Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീയെ അതിക്രമിച്ചു കീഴ്‌പെടുത്തിയ ശേഷവും അവർ വീരാരാധന പുലർത്തും എന്നു കരുതുന്ന മ്ലേച്ഛവും പേടിപ്പെടുത്തുന്ന ആൺകോയ്മയുമാണ് സഖാവേ താങ്കളുടെ കവിത; അതു തിരുത്താത്ത ബ്രിട്ടാസ് താങ്കളോടും ക്ഷമിക്കാനാകില്ല: ദീപ പ്രവീൺ എഴുതുന്നു...

സ്ത്രീയെ അതിക്രമിച്ചു കീഴ്‌പെടുത്തിയ ശേഷവും അവർ വീരാരാധന പുലർത്തും എന്നു കരുതുന്ന മ്ലേച്ഛവും പേടിപ്പെടുത്തുന്ന ആൺകോയ്മയുമാണ് സഖാവേ താങ്കളുടെ കവിത; അതു തിരുത്താത്ത ബ്രിട്ടാസ് താങ്കളോടും ക്ഷമിക്കാനാകില്ല: ദീപ പ്രവീൺ എഴുതുന്നു...

ദീപ പ്രവീൺ

'ബലാൽസംഗം ചെയ്യപ്പെട്ട ഒരു പെൺകുട്ടി, തന്റെ ഉള്ളിലൊരു ബീജം തന്ന, ആ പുരുഷനെ ഇഷ്ടപ്പെടുന്നു, പ്രണയിക്കുന്നു... എപ്പോഴും ദേഷ്യമൊക്കെയല്ലേ തോന്നുന്നേ... സ്‌നേഹം ഒരു പ്രതികാരമാവുന്ന ഘട്ടം'. ഈ വാചകം പറഞ്ഞ സാം മാത്യൂ, സാമിനെ തിരുത്താതിരുന്ന മുതിർന്ന പത്രപ്രവർത്തകൻ ബ്രിട്ടാസ്, നിങ്ങൾ തുറന്നു സമ്മതിച്ചത് 'ഉള്ളിൽ' സൂക്ഷിച്ചിരുന്ന സ്ത്രീകളോടും സ്ത്രീയെ അതിക്രമിച്ചു കീഴ്പ്പെടുത്തി അവൾ തങ്ങളുടെ വിധേയത്വത്തിൽ വന്നുതിനു ശേഷം തങ്ങളോട് വീരാരാധന പുലർത്തും എന്ന ഏറ്റവും മ്ലേച്ഛവും പേടിപ്പെടുത്തുന്നതുമായ ആൺകോയമായാണ്.

നിങ്ങൾ ഒരു ലൈംഗിക പീഡന ഇരയോടെങ്കിലും മനസ്സു തുറന്നു സംസാരിച്ചിട്ടുണ്ടോ? ഞാൻ എന്റെ ജോലിയുടേയും പഠനത്തിന്റെയും ഭാഗമായി സംസാരിച്ചിട്ടുണ്ട് ഒന്നിലധികം ഇരകളോട്. അവരൊക്കെ പറയുന്നത് ചെവി തുറന്നു കേൾക്കു. 'അനുവാദമില്ലാതെ അവർക്കു നേരെ വരുന്ന ഓരോ നോട്ടവും അവരിൽ ഉളവാക്കുന്നത് അറപ്പും വെറുപ്പുമാണ്, അനുവാദമില്ലാതെ അവരുടെ ശരീരത്തിൽ വീഴുന്ന ഓരോ സ്പർശവും അതിന്റെ ഓർമ്മയും ഭയം മാത്രമല്ല മറിച്ചു ചത്ത് ചീഞ്ഞ ദുർഗന്ധം വമിക്കുന്ന ഏതോ ഒരു ശവം തങ്ങളെ സ്പർശിക്കുന്ന ഓർമ്മയാണ്. ഇനി അതും കടന്നു അനുവാദമില്ലാതെ ശരീരത്തിലേക്ക് ബീജമിറ്റിക്കാൻ നില്കുന്നത് സ്വന്തം ഭർത്താവായാൽ പോലും ആയാളോടും ആ ബീജത്തോടും തോന്നുന്നത് പ്രേമമോ കാമമോ അല്ല, മറിച്ചു ഇനി ഒരാവർത്തി കൂടി സ്വന്തം പുരുഷത്വം തെളിയിക്കാൻ അവനു കഴിയാതാവും വണ്ണം അവനെ നിരായുധനാക്കാനാണ്.'

നിങ്ങൾ മാത്രമല്ല, അക്രമിക്കപ്പെട്ട ഇരയോട് അവൾ താൻ ഇരയായി എന്ന് പറയുന്ന നിമിഷം കുടുബത്തിൽ നിന്ന്, പൊലീസ് സ്റ്റേഷനിൽ നിന്ന്, ആശുപത്രി മുറിയിൽ നിന്ന്,വക്കീലാപ്പീസിന്റെ്‌ന് വരാന്തയിൽ നിന്ന് അടക്കം പറച്ചിൽ കേൾക്കാം ആക്രമിച്ചവനേ കൊണ്ട് ഗർഭം ഏറ്റെടുപ്പിക്കാനോ ഉള്ള അനുരഞ്ചന ചർച്ചകൾ.

എന്താ നിങ്ങൾ ഒകെ കരുതുന്നത് സിദ്ദിഖ് ലാൽ സിനിമയിൽ പറയുംപോലെ ഒരു കീഴടക്കലിൽ പെൺകുട്ടി ശബ്ദം ഉണ്ടാക്കിയില്ലെങ്കിൽ അവൾ നിങ്ങളുടെ പുരുഷത്വം ആസ്വദിക്കുകയാണെന്നോ? അവളുടെ ജീവിതം നിങ്ങൾ സമ്പൂർണ്ണമാക്കി കൊടുത്തെന്നോ? നിങ്ങൾ അടിച്ചേൽപ്പിക്കുന്ന നിങ്ങളുടെ വിഴുപ്പും പിന്നെ നിങ്ങളെ തന്നെയും 'സമൂഹത്തിലെ ഹിറ്റ്ലർ മാധവൻകുട്ടിയുടെ' നേർ രൂപങ്ങൾ തലയിൽ കെട്ടിവെയ്കുമ്പോ സർവ്വം സഹിച്ചു പ്രണയപൂർവ്വം നിങ്ങളെ അവരു അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുമെന്നോ ?

അറിയുക ആക്രമിക്കുന്നവനോടു ഇരയ്ക്കു തോന്നുന്നത് വെറുപ്പാണ്. 'വാക്കുകൊണ്ടോ, കവിതകൊണ്ടോ,സ്ഥാനമാനങ്ങൾ കൊണ്ടോ എത്ര മഹത്വവത്കരിക്കാൻ ശ്രമിച്ചാലും റേപ്പ് എന്ന ഏറ്റവും ഹീനമായ ക്രിമിനൽ കുറ്റം അത് മനുഷ്യനെ മനുഷ്യനായി അറിയുന്നവർക്ക് മുന്നിൽ ന്യായികരിക്കാനാവാത്ത മുറിവായി തന്നെ നിൽക്കും.  പ്രശസ്ത social psychologist James W. Pennebaker പറയുന്നുണ്ട് :-  'നിങ്ങൾ തിരഞ്ഞെടുക്കുന്ന വാക്കുകളിൽ നിന്ന് നിങ്ങളുടെ വ്യക്തിത്വം അറിയാമെന്നു'.

ശ്രീ സാം മാത്യു വാക്കുകളിലൂടെ നിങ്ങൾ നിങ്ങളുടേ സ്ത്രീപക്ഷം വെളിവാക്കിയപ്പോൾ സഹതാപം തോന്നിയത് നിങ്ങളുടെ കണ്മുൻപിലൂടെ കടന്നു പോയ ഓരോ സ്ത്രീരൂപത്തോടുമാണ്. ഈ കണ്ണ് കൊണ്ടാകുമല്ലോ കവി നിങ്ങൾ അവരെ കണ്ടിട്ടുണ്ടാവുക?

സാം നിങ്ങൾക്ക് വേണ്ടത് ചികിത്സയാണ് എം .ജി യൂണിവേഴ്സിറ്റി കാമ്പസിൽ നിന്ന് അധികം അകലെയല്ല കോട്ടയം മെഡിക്കൽ കോളേജ് അവിടെ നല്ല സൈക്കോളജി / സൈകാർട്രി വിദഗ്ദ്ധർ ഉണ്ടെന്നാണ് അറിവു. ഉടനെ ഒരു ചീട്ടു എടുത്തോളൂ നിങ്ങൾക്ക് ചികിത്സയുടെ ആവിശ്യമുണ്ട്.

A. Nicholas Groth, H. Jean Birnbaum ന്റെയും(Men Who Rape: The Psychology of the Offender), ജോൺസ് ജെസ് തുടങ്ങി അനവധിപേരുടേ റേപ്പിൽ ആക്രമിക്കുന്ന വന്റെ സൈക്കോളജിയെ കുറിച്ചുള്ള പഠനങ്ങളിൽ ആവർത്തിച്ചു പറയുന്നത് ഒരുവന്റെ sexual dysfuciton അല്ലെങ്കിൽ sexual ഇമ്പൊട്ടൻസിയിലേക്ക് താൻ നീങ്ങുകയാണോ എന്ന ഭയം അതാണ് അവനിൽ ആക്രമണസ്വഭാവം ഉണ്ടാകുന്നത് എന്നാണ്.

അതുകൊണ്ട് തന്നെ നിങ്ങളും നിങ്ങളെ പോലെ വാക്കുകൾ കൊണ്ട് ഈ ഹീന കൃത്യത്തെ ന്യായികരിക്കുന്ന നിങ്ങളെ പോലെയുള്ളവരും അറിയുക ഇത് പോലെയുള്ള ചർച്ചകളിലൂടെ വെളിവാകുന്നത് നിങ്ങളിത് പോലെയുള്ള ചർച്ചകളിലൂടെ വെളിവാകുന്നത് നിങ്ങളുടെ തന്നെ ഷണ്ഡത്വവും അതിലുപരി സാംസ്കാരിക ഷണ്ടതവുമാണ്. അതുകൊണ്ട് സ്വയം നവീകരിക്കാൻ ഒരു ശ്രമം നടത്തുക. നിങ്ങൾക്ക് വേണ്ടിയല്ല. സമൂഹത്തിനു വേണ്ടി.

പിൻകുറിപ്പ്‌:- സെക്‌സ് വർക്കേർസ് റീഹാബിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായും, സൈക്യാട്രി - ലൈംഗിക - ഗാർഹിക പീഡന ഇരകൾക്കു വേണ്ടി പ്രവർത്തിക്കുന്ന വിമൻസ് എയ്ഡ് എന്ന സംഘടനയ്ക്കു വേണ്ടിയും പ്രവർത്തിക്കുമ്പോൾ കണ്ടു മുട്ടിയ ഒരുപാടു പെൺകുട്ടികൾക്ക് വേണ്ടിയും, ഓരോ നിമിഷവും ഇരകളാകുന്ന പ്രൊജക്ട് കാണാത്ത ആയിരങ്ങൾക്ക് വേണ്ടിയും കുറിച്ചത്.

(നിയമത്തിലും ക്രിമിനോളജിയിലും ബിരുദാനന്തര ബിരുദം നേടിയ ആളാണു ലേഖിക)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP