Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്വബീജത്തിൽ പിറന്ന നവജാത ശിശുവിനെ പ്രാപിക്കുന്ന അച്ഛന്മാരുടെ യഥാർത്ഥ കഥകൾ പിറക്കുന്ന നാട്ടിൽവേട്ടക്കാരനെ സ്‌നേഹിക്കുന്ന ഇരയെകുറിച്ചുള്ള ചിന്ത എങ്ങനെ പാപമാകും? സുപ്രീം കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന എഴുതുന്നു...

സ്വബീജത്തിൽ പിറന്ന നവജാത ശിശുവിനെ പ്രാപിക്കുന്ന അച്ഛന്മാരുടെ യഥാർത്ഥ കഥകൾ പിറക്കുന്ന നാട്ടിൽവേട്ടക്കാരനെ സ്‌നേഹിക്കുന്ന ഇരയെകുറിച്ചുള്ള ചിന്ത എങ്ങനെ പാപമാകും? സുപ്രീം കോടതി അഭിഭാഷകൻ ശ്രീജിത്ത് പെരുമന എഴുതുന്നു...

അഡ്വ. ശ്രീജിത്ത് പെരുമന

ലാൽസംഗത്തിനരയായ പെൺകുട്ടി തന്നെ പീഡിപ്പിച്ച അക്രമിയോട് സ്‌നേഹത്താൽ പ്രതികാരം ചെയ്യുന്ന ഒരു കവിത അല്ലെങ്കിൽ അത്തരം ചില ചിന്തകൾ സാംസ്കാരിക മലയാളിയുടെ മനസ്സുകളിൽ അശ്ലീലവും, തോന്ന്യാസവുമാകുന്നതെങ്ങനെ എന്ന് ചിന്തിക്കുമ്പോൾ ചിലതു പറയാതെ വയ്യ. ആർഷഭാരത സംസ്‌കാരങ്ങളെ കുറിച്ചതും, മഹത്തായ സദാചാര മൂല്യങ്ങളെ കുറിച്ചും വീമ്പു പറയുമ്പോഴും അവനവനിലേക്കും സ്വന്തം ചെയ്തികളിലേക്കും ഒരിക്കൽപോലും തിരിഞ്ഞു നോക്കാത്ത ബഹുമുഖ പ്രതിഭകളാണ് നമ്മൾ ഭാരതീയർ. അതിൽ തന്നെ കപട മുഖം മൂടികൾ അണിഞ്ഞു മാനവികതയുടെ ധർമ്മ-അധർമ്മങ്ങളിലെ അന്തർധാരകളെ കുറിച്ചതും, ആഗോളവതകരണത്തിലെ കിടമതസരങ്ങൾ നയിച്ചേക്കാവുന്ന മൂന്നാം ലോക മഹായുദ്ധത്തിന്റെ ചെറുത്ത് നിൽപ്പിനായി നടപ്പിലാക്കേണ്ട ആണവ പ്രധിരോധ പ്രവർത്തങ്ങളുടെ അനിവാര്യതകളെക്കുറിച്ചും,ഈരേഴു പതിനാലു ലോകങ്ങളിലെ അന്താരാഷ്ട്ര പ്രശ്‌നങ്ങളെ കുറിച്ചതും ഒരേസമയം പലതരം റെസിപ്പികളിൽ കൈകാര്യം ചെയ്യുന്നവരാണ് നമ്മൾ മലയാളികൾ എന്ന് ആത്മവിമർശനാത്മകമായി തന്നെ പറയേണ്ടിവരും.

നാം വിവാഹം കഴിക്കുന്ന പെണ്ണുങ്ങൾ കന്യകയായിരിക്കണം എന്നാണത്രെ ആർഷ ഭാരത സംസ്‌ക്കാരം പറഞ്ഞു വയ്ക്കുന്നത്. ഇനി അഥവാ അങ്ങനൊരു സംസ്‌ക്കാരമില്ലെങ്കിലും ഞാൻ കെട്ടുന്ന പെണ്ണ് കന്യകയായിരിക്കണം എന്ന് നിർബന്ധം. അപ്പോൾ എന്താണീ കന്യകാത്വം? എങ്ങനൊയൊക്കെ ഒരു പെൺകുട്ടി കന്യകയല്ലാതാവും? കേൾക്കുമ്പോൾ വളരെ ലളിതമായ ചോദ്യങ്ങളായി തോന്നും എന്നുമാത്രമല്ല സത്യത്തിൽ ലളിതമായൊരു ചോദ്യവും സംശയവും തന്നെയാണിത്. എന്നാൽ കപട സദാചാരത്തിന്റെ ഭാരത സംസ്‌ക്കാരത്തെ ആശ്ലേഷിച്ച സമൂഹത്തിനു മുൻപിൽ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഈ ചോദ്യങ്ങൾ പ്രസക്തമാണ്.

പതിവ്രതക്കൊരു പതിവ്രതനില്ല.
ചാരിത്ര്യവതിക്കൊരു ചാരിത്ര്യവാനും.
കന്യകക്കും പകരമില്ല.
പെണ്ണിനു മാത്രം മതി കന്യകാത്വം.
ചാരിത്ര്യശുദ്ധിയും അവൾക്ക് മാത്രം മതി.
ചെളിയിൽ ചവിട്ടിയാലും കഴുകിയാൽ
ശുദ്ധിയാകുവോൻ പുമാൻ

പുല്ലിംഗമില്ലാത്ത കന്യക എന്നവാക്കുതന്നെ സൂചിപ്പിക്കുന്നത് നമ്മുടെ സമൂഹത്തിൽ ആഴത്തിൽ വേരുറച്ചിട്ടുള്ള ലൈംഗിക അടിമത്വത്തെയും അതിന്റെ ജീർണതയെയുമാണ്. കന്യകാത്വം സ്ത്രീ മാത്രം പിന്തുടരേണ്ടതാണ്. കന്യകയെ ഉള്ളൂ കന്യകൻ ഇല്ല മനോഹരമായ നമ്മുടെ സംസ്‌ക്കാരത്തിൽ. എന്നാൽ ഇതിന്റെ മാനദണ്ഡമെന്താണ് പറയാം 'വിശ്വ വിഖ്യാതമായ കന്യാചർമ്മം' ക്ഷതമേൽക്കാത്ത കന്യാചർമമാണ് ഇവിടെ കന്യകാത്വത്തിന്റെ അടയാളം. അമ്മമാർ പെൺ മക്കളോട് രഹസ്യമായി പറയുന്നതൊഴിച്ചുനിർത്തിയാൽ ഈ വാക്കുകൾ കപട സദാചാരത്തിന്റെ മേലങ്കി അണിഞ്ഞ നമ്മുടെ അമൂഹത്തിനു അശ്ലീലമാണ് ഇന്നും.

കന്യകയെ തിരിച്ചറിയാനുള്ള അടയാളമാണെങ്കിലും ഈ കന്യാചർമ്മത്തിന്റെ നിലനിൽപ്പ് തീരെ ശാസ്ത്രീയമല്ല. പല കാരണങ്ങളാൽ സൈക്കിളോടിക്കുന്നതിനാലോ പാടത്ത് കഠിനാധ്വാനം ചെയ്യുന്നതിനാലോ കന്യാചർമത്തിന് ക്ഷതമേൽക്കാം. ഇത്തരം കാരണങ്ങളാൽ കന്യാചർമത്തിന് ക്ഷതമേറ്റ ഒരു കന്യകയായ സ്ത്രീയുടെ അവസ്ഥ എന്തായിരിക്കും? സമൂഹം അവളെ കന്യകയല്ലാതായി മുദ്രകുത്തും. പിന്നെ നടക്കാൻ പോകുന്നതെന്തായിരിക്കും?

ഒരു കഥ കേട്ടിട്ടുണ്ട്, അതായത് നവവധു കന്യകയാണോ എന്ന് കണ്ടെത്തുന്ന സമ്പ്രദായം രാജസ്ഥാനിലെ ഗ്രാമീണ സ്ത്രീകൾ വിവരിക്കുന്നു. തലമുറകളായി പിന്തുടരുന്ന സമ്പ്രദായമാണിത്. നവവധുവിന് ആദ്യരാത്രി ധരിക്കാനായി തുന്നൽക്കാരനെക്കൊണ്ട് ഒരു വെളുത്ത പെറ്റിക്കോട്ട് തയ്‌പ്പിക്കുന്നു. ഈ പെറ്റിക്കോട്ട് ധരിച്ചുവേണം നവവധു മണിയറയിലേക്ക് പോകാൻ. എങ്കിലേ അവളെ വരന്റെകൂടെ ഉറങ്ങാൻ അനുവദിക്കൂ. പിറ്റേദിവസം രാവിലെ പെറ്റിക്കോട്ട് പരിശോധിക്കും. അതിൽ ചോരപ്പാടുകൾ ഉണ്ടെങ്കിലേ അവളെ കന്യകയായി പരിഗണിക്കൂ. അല്ലാത്തപക്ഷം ഗ്രാമസഭ വിളിച്ചുകൂട്ടി ചർച്ചചെയ്യും. അവിടെ തന്റെ കന്യകാത്വം തെളിയിക്കുന്നതിൽ പെൺകുട്ടി പരാജയപ്പെട്ടാൽ അവൾ വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് വിധിക്കുന്നു. അപ്പോൾ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ അവൾ ബാധ്യസ്ഥയാണ്. അവളോ അല്ലെങ്കിൽ ആ വ്യക്തിയോ വരന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുത്താൽ അശുദ്ധയായ വധുവിനെ സ്വീകരിക്കാൻ അവർ തയ്യാറാകും.

നൂറു ശതമാനം സാക്ഷരതാ നേടിയ ദൈവത്തിന്റെ സ്വന്തം നാട്ടിലെയും സ്ഥിതി വ്യത്യസ്തമല്ല കന്യകാ സംസ്‌ക്കാരം മുറുക്കെ പിടിച്ചാണ് നമ്മുടെ സദാചാര നവോത്ഥാന ചിന്തകൾ ഉരുത്തിരിയുന്നത്. കന്യാചർമ്മത്തിനു പോറലേറ്റാൽ പിന്നെ ഒരു ആർഷ ഭാരതം എന്നല്ല സംസ്‌ക്കാരം പോലുമുണ്ടാകില്ല മലയാളിക്ക്.

വലിയ അലങ്കാരമൊന്നുമില്ലാതെ പറഞ്ഞാൽ ലൈംഗിക ചിന്തകളുടെ ജീർണ്ണതയാണിവിടെത്തെ പ്രശ്‌നം. സ്ത്രീ ഉടയാതെ സൂക്ഷിക്കേണ്ട പളുങ്ക് പാത്രമാണ് കന്യകാത്വം, അങ്ങനെ സൂക്ഷിച്ചാൽ അവൾ കന്യകയാകും എന്ന ചിന്തയും എന്നാൽ ഉടഞ്ഞാലും, ഒടിച്ചാലും, വളച്ചാലുമൊന്നും ഒരു പുരുഷന്റെ കന്യകാത്വം ഇലാതാകുന്നില്ല. അവൻ നിത്യ കന്യകനാണ് ഐ മീൻ എ ക്രോണിക് കന്യകൻ.

ആൺ -പെൺ ലിംഗങ്ങളുടെ പ്രകൃത്യാലുള്ള ബയോളജിക്കൽ ആകർഷണവും , അതിൽ മാനസിക ചിന്തകൾക്കുള്ള വലിയ സ്വാധീനവും ഞാൻ നേരത്തെ പറഞ്ഞ കപട സദാചാരവും ചേരുമ്പോൾ അത് സമൂഹത്തെ ലൈംഗിക അരാചകത്വത്തിലേക്ക് നയിക്കുന്നു. തത്ഫലമായി ഉണ്ടാകുന്ന സ്വാഭാവിക പ്രതിഫലങ്ങളാണ് നാം കുറ്റകൃത്യങ്ങളിൽ ഏറ്റവും ഹീനമായത് എന്ന് വിശേഷിപ്പിക്കുന്ന ബലാൽസംഗങ്ങൾ.

ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് എന്ന് ഗോവിന്ദച്ചാമി ഉൾപ്പെടെ ബലാത്സംഗ കേസുകളിൽ ജയിലിൽ കിടക്കുന്ന പുരുഷ ലിംഗന്മാർ ഒരേസ്വരത്തിൽ പറയുന്നു. നമുക്കും അതിൽ വ്യത്യസ്ത അഭിപ്രായമുണ്ടാകാൻ യാതൊരു സാധ്യതയുമില്ല. അങ്ങനെയെങ്കിൽ പരിശോധിക്കേണ്ടത് എങ്ങനെയാണ് , ഏതു സാഹചര്യത്തിലാണ് ഒരാൾ ബലാൽസംഗത്തിന് മുതിരുന്നത് എന്നതാണ്. ആരും കുറ്റവാളികളോ ബലാൽസംഗ വീരന്മാരോ ആയി ജനിക്കുന്നില്ല എന്നത് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുള്ളതാണ് . പൊതു സാഹചര്യവും, മാനസികവും ശാരീരികവുമായ പ്രത്യേക സാഹചര്യങ്ങളുമാണ് ഒരാളെ ബലാസംഗത്തിനു പ്രേരിപ്പിക്കുന്നത്. അതായത് ഒരാളുടെ ചിന്താ തലങ്ങളിൽ നിന്ന്‌നും തുടങ്ങി ഹോർമോൺ പ്രവർത്തങ്ങളുടെ ഏറ്റക്കുറവുകളിൽ വരെ എത്തി നിൽക്കുന്നു പ്രത്യേക സാഹചര്യങ്ങൾ. എന്നാൽ ഇവയിൽ ഏറ്റവും പ്രാധാന്യമേറിയതാണ് A crime of passion/ heat of paassion or moment in which the perpetrator commits the act against someone because of sudden strong impulse.

രാത്രിയിൽ ഒറ്റയ്ക്ക് ഒരു സ്ത്രീയെ കാണുമ്പോൾ അതുമല്ലെങ്കിൽ ആളില്ലാത്ത ഒരു ബസ്സിൽ, ട്രെയിനിൽ, വിമാനത്തിൽ കാണുമ്പോൾ തുടങ്ങി സ്വകാര്യ പൊതു ഇടങ്ങളിൽ, ജോലി സ്ഥലങ്ങളിൽ അങ്ങനെയുള്ള യാദൃശ്ചിക സാഹചര്യങ്ങളിൽ കണ്ടുമുട്ടുമ്പോൾ രൂപപ്പെടുന്ന സാഹചര്യങ്ങളുടെ ദൗർബല്യങ്ങൾ ഒരു വലിയ പരിധിവരെ മുതലെടുത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ നടക്കാറുണ്ട്. ഇന്ന് ഒരാളെ ബലാൽസംഗം ചെയ്തിട്ടുവരാം എന്ന്‌ലെ തീരുമാനിച്ചു രാവിലെ വീട്ടിൽ നിന്നും ഇറങ്ങുന്ന കുറ്റവാളികൾ തുലോം കുറവാണെന്നു തന്നെ പറയാം. അപൂർവമായി മാത്രമാണ് ചില കുറ്റവാളികൾ അത്തരത്തിൽ ആസൂത്രണമായിട്ടുള്ള ആക്രമണങ്ങൾ നടത്താറുള്ളത് എന്നത് കണക്കുകളിൽ നിന്നും വ്യക്തമാണ്.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ ഇവിടെ അടിസ്ഥാനപരമായി പൊളിച്ചെഴുതപ്പെടേണ്ടത് നമ്മുടെ കപട സദാചാര പ്രത്യയശാസ്ത്രങ്ങൾ തന്നെയല്ലേ ? എതിർലിംഗത്തോട് അടുത്തിരിക്കുന്നതും അടുത്തിടപഴകുന്നതും (അത് ബസ്സിലോ, സ്‌കൂളിലോ പൊതു ഇടങ്ങളിൽ എവിടെയുമാകട്ടെ ) വിലക്കപ്പെടുന്ന സമൂഹത്തിൽ ബലാൽസംഗ വീരന്മാർ സൃഷ്ടിക്കപ്പെടുന്നൂ എങ്കിൽ അതിന്റെ ധാർമ്മിക ബാധ്യത സമൂഹത്തിലെ സദാചാര നിയമങ്ങൾക്കും അതിന്റെ വക്താക്കൾക്കുമല്ലേ ? വിവേചനബുദ്ധിയുള്ള മനുഷ്യൻ വിലക്കപ്പെടുന്നതെന്തും ആകർഷിക്കപ്പെടുന്ന ജീവികളാണെന്ന സത്യം വിസ്മരിക്കപ്പെടരുത്.

കന്യാചർമ്മം എന്ന പുരുഷ ലിംഗന്മാരുടെ ഒക്കെ ടെസ്റ്റ് കാഴ്ചപാടുകളും, ലൈംഗികതയുടെ പേരിൽ അതീവ രഹസ്യമായി ശൈശവ കാലം മുതൽ പെൺകുട്ടികളെ മുലയ്ക്കും യോനിക്കും ഇടയിൽ തളച്ചിടുന്ന അമ്മമാരുടെ ചിന്തകളും അറബിക്കടലിൽ എറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂ.

ഫെമിനിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും, സ്ത്രീസംരക്ഷകരും ആദ്യം വിരൽ ചൂണ്ടേണ്ടത് പരിഷ്‌കൃതമെന്നു നാം വിശ്വസിക്കുന്ന ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന പ്രകൃതിവിരുദ്ധ ലൈംഗിക പ്രത്യയശാസ്ത്രങ്ങൾക്ക് എതിരെയാണ്.

ബലാത്സംഗ കവിത എന്ന പേരിൽ സഖാവ് സാം വർഗീസ് എഴുതിയ കവിതയെയും അത് അവതരിപ്പിച്ച ബ്രിട്ടാസിനെതിരെയും തെറിയഭിഷേകം നടത്തി ഊറ്റം കൊള്ളുന്ന സ്ത്രീ സംരക്ഷകരും, ഫെമിനിസ്റ്റുകളും ആദ്യം ചെയ്യേണ്ടത് സ്വയം ലൈംഗിക അവബോധമുള്ളവരാകുക എന്നതാണ്. കാലങ്ങളായി നിങ്ങൾ രൂപാന്തരപ്പെടുത്തിയ കേവലം ശരീരത്തിലേക്കും അതിലെ അവയങ്ങളിലേക്കും മാത്രം കേന്ദ്രീകരിക്കുന്ന ലൈംഗികതയുടെയും സ്ത്രീത്വത്തിന്റെയും ഭരണഘടനയും രാഷ്ട്രീയവും പൊളിച്ചെഴുതാൻ തയ്യാറാകണം. പുരുഷ ലിംഗന്മാരായ ലൈംഗിക ജീവികളെ (ഒരു ന്യൂന വിഭാഗം) അറിഞ്ഞോ അറിയാതെയോ സൃഷ്ടിക്കുന്നത് നിങ്ങളുൾപ്പെടുന്ന സമൂഹമാണ് എന്ന തിരിച്ചറിവുമാകണം.

സാം മാത്യുവിന്റെ കവിതയിൽ ഉടലെടുത്ത ചിന്ത ഒരു തരത്തിലും അശ്ലീലമോ, സ്ത്രീ വിരുദ്ധമോ അല്ല മറിച്ച് വികലമാക്കപ്പെട്ട ഒരു സമൂഹത്തിൽ യഥാർത്ഥത്തിൽ നിലനിൽക്കുന്ന വിപത്ത് 'ബലാൽസംഗം' ആ യാഥാർഥ്യത്തിൽ നിന്നുകൊണ്ട് ഇരയായ ഒരു പെൺകുട്ടിയുടെ അനിര്വചനീയ തലത്തിലൂടെയുള്ള ഒരു സഞ്ചാരം മാത്രമാണ്.

സന്താനോൽപ്പാദനത്തിനുള്ള പ്രകൃതി മാർഗ്ഗമായ ആൺ പെൺ ലൈംഗികതയുടെ ഏറ്റവും വിശുദ്ധമായ ഭാവം മാതൃത്വമാണ് എന്നതിൽ ആർക്കും തർക്കമില്ലല്ലോ, അങ്ങനെയെങ്കിൽ ബലമായിട്ടാണെങ്കിൽപോലും തന്നെ പ്രാപിച്ച പുരുഷന്റെ ബീജം മറ്റൊരു ജീവനായി എന്നിൽ വളരും എന്ന തിരിച്ചറിവിൽ ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയ്ക്കുണ്ടാകാവുന്ന ഏറ്റവും നല്ല സ്‌നേഹ പ്രതികാരമല്ലേ തന്നെ ആക്രമിച്ചതിന്റെ ഭാഗമായി താൻ പേറുന്ന ബീജവും അതിലൊളിപ്പിച്ച ജീവനും ?

അത്തരം ഒരു ചിന്തയിലേക്ക് സാമിനെ നയിച്ചത് റിയലിസ്റ്റിക് ഭാവനകളാണോ എന്നറിയില്ല എങ്കിലും അപൂർവ്വങ്ങളിൽ അപൂർവ്വമായി സ്ത്രീ മനസ്സുകൾ അങ്ങനെയും ചിന്തിക്കുന്നു എന്നതിന് അനുഭവ സാക്ഷ്യങ്ങൾ ഏറെയാണ്.

പതിനാറാമത്തെ വയസ്സ് മുതൽ 4 പ്രാവശ്യം ബലാത്സംഗത്തിന് ഇരയായ ഡലീൻ ബെറി എന്ന പെൺകുട്ടി ആക്രമിക്കപ്പെട്ട പുരുഷനാൽ നിക്ഷേപിക്കപ്പെട്ട ബീജം വളർന്നു തന്റെ ജീൻ രക്ഷിച്ച കഥ ഇങ്ങനെ പറയുന്നു.

If only I'd had the 'Shut That Whole Thing Down 1.0' instruction manual, I could have gone on to do whatever I wanted. All my teenage dreams would have come to fruition years ago. Instead I'm a mother of four and a grandmother of three.

The first time I got pregnant from rape, I wanted to die. Same thing the second, third and fourth times. And I almost did, and so did my three daughters and their unborn brother, in 1995.

Instead, my babies born from rape saved my life. They helped me find my inner warrior and gave me a purpose and a determination to continue living that I would never have found on my own.

As I wrote in a 2009 letter to my children:

'Because of my deep and endless love for you, please know that all I comes from my heart. In my book, I write that you saved my life -- and you did, over and over again. I am convinced God gave me each and every one of you so I would have a reason to keep living. If I had not had you to live for all those years ago, death would have been the easy way out. The way to peace from all the sexual violence I suffered.'

ഇതൊരു ഒറ്റപ്പെട്ട കഥയല്ല യൂറോപ്പിലും പാശ്ചാത്യ രാജ്യങ്ങളിലും എന്തിനു ഇന്ത്യയിൽ പോലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . ഡൽഹി ഹൈക്കോടതി ഉൾപ്പെടെ നിരവധി ഹൈക്കോടതികളും ഇരയുടെ ഇഷ്ടാനുസരണം പ്രതികളുമായി വൈവാഹിക ജീവിതത്തിനായ് വാതിലുകൾ തുറന്നിടാറുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ ഇതുമായി ബന്ധപ്പെട്ട വിധിയും ചർച്ച ചെയ്യപ്പെടേണ്ടതാണ്. കന്യാചർമ്മം എന്ന പുരുഷ ലിംഗന്മാരുടെ ok ടെസ്റ്റ് കാഴ്ചപാടുകളും ലൈംഗികതയുടെ പേരിൽ അതീവ രഹസ്യമായി ശൈശവ കാലം മുതൽ പെൺകുട്ടികളെ മുലയ്ക്കും യോനിക്കും ഇടയിൽ തളച്ചിടുന്ന അമ്മമാരുടെ ചിന്തകളും അറബിക്കടലിൽ എറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂ. അതല്ലെങ്കിൽ ഈ സമൂഹത്തിൽ ഇരയുടെ ഇഷ്ടാനുസരണം പ്രതിയെ വിവാഹം കഴിക്കുവാൻ അനുവദിക്കുന്ന നിയമങ്ങൾക്കും അപ്പുറമുള്ള വിധിന്യായങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ഇത്യൻ പീനൽ കോഡിൽ രാജിയാവാൻ സാധിക്കാത്ത അല്ലെങ്കിൽ കോമ്പ്രമൈസ് സാധ്യമല്ലാത്ത ബലാത്സംഗ കേസുകളിൽ വാദിക്കും പ്രതിക്കും ഇഷ്ടാനുസരണം തീരുമാനത്തിൽ എത്തുന്നതിനു സുപ്രീം കോടതി ഉൾപ്പെടെ അനുമതി നൽകിയത് ഇത്തരം കപട സദാചാര നിയമങ്ങൾ നാട്ടിൽ നിലനിൽക്കുന്നതുകൊണ്ടാണെന്നതിൽ സംശയമില്ല. 

ഫെമിനിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും, സ്ത്രീസംരക്ഷകരും ആദ്യം വിരൽ ചൂണ്ടേണ്ടത് പരിഷ്‌കൃതമെന്നു നാം വിശ്വസിക്കുന്ന ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്ന പ്രകൃതിവിരുദ്ധ ലൈംഗിക പ്രത്യയശാസ്ത്രങ്ങൾക്ക് എതിരെയാണ്.

തീർച്ചയായും ബലാത്സംഗങ്ങളും , സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളും ശക്തമായി എതിർക്കപ്പെടേണ്ടതാണ്. പുരുഷമേധാവിത്വത്തിന്റെ ലൈംഗിക കുത്തക ചോദ്യം ചെയ്യപ്പെടേണ്ടതുമാണ് എന്നാൽ കട്ടവനെ വിട്ടിട്ട് കണ്ടവനെ പിടിക്കുന്ന മനോഭാവം നിലവിലെ സ്ഥിഗതികൾ യാതൊരു മാറ്റവും സൃഷ്ടിക്കില്ല എന്നുറപ്പാണ്. തിരിച്ചറിയേണ്ടത് നിങ്ങളാണ് മറ്റൊരു മകളോ സഹോദരിയോ അമ്മയോ ബലാത്സംഗം ചെയ്യപ്പെടും മുൻപ്.

തന്റെ പ്രത്യുൽപ്പാദന അവയവം വിവേകപരമായ് ഉപയോഗിക്കാനറിയാത്ത ഞരമ്പുരോഗികളായ പുരുഷ ലിംഗന്മാരോടായി പറയട്ടെ , സ്ത്രീയെ അവളുടെ സമ്മതമില്ലാതെ പ്രാപിക്കാൻ തക്കവണ്ണം നിന്റെ ലൈംഗികാവയവം രക്തംപൂണ്ടുനിൽക്കയാണെങ്കിൽ നീ ശാസ്ത്രീയ വഴികൾ തേടേണ്ടിയിരിക്കുന്നു. അതിനപ്പുറം നിന്റെ തൃഷ്ണകൾ അബലയായ ഒരു പെണ്ണിനുമേൽ അടക്കം ചെയ്യാൻ ശ്രമിച്ചാൽ പിന്നീടൊരിക്കലും നിന്റെ പേയിളകിയ ലിംഗത്തിലേക്ക് രക്തം പ്രവഹിക്കാൻ ത്രാണിയുണ്ടാകില്ല ഒരു ഞരമ്പുകൾക്കും. ഞങ്ങൾ യഥാർത്ഥ പുരുഷ ലിംഗക്കാരെകൊണ്ട് ചെയ്യിപ്പിക്കരുത് നിങ്ങളത്.

ആനന്ദത്തിനായ് ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ലോകത്തിലെ ഏക ജീവികൾ മനുഷ്യരാണ് എന്ന തിരിച്ചറിവിൽ തുടങ്ങണം നാം നമ്മുടെ ലൈംഗിക നവോത്ഥാന പ്രക്ഷോപങ്ങൾ എന്നുകൂടെ വിനയപ്പൂർവം ഓർമ്മിപ്പിക്കട്ടെ!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP