Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശത്ത് എംബിബിഎസിന് അഡ്‌മിഷന് കൺസൾട്ടന്റുമാർ പലതും പറയും; ബിരുദം നേടിയാലും പ്രാക്ടീസ് ചെയ്യാൻ ആ രാജ്യത്തെ മെഡിക്കൽ കൗൺസിൽ പോലുള്ള സ്ഥാപനത്തിന്റെ അനുമതി വേണം; മറുനാട്ടിലെ ഡിഗ്രിയുമായി വന്നാൽ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ പറ്റില്ല; മുരളി തുമ്മാരുകുടി എഴുതുന്നത്

വിദേശത്ത് എംബിബിഎസിന് അഡ്‌മിഷന് കൺസൾട്ടന്റുമാർ പലതും പറയും; ബിരുദം നേടിയാലും പ്രാക്ടീസ് ചെയ്യാൻ ആ രാജ്യത്തെ മെഡിക്കൽ കൗൺസിൽ പോലുള്ള സ്ഥാപനത്തിന്റെ അനുമതി വേണം; മറുനാട്ടിലെ ഡിഗ്രിയുമായി വന്നാൽ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ പറ്റില്ല; മുരളി തുമ്മാരുകുടി എഴുതുന്നത്

മുരളി തുമ്മാരുകുടി

ഡ്മിഷൻ സീസൺ ആയതിനാൽ വിദേശത്ത് എം ബി ബി എസ് പഠനത്തെ പറ്റിയുള്ള ഏറെ സംശയങ്ങൾ ആളുകൾ ചോദിക്കുന്നു. അതുകൊണ്ട് പൊതുവിൽ മറുപടി പറയാം.

വിദേശത്ത് എം ബി ബി എസിന് അഡ്‌മിഷൻ വാങ്ങിത്തരാൻ റെഡി ആയി ഇരിക്കുന്ന സ്വകാര്യ എഡ്യൂക്കേഷൻ കണ്‌സള്ട്ടന്റുമാർ നിങ്ങളോട് പലതും പറയും 'ലോകത്തെവിടെയും വൈദ്യശാസ്ത്രം ഒരുപോലെ ആണ്', 'സ്ഥാപനത്തിന് WHO (ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉണ്ട്' എന്നിങ്ങനെ. ഇതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ല. ഓരോ രാജ്യത്തും ആധുനിക വൈദ്യം (modern medicine, allopathy എന്ന് തെറ്റായി ഡോക്ടർമാർ പോലും പറയുന്നത്) പ്രാക്ടീസ് ചെയ്യാൻ ആ നാട്ടിലെ മെഡിക്കൽ കൗൺസിൽ പോലുള്ള സ്ഥാപനത്തിന്റെ അനുമതി വേണം.

ഇതിന് ഇന്ത്യ ഉൾപ്പടെ ഉള്ള മിക്കവാറും രാജ്യങ്ങളിൽ വളരെ കർശന നിബന്ധനകൾ ഉള്ളതാണ്. മറുനാട്ടിൽ എം ബി ബി എസ് കഴിഞ്ഞു വന്നാൽ ഇന്ത്യയിൽ നേരിട്ട് പ്രാക്ടീസ് ചെയ്യാൻ പറ്റില്ല. ഇത് ഇന്ത്യക്ക് പുറത്ത് എവിടെ പഠിച്ചു എന്നോ, ആ കോഴ്‌സ് എത്ര നല്ലതാണെന്നോ, നമ്മുടെ മെഡിക്കൽ കോളേജുകളിലും എത്രയോ നല്ലതാണ് അവിടുത്ത കോളേജ് എന്നോ ഉള്ളതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ല. പുറത്തു മെഡിസിൻ പഠിച്ചിട്ടു വന്നിട്ട് വർഷങ്ങളോളം മെഡിക്കൽ കൗസിലിന്റെ അംഗീകാരം കിട്ടാതെ വിഷമിക്കുന്നവരെ എനിക്കറിയാം. നാട്ടിലെ ആശുപത്രികളിൽ ഒക്കെ ചിലർ രാത്രി സമയത്തൊക്കെ 'വ്യാജ' ഡോക്ടർമാരെ പോലെ ജോലി ചെയ്യും. അവർക്കിവിടെ മരുന്ന് കുറിക്കാൻ പോലും ഉള്ള അവകാശം ഇല്ല. കഷ്ടമാണ് അവരുടെ കാര്യം.

എന്നാൽ പിന്നെ നിങ്ങൾ പഠിച്ച രാജ്യത്ത് നിൽക്കാം എന്ന് കരുതുക. പക്ഷെ അവിടുത്തെ ഭാഷയും സാമ്പത്തിക നിലയും രണ്ടും പ്രശ്‌നമാകും. സാധാരഗതിയിൽ ചെലവ് കുറഞ്ഞ മെഡിക്കൽ കോളേജുകൾ ഉള്ള രാജ്യത്തെ ശരാശരി വരുമാനവും ഏറെ കുറവായിരിക്കും, അപ്പോൾ അവിടെ ജോലി ചെയ്തിട്ട് വലിയ സാമ്പത്തിക ഗുണം ഉണ്ടാവില്ല. ഏറെ സ്ഥലങ്ങളിൽ വിദേശികൾക്ക് ജോലി ചെയ്യാനുള്ള അനുമതി ഉണ്ടാകില്ല. അനുമതി ഉള്ളയിടങ്ങളിൽ തന്നെ മറ്റു നാടുകളിലെ ഡോക്ടർമാർക്ക് ഒരു പരിധി വരെ രോഗികളുടെ അംഗീകാരം ഉണ്ടാകില്ല. അപ്പോൾ അവിടുങ്ങളിൽ ജോലി ചെയ്തു ജീവിക്കാം എന്നുള്ള പ്ലാനും ബുദ്ധിമുട്ടാണ്.

പിന്നെ ഉള്ളത് പഠിച്ചിടത്തും ഇന്ത്യയിലും അല്ലാതെ മറ്റെവിടെയെങ്കിലും പോയി ജോലി ചെയ്യുക എന്നതാണ്. ഇതിനും മുൻപറഞ്ഞ അതേ നിയന്ത്രണങ്ങൾ ഉണ്ട്. ഉക്രൈനിൽ പഠിച്ച് ഇന്ത്യയിൽ വരുന്നത് പോലെ തന്നെ ബുദ്ധിമുട്ടാണ് അവിടെ നിന്നും ജർമ്മനിയിലേക്കോ ജപ്പാനിലേക്കോ ഒക്കെ പോകുന്നത്.

ഇന്ത്യക്ക് പുറത്ത് അഡ്‌മിഷൻ എളുപ്പം ആണ് എന്നതുകൊണ്ടോ പണ ചെലവ് കുറവാണെന്നതുകൊണ്ടോ അവിടെ മെഡിസിൻ പഠിക്കാൻ പോകുന്നത് നല്ല ആശയം അല്ല എന്നാണ് എന്റെ ഉപദേശം. സ്വകാര്യ ഏജൻസികൾ പറയുന്ന വിവരങ്ങൾ മിക്കവാറും പൂർണ്ണമായും സത്യമല്ലെന്നാണ് അനുഭവം.

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

(മുരളി തുമ്മാരുകുടി ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP