Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിപിഎമ്മിൽ ജനാധിപത്യമില്ല, അഭിപ്രായം പറയുന്നവരെ കായികമായും മാനസികമായും ഒതുക്കുന്ന രീതി; അംഗബലമില്ലാത്ത യെച്ചൂരിയെ നശിപ്പിക്കാൻ കാരാട്ട് ലോബി ശ്രമിക്കുന്നു: ഋതബ്രത ബാനർജിയുടെ ആരോപണങ്ങളായി തള്ളിക്കളയാൻ പാർട്ടിക്ക് സാധിക്കുമോ?

സിപിഎമ്മിൽ ജനാധിപത്യമില്ല, അഭിപ്രായം പറയുന്നവരെ കായികമായും മാനസികമായും ഒതുക്കുന്ന രീതി; അംഗബലമില്ലാത്ത യെച്ചൂരിയെ നശിപ്പിക്കാൻ കാരാട്ട് ലോബി ശ്രമിക്കുന്നു: ഋതബ്രത ബാനർജിയുടെ  ആരോപണങ്ങളായി തള്ളിക്കളയാൻ പാർട്ടിക്ക് സാധിക്കുമോ?

സിപിഐ എം, എം പിമാരുടെ യാത്രചെലവ് വിവാദങ്ങൾ കെട്ടടങ്ങും മുൻപേ, എം പി ഫണ്ടും തട്ടി എടുക്കുന്നു എന്ന ആക്ഷേപം ഉൾപ്പടെ പാർട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സിപിഐ എം രാജ്യ സഭാ അംഗമായ ഋതബ്രത ബാനർജി രംഗത്ത്! Members of Parliament Local Area Development Scheme (MPLAD ) ഈ ഇനത്തിൽ രാജ്യത്തെ പാർലിമെന്റ്‌റ്, രാജ്യസഭാ അംഗങ്ങൾക്ക് ഓരോ വർഷവും അഞ്ചു കോടി രൂപ വീതം ,വിവിധ പദ്ധതികൾക്കായി ചിലവഴിക്കാം. പാർലിമെന്റ്‌റ് അംഗങ്ങൾ തങ്ങളുടെ മണ്ഡലങ്ങളിലും , രാജ്യ സഭാ അംഗങ്ങൾ അതാത് സംസ്ഥാനത്തെ ഏതെങ്കിലും രണ്ടു ജില്ലകളിലും, നോമിനേറ്റഡ് അംഗങ്ങൾ രാജ്യത്തെ ഏതെങ്കിലും രണ്ടു ജില്ലകളിലും പ്രസ്തുത ഫണ്ടുകൾ അടിസ്ഥാന സൗകര്യങ്ങൾക്കായി ചിലവഴിക്കണം എന്നാണ് നിയമം. ഈ ഫണ്ടുകൾ പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതി ഉയർന്നു വന്നിട്ടുണ്ട്. പദ്ധതികളുടെ , കോണ്ട്രാക്റ്റ് തുകയുടെ നല്ലൊരു ശതമാനം എം പി മാർ കമ്മീഷനായി അടിച്ചു മാറ്റുന്നു എന്ന വസ്തുത 2006 ൽ ഒരു ദേശീയ ചാനൽ പുറത്തുകൊണ്ടു വന്നത് നമ്മൾ മറന്നു പോകരുത്. ഇരുപത്തി അഞ്ചു ലക്ഷം രൂപ മുടക്കി നാല് ഇരുമ്പു തൂണും നാട്ടി, മുകളിൽ ഷീറ്റും ഇട്ട്, നിർമ്മിച്ച വെയ്റ്റിങ് ഷെഡ്ഡുകൾ ഇത്തരം തട്ടിപ്പിന്റെ ഉത്തമ ഉദാഹരണങ്ങളായി നമ്മുടെ പാതയോരങ്ങളിൽ കാണാം.

സിപിഐ എം അംഗങ്ങളുടെ എം പി ഫണ്ടുകൾ ഏതു പദ്ധതികൾക്ക് വേണ്ടി ചെലവാക്കണം എന്ന്, തുടങ്ങി, കോൺട്രാക്റ്ററെ തീരുമാനിക്കുന്നതും, പണമിടപാടുകളും എല്ലാം നടത്തുന്നത് പാർട്ടിയാണെന്ന്, ഋതബ്രത ബാനർജി വെളിപ്പെടുത്തി. തന്റെ കഴിഞ്ഞ മുന്നു വർഷത്തെ എം പി ഫണ്ട് 15 കോടി രൂപ വിവിധ പദ്ധതികൾക്കായി പാർട്ടിയുടെ നിർദേശപ്രകാരം ഒരു നോഡൽ ഏജൻസിയുടെ അകൗണ്ടിൽ നിക്ഷേപിച്ചു. പക്ഷെ നാളിതുവരെ വെറും 9 കോടി ചിലവഴിച്ചിന്റെ രേഖകൾ മാത്രമാണ് തനിക്ക് കിട്ടിയത്. ബാക്കി 6 കോടി രൂപ എവിടെ എന്ന തന്റെ ചോദ്യത്തിന് മറുപിടിയില്ല . ചെലവാക്കിയ 9 കോടിയിലും തനിക്ക് സംശയം ഉണ്ടന്ന് ഋതബ്രത ബാനർജി വെളിപ്പെടുത്തി. ഈ വിവരം കാണിച്ച് 27 സെപ്റ്റംബർ 2106 ൽ താൻ ബംഗാൾ സംസ്ഥാന പാർട്ടി സെക്രട്ടറിക്ക് പരാതി കൊടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, തനിക്കെതിരെ പാർട്ടി അന്വേഷണവും പ്രഖ്യാപിച്ചു. ഇപ്പോൾ തന്നെ പുറത്താക്കിയതായി മാധ്യമങ്ങളിൽ കൂടി അറിയാൻ കഴിഞ്ഞു.

പാർട്ടിയിൽ ജനാധിപത്യമില്ല, അഭിപ്രായം പറയുന്നവരെ കായികമായും, മാനസികമായും ഒതുക്കുന്ന രീതിയാണ് പാർട്ടി തുടരുന്നത്, തന്റെ സമ്മതം ഇല്ലാതെ തനറെ ബാങ്ക് അകൗണ്ടുകൾ പാർട്ടി സ്വാധീനം ഉപയോഗിച്ച് ബാങ്കിൽ നിന്നും കൈവശപ്പെടുത്തി . താൻ ആപ്പിൾ വാച്ച് കെട്ടിയത് ആഡംബരം ആണെന്ന് കണ്ടെത്തിയ പാർട്ടി, എല്ലാ വർഷവും, കാരാട്ടും, ഭാര്യയും വിനോദ സഞ്ചാരത്തിന് യൂറോപ്പിൽ പോകുന്നത് ആഡംബരമല്ലേ എന്ന് ചോദിക്കുന്നു. ഇവരുടെ യാത്രകൾക്ക് ആരാണ് പണം മുടക്കുന്നതെന്ന് പാർട്ടി അന്വേഷിക്കണമെന്നും ബാനർജി ആവശ്യപ്പെടുന്നു!

പാർട്ടിയിൽ വിഭാഗീയത രൂക്ഷമാണ്, കാരാട്ട്, പിണറായി, കോടിയേരി തുടങ്ങിയവർ ശക്തമായി ഒരു ചേരിയിൽ നിൽക്കുന്നു. യെച്ചൂരിക്ക് അംഗംബലമില്ല, യെച്ചൂരിയെ നശിപ്പിക്കാനാണ് കാരാട്ട് ലോബി ശ്രമിക്കുന്നത്. കഴിഞ്ഞ പാർട്ടി കോൺഗ്രസ്സിൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടായിരുന്നു എങ്കിൽ എസ് രാമചന്ദ്രൻ പിള്ള ജയിക്കുമായിരുന്നു. കാരാട്ട് സഖ്യം ബംഗാളിലെ പാർട്ടിയെ നശിപ്പിച്ചു. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 54 ശതമാനം വരുന്ന 25 വയസ്സോളം ഉള്ള ചെറുപ്പക്കാരെ ആകർഷിക്കാൻ ഈ വയോധിക നേതാക്കൾക്ക് കഴിയുന്നില്ല. പാർട്ടി നിയന്ത്രിക്കുന്നത് ഇവരുടെ സഖ്യമാണ്, ജയ് ഹിന്ദ്, ഭാരത് മാതാ കി ജയ്, ഇതൊന്നും പറയാൻ പാടില്ലന്ന കർശന നിർദ്ദേശം ഉണ്ട്. പോളിറ്റ് ബ്യുറോയിലും,കേന്ദ്ര, സംസ്ഥാന കമ്മറ്റികളിലും മുസ്ലിം സംവരണം നടപ്പാക്കുന്നു. കേരളത്തിൽ വി എസ് അച്ചുതാനന്ദനെ ഒതുക്കി മൂലയ്ക്കിരുത്തിയതും, ഇതേ സഖ്യമാണ്. കണ്ണൂരിൽ കളരി പഠിപ്പിക്കുന്നതിന്റെ മറവിൽ, എതിരാളികളെ വകവരുത്താൻ ചാവേറുകളെ പരിശീലിപ്പിക്കുന്നു. കണ്ണൂർ ലോബിയാണ്,കേരളത്തിലെ പാർട്ടിയെ,നിയന്ത്രിക്കുന്നത്. മരിക്കും വരെ ഈ പാർട്ടിയുടെ ജീർണ്ണതയ്ക്കെതിരെ പോരാടും. തന്റെ ജീവന് ഭീഷണി ഉണ്ടങ്കിലും ഭയമില്ല

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ തീപ്പൊരി നേതാവായി ഉയർന്നു വന്ന ഈ ചെറുപ്പക്കാരൻ , പാർട്ടിക്കെതിനെ ഉന്നയിച്ച വസ്തുതകൾ വെറും ആരോപണങ്ങളായി തള്ളിക്കളയാൻ പാർട്ടിക്ക് സാധിക്കുമോ? വലതുപക്ഷ രാഷ്ട്രീയ നിലപാടുകളെ നിരന്തരം എതിർക്കുന്ന സാധാരണക്കാരന്റെ പാർട്ടി, ഇന്ന് മുതലാളിത്ത വ്യവസ്ഥിതിയുടെ സകല ജീർണ്ണതകളും പേറി അധപ്പതിക്കുന്നത്, നിസ്വരായ സഖാക്കളെ നിങ്ങളെ നൊമ്പരപെടുത്തുന്നില്ലേ?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP