Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്രയേൽ നൂതനകളുടെ ഉത്ഭവ കേന്ദ്രമാണ്; സാങ്കേതികവിദ്യയുടെ ആഗോള ശക്തി കേന്ദ്രമാണ്; ഇന്ത്യ ക്രിയാത്മകതയുടെയും നൈപുണ്യത്തിന്റെയും സമ്പന്ന കേന്ദ്രമാണ്; ഇന്ത്യയും ഇസ്രയേലും ശുദ്ധ ജലം നൽകാനും വിളവെടുപ്പ് കൂട്ടാനും ഭീകരവാദത്തിന്റെ വെല്ലുവിളി നേരിടാനും ഒത്തൊരുമിച്ചു പ്രവർത്തിക്കും: ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗത്തിന്റെ പരിഭാഷ

ഇസ്രയേൽ നൂതനകളുടെ ഉത്ഭവ കേന്ദ്രമാണ്; സാങ്കേതികവിദ്യയുടെ ആഗോള ശക്തി കേന്ദ്രമാണ്; ഇന്ത്യ ക്രിയാത്മകതയുടെയും നൈപുണ്യത്തിന്റെയും സമ്പന്ന കേന്ദ്രമാണ്; ഇന്ത്യയും ഇസ്രയേലും ശുദ്ധ ജലം നൽകാനും വിളവെടുപ്പ് കൂട്ടാനും ഭീകരവാദത്തിന്റെ വെല്ലുവിളി നേരിടാനും ഒത്തൊരുമിച്ചു പ്രവർത്തിക്കും: ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസംഗത്തിന്റെ പരിഭാഷ

ന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി താങ്കൾക്ക് നന്ദി. എന്നോടും എന്റെ പത്‌നിയോടും ഞങ്ങളുടെ പ്രതിനിധി സംഘത്തോടും കാണിച്ച അസാധാരണമായ സൗഹാർദ്ദത്തിനും ആദിത്യ മര്യാദകൾക്കും നന്ദി. ഇന്ന് നടന്ന ചടങ്ങുകളിലെ ആഘോഷങ്ങൾ എന്നെ ആഴത്തിൽ സ്പർശിച്ചു .ഇത് എന്നോട് മാത്രമല്ല ഇസ്രയേൽ എന്ന രാജ്യത്തോടും അവിടത്തെ ജനങ്ങളോടുമുള്ള ആദരവായി കാണുന്നു. താങ്കൾ ഒരു വിപ്ലവകാരിയായ നേതാവാണ് 'വിപ്ലവം' എന്ന വാക്കിന്റെ പൂർണ അർത്ഥത്തിൽ തന്നെ. താങ്കൾ ഇന്ത്യയെ വിപ്ലവകരമാക്കുന്നു . താങ്കൾ ഈ മഹത്തായ ദേശത്തെ ഭാവിയിലേക്ക് ഉയർത്തുന്നു. താങ്കൾ ഇന്ത്യ ഇസ്രയേൽ ബന്ധത്തെയും വിപ്ലവകരമാക്കി

ഞാൻ ഒരു ചരിത്രകാരന്റെ മകനാണ്. നമ്മുടെ ജനതക്ക് ആയിരക്കണക്കിന് വർഷത്തെ ചരിത്രമുണ്ട്. ഭാരതവും ഇസ്രയേലും ഭൂമിയിലെ ഏറ്റവും പുരാതനമായ നാഗരികതകളിൽ രണ്ടെണ്ണമാണ്. പക്ഷെ മൂവായിരത്തോളം വർഷത്തെ നമ്മുടെ ദേശീയമായ നിലനിൽപിലും ചരിത്രത്തിലും താങ്കൾക്ക് മുൻപ് ഒരു നേതാവ് പോലും ഇസ്രയേൽ സന്ദർശിച്ചിട്ടില്ല എന്നത് അത്ഭുതമായ വസ്തുതയാണ് . അതിനാൽ തന്നെ താങ്കളുടെ സന്ദർശനം മാറ്റമുളവാക്കുന്ന ഒന്നായിരുന്നു. ആ സന്ദർശനം ഇസ്രയേലി ജനതയുടെ ഭാവനകളെ ആവേശഭരിതമാക്കി കൂടാതെ ഇസ്രയേലികളായ ഇന്ത്യൻ വംശജർ അവിടേക്ക് വന്നവരും അവിടെയുള്ളവരും ഉൾപ്പെടെ. ഞാൻ അത് എങ്ങനെ വിവരിക്കും. ഞാൻ ഒരു റോക്ക് ഗാനമേളയുടെ നടുവിൽ ആണെന്ന് കരുതിപ്പോയി .പക്ഷെ അതൊരു ചരിത്ര സംഭവമായിരുന്നു

ഇന്ന് നമ്മൾ നമ്മുടെ ബന്ധത്തിന് പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ് .നമ്മൾ നയതന്ത്ര ബന്ധം ആരംഭിച്ചിട്ട് 25 വർഷമാകുന്നു. പക്ഷെ താങ്കളുടെ നേതൃത്വത്തിലും നമ്മുടെ പങ്കാളിത്തത്തിലും വ്യത്യസ്തങ്ങളായ കാര്യങ്ങളാണ് ഇപ്പോൾ സംഭവിക്കുന്നത് .നമ്മുടെ രാജ്യങ്ങളെ കൂട്ടിച്ചേർക്കുന്ന 3 കാര്യങ്ങളാണുള്ളത് ഒന്നാമത് നമ്മുടെ പുരാതനമായ ഭൂതകാലം .രണ്ടാമത് നമ്മുടെ ചലനാത്മകമായ വർത്തമാന കാലം .മൂന്നാമത് നാം ഇരു രാജ്യങ്ങളും ഭദ്രമായ ഒരു ഭാവിയെ കരുപ്പിടിപ്പിക്കാൻ ഒരുമിച്ച് ശ്രമിക്കുന്നു . നമ്മുടെ ഭൂതകാലം, നമ്മുടെ സമ്പന്നമായ ചരിത്രം, മാനവരാശിക്ക് ഭാഷയിലൂടെ സാഹിത്യത്തിലൂടെ ഗണിത ശാസ്ത്രത്തിലൂടെ ,വൈദ്യ ശാസ്ത്രത്തിലൂടെ തത്വ ചിന്തയിലൂടെ വിശ്വാസങ്ങളിലൂടെ നമ്മുടെ രണ്ടു ജനതയും നൽകിയ സംഭാവനകൾ ഇതെല്ലാം നമുക്ക് അഭിമാനത്തിന് വക നൽകുന്നു .മനുഷ്യരാൽ എഴുതപ്പെട്ട മികച്ച കൃതികൾ ഹീബ്രുവിലും സംസ്‌കൃതത്തിലുമാണ് .അതിനേക്കാൾ മഹത്തരവും ഈടു നിൽക്കുന്നതുമായ വേറെ ഒന്നുമില്ല .നാം ഇക്കാര്യം മറന്നു കൂടാ

ഏറ്റവും അടുത്തായി താങ്കൾ പറഞ്ഞതുപോലെ ഒരു നൂറ്റാണ്ട് മുൻപ് ധീരരായ ഇന്ത്യൻ ഭടന്മാർ ഇസ്രയേൽ എന്ന രാജ്യവും ഇസ്രയേലിന്റെ മണ്ണും സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു .ഇത് ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് വഴിയൊരുക്കി .ആ ചരിത്ര പോരാട്ടത്തിൽ ജീവൻ നൽകിയ പോരാളികളെയും പടത്തലവന്മാരെയും ഓർമ്മിക്കാൻ ഇന്നലെ അവസരമുണ്ടായത് എന്നെ ആഴത്തിൽ സ്പർശിച്ചു . ഇന്ത്യൻ സൈനിക ദിനമായ ഇന്ന് അവരുടെ ഓർമകളെ നാം ആദരിക്കുന്നു .നാം നമ്മുടെ വർത്തമാന കാലത്തെ നമ്മുടെ സജീവതയാർന്ന ജനാധിപത്യത്തെ ഓർത്തു അഭിമാനം കൊള്ളുന്നു .നമ്മുടെ ജനങ്ങൾക്ക് ഇഷ്ടമുള്ളത് പറയാനും ചെയ്യാനും വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ട് .ഈ മൂല്യങ്ങളും നമ്മുടെ വൈവിധ്യങ്ങളും നമ്മുടെ ബലഹീനതയല്ല മറിച്ചു ശക്തിസ്രോതസ്സാണ് . ഇതിനു തെളിവ് ഇന്ത്യയിൽ ധാരാളം കാണാം അനേകം ഭാഷകളും ശൈലികളും എല്ലാം ഒത്തിണങ്ങിയ ഒരു താളലയം തന്നെ കേൾക്കാം . പിന്നെ യഹൂദസമൂഹത്തെ പറ്റി പ്രധാനമന്ത്രി താങ്കൾ ഇന്നലെ പറഞ്ഞുവല്ലോ അനേകം രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ എടുത്തു പറയാവുന്ന വസ്തുത. 2000 വർഷത്തിൽ ഒരിക്കൽ പോലും യഹൂദ സമൂഹം മറ്റു പല രാജ്യങ്ങളിലും അനുഭവിക്കുന്ന പോലെ സെമിറ്റിക് വിരുദ്ധതക്ക് വിധേയമായിട്ടില്ല. ഇത് നിങ്ങളുടെ നാഗരികതക്കും സഹിഷ്ണുതക്കും മാനവികതക്കും ഉള്ള ഒരു ആദരമാണ്

ഇസ്രയേലികളും ഇന്ത്യക്കാരും സ്വതന്ത്ര സമൂഹത്തിന്റെ ഒത്തൊരുമയിൽ ഇഴചേർന്നവരാണ് പക്ഷെ ജനാധിപത്യം പക്ഷെ ലാഘവത്തിൽ എടുക്കാൻ പറ്റില്ല എന്ന് ഞാൻ കരുതുന്നു .സംശയങ്ങൾക്കും വെല്ലുവിളികൾക്കും ഇടയിലും ജനാധിപത്യം വിജയിക്കും എന്നതിന്റെ ജീവസുറ്റ ഉദാഹരണമാണ് ഇന്ത്യയും ഇസ്രയേലും .പക്ഷെ അത് ആഴത്തിൽ ഉള്ള മറ്റൊന്നിന്റെ കൂടി സൂചകമാണ് .അതായത് ജീവിതത്തിന്റെ സഹജമായ മൂല്യം എന്നത് സഹജമായ സ്വാതന്ത്ര്യത്തിന്റെ മൂല്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു .പൗരന്മാർ മുന്നേറും പക്ഷെ ആത്യന്തികമായി സ്വതന്ത്രരായ പൗരന്മാരാണ് മുന്നേറുക കാരണം അവർക്ക് സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് അല്ലെങ്കിൽ എപ്പോഴാണോ അവർക്ക് സ്വാതന്ത്ര്യം കിട്ടുന്നത് അപ്പോൾ

അന്തിമമായി നമുക്കഭിമാനിക്കാം നമുക്കും ലോക ജനതക്കും നല്ലൊരു ജീവിതം ഉണ്ടാവാനായി നാം നല്ലൊരു ഭാവി വെട്ടിപ്പിടിക്കാൻ ഒരുങ്ങുന്നു .ഇന്ന് നമ്മൾ ഒപ്പിട്ട സൈബർ വ്യോമയാനം ഊർജം തുടങ്ങിയ മേഖലകളിലെ കരാറുകൾ നമ്മുടെ ആ പ്രതിബദ്ധതയുടെ പ്രതിഫലനങ്ങളാണ് . ഞാനും എന്റെ ഭാര്യയും സന്തുഷ്ടരാണ് ഞങ്ങൾ ബോളിവുഡ് കാണാൻ പോകുന്നു .ഞങ്ങൾ അതും മറ്റു പലതും നേരിൽ കാണാൻ ആഗ്രഹിക്കുന്നു

ഇസ്രയേൽ നൂതനകളുടെ ഉത്ഭവകേന്ദ്രമാണ്. സാങ്കേതികവിദ്യയുടെ ആഗോള ശക്തികേന്ദ്രമാണ് .ഇന്ത്യ ക്രിയാത്മകതയുടെയും നൈപുണ്യത്തിന്റെയും സമ്പന്ന കേന്ദ്രമാണ് .ശാസ്ത്രജ്ഞന്മാർ ഗണിത ശാസ്ത്രജ്ഞന്മാർ ഇവരെല്ലാം ഉൾപ്പെടെ .ഞാൻ കരുതുന്നത് നാം നമ്മുടെ കഴിവുകളെ കൂട്ടി യോജിപ്പിച്ചാൽ നമുക്ക് നമ്മുടെ ജനങ്ങൾക്ക് വേണ്ടി വിസ്മയകരമായ കാര്യങ്ങൾ ചെയ്യാനാവും .നമുക്ക് തീർച്ചയായും ചെയ്യാനാവും. നിങ്ങൾ പറയാറുണ്ട് നമുക്ക് കൂടുതൽ വേണം .ഞാനും പ്രധാനമന്ത്രി മോദിയും അക്കാര്യത്തിൽ ഒരേപോലെയാണ്. നമുക്ക് നമ്മുടെ ജനങ്ങൾക്കായി കൂടുതൽ വേണം .ഇന്നും വേണം ഇന്നലെയും വേണമായിരുന്നു .പക്ഷെ ഇസ്രയേൽ നൂതനമായ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ആശയം കുറച്ചു കൊണ്ട് കൂടുതൽ നേടുക എന്നതാണ് .കുറച്ചു വെള്ളം ഉപയോഗിച്ചു കൂടുതൽ വിളവ് ,കുറച്ചു ചെലവിൽ കൂടുതൽ ഊർജോല്പാദനം . കുറച്ചു കൊണ്ട് കൂടുതൽ . നമുക്ക് കൂടുതൽ വേണം വളരെ കൂടുതൽ ഉത്പാദന പരമായ സഹകരണത്തിലൂടെ നമുക്കത് നേടിയെടുക്കാം

ഞാനും താങ്കളും നഗ്‌നപാദരായി മെഡിറ്ററേനിയൻ സമുദ്ര തീരത്ത് നടന്നപ്പോൾ നമ്മുടെ കൺമുൻപിൽ വെച്ചു കടൽ ജലം ശുദ്ധീകരിച്ചു വെള്ളം കുടിച്ചിരുന്നു .ആ സാങ്കേതിക വിദ്യ ഒരുപാട് ജീവിതങ്ങൾക്ക് പ്രയോജനപ്പെടും. ഇന്ത്യയും ഇസ്രയേലും ശുദ്ധ ജലം നൽകാനും വിളവെടുപ്പ് കൂട്ടാനും ഭീകരവാദവും മറ്റുപല വെല്ലുവിളികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാനും ഒത്തൊരുമിച്ചു ഇപ്പോൾ പ്രവർത്തിക്കുന്നു

താങ്കൾ പറഞ്ഞുവല്ലോ ചില മേഖലകളെ പറ്റി.കൃഷി ഞാൻ പ്രധാനമന്ത്രി മോദിക്ക് മുൻപിൽ ഇന്ത്യൻ കാർഷിക രംഗം എങ്ങനെ വിപ്ലവകരമാക്കാം എന്നത് അവതരിപ്പിച്ചു . ഇസ്രയേൽ കാർഷിക രംഗം ഞങ്ങൾ വിപ്ലവകരമാക്കിയത് പോലെ .കൃത്യതയോടെ ഉള്ള കൃഷി അതായത് ചെടിയെ അടുത്തറിയുന്ന രീതി .ചില ചെടികൾക്ക് കൂടുതൽ വെള്ളം വേണം ചിലതിന് കുറച്ചു മതി .ബിഗ് ഡാറ്റ സാങ്കേതിക വിദ്യ, ഡ്രോൺ ,സാങ്കേതിക വിദ്യയുടെ മറ്റുപകരണങ്ങൾ ഇവ ഉപയോഗിച്ച് കൃഷിക്കാരെ കൂടുതൽ വിളവെടുക്കാൻ നമുക്ക് പ്രാപ്തരാക്കാം .കുറച്ചു ഉപയോഗം കൂടുതൽ വിളവ് .നമ്മൾ എല്ലാ രംഗങ്ങളിലെയും ശാസ്ത്ര സാങ്കേതിക രംഗത്തെ സഹകരണത്തെക്കുറിച്ചു സംസാരിക്കുന്നു .കൂടാതെ പ്രതിരോധ മേഖലയിലെ സഹകരണത്തെക്കുറിച്ചും ചർച്ച ചെയ്യുന്നു നമ്മുടെ ജനങ്ങൾ സുരക്ഷിതരായിരിക്കാൻ

ഇന്ത്യക്കാർക്കും ഇസ്രയേലികൾക്കും ഭീകരാക്രമങ്ങളുടെ വേദന അറിയാം. മുംബൈയിൽ നടന്ന ഭയാനകമായ ക്രൂരകൃത്യം നാമോർക്കുന്നു . നാം ഉറപ്പോടെ നിശ്ചയികുക .തിരിച്ചടിക്കുക .കീഴടങ്ങാതിരിക്കുക

പ്രിയ സുഹൃത്തേ കഴിഞ്ഞ രാത്രി താങ്കളുടെ ഭവനത്തിൽ എനിക്കും എന്റെ ഭാര്യ സാറക്കും താങ്കളുടെ ആദിത്യ മര്യാദ അനുഭവിക്കാൻ കഴിഞ്ഞു .മനോഹരമായ ദീപാലങ്കാരങ്ങൾക്ക് നടുവിൽ രണ്ടു രാജ്യങ്ങളുടെയും നിറങ്ങൾ തിളങ്ങുന്നത് കാണാൻ പറ്റി .അപ്പോൾ താങ്കളുടെ സത്യസന്ധത ആവേശം ദീർഘ വീക്ഷണം ഒക്കെ ഞാൻ ചിന്തിച്ചു അത് എന്നിൽ പ്രതീക്ഷകൾ ഉളവാക്കുന്നു .ഇന്ത്യ ഇസ്രയേൽ ബന്ധത്തിന്റെ ഈ പുതിയ യുഗം ഇതുവരെ കാണാത്ത ഗുണഫലങ്ങൾ ഇന്ത്യക്കും ഇസ്രയേലിനും മാനവരാശിക്കും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

അവസാനമായി ഒരുപക്ഷെ ഇത് എനിക്ക് ഇവിടെ നടത്താനാവുന്ന പ്രധാനപ്പെട്ട പ്രസ്താവനയാണെന്നു തോന്നുന്നു .. ' പ്രിയ സുഹൃത്ത് നരേന്ദ്ര എപ്പോഴെങ്കിലും താങ്കൾക്ക് എന്റെ കൂടെ യോഗാഭ്യാസ ക്ളാസ്സ് നടത്തണമെങ്കിലും അതൊരു വലിയ ശ്രമമാണ് എന്നാൽ പോലും ഞാൻ ഉണ്ടാകും എന്നെ വിശ്വസിക്കാം. വളരെ നന്ദി .നന്ദി സുഹൃത്തേ

പ്രസംഗം വീഡിയോ'

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP