Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കമ്മ്യുണിസ്റ്റ്കാരുടെ മക്കൾ മുതലാളികൾ ആകരുത് എന്ന് ഒരു പുസ്തവും എങ്ങും പറഞ്ഞിട്ടില്ല; മുതലാളിത്ത വ്യവസ്ഥയിൽ ബിസിനസ് ആര് ചെയ്താലും ലാഭവും നഷ്ട്ടവും ഉണ്ടാകും; ചെറുപ്പക്കാർ കാശ് ഉണ്ടാക്കുന്നതിൽ ആർക്കാണ് പ്രശ്‌നം?'; ജെ.എസ് അടൂർ എഴുതുന്നു

'കമ്മ്യുണിസ്റ്റ്കാരുടെ മക്കൾ മുതലാളികൾ ആകരുത് എന്ന് ഒരു പുസ്തവും എങ്ങും പറഞ്ഞിട്ടില്ല; മുതലാളിത്ത വ്യവസ്ഥയിൽ ബിസിനസ് ആര് ചെയ്താലും ലാഭവും നഷ്ട്ടവും ഉണ്ടാകും; ചെറുപ്പക്കാർ കാശ് ഉണ്ടാക്കുന്നതിൽ ആർക്കാണ് പ്രശ്‌നം?'; ജെ.എസ് അടൂർ എഴുതുന്നു

പ്രശ്‌നം മക്കൾ ബിസിനസ് ചെയ്യുന്നതിൽ അല്ല. ആർക്കും ബിസിനസ് ചെയ്യാം. കാശുണ്ടാക്കാം. മുതലാളി മാരാകാം. കമ്മ്യുണിസ്റ്റ് കാരുടെ മക്കൾ മുതലാളികൾ ആകരുത് എന്ന് ഒരു പുസ്തവും എങ്ങും പറഞ്ഞിട്ടില്ല. മുതലാളിത്ത വ്യവസ്ഥയിൽ ബിസിനസ് ആര് ചെയ്താലും ലാഭവും നഷ്ട്ടവും ഉണ്ടാകും. ചിലർ കാശ് ഉണ്ടാക്കാൻ തരികിടകൾ നടത്തും. കാശു എറിഞ്ഞു കാശു പിടിക്കുക എന്ന മാർക്കറ്റ് ലോജിക്കിൽ അതോന്നും ഒരു പ്രശ്‌നമല്ല. ചെറുപ്പക്കാർ കാശ് ഉണ്ടാക്കുന്നതിൽ ആർക്കാണ് പ്രശ്‌നം ?

പ്രശ്‌നം അധികാര രാഷ്ട്രീയവും ക്രോണി ക്യാപിലിസം അധവാ ശിങ്കിടി മുതലാളിത്തവും തമ്മിൽ ഉള്ള ബാന്ധവം ആണ്. ഈ അഴിമതി നിറഞ്ഞ ബാന്ധവങ്ങൾ ഇന്ത്യൻ അധികാര രാഷ്ട്രീയത്തിലെ അഴുക്കു ചാലുകൾ ആണ്. അധികാര രാഷ്ട്രീയത്തിൽ രമിക്കുന്ന അധികാരത്തിൽ ഇരുന്നു തഴമ്പ് വീണ പലരും ഇന്ന് കമീഷൻ പണം വെളുപ്പിക്കുന്നത് ഹവാല വഴി ഗൾഫ് വഴി 'ഇൻവെസ്റ്റ് ' ചെയ്തു അതു അവിടെ വൈറ്റ് ആക്കി ഇവിടെ NRI സമ്പാദ്യം ആയി തിരികെ വരുമ്പോൾ ആണ്. അതു നിയോ ലിബറൽ യുഗത്തിൽ അഴിമതിയുടെ വ്യവസ്ഥവൽക്കരണം ആണ്. അതു പലപ്പോഴും ഓപ്പെറേറ്റ് ചെയ്യന്നത് ഏറ്റവും വിശ്വാസം ഉള്ള ആളുകളിൽ കൂടിയാണ്. ഇന്ത്യൻ ഫ്യുഡൽ രാഷ്ട്രീയത്തിൽ നേതാക്കൾക്ക് കൂടുതൽ വിശ്വാസം മക്കളെയും അടുത്ത ബന്ധക്കുളെയും ഒക്കെയാണ്.

കഴിഞ്ഞ 25 കൊല്ലത്തെ നിയോ ലിബറൽ പോളിസിയുടെ ഒരു ബൈ പ്രോഡക്ട് അധികാര രാഷ്ട്രീയ അഴിമതിയുടെ വ്യവസ്ഥവൽക്കരണം ആണ്. ഇന്ന് ജനാധിപത്യം പണാധിപത്യന് വഴിമാറി കൊടുക്കുമ്പോഴാണ് ഇടതും വലതും പണാധിപത്യം ഒരു രാഷ്ട്രീയ പ്രയോഗം ആക്കുന്നത്. ഇന്ന് ഇന്ത്യയിൽ അധികാര രാഷ്ട്രീയത്തിൽ ശ്രമിക്കുന്നവർക്ക് പണം ഇല്ലാതെ പിടിച്ചു നിൽക്കാൻ ഒക്കില്ല. പഴയത് പോലെ അല്ല. ഇതു നെഹ്റുവിന്റെയും എ കെ ജി യുടേയും കാലമല്ലേ. അധികാര തിരെഞ്ഞെടുപ്പ് രാഷ്ട്രീയം ഒരു ബിസിനസ് ഇൻവെസ്റ്റ്മെന്റ് പ്രൊപോസൽ ആണ്. അതിനു നൂറു കണക്കിന് കോടി രൂപ വേണം. ഇവന്റ് മാനേജ്മെന്റ് കമ്പിനികൾ വേണം. മുദ്രാവാക്യങ്ങൾ എഴുതാൻ അഡ്വെർടൈസിങ് കമ്പിനികൾ വേണം. പരസ്യ പബ്ലിക് റിലേഷൻ കമ്പിനികൾ വേണം. ഇന്ന് അധികാര രാഷ്ട്രീയം ഒരു ഔട്ട് സോഴ്സിങ് ബിസിനസ് ആണ്. പണം ഇല്ലാത്തവർക്ക് സാമൂഹിക പ്രവർത്തനം നടത്തം. പക്ഷെ അധികാര തിരെഞ്ഞെടുപ്പ് രാഷ്ട്രീയം ഇന്ന് പണാധിപത്യവും കൈയൂക്കും ആണ്. അവടെ അധികാര 'പാര '-സൈറ്റുകളെ ആണ് വേണ്ടത്. കൊട്ടാര സ്തുതിപാടകരെയാണ് ആവശ്യം

നേതാവ് ആകണമെകിൽ കാശു ഇറക്കണം. കാശു ഇറക്കി കാശു തിരച്ചു പിടിക്കണം. അതിനു കമീഷൻ വേണം. മൾട്ടി നാഷണൽ കോൺട്രാക്ട് കമ്പിനികളും അത് മൗറീഷ്യസിലോ ഗള്ഫിലോ ഉള്ള ഷെൽ കമ്പിനികളിലൊ പേപ്പർ കൺസൾട്ടിങ് കമ്പിനിയിലോ 'ഇൻവെസ്റ്റ് ' ചെയ്യും. ഇതു ഇന്ത്യയിൽ മാത്രം അല്ല നടക്കുന്നത്. അതു മിക്ക എഷ്യൻ രാജ്യങ്ങളിലും നടക്കുന്നതാണ്. അതു ഇന്ന് ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും നടക്കുന്നതാണ്. അതു കൊണ്ടാണ് ചില എൻ ആർ ഐ ബിസിനസ് കാർ എല്ലാ പാർട്ടി നേതാക്കൾക്കും പ്രിയങ്കരർ ആകുന്നത്. ആര് ഭരിച്ചാലും അവർ ഭരണത്തിന്റെ പിൻ വാതിലുകളിൽ കാണും. പണാധിപത്യ അധികാര രാഷ്ട്രീയത്തിലെ ഏക ഐഡിയോളോജി പണം ആണ്. പഴയ കാലം അല്ല ഇന്ന് പണമില്ലെങ്കിൽ ഏത് അധികാര രാഷ്ട്രീയ നേതാവും പിണമാണ്. അതു കൊണ്ട് ആണ് പേയ്മെന്റ് സീറ്റു കൊടുത്തു ആളുകളെ എം എൽ എ യും എം പി യും മന്ത്രിയും ആക്കുന്നത്. അങ്ങനെയാണ് പല എൻ ആർ ഐ മുതലാളി മാരും വിപ്ലവ നേതാക്കൾ ആയി കേരളത്തിലും ഇന്ത്യയിലും അധികാര രാഷ്ട്രീയത്തിൽ പിൻ വാതിലിൽ കൂടെ കയറി മുൻ വാതിലിൽ എത്തുന്നത്.

പണവും അധികാരവും കൂട്ടി കൊടുപ്പും ഒക്കെയായി രാഷ്ട്രീയം ചുരുങ്ങുന്നതാണ് ഇന്നത്തെ ജനാധിപത്യത്തിന്റെ ദുരന്തം. ഇന്ന് പല അധികാര രാഷ്ട്രീയ അനുഭാവി -ശിങ്കിടി വൃന്ദങ്ങൾക്ക് ഒരു നേതാവിനോട് ആണ് ലോയൽറ്റി. നേതാവിനോട് ഉള്ള ലോയൽറ്റിക്ക് ഉദ്ദിഷ്ട്ട കാര്യത്തിനു ഉപകാര സ്മരണകൾ സർക്കാരിൽ സ്ഥാന മാനങ്ങൾ ആയി കിട്ടും. അവരിൽ പലരും പിന്നെ ചില പാർട്ടി വിശ്വാസ ശുധാത്മക്കളും അതാതു പാർട്ടിയുടെയോ അവരുടെ നേതാക്കളുടെയോ മക്കളുടെയോ തള്ള് കാരും ന്യായീകരണ തൊഴിലാളികളും ആകും.
അമിത് ഷായുടെ മകന്റെ ശിങ്കിടി മുതലാളിത്തം ഫാസിസ്റ്റു അഴിമതിയും റോബർട്ട് വാദ്രക്ക് നേരെയുള്ള ആരോപണങ്ങൾ കൊണ്‌ഗ്രെസ്സ് അഴിമതിയും മറ്റു ചിലത് വിപ്ലവ സംരംഭകത്തവും ആകുന്നില്ല എന്ന് തിരിച്ചറിയുക.

ഇതു ഇന്ത്യൻ അധികാര രാഷ്ട്രീയത്തെ കാർന്നു തിന്നുന്ന അധികാര-അഹങ്കാര-അഴിമതികളുടെ സേഫ്റ്റി ടാങ്കുകൾ വല്ലപ്പോഴും പൊട്ടുന്നത്തിന്റെ നാറ്റം ആണ്. അതിനു പത്ര ലേഖകൻ മാരെ മാത്രം തെറി പറഞ്ഞിട്ട് കാര്യം ഇല്ല. വയർ ഓൺലൈൻ പ്രസിധീകരണതയോ സിദ്ധാർഥ് വരദ രാജനെയോ ചീത്ത പറഞ്ഞിട്ട് കാര്യം ഇല്ല. Foul smell can come through a pipe.But the source of it is elsewhere.

എന്തിനെയും ന്യായകഴിക്കാനും ആരെയും തെറി വിളിക്കാനും തയ്യാറായി ഫേസ് ബുക്ക് ചന്ത മുക്കിൽ ഒരു കൊച്ചു പിച്ചാത്തിയുമായി ഉലാത്തുന്ന കവല ജോക്കർമാരും കവല ചട്ടമ്പികളും ഇന്ന് എല്ലാ അധികാര വർഗ്ഗ പാർട്ടികൾക്കും ഉണ്ട്. കൊടിയുടെ നിറം അനുസരിച്ചു അവർ കളത്തിൽ ഇറങ്ങും. അവരാണ് അധികാര രാഷ്ട്രീയ ചീട്ട് കളിയിലെ വെറും ജോക്കർ മാർ. ഇതു പ്രത്യേകിച്ചു ഒരു പാർട്ടിയേയും കുറിച്ചല്ല. നിങ്ങളിൽ പാപം ഇല്ലാത്തവർ അവരെ കല്ലെറിയട്ടെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP