Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്‌ലാറ്റുകളിൽ ജീവിക്കുന്നവർ വീണു മരിക്കാതിരിക്കാൻ ഓർത്തിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ എന്തൊക്കെ? ഓട്ടോമാറ്റിക്ക് ലോക്ക് മുതൽ വെനീഷ്യൻ ബ്ലൈന്റ് കൊണ്ടുവരെ അപ്പാർട്ടുമെന്റുകളിൽ ഒളിഞ്ഞിരിക്കുന്ന അനേകം കൊലയാളികൾ: കുഞ്ഞ് കരഞ്ഞാൽ അമ്മ എന്തുചെയ്യണം എന്നു പറഞ്ഞ് മുരളി തുമ്മാരുകുടി

ഫ്‌ലാറ്റുകളിൽ ജീവിക്കുന്നവർ വീണു മരിക്കാതിരിക്കാൻ ഓർത്തിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ എന്തൊക്കെ? ഓട്ടോമാറ്റിക്ക് ലോക്ക് മുതൽ വെനീഷ്യൻ ബ്ലൈന്റ് കൊണ്ടുവരെ അപ്പാർട്ടുമെന്റുകളിൽ ഒളിഞ്ഞിരിക്കുന്ന അനേകം കൊലയാളികൾ: കുഞ്ഞ് കരഞ്ഞാൽ അമ്മ എന്തുചെയ്യണം എന്നു പറഞ്ഞ് മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

മ്മ ഫ്‌ളാറ്റിന് പുറത്തായ സമയത്ത് വാതിൽ ഓട്ടോ-ലോക്കായി കുട്ടി അകത്തുപെട്ട് കരഞ്ഞത് കേട്ട് അപ്പാർട്ട്‌മെന്റിലേക്ക് പുറകിലൂടെ കയറാൻ ശ്രമിച്ച അമ്മയുടെ ദാരുണമരണം ആരെയും വേദനിപ്പിക്കുന്നതാണ്. കേരളത്തിൽ അപ്പാർട്ട്‌മെന്റുകൾ വ്യാപകമായി തുടങ്ങിയിട്ട് ഒരു തലമുറ ആകുന്നതേയുള്ളു. അതുകൊണ്ടുതന്നെ അപ്പാർട്ട്‌മെന്റിന്റെ സുരക്ഷയെപ്പറ്റി നമുക്ക് 'പരമ്പരാഗതമായ' അറിവൊന്നുമില്ല. അപ്പാർട്ട്‌മെന്റുകളുടെ ഉയരം കൂടിവരുന്നു. എന്നിട്ടും അപ്പാർട്ട്‌മെന്റിലെ താമസക്കാർക്ക് വേണ്ടി ഒരു സുരക്ഷാമാനുവലും ഇതുവരെ പുറത്തിറക്കിയിട്ടുമില്ല. ഇത് ഏറെ പറയേണ്ട ഒരു വിഷയമാണെങ്കിലും സമയമില്ലാത്തതിനാൽ ഈ ദുരന്തത്തിൽ നിന്ന് എന്തെങ്കിലുമൊക്കെ നമുക്ക് പഠിക്കാൻ പറ്റുമോ എന്നുനോക്കാം.

ഓട്ടോമാറ്റിക് ലോക്കുകൾ വേണോ?

കേരളത്തിലെ ബിൽഡിങ് കോഡിൽ വീടുകൾക്ക്, അത് വീടായാലും, ഫ്‌ലാറ്റായാലും, വില്ല ആയാലും ഏതുതരം പൂട്ടുകൾ വെക്കണമെന്ന് നിയമമുള്ളതായി അറിയില്ല, ഇനി അഥവാ ഉണ്ടെങ്കിൽ അതാരും പാലിക്കുന്നതായും കണ്ടിട്ടില്ല. പല വലിപ്പത്തിലും ആകൃതിയിലുമുള്ള താഴുകൾ ആളുകൾ വാങ്ങി വാതിലിന് വെക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ലോക്ക് ഇടുന്നത് പ്രധാനമായും സുരക്ഷക്ക് വേണ്ടിയാണ്. (കള്ളൻ, അക്രമി കയറാതെ). അതേസമയം അതിന് സുരക്ഷാവീഴ്‌ച്ചകളുണ്ട്. (അപകടം ഉണ്ടാകുമ്പോൾ അകത്തു പോകാനും പുറത്തു കടക്കാനുമുള്ള ബുദ്ധിമുട്ട്.) ഇത് തമ്മിൽ ഒരു ട്രേഡ് ഓഫ് ഉണ്ട്. ഈ കാരണത്താൽ ലോകത്ത് പല രാജ്യങ്ങളിലും താനേ അടയുന്ന വാതിലുകൾ നിരോധിച്ചിട്ടുണ്ട്.

അതുപോലെ തന്നെ അകത്തു നിന്നും താക്കോൽ ഇല്ലാതെ തുറക്കാൻ പറ്റാത്ത ലോക്കുകളും. സ്വിറ്റസർലാന്റിലെ ഏത് അപ്പാർട്ട്‌മെന്റ് ബ്ലോക്കിലേയും ഏതു ഫ്‌ലാറ്റും ഇവിടുത്തെ ഫയർ ആൻഡ് റെസ്‌ക്യൂ ടീമിന് അവരുടെ മാസ്റ്റർ കീ കൊണ്ട് തുറക്കാൻ പാകത്തിനാണ് നിയന്ത്രിച്ചിട്ടുള്ളത്. അത്രയൊക്കെ ഏകീകരണം ബുദ്ധിമുട്ടാണെങ്കിലും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പുറത്തുനിന്ന് താക്കോൽ കൊണ്ട് മാത്രം പൂട്ടാവുന്നതും, അകത്തുനിന്ന് താക്കോൽ ഇല്ലാതെ തുറക്കാവുന്നതും ആയ താഴുകൾ കേരളത്തിൽ അപ്പാർട്ട്‌മെന്റുകൾക്ക് നിർബന്ധമാക്കണം.

സുരക്ഷാകാരണങ്ങളാൽ തന്നെ വീട്ടുടമസ്ഥൻ പുറത്തു പോകുമ്പോൾ താക്കോൽ താഴെ കാവൽക്കാരനെ ഏൽപ്പിക്കണം എന്നതും നിർബന്ധമാക്കണം. നമ്മുടെ വീടിനകത്തു നിന്നോ അതിനടുത്ത ഫ്‌ലാറ്റുകളിൽ നിന്നോ അഗ്‌നിബാധയോ വെള്ളം ലീക്കോ ഉണ്ടായാൽ അത് നിയന്ത്രിക്കാനും നമ്മുടെ വീട്ടുവസ്തുക്കൾ സംരക്ഷിക്കാനുമൊക്കെ ഇതുപകരിക്കും.

അമ്പതു നിലയുള്ള കെട്ടിടം ഉണ്ടാക്കാൻ അനുമതി കൊടുക്കുമ്പോൾ അവിടുത്തെ സുരക്ഷാ സംവിധാനം അറിയാനും നടപ്പാക്കാനും ഉള്ള സംവിധാനം കൂടി കോര്പറേഷന് വേണം. പക്ഷെ അതൊന്നും വലിയ അപകടം ഉണ്ടാകുന്നത് വരെ ആരും ശ്രദ്ധിക്കാൻ പോകുന്നില്ല.മറ്റൊരു കാര്യം ഏതെങ്കിലും കാരണവശാൽ വാതിൽ അടയുകയും കുട്ടികളോ വസസ്സായവരോ അകത്തു പെടുകയും ചെയ്താൽ നമ്മൾ എന്ത് ചെയ്യണം എന്നതാണ്. അകത്തുള്ള ആൾ എത്രത്തോളം അപകടസാധ്യതയിൽ ആണെന്നതിനെ അനുസരിച്ചിരിക്കണം നമ്മുടെ പ്രതികരണം. കുട്ടിയെ ബാത്ത് ടബ്ബിൽ ഇരുത്തിയിരിക്കയാണെങ്കിൽ അപകടം വളരെ കൂടുതലും, കുട്ടി കിടന്നുറങ്ങുകയാണെങ്കിൽ വളരെ കുറവും ആണല്ലോ. കുട്ടി കരയുന്നുണ്ടോ എന്നതല്ല, വീടിനകത്ത് കുട്ടിക്ക് എന്തപകട സാധ്യതകൾ ഉണ്ടെന്നതാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.

അകത്തുള്ള ആൾ എത്രത്തോളം അപകടസാധ്യതയിൽ ആണെന്നതിനെ അനുസരിച്ചിരിക്കണം നമ്മുടെ പ്രതികരണം. കുട്ടിയെ ബാത്ത് ടബ്ബിൽ ഇരുത്തിയിരിക്കയാണെങ്കിൽ അപകടം വളരെ കൂടുതലും, കുട്ടി കിടന്നുറങ്ങുകയാണെങ്കിൽ വളരെ കുറവും ആണല്ലോ. കുട്ടി കരയുന്നുണ്ടോ എന്നതല്ല, വീടിനകത്ത് കുട്ടിക്ക് എന്തപകട സാധ്യതകൾ ഉണ്ടെന്നതാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.ഇവിടെയാണ് നമ്മുടെ വീടുകൾ കുട്ടികൾക്ക് വേണ്ടി സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യം. ഓരോ വർഷവും എത്രയോ കുട്ടികളാണ് വീടിനുള്ളിലും പുറത്തും അപകടത്തിൽ മരിക്കുന്നത്. സ്വിമ്മിങ് പൂളിൽ മുങ്ങിയും, ഷോക്കടിച്ചും, എന്തെങ്കിലും തൊണ്ടയിൽ കുടുങ്ങിയുമൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്. വികസിത രാജ്യങ്ങളിൽ കുട്ടി ജനിക്കുന്നതിനു മുൻപ് തന്നെ ആളുകൾ അവരുടെ താമസസ്ഥലം 'ബേബി പ്രൂഫ്' ആക്കാനുള്ള പണികൾ ചെയ്യും. ഇതിനായി പ്രത്യേകം ചെക്ക് ലിസ്റ്റ് ഒക്കെയുണ്ട്. അപ്പാർട്ട്‌മെന്റുകൾ എല്ലാ പ്രായക്കാരെയും ഉദ്ദേശിച്ച് ഉണ്ടാക്കിയതാണെങ്കിൽ പോലും അത് കുട്ടികൾക്കായി വീണ്ടും പ്രത്യേകം സുരക്ഷിതമാക്കണം. പ്രത്യേകിച്ച് ഇലക്ട്രിക് പ്ലഗ്ഗുകൾ, ബാൽക്കണികൾ എന്നിവ. പ്ലഗ്ഗ് പോയിന്റുകൾ അടച്ചുവെക്കാവുന്ന സംവിധാനങ്ങൾ, അടുക്കളയിലേക്കും ഗോവണിയുടെ താഴേക്കും ബാൽക്കണിയിലേക്കും കുട്ടി പോകാതിരിക്കാനുള്ള സംവിധാനം, കൂർത്ത ഭാഗങ്ങളുള്ള ഫർണിച്ചറിന്റെ അരികുകളിൽ ഒട്ടിച്ചുവച്ച് അതിനെ ഉരുണ്ടത് ആക്കുന്ന സംവിധാനങ്ങൾ ഇതെല്ലം ഇവിടെ കടകളിൽ വാങ്ങാൻ കിട്ടും.

ഇതുകൂടാതെ നമ്മൾ വീട്ടിൽ വാങ്ങിവെക്കുന്ന പലതരം അലമാരകൾ, വെനീഷ്യൻ ബ്ലൈന്റിന്റെ കോർഡ്, അടുക്കളയിൽ സിങ്കിനടിയിൽ വെക്കുന്ന ക്‌ളോറോക്സും രാസവസ്തുക്കളും എന്നിങ്ങനെ അറിവാകാത്ത കുട്ടിയെ അപകടത്തിലാക്കുന്ന പലതും ഒരു വീടിനകത്തുണ്ടാകാം. കുട്ടികളുള്ളവർ ഇക്കാര്യം ചിന്തിച്ച് വീട്ടിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്. അത് പോലെ കുട്ടികൾക്ക് വേണ്ടി ഓരോ കളിപ്പാട്ടം വാങ്ങുമ്പോഴും അതിലെ ഏതെങ്കിലും ഒരു ഭാഗം ഊരിപ്പോയി തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത പരിഗണിക്കണം (യൂറോപ്പിൽ അങ്ങനെ ഇല്ലാത്ത കളിപ്പാട്ടങ്ങളേ വിൽക്കാൻ പറ്റൂ). വില്ലകളിൽ മുകളിലത്തെ നിലയിൽ നിന്നും താഴേക്ക് പടികൾ വഴി താഴേക്ക് വീണുപോകാം എന്നത് വലിയൊരു അപകടസാധ്യതയാണ്. ഒരു ബക്കറ്റ് വെള്ളം പോലും ഒരു കുട്ടിയുടെ മുങ്ങിമരണത്തിന് കാരണമാകാം എന്നതിനാലും, ഒരു മിനിറ്റ് മതി നമ്മൾ ചൂടാക്കാൻ വച്ചിരിക്കുന്ന ഇസ്തിരി വയർ വലിച്ച് അവരുടെ മേലേക്ക് ഇടാൻ എന്നതിനാലും കുട്ടികൾ വീട്ടിലുള്ള സാഹചര്യത്തിൽ നമ്മൾ ഏറെ ശ്രദ്ധിക്കണം. ഇതൊക്കെ നമ്മൾ മുൻകൂട്ടി ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ കുട്ടി അകത്താണെങ്കിലും കരയുകയാണെങ്കിലും നമുക്ക് അധികം പേടിക്കാനില്ല.

ഒന്നാമത് അപകടം മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്നതാണെന്ന ചിന്ത ആദ്യമേ കളയുക. അപകടം എപ്പോൾ വേണമെങ്കിലും ആർക്കും വരാം എന്നതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ഫ്‌ളാറ്റിനെ വിലയിരുത്തുക. മുൻവാതിലിലെ ഓട്ടോലോക്ക് ഇപ്പഴേ മാറ്റുക. കുട്ടികളുണ്ടെങ്കിൽ അവരുടെ പ്രായമനുസരിച്ച് ശിശുസുരക്ഷാ ഓഡിറ്റ് നടത്തുക, ഒരു ഫയർ ബ്ലാങ്കറ്റ് കരുതിവെക്കുക, ഫ്‌ളാറ്റിലെ അഗ്‌നിശമനാ സംവിധാനങ്ങൾ പ്രയോഗിക്കാൻ പഠിക്കുക, അവയുടെ കാലാവധി സമയാസമയങ്ങളിൽ പരിശോധിച്ച് പുതുക്കാൻ കമ്മിറ്റിക്കാരെ നിർബന്ധിക്കുക. സ്വിമ്മിങ് പൂൾ ഉണ്ടെങ്കിൽ അവിടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ വിടാതിരിക്കുക. അഗ്‌നിബാധയുണ്ടായാൽ ഉപയോഗിക്കേണ്ട പടികളിലൂടെ വല്ലപ്പോഴുമൊക്കെ ഒന്ന് താഴേക്ക് ഇറങ്ങി നോക്കുക.കേരളത്തിൽ ഫ്‌ലാറ്റുകൾ വർദ്ധിച്ചു വരികയാണ്, പഞ്ചായത്തുകളിൽ പോലും ഇപ്പോൾ പത്തു നില കെട്ടിടങ്ങൾ ആയി. പക്ഷെ ഫ്ളാറ്റുകളുടെ സുരക്ഷാ സംവിധാനം, പ്രത്യേകിച്ചും അഗ്‌നിബാധക്ക് എതിരേയുള്ളത്, ഇപ്പോഴും നഗരങ്ങളിൽ പോലും ഇല്ല. പത്തിൽ കൂടുതൽ ആളുകൾ മരിക്കുന്ന ഒരു ഫ്‌ളാറ്റിലെ അഗ്‌നിബാധ ഇനി എന്ന് വേണമെങ്കിലും ഉണ്ടാകാം. അതിനെല്ലാം കൃത്യമായ പ്ലാനിങ്ങ് ഉള്ള സുരക്ഷാ സംവിധാനം ഉണ്ടായേ പറ്റൂ. അമ്പതു നിലയുള്ള കെട്ടിടം ഉണ്ടാക്കാൻ അനുമതി കൊടുക്കുമ്പോൾ അവിടുത്തെ സുരക്ഷാ സംവിധാനം അറിയാനും നടപ്പാക്കാനും ഉള്ള സംവിധാനം കൂടി കോര്പറേഷന് വേണം. പക്ഷെ അതൊന്നും വലിയ അപകടം ഉണ്ടാകുന്നത് വരെ ആരും ശ്രദ്ധിക്കാൻ പോകുന്നില്ല. പക്ഷെ ഫ്‌ലാറ്റിൽ താമസിക്കുന്നവരുടെ ഉത്തരവാദിത്തത്തെ പറ്റി കൂടി രണ്ടു വാക്ക് പറയട്ടെ. അപകടം ആർക്കും എവിടെയും വരാമെങ്കിലും ഇത് നമ്മൾക്ക് സംഭവിക്കുന്ന ഒന്നല്ല എന്നാണ് നമ്മൾ എല്ലാവരുടെയും (ശുദ്ധ അബദ്ധമായ) ധാരണ. കാക്കനാട്ടെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ''അയ്യോ, കഷ്ടം'' എന്നൊക്കെ പറയുന്നതല്ലാതെ സ്വന്തം വീട്ടിൽ ഇത് സംഭവിക്കുമോ എന്ന് ഒരാളും ചിന്തിക്കില്ല. ലോകപ്രശസ്ത സുരക്ഷാ വിദഗ്ദ്ധൻ (ഞാൻ തന്നെ) താമസിക്കുന്ന കൊച്ചിയിലെ ഫ്‌ലാറ്റിൽ 102 അപ്പാർട്ട് മെന്റുകളുണ്ട്. അവിടുത്തെ കമ്മിറ്റിയോട് പറഞ്ഞിട്ട് ഒരിക്കൽ ഞാനവിടെ ഒരു മണിക്കൂർ സുരക്ഷാ ക്ളാസ്സെടുത്തു. മുന്നൂറ് പേർ സ്ഥിരതാമസമുള്ള ആ കോംപ്ലക്‌സിൽ എനിക്ക് ക്ലാസ്സെടുക്കാൻ കിട്ടിയത് വെറും ഏഴ് പേരെയാണ് (അതും കമ്മിറ്റിയിലെ ചിലരും കുടുംബവും). ഇതാണ് നിലവിലുള്ള നമ്മുടെ സുരക്ഷാബോധം.

ഫ്‌ലാറ്റുകളിൽ ജീവിക്കുന്ന സ്വന്തം കുടുംബത്തിന്റെ ജീവനിൽ താല്പര്യമുള്ളവർക്ക് വ്യക്തിപരമായി എന്തു ചെയ്യാൻ പറ്റുമെന്ന് നോക്കുക. അത് വളരെയെളുപ്പമാണ്. ഒന്നാമത് അപകടം മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്നതാണെന്ന ചിന്ത ആദ്യമേ കളയുക. അപകടം എപ്പോൾ വേണമെങ്കിലും ആർക്കും വരാം എന്നതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ഫ്‌ളാറ്റിനെ വിലയിരുത്തുക. മുൻവാതിലിലെ ഓട്ടോലോക്ക് ഇപ്പഴേ മാറ്റുക. കുട്ടികളുണ്ടെങ്കിൽ അവരുടെ പ്രായമനുസരിച്ച് ശിശുസുരക്ഷാ ഓഡിറ്റ് നടത്തുക, ഒരു ഫയർ ബ്ലാങ്കറ്റ് കരുതിവെക്കുക, ഫ്‌ളാറ്റിലെ അഗ്‌നിശമനാ സംവിധാനങ്ങൾ പ്രയോഗിക്കാൻ പഠിക്കുക, അവയുടെ കാലാവധി സമയാസമയങ്ങളിൽ പരിശോധിച്ച് പുതുക്കാൻ കമ്മിറ്റിക്കാരെ നിർബന്ധിക്കുക. സ്വിമ്മിങ് പൂൾ ഉണ്ടെങ്കിൽ അവിടെ മേൽനോട്ടം ഇല്ലാതെ കുട്ടികളെ വിടാതിരിക്കുക. അഗ്‌നിബാധയുണ്ടായാൽ ഉപയോഗിക്കേണ്ട പടികളിലൂടെ വല്ലപ്പോഴുമൊക്കെ ഒന്ന് താഴേക്ക് ഇറങ്ങി നോക്കുക, അവിടെ നടക്കാൻ സ്ഥലമില്ലാതെ പഴയ കട്ടിലോ കസേരയോ ഒക്കെ കൂട്ടിയിട്ടിട്ടുണ്ടെങ്കിൽ അതൊക്കെ എടുത്തു മാറ്റാൻ കമ്മിറ്റിക്കാരോട് പറയുക. ജീവൻ രക്ഷക്കുള്ള 'ബേസിക് ലൈഫ് സപ്പോർട്ട്' രീതികൾ സ്വയവും കുടുംബത്തെയും പഠിപ്പിച്ചുവെക്കുക. ഫയർ സർവീസിന്റെ നമ്പർ ഫോണിൽ സേവ് ചെയ്തുവെക്കുക. ഇത്രയുമൊക്കെ ചെയ്താൽ നമ്മൾ ഒരു പരിധി വരെ സുരക്ഷിതരായി എന്നു പറയാം. ബാക്കി കാര്യങ്ങൾ പിന്നെ പറയാം.

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. അഭിപ്രായങ്ങൾ വ്യക്തിപരം ആണ്, ഐക്യ രാഷ്ട്ര സഭയുടെതാകണം എന്നില്ല.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP