Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയാൾ എന്നെ വിവാഹം കഴിക്കും എന്ന് കരുതി ലൈംഗിക ബന്ധത്തിനു പോവരുത്; പരസ്പരം എൻജോയ് ചെയ്യുന്ന ഒന്നാണ് സെക്‌സ് എന്ന് മനസിലാക്കുക; ഒരു പുരുഷന്റെ കൂടെ കഴിഞ്ഞാലോ സമ്മതമില്ലാതെ സ്പർശിച്ചാലോ നഷ്ടപ്പെടുന്ന എന്ത് മാനമാണ് സ്ത്രീക്കുള്ളത്? സുനിതാ ദേവദാസ് എഴുതുന്നു

അയാൾ എന്നെ വിവാഹം കഴിക്കും എന്ന് കരുതി ലൈംഗിക ബന്ധത്തിനു പോവരുത്; പരസ്പരം എൻജോയ് ചെയ്യുന്ന ഒന്നാണ് സെക്‌സ് എന്ന് മനസിലാക്കുക; ഒരു പുരുഷന്റെ കൂടെ കഴിഞ്ഞാലോ സമ്മതമില്ലാതെ സ്പർശിച്ചാലോ നഷ്ടപ്പെടുന്ന എന്ത് മാനമാണ് സ്ത്രീക്കുള്ളത്? സുനിതാ ദേവദാസ് എഴുതുന്നു

സുനിതാ ദേവദാസ്

കോൺഗ്രസ് എം എൽ എ എം വിൻസെന്റും മാതൃഭൂമി ന്യൂസ് എഡിറ്റർ അമൽ വിഷ്ണുദാസും ഇവർക്കെതിരെ രണ്ടു സ്ത്രീകൾ നൽകിയ പരാതിയിൽ അറസ്റ്റിലായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടക്കുന്നുണ്ട്. സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടെന്ന് ചിലർ. സ്ത്രീസംരക്ഷണ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ചിലർ. 

എന്നാൽ യാഥാർത്ഥ്യം ഇതൊന്നുമല്ല എന്നു പറയാൻ തോന്നുന്നു.

ലോകം മാറുകയാണ്. വിശാലമായ മനുഷ്യബന്ധങ്ങളിലേക്ക്. വലിയൊരു സാംസ്കാരിക മാറ്റം അല്ലെങ്കിൽ ജീവിതചര്യയിലുള്ള മാറ്റം ഒക്കെ സംഭവിക്കുകയാണ്.
അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും പലർക്കും പല തരം ബന്ധങ്ങളുണ്ട്. എന്നാൽ അതിൽ അപൂർവം ചിലത് ഇത്തരത്തിൽ പരാതിയും ആത്മഹത്യാശ്രമവും ഒക്കെയായി കോടതിയും പൊലീസ് സ്റ്റേഷനും കയറുന്നു.

കാരണം
1. മനുഷ്യൻ പോളിഗാമസ്സാണ്. കുടുംബം എന്ന വ്യവസ്ഥ നിലനിർ ത്താൻ അവൻ മോണോഗാമസ്സായി ജീവിച്ചു വരുന്നു. എന്നാൽ അവസരം കിട്ടുമ്പോൾ അല്ലെങ്കിൽ തന്നെ ഇൻസ്പയർ ചെയ്യുന്ന ആളെ കണ്ടത്തെുമ്പോൾ ബോധപൂർവമോ അബോധപൂർവമോ ബന്ധം സ്ഥാപിക്കുന്നു.

2. എന്നാൽ ചിലർക്ക്, അല്ല പലർക്കും ഇതൊക്കെ ഉള്ളിന്റെയുള്ളിൽ അറിയാമെങ്കിൽ അംഗീകരിക്കാൻ മടിയാണ്. അതിനുള്ള പോംവഴിയായി ബന്ധങ്ങളെയൊക്കെ മഹത്വവൽക്കരിക്കാനും ഓണർഷിപ്പ് എന്ന സീൽ വക്കാനും ഒരിക്കലും പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകി പോഷിപ്പിക്കാനും ഒക്കെ നോക്കും.

സത്യത്തിൽ ഈ വാഗ്ദാനം കൊടുക്കുന്നവനോ\ കൊടുക്കുന്നവൾക്കൊ വ്യക്തമായിട്ടറിയാം ഇതിലൊന്നും ഒരു കാര്യമില്ലെന്ന്. എന്നാൽ പലപ്പോഴും ആ വാഗ്ദാനം ഏറ്റുവാങ്ങുന്നയാൾ അതങ്ങ് വിശ്വസിക്കും. എന്നു വച്ചാൽ വിവാഹിതർ തമ്മിലാണ് ബന്ധമെങ്കിലും വിവാഹിതനും അവിവാഹിതയും തമ്മിലാണ് ബന്ധമെങ്കിലും ഇതാണ് ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധമെന്നും ആദ്യത്തെ പ്രണയമെന്നും ആയുഷ്‌ക്കാലം ഒന്നിച്ചെന്നും ഒക്കെ മഹത്വവൽക്കരിക്കും.

അതു വിശ്വസിക്കുന്ന വ്യക്തിയാണ് പരാതിയുമായി വരുന്നതും ആത്മഹത്യ ചെയ്യുന്നതും എന്നെ വഞ്ചിച്ചു എന്നു നെഞ്ചു പൊട്ടി കരയുന്നതുമൊക്കെ. അവർക്ക് അതിനേ കഴിയു. അവർക്ക് ആ ബന്ധത്തെക്കുറിച്ചുള്ള സ്വപ്നവും കാഴ്ചപ്പാടും അതായിരുന്നു. എന്റെ... എന്റെ ... എന്റെ എന്ന്.....

3. എം വിൻസെന്റിനേയോ അമലിനേയോ ഞാൻ കുറ്റപ്പെടുത്തുക ഒരേയൊരു കാര്യത്തിൽ മാത്രമാണ്. അവർക്ക് രണ്ടു പേർക്കും ബന്ധം സ്ഥാപിക്കുന്ന സ്ത്രീകളോട് കുറച്ചു കൂടി സത്യസന്ധത പുലർത്താമായിരുന്നു. സത്യം പറയാമായിരുന്നു. അല്ലാതെ അവരെ ഏതു വിധേനയും വിശ്വസിപ്പിക്കാൻ വേണ്ടി വാഗ്ദാനങ്ങൾ നൽകേണ്ടായിരുന്നു.

സത്യം തന്നെ പറയുക. എനിക്ക് ഇങ്ങനെ താൽക്കാലികമായി തോന്നുന്നുണ്ട്. ആയുഷ്‌ക്കാല കമ്മിറ്റ്‌മെന്റ് ഒന്നും ഉണ്ടാവില്ല എന്ന്. അപ്പോൾ അതിനു തയ്യാറുള്ളവരാണെങ്കിൽ ആ ബന്ധം ആരംഭിക്കാം.. തുടരാം.. പകുതി വഴിയിൽ അവസാനിപ്പിക്കാം.

അല്ലാതെ ഇമോഷണലി വളരെ സെൻസിറ്റീവായ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ബന്ധം സ്ഥാപിക്കേണ്ടിയിരുന്നില്ല. തുടരേണ്ടിയിരുന്നില്ല. അതിനാലാണ് പാതി വഴിയിൽ പിരിഞ്ഞു പോവുമ്പോൾ അവർ തളർന്ന് ആത്മഹത്യ ചെയ്യുന്നത്. പരാതിയുമായി വരുന്നത്. എന്നെ വഞ്ചിച്ചുവെന്ന് നെഞ്ചുപൊട്ടി അലമുറയിടുന്നത്. എന്റെ മാനം പോയെന്നും ജീവിതം അവസാനിച്ചെന്നും പകച്ചു നിൽക്കുന്നത്.

4. സ്ത്രീയുടെ മാനം എന്നത് വളരെ തെറ്റായ അർത്ഥത്തിലാണ് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നത്. ഒരു പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയുടെ ശരീരം ഒരു ഉപഭോഗ വസ്തുവും ഉപകരണവും ആയാണ് കണക്കാക്കപ്പെടുന്നത്. അതിനാലാണ് അതിനെ പുരുഷൻ ഉപയോഗിക്കുക എന്ന പദപ്രയോഗം ഉണ്ടായതു പോലും. സാധാരണ നടക്കുന്ന ചർച്ചകളിൽ സ്ത്രീയെ പുരുഷൻ ഉപയോഗിക്കുകയാണ്.

ഇത് മാറണം. പരസ്പര സമ്മതം , ഇഷ്ടം എന്നൊക്കെയുള്ള സംഗതികൾ ഉണ്ടല്ലോ . പരസ്പര സമ്മതത്തോടെ ഇഷ്ടത്തോടെ തമ്മിലലിയുമ്പോൾ എവിടെയാണ് ഉപയോഗം എന്ന വാക്കിനു സ്ഥാനമുള്ളത്? ഒരു പുരുഷന്റെ കൂടെ കഴിഞ്ഞാലോ അവൻ അവളെ സമ്മതമില്ലാതെ സ്പർശിച്ചാലോ നഷ്ടപ്പെടുന്ന എന്ത് മാനമാണ് സ്ത്രീക്കുള്ളത്? അല്ലെങ്കിൽ ഈ മാനം നഷ്ടപ്പെടൽ സ്ത്രീക്കു മാത്രമായി മാറിയത് എങ്ങനെയാണ്?

സ്ത്രീകളേ , നമ്മൾ കരുത്തരാവണം. ഇത്തരം ധാരണകളെയൊക്കെ മറികടക്കണം. അങ്ങനെ നഷ്ടപ്പെടുന്ന മാനമാണെങ്കിൽ അത് പോട്ടെന്നേ.. വച്ചിട്ടെന്തിനാണ്?

ഒരു പുരുഷനുമായി ഒരു സ്ത്രീക്കു ബന്ധമുണ്ടാവുമ്പോൾ അവൾ പിഴച്ചവളും മാനം നഷ്ടപ്പെട്ടവളും അഴിഞ്ഞാട്ടക്കാരിയും ആവുന്നത് എങ്ങനെയാണ്? പുരുഷൻ ഇത്തരം കഥകളിൽ എപ്പോഴും സൗന്ദര്യാരാധകൻ മാത്രമാണ്.

പലപ്പോഴും ഒരുപാട് സ്ത്രീ ബന്ധങ്ങളുള്ള പുരുഷന്മാരെ അത് അവന്റെ കഴിവായിട്ടാണ് സമൂഹം കാണുന്നത്. ഓ.. പുരുഷൻ. അവൻ ചെളി കണ്ടാൽ ചവിട്ടും. വെള്ളം കണ്ടാൽ കഴുകും എന്ന മട്ട്...

എന്നാൽ സ്ത്രീകളേയോ ലോകവിപത്തിന്റെ നാരായ വേരുകളായാണ് കാണുക.
ചിലപ്പോൾ സ്ത്രീക്ക് ഗർഭപാത്രമുള്ളതു കൊണ്ടാവും. അവളിൽ ജനിക്കുന്ന കുഞ്ഞിന് കൃത്യമായ അച്ഛൻ വേണമെന്നതു കൊണ്ടും കുഞ്ഞിനെ നിർമ്മിക്കാനുള്ള പവിത്രമായ ഫാക്ടറിയായി സ്ത്രീ ശരീരത്തെ കാണുന്നതു കൊണ്ടുമായിരിക്കും.

അതും മറികടക്കാവുന്നതേയുള്ളു. പെറ്റു കൂട്ടുന്ന യന്ത്രങ്ങളല്ല സ്ത്രീകൾ. ജീവിതത്തിൽ ഒന്നോ രണ്ടോ തവണ സംഭവിക്കുന്ന സ്വാഭാവിക ശാരീരിക പ്രക്രിയയാണ് ഗർഭധാരണവും പ്രസവവും.
നിരവധി ഗർഭനിരോധന മാർഗങ്ങൾ ലഭ്യമാണ്. ആവശ്യക്കാർക്ക് ഉപയോഗിക്കാം.

5. വിവാഹവും സെക്‌സും തമ്മിൽ ബന്ധമൊന്നുമില്ല എന്ന് മനസിലാക്കി കഴിഞ്ഞാൽ തന്നെ പകുതി പ്രശ്‌നങ്ങളും തീരും. അതിനാൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിക്ക് അവസാനം വരേണ്ട സമയമായിരിക്കുന്നു. പ്രിയപ്പെട്ട സ്ത്രീകളേ.... നിങ്ങളാരും അയാൾ എന്നെ വിവാഹം കഴിക്കും എന്ന് കരുതി ലൈംഗിക ബന്ധത്തിനു പോവരുത്. നിങ്ങൾക്ക് ലൈംഗിക ബന്ധത്തിനു താൽപര്യമുണ്ടെങ്കിൽ ചെയ്യുക. അതിൽ ആവശ്യമായ സുരക്ഷാകാര്യങ്ങൾ ചെയ്യുക. എന്നിട്ട് ഇയാൾ നിങ്ങളെ വിവാഹം കഴിക്കുന്നുവെങ്കിൽ നല്ലത്. ഇല്‌ളെങ്കിൽ ദയവു ചെയ്ത് വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി വരരുത്്. ലൈംഗിക ബന്ധത്തിനുള്ള സമ്മതപത്രമല്ല വിവാഹ വാഗ്ദാനം.

അയാൾ എന്നെ ഉപയോഗിച്ചു എന്ന ചിന്തയിൽ നിന്നും നിങ്ങൾ രക്ഷപ്പെടണം. പരസ്പരം എൻജോയ് ചെയ്യുന്ന ഒന്നാണ് അല്‌ളെങ്കിൽ അങ്ങനെ ആവേണ്ടതാണ് സെക്‌സ് എന്ന് മനസിലാക്കുക. അങ്ങനെയല്ലാത്ത ഒരു സെക്ഷ്യൽ റിലേഷൻഷിപ്പിനും പോവാതിരിക്കുക.
വിവാഹം കഴിക്കുന്ന വ്യക്തിയുമായി മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടു എന്ന് നിർബന്ധമുള്ളവർ വിവാഹ ദിവസം വരെ അതിനായി കാത്തിരിക്കുക.

6. ചുരുക്കി പറയാം. കുറച്ചു കൂടി തുറന്നു സംസാരിക്കുക. അവനവനു പറ്റുന്ന മനുഷ്യരുമായി മാത്രം ബന്ധം സ്ഥാപിക്കുക. കള്ളത്തരങ്ങൾ പറയാതിരിക്കുക. പാലിക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ നൽകാതിരിക്കുക. ആരും ആരുടേയും പ്രോപ്പർട്ടിയല്ല. സെക്‌സ് പരസ്പര സമ്മതത്തോടെ നടക്കേണ്ടതാണ്. അവിടെ ഉപയോഗിക്കലും ഉപയോഗിക്കപ്പെടലും ഇല്ല. വിവാഹവും സെക്‌സും തമ്മിൽ തെറ്റിദ്ധരിക്കാതിരിക്കുക. യാഥാർത്ഥ്യബോധത്തോടെ ജീവിക്കുക. വിശ്വാസവഞ്ചന കാണിക്കാതിരിക്കുക, സത്യസന്ധരാവുക.

വെറും ഫാന്റസിയല്ല ഇതൊന്നും. ഗ്രൗണ്ട് റിയാലിറ്റി എന്താണ് എന്ന് എന്ന് ഇടക്ക് നിലത്തു കാലു കുത്തി നിന്ന് ചിന്തിച്ചിട്ട് ഇതിനൊക്കെ യാഥാർത്ഥ്യബോധത്തോടെ പോവുക.
നിലവിൽ എം വിൻസെന്റിനെതിരെ പരാതി കൊടുത്ത സ്ത്രീക്കും അമലിനെതിരെ പരാതി നൽകിയ പത്രപ്രവർത്തകക്കും ഒപ്പം നിൽക്കുന്നു. കാരണം വിശ്വാസവഞ്ചന പൊറുക്കപ്പെടേണ്ട കുറ്റമാണ് എന്നു കരുതുന്നില്ല. അവർ രണ്ടു പേരും പറയുന്ന പരായിതിൽ കഴമ്പുണ്ട്. അവർക്ക് അനുകൂലമാണ് നിയമം. നിയമമനുസരിച്ചു കാര്യങ്ങൾ മുന്നോട്ടു പോവട്ടെ.

സുനിതാ ദേവദാസ്.
NB: എന്നെ നന്നാക്കാനും ചീത്ത വിളിക്കാനും വരുന്നവർ ആ ജോലി ആത്മസംയമനത്തോടെ ചെയ്യുക. അസഭ്യപദപ്രയോഗങ്ങൾ ഒഴിവാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP