Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അണ്ണാറക്കണ്ണനും തന്നാലായത്; മാറ്റം വരേണ്ടത് കുഞ്ഞുങ്ങളിൽ നിന്ന്; അക്രമരഹിതസമൂഹസൃഷ്ടിക്കായുള്ള അന്താരാഷ്ട്ര കൂട്ടായ്മ നോൺവയലൻസ് പ്രോജക്റ്റ് ഫൗണ്ടേഷൻ ഇന്ത്യയിൽ സജീവമാകുന്നു; സമാധാനദൂതരെ വാർത്തെടുക്കുക കൂട്ടായ്മയുടെ ലക്ഷ്യം; മാർച്ചിൽ മൂന്നാറിലും പരിപാടികൾ

അണ്ണാറക്കണ്ണനും തന്നാലായത്; മാറ്റം വരേണ്ടത് കുഞ്ഞുങ്ങളിൽ നിന്ന്; അക്രമരഹിതസമൂഹസൃഷ്ടിക്കായുള്ള അന്താരാഷ്ട്ര കൂട്ടായ്മ നോൺവയലൻസ് പ്രോജക്റ്റ് ഫൗണ്ടേഷൻ ഇന്ത്യയിൽ സജീവമാകുന്നു; സമാധാനദൂതരെ വാർത്തെടുക്കുക കൂട്ടായ്മയുടെ ലക്ഷ്യം; മാർച്ചിൽ മൂന്നാറിലും പരിപാടികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമൂഹത്തിൽ, വിശേഷിച്ച് യുവാക്കളിൽ അക്രമരാഹിത്യം പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കൂട്ടായ്മയായ നോൺവയലൻസ് പ്രോജക്റ്റ് ഫൗണ്ടേഷൻ ഇന്ത്യയിലും സജീവമാകുന്നു.മുപ്പതിലധികം രാജ്യങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയ സംരംഭമാണ് എൻവിപിഎഫ്. ദേശ-കാല.-ഭാഷ.-ലിംഗ -വർഗ്ഗ.-വർണ്ണ വ്യത്യാസമില്ലാതെ ലോകമാസകലമുള്ള സമാധാന പ്രേമികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന സംരംഭമാണിത്.

രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തത്തോടെ, ഈ മാസം 16 ന് ഡൽഹി ചാണക്യപുരിയിൽ വിശ്വയുവക് കേന്ദ്രയിൽ ദേശീയ സമാധാന വിദ്യാർത്ഥി മഹാസഭാസമ്മേളനം നടന്നു. രാജ്യസഭാംഗമായ കരൺ സിങ് സമാധാന പ്രതി നിധി മഹാസഭയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ധർമ്മഭാരതിസ്ഥാപകൻ സ്വാമി സച്ചിദാനന്ദ ഭാരതി സമാധാന കൂട്ടായ്മകളുടെ ഉദ്ഘാടനം നടത്തി.

നോൺ വയലൻസ് പ്രോജക്റ്റ് സ്വിറ്റ്‌സർലാന്റ് സ്ഥാപക ചെയർമാൻ ജെയ്ൻ ഹെൽമാൻ, സ്വിറ്റ്‌സർലൻഡ് പ്രോജക്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബ്ലെയ്‌സ് ഒബേർസൺ, സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള അന്താരാഷ്ട്ര സമിതിയുടെ പ്രസിഡന്റ് ശ്രി. മാരേക് വോസിൻസ്‌കി.. രാജീവ് ഗാന്ധിയുടെ പേരിലുള്ള ദേശീയ യുവജന കേന്ദ്രം ഡയറക്ടർ ഡോ. മദൻ മോഹൻ ഗോയൽ, എൻവിപിഎഫ് ഇന്ത്യ ചെയർമാൻ ശ്രീ അഗസ്റ്റ്യൻ വെളിയത്ത്, എൻവിപിഎഫ് ഇന്ത്യ ദേശീയ ഡയറക്ടർ ശ്രി. ബീരേന്ദ്ര കുമാർ എന്നിവർ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രഭാഷണങ്ങൾ നടത്തി.

വിവിധ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ചുവന്ന മുന്നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത സമാധാനത്തിനു വേണ്ടി യുള്ള കുട്ടികളുടെ പ്രതിനിധി മഹാസഭയുടെ സമ്മേളനവും നടന്നുവെന്ന് എൻവിപിഎഫ് പാർട്ണർഷിപ്പ് ആൻഡ് പോളിസി ഡയറക്ടർ തോമസ്ജോൺ പാലേക്കുടിയും, പ്രേംജി എംപിയുംഅറിയിച്ചു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 28 പേർ പരിശീലകർക്കുള്ള പരിശീലനം വിജയകരമായി പൂർത്തിയാക്കി. അടുത്ത ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് നൂറു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെങ്കിലും സമാധാന സംഘങ്ങളും അനുബന്ധ പരിശീലന പരിപാടികളും സംഘടിപ്പിക്കുക എന്നതിനാണ് എൻവിപിഎഫ് പ്രഥമ പരിഗണന നൽകുന്നത്.

അതോടൊപ്പം സമാനചിന്താഗതിയുള്ളവരുടെ ( യുവജന സംഘടനകൾ, നാടകം, അഭിനയം, സംഗീതം, മിമിക്രി, ഡാൻസ്, തുടങ്ങിയ കലാസംഘടനകൾ, അല്ലെങ്കിൽ കലാ പരിശീലനകേന്ദ്രങ്ങൾ.....ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ,തുടങ്ങിയ കായിക സംഘടനകൾ, അല്ലെങ്കിൽ കായിക പരിശീലന കേന്ദ്രങ്ങൾ, കരാട്ടെ, അമ്പെയ്ത്, ജൂഡോ, കുങ്ഫു, പോലുള്ള പരിശീലന കേന്ദ്ര ങ്ങൾ , കുടുംബ യൂണിറ്റുകൾ ഭവന കൂട്ടായ്മകൾ, സാംസ്‌കാരിക,സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹായ സഹകരണങ്ങളോടെ 2025 ആകുമ്പോഴേക്കും അക്രമ സംഭവങ്ങളുടെ തീവ്രതയിൽ മുതൽ ശതമാനം വരെ കുറവുണ്ടാ ുന്നതിനുള്ള ക്രിയാത്മക പ്രവർത്തങ്ങൾ നടപ്പിലാക്കുക എന്നതും ലക്ഷ്യമിടുന്നു.

 

ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ ഒന്ന് ചേർന്ന് കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി 2018 ഫെബ്രുവരിയിൽ ശ്രീപെരുമ്പത്തൂരിലും ( തമിഴ്‌നാട്) , മാർച്ചിൽ ബെംഗളൂരിലും ( കർണ്ണാടക) , മൂന്നാറിലും ( കേരളം ) വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.

കുരുക്കിട്ട തോക്ക് ( ദി നോട്ടഡ് ഗൺ) അതാണ് പ്രസ്ഥാനത്തിന്റെ പ്രതീകമായി എടുത്തിരിക്കുന്നത്. ലോകവ്യാപകമായി അക്രമ രാഹിത്യത്തിന്റെ പ്രതീകമാണിത്. വെടിയേറ്റ് കൊല്ലപ്പെട്ട ലോകപ്രശസ്ത ഗാനരചയിതാവും ഗായകനുമായിരുന്ന ജോൺ ലെന്നെന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് കാൾ ഫ്രെഡ്രിക് തയ്യാറാക്കിയ ശിൽപരൂപമാണിത്.

സംഘടനയെ കുറിച്ച് കൂടുതൽ അറിയാൻ
http://india.nonviolence.com/ സന്ദർശിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP