1 usd = 64.98 inr 1 gbp = 91.82 inr 1 eur = 80.33 inr 1 aed = 17.69 inr 1 sar = 17.33 inr 1 kwd = 217.17 inr

Mar / 2018
24
Saturday

സ്വന്തം ജീവൻ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന മറ്റു മനുഷ്യരാൽ ചവിട്ടി മെതിക്കപ്പെട്ട് വാരിയെല്ലെല്ലാം ഒടിഞ്ഞു ശ്വാസകോശം നശിച്ചു ഇഞ്ചിഞ്ചായിട്ടാണ് തിക്കിലും തിരക്കിലും പെടുന്നവർ മരിക്കുന്നത്; മുംബൈയിലും സംഭവിച്ചത് അതു തന്ന; തിരക്കില്ലാത്ത മരണം, പത്തു കല്പനകൾ; മുരളി തുമ്മാരുകുടി എഴുതുന്നു

September 30, 2017 | 02:37 PM | Permalinkമുരളി തുമ്മാരുകുടി

മുംബൈയിൽ റയിൽവേ സ്റ്റേഷനിലെ ഒവേർപാസ്സിൽ തിക്കിലും തിരക്കിലും പെട്ട് രണ്ടു ഡസനോളം ആളുകൾ മരിച്ചു എന്ന വാർത്ത എന്നെ ഏറെ സങ്കടപ്പെപടുത്തുന്നു. സ്വന്തം ജീവൻ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന മറ്റു മനുഷ്യരാൽ ചവിട്ടി മെതിക്കപ്പെട്ട് വാരിയെല്ലെല്ലാം ഒടിഞ്ഞു ശ്വാസകോശം നശിച്ചു ഇഞ്ചിഞ്ചായിട്ടാണ് തിക്കിലും തിരക്കിലും പെടുന്നവർ മരിക്കുന്നത്. മുംബയിൽ പക്ഷെ തിരക്ക് ഒരു ദൈനം ദിന യാഥാർത്ഥ്യം ആണ്. ഒരു ദിവസം ഒരു ഡസനോളം ആളുകളാണ് സബർബൻ ട്രെയിനിൽ നിന്നും വീണു മരിക്കുന്നതെന്നാണ് ഞാൻ വായിച്ചിട്ടുള്ള കണക്കുകൾ. രാവിലെ ഓഫിസിൽ പോയ ഒരാളെ വൈകീട്ട് വീട്ടിൽ എത്തിയില്ലെങ്കിൽ വീട്ടുകാർ ആദ്യം തിരക്കുന്നത് പൊലീസ് സ്റ്റേഷനിൽ അല്ല റെയിൽവേ സ്റ്റേഷനിൽ ആണ്.

അത്ര ഭീകരം ആണ് അവിടുത്തെ സ്ഥിതി. ഇത് കഷ്ടമാണ്, പക്ഷെ ഇതാണ് സേഫ്റ്റിയുടെ ട്രാജഡി. മുംബയിൽ അധോലോകം ആണ് ഒരു വർഷം മൂവായിരം പേരെ പോയിട്ട് മുപ്പത് പേരെ കൊണ്ടിരുന്നത് എങ്കിൽ എന്തൊക്ക കോലാഹലം ആയേനെ, പൊലീസ് പോയി പട്ടാളം വന്നേനെ. പക്ഷെ കൊല്ലുന്നത് തീവണ്ടിയാകുമ്പോൾ മരിച്ച ആളുകളുടെ എണ്ണം എല്ലാം വെറും കണക്ക് മാത്രം (ഇത് മുംബയിലെ കാര്യം അല്ല, കേരളത്തിൽ ഒരു വർഷം നാലായിരം ആളാണ് റോഡിൽ മരിക്കുന്നത്. നമ്മുടെ ചിന്തയും ഇതുപോലെ ഒക്കെ തന്നെ). മുംബയിലെ ട്രെയിനും കേരളത്തിലെ റോഡും എല്ലാം നമ്മുടെ ഒക്കുപ്പേഷണൽ ഹസാർഡ് ആണ്. അതുകൊണ്ട് മുംബൈയിലെ തിരക്കിന് എന്റെ കയ്യിൽ തത്കാലം ചികിത്സ ഇല്ല.

ലോകത്തൊരിടത്തും തിരക്ക് നിയന്ത്രണം എന്നാൽ വാസ്തവത്തിൽ വലിയ ശാസ്ത്രം ഒന്നും ഉള്ളതല്ല. ലഭ്യമായ സ്ഥലത്തിന്റെ കാരിയിങ് കപ്പാസിറ്റിക്കകത്തുള്ള ആളുകളെ ഒരു തരത്തിൽ മാനേജ് ചെയ്യാം, അതും അത്യാവശ്യം സുരക്ഷാ ബോധം ഒക്കെ ഉണ്ടെങ്കിൽ. പക്ഷെ ഒരുലക്ഷം പേരുടെ മുകളിൽ ആളുകൾ ഒരു സ്ഥലത്തെത്തിയാൽ പിന്നെ പൊലീസിനും മറ്റുള്ളവർക്കും വലിയ നിയന്ത്രണം ഒന്നുമില്ല. അതും കേരളം പോലെ നിയമം അനുസരിക്കാൻ പൊതുവെ താല്പര്യം ഇല്ലത്തതും ഒട്ടും സുരക്ഷാബോധം ഇല്ലത്തതും ആയ ഒരു സ്ഥലത്ത്.

ഇത് നമ്മൾ മനസ്സിലാക്കണം.വ്യക്തിപരമായി ഞാൻ തിരക്കുള്ള സ്ഥലങ്ങളിലേക്ക്, എനിക്ക് വ്യക്തമായി അവിടുത്തെ സുരക്ഷാ സംവിധാനങ്ങളെ പറ്റി അറിവില്ലെങ്കിൽ, ഏറ്റവും തിരക്കുള്ള ദിവസങ്ങളിൽ പോകാറില്ല. പക്ഷെ കേരളത്തിലോ മറ്റു രാജ്യങ്ങളിലോ തിരക്കിൽ പെടുന്നവർക്ക് വേണ്ടി കുറച്ചു നിർദ്ദേശങ്ങൾ തരാം.

1. കേരളത്തിൽ പ്രധാനമായും മതപരമായ ആഘോഷങ്ങൾ നടക്കുന്നിടത്താണ് വലിയ തിരക്ക് വരുന്നത്, മകരവിളക്ക്, മണ്ഡലക്കാലത്തെ ചില ദിവസങ്ങൾ, തൃശൂർ പൂരം, ചോറ്റാനിക്കര മകം, ചില പള്ളിപ്പെരുന്നാളുകൾ എന്നിങ്ങനെ. തിരക്കുള്ള സ്ഥലങ്ങളിൽ ഏറ്റവും തിരക്കുള്ള ദിവസം പോകാതിരിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിവിധി. ശബരിമലക്ക് പോകണമെങ്കിൽ തിരക്കില്ലാത്ത സമയം ഉണ്ടല്ലോ. ഇനി അഥവാ മകരവിളക്കിന് പോകണം എന്ന് നിർബന്ധം ഉണ്ടെങ്കിൽ വീട്ടുകാരെ ഒക്കെ നന്നായി കണ്ടിട്ട് പോവുക, തിരിച്ചു സുരക്ഷിതമായി വരാൻ അയ്യപ്പനോട് നന്നായി പ്രാർത്ഥിക്കുക. മറ്റു ആരാധനാലയങ്ങൾ ആയാലും ഇതിലും പറ്റിയ പ്രതിവിധി ഒന്നുമില്ല.

2. വലിയ തിരക്കുണ്ടാകുമെന്ന് തോന്നുന്ന സ്ഥലങ്ങളിൽ ഒരു കാരണവശാലും കുട്ടികളെ കൊണ്ട് പോകരുത്. അത് അവരുടെ ജീവൻ അപകടത്തിൽ ആക്കും എന്ന് മാത്രമല്ല, അവരെ രക്ഷിക്കേണ്ടതിനാൽ ശരിയായ കാര്യങ്ങൾ ചെയ്യാൻ നമുക്ക് പറ്റുകയും ഇല്ല.

3. തിരക്കുള്ള ഒരു സ്ഥലത്ത് എത്തിയാൽ ഇനി ഇവിടെ ഒരു വലിയ തള്ളൽ വന്നാൽ എങ്ങനെ രക്ഷപെടും എന്ന് എപ്പോഴും മനസ്സിൽ ഒരു പ്ലാൻ ഉണ്ടാക്കുക. സ്റ്റേഡിയത്തിൽ ഒക്കെ ആണെങ്കിൽ പുറത്തേക്കുള്ള വഴി നോക്കി വക്കുക

4. തിരക്ക് നിയന്ത്രണാതീതം ആണെന്ന് നിങ്ങൾക്ക് തോന്നുന്ന നിമിഷം നിങ്ങൾ എത്ര ദൂരത്തു നിന്ന് വന്നതാണെങ്കിലും എത്ര ആഗ്രഹിച്ചോ ബുദ്ധിമുട്ടിയോ വന്നതാണെങ്കിലും ഉടൻ സ്ഥലം വിടുക. കുറച്ചു കൂടി നിന്നിട്ട് നോക്കാം എന്ന് ചിന്തിക്കുക പോലും അരുത്.

5 . തിരക്ക് വന്നാൽ ഒരു കാരണവശാലും താഴെ വീഴാതെ നോക്കണം. ചുറ്റും ഉള്ളവരും ആയി ഒരുമിച്ച് വേണം തള്ളലിനെ നേരിടാൻ. അതിലൊരാൾ വീണാൽ ഉടൻ വലിച്ചു നേരെ നിറുത്തുക

6. തിരക്കിനെതിരെ തള്ളരുത്. തിരക്ക് നമ്മളെ എങ്ങോട്ടാണോ തള്ളുന്നത് ആ ദിശയിൽ തന്നെ മുന്നോട്ടോ പിറകോട്ടോ സൈഡിലേക്കോ നിന്ന് കൊടുക്കുക. തിരക്ക് മുന്നോട്ടും പിന്നോട്ടും ഓളങ്ങൾ ആയിട്ടാണ് വരുന്നത്, അതുകൊണ്ട് എപ്പോഴും മുന്നോട്ടോ പിന്നോട്ടോ ബലം പിടിക്കരുത്, ഓളം അറിഞ്ഞു പെരുമാറണം.

7 . ഏതു തിരക്കിനിടയിലും നൂഴ്ന്നു പോകാനുള്ള അവസരം ഉണ്ടാകും, അത് മുന്നോട്ടോ പിറകോട്ടോ ആയിരിക്കില്ല, മറിച്ച് സൈഡിലേക്ക് ആയിരിക്കും, ഒരുമാതിരി പാമ്പ് മുന്നോട്ടു പോലെ ഇടത്തോട്ടും വലത്തോട്ടും മാറിമാറി പോകേണ്ടി വരും. പക്ഷെ തിരക്കിന്റെ എപ്പി സെന്ററിൽ നിന്നും പുറത്തു കടക്കുക എന്നതാണ് പ്രധാനം.

8. തിരക്കുള്ള സ്ഥലത്ത് കൂട്ടമായി പോവുകയാണെങ്കിൽ തിരക്കിൽ പെട്ട് ഒറ്റപ്പെട്ടു പോയാൽ എവിടെ കാണാം എന്നതിന് ഒരു മീറ്റിങ് പോയന്റ് മുൻകൂട്ടി പറഞ്ഞു വക്കണം. അല്ലാതെ തിരക്കിൽ ആളെ നോക്കി നിൽക്കരുത്, നോക്കാൻ പോവുകയും അരുത്. ഇപ്പോൾ നിങ്ങളുടെ ഒക്കെ കയ്യിൽ സെൽഫി സ്റ്റിക്ക് ഉണ്ടല്ലോ, അതിന് മുകളിൽ മുൻപേ പറഞ്ഞ പ്രകാരം ഒരു തൂവാല കെട്ടിയാൽ ദൂരെ നിന്നേ കാണാവുന്ന അടയാളം ആയി പൊക്കി പിടിക്കാം.

9. സ്ഥിരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരും (ഹൃദ്രോഗം, ആസ്തമ, എപിലെപ്‌സി), സുഖമില്ലാതിരിക്കുന്നവരും, ഭിന്നശേഷി ഉള്ളവരും ഒക്കെ തിരക്കുള്ള സ്ഥലത്തേക്ക് പോകുന്നത് പ്രത്യേകം ആലോചിച്ച് വേണം. പറ്റിയാൽ ഒഴിവാക്കണം. തിരക്ക് വന്നാൽ പിന്നെ സർവൈവൽ ഓഫ് ഫിറ്റസ്റ്റ് ആണ്, ആരും ആരെയും രക്ഷിക്കില്ല, ആരെ ചവിട്ടി വീഴ്‌ത്തിയാണെങ്കിലും ജീവൻ രക്ഷിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന വികാരം ആണ് പുറത്തു വരുന്നത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

10. ആളുകളുടെ എണ്ണം കൂടി ഉണ്ടാകുന്ന തിരക്കിന് പുറമെ കേരളത്തിൽ ആന ഇടയുക എന്ന പ്രവോക്കേഷൻ (സത്യമാണെങ്കിലും നുണയാണെങ്കിലും) ഉണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽ സംഗീതോത്സവങ്ങൾ, ഫുട്ബോൾ മത്സരം ഇവയൊക്കെയാണ് തിരക്കുണ്ടാക്കുന്നത്, അതിനിടയിൽ ഇപ്പോൾ ബോംബോ സൂയിസൈഡ് അറ്റാക്കറോ ഒക്കെ (സത്യമോ, നുണയോ) ആണ് തള്ളൽ ഉണ്ടാക്കുന്ന ഭീഷണികൾ. ഇങ്ങനെ ഉള്ള കരക്കമ്പി വന്നാൽ അത് ശരിയാണോ എന്നന്വേഷിക്കാൻ പോകരുത്, അതെ സമയം ശരിയാണെന്നറിയാതെ മറ്റൊരാളോട് പറയുകയും ചെയ്യരുത്. ആന എഴുന്നള്ളിപ്പുള്ള അമ്പലത്തിൽ പോകുമ്പോൾ ഒരു മൃത്യുഞ്ജയ ഹോമം നടത്തുന്നത് നല്ലതാണ്..

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അമ്മയുടെ ചികിൽസയ്ക്ക് എത്തിയപ്പോൾ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയെ ആദ്യമായി കണ്ടു; വില്ലനായെത്തിയത് താഴ്ന്ന ജാതിക്കാരനെ മരുമകനായി അംഗീകരിക്കാനാവാത്ത ദുരഭിമാനം; മകളെ കൊന്ന് തള്ളിയത് 19-ാം വയസ്സിൽ പ്രേമിച്ച് വിവാഹം ചെയ്ത അച്ഛനും; ആശുപത്രിക്കിടക്കയിൽ താലികെട്ടാൻ എത്തിയ ബ്രിജേഷ് കണ്ടത് പ്രിയതമയുടെ ചേതനയറ്റ ശരീരവും; അരിക്കോട്ടെ ആതിരയുടെ കൊലയിൽ പശ്ചാത്താപമില്ലാതെ രാജൻ
സ്വപ്നം കണ്ടത് ഇസ്ലാമികരാജ്യം; കോട്ടയ്ക്കലിലെ പീസ് സ്‌കൂൾ അദ്ധ്യാപികയായി കേരളത്തിലെത്തിയത് ജീവിതം വഴിതെറ്റിച്ചു; വിവാഹ ജീവിതം തകർത്തത് അബ്ദുൾ റാഷിദിന്റെ മതബോധനം; തീവ്രവാദ ക്ലാസുകൾ നടത്തി ഐഎസിന്റെ ഭാഗമായി; ഹിജ്‌റയ്ക്ക് സ്ത്രീകളെ പ്രേരിപ്പിച്ചതും പാറ്റ്‌നാ സ്വദേശിനി; വിശ്വസിച്ചവരെല്ലാം ചതിച്ചപ്പോൾ കാബൂളിലുള്ള കാമുകനെ തേടിയുള്ള യാത്രക്കിടെ പിടിയിലായി; യാസ്മിൻ മുഹമ്മദിനെ അഴിക്കുള്ളിലാക്കിയത് പ്രണയച്ചതി
പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും; എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്..ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്! ഇത് മത ഉദ്‌ബോധന പ്രസംഗത്തിലെ ചില ഭാഗങ്ങൾ; അദ്ധ്യാപകനെതിരെ കേസെടുത്തത് പ്രതിഷേധാർഹവും; പ്രാർത്ഥനയ്ക്ക് ശേഷം പൊലീസ് സ്‌റ്റേഷൻ മാർച്ചുമായി മൗലവിമാർ; ഫാറൂഖ് കോളേജിലെ വിഷയങ്ങൾ മതമേറ്റെടുക്കുമ്പോൾ
ഭാര്യയുടെ മൃതദേഹവുമായി മക്കൾക്കായി കാത്തിരുന്നത് മണിക്കൂറുകൾ; ഒടുവിൽ പഠനമുറിയിലേക്ക് വിട്ടുകൊടുക്കാൻ സമ്മതപത്രം നൽകി മടക്കം; അനാട്ടമി ലാബിലെത്തിയ മൃതദേഹത്തിൽ അവകാശവാദമുന്നയിച്ച് പ്രതിസന്ധിയുണ്ടാക്കാൻ ഓടിയെത്തി മക്കളും; അച്ഛനേയും അമ്മയേയും തിരിഞ്ഞു നോക്കാത്ത മക്കളുടെ ഇടപെടൽ അംഗീകരിക്കാതെ പൊലീസും; ഓമനയുടെ മരണം പരമേശ്വരന്റെ മാത്രം വേദനയാത് ഇങ്ങനെ
ചെങ്ങന്നൂരിൽ ആര് ജയിക്കുമെന്ന് പറയാനാകാത്ത അവസ്ഥ; എന്റെ പാർട്ടിക്ക് അവിടെയുള്ളത് 2500 വോട്ട്; സമദൂരം എന്ന ആണും പെണ്ണും കെട്ട ഏർപ്പാട് അവിടെ സ്വീകരിക്കില്ല; മാണിയെ കാണാൻ ബിജെപി അങ്ങോട്ട് ചെന്നുവെന്ന് പറയുന്നത് വെറും വീരവാദം; വോട്ട് ചോദിക്കാൻ ഫോണിൽ വിളിച്ചപ്പോൾ സംഘപരിവാറുകാരോട് ഇങ്ങോട്ട് പോരെയെന്ന് ആവശ്യപ്പെട്ടത് മാണി; കേരളാ കോൺഗ്രസ് അടിച്ചുപിരിയലിന്റെ പാതയിൽ; പിസി ജോർജ് മറുനാടനോട്
ഗോരഖ് പൂരിലെ തോൽവിക്ക് രാജ്യസഭയിൽ തിരിച്ചടിച്ച് അമിത് ഷായും യോഗിയും; മയാവതിയുടെ വിശ്വസ്തന്റെ പരാജയത്തിൽ ആഘോഷം വേണ്ടെന്ന് വച്ച് എസ് പി; തോൽവിയിലും യുപിയിലെ മഹാസഖ്യത്തെ പൊളിയില്ലെന്ന് സൂചന; അടുത്ത ഉപതിരഞ്ഞെടുപ്പിലും വിശാല മുന്നണി തന്നെ മത്സരിക്കും; ബിജെപിയെ തോൽപ്പിക്കാൻ സ്ഥാനാർത്ഥിയാവുക ബി എസ് പിയെന്നും സൂചന; മായാവതിയുടെ മനസ്സ് അഖിലേഷിനൊപ്പം തന്നെ
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
വിദ്യാർത്ഥിനിയുടെ കുടുംബപ്രശ്‌നങ്ങൾ കേട്ട കന്യാസ്ത്രീയായ അദ്ധ്യാപികയ്ക്ക് മനസലിഞ്ഞു; അകന്നു കഴിയുന്ന രക്ഷിതാക്കളെ ഒരുമിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ പിതാവുമായി അടുപ്പത്തിലായി; പഠിപ്പിക്കുന്ന പെൺകുട്ടിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാൻ ലക്ഷ്യമിട്ട് മഠത്തിൽ നിന്നും 'മതിലുചാടി'യപ്പോൾ ഞെട്ടലോടെ സഹപ്രവർത്തകർ
'നാം മുന്നോട്ടി'ന്റെ പീഡനവീരൻ പ്രൊഡ്യൂസറെ അവസാന നിമിഷം വരെ സംരക്ഷിച്ചത് സിപിഎം; വനിത മാധ്യമപ്രവർത്തകയെ രണ്ടു തവണ പീഡിപ്പിക്കാൻ ശ്രമിച്ച സബ്നേഷ് പ്രലോഭിപ്പിക്കാൻ മദ്യലഹരിയിൽ സഹപ്രവർത്തകയുമായി ലൈംഗിക വേഴ്‌ച്ച നടത്തി കാണിച്ചു; ജനുവരിയിൽ കിട്ടിയ പരാതിയിൽ നടപടി എടുക്കാതെ നീട്ടിക്കൊണ്ടു പോയത് ടി എൻ സീമയുടെ ഭർത്താവ്; മറുനാടൻ വാർത്ത നൽകിയപ്പോൾ പുറത്താക്കി മുഖം രക്ഷിച്ച സിഡിറ്റ് സബ്നേഷിനെതിരെയുള്ള പരാതി ഇനിയും പൊലീസിന് കൈമാറിയില്ല
മാതാവിന് നേർച്ചയായി കിട്ടിയ മാലയ്ക്കും വളയ്ക്കും പകരം മുക്കുപണ്ടം വച്ച് ഒർജിനൽ അടിച്ചു മാറ്റി; ആറര കിലോ സ്വർണ്ണത്തിൽ മൂന്നേകാൽ കിലോ ആവിയായി; പെരുന്നാളിന് കിട്ടിയ മൂന്ന് ചാക്ക് നാണയവും അപ്രത്യക്ഷം; പള്ളിക്കമ്മറ്റി കണ്ടെത്തിയത് 20 കോടിയുടെ ക്രമക്കേട്; വിശ്വാസികളുടെ 'അടി പേടിച്ച്' മുങ്ങിയ അച്ചനെ സോഷ്യൽ മീഡിയ തിരികെ എത്തിച്ചു; രക്ഷിക്കാൻ വിശ്വസ്തരെ കമ്മീഷനാക്കി അയച്ച് എടയന്ത്രത്തിന്റെ ഇടപെടലും; കൊരട്ടി പള്ളി വികാരി മാത്യു മണവാളനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
അഡ്വ അനിൽകുമാറിന് കാർത്തികേയൻ കുടുംബവുമായി അടുത്ത ബന്ധം; സബ് കളക്ടർ ഭൂമി വിട്ട് നൽകിയത് ഭർത്താവിന്റെ കുടുംബ സുഹൃത്തിന്റെ ബന്ധുവിന്; അയിരൂർ പൊലീസ് സ്‌റ്റേഷന് വേണ്ടി കണ്ടു വച്ച കണ്ണായ സ്ഥലം തിരിച്ചു കൊടുത്തത് സ്വജനപക്ഷപാതമെന്ന് ആക്ഷേപം; വർക്കലയിലെ വിവാദത്തിൽ ദിവ്യാ എസ് അയ്യർക്കെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രി; ശബരിനാഥിനെതിരേയും ആരോപണവുമായി സിപിഎം; എംഎൽഎയുടെ ഭാര്യയ്ക്ക് പണി കിട്ടാൻ സാധ്യത
എന്റെ പരിഷ്‌കാരങ്ങൾ തടയാൻ മരണത്തിന് മാത്രമേ സാധിക്കൂ; സത്രീയും പുരുഷനും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത സൗദിയാണ് എന്റെ സ്വപ്നം; വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതി; സ്ത്രീകൾക്ക് പർദ നിർബന്ധമല്ലെന്നും സൗദി കിരീടാവകാശി; ഡൊണാൾഡ് ട്രംപിനെ കാണാൻ വാഷിങ്ടണിലെത്തിയ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ മാധ്യമങ്ങളിൽ ഹീറോ
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ കുറഞ്ഞ ശിക്ഷക്കായി കേഴുന്നു; മകന്റെ കാര്യം ഓർത്ത് കടുത്ത ശിക്ഷ വിധിക്കരുതെന്ന് കോടതിയിൽ വാദം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ; ഇതുവരെ സോഫിയ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുമില്ലെന്ന് വാദം: മെൽബണെ നടുക്കിയ കൊലപാതകത്തിൽ ഭാര്യയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് സൂചന
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
അനിഷ്ടം കൊണ്ട് അടിപ്പാവാട മുഖത്തേക്ക് വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിച്ച് നടി; ബ്രാൻഡഡ് ഷർട്ട് നിർബന്ധമുള്ള മമ്മൂട്ടി പിണങ്ങിയപ്പോൾ തരികിട കാട്ടി പിണക്കം മാറ്റി; ഇന്ദ്രൻസ് ആണെങ്കിൽ ഒപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ആശാ ശരത്തും വേദനിപ്പിച്ചു; മലയാള സിനിമയിലെ 'കൊടക്കമ്പി'യെ തേടി പുരസ്‌ക്കാരം എത്തുന്നത് അവഗണനകളുടെ ആവർത്തനങ്ങൾക്ക് ഒടുവിൽ
എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം ഒരു കെട്ടുകഥ മാത്രം! വിവാഹത്തിന് മുമ്പേ ഇസ്ലാമിലേക്ക് മാറിയ പി കരുണാകരന്റെ മകളെ പട്ടുസാരിയും മാലയും പൊട്ടും തൊടീച്ചു കെട്ടിച്ചത് സഖാക്കൾക്ക് മുമ്പിൽ മാത്രം; പി കരുണാകരന്റെ മകൾ ഭർതൃവീട്ടിൽ എത്തിയപ്പോൾ തട്ടമിട്ട് ഇസ്ലാമായി ജീവിതം തുടങ്ങി: മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
വിദ്യാർത്ഥിനിയുടെ കുടുംബപ്രശ്‌നങ്ങൾ കേട്ട കന്യാസ്ത്രീയായ അദ്ധ്യാപികയ്ക്ക് മനസലിഞ്ഞു; അകന്നു കഴിയുന്ന രക്ഷിതാക്കളെ ഒരുമിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ പിതാവുമായി അടുപ്പത്തിലായി; പഠിപ്പിക്കുന്ന പെൺകുട്ടിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാൻ ലക്ഷ്യമിട്ട് മഠത്തിൽ നിന്നും 'മതിലുചാടി'യപ്പോൾ ഞെട്ടലോടെ സഹപ്രവർത്തകർ
അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ഭർത്താവ് പെട്ടെന്ന് എന്തിന് ദുബായിൽ തിരിച്ചെത്തി? ഭാര്യയ്ക്ക് സർപ്രൈസ് ഡിന്നർ നൽകാനെന്ന ന്യായീകരണം സംശയത്തോടെ നോക്കി ദുബായ് പൊലീസ്; മദ്യലഹരിയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങിയാണ് മരണമെന്ന് പുറത്ത് വന്നതോടെ ദുരൂഹതയേറി; ശ്രീദേവിയുടെ മരണത്തിൽ ബോണി കപൂറിനെ ഗ്രിൽ ചെയ്ത് ദുബായ് പൊലീസ്; ഹൃദയാഘാതമെന്ന മുൻസംശയം മുങ്ങിമരണത്തിലേക്ക് മാറിയതോടെ അപ്രതീക്ഷിത ട്വിസ്റ്റിൽ അമ്പരന്ന് ആരാധകർ
സഹകരിക്കുന്നവർ എന്നും വാഴ്‌ത്തപ്പെടട്ടെ; അത്തരക്കാരെയാണ് സിനിമയ്ക്കാവശ്യം! പ്രമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അച്ഛൻ സമ്മതിക്കാതെ വന്നപ്പോൾ ക്യാപ്റ്റൻ രാജുവിനോട് പറഞ്ഞത് ഓർമ്മയില്ലേ? സുജാ കാർത്തികയെ വെല്ലുവിളിച്ച് പല്ലിശ്ശേരി വീണ്ടും; ദൃശ്യത്തെളിവിലെ ചർച്ചകൾ പുതിയ തലത്തിലേക്ക്; നടിയെ നിരന്തരം അപമാനിക്കുന്നതിൽ പ്രതിഷേധവുമായി സിനിമാ ലോകവും
തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള, കാൻസർ രോഗിയായ വയോധികനോടും ഭാര്യയോടും; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗൾഫിൽ നിന്ന് പ്രതികരിച്ച് മകൻ; കോഴഞ്ചേരി റോക്‌സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ചത് ഡെപ്യൂട്ടി മാനേജർ നിബിൻ ബാബു; എസ്‌ബിഐ കോഴഞ്ചേരി ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ ലൈവ് ചർച്ച ആയതോടെ ബാങ്കിനെതിരെ പ്രതികരിച്ച് ആയിരങ്ങൾ
ചാനൽ പ്രവർത്തകരേ.. ഇച്ചിരി ഉളുപ്പ് കാണിച്ചു കൂടെ? മാത്തുക്കുട്ടിയിൽ നിന്നും അൽപ്പം കൂടി സത്യസന്ധത പ്രതീക്ഷിച്ചിരുന്നു; നിങ്ങൾ ഒരു മാന്യനാണെങ്കിൽ നിഷ്‌കളങ്കയായ ആ കുട്ടിയോട് മാപ്പു പറയുക; പറവൂർകാരിയായ ഷാഹിനയെ ഉടൻ പണത്തിൽ നിന്നും പുറത്താക്കിയത് മഴവിൽ മനോരമയുടെ അജണ്ടയുടെ ഭാഗമോ? പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ