Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തുകൊണ്ടു സാം മാത്യു വിമർശിക്കപ്പെടണം? എന്തുകൊണ്ടു ജോൺ ബ്രിട്ടാസും കൈരളി ചാനലും വിമർശിക്കപ്പെടണം? ദീപ പ്രവീൺ വീണ്ടുമെഴുതുന്നു

എന്തുകൊണ്ടു സാം മാത്യു വിമർശിക്കപ്പെടണം? എന്തുകൊണ്ടു ജോൺ ബ്രിട്ടാസും കൈരളി ചാനലും വിമർശിക്കപ്പെടണം? ദീപ പ്രവീൺ വീണ്ടുമെഴുതുന്നു

ദീപ പ്രവീൺ

ഴിഞ്ഞ ദിവസം സാം മാത്യുവിന്റെ കവിതയെ അപലപിച്ചു ലേഖനം എഴുതിയതിനു രാഷ്ട്രീയഭേദമന്യെ ഒരു പാട് പേർ പ്രതികരണങ്ങൾ അറിയിക്കുകയും ആ കവിതയും അതിനു ആമുഖമായി പറഞ്ഞ വാക്കുകളും വിമർശിക്കപ്പെപെടേണ്ടതാണു എന്ന് പറയുകയുണ്ടായി. എന്നാൽ അപൂർവ്വം ചിലർ സാം ഒരു കവിയല്ലേ? ഇട്ടു കേവലം ഒരു കവിതയല്ലേ? എന്ന് തുടങ്ങി കവിയെയും കവിതയെയും കവിയുടെ രാഷ്ട്രീയത്തെയും വരെ ന്യായികരണങ്ങൾക്കു ഉള്ള കാരണമായി നിരത്തി. കവിയും അവതാരകനും കൂടുതൽ പിന്തിരിപ്പൻ ന്യായീകരണങ്ങളുമായി എത്തി, ഈ അവസരത്തിൽ അവർ മുന്നോട്ടു വച്ച ചില പ്രധാന ചോദ്യങ്ങൾക്കു ഉത്തരം നൽകേണ്ടതു ലേഖനം എഴുതിയ വ്യക്തി എന്ന നിലയിൽ എന്റെ ഉത്തരവാദിത്വമാകുന്നു. ഒപ്പം ഈ ഉത്തരങ്ങളിലൂടെ ഇനിയും റേപ്പ് എന്ന ഏറ്റവും ഹീനമായ കുറ്റകൃത്യത്തിൽ റൊമാന്റിക് സൈഡ് തിരയുന്ന ഒരു വ്യക്തി എങ്കിലും മാറി ചിന്തിച്ചെങ്കിൽ എന്ന ആഗ്രഹവുമടങ്ങിയിരിക്കുന്നു.

കലാകാരൻ വിമർശനങ്ങൾക്കു അതീതനല്ല. ഒരുവന്റെ കലാസൃഷ്ടിയെ കുറിച്ചു കേൾക്കുന്ന നല്ല വാക്കുകളെക്കാൾ അവനെ പലപ്പോഴും വളരാൻ സഹായിക്കുക അതിനു എതിരെ ഉണ്ടാകുന്ന ക്രിയാത്മകമായ വിമർശനങ്ങളും അത് ഉൾക്കൊണ്ട് കവി എങ്ങനെ നവീകരിക്കപ്പെടുന്നു എന്നതിലുമാണ്. സാം ഇന്നലെ ഒരു പത്രമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് അദ്ദേഹം 2015 ഇൽ എഴുതിയ കവിതയാണെന്നും അന്ന് മുതൽ ഇത് ധാരാളം വിമർശനങ്ങൾ എറ്റു വാങ്ങുന്നു എന്നുമാണ്. അപ്പോൾ ഇതിനു മുൻപും ആളുകൾ ഈ കവിത മുന്നോട്ട് വെയ്ക്കുന്ന അപകടം കവിയെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നിട്ടും കവി ഇതേ കവിത യാതൊരു തിരുത്തും കൂടാതെ കൂടുതൽ വേദികളിൽ അവതരിപ്പിക്കുകയാണ് ഉണ്ടായതെന്ന് കവിയുടെ തന്നെ വാക്കുകൾ വെളിവാക്കുന്നു. ഇനി കവിയുടെ വേദികൾ പരിശോധിച്ചാൽ കൂടുതലും കോളേജ് വിദ്യാർത്ഥികളും ടീനേജ് കുട്ടികളും അടങ്ങുന്ന കലാലയ കൂട്ടായ്മകൾ.

വ്യക്തമായ ഒരു സെക്‌സ്

ഡ്യൂക്കേഷൻ ഇല്ലാത്ത വാട്‌സ്ആപ്, യൂട്യൂബ് ക്‌ളിപ്പുകളിലും, കൂട്ടുകാരുടെ അബദ്ധജടിലമായ വിവരണങ്ങളിലും ലൈംഗികതയെ കുറിച്ചും അബദ്ധ ധാരണകൾ വച്ചു പുലർത്തുന്ന, പല സൂപ്പർതാര ചിത്രങ്ങളിലും ( പഴയകാല സിനിമ താര തുടങ്ങി എന്റെ ഉപാസനയും, ഹിറ്റ്‌ലറും ചില ഉദാഹരണങ്ങൾ മാത്രം) വികലവും പരുഷാധിപത്യത്തിൽ കേന്ദ്രികൃതമായ ഇരയെ വിധേയയാകുന്ന ലൈംഗികത കണ്ടു കൈ അടിക്കുന്ന ഒരു സമൂഹത്തിനാണ് സാം ഈ കവിതയും അതിനു അഭിമുഖമായി വിവാദപ്രസ്ഥാപനയും വച്ചു നീട്ടുന്നതു.

ചില അഭിപ്രായപ്രകടനങ്ങളെ നമുക്ക് വ്യക്തിഗതം, നിരുപദ്രവകരം എന്നൊക്കെ വിളിച്ചു കണ്ണടക്കാം എന്നാൽ ഇത് അത്തരം ഒരു സാധാരണ അഭിപ്രായപ്രകടനമല്ല. സാം തിരഞ്ഞെടുത്ത വിഷയം ലോകത്തിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമായ ബലാത് സംഗത്തിനു 'ഇര'യായ പെൺകുട്ടിക്ക് തന്നെ ആക്രമിച്ചവനോട് ഉദരത്തിൽ ഒരു കുഞ്ഞു വളരുന്നത് മുതൽ തോന്നുന്ന പ്രണയമാണ്.

പലരും ചോദിച്ചു കേട്ടത്, എന്താണ് അങ്ങനെ ഒരു ഭാവനയ്ക്ക് കുഴപ്പം ? അച്ഛൻ കുഞ്ഞിനെ ബലാത്സംഗം ചെയുന്ന, ഇരയാകുന്ന വ്യക്തിക്ക് തന്റെ അക്രമിയോട് പ്രണയം തോന്നിക്കൂടെ? അതിനുള്ള ഉദാഹരണങ്ങൾ ഇല്ലേ സാഹിത്യത്തിൽ മാത്രമല്ല നിത്യജീവിതത്തിലും.

അഭിഭാഷകനായ ശ്രീ ശ്രീജിത്ത് പെരുമന ജീവിക്കുന്ന ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് 4 പ്രാവിശ്യം റേപ്പിനു വിധേയയായ ഡെലിൻ ബെറിഅവരുടെ കുട്ടികൾക്കു എഴുതിയ കത്താണ്. എന്നാൽ ഡെലിൻ ബെറി വെറും ഒരു റേപ്പിനു ഇരയായ വ്യക്തിയല്ല ലൈംഗിക പീഡനങ്ങൾക്കു എതിരെ ശബ്ദമുയർത്തുന്ന ഇരകളോട് തന്റെ അനുഭവം തുറന്നു പറഞ്ഞു ചങ്കൂറ്റത്തോടെ ജീവിതത്തെ നേരിടാൻ വിളിച്ചു പറയുന്നവ്യക്തിയാണ്. അവരുടെ അനേകം പ്രഭാഷണങ്ങളിലൂടെ അവര് മുന്നോട്ടു വെയ്ക്കുന്ന അതി ജീവനത്തിന്റെ ആശയത്തിനു ഘടകവിരുദ്ധമാകുന്നു അവരുടെ ജീവിതം ഉദ്ധരിച്ചുള്ള ശ്രീജിത്തിന്റെ പ്രസ്ഥാപന.

ഡെലിൻ ബെറിയുടെ തന്നെ പ്രശസ്തമായ വാചകമാണ്:- 'silence is not golden' - ലൈംഗിക മായ കടന്നു കയറ്റങ്ങൾ അത് ഒരു വാക്കിന്റെ രൂപത്തിൽ ആയാൽ നിശബ്ദ മായി സഹിക്കുന്നവരാകരുത്തു എന്നാണ് ശ്രീ ബെറിയെ പോലെയുള്ളവർ പറയുന്നതു. കാരണം ആ നിശബ്ദത ഇത്തരം ചിന്താഗതികൾക്കു ഒരു സോഷ്യൽ acceptance കൊടുക്കും.

സാംന്റെ വാക്കുകൾ ഒരു കലാകാരന്റെ സൃഷ്ട്ടിപരത എന്ന് പറഞ്ഞു തള്ളി കളയാവുന്ന ഒന്നായിരുന്നില്ല. മറിച്ചു അത് സെക്‌സിസ്‌റ് / hate സ്പീച് വിഭാഗത്തിൽ വരാവുന്ന ഒന്നായിരുന്നു. എന്നാൽ അത് മനസ്സിലാക്കിയിട്ടും (?) ഇത്തരം അഭിപ്രായ പ്രകടങ്ങങ്ങളോടുള്ള സമൂഹത്തിന്റെ മുൻപ് പറഞ്ഞ സോഷ്യൽ acceptanece നോടുള്ള നേർകാഴ്ചയായി ഈ കവിതയുടെ ആമുഖവും കവിതയും കേട്ട്പ്ര തികരിക്കാതെ ചെറു ചിരി ചിരിച്ചിരിക്കുന്ന ആ പെണ്കുട്ടികളെ നമ്മൾ കാണുന്നു. അതിൽ ഒരു പെൺകുട്ടിയെങ്കിലും ആ കവിതയെ ' കവിത' എന്ന രീതിയിലെങ്കിലും വിമർശിച്ചു കണ്ടിരുന്നെങ്കിൽ എനിക്ക്ഇ ന്ന് ഇതു എഴുതേണ്ടിവരില്ലായിരുന്നു. കാരണം ലൈംഗികഅതിക്രമണങ്ങളെ എങ്ങനെ ഫലപ്രദമായി ചെറുക്കാം. അതിനു എതിരെ എങ്ങനെ ജാഗരൂകമാം എന്ന് ചിന്തിക്കുന്ന ഒരു യുവതലമുറയുണ്ട് അവർ അവരുടെ അവകാശങ്ങളെ കുറിച്ചു ബോധവാന്മാരാണ്, അവകാശലംഘനം അത് ഏതുരൂപത്തിലാണെങ്കിലും അതിനെതിരെ പ്രതികരിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ സാമിന്റെ കവിതക്കും എതിരെ നമുക്ക് ഇത്രയും ഉറക്കെ ശബ്ദിക്കേണ്ടി വരില്ലായിരുന്നു.

റേപ്പിനെ പ്രതിപാദിക്കുന്ന ആദ്യ കവിതയൊന്നുമല്ലലോ ഇത് ? സിനിമയിലും സാഹിത്യത്തിലും മുൻ മാതൃകകളില്ലേ ? ഉണ്ടാവാം, ഗ്രീക്ക് പ്രാചീന സാഹിത്യത്തിലെ യൂറോപ്പയുടെ കഥയുടെ നിർവച്ചന ങ്ങളിൽ തുടങ്ങി, ഇങ്ങു കേരളത്തിൽ മുട്ടത്തു വർക്കി, കഥകളിലും എന്തിനു ശ്രീ മുകുന്ദനും മേതിലും, സിത്താരയും എല്ലാം വ്യത്യസ്ഥആഘ്യയാന ശൈലിയിൽ ഈ വിഷയം പ്രതിപാദിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്നു. എന്നാൽ റേപ്പിനെ glorify ചെയ്‌തോ ന്യായികരിച്ചോ സാഹിത്യ സൃഷ്ട്ടികൾ ഉണ്ടായിട്ടുണ്ട് എന്നത് അതിനെ സാധൂകരിക്കുന്ന ( എഴുത്തുകാരൻ മനസ്സിൽ വിചാരിക്കുന്ന സദുദ്ദേശമല്ല, വായിക്കുന്ന പൊതു ജനം അതിൽ നിന്ന് മനസ്സിലാകുന്നത് ) പുതുരചനകൾക്ക് ഒരു വഴിയൊരുക്കലാവുന്നില്ല.

പ്രത്യേകിച്ചും ജിഷയും സൗമ്യയും ജീവിച്ചിരുന്ന, വയനാട്ടിലെ മാദ്ധ്യമപ്രവർത്തക ഇത് എഴുതുന്ന നിമിഷവും വേദനിക്കുന്ന, കൊച്ചിയുടെ പകൽ വെളിച്ചത്തിൽ പൊതു സ്ഥലത്ത് ഇന്നലെ പെൺകുട്ടികൾ ആക്രമിക്കപ്പെട്ട കേരളത്തിൽ.

ഈ അതിക്രമങ്ങളെ ഇതൊന്നും ക്രൈം ഓഫ് പാഷൻ ഓ, ഇരുളിന്റെ മറവിൽ പെൺകുട്ടിയെ യാദൃശ്ചിക സാഹചര്യത്തിൽ കണ്ടിട്ട് സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ആക്രമിച്ചു എന്ന് പറഞ്ഞു തള്ളി കളയാവുന്നതല്ല. മറിച്ചു പെൺകുട്ടികൾ പൊതു ഇടങ്ങളിലും ആക്രമിക്കപെടുമ്പോൾ അതിനു എതിരെ പൊരുതാൻ പെൺകുട്ടികളേയും, ഈ sudden implus ഉം, സാഹചര്യ സമ്മർദ്ദവും ഉണ്ടെകിലും മറ്റു ഒരു മനുഷ്യജീവിയുടെ പേർസണൽ സ്‌പേസ് അവന്റെ സ്വന്തമാണ് അതിനെ അംഗീകരിക്കാനും, ഇനി സംരക്ഷണം വേണമെങ്കിൽ അത് നൽകാനും ഒരു സമൂഹമെന്ന നിലയിൽ നാം ഒരുങ്ങണം, ആ സോഷ്യൽ awareness ആണ് ഇത്തരം കുറ്റകൃത്യങ്ങൾ തടയാനുള്ള ഫലപ്രദമായമാർഗ്ഗം എന്ന തിരിച്ചറിവിലേയ്ക്ക് പോകേണ്ട സാമൂഹിക പുരോഗതിക്കാണ്, ആക്രമിച്ചവനെ പ്രണയിക്കുന്ന കാല്പണികതയുമായി കവി വരുന്നത്, അത് യുവ തലമുറയുടെ മുന്നിൽ സ്ത്രീപക്ഷമായി അവതരിപ്പിക്കുന്നത്. ഇത് ഒരു പിന്തിരിപ്പൻ ആശയം മാത്രമല്ല ഇരയുടെ 'മാനസികവ്യാപാരം' എന്ന് പറഞ്ഞു ഒരു ക്രിമിനൽ കുറ്റത്തെ മഹത്വവത്കരിക്കുക തന്നെയാണ്.

എന്തിനു ശ്രീ ജോൺ ബ്രിട്ടാസും കൈരളി ചാനലും വിമർശിക്കപ്പെടണം ?

ന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 ഇൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നുവെങ്കിലും അത് നിബന്ധനകൾക് വിധേയമാണ് എന്നതു മുതിർന്ന മാദ്ധ്യമപ്രവർത്തകനായ Dr ജോൺ ബ്രിട്ടാസ് മറക്കാൻ പാടില്ലായിരുന്നു. മാദ്ധ്യമപ്രവത്തകർ ലോകം മുഴുവൻ റെഫർ ചെയ്യാറുള്ള ' McNae'സ് 'essential ലോ ഫോർ ജെറാണലിസ്റ്റോ' അതെല്ലെങ്കിൽ പ്രസ് കോൺസിൽ പ്രൊഫഷണൽ എത്തിക്‌സ് നിയമങ്ങളോ ഒന്നും അറിയാത്ത ആളല്ല ശ്രീ ബ്രിട്ടാസ്.

സാമിനെ തിരുത്താതിരുന്ന ശ്രീ ബ്രിട്ടാസിന്റെ നടപടി വിമര്ശിക്കപ്പെടേണ്ടത് തന്നെയാണ്.  എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ശ്രീ ജോൺ ബ്രിട്ടാസും സാമും വിശദീകരണമായി പറഞ്ഞത് റേപ്പിനു ഇരയാകുന്ന വ്യക്തിയെ ഒരു ഉയർത്തെഴുന്നേൽപ്പിനു സഹായിക്കുന്ന കവിതയാണ് വരികളാണ് എന്നൊക്കെയാണ്.

ഓർക്കണം ജോൺ ബ്രിട്ടാസ് എന്ന വര്ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള മാദ്ധ്യമപ്രവർത്തകനും, സാം മാത്യു എന്ന സ്‌കൂൾ ഓഫ് ലെറ്റർ സ്സ് സാഹിത്യ വിദ്ധാർഥിയും ആ പരിപാടിയുടെ ടേപ്പ് ഒന്ന് കൂടി കണ്ടിട്ട് തങ്ങളുടെ വാക്കുകളെ ഇങ്ങനെ ന്യായികരിക്കാൻ ആകുമോ എന്ന് ചിന്തിക്കേണ്ടിയിരിന്നു.

വാർത്താമാദ്ധ്യമങ്ങൾക്കു തീര്ച്ചയായും സമൂഹത്തെ സ്വാധീനിക്കാൻ പറ്റും അതും അഗ്‌നി വേഗത്തിൽ സൗമ്യ വധ കേസിലെ സുപ്രീം കോടതി റിപ്പോർട്ടിങ്ങിൽ ഉണ്ടായ പിഴവിനോടുള്ള പ്രതികരണം മാത്രം മതി ഇതിന്റെ ഏറ്റവും അടുത്ത ഉദാഹരണമായി ചൂണ്ടിക്കാട്ടാൻ. അതുകൊണ്ട് തന്നെ മാദ്ധ്യമങ്ങൾ കൂടുതൽ സാമൂഹിക ഉത്തരവാദിത്വം പുലർത്തണം. പ്രത്യേകിച്ചും പരിപാടി മോഡറേറ്റ് ചെയ്യുന്നയാൾ ' ഒരു സാധാരണ anchor' അല്ലാതിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം കൂടുകയാണ്. അതുകൊണ്ടു തന്നെ തത്സമയം അല്ലാതിരുന്ന എഡിറ്റിങ് ടേബിളിൽ കൂടി കടന്നു വന്ന ഒരു പാരിപാടിയിൽ ഇത്ര സ്ത്രീ വിരുദ്ധമായ പരാമർശങ്ങൾ ഉള്ളപ്പോൾ അത് ചാനൽ റേറ്റ്ങ്ങിനു വേണ്ടിയുള്ള മാദ്ധ്യമ ധർമ്മത്തെ പണയം വെയ്ക്കലല്ലേ എന്ന് തന്നെ സംശയിക്കുന്നു.

വേണ്ടിയിരുന്നത്: ന്യായീകരണങ്ങൾക് അപ്പുറത്തു ശ്രീ ജോൺ ബ്രിട്ടാസും സാമ് മാത്യുവും തെറ്റ് തിരുത്തി മാപ്പു പറയുകയായിരുന്നു. ഇനി സ്ത്രീയ്ക്ക് തന്നെ ലൈംഗിക താത്പര്യത്തിന് സ്വന്തം സമ്മതമില്ലാതെ ഇരയാക്കിയവനോട് പ്രണയം തോന്നില്ലേ എന്ന് ചോദിക്കുന്ന സൈബർ പോരാളികളോട്.

ഇല്ല സഹോദരങ്ങളെ ലോകവ്യാപകമായി നടന്നിട്ടുള്ള നല്ല ഒരു ശതമാനം പഠനങ്ങളും പറയുന്നത്, ഒരു സ്ത്രീയ്ക്ക് ആക്രമിയോട് തോന്നുന്ന വികാരം വെറുപ്പും ഭയവുമാണ് എന്നാണ്. ഒരു ലൈംഗിക അതിക്രമത്തിലൂടെ കടന്നു പോകുന്ന വ്യക്തി അതിനു അടുത്ത കാലയളവിൽ അവളുടെ ജീവിതത്തിലെ ഏറ്റവും traumatised അവസ്ഥയാണ് നേരിടുന്നത്. ഗര്ഭാവസ്ഥയിലാണെകിൽ ഈ ദുരന്തപർവ്വം കൂടുതൽ ഭീകരമാവും. ഗർഭസ്ഥശിശുവിലും ഈ സമ്മർദ്ദം അവന്റെ ജീവിതാന്ത്യം വരെ നില നിൽക്കുന്ന വിവിധ മാനസിക സംഘര്ഷങ്ങള്ക്കു വിത്ത് പാകും. അതുകൊണ്ടാണ് റേപ്പിനു ഇരയായ വ്യക്തിക്ക് നിയമപ്രകാരം അബോർഷൻ അനുവദിക്കുന്നത്. rape വിസിറ്റിസം 'അമ്മ മാരാകുമ്പോൾ ( ഭർത്താവിനാൽ റേപ്പ് ചെയ്യപ്പെടുന്ന സ്ത്രീ അടക്കം ) അവരിൽ നല്ലൊരു ശതമാനവും പ്രസവാനന്തര ടെപ്രേസ്സഷൻ നിലയ്ക്ക് പോകുന്നു. അങ്ങനെ റാപ്പ് മായി ബന്ധപ്പെട്ടു സമൂഹത്തിന്റെ അടിയന്തിര ശ്രദ്ധയും ചർച്ചയും പരിഹാരവും വേണ്ട അനേകം കാര്യങ്ങൾ നിലനിൽക്കുമ്പോഴാണ്, റേപ്പിനെയും അതിനു ശേഷമുള്ള ഗർഭധാരണത്തെയും romatisiss ചെയ്യുന്ന ഇത്തരം സാഹിത്യ അതിക്രമങ്ങൾ.

- Kurt Cobain പറയുന്നുണ്ട്‌.

''Rape is one of the most terrible crimes on earth and it happens every few minutes. The problem with groups who deal with rape is that they try to educate women about how to defend themselves. What really needs to be done is teaching men not to rape. Go to the osurce and start there.'

നമുക്ക് റേപ്പ് കൾച്ചർറിനു എതിരെ പൊതു ബോധമുള്ള ഒരു സമൂഹമാണ്. ആ സമൂഹത്തിനായുള്ള ശ്രമത്തെ മലീമസമാകുന്ന ഓരോ ചിന്തയും ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP