1 usd = 68.62 inr 1 gbp = 89.74 inr 1 eur = 79.99 inr 1 aed = 18.68 inr 1 sar = 18.30 inr 1 kwd = 226.69 inr

Jul / 2018
19
Thursday

ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറൽ സെക്‌സ് ആണ്; ''അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാൻ?" എന്നൊന്നും ചോദിച്ചു വരരുത്; സെക്‌സിനെപ്പറ്റി യാതൊരു നാണവും ഉള്ള ആളല്ല ഞാൻ; എഴുതാൻ മാത്രമല്ല, ചെയ്യാനും: കൊറിയയിലെ 69ഉം ചർച്ചയാക്കി മുരളി തുമ്മാരുകുടി

November 11, 2017 | 08:19 PM IST | Permalink



ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറൽ സെക്‌സ് ആണ്; ''അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാൻ?

മുരളി തുമ്മാരുകുടി

കൊറിയയിലെ അറുപത്തി ഒൻപത്

'വിഷയ ദാരിദ്യം ഉണ്ടല്ലേ' എന്നൊരു കമന്റ് ഇടക്ക് വരാറുണ്ട്. മിക്കവാറും വായിക്കുന്നവർക്ക് താല്പര്യം ഇല്ലാത്ത അല്ലെങ്കിൽ എതിർപ്പുള്ള വിഷയം ആകുമ്പോൾ ആണീ കമന്റ് വരുന്നത്. ആർക്കാണ് ദാരിദ്ര്യം എന്ന് നിങ്ങൾ തന്നെ ആലോചിച്ചാൽ മതി. നൂറു കോടിയിൽ അധികം പ്രൊഫൈലുകൾ ഫേസ്‌ബുക്കിൽ ഉണ്ട്. കോടിക്കണക്കിന് പേജുകൾ വേറെയും. നിങ്ങൾക്ക് അവിടെ എവിടെ വേണമെങ്കിലും പോകാം. അപ്പോൾ എന്റെ പേജിൽ തന്നെ വന്ന് വിഷയദാരിദ്ര്യത്തെ സഹിക്കണമെങ്കിൽ എന്തുമാത്രം സൗഹ്രദ ദാരിദ്ര്യം നിങ്ങൾക്ക് ഉണ്ടായിരിക്കണം ?. അതുകൊണ്ട് ദയവ് ചെയ്ത് ഈ കമന്റുമായി ഇനി എന്റെ പോസ്റ്റിൽ വരരുത്.

നാളെ എന്തെഴുതണം അല്ല എഴുതണോ എന്ന് തന്നെ ഇന്ന് ഞാൻ ആലോചിക്കാറില്ല. മനുഷ്യന് താൽപര്യമുള്ള ഏതു വിഷയത്തെപ്പറ്റി എഴുതാനും എനിക്ക് മടിയില്ല. ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറൽ സെക്‌സ് ആണ്. ''അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാൻ?, എന്നൊന്നും ചോദിച്ചുവരരുത്. സെക്‌സിനെപ്പറ്റി യാതൊരു നാണവും ഉള്ള ആളല്ല ഞാൻ, എഴുതാൻ മാത്രമല്ല, ചെയ്യാനും. മനുഷ്യന്റെ ജന്മവാസനയായ ലൈംഗികതയെ അങ്ങനെ മൂടിവെക്കേണ്ട കാര്യമില്ല.

മലയാളത്തിൽ ലൈംഗികതയുമായി ബന്ധപ്പെട്ട ഏത് എഴുത്തിന്റെയും (ശാസ്ത്രമോ സാഹിത്യമോ) പ്രധാന കുഴപ്പം മനുഷ്യന് വായിക്കാൻ ഇഷ്ടപ്പെടാത്ത ഭാഷയിലാണ് അത് എഴുതാറുള്ളത് എന്നതാണ്. ഒന്നുകിൽ മടുപ്പിക്കുന്ന ശാസ്ത്രഭാഷ, അല്ലെങ്കിൽ അറപ്പിക്കുന്ന കൊച്ചു പുസ്തക ഭാഷ. ഇതിന്റെ ഒരു കാരണം ശാസ്ത്രത്തിലും എഴുത്തിലും അല്പമെങ്കിലും പേരുകേട്ടവർ ഒന്നും ലൈംഗികതയെപ്പറ്റി എഴുതാറില്ല എന്നതാണ്. അപ്പോൾ ബി ടീമിനും സി ടീമിനുമായി കളം തുറന്നുകിടക്കുകയാണ്. അങ്ങനെയാണ് കളി തറയാകുന്നത്.

ചേട്ടൻ ഗീർവാണം വിട്ട് കാര്യത്തിലേക്ക് കടക്കൂ.
വദനസുരതം എന്താണെന്ന് അറിയാത്തവർ എന്റെ വായനക്കാരിൽ ഉണ്ടാകില്ല എന്നുതന്നെ കരുതുന്നു. ഇനി അഥവാ അങ്ങനെയാരെങ്കിലുമുണ്ടെങ്കിൽ ഇവിടെ (https://www.avert.org/sex-stis/how-to-have-sex/oral-sex) പോയി നോക്കിയാൽ മതി. കാര്യങ്ങളുടെ കിടപ്പ് പിടികിട്ടും.

ഈ പരിപാടി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ക്രിസ്തുവിനും മുമ്പ് പുരാതന റോമിലെ അധികാരികളും പണമുള്ളവരും, നമ്മുടെ കാലത്തെ ധനികരേയും അധികാരികളേയും പോലെതന്നെ, സുഖജീവിതം നയിക്കാൻ താല്പര്യമുള്ളവരായിരുന്നു. പണമുള്ളവർ വൻ പാർട്ടികൾ നടത്തുന്നത് അക്കാലത്ത് സാധാരണമായിരുന്നുവത്രെ. റോമൻ ഓർജി എന്ന് പേര് കേട്ട ഈ പാർട്ടികളിൽ മദ്യവും സെക്സും സർവ്വസാധാരണമായിരുന്നു.

രാജ്യം ഭരിക്കേണ്ട സമയത്ത് അവിടെ കുടിച്ചുകൂത്താടി മറിഞ്ഞാണ് അവർ റോമാസാമ്രാജ്യം ഒരു വഴിക്കാക്കിയത്. അക്കാലത്തെ റോമൻ കെട്ടിടങ്ങളിൽ ചുവർച്ചിത്രങ്ങളിൽ വദനസുരതത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതായി പര്യവേക്ഷകർ കണ്ടെത്തിയിട്ടുണ്ട്. രണ്ടായിരം വർഷങ്ങൾക്ക് ശേഷവും ഇറ്റലിയിൽ പ്രധാനമന്ത്രി വരെ ഉൾപ്പെട്ട ഇത്തരം പാർട്ടികൾ ഒക്കെ നടന്നു എന്നൊക്ക ആരോപണം ഉണ്ട് (http://www.bbc.com/news/world-europe-38783586). The more things change, the the more they stay the same എന്നൊരു പഴംചൊല്ല് ഇംഗ്ലീഷിൽ ഉണ്ട്, ഇറ്റാലിയനിലും കാണണം.

കന്യാകുമാരി തൊട്ട് കാശ്മീർ വരെ ആസേതു ഹിമാചലം നീണ്ടും പരന്നും കിടക്കുന്ന നമ്മുടെ നാടിന് ഒരു സംസ്‌ക്കാരമുണ്ടെന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. എല്ലാ വ്യവസ്ഥകളെയും അംഗീകരിക്കുന്ന ഒരു സംസ്‌ക്കാരം എന്നത് മറ്റുകാര്യങ്ങളിൽ അത്ര ശരിയല്ലെങ്കിലും ലൈംഗികതയുടെ കാര്യത്തിൽ ശരിയാണ്. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് കാമസൂത്രത്തിൽ വാത്സ്യായനൻ വദനസുരതം ഉൾപ്പെടെ എത്രയോ പോസുകൾ പറഞ്ഞുതന്നിരിക്കുന്നു. (ഐ ഐ ടിയിൽ എത്തിയപ്പോൾ ആദ്യം തപ്പിപ്പിടിച്ചു വായിച്ചത് കാമസൂത്രമാണ്. പത്തു പേജിനപ്പുറം പോയില്ല, പരമ ബോറാണ്. പിന്നെ ചിത്രങ്ങൾ നോക്കി. വാത്സ്യായനൻ പറയുന്ന പോസൊക്കെ നടക്കണമെങ്കിൽ നമ്മൾ വല്ല ജിംനാസ്റ്റും ആയിരിക്കണം. സാധാരണക്കാരെ കൊണ്ട് സാധിക്കാവുന്ന കാര്യം വലതും പറഞ്ഞുവെക്കാമായിരുന്നില്ലേ ഗുരോ). വദനസുരതത്തിന്റെ അനവധി വേർഷനുകൾ നമ്മുടെ ക്ഷേത്രങ്ങളിലും കൊത്തിവച്ചിട്ടുണ്ട് (https://www.canstockphoto.com/images-photos/khajuraho.html). റോമാക്കാർ ബെഡ്റൂമിൽ കാണുമ്പോൾ നമ്മൾ ആരാധനാലയത്തിൽ കാണും. നമ്മളോടാ കളി!

മനുഷ്യന്റെ സ്വഭാവവും ഭാവനയും ലോകത്തെല്ലായിടത്തും ഒരുപോലെയായതിനാൽ റോമിലും ഇന്ത്യയിലും മാത്രമല്ല, മറ്റുള്ള സ്ഥലങ്ങളിലെ സംസ്‌ക്കാരങ്ങളിലും വദനസുരതം ഉണ്ടായിരുന്നു എന്നതിന് എനിക്കൊരു സംശയവുമില്ല. നിലനിൽക്കുന്ന കെട്ടിടം ഉണ്ടാക്കുന്നതിലും അവിടെ ചിത്രം വരക്കുന്നതിലും ഒന്നും നമ്മളെപ്പോലെ അവർക്ക് വലിയ കഴിവുണ്ടായിക്കാണില്ല. പിന്നെ വേറെ ചില ഇടങ്ങളിൽ പഴയ സംസ്‌കാരത്തിന്റെ തെളിവുകൾ ഇടിച്ചു പൊളിച്ചു നശിപ്പിക്കുകയാണ് രീതി. ഇതൊക്കെക്കൊണ്ടാണ് മറ്റിടങ്ങളിൽ നിന്നും #wetoo വരാത്തത്. അവരെ 'പുവർ പീപ്പിൾ' എന്ന് താഴ്‌ത്തിക്കാണരുത്.

യൂറോപ്പിലെ ഇരുണ്ട കാലഘട്ടം ലൈംഗികതക്കും കഷ്ടകാലം ആയിരുന്നു. മതം ഭരണത്തിലേക്കും ശാസ്ത്രത്തിലേക്കും സാഹിത്യത്തിലേക്കും എന്തിന് മനുഷ്യന്റെ ബെഡ്റൂമിലേക്കും കടന്നു കയറി. നിയമവിധേയമായ ലൈംഗികബന്ധങ്ങൾ വിവാഹത്തിനുള്ളിൽ ചുരുക്കി. വിവാഹ ജീവിതത്തിനകത്തും എന്തൊക്കെ തരത്തിൽ ലൈംഗിക ബന്ധമാകാം എന്നതിനെപ്പറ്റി നിബന്ധനകൾ വന്നു. അവസാനം ഭാര്യയും ഭർത്താവും ലൈംഗികബന്ധത്തിൽ ഏർപ്പെടാവുന്ന പൊസിഷൻ മിഷനറിമാർ നിർവചിക്കുന്ന കാലമായി. മറ്റുള്ള രീതികളിൽ ലൈംഗികബന്ധം നടത്തിയാൽ കർശന ശിക്ഷകൾ വരെ നിലവിൽവന്നു.

'ചേട്ടൻ ചുമ്മാ പുളു പറയാതെ... ഭാര്യയും ഭർത്താവും ഉഭയസമ്മതത്തോടെ ബെഡ്റൂമിൽ എന്തുചെയ്യുന്നു എന്നതിന് ശിക്ഷ വിധിക്കാൻ മാത്രം മണ്ടന്മാർ ഈ ലോകത്തുണ്ടോ?''
''ഉണ്ടോന്നോ? ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ഇപ്പോഴുമുണ്ട്.
അതെവിടെ ?, യൂറോപ്പിലോ ?
അതിന് അനിയൻ യൂറോപ്പിൽ ഒന്നും പോകേണ്ട. നമ്മുടെ ഇന്ത്യൻ ശിക്ഷാ നിയമം ഒന്നെടുത്ത് വായിച്ചാൽ മതി.

Section 377 Unnatural offences: Whoever voluntarily has carnal intercourse against the order of nature with any man, woman or animal shall be punished with impriosnment for life, or with impriosnment of either description for a term which may extend to ten years, and shall alos be liable to fine.'

അതായത് ഉത്തമാ, മൃഗങ്ങളുമായുള്ള ലൈംഗികബന്ധം പോലെ തന്നെയാണ് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ കണ്ണിൽ വദനസുരതവും. ഇത് ഉഭയസമ്മതത്തോടെ ചെയ്തു എന്നതോ ഭാര്യാഭർത്താക്കന്മാർ തമ്മിൽ ചെയ്തു എന്നതോ ബെഡ്റൂമിനകത്ത് ചെയ്തു എന്നതോ ഒന്നും ഇതിനെ കുറ്റമല്ലാതാക്കുന്നില്ല. (ഈ വകുപ്പാണ് സ്വവർഗ്ഗാനുരാഗികൾക്കെതിരെ പൊലീസ് എടുത്ത് പ്രയോഗിക്കുന്നത്). രണ്ടായിരത്തി ഒൻപതിൽ ഡൽഹി ഹൈക്കോർട്ട് ഈ വകുപ്പ് റദ്ദ് ചെയ്തു, പക്ഷെ രണ്ടായിരത്തി പതിമൂന്നിൽ സുപ്രീം കോർട്ട് ആ വിധി റദ്ദ് ചെയ്തു. നിയമം മാറ്റാനുള്ള അധികാരം സർക്കാരിനാണ് കോടതിക്കല്ല എന്ന സുപ്രധാനമായ തത്വം അനുസരിച്ചു്. ഇനിയിപ്പോൾ നമ്മുടെ എം പി മാർ വിചാരിക്കണം.

ഇതൊക്കെ എഴുതിയവർ ഇപ്പോഴും ജീവനോടെ ഉണ്ടോ ആവോ? അല്ല...ചുമ്മാ ഒന്നു പോയി കണ്ട് നമിക്കാനാ.

'ഇല്ലില്ല, ഈ നിയമം എഴുതിവെച്ചത് 1860-ൽ ബ്രിട്ടീഷുകാരാണ്. അത് തന്നെ 1533 ലെ ഒരു നിയമത്തിന്റെ തനി പകർപ്പാണ്. അങ്ങനെ ഇരുണ്ടകാല യൂറോപ്പിൽ നിന്നും ഉൾക്കൊണ്ട ഒരു സംസ്‌ക്കാരബോധം ആണ് ഒരു കുഴപ്പവുമില്ലാതെ കാമസൂത്രവും കളിച്ചുനടന്ന നമ്മുടെ മേൽ അവർ കെട്ടിയേൽപ്പിച്ചത്. അവരെ കേട്ട് കെട്ടിച്ചിട്ടും ആ നിയമം അങ്ങനെ കിടക്കുന്നു.'

''എന്നിട്ട് അവരുടെ നാട്ടിലോ?''

അവരുടെ നാട്ടിൽ സ്ഥിതി വളരെ മാറി, നിയമവും. വാസ്തവത്തിൽ അതുതന്നെ ഒരു കഥയാണ്. സന്തോഷത്തിന് വേണ്ടി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് പണ്ട്പാ ശ്ചാത്യനാടുകളിൽ അധികം 'നല്ല' പെൺകുട്ടികളെയും മതം പഠിപ്പിച്ചിരുന്നത് . അതുകൊണ്ട് തന്നെ നിയമം ഒക്കെ മാറിയിട്ടും സന്താനോത്പാദനത്തിന് ഉപകരിക്കാത്ത ലൈംഗിക കാര്യങ്ങൾ വിവാഹത്തിനുള്ളിൽ നടത്തിക്കിട്ടാൻ വലിയ വിഷമമായി. അതോടെ കൊമേർഷ്യൽ സെക്‌സിൽ ഈ പണിക്ക് വലിയ ഡിമാൻഡായി. ബ്ലോജോബ് എന്ന പേര് തന്നെ ഇങ്ങനെ ഉണ്ടായതാണ്. സാധാരണ സെക്‌സിന്റെ രണ്ടും മൂന്നും ഇരട്ടി പണം കൊടുത്ത് വദനസുരതത്തിനായി ആളുകൾ ക്യൂ നിന്നു (http://freakonomics.com/.../the-golden-age-of-chicago-prosti.../).

എന്നാൽ കാര്യങ്ങൾ മാറിയത് പെട്ടെന്നാണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം പാശ്ചാത്യരാജ്യങ്ങൾ നഗരവൽക്കരിക്കപ്പെട്ടു. സമൂഹത്തിന്റെയും മതത്തിന്റെയും കെട്ടുകളിൽനിന്നും ആളുകൾ മോചിതരായി. അങ്ങനെ സ്ത്രീകളും പുരുഷന്മാരുമായി സ്വതന്ത്രമായി ഇടപഴകാനും സ്വന്തമായി പങ്കാളിയെ കണ്ടുപിടിക്കാനുമുള്ള സാഹചര്യമുണ്ടായതോടെ ഓറൽ സെക്‌സിന്റെ വില കുത്തനെ ഇടിഞ്ഞു.
അതെങ്ങനെ?

ലൈംഗികകാര്യങ്ങളിൽ അടിസ്ഥാനമായി ആൺകുട്ടികളെയും പെൺകുട്ടികളെയും നയിക്കുന്നത് വ്യത്യസ്തമായ ജെനറ്റിക്ക് ചോദനകൾ ആണ്. ആണുങ്ങൾക്ക് അവരുടെ ജീൻ പരമാവധി സ്ത്രീകളിൽ കൂടെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീകൾക്കാകട്ടെ കിട്ടാവുന്നതിൽ ഏറ്റവും ഉത്തമമായ ജീൻ വഴി കുട്ടികൾ ഉണ്ടാകണം എന്നും. അതുകൊണ്ട് പയ്യന്മാർക്കെല്ലാം എത്രയും വേഗം പ്രേമത്തെ ലൈംഗികമാക്കാനാണ് താൽപര്യം. അതവർ കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീകൾ ആകണം എന്നില്ല. അതേസമയം സ്ത്രീകൾക്ക് കല്യാണം കഴിക്കുമെന്ന് ഉറപ്പില്ലാത്ത ഒരാളുമായി വേഗത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താല്പര്യം ഉണ്ടാവില്ല. (ഗർഭനിരോധനം ഇന്നത്തേപ്പോലെ എളുപ്പമല്ലാതിരുന്ന കാലത്തേ കാര്യമാണ്, പുരോഗമനവാദികൾ ചൂടാവാണ്ട). അപ്പോൾപ്പിന്നെ ആണുങ്ങൾക്ക് കാര്യം നടക്കുന്നതും പെണ്ണുങ്ങൾക്ക് കുട്ടി ഉണ്ടാകുമെന്ന് റിസ്‌ക്ക് ഇല്ലാത്തതും ആയ ഒരു മാർഗ്ഗമായി ഓറൽ സെക്‌സ് മാറി.

ലൈംഗികത്തൊഴിലാളികളുടെ അടുത്ത് പോകേണ്ട കാര്യമില്ലാതായി. ഓറൽ സെക്‌സിന്റെ കമ്പോള വില കുത്തനെ ഇടിഞ്ഞു. ഈ സ്ഥിതി പാശ്ചാത്യരാജ്യങ്ങളിൽ ഇപ്പോഴും തുടരുന്നു. പക്ഷെ ഇന്ത്യ ഇക്കാര്യത്തിൽ ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിലാണ്. നമ്മുടെ കമ്പോളനിലവാരവും അത് തന്നെയാണ് കാണിക്കുന്നത്. ആധുനികലോകത്ത് വദനസുരതത്തിന് ജനസമ്മതി കൂടിവരാൻ മറ്റൊരു കാരണം കൂടിയുണ്ട്. സ്ത്രീകൾ വിവാഹം വരെ കന്യകാത്വം സൂക്ഷിക്കണമെന്ന ചിന്ത ഇപ്പോഴും ലോകത്ത് പലയിടത്തും പ്രബലമാണ്. അത് പോലെ തന്നെ ആധുനിക ജീവിതശൈലിയിൽ പങ്കാളിയിൽ നിന്നും അകന്ന് ജീവിക്കുന്നവരുടെ എണ്ണം കൂടുകയാണ്. അതിൽ അധികം പേരും പങ്കാളിയോട് 'വിശ്വസ്തത' കാത്തുസൂക്ഷിക്കണം എന്ന് ചിന്തയുള്ളവരാണ്. വദനസുരതം ആകുമ്പോൾ കന്യകാത്വത്തിനും വിശ്വസ്തതക്കും പോറലേൽക്കുന്നില്ല എന്നാണ് പുതിയ ലോകത്തെ സദാചാരം.

''I didnot have sexual relationaship with that woman' എന്ന് ബിൽ ക്ലിന്റണ് (https://www.youtube.com/watch?v=KiIP_KDQmXs) 'സത്യസന്ധമായി' പറയാൻ സാധിച്ചത് പുള്ളി വദനസുരതത്തിൽ നിർത്തിയതുകൊണ്ടാണ്. വദനസുരതം ലൈംഗികരോഗങ്ങൾ വരുത്തുന്നില്ലെന്ന ഒരു തെറ്റായ ധാരണ മനുഷ്യർക്കുണ്ട്. എയ്ഡ്‌സ് പകരാനൊക്കെ അല്പം സാധ്യത കുറവാണെന്നത് ശരി തന്നെ, പക്ഷെ സുരക്ഷ ഉറപ്പില്ലാത്ത പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ പാലിക്കേണ്ട എല്ലാ മുൻകരുതലുകളും ഇക്കാര്യത്തിലും എടുത്തില്ലെങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടും.

ഇനിയൊരു ഭീഷണിയാണ്. നാട്ടിലെ 'ആസേതു' സംസ്‌കാരത്തിന് ചേരാത്ത വിഷയമാണിപ്പോൾ ഞാനിപ്പോൾ എഴുതിയത് എന്നെനിക്കറിയാം . ആയതിനാൽ ലൈക്കും ഷെയറും കുറായാറാണ് പതിവ്. പക്ഷെ ഇത്തവണ അങ്ങനെ സംഭവിച്ചാൽ അത് വലിയ നഷ്ടം ആകും.
ലൈംഗികതയെയും ലൈംഗിക വിദ്യാഭ്യാസത്തെയും പറ്റി ഒരു സീരീസ് എഴുതണമെന്ന് പണ്ടേയുള്ള പ്ലാനാണ്. ''അതേ അതേ നമ്മുടെ കുട്ടികൾക്ക് ഇക്കാര്യത്തിൽ വലിയ വിവരമൊന്നുമില്ല, പറഞ്ഞുകൊടുക്കാനും ആരുമില്ല'' എന്നാണ് ഞാൻ ഇക്കാര്യം പറയുമ്പോൾ കിട്ടുന്ന മറുപടി.

എന്നാൽ എന്റെ അഭിപ്രായത്തിൽ ആദ്യം ലൈംഗികവിദ്യാഭ്യാസം കിട്ടേണ്ടത് മുതിർന്നവർക്കാണ്. ലൈംഗികത ഒരു തെറ്റല്ല എന്നും ആസ്വദിക്കേണ്ടതും ആഘോഷിക്കപ്പെടേണ്ടതും ആണെന്നുമുള്ള ബോധം സമൂഹത്തിലുള്ളവർക്കുണ്ടാകണം. അതിന് നാണിക്കേണ്ട കാര്യമൊന്നുമില്ല. വിവാഹത്തിന് മുൻപും ശേഷവും, ഭാര്യ വരുന്നതിന് മുൻപും ഭർത്താവില്ലാതായതിനു ശേഷവും മനുഷ്യജീവിതത്തിൽ ലൈംഗികതക്ക് സ്ഥാനമുണ്ട്. അതിനെപ്പറ്റിയാണ് ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നത്. കരിയർ സീരീസും യാത്ര സീരീസും പോലെ, വായിക്കുന്നവരുടെ ചിന്താഗതി മാറ്റിയെടുക്കുന്ന ഒന്നായിരിക്കും അത്. പക്ഷെ, വായനക്കാർ ലൈക്കടിക്കാതെ ചമ്മി മാറിനിന്നാൽ ഞാൻ എന്റെ വഴിക്ക് പോകും.

രണ്ടുമണിക്കൂർ എടുത്ത് എഴുതിയതാണ്, ചുരുങ്ങിയത് രണ്ടായിരം ലൈക്കെങ്കിലും ഈ പോസ്റ്റിന് വീണില്ലെങ്കിൽ ശേഷം ചിന്ത്യം!

(കൊറിയയിൽ ഹണിമൂൺ ദ്വീപ് എന്ന് പേരുകേട്ട ജേജുവിലെ ലവ് ലാൻഡ് എന്ന പാർക്കിൽ നിന്നുള്ള ദൃശ്യം. പാർക്കിന്റെ കഥ മുൻപ് http://english.visitkorea.or.kr/enu/ATR/SI_EN_3_1_1_1.jsp... പറഞ്ഞിട്ടുണ്ട് )

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഇവര് കൊല്ലുമെന്ന് പറഞ്ഞാണ് നടക്കുന്നത്; ആറ്റിങ്ങലിൽ എസ്ഡിപിഐക്കാര് ക്വട്ടേഷൻ കൊടുത്തിട്ടാണുള്ളത്; ഞങ്ങളെ കൊന്നിട്ട് നിങ്ങൾക്ക് എന്തുക്കിട്ടാനാണ്? ഞങ്ങൾക്ക് ജീവിക്കണം; മിശ്രവിവാഹത്തെ ചൊല്ലി തന്റെ വീട്ടുകാരും എസ്ഡിപിഐയും കൊല്ലാൻ പരക്കം പാഞ്ഞുനടക്കുന്നുവെന്ന് ഷഹാന; കെവിനെ പോലെ താനും ഒരു പോസ്റ്ററിൽ ഒതുങ്ങിയേക്കാമെന്ന് ഹാരിസൺ; ഫേസ്‌ബുക്ക് ലൈവ് വൈറലാകുന്നു
ശബരിമലയും തിരുപ്പതിയും അമർനാഥ് യാത്രയുമൊക്കെ അന്ധവിശ്വാസങ്ങളാണ്; ഗംഗയിൽ കുളിച്ചാൽ ഒരു പാപവും ഇല്ലാതാകില്ലെന്ന് മാത്രമല്ല നിങ്ങൾക്ക് വല്ല അസുഖവും പിടിപെടും! ബീഫ് പലരുടെയും ഭക്ഷണമാകയാൽ നിരോധിക്കാനാവില്ല; സ്വാമി അഗ്നിവേശിനോടുള്ള സംഘപരിവാറിന്റെ പക വർധിപ്പിച്ചത് ഈ നിലപാടുകൾ; സ്വാമിക്ക് ഇനി സിപിഎം പ്രവർത്തകരുടെ സംരക്ഷണം
ഏഷ്യാനെറ്റിലെ ബിഗ് ബോസിനും ലാലിസത്തിന്റേയും ലാൽസലാമിന്റേയും ദുർഗതി; കോടികൾ മുടക്കിയിട്ടും ജനപ്രിയ ചാനലിന്റെ റിയാലിറ്റി ഷോ കാണാൻ ആളില്ല; മോഹൻലാൽ ഷോയെക്കാൾ നല്ലത് കണ്ണീർ സീരിയിൽ തന്നെന്ന് തിരിച്ചറിവിൽ ചാനൽ; ബിഗ് ബജറ്റ് ഷോയ്ക്ക് സാധാരണ ഷോയുടെ റേറ്റിങ് മാത്രം; പ്രൈം ടൈമിലെ കിതപ്പ് മാറ്റാൻ പരീക്ഷിച്ച ബിഗ് ബോസ് റേറ്റിംഗിൽ തളരുന്നു; മിനിസ്‌ക്രീനിൽ ലാലേട്ടന് പറയാനുള്ളത് കിതപ്പിന്റെ കഥ മാത്രം
ചേച്ചി കരയേണ്ട.. മാറ്റാൻ പറ്റുന്നവരെയൊക്കെ മാറ്റാൻ സ്ഥലം നോക്കാനൊക്കെ തന്നെയാണ് ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. ചേച്ചി കരയണ്ടാ.. നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാ ട്ടോ..; നാട്ടുകാരിൽ ഒരാളായി നിന്ന് അവരുടെ പ്രശ്‌നങ്ങൾ തലയാട്ടിക്കേട്ട് മഴക്കെടുതിയിൽ വലയുന്ന ജനങ്ങളെ ആശ്വസിപ്പിച്ച് അനുപമ ഐഎഎസ്; ഇങ്ങനെയൊരു കളക്ടറെയാണ് ഞങ്ങൾക്ക് വേണ്ടതെന്ന് പറഞ്ഞ് സന്തോഷം മറച്ചുവയ്ക്കാതെ തൃശൂരുകാർ; ബിഗ് സല്യൂട്ടുമായി സോഷ്യൽ മീഡിയയും
കേസിൽ ജയിക്കാൻ ലൈംഗിക ബന്ധം സമ്മതിച്ച് ബലാത്സംഗം നിഷേധിച്ച് ഓർത്തഡോക്‌സ് സഭയിലെ ഫാമിലി കൗൺസിലർ കൂടിയായ ജെയ്‌സ് കെ ജോർജ്; ഇതുവരെ തന്റെ ഭർത്താവിനെ കുടുക്കിയതെന്ന് കരുതിയിരുന്ന ഭാര്യ വിവരം അറിഞ്ഞ് ഉപേക്ഷിച്ച് പോയതായി സൂചന; പെണ്ണു പിടിക്കാൻ പോയ അച്ചന്മാരെ കുടുംബവും കൈവിട്ട് തുടങ്ങി; വൈദികരുടെ ലൈംഗികാസക്തി ചർച്ച ചെയ്ത് വിശ്വാസികളും
അലക്കുകാരൻ അപവാദം പറഞ്ഞതിന് രാമൻ സീതയെ ഉപേക്ഷിച്ചതിന്റെ ഉത്തരവാദിത്വം വാത്മീകിക്കാണോ? പാഞ്ചാലി അഞ്ചുപേർക്കും ഭാര്യയായതിന് വ്യാസനെ തെറിപറയാമോ; നോവലിൽ മോശം കഥാപാത്രങ്ങൾ ഉണ്ടായാൽ അതിന് നോവലിസ്റ്റ് എന്ത് പിഴച്ചു; സംഘികൾ വായന തീരെയില്ലാത്തവർ; പലർക്കും എന്തിനാണ് തെറിപറയുന്നത് എന്നുപോലും അറിയില്ല; ഞാൻ ഒരു ജനാധിപത്യവാദിയാണ്, കമ്യൂണിസ്റ്റുകാരനല്ല: 'മീശ' വിവാദത്തിൽ സംഘികളുടെ സൈബറാക്രമണത്തിന് ഇരയായ നോവലിസ്റ്റ് എസ് ഹരീഷ് മറുനാടനോട്
സുഡാപ്പിയെ സൈബർ സഖാവാക്കിയതിന് മനോരമ കത്തിച്ച് സഖാക്കൾ; ആഴ്ചപതിപ്പിലെ നോവലിൽ ഹൈന്ദവവിരുദ്ധത കണ്ടെത്തി മാതൃഭൂമി കത്തിച്ച് സംഘികൾ; മനോരമ ഓഫീസിനു മുന്നിലിട്ട് പത്രം കത്തിച്ച് ഫേസ്‌ബുക്കിലിട്ട് എസ്എഫ്ഐക്കാർ; ഹിന്ദുവിരുദ്ധമായ മാതൃഭൂമി കത്തിക്കാൻ ആഹ്വാനം നൽകി ബിജെപി ഗ്രൂപ്പുകൾ; കേരളത്തിലെ രണ്ടു പ്രമുഖ പത്രങ്ങൾ നിന്ന് കത്തുന്നു
കേരളത്തിൽ നമ്പർ വണ്ണും രാജ്യത്ത് എട്ടാമനുമായി ജംബോ വിമാനത്താവളം; സർവീസ് നടത്താമെന്ന് എല്ലാ വിമാനക്കമ്പനികളും ഒരേസ്വരത്തിൽ സമ്മതിച്ചതോടെ ആദ്യ വിമാനം സെപ്റ്റംബറിൽ പറന്നുയരും; റൺവേയും ഏപ്രണും ടാക്‌സി ട്രാക്കുമുൾപ്പെടെ എല്ലാം തയ്യാറായി അവസാന മിനുക്കുപണികളിലേക്ക് എയർപോർട്ട്; മലബാറിന്റെ വിനോദ സഞ്ചാര-കയറ്റുമതി സാധ്യതകളിലും പുതുവെളിച്ചം പകർന്ന് ചിറകുവിരിക്കാൻ ഒരുങ്ങി കണ്ണൂർ രാജ്യാന്തര വിമാനത്താവളം
പട്ടാളചിട്ടയോടെ സംരക്ഷണം ഒരുക്കിയ പോപ്പുലർഫ്രണ്ടു കേന്ദ്രത്തിൽ നിന്നും മുഹമ്മദിനെ പൊലീസ് പൊക്കിയത് പുകച്ചു പുറത്തുചാടിച്ച ശേഷം; എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തുടർ റെയ്ഡുകളും വന്നതോടെ സംരക്ഷണ വലപൊട്ടി; ഹൈക്കോടതിയുടെ അനുകൂല നിലപാടു കൂടിയായപ്പോൾ അഭിമന്യുവിന്റെ ഘാതകൻ കുടുങ്ങി: മുഖ്യപ്രതി മുഹമ്മദലിയെ പൊലീസ് പൊക്കിയത് തീവ്രസംഘടനക്ക് ചുറ്റും 'പത്മവ്യൂഹം' തീർത്ത്
ചെങ്കൊടിയേന്തിയ സഖാവുമായി അടുത്തത് ചാരനാക്കാനുള്ള പദ്ധതിയുമായി; പ്രസ്ഥാനത്തെ ചതിക്കില്ലെന്ന നിലപാടുമായി വട്ടവടയിലേക്ക് പോയപ്പോൾ രഹസ്യം ചോരുമെന്ന് ഭയന്നു; സഖാക്കളോട് സത്യം വെളിപ്പെടുത്തും മുമ്പേ വിളിച്ചു വരുത്തിയതുകൊലപ്പെടുത്താനുറച്ച് പ്രൊഫഷണലുകളെ സജ്ജമാക്കി തന്നെ; 'സഖാപ്പി'യായി മുഹമ്മദ് മാറിയതും തന്ത്രങ്ങളുടെ ഭാഗം; മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ചക്രവ്യൂഹമൊരുക്കി ചതിച്ചു തന്നെ; ഗൂഢാലോചന പൊളിക്കാനുറച്ച് പൊലീസ്
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
പെൺകുട്ടികൾ എന്തിനാണ് കുളിച്ച് സുന്ദരിമാരായി അമ്പലത്തിൽ പോകുന്നന്നത്? ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ; അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ എസ് ഹരീഷിന്റെ നോവലിലെ പരാമർശങ്ങൾക്ക് എതിരെ നിലപാട് കടുപ്പിച്ച് സംഘപരിവാർ; ഫെയ്സ് ബുക്ക് പൂട്ടി എഴുത്തുകാരൻ സ്ഥലം വിട്ടു
പട്ടാളചിട്ടയോടെ സംരക്ഷണം ഒരുക്കിയ പോപ്പുലർഫ്രണ്ടു കേന്ദ്രത്തിൽ നിന്നും മുഹമ്മദിനെ പൊലീസ് പൊക്കിയത് പുകച്ചു പുറത്തുചാടിച്ച ശേഷം; എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തുടർ റെയ്ഡുകളും വന്നതോടെ സംരക്ഷണ വലപൊട്ടി; ഹൈക്കോടതിയുടെ അനുകൂല നിലപാടു കൂടിയായപ്പോൾ അഭിമന്യുവിന്റെ ഘാതകൻ കുടുങ്ങി: മുഖ്യപ്രതി മുഹമ്മദലിയെ പൊലീസ് പൊക്കിയത് തീവ്രസംഘടനക്ക് ചുറ്റും 'പത്മവ്യൂഹം' തീർത്ത്
ഏഷ്യാനെറ്റിലെ ബിഗ് ബോസിനും ലാലിസത്തിന്റേയും ലാൽസലാമിന്റേയും ദുർഗതി; കോടികൾ മുടക്കിയിട്ടും ജനപ്രിയ ചാനലിന്റെ റിയാലിറ്റി ഷോ കാണാൻ ആളില്ല; മോഹൻലാൽ ഷോയെക്കാൾ നല്ലത് കണ്ണീർ സീരിയിൽ തന്നെന്ന് തിരിച്ചറിവിൽ ചാനൽ; ബിഗ് ബജറ്റ് ഷോയ്ക്ക് സാധാരണ ഷോയുടെ റേറ്റിങ് മാത്രം; പ്രൈം ടൈമിലെ കിതപ്പ് മാറ്റാൻ പരീക്ഷിച്ച ബിഗ് ബോസ് റേറ്റിംഗിൽ തളരുന്നു; മിനിസ്‌ക്രീനിൽ ലാലേട്ടന് പറയാനുള്ളത് കിതപ്പിന്റെ കഥ മാത്രം
ചെങ്കൊടിയേന്തിയ സഖാവുമായി അടുത്തത് ചാരനാക്കാനുള്ള പദ്ധതിയുമായി; പ്രസ്ഥാനത്തെ ചതിക്കില്ലെന്ന നിലപാടുമായി വട്ടവടയിലേക്ക് പോയപ്പോൾ രഹസ്യം ചോരുമെന്ന് ഭയന്നു; സഖാക്കളോട് സത്യം വെളിപ്പെടുത്തും മുമ്പേ വിളിച്ചു വരുത്തിയതുകൊലപ്പെടുത്താനുറച്ച് പ്രൊഫഷണലുകളെ സജ്ജമാക്കി തന്നെ; 'സഖാപ്പി'യായി മുഹമ്മദ് മാറിയതും തന്ത്രങ്ങളുടെ ഭാഗം; മഹാരാജാസിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയത് ചക്രവ്യൂഹമൊരുക്കി ചതിച്ചു തന്നെ; ഗൂഢാലോചന പൊളിക്കാനുറച്ച് പൊലീസ്
കേസിൽ ജയിക്കാൻ ലൈംഗിക ബന്ധം സമ്മതിച്ച് ബലാത്സംഗം നിഷേധിച്ച് ഓർത്തഡോക്‌സ് സഭയിലെ ഫാമിലി കൗൺസിലർ കൂടിയായ ജെയ്‌സ് കെ ജോർജ്; ഇതുവരെ തന്റെ ഭർത്താവിനെ കുടുക്കിയതെന്ന് കരുതിയിരുന്ന ഭാര്യ വിവരം അറിഞ്ഞ് ഉപേക്ഷിച്ച് പോയതായി സൂചന; പെണ്ണു പിടിക്കാൻ പോയ അച്ചന്മാരെ കുടുംബവും കൈവിട്ട് തുടങ്ങി; വൈദികരുടെ ലൈംഗികാസക്തി ചർച്ച ചെയ്ത് വിശ്വാസികളും
ജോലി സ്ഥലത്തേക്കുള്ള യാത്രക്കിടെ ബസിലെ കിളിയായ കൗമാരക്കാരനുമായി യുവതി പരിചയപ്പെട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഭീഷണിപ്പെടുത്തി വീട്ടിൽ എത്തിച്ച് പീഡിപ്പിച്ചു; ഇടുക്കി ചൈൽഡ് ലൈൻ മുമ്പാകെ കൗമാരക്കാരൻ നൽകിയ മൊഴിയിൽ ഭർത്താവ് മരിച്ച യുവതി കുടുങ്ങി; പതിനേഴുകാരനെ പീഡിപ്പിച്ച 28കാരി പോക്‌സോ കേസിൽ അറസ്റ്റിലായി കോട്ടയം വനിതാ ജയിലിൽ റിമാൻഡിൽ
ഇതാണ് നുമ്മ പറഞ്ഞ കലക്ടർ..! മഴക്കെടുതി ഉണ്ടായാൽ അവധി പ്രഖ്യാപിച്ച് വീട്ടിലിരിക്കാൻ അനുപമ തയ്യാറല്ല; കടലേറ്റം രൂക്ഷമായ കൊടുങ്ങല്ലൂർ അഴീക്കോട് തീരദേശ മേഖല സന്ദർശിച്ച് തൃശ്ശൂർ കളക്ടർ; നാട്ടുകാരെ ആശ്വസിപ്പിച്ചും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നേരിട്ട് ഏകോപിപ്പിച്ചും ഹീറോയിൻ ആയി അനുപമ; കണ്ണീരൊപ്പാൻ ഓടിയെത്തിയ കലക്ടർക്ക് ബിഗ് സല്യൂട്ട് നൽകി തീരവാസികൾ
വിവാഹത്തിന് മുമ്പ് ഒരു വൈദികൻ ലൈംഗികമായി ദുരുപയോഗിച്ചു; ഇക്കാര്യം കുമ്പസാരത്തിൽ പറഞ്ഞപ്പോൾ ആ വൈദികനും ദുരുപയോഗം തുടങ്ങി; ഭർത്താവിനോട് പറയുമെന്ന് പറഞ്ഞ് തിരുമേനിയുടെ സെക്രട്ടറിയടക്കം എട്ടോളം വൈദികർ മാറി മാറി പീഡിപ്പിച്ചു; യാദൃശ്ചികമായി ഭാര്യയുടെ ഹോട്ടൽ ബിൽ കണ്ട ഭർത്താവ് വൈദികനോട് വെളിപ്പെടുത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്; സോഷ്യൽ മീഡിയയിൽ സംഭാഷണം വ്യാപകമായതോടെ മുഖം രക്ഷിക്കാൻ അഞ്ച് വൈദികരെ പുറത്താക്കി ഓർത്തഡോക്സ് സഭ
ബികോമുകാരിയായ മകളെ ഇളയച്ഛന്റെ വീട്ടിൽ വിട്ട് എഫ് ബി സുഹൃത്തിനെ ക്ഷണിച്ചു വരുത്തിയത് ഗൾഫുകാരന്റെ ഭാര്യ; മലപ്പുറത്തെ ബിടെക്കുകാരൻ രാത്രി മുഴുവൻ നീണ്ട രതിവൈകൃതത്തിന് ഇരയായതോടെ ഭയന്ന് വിറച്ചു; അതിരാവിലെ സ്ഥലം വിടാൻ നോക്കിയപ്പോൾ വിഡീയോ കാട്ടി അദ്ധ്യാപികയുടെ ഭീഷണി; എല്ലാം അതിരുവിട്ടപ്പോൾ നിലവിളിച്ച് പുറത്തേക്ക് ഓടി യുവാവ്; നാട്ടുകാർ ഓടിക്കൂടിയപ്പോൾ അപമാന ഭാരത്താൽ 46-കാരിയുടെ തൂങ്ങിമരണം; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ കഥ
'ബാഡൂ' ആപ്ലിക്കേഷനിലൂടെയുള്ള പരിചയം അവിഹിതമായി മാറി; ഭർത്താവ് ഗൾഫിലായതിനാൽ ഇണക്കിളികളായി ചുറ്റിയടിച്ചു; പിണങ്ങുമ്പോൾ ദേഹോപദ്രവം പതിവായതിനാൽ കുതിരവട്ടത്തെ ഡോക്ടറേയും കാട്ടി; അമിതമായ വികാരപ്രകടനം നടത്തിയ അദ്ധ്യാപിക പറയുന്നതെല്ലാം ചെയ്ത് നല്ല കാമുകനുമായി; മാന്തിപൊളിക്കാൻ വന്നപ്പോൾ ഇറങ്ങി ഓടിയത് ജീവൽ ഭയം കൊണ്ടും; വാട്സ് ആപ്പ് ഹാക്കിങ് വിദഗ്ധന്റെ കഥ പൂർണ്ണമായും വിശ്വസിക്കാതെ പൊലീസും; ഇരവിപുരത്തെ സിനിയുടെ ആത്മഹത്യക്ക് പിന്നിലെ പ്രണയ രഹസ്യങ്ങൾ ഇങ്ങനെ
ഒരുമിച്ച് ഒൻപത് വർഷം ജീവിച്ചെന്ന് പറഞ്ഞ് ഗോപീസുന്ദർ പോസ്റ്റ് ചെയ്തത് കാമുകിയും ഗായികയുമായ അഭയ ഹിരൺമയിക്കൊപ്പം ഉള്ള ഫോട്ടോ! കണ്ടോ ഇയാൾ നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നതെന്ന് ചോദിച്ച് ഭാര്യ പ്രിയയുടെ പോസ്റ്റ് പിന്നാലെ! മലയാളത്തിലെ ഹിറ്റ് സംഗീത സംവിധായകന്റെ യഥാർത്ഥ ജീവിത പങ്കാളി ആരെന്ന് തർക്കിച്ച് സോഷ്യൽ മീഡിയ
ജിഷയെ കൊന്നത് അമീർ ഉൾ ഇസ്ലാം അല്ല! ഷോജിയെ കൊന്നതും ഇതേ ആൾ; എന്റെ പ്രതിശ്രുത വധുവിനെ ദുരുപയോഗം ചെയ്യാനും ശ്രമിച്ചു; മാതിരപ്പിള്ളിയിലെ ഒരു രാഷ്ട്രീയ നേതാവിനും എല്ലാം വ്യക്തമായി അറിയാം; ജിഷയെ കൊന്നത് സെക്‌സ് റാക്കറ്റിന്റെ പിണിയാളുകൾ; പൊലീസിലും കോടതിയിലും കൊലയാളിയെ കുറിച്ച് എല്ലാം തുറന്നു പറയാൻ തയ്യാർ; രണ്ട് പേരെ കൊന്ന ക്രിമിനലിനൊപ്പം താൻ കഴിഞ്ഞിട്ടുണ്ടെന്നും തുറന്നുപറച്ചിൽ; വെളിപ്പെടുത്തലുമായി കോലഞ്ചേരിക്കാൻ അജി
അടിവസ്ത്രമില്ലാതെ എങ്ങനെ ഒരാൾ മുന്നോട്ട് പോകുമെന്ന് പരിതപിച്ച് മത്സരാർത്ഥികൾ; രഞ്ജിനി ഹരിദാസ് സ്‌നേഹ പൂർവ്വം നൽകിയ വെള്ള ഷഡി തലയിൽ ചുറ്റി അർമാദിച്ച് നടന്ന് അരിസ്റ്റോ സുരേഷിന്റെ കൊഴുപ്പിക്കൽ; ഇഷ്ടമാകുമെന്ന വിശ്വാസത്തോടെ, സ്നഹപൂർവ്വം മോഹൻലാൽ എന്ന കുറിപ്പോടെ 'ജട്ടി' നൽകി ബിഗ് ബോസിന്റെ ഇടപെടൽ; ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഇങ്ങനെ
എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാൻ വരും; മൊബൈലിലേക്ക് മെസേജുകൾ അയക്കും; ബിജു സോപാനം ഇടപെട്ടിട്ടും കാര്യമൊന്നും ഉണ്ടായില്ല; അമേരിക്കയിലെ സ്റ്റേജ് ഷോയുടെ പേരിലെ ഒഴിവാക്കൽ സംവിധായകന് വഴങ്ങാത്തതിന്റെ പ്രതികാരമെന്ന് നിഷാ സാരംഗ്; നമ്മൾ തമ്മിൽ പറഞ്ഞതിരിക്കട്ടെ; ഇനി ആരോടും പറയണ്ട; പുറത്തറിഞ്ഞാൽ ആരും വിളിക്കില്ലെന്ന് ഉപദേശം ശ്രീകണ്ഠൻ നായർ നൽകിയെന്ന് മാലാ പാർവ്വതിയും; ഫ്‌ളവേഴ്‌സിലെ 'ഉപ്പും മുളകിലും' വിവാദം പുതിയ തലത്തിലേക്ക്
മഞ്ജു വാര്യർക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; ചട്ടപ്രകാരം ചെയ്ത കാര്യത്തിൽ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന കുറ്റപ്പെടുത്തൽ; പരിധി വിടുന്ന സ്ത്രീ കൂട്ടായ്മയെ പിടിച്ചു കെട്ടാൻ ഇടവേള ബാബു; ദിലീപിനെ തിരിച്ചെടുത്തതിനെ വിമർശിച്ചതിൽ പാർവ്വതിയും റിമാ കല്ലിംഗലും രമ്യാനമ്പീശനും വിശദീകരണം നൽകേണ്ടി വരും; കടുത്ത നടപടികൾ കൂടിയേ തീരുവെന്ന് താരസംഘടനയിലെ പുതിയ ഭാരവാഹികൾ; അനുനയത്തിന് മോഹൻലാൽ; ഇനി ഞാൻ 'അമ്മ'യിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് ജനപ്രിയനായകനും
അമൃത ടിവിയിൽ 'ഓർമ്മയിൽ' ഡോക്യൂഫിഷനുമായി തുടക്കം; മഴവിൽ മനോരമയിൽ 'തട്ടിയും മുട്ടിയും' നടന്ന് ആദ്യ പേരുദോഷമുണ്ടാക്കി; നടിയോട് അശ്ലീലം പറഞ്ഞെന്ന പരാതിയിൽ രാജി എഴുതി വാങ്ങിച്ചത് തന്ത്രപരമായി; ഉപ്പും മുളകും റേറ്റിംഗിൽ മുന്നേറിയപ്പോൾ സംവിധായകൻ വീണ്ടും പ്രശസ്തിയുടെ നെറുകയിലെത്തി; നിഷാ സാരംഗിനെ 'തൊട്ടു കളിച്ചപ്പോൾ' വീണ്ടും പണി കിട്ടി; ഫ്ളവേഴ്സ് ചാനലിനെ വെട്ടിലാക്കിയ ഉണ്ണികൃഷ്ണനെന്ന സംവിധായകന്റെ കഥ