1 aed = 17.81 inr 1 eur = 70.61 inr 1 gbp = 81.68 inr 1 kwd = 214.81 inr 1 sar = 17.43 inr 1 usd = 65.44 inr
Mar / 2017
24
Friday

മഹേഷ് പുറത്ത് പോയത് തരം കിട്ടുമ്പോൾ തളർത്താൻ കാത്തിരുന്ന വിഷ്ണുനാഥിന്റെ നിലപാടിൽ പ്രതിഷേധിച്ച്; രാഹുലിനെതിരെയുള്ള പോസ്റ്റ് പുലിവാല് പിടിച്ചതോടെ ഇനി നിന്നിട്ടും കാര്യമില്ലെന്ന് അറിഞ്ഞ് ചാടി; തീപ്പൊരി യുവനേതാവിനെ സ്വന്തമാക്കാൻ കരുനീക്കവുമായി ബിജെപി രംഗത്ത്

March 23, 2017

കൊല്ലം : നോർത്ത് ഈസ്റ്റ് മോഡൽ കേരളത്തിൽ നടപ്പാക്കുകയാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം. ജനകീയരായ കോൺഗ്രസ് നേതാക്കളെ ബിജെപിയിലെത്തിക്കുന്ന തന്ത്രം കേരളത്തിലും ബിജെപി നടപ്പാക്കും. ഇതിനുള്ള തന്ത്രങ്ങൾ മെനയുന്നതിനിടെയാണ് സി ആർ മഹേഷ് യൂത്ത് കോൺഗ്രസി...

സി ആർ മഹേഷ് കോൺഗ്രസിൽ നിന്ന് രാജിവച്ചു; തീരുമാനം രാഹുൽ ഗാന്ധി സ്ഥാനം ഒഴിയണമെന്ന് കാണിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെ; ചീഞ്ഞു നാറി നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇനി തൊഴിലെടുത്ത് ജീവിക്കണമെന്നും മഹേഷ്

March 22, 2017

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ് കോൺഗ്രസിൽ നിന്നും രാജിവച്ചു. നയിക്കാൻ താൽപര്യമില്ലെങ്കിൽ രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിൽ നിന്നും മാറണമെന്നും എ.കെ ആന്റണി മൗനിബാബയാണെന്നും കഴിഞ്ഞ ദിവസം മഹേഷ് വിമർശിച്ചിരുന്നു. ഇതിന് പിന്നാല...

സോണിയാ ഗാന്ധി നേരിട്ട് വിളിച്ചാൽ ഉമ്മൻ ചാണ്ടി സമ്മതം മൂളം; താൽക്കാലിക പദവി ഏറ്റെടുക്കുകയുമില്ല; കെപിസിസി പ്രസിഡന്റ് പദം നഷ്ടമാകാതിരിക്കാൻ തന്ത്രപൂർവ്വം കരുക്കൾ നീക്കി എ ഗ്രൂപ്പ്; സുധീരന്റെ ഒഴിവിൽ തീരുമാനം ഉടനെന്ന സൂചനയുമായി ഹൈക്കമാണ്ട്; ചരട് വലികളുമായി സ്ഥാന മോഹികളും

March 22, 2017

കോട്ടയം: പുതിയ കെപിസിസി. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിൽ നിർണ്ണായകം ഉമ്മൻ ചാണ്ടിയുടെ നിലപാട് തന്നെയാകും. സ്ഥാനം ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായാൽ ആ പദവിയിൽ മറ്റൊരാൾ എത്തില്ല. എന്നാൽ കോൺഗ്രസ് അധ്യക്ഷ നേരിട്ട് ആവശ്യപ്പെട്ടാൽ കെപിസിസി അധ്യക്ഷ സ്ഥാനം...

ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ ഉറപ്പാക്കാമെന്ന് അമിത്ഷാ പറഞ്ഞപ്പോൾ സ്വന്തം പിതാവിനെ തള്ളിപ്പറഞ്ഞ് തുഷാർ; മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ ബിഡിജെഎസ് പിന്തുണയ്ക്കും; ബിജെപി അധ്യക്ഷൻ ഉറപ്പു നല്കിയത് സ്ഥാനമാനങ്ങളിൽ 15 ദിവസത്തിനകം തീരുമാനമെന്ന്

March 21, 2017

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ ബിഡിജെഎസ് പിന്തുണയ്ക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി. അച്ഛനും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ പരസ്യമായി തള്ളിപ്പറഞ്ഞാണ് തുഷാർ നിലപാടു വ്യക്തമാക്കിയിരിക്കുന്നത്. മലപ...

നേതൃത്വം ഏറ്റെടുത്ത് നയിക്കാൻ താല്പര്യം ഇല്ലെങ്കിൽ സ്ഥാനമൊഴിയണം; മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം; രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂപക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് സി ആർ മഹേഷ്

March 21, 2017

കൊല്ലം: രാഹുൽ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് നയിക്കാൻ താല്പര്യം ഇല്ലെങ്കിൽ സ്ഥാനമൊഴിയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ മഹേഷ്. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവൻ പടർന്ന് പന്തലിച്ചിരുന്ന വേരുകൾ അറ്റ് പോവുന്നത് അങ്...

യോഗി ആദിത്യനാഥിന്റെ ആദ്യ ഉത്തരവ് കരുവാക്കി പൊലീസ് തെരുവിൽ; ആണും പെണ്ണും ഒരുമിച്ചുപോയാൽ പൊല്ലാപ്പ്; സദാചാര പൊലീസിങ്ങിന് അനുമതിയായതോടെ യുവതിയുവാക്കൾക്ക് റോഡിൽ ഇറങ്ങാൻ വയ്യാതായി

March 23, 2017

പൂവാലന്മാരെ കുരുക്കാനുള്ള യു.പി.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'ആന്റി റോമിയോ' നിയമം സദാചാര പൊലീസിങ്ങാകുന്നുവെന്ന് ആക്ഷേപം. ഉത്തർപ്രദേശിൽ യുവതീയുവാക്കൾക്ക് ഒരുമിച്ച് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇതോടെ ഇല്ലാതായതെന്നും വിമർശനമുയരുന്നുണ്ട്. ആന്റി റ...

50 വർഷത്തെ കോൺഗ്രസ് സഹവാസം അവസാനിപ്പിച്ച് എസ്.എം. കൃഷ്ണ ബിജെപിയിൽ ചേർന്നു; ബിജെപി ആസ്ഥാനത്തു മെമ്പർഷിപ്പ് ലഭിച്ചതിനു പിന്നാലെ മോദിക്കു വാനോളം പ്രശംസ; മുൻ വിദേശകാര്യമന്ത്രിയും മുൻ മുഖ്യമന്ത്രിയുമായ കൃഷ്ണ ഉപരാഷ്ട്രപതി ആയേക്കുമെന്നും സൂചന

March 22, 2017

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയും മുൻ കർണാടക മുഖ്യമന്ത്രിയുമായ എസ്.എം. കൃഷ്ണ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ നേരിട്ട് അദ്ദേഹത്തിന് അംഗത്വം നൽകി. കേന്ദ്ര മന്ത്രിമാരായ അനന്ത...

രാമന്റെ ജന്മസ്ഥലം മാറ്റാൻ സാധിക്കില്ല; പള്ളി എവിടെ വേണമെങ്കിലും പണിയാം; അയോധ്യാ വിവാദത്തിൽ കർശന നിലപാടുമായി രംഗത്തിറങ്ങുമെന്ന് സൂചിപ്പിച്ച് സുബ്രഹ്മണ്യം സ്വാമി

March 22, 2017

ന്യൂഡൽഹി: രാമന്റെ ജന്മസ്ഥലം മാറ്റാൻ സാധിക്കില്ലെന്നും മുസ്‌ലിംപള്ളി എവിടെ വേണമെങ്കിലും പണിയാമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഇതോടെ രാമജന്മഭൂമി വിഷയത്തിൽ ഹൈന്ദവ സംഘടനകൾ നിലപാട് കടുപ്പിക്കുമെന്ന് വ്യക്തമായി. വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള പര...

അറവുശാലകൾ അടച്ചുപൂട്ടുന്നതോടെ യുപിക്ക് നഷ്ടമാകുന്നത് 11,000 കോടിയുടെ മാംസ കയറ്റുമതി; യുപിയിൽ ഭരണമാറ്റം തിരിച്ചടി നൽകുന്നത് അനേകായിരം സാധാരണ തൊഴിലാളികൾക്ക്

March 21, 2017

ഹിന്ദുത്വവാദിയും ഗോവധനിരോധനത്തിന്റെ മുന്നണിപ്പോരാളിയുമായ യോഗി ആദിത്യനാഥ് അധികാരമേറ്റതോടെ, ഉത്തർപ്രദേശിന് നഷ്ടമാകുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ മാംസക്കയറ്റുമതി സംസ്ഥാനമെന്ന പദവി. വർഷം 11,350 കോടിയുടെ മാംസക്കയറ്റുമതിയാണ് യുപി നടത്തിയിരുന്നത്. അധികാരത്ത...

വർഗീയ ലഹള ഉണ്ടായാൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി; സർക്കാർ ചെലവിൽ ജീവിക്കുന്ന ഉപദേശകർ മുഴുവൻ പുറത്ത്; സ്ത്രീസുരക്ഷയ്ക്കും ശുചീകരണത്തിനും പ്രത്യേക പദ്ധതി; എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ട് യോഗിയുടെ ഗംഭീര തുടക്കം

March 21, 2017

കടുത്ത ഹിന്ദുത്വ വാദിയായ യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായപ്പോൾ നെറ്റി ചുളിച്ചവരേറെയാണ്. എന്നാൽ, തികവുറ്റൊരു ഭരണാധികാരിയാണ് താനെന്ന് ഭരണമേറ്റെടുത്തയുടൻ തെളിയിക്കാൻ അദ്ദേഹത്തിനായി. അധികാരമേറ്റ് ആദ്യദിനം തന്നെ ഉദ്യോഗസ്ഥർക്ക് കടിഞ്ഞാണിടുന്ന ...

തകരുന്ന ബിഗ് ബെന്നിന്റെ ചിത്രങ്ങളുമായി ഐസിസിന്റെ ആഹ്ലാദപ്രകടനം; ലണ്ടൻ ദുരന്തം മതഭീകരത സോഷ്യൽമീഡിയയിൽ ആഘോഷം ആക്കിയത് ഇങ്ങനെ

March 23, 2017

ലണ്ടനിലെ ഭീകരാക്രമണത്തിന്റെ വിജയം ഐസിസ് ഓൺലൈനിൽ ആഘോഷിക്കാൻ തുടങ്ങിയെന്ന് റിപ്പോർട്ട്. തകരുന്ന ബിഗ് ബെന്നിന്റെ ചിത്രങ്ങളുമായിട്ടാണ് ഐസിസിനെ പിന്തുണയ്ക്കുന്നവർ സന്തോഷം പങ്ക് വച്ചിരിക്കുന്നത്. അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഇവിടുത്തെ ദൗത്യം വിജയകരമായി പൂർത്...

പ്രസംഗിച്ച് കൊണ്ടിരുന്ന പ്രധാനമന്ത്രിയെ ഞൊടിയിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ച് കൊണ്ട് പോയി ജാഗ്വറിൽ കയറ്റി; ആർക്കും ആലോചിക്കാൻ കഴിയും മുമ്പ് തെരേസ മെയ്‌ സുരക്ഷിത താവളത്തിൽ; പാർലിമെന്റിന് ചുറ്റും ആയുധങ്ങളുമായി പൊലീസ് നിരന്നതും നിമിഷനേരം കൊണ്ട്

March 23, 2017

ലണ്ടനിൽ ഭീകരാക്രമണം നടത്തിയ ആക്രമി പ്രധാനമന്ത്രി തെരേസ മേയുടെ 50 യാർഡ് അടുത്ത് വരെ എത്തിയിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. പ്രസംഗിച്ച് കൊണ്ടിരുന്ന പ്രധാനമന്ത്രിയെ ഞൊടിയിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ച് കൊണ്ട് പോയി ജാഗ്വറിൽ കയറ്റുകയായിരുന്നു. ...

ലാപ്‌ടോപ്പിലും ടാബ്‌ലറ്റിലും മാത്രമൊതുങ്ങില്ല പുതിയ നിയന്ത്രണം; അമേരിക്കയും ബ്രിട്ടനും പ്രഖ്യാപിച്ച പുതിയ വിമാനയാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

March 23, 2017

ഇലക്ട്രോണിക് ഉപകരണങ്ങൾ വിമാനയാത്രക്കാർ ഒപ്പം കൊണ്ടുപോകുന്നത് വിലക്കിയ അമേരിക്കയുടെയും ബ്രിട്ടന്റെയും നടപടിയാണ് ഇപ്പോൾ ലോകം ചർച്ച ചെയ്യുന്നത്. തുർക്കിയിലെയും ഗൾഫിലെയും വടക്കേ അമേരിക്കയിലെയും പത്ത് വിമാനത്താവളങ്ങളിൽനിന്ന് അമേരിക്കയിലേക്ക് പറക്കുന്ന യാ...

നിലവിളിച്ച് കൊണ്ട് ജനങ്ങൾ ഓടി ഒളിച്ചു...പിന്നണിയിൽ വെടിയൊച്ചകൾ...വാഹനം ഇടിച്ച് തെറിപ്പിച്ച് ചിലർ പിടഞ്ഞ് വീണു... പ്രാണൻ കാക്കാൻ ചിലർ പാലത്തിൽ നിന്നും നദിയിലേക്ക് ചാടി; വീഡിയോയും ഗ്രാഫിക് ദൃശ്യങ്ങളും വ്യക്തമാക്കുന്നത് ഞെട്ടിക്കുന്ന ദുരന്തക്കാഴ്ചകൾ

March 23, 2017

ലണ്ടൻ: ലണ്ടൻ ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങളും ചിത്രങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. കൊലവിളി മുഴക്കിക്കൊണ്ട് ഭീകരൻ ഓടിച്ചിരുന്ന കാർ കുതിച്ച് വന്നപ്പോൾ ജനങ്ങൾ നിലവിളിച്ച് കൊണ്ട് പ്രാണഭയത്തോടെ ഓടി ഒളിച്ചുവെന്നാണ് റിപ്പോർട്ട്. അപ്പോ...

കൊല്ലപ്പെട്ടവരിൽ മൂന്ന് പേരും പാലത്തിലൂടെ പാഞ്ഞെത്തിയ ഭീകരർ ഇടിച്ചു തെറുപ്പിച്ചവർ; കുത്തേറ്റ് മരിച്ചത് കത്തിയുമായി പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചു കയറിയപ്പോൾ തടയാൻ എത്തിയ പൊലീസുകാരൻ; എംപിമാരെ രക്ഷിച്ചത് പാർലമെന്റ് മന്ദിരത്തിൽ പൂട്ടിയിട്ട്; തെരേസ മേയെ ഞൊടിയിടയിൽ സുരക്ഷിത താവളത്തിലേക്ക് മാറ്റി

March 23, 2017

ലണ്ടൻ: ബ്രിട്ടനെ നടുക്കി പാർലമെന്റിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. തീവ്രവാദിയും കൊല്ലപ്പെട്ടു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരടക്കം ഇരുപതിലേറെപ്പേർക്ക് പരുക്കേറ്റു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും അക്രമിയെത്തി...

14 വർഷം തടവു പൂർത്തിയാക്കുക എന്ന നിബന്ധന നിലനിൽക്കെ ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ പുറത്തുവിടാൻ എങ്ങനെ കഴിയും? മറുനാടൻ ഇന്ന് പുറത്തുവിട്ട വിവരാവകാശം പൊളിക്കുന്നത് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ ഈ പച്ചക്കള്ളത്തെ; ഗവർണ്ണർക്ക് അയച്ച പട്ടിക പുറത്തുവിടണമെന്ന ആവശ്യവും ശക്തം: ശിക്ഷാ ഇളവിൽ പിണറായി പുലിവാല് പിടിക്കും

March 23, 2017

തിരുവനന്തപുരം: 14 വർഷം തടവു പൂർത്തിയാക്കുക എന്ന നിബന്ധന നിലനിൽക്കെ ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ പുറത്തുവിടാൻ എങ്ങനെ കഴിയുമെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷം ഉയർത്തിയ ചോദ്യത്തിന് മറുപടി നൽകിയിരുന്നു. സംസ്ഥാനം ക്രമസമാധാനത്തക...

തമിഴകത്തിൽ അവതാരപ്പിറവിക്ക് സമയമായോ? താരദൈവം രജനീകാന്ത് ബിജെപി തമിഴ്‌നാട് ഘടകത്തെ നയിക്കാനെത്തുമെന്ന സൂചന ശക്തം; ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണ രംഗത്തിറങ്ങാൻ സമ്മദ്ദം ശക്തം; സ്‌റ്റൈൽ മന്നനെ അടുപ്പിക്കാൻ ചരട് വലിക്കുന്നത് മോദി നേരിട്ട്

March 22, 2017

ചെന്നൈ: ജയലളിതയുടെ മരണത്തോടെ തമിഴ്‌നാടിന് നഷ്ടമായത് നേതാവിനെയാണ്. കരുണാനിധി കിടപ്പിലായതും നേതൃ പ്രതിസന്ധിക്ക് കാരണമായി. ഈ സാഹചര്യം മുതലക്കാൻ അവതരാപ്പിറവി തമിഴകത്ത് ഉണ്ടാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ. സ്റ്റൈൽ മന്നൻ രജനികാന്ത് നേരിട്ട് രംഗത്ത് വന്നില്ല...

യോഗിയെ മുഖ്യമന്ത്രിയാക്കിയത് സർജിക്കൽ സ്‌ട്രൈക്കും നോട്ട് പിൻവലിക്കലും കഴിഞ്ഞുള്ള ഏറ്റവും ശക്തമായ തീരുമാനം; മിതത്വത്തിൽ പൊതിഞ്ഞ കാവി രാഷ്ട്രീയം ഉപേക്ഷിച്ചു ബിജെപി കൂടുതൽ ഹിന്ദുത്വവാദത്തിലേക്കെന്ന് സൂചന; അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യയിൽ ക്ഷേത്രം പണി തുടങ്ങിയേക്കും: മോദി കടുത്ത ഹിന്ദുത്വ നിലപാടിലേക്ക്

March 19, 2017

ന്യൂഡൽഹി: 2019ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സെമി ഫൈനലായാണ് ഉത്തർപ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടത്ത തിരഞ്ഞെടുപ്പിലെ ബിജെപി കണ്ടത്. കോൺഗ്രസ് മുക്ത ഭാരതം മുദ്രാവാക്യം ഉയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി വീണ്ടുമൊരു മോദി ഭരണത്...

ഗോവയിൽ കോൺഗ്രസ് നേരിട്ടത് തിരഞ്ഞെടുപ്പ് തോൽവിയെക്കാൾ വലിയ തോൽവി; നിതിൻ ഗഡ്കരിയുമായി ചേർന്ന് അമിത് ഷാ എഴുതിയ തിരക്കഥ പൂർണമായും വിജയിച്ചത് കോൺഗ്രസ്സിന്റെ തകർച്ചയ്ക്ക് കാരണമാകും; ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും ബിജെപി സർക്കാർ ഉണ്ടാക്കിയത് ഇങ്ങനെ

March 17, 2017

ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഗോവയിൽ ബിജെപി സർക്കാരുണ്ടാക്കിയത് ജനാധിപത്യത്തെ കശാപ്പ് ചെയ്യലാണെന്ന് വിലപിച്ചിട്ട് എന്തുകാര്യം? നിതിൻ ഗഡ്കരിയും അമിത് ഷായും ചേർന്ന് തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ച് കാര്യങ്ങൾ നീങ്ങിയപ്പോൾ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ക...

ഇന്ത്യയിലെ മുസ്ലിം സ്ത്രീകളും ബിജെപി പക്ഷത്തേയ്ക്ക് ചരിഞ്ഞോ? മൂന്നു തവണ തലാക്ക് ചൊല്ലി ബന്ധം വേർപെടുത്തുന്നതിനെതിരെ നിലപാടെടുത്ത ബിജെപിക്കൊപ്പം മുസ്ലിം വനിതകൾ ചേർന്നെന്ന് റിപ്പോർട്ട്; തലാക്കിനെതിരെ ആർഎസ്എസ് തുടങ്ങിയ കാമ്പെയിനിൽ ഒപ്പുവെക്കാൻ സ്ത്രീകൾ കൂട്ടത്തോടെ രംഗത്ത്

March 17, 2017

ജാതി മത സമവാക്യങ്ങളെല്ലാം കാറ്റിൽപ്പറത്തി ഉത്തർപ്രദേശിൽ ബിജെപി നേടിയ വിസ്മയ വിജയത്തിൽ അമ്പരന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരൊന്നാകെ. മുസ്ലിം വോട്ടുകൾ പോലും ബിജെപി പക്ഷത്തേയ്ക്ക് നീങ്ങിയോ എന്ന് സംശയിക്കുന്നവരുണ്ട്. അത്തരം സംശയങ്ങളെ ശരിവെക്കുന്നതാണ് ...

ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി; ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയുണ്ടെന്നും അത് നടക്കില്ലെന്നും പിണറായി; സഭയിൽ പ്രതിപക്ഷ വാക്കൗട്ട്

March 16, 2017

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ മാറ്റില്ലെന്നും ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയുണ്ടെന്നും അത് നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസി...

അകലെയുള്ള മിത്രത്തേക്കാൾ നല്ലത് അടുത്തുള്ള ശത്രു; നിയമസഭയിൽ 50 വർഷം തികച്ച മാണിയെ ഇരുത്തി പുകഴ്‌ത്തി ബന്ധവൈരി പി.സി. ജോർജ്; ജോർജ് ശത്രുവല്ലെന്നും ശത്രുവെന്നു കരുതിയിരുന്ന പലരും ഇപ്പോൾ മിത്രങ്ങളാണെന്നും മാണിയുടെ മറുപടി

March 15, 2017

തിരുവനന്തപുരം: കെ.എം. മാണിയെ പി.സി ജോർജ് തെറിവിളിച്ചത് പോലെ മറ്റാരും വിളിച്ചു കാണില്ല. പക്ഷേ, നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ മാണിയെ ജോർജ് ഇരുത്തി പുകഴ്‌ത്തുന്ന കാഴ്‌ച്ചയ്ക്കാണ് നിയമസഭ സാക്ഷ്യം വഹിച്ചത്. കേട്ടിരുന്ന മാണിക്കും സന്തോഷം കൂടി കരച്ചിൽ വന...

ആദ്യ വിജയം 1965ൽ; ആർക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ സഭ ചേരാത്തതു കൊണ്ട് സത്യപ്രതിജ്ഞ ചെയ്തില്ല; 1967ൽ പാലയിലെ വിജയം ആവർത്തിച്ച് സമാജികനായി; എംഎൽഎയായി മാണി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നു 50 വർഷം

March 15, 2017

തിരുവനന്തപുരം: എംഎൽഎയായി കെ.എം.മാണി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നു 50 വർഷം. പാലാ മണ്ഡലത്തിൽ നിന്നു തുടർച്ചയായി 13 വിജയങ്ങളിലൂടെ തുടർച്ചയായി 50 കൊല്ലം നിയമസഭാ അംഗമാകുന്ന അപൂർവ നേട്ടം മാണി നേടുകയാണ്. ുടർച്ചയായോ അല്ലാതെയോ സഭാംഗമായി ആരും കേരള നിയമസഭയിൽ 50...

സംശയരൂപത്തിൽ രാഷ്ട്രീയ ആരോപണം ഉന്നയിച്ച പിണറായിയുടെ പ്രസ്താവന നിയമസഭാ രേഖകളിൽനിന്നു മാറ്റേണ്ടതില്ല; ചെന്നിത്തലയുടെ പരാമർശം നീക്കം ചെയ്തത് മറ്റുരീതിയിൽ വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ; വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സ്പീക്കറുടെ റൂളിങ്

March 13, 2017

തിരുവനന്തപുരം: കൊച്ചിയിൽ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്ക്കെടുത്തതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ പ്രസ്താവന നിയമസഭാ രേഖകളിൽനിന്നു നീക്കംചെയ്യേണ്ടതില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃ...

മുഖ്യമന്ത്രി പിണറായി വിജയന്റേത് അടക്കം ഫോൺ കോളുകൾ ചോർത്തുന്നു; സിപിഎമ്മിന്റേത് അടക്കം 27 നേതാക്കൾ ചോർത്തലിന് ഇരയാകുന്നു; ബിഎസ്എൻഎല്ലും പൊലീസും നടപടി എടുക്കുന്നില്ല; നിയമസഭയിൽ ഗുരുത ആരോപണങ്ങൾ ഉന്നയിച്ചത് അനിൽ അക്കര

March 13, 2017

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തുന്നതായി ആരോപണം. അനിൽ അക്കര എംഎൽഎയാണ് നിയമസഭയിൽ ഗുരുതര ആരോപണം ഉന്നയിച്ചത്. മൊത്തം 27 നേതാക്കളുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നുവെന്നാണ് എംഎ...

നിവർത്തിയുണ്ടെങ്കിൽ ഇനി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരായ പുരുഷന്മാർ സ്ത്രീകളുടെ ഏഴയലത്തേക്ക് പോകാതിരിക്കുക; ലൈംഗിക അതിക്രമം ഉണ്ടായതായി പരാതിപ്പെട്ടാൽ 90 ദിവസം ശമ്പളത്തോടെ അവധി നൽകാൻ കേന്ദ്രം നിയമം പാസ്സാക്കി; അന്വേഷണം തുടങ്ങുംമുമ്പ് അവധി ലഭിക്കും; സ്ത്രീകൾ ദുരുപയോഗിക്കുമെന്ന ആശങ്ക ശക്തം

March 21, 2017

കേന്ദ്രസർക്കാർ ജീവനക്കാരായ സ്ത്രീകൾക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായാൽ അവർക്ക് അതിൽനിന്ന് മുക്താരാവാൻ ശമ്പളത്തോടെ 90 ദിവസത്തെ അവധി നൽകാൻ കേന്ദ്രം തീരുമാനിച്ചു. തൊഴിലിടത്ത് അധിക്ഷേപിക്കപ്പെടുന്ന ജീവനക്കാരികൾക്കാണ് ഇത്തരം അവധി ലഭിക്കുക. അന്വേഷണം തുടങ്ങുംമ...

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് എം ബി ഫൈസലിനെ മത്സരത്തിനിറക്കി സി.പി.എം; ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വക്കേറ്റിന് പരിഗണന നൽകിയത് ഏറെ ചർച്ചകൾക്കു ശേഷമെന്ന് സൂചന; ലീഗിന്റെ വന്മലയെ നേരിടാൻ യുവരക്തത്തിന്റെ പേര് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ച് കോടിയേരി

March 18, 2017

മലപ്പുറം: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ നേരിടാൻ സി.പി.എം നിയോഗിക്കുന്നത് ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. എം ബി ഫൈസലിനെ; മലപ്പുറം ജില്ലാ പഞ്ചായത്തംഗമായ അഡ്വക്കേറ്റിനെ നിയോഗിക്കുന്നത് യുവജന സംഘടനയിലെ സാരഥി മത്സരിക്കട്ടെയെന്ന തീരുമാനത്തെ തുടർന്നാണെന്ന സൂചനകളാണ്...

വൃക്കമാറ്റിവയ്ക്കിലിനുശേഷം പൂർണമായി സുഖം പ്രാപിച്ച് ലോക്‌സഭയിലെത്തിയ സുഷമ സ്വരാജിന് ഊഷ്മള സ്വീകരണം; ഇന്ത്യയുടെ പ്രിയപ്പെട്ട വിദേശകാര്യ മന്ത്രിയെ ഭരണ, പ്രതിപക്ഷ അംഗങ്ങൾ എഴുന്നേറ്റുനിന്നു സ്വീകരിച്ചു; നിറഞ്ഞ കണ്ണുകളോടെ എല്ലാവർക്കും നന്ദി പറഞ്ഞ് സുഷമയും

March 16, 2017

ന്യൂഡൽഹി: കാര്യക്ഷമതയുടെ പേരിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിയെന്നാണ് സുഷമ സ്വരാജിനെ വിശേഷിപ്പിക്കുന്നത്. വിദേശ ഇന്ത്യക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ സുഷമ നടത്തുന്ന അതിവേഗ ഇടപെടലുകളാണ് അവരെ ഏവരുടെയും പ്രിയങ്കരിയായി മാറ്റിയത്. ഏതുകാര്യത്തിന...

രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭഗവത്ഗീത നിർബന്ധമായും പഠിപ്പിക്കണം; പൊതുസ്ഥലങ്ങളിലും തുപ്പുന്നതും മൂത്രമൊഴിക്കുന്നതും നിരോധിക്കണം; കല്യാണങ്ങൾ ലളിതമായി നടത്തുന്നത് നിർബന്ധമാക്കണം; ലോക്‌സഭയിൽ പരിഗണനയ്ക്ക് എത്തിയത് 103 സ്വകാര്യ ബില്ലുകൾ

March 10, 2017

ന്യൂഡൽഹി : രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭഗവത്ഗീത നിർബന്ധമായും അഭ്യസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ലോക്‌സഭയിൽ സ്വകാര്യ ബിൽ. ഇതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് 103 സ്വകാര്യ ബില്ലുകൾ പരിഗണനയ്‌ക്കെത്തി.. ഈ ബില്ലുകളിൽ ഒന്നായാണ് ബിജെപ...

പ്രസവാവധി ആറുമാസമാക്കുന്ന നിയമം ലോക്‌സഭയും പാസാക്കി; സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങൾക്കു ബാധകം; അമ്പതിലധികം വനിതകളുള്ള സ്ഥാപനങ്ങൾ കുഞ്ഞുങ്ങൾക്കായി ക്രഷ് തുടങ്ങണം; ജോലിക്കിടെ കുഞ്ഞിനെ നാലു തവണ സന്ദർശിക്കാനും പാലു കൊടുക്കാനും വനിതകൾക്ക് അവകാശം

March 09, 2017

ന്യൂഡൽഹി: സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രസവാവധി 26 ആഴ്ച (6 മാസം) ആക്കിക്കൊണ്ടുള്ള നിയമം ലോക്സഭ പാസ്സാക്കി. കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ രാജ്യ സഭ ബിൽ പാസ്സാക്കിയിരുന്നു. 1961ലെ പ്രസവാനുകൂല്യ നിയമം ചില ഭേദഗതികൾ വരുത്തി കൊണ്...

കുഞ്ഞാപ്പയെ കൈവിടാൻ എസ്ഡിപിഐക്കും വെൽഫെയർ പാർട്ടിക്കും മടി! ലീഗ് സ്ഥാനാർത്ഥിക്ക് റെക്കോർഡ് ഭൂരിപക്ഷം ഉറപ്പിക്കാൻ രണ്ട് മുസ്ലിം പാർട്ടികളും സ്ഥാനാർത്ഥികളെ നിർത്തില്ല; എ പി വോട്ടുകൾ കൂടി പോക്കറ്റിലാക്കാൻ കാന്തപുരവുമായി രഹസ്യ കൂടിക്കാഴ്‌ച്ചക്ക് കുഞ്ഞാലിക്കുട്ടി

March 23, 2017

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തിയ്യതിയാണ് ഇന്നാണ്. എന്നാൽ, മലപ്പുറത്ത് സ്വാധീനമുള്ള ചെറു പാർട്ടികളൊന്നും തന്നെ ഇതുവരെ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടില്ല. ഇതോടെ മലപ്പുറം ലോക്സഭാ ഉപതരെഞ്ഞെടുപ്പിൽ വലി...

രണ്ടില മരവിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ; ആർ കെ നഗറിൽ ദിനകരനും പനീർശെൽവത്തിനും വേറെ ചിഹ്നവും പാർട്ടി പേരും ഉപയോഗിക്കേണ്ടി വരും; അണ്ണാ ഡിഎംകെയിലെ ഭിന്നതയ്ക്ക് പുതുമാനം നൽകി ചിഹ്നം നഷ്ടമാകൽ

March 23, 2017

ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചു. അണ്ണാ ഡിഎംകെയിലെ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ ഇരുപക്ഷവും 'ഓൾ ഇന്ത്യ അണ്ണാ ഡിഎംകെ' എന്ന പേരും...

ക്രിമിനൽ, അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ വേണ്ടത് ആജീവനാന്ത വിലക്ക്; കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് മത്സരിക്കാമോയെന്നതും സുപ്രീംകോടതിയുടെ പരിഗണനയിൽ; തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത് കുറ്റവാളിമുക്ത നിയമനിർമ്മാണ സഭകൾ

March 21, 2017

ന്യൂഡൽഹി: ക്രിമിനൽ, അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി ബിജെപി. നേതാവ് അശ്വിനി ഉപാധ്യായ നൽകിയ പൊതുതാത്പര്യ ഹർ...

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി നാമനിർദേശ പത്രിക സമർപ്പിച്ചു; കലക്ടറേറ്റിലെത്തിയത് പാണക്കാട് തറവാട്ടിൽ എത്തി പ്രാർത്ഥന നടത്തിയ ശേഷം നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ; ഇടത് സ്ഥാനാർത്ഥിക്ക് സിപിഐയുടെ പോലും പിന്തുണ കിട്ടില്ലെന്ന് വിമർശനം

March 20, 2017

മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി പത്രിക സമർപ്പിച്ചു. രാവിലെ 11.30 ഓടെ ജില്ലാ കലക്ടറേറ്റിൽ എത്തി കലക്ടർക്ക് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. മുസ് ലിം ലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, ഇടി മുഹമ...

ഇടത് സ്ഥാനാർത്ഥിയെ ഇന്നറിയാം; കൂടുതൽ സാധ്യത മുഹമ്മദ് റിയാസിന് തന്നെ; പൊതു സ്ഥാനാർത്ഥിക്കായുള്ള നീക്കങ്ങളും സജീവം; വിജയിച്ചില്ലെങ്കിലും മലപ്പുറത്ത് മാനംപോവാതിരിക്കാനുള്ള തയ്യാറെടുപ്പിൽ സി.പി.എം

March 17, 2017

തിരുവനന്തപുരം: മലപ്പുറം പാർലമെന്റ് ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്നു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. നാളെ മലപ്പുറത്തു വിളിച്ചിരിക്കുന്ന ജില്ലാകമ്മിറ്റി യോഗത്തിന്റെ കൂടി അംഗീകാരത്തോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ...

പാർട്ടി മുൻ നേതൃത്വം സ്വീകരിച്ചത് ഘടകക്ഷികളെ ഒന്നൊന്നായി അകറ്റിയ തെറ്റായ നയങ്ങൾ; യച്ചൂരിയുടെ വരവ് പാർട്ടിയെ ശക്തിപ്പെടുത്തും: വി എസ് അച്യുതാനന്ദൻ

April 19, 2015

തിരുവനന്തപുരം: പ്രകാശ് കാരാട്ട് നേതൃത്വം നൽകിയ സിപിഎമ്മിന്റെ മുൻ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം വിശാഖപട്ടണത്തിൽ നിന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോഴാണ് വി എസ് മാദ്ധ്...

16 അംഗ പോളിറ്റ്ബ്യൂറോയിൽ ആറ് പേർ മലയാളികൾ; കേന്ദ്രക്കമ്മിറ്റിയിൽ 91 അംഗങ്ങൾ; പത്ത് ക്ഷണിതാക്കൾ; പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്ത പുതിയ കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ് വായിക്കാം

April 19, 2015

വിശാഖപട്ടണം: അഖിലേന്ത്യാ അടിസ്ഥാനത്തിൽ സിപിഐ(എം) കനത്ത തിരിച്ചടി നേരിടുന്ന സമയമാണിപ്പോൾ. ബംഗാളിൽ പാർട്ടി തിരിച്ചുവരാൻ സാധിക്കാത്ത വിധം തകർന്നപ്പോൾ പിടിച്ചു നിൽക്കുന്നത് കേരളത്തിൽ മാത്രമാണ്. പാർട്ടിയുടെ ബഹുജനാടിത്തറ തകരാതെ നിലനിൽക്കുന്നത് കേരളത്തിൽ മാ...

കേന്ദ്ര നേതൃത്വത്തിലെ വി എസ്; ബദൽ രേഖകളുടെ തമ്പുരാൻ; പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉസ്താദ്; വി എസ് നയങ്ങളുടെ കാവൽക്കാരൻ; യെച്ചൂരിയിലൂടെ മുഖം മിനുക്കാൻ സിപിഎമ്മിനാകുമോ?

April 19, 2015

വിശാഖപട്ടണം: ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തി കുറഞ്ഞുവരുമ്പോഴാണ് പാർട്ടിയെ നയിക്കാൻ ഹൈദരാബാദുകാരനായ സീതാറാം യെച്ചൂരി എത്തുന്നത്. ഇതു വരെ കൈകാര്യം ചെയ്തതിൽ അപ്പുറമുള്ള ഉത്തരവാദിത്തമാണ് യെച്ചൂരിയെന്ന അറുപത്തിമൂന്നുകാരൻ ഏറ്റെടുക്കുന്നത്. ബംഗാ...

സിപിഎമ്മിന്റെ അമരത്ത് യെച്ചൂരി; പുതിയ കേന്ദ്രകമ്മറ്റിയുടെ മനസ്സറിഞ്ഞ് എസ്ആർപി മത്സരിച്ചില്ല; പാളിയത് കേരളാ ഘടകത്തിന്റെ പിന്തുണയോടെ കാരാട്ട് നടത്തിയ നീക്കം; സുഭാഷിണി അലി പിബിയിൽ; വി എസ് ഇനി കേന്ദ്രകമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ്; ബാലനും എളമരവും അടക്കം സിസിയിൽ 16 പുതുമുഖങ്ങൾ

April 19, 2015

വിശാഖപട്ടണം: സി പി എമ്മിന്റെ ചരിത്രത്തിൽ മുൻപെങ്ങുമുണ്ടാകാത്ത ആകാംക്ഷയ്ക്ക് വിരാമമിട്ട് പുതിയ പാർട്ടി ജനറൽ സെക്രട്ടറിയെ നിശ്ചയിച്ചു. സീതാറാം യെച്ചുരിയാകും ഇനി സിപിഎമ്മിനെ നയിക്കുക. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയാണ് സീതാറം യെച്ചൂരി. ഭാരവാഹി...

ആരോഗ്യമല്ല പ്രായമാണ് പ്രധാനം; വി എസ് ഇനി കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് മാത്രം; സിപിഎമ്മിന്റെ സ്ഥാപക നേതാവിന് ഇനി അഭിപ്രായം പറയാതെ എല്ലാം കേട്ടിരിക്കാം; യെച്ചൂരിയുടെ നേട്ടത്തിൽ കോട്ടത്തിലും തൃപ്തനായി മടക്കം

April 19, 2015

വിശാഖപട്ടണം: സിപിഐ(എം) കേന്ദ്രകമ്മറ്റിയിൽ ഇനി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് സംസാരിക്കാൻ കഴയില്ല. വോട്ടെടുപ്പിലും പങ്കെടുക്കാനാകില്ല. പ്രായപരിധി ചൂണ്ടിക്കാട്ടി വി എസ് അച്യുതാനന്ദനെ പാർട്ടിയുടെ കേന്ദ്ര കമ്മറ്റിയിലെ സ്ഥിരാംഗമെന്ന സ്ഥാനത്ത് നിന്ന...

MNM Recommends