വെടി ഏറ്റാണ് കൊല്ലപ്പെട്ടത്.
വാളെടുത്തവൻ വാളാലെ എന്ന ക്രിസ്തു വചനത്തെ ഓർമ്മ്പ്പിക്കുന്നതാണ് ഹിമ്‌സയുടെയും കൊലപാതകത്തി ന്റെയും സ്ഥിതി വിവരക്കണക്കുകൾ . അമേരിക്കയിൽ ഈ വര്ഷം ഇതുവരെ ഏതാണ്ട് 53 ആയിരത്തോളം തോക്ക് സംബന്ധമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . അതിൽ 13,242 പേർ കൊല്ലപെട്ടു . 27 ആയിരത്തിൽ അധികം ആളുകൾക്ക് പരിക്കേറ്റു. കഴിഞ്ഞ വര്ഷം 15 ആയിരം ആളുകൾ തോക്കിനിരയായി . മുപ്പതിനായത്തിലധികം ആളുകൾക്ക് പരിക്ക്. 1999 മുതൽ 2014 വരെ യുള്ള പതിനഞ്ചു വർഷങ്ങളിൽ കൊല്ലപെട്ടത് 1 85, 718 പേരാണ് . തോക്ക് കൊണ്ട് ആത്മഹത്യ ചെയ്തത് 291, 571 ആളുകളാണ്.

തികച്ചും ഒരു വ്യക്തി നിഷ്ട സമൂഹത്തിൽ വ്യക്തി-കേന്ദ്രീകൃത അരക്ഷിതത്വം കൂടും. 2008 ഇലെ സാമ്പത്തിക അരക്ഷിതാവസ്ഥ ജോലി നഷ്ട്ടപെട്ട പലരിലും പല രീതിയിൽ ബാധിച്ചിട്ടുണ്ട് . കഴിഞ്ഞ അഞ്ചു കൊല്ലങ്ങളിൽ ഗൺ സംബന്ധമായ കൊല്ലും കൊലയും കൂടിയിട്ടുണ്ട് . അരക്ഷിതാവസ്ഥയും ഭയവും പലരിലും പല തരത്തിൽ ഉള്ള 'പരനോയ' ശ്രിഷ്ട്ടിക്കുന്നു . അങ്ങനെ മാനസിക ഭ്രമവും താളം തെറ്റിയ മനുഷ്യരും പലപ്പോഴും ഹിമ്‌സയിലൂടെ അതിൽ നിന്ന് സ്വതന്ത്രരാകുന്നത് സ്വയം കൊന്നും മറ്റുള്ളവരെ കൊല ചെയ്തുമാണ്.
അമേരിക്ക കഴിഞ്ഞ പതിനഞ്ചു കൊല്ലങ്ങളിൽ ആവശ്യമില്ലാതിരുന്ന യുദ്ധങ്ങൾ നടത്തിയതാണ്‌സാ മ്പത്തിക അരക്ഷിതവസ്തക്ക് ഒരു കാരണം. അരക്ഷിത അവസ്ഥയോട് അമേരിക്ക അഫ്ഗാനിസ്ഥാനിലും പിന്നെ ഇറാക്കിലും നടത്തിയ യുദ്ധത്തിലും പിന്നെ വാൾ സ്ട്രീറ്റിലെ കൈ വിട്ട ചൂത് കളിയിലും സാമ്പത്തിക ഭദ്രത കൈയിൽ നിന്ന് പോയി.

പണ്ട് അമേരിക്കക്കു കമ്മ്യുനിസത്തെ ആണ് പെടിയെങ്കിൽ ഇന്ന് അതിനു പേടി ചൈനീസ് , ഏഷ്യൻ മുതലാളിത്തതെതയാണ് .പണ്ട് കംമ്യുനിസത്തെ പേടിച്ചാണ് വിയറ്റനാമിൽ ഒരു കാര്യവും ഇല്ലാതെ യുദ്ധത്തിനു പോയി ഒരുപാടു ആളുകളെ കൊന്നു അവസാനം യുദ്ധം ചെയ്തു ക്ഷീണിച്ചു പരാജയത്തോടെ പിൻ വാങ്ങിയത്. ട്രമ്പ് ചൂത് കളികൊണ്ട് കാശുണ്ടാക്കിയ അഗ്രീസ്സിവ്വ് വൈൽഡ് വെസ്റ്റ് കൗബോയ് സംസ്‌കാരത്തിന്റെ ബാക്കിപത്രമാണ് . സ്വതവേ ഒരു ബുള്ളിയാണ് ഒരു ബുള്ളി രാഷ്ട്രത്തെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ആക്രമണ ത്വര കൂടും . ഇപ്പോൾ ചൈന വളരുന്നത് കണ്ടു കൂടുതൽ ഭയം ഉള്ളതിനാൽ ആണ് ട്രാമ്പ ഉത്തര കൊറിയയെ വിരട്ടി സംസാരിച്ചു മിടുക്കനാകാൻ ശ്രമിക്കുന്നത്.

അമേരിക്ക ഇന്ന് പലതു കൊണ്ടും ഒരു ദിശാ സന്ധിയിലാണ്. അതിനു ധാർമികവും രാഷ്ട്രീയവും , സാമ്പത്തികവുമായ മാനങ്ങൽ ഉണ്ട് . തോക്കുകൾ സംസാരിക്കുന്നതു അരക്ഷിതാവസ്ഥ കൂടുന്ന ഒരു സമൂഹത്തിന്റെ ഭീതികലർന്ന നിശ്വാസങ്ങൾ ആണ് . തോക്കുകൾ ആണ് അമേരിക്കയുടെ സെൽഫ്- പ്രിസർവേഷന്റെ പ്രധാന അടയാളങ്ങളിൽ ഒന്ന്. അമേരിക്കൻ ക്രിസ്തീയതയിൽ പോലും ഒരു അഗ്രെസ്സിവ് അംശം ഉണ്ട് . അതുകൊണ്ടാണ് അമേരിക്കയിലെ ചർച്ചുകളിൽ പലതും തോക്കിനെ എതിർക്കാത്തത് .

ഈ തോക്ക് സംസ്‌കാരത്തിൽ നിന്നും ആയുധ കൂമ്പാരങ്ങളുടെ മുകളിൽ നിന്നുള്ള അഹങ്കാര വെല്ലു വിളികളും മാറാതെ ആ രാജ്യത്തിന് അതിനകത്തുള്ള ഹിംസയുടെ ദുരാത്മാവിനെ മാറ്റുവാൻ കഴിയില്ല. ആയുധങ്ങൾ അധികം ഇല്ലാത്ത അമേരിക്കയാണ് പലപ്പോഴും ലോകത്തിനു പല രീതിയിലും വഴി കാട്ടിയത് . ഇന്ന് അമേരിക്കക്കാരെ ഏറ്റവും കൂടുതൽ വെടി വച്ച് കൊല്ലുന്നത് അമേരിക്കക്കാർ തന്നെയാണെന്ന് അവർ തിരിച്ചറിഞ്ഞാൽ തന്നെ ഈ തോക്ക് സംസ്‌ക്കാരത്തിനു ഒരു മാറ്റം വരും . തോക്കുകൾ സംസാരിച്ചാൽ മരണങ്ങൾ വിതക്കപ്പെടും . മരണങ്ങൾ വിതച്ചു മരണങ്ങൾ കൊയ്യുന്ന ഹിംസയുടെ കാറ്റിൽ നിന്നുള്ള ഒരു മോചനമാണ് നമ്മുടെ സമൂഹത്തിനും മാനവിക സംസ്‌കാരത്തിനും ആവശ്യം. 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പരസ്യ ഏജൻസിയിൽ നിന്നും ഇമെയിൽ വന്നപ്പോൾ എന്താ മാധ്യമ സിങ്കങ്ങളെ നിങ്ങൾ നിക്കറിൽ മുള്ളി പോയോ? പാവപ്പെട്ടവൻ പട്ടിണിമാറ്റാൻ അൽപ്പം ചാരായം വാറ്റിയാൽ ക്യാമറയുമായി എത്തുന്ന നിങ്ങൾക്കെന്തേ ജോയി ആലുക്കാസിനോട് ഇത്ര പേടി? പണത്തിന് മുൻപിൽ പരുന്തും പറക്കില്ലെന്നു പഠിപ്പിച്ച അച്ചായന് നടുവിരൽ നമസ്‌കാരം
ഉപയോഗിച്ച സ്വർണം വാങ്ങിയ ശേഷം വേസ്‌റ്റേജ് ആയി കണക്കാക്കി കാണിച്ച് കോടികൾ നികുതി വെട്ടിച്ചു; ബിൽ കൊടുക്കാതെയും സ്‌റ്റോക്കിൽ കാണിക്കാതെയും കോടികൾ തിരിമറി നടത്തി; ആന്ധ്രയിലെ റെയ്ഡിൽ കണക്കിൽ കണ്ടെടുത്തത് 60 ലക്ഷം രൂപയുടെ വിൽപ്പന എങ്കിൽ പണമായി കണ്ടെത്തിയത് നാലു കോടി; ജോയ് ആലുക്കാസിന്റെ 130 ഷോറൂമുകളിൽ നടന്ന റെയ്ഡിൽ കോടിക്കണക്കിന് വെട്ടിപ്പ് കണ്ടെത്തിയതായി സൂചന; പരസ്യം പോവാതിരിക്കാൻ വാർത്ത മുക്കി മലയാള മാധ്യമങ്ങൾ
തിരക്കഥയുമായി എത്തുമെന്നറിയിച്ചപ്പോൾ തനിയെ വന്നാൽ മതിയെന്ന് നടൻ പറഞ്ഞിരുന്നതായാണ് വിശ്വസനീയ വാർത്ത; യുവതി എത്തിയപ്പോൾ ഉണ്ണിമുകുന്ദൻ തിരക്കഥ കേൾക്കാനോ വായിക്കാനോ ഉള്ള മൂഡിലായിരുന്നില്ല പോലും; എന്തായാലും മുകളിലത്തേ നിലയിലേക്കു യുവതിയെ കൊണ്ടുപോയി അവിടെ വച്ച്...; ഉണ്ണിമുകുന്ദൻ അത്ര നല്ലവനല്ല? സിനിമയിലെ പുതിയ പീഡന വിവാദത്തിൽ പല്ലിശേരി പറയുന്നത്
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
സംയുക്തയും കുഞ്ചാക്കോയും മൊഴി നൽകാൻ കാരണം മഞ്ജുവോ? അച്ഛൻ അനുകൂലമായി സാക്ഷി പറയാൻ സമ്മതമെന്ന് മകൾ; അഴിക്കുള്ളിലായാലും മകളെ കോടതി കയറ്റില്ലെന്ന് അച്ഛനും; നടി അക്രമിക്കപ്പെട്ട കാര്യം വിളിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ പെരുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയെന്ന റിമി ടോമിയുടെ മൊഴി അതിനിർണ്ണായകം; രേഖകൾ കാണാൻ കോടതിയിലെത്തിയ ദിലീപ് ഞെട്ടിയത് സഹപ്രവർത്തകരുടെ മൊഴിയെ കുറിച്ചറിഞ്ഞ്; നടിയെ ആക്രമിച്ച കേസിൽ സാക്ഷിക്കൂട്ടിൽ താരങ്ങളുമെത്തും
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി അമേരിക്കയിലെ ഷോ തീർന്ന ദിവസം രാത്രി കാവ്യ വന്നിരുന്നു; രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി; കാവ്യയും ദിലീപേട്ടനും ഒരുമിച്ച് ബാത്ത്റൂമിൽ പോയി; കുറച്ച് കഴിഞ്ഞാണ് തിരികെ വന്നത്: നടി ആക്രമിക്കപ്പെട്ട കേസിൽ നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റിമി ടോമി; ദിലീപിന്റെ വിവാഹപൂർവ ബന്ധം വെളിപ്പെടുന്ന മൊഴികൾ ഒന്നിനുപിറകെ ഒന്നായി പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ
എല്ലാറ്റിനും കാരണം അമ്മയുടെ ഫോൺ; മക്കളോടും അച്ഛനോടുമുള്ള അമ്മയുടെ സ്‌നേഹം നഷ്ടപ്പെട്ടത് ജീവിതതാളം തെറ്റിച്ച ആ ഫോൺ; പേരൂർക്കടയിൽ കൊടുംകൃത്യം ചെയ്ത അക്ഷയ് കലി തീർത്തതത് അമ്മയോടൊപ്പം ഫോണും ചുട്ടെരിച്ച്; കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ കൂട്ടുപിടിച്ച ലഹരി വിട്ടപ്പോൾ എല്ലാം താൻ പറഞ്ഞില്ലേ..ഇനി തന്നെ വിട്ടുകൂടേയെന്ന് പൊലീസിനോട് കെഞ്ചലും; ദീപ അശോകിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ