Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതങ്ങൾ പിറക്കുംമുമ്പ് യോഗയുണ്ടായി; അതിന് ഏതു മതത്തിന്റെ ഛായയെന്നു മനസ്സിലാകുന്നില്ല; മഹത്തായ ചിന്തകളിലും കണ്ടുപിടിത്തങ്ങളിലും മതം കലർത്താതിരിക്കൂ: അന്താരാഷ്ട്ര യോഗാ ദിനത്തിൽ മോഹൻലാലിനു പറയാനുള്ളത്

മതങ്ങൾ പിറക്കുംമുമ്പ് യോഗയുണ്ടായി; അതിന് ഏതു മതത്തിന്റെ ഛായയെന്നു മനസ്സിലാകുന്നില്ല; മഹത്തായ ചിന്തകളിലും കണ്ടുപിടിത്തങ്ങളിലും മതം കലർത്താതിരിക്കൂ: അന്താരാഷ്ട്ര യോഗാ ദിനത്തിൽ മോഹൻലാലിനു പറയാനുള്ളത്

യോഗയെ പിന്തുണച്ച് ബ്ലോഗെഴുത്തുമായി മോഹൻലാൽ. ഒന്നിച്ചു ഒന്നായിരിക്കുക എന്നതാണ് യോഗ മുന്നോട്ട് വയ്ക്കുന്ന ആശയം. എന്നിട്ടും എന്തിനാണ് യോഗയെ എതിർക്കുന്നതെന്നാണ് ലാൽ ഉയർത്തുന്ന ചോദ്യം. മനസ്സിനും അപ്പുറമുള്ള ആകാശ സഞ്ചാരമാണിതെന്ന് മോഹൻ ലാൽ ബ്ലാഗിൽ പറയുന്നു.

അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ടാണ് ലാൽ നിലപാട് വിശദീകരിക്കുന്നത്. യോഗയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെതിരായ വിവാദങ്ങളും മോഹൻലാൽ ഉയർത്തുന്നു. മതങ്ങൾ പിറക്കുക കൂടി ചെയ്യുന്നതിന് മുമ്പുണ്ടായ യോഗയെ അതിന്റെ പേരിൽ എതിർക്കുന്നത് എന്തിനെന്നാണ് ലാൽ ഉയർത്തുന്ന ചോദ്യം. സമൂഹത്തിന്റെ നിലവിലെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹാരമായി യോഗയെ അവതരിപ്പിക്കുകയാണ് യോഗയെ ലാൽ. അതിന്റെ പ്രാധാന്യവും പ്രസക്തിയും വിശദീകരിക്കുമ്പോൾ അതിൽ രാഷ്ട്രീയമോ മതമോ കൊണ്ടു വരരുതെന്നാണ് അഭ്യർത്ഥന.

ഏത് മതത്തിന്റെ ഛായയാണ് യോഗയെന്ന് മനസ്സിലാകുന്നില്ല. ലോകത്തിലെ ജ്ഞാനമെല്ലാം മനഃശക്തികളെ ഏകാഗ്രമാക്കാതെ സാധ്യമായിട്ടില്ല. പ്രപഞ്ചം അതിന്റെ രഹസ്യങ്ങളെ നമുക്ക് വിട്ടുതരാൻ തയ്യാറാണ്. അതിന് എവിടെയാണ് മുട്ടേണ്ടത്, എങ്ങനെ മുട്ടിയാലാണ് ശരിയാവുക എന്ന് അറിഞ്ഞാൽ മതി. മുട്ടാനുള്ള ബലവും സാമർത്ഥ്യവും ഏകാഗ്രതയിൽ കൂടിയാണ് വരികയെന്നും ലാൽ കുറിക്കുന്നു. മനുഷ്യന്റെ മനഃശക്തിയക്ക് അതിരില്ല. അതിനെ എത്രയധികം ഏകാഗ്രമാക്കുന്നുവോ അത്രയധികം ശക്തി ഒര ുകേന്ദ്രത്തിൽ ചെലുത്താൻ സാധിക്കും. അതാണ് രഹസ്യം.

അതുകൊണ്ട് മഹത്തായ ചിന്തകളിലും കണ്ടുപിടത്തങ്ങളിലുമെങ്കിലും നമുക്ക് മതം കലർത്താതിരിക്കാമെന്നും മോഹൻലാൽ പറയുന്നു. ഇതിനായി ഒന്നിച്ചിരുന്ന് യോഗികളാകാം എന്ന വാചകത്തോടെയാണ് ലാൽ ബ്ലോഗെഴുത്ത് അവസാനിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP