1 aed = 17.73 inr 1 eur = 70.61 inr 1 gbp = 81.53 inr 1 kwd = 213.91 inr 1 sar = 17.36 inr 1 usd = 65.08 inr
Mar / 2017
28
Tuesday

എന്റെ ജീവന്റെ ജീവനായ ലളിത സി നായർക്ക്: അഡ്വ. ജയശങ്കർ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പ്രണയലേഖനം എഴുതിയാൽ എങ്ങനെയിരിക്കും?

June 08, 2016 | 06:33 PM | Permalink



സ്വന്തം ലേഖകൻ

ന്റെ ജീവന്റെ ജീവനായ ലളിത സി നായർക്ക്..,

എനിക്ക് കുറച്ച് നാളായി നിന്നോട് ഒരു സ്വകാര്യം പറയണമെന്നുണ്ട്. നേരിട്ട് പറയാൻ പേടിയുണ്ടായിട്ടല്ല. അല്ലെങ്കിൽ തന്നെ എനിക്കൊരു പുന്നാര മോനേയും പേടിയില്ലെന്ന് നിനക്കറിയാലോ..? നിന്റെ 'കൊഞ്ഞാണൻ' അച്ഛനും 8 സി യിൽ പഠിക്കുന്ന ആ 'ഡിങ്കിരിവാലൻ' ചേട്ടനും എനിക്ക് ഒരു ചുക്കുമല്ല. എന്നാലും കത്താവുമ്പോൾ കാര്യങ്ങൾ പച്ചക്ക് പറയാമല്ലോ എന്ന് കരുതി. എന്തായാലും വായിച്ച് മറുപടി തരുമല്ലോ..?

എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ്..വളരെ ആലോചിച്ച ശേഷമാണ്ൺ ഞനീ തീരുമാനം എടുത്തത്. അല്ലെങ്കിൽ, സ്‌കൂളിൽ നിന്നേക്കാൾ എത്രയോ സുന്ദരിക്കോതകൾ ഉണ്ട്? നിന്നേക്കാൾ പഠിക്കുന്നവർ ഉണ്ട്.?

6 ബിയിലെ പൂച്ചകണ്ണുള്ള വിമല, നന്നായി പഠിക്കുകയും ചെയ്യും. എത്ര പേരാ പിറകെ നടക്കുന്നത്.? പക്ഷേ അവൾ ഹിന്ദു- ഈഴവ വിഭാഗത്തിൽ വിഭാഗത്തിൽ പെടുന്നവൾ അല്ലേ..?
പിന്നെ നമ്മുടെ ഡാൻസ് കളിക്കുന്ന ലതിക, അവൾ നായരാണെന്നാണ് സർട്ടിഫികറ്റിൽ. അവ്‌ലുടെ അമ്മ നായർ ആണെങ്കിലും അവളുടെ തന്തപ്പടി ആശാരിയാണ്. ഈ സത്യം ലതികക്ക് പോലും അറിയില്ല. പക്ഷേ, ഞാൻ കണ്ട് പിടിച്ചു.
പിന്നെ ഷീല (കൃസ്ത്യൻ മാർത്തോമ), ഖദീജ(മുസ്ലിം-സുന്നി) അങ്ങനെ എത്ര പേർ..?

കൊള്ളവുന്ന നായർ നീയും നിന്റെ കൂട്ടുകാരി സവിതയും ആണല്ലോ..? പക്ഷേ, അവളുടെ പേരു സവിതാ രാജൻ എന്നല്ലേ.? നിന്റെ പേരാണെനിക്ക് കൂടുതൽ ഇഷ്ടമായത്. ലളിതാ സി നായർ, ഹാ, ആ പേരു കേൾക്കുമ്പോഴെല്ലാം എന്റെ ഹൃദയം തുടിക്കും.

ശരിക്കും എല്ലാവർക്കും പേരിനൊപ്പം നായർ, നമ്പൂതിരി, വർമ്മ, തീയൻ എന്നൊക്കെ ചേർത്താലെന്താ..? എത്ര ബുദ്ധിമുട്ടാണെന്നോ എല്ലാവരുടേയും ജാതി കണ്ട് പിടിക്കാൻ. എന്നാലും എനിക്ക് അതൊരു ത്രിൽ ആണ്.

എന്റെ പൊന്ന് നായരു പെണ്ണേ? നിന്റെ പിറകെ 9 എ യിലെ ജോസ്, ആ കോമാളി, ആ മഗ്ഗുണൻ നടക്കുന്നുണ്ട് എന്നെനിക്കറിയാം. അവൻ ഇത്തവണ സ്‌കൂൾ ലീഡർ ആകുമെന്ന് വച്ച് കാച്ചുന്നുണ്ട്. പക്ഷേ, അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല. കാരണം അവൻ യാക്കോബായ വിഭാഗത്തിൽ പെട്ടവനാണ്. അവന്റെ ക്ലാസിലെ 45 കുട്ടികളിൽ 18 പേർ ഈഴവരും, 20 പേർ കൃസ്ത്യൻ ഓർത്തഡോക്‌സ് വിഭാഗത്തിൽ പെട്ടവരും 2 പറയരും 3 മുസ്ലിംഗളും 1 കത്തോലിക്കനുമാണ്.

ക്ലാസ് ലീഡറെ തിരഞ്ഞെടുക്കുമ്പോൾ യാക്കോബായക്കാരനായ ജോസിനു വേണ്ടി ഓർത്തഡോക്‌സ്‌കാരൊക്കെ കൈ പൊക്കും എന്ന് തോന്നുന്നുണ്ടോ..? അവന്റെ ബഞ്ചിലിരിക്കുന്നവരെങ്കിലും കൈ പൊക്കുമെന്ന് തോന്നുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല. ഇനി അവൻ അവർക്കൊക്കെ മിച്ചർ വാങ്ങി കൊടുത്ത് കൈ പൊക്കിപ്പിച്ച് ക്ലാസ് ലീഡറായാലും നമ്മുടെ പ്രിൻസിപ്പളച്ചൻ അവനെ സ്‌കൂൾ ലീഡർ ആക്കില്ല. അച്ഛൻ കത്തോലിക്കൻ സമുദായത്തിൽപെട്ട 10 സി യിലെ മാത്തുകുട്ടിയില്ലേ..? ആ പൊന്നു മോനെ സ്‌കൂൾ ലീഡർ ആക്കും. ഇതാണ് സംഭവിക്കാൻ പോകുന്നത്. ഇല്ലെങ്കിൽ ഞാൻ ഈ പഠിത്തം ഇവിടെ നിർത്തും. അതുകൊണ്ട് നീ ജോസിനെ ഇഷ്ടപെടരുത്.

പിന്നെ, നിനക്ക് കഴിഞ്ഞ ദിവസം ഹമീദ് കാഡ്ബറീസ് തന്നില്ല എന്നറിഞ്ഞു. ഹും, ആരാണാ ഹമീദ്? എമ്പോക്കി, മണകുണാഞ്ചൻ, ഡിങ്കിരി വാലൻ, കുട്ടിക്കുരങ്ങ്. അവനും ആ തീയൻ കുമാരനുമൊക്കെ ഒരു ടീമാ. അവനെന്ത് യോഗ്യതയുണ്ട് നിനക്ക് മിട്ടായി തരാതിരിക്കാൻ..? അവന്റെ വാപ്പ മമ്മദ് വള്ളിക്കളസമിട്ട് മീൻ കച്ചവടം നടത്തുമ്പോ നിന്റെ അച്ഛനു ബേക്കറി ഉണ്ടായിരുന്നില്ലേ? അത് ആ മൈഗുണാഞ്ചനറിയാമോ.? എനിക്ക് മനസിലാവാത്തത് അതല്ല, എന്നാലും മുസ്ലിം മുജാഹിദ് ആയ ഹമീദും തീയനായ കുമാരനും എങ്ങനെ കൂട്ടുകാരായി.? എനിക്ക് മനസിലാവണില്ല. നിനക്ക് പറയാൻ കഴിയുമോ.? എന്തായാലും ആ ചങ്ങാത്തം ഒത്തിരി നീണ്ട് പോവില്ല. അവർ പണ്ട് തീപ്പട്ടിപടത്തിനു വേണ്ടി ഇടി കൂടിയവരല്ലേ.? അത് ആവർത്തിച്ചില്ലെങ്കിൽ നീ നോക്കിക്കോ..?

അത് പോട്ടെ, കത്ത് വായിച്ചിട്ട് മറുപടി തരണം. ജോസിന്റെ കാര്യം പറഞ്ഞത് ഓർമ്മയുണ്ടല്ലോ..? ലീഡർ ആവാൻ നോക്കാനൊക്കെ എനിക്കും പറ്റും. പക്ഷേ എന്റെ ജാതിയിൽ പെട്ട ഒരാളും ഈ ഭൂമിയിൽ വേറെയില്ലാത്തത്‌കൊണ്ട് ആരും എനിക്ക് വേണ്ടി കൈ പൊക്കില്ല. അതുകൊണ്ടാണ് ഞാനീ ജാതികണക്കുമായ് സ്‌കൂൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

അപ്പോൾ നിർത്തുകയാ. എന്നെ ഇഷ്ടമാണെങ്കിൽ നാളെ വരുമ്പോൾ വലം കയ്യിൽ ഒരു രക്ഷാബന്ധൻ കെട്ടിയിട്ട് വരണം. ഞാൻ കാത്തിരിക്കും..
സ്‌നേഹത്തോടെ, നായരു പെണ്ണിന്റെ സ്വന്തം കുട്ടിശങ്കരൻ..
ഒപ്പ്.

അഡ്വ. ജയശങ്കർ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പ്രണയ ലേഖനം എഴുതിയാൽ എങ്ങനെയിരിക്കുന്നു എന്ന് ഒരു സരസൻ എഴുതിയ കുറിപ്പാണിത്. വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ഈ നർമപ്രണയലേഖനം ആര് എഴുതിയതാണെന്നു വ്യക്തമല്ല- എഡിറ്റർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മന്ത്രിയുടെ ബലഹീനത ആദ്യം കണ്ടെത്തിയത് പൊലീസ്; ഹണി ട്രാപ്പിൽ കുടുക്കിയ യുവതിയുമായി അടുപ്പമുള്ള പൊലീസുകാരൻ ശശീന്ദ്രന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ; മാസങ്ങളായി ഹണിട്രാപ്പ് സംഘം മന്ത്രിയെ പിന്തുടരുന്നു; രാത്രി ശൃംഗരിക്കുന്ന രണ്ട് മന്ത്രിമാരും ഇതേ കെണിയിൽ വീണു; ജ്യുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് പൊലീസിൽ വിശ്വാസം ഇല്ലാത്തതിനാൽ
ഐസ് ക്രീമിൽ വിഷം ചേർത്ത് അച്ഛൻ നൽകിയപ്പോൾ മക്കളും ഭാര്യയും സന്തോഷത്തോടെ കഴിച്ചു; ബോധം കെട്ട നാലുപേരേയും എടുത്ത് കിണറ്റിൽ ഇട്ട് മാവിൻ കൊമ്പിൽ തൂങ്ങിമരിച്ചു; കിണറ്റിൽ വീണയുടൻ ബോധം തെളിഞ്ഞ എട്ടു വയസ്സുകാരി പൈപ്പിൽ പിടിച്ച് ഒരു രാത്രി മുഴുവൻ നിന്നു; കടക്കെണിയും ജപ്തി നോട്ടീസും ഒരു കുടുംബം ഇല്ലാതാക്കിയത് ഇങ്ങനെ
പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള സദാശിവൻ നിർമ്മിച്ച ഹെലികോപ്റ്റർ ഇന്ന് പറന്നുയരും; 4 ലക്ഷം രൂപ ചെലവിൽ നിർമ്മാണം നടത്തിയത് കാഞ്ഞിരപള്ളിയിലെ ലെയ്ത്തിൽ; മാരുതി 800ന്റെ എഞ്ചിനും ഇരുമ്പ് തകിട്‌കൊണ്ട് ബോഡിയും നിർമ്മിച്ചു; സദാശിവന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് ഹെലികോപ്ടർ നിർമ്മാണം ഏൽപ്പിച്ചത് ഫാ. ഡെന്നിസ് നെടുംപതാലിൽ എന്ന സ്‌കൂൾ പ്രിൻസിപ്പാൾ
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
തടവറയെ 'ബ്യൂട്ടി പാർലർ' ആക്കിയ ഷെറിന്റെ സൗന്ദര്യത്തിനു മുന്നിൽ ജയിൽ മേധാവി ആർ ശ്രീലേഖയും അടിയറവു പറഞ്ഞു; കാരണവർ വധക്കേസിലെ പ്രതിയെ വിയ്യൂരിലേക്കു മാറ്റണമെന്നു പറഞ്ഞ അതേ സൂപ്രണ്ടിനെക്കൊണ്ട് തിരിച്ചു പറയിച്ചു; 'ഉന്നത' കേന്ദ്രങ്ങളിലെ പിടിപാടു കൊണ്ട് ഷെറിൻ വീണ്ടും അട്ടക്കുളങ്ങരയിൽ; ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ പരാതികൾ അപ്രത്യക്ഷം
ഒറ്റ വാർത്തയിൽ സർവ മലയാളം ചാനലുകളുടേയും റേറ്റിങ് മറികടന്ന് മംഗളത്തിന്റെ തുടക്കം; മന്ത്രിയുടെ രാജിയിലേക്ക് എത്തിച്ച 'വാർത്താ ബോംബ്' കണ്ടെത്തിയത് യാദൃച്ഛികമായി എത്തിയ ഒരു വിവരത്തിലൂടെ; അധികമാരും ശ്രദ്ധിക്കാതിരുന്ന മന്ത്രിയുടെ അവിശുദ്ധ മുഖംതേടിയുള്ള മംഗളം ടീമിന്റെ യാത്ര വിവരിച്ച് റിപ്പോർട്ടർ ആർ ജയചന്ദ്രൻ
മന്ത്രിയുടെ ടെലിഫോൺ ലൈംഗിക വേഴ്ചയുടെ ഓഡിയോ ക്ലിപ്പുമായി മംഗളം മിഴിതുറന്നു; പരാതിയുമായെത്തിയ വീട്ടമ്മയോട് ഫോണിലൂടെ രതി വൈകൃതം പറയുന്ന ശബ്ദം കേട്ട് ഞെട്ടി കേരളം; ചാനൽ ചർച്ചയ്‌ക്കെത്തിയ വനിതാ പൊതുപ്രവർത്തകർ കണ്ണും കൈയും പൊത്തി; കുട്ടികളെ ഇത് കേൾപ്പിക്കാതെ ടിവിക്ക് മുമ്പിൽ നിന്ന് മാറ്റണമെന്ന് അവതാരക
ജയിലിലെ ദുരിതം പുറത്തറിഞ്ഞതോടെ അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാൻ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികൾ; ബാധ്യതകൾ ഏറ്റെടുത്ത് ജയിൽ മോചനത്തിന് വഴിയൊരുക്കാൻ സന്നദ്ധമായി ബിസിനസ് ഗ്രൂപ്പും രംഗത്ത്; പുറത്തുവരാനായാൽ എല്ലാം വിറ്റിട്ടായാലും കടങ്ങൾ വീട്ടുമെന്ന് പ്രതിജ്ഞയെടുത്ത് മനുഷ്യസ്‌നേഹിയായ പ്രവാസി വ്യവസായി
വൈദികന്റെ പീഡനം കുമ്പസാരത്തിൽ പറഞ്ഞ യുവതിയോട് പൊലീസിൽ പരാതിപ്പെടാൻ പറഞ്ഞപ്പോൾ മുതൽ വേട്ടയാടൽ തുടങ്ങി; സഭയിലെ അഴിമതിക്കും സ്ത്രീ പീഡനത്തിനും എതിരെ നിലപാട് എടുത്ത വൈദികനെ വേട്ടയാടി കൊന്നത് ഫാ. റോബിന്റെ നേതൃത്വത്തിലുള്ള വൈദിക മാഫിയ: എല്ലാവരും വേട്ടക്കാരായപ്പോൾ ഫാ. ഫ്രാൻസിസിന്റെ മരണം അന്വേഷിക്കാൻ ആരുമുണ്ടായില്ല
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദേശിക്കാൻ പള്ളിമേടയിലേക്ക് കൊണ്ടു പോയി അവിടേയും ഇവിടേയും തൊട്ടു തുടക്കം; നിരന്തരമായ പീഡനത്തെ തുടർന്ന് ഗർഭിണിയായപ്പോൾ പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാൻ ഉപദേശിച്ചു; കണ്ണൂരിൽ പിടിയിലായ കത്തോലിക്കാ വൈദികൻ പാവപ്പെട്ട നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചതായും സൂചന; ആ നരാധമന് വേണ്ടിയും ഉന്നതർ രംഗത്ത്
പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ രണ്ട് യുവാക്കൾ പിന്തുടർന്ന സിസി ടിവി ദൃശ്യങ്ങൾ മറുനാടന് ലഭിച്ചു; യുവാക്കളെ കണ്ട പെൺകുട്ടിയുടെ വെപ്രാളം ദൃശ്യങ്ങളിൽ വ്യക്തം; മുഖത്തെ നഖം കൊണ്ടുള്ള മുറിവുകളും അവഗണിക്കപ്പെട്ടു; കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സിഎ വിദ്യാർത്ഥിനിയുടെ മരണം ആത്മഹത്യയാക്കാൻ ധൃതി കാണിക്കുന്നതിന് പിന്നിൽ ആര്?
2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ
ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും വലിപ്പമേറിയ വസ്തു അടിച്ചു കയറ്റി; കൊന്നത് ഓരോ ഇഞ്ചും പീഡിപ്പിച്ച്; ഡൽഹിയിലെ നിർഭയയ്ക്ക് അനുഭവിക്കേണ്ടി വന്നതിന് സമാന പീഡനം ആവർത്തിച്ചു; പുല്ലൂപ്രം ബാലികാ സദനത്തിലെ ദളിത് യുവതിയുടെ മരണം കൊലപാതകം തന്നെ; അമ്പിളി കൊലക്കേസ് അന്വേഷണത്തിന് പ്രത്യേകസംഘം; മറുനാടൻ ഇംപാക്ട്