Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈദികനെ കാണാൻ ഒറ്റയ്ക്ക് സ്ത്രീകളും കുട്ടികളും പോവരുത്; കുമ്പസാരക്കൂട്ടിൽ കുടുംബ പ്രശ്‌നങ്ങൾ പറയരുത്; അമിത ഭക്തിയുടെ പേരിൽ വൈദികരോട് അടുക്കരുത്; വൈദികരുടെ കെണിയിൽ പെടാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൈദികനെ കാണാൻ ഒറ്റയ്ക്ക് സ്ത്രീകളും കുട്ടികളും പോവരുത്; കുമ്പസാരക്കൂട്ടിൽ കുടുംബ പ്രശ്‌നങ്ങൾ പറയരുത്; അമിത ഭക്തിയുടെ പേരിൽ വൈദികരോട് അടുക്കരുത്; വൈദികരുടെ കെണിയിൽ പെടാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൈദികർ നടത്തുന്ന ലൈംഗിക പീഡനം കത്തോലിക്കാ സഭയിൽ ഒരു പുതുമയല്ല. ഓരോ വാർത്തയും പുറത്തുവരുമ്പോഴും നമ്മൾ പുരോഹിതരെ അധിക്ഷേപിച്ചും സഭയുടെ വീഴ്ചകൾ ഉയർത്തികാട്ടിയും നമ്മൾ ഘോരഘോരം ഗീർവാണങ്ങൾ വിടും എങ്കിലും ഇക്കാര്യത്തിൽ വിശ്വാസികളും പങ്കാളികളാണ് എന്നുള്ളത് നാം മറന്നുപോകുന്നു.

എല്ലാമനുഷ്യരെയുംപോലെ ജനിച്ചവരാണ് വൈദികരും. വിചാര വികാരങ്ങൾ എല്ലാം നമ്മുടേതുപോലെതന്നെ. അങ്ങനെയുള്ളപ്പോൾ അനാവശ്യമായ സ്ത്രീ സാമീപ്യം അവരിലെ വികാരങ്ങളെ ഉണർത്തും എന്നതിൽ സംശയമില്ല. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്. അതിന് ഓരോ മാതാപിതാക്കളും കുട്ടികളും ശ്രദ്ധ ചെലുത്തണം.

1.എന്ത് ആവശ്യമാണെങ്കിലും ഒറ്റയ്ക്ക് വൈദികരെ കാണുന്ന സാഹചര്യം ഒഴിവാക്കുക.
2.കുമ്പസാരക്കൂടുകളിൽ പാപങ്ങൾമാത്രം ഏറ്റുപറയുന്ന ഇടമാക്കുക മറിച്ച് ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ മാത്രം നടക്കുന്ന കാര്യങ്ങൾ ഇറക്കിവയ്ക്കുന്ന ഇടമാക്കി മാറ്റാതിരിക്കുക.
3.അച്ചന്മാർക്ക് ഭക്ഷണം ഉണ്ടാക്കികൊടുക്കുവാൻ മത്സരിക്കുന്ന സ്ത്രീകൾ പലയിടങ്ങളിലും ഉണ്ട് അത്തരം അനാരോഗ്യ പ്രവണത ഒഴിവാക്കുക.
4.ആവശ്യത്തിനും അനാവശ്യത്തിനും അച്ചന്മാരെ ടെലിഫോൺ വിളിക്കുന്നതും മെസ്സേജുകൾ അയക്കുന്നതും ഒഴിവാക്കുക.


5.വൈദികരുടെ ഭാഗത്തുനിന്നാണങ്കിൽപോലും പാപസാഹചര്യങ്ങൾ ഉണ്ടായാൽ അതിനോട് തുടക്കത്തിലെ ചഛ പറയാൻ പരിശീലിക്കുകയും അത് നമ്മുടേ ആൺകുട്ടികളെയും പെൺകുട്ടികളെയും പരിശീലിപ്പിക്കുകയും ചെയ്യുക.
6.സാമ്പത്തിക സഹായമോ പഠന സഹായമോ വിദേശ ജോലി സഹായമോ വിഷയം എന്തുമാകട്ടെ ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു ചർച്ചയ്ക്കും സ്ത്രീകൾ ഒറ്റയ്ക്ക് വൈദികരെ സമീപിക്കരുത്.
7.അമിത ഭക്തി മനോരോഗമാണ് അതിന്റെ പേരിൽ വൈദികരോട് കൂടുതൽ അടുപ്പംകൂടുവാൻ ഇടവരുത്താതിരിക്കുക.
8.വൈദികരും കന്യാസ്ത്രീകളും നമ്മുടെ ഭാവനങ്ങളിൽനിന്നും ഉണ്ടായവരാണ് അതിനാൽ നമ്മുടെ കുട്ടികളെ തെറ്റും ശരിയും പറഞ്ഞുബോധിപ്പിച്ചും, ആത്മീയതയുടെ അതിർവരമ്പുകൾ ചൂണ്ടികാട്ടിയും, സ്ത്രീപുരുഷ ബന്ധങ്ങളുടെ പവിത്രത പറഞ്ഞുകൊടുത്തും വളർത്തുക.എങ്കിൽ മാത്രമേ അവർ ഏത് ജീവിതാന്തസിൽ പ്രവേശിച്ചാലും മാന്യമായി പെരുമാറുകയുള്ളു.
9.ഏതുസാഹചര്യത്തിലും ആരെയും നിർബന്ധിച്ച് സെമിനാരികളിലോ കന്യാസ്ത്രീ മഠങ്ങളിലോ അയയ്ക്കാതിരിക്കുക.
വൈദികവൃത്തിക്ക് നിലവിൽ ബ്രഹ്മചര്യം ആവശ്യമാണെന്നിരിക്കെ അത് കാത്തുസൂക്ഷിക്കുവാൻ സാധിക്കില്ല എന്ന് പൂർണ്ണ ബോധ്യമുള്ള വൈദികരെ മാന്യമായി തിരുവസ്ത്രമൂരി വിവാഹം കഴിച്ച് സാധാരണ ജീവിതം നയിക്കാൻ അനുവദിക്കുക.
10.പൊതുസമൂഹത്തിൽനിന്നും വൈദികർക്കെതിരെ എന്തെങ്കിലും ആരോപണം ഉണ്ടായാൽ താമസം കൂടാതെ അതിന്റെ നിജസ്ഥിതി അന്വേഷിച്ച് സഭാ അധികാരികൾ നടപടി സ്വീകരിക്കുക. (കുറ്റം ചെയ്താലും സഭയും സഭാ വിശ്വാസികളും സംരക്ഷിക്കും എന്ന തോന്നൽ ഉണ്ടാക്കരുത്)
11.സഭയുടെ സ്ഥാപനവൽക്കരണം ചില വൈദികരെ മുതലാളിത്ത ചിന്തക്കാരാക്കുന്നു. ഭരമേല്പിക്കപ്പെട്ട ഉത്തരവാദിത്തത്തെക്കാൾ ഉപരി രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനങ്ങൾ സൃഷ്ടിക്കാൻ വെമ്പൽകൊള്ളുന്ന വൈദികരെയും വൈദിക ശ്രേഷ്ഠരെയും സഭതന്നെ നിയന്ത്രിക്കുക.
12.വൈദികരുടെയും വൈദിക ശ്രേഷ്ഠരുടെയും ആർഭാട ജീവിതത്തിന് പരിധി നിശ്ചയിക്കുക. അത് ലംഘിക്കുന്നവരെ ശക്തമായി താക്കീതുചെയ്യുകയും ആവശ്യമെങ്കിൽ ഉത്തരവാദിത്തത്തിൽനിന്നും മാറ്റി നിർത്തുകയും ചെയ്യുക.
13.എല്ലാവർഷവും സഭയിൽ സഭയുമായി ബന്ധപ്പെട്ടുള്ള എല്ലാവരുടെയും വ്യക്തിഗത വിലയിരുത്തൽ നടത്തുക. വീഴ്ചകൾ ഉള്ളത് തിരുത്തി മുന്നോട്ടുപോവുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP