1 aed = 17.64 inr 1 eur = 75.64 inr 1 gbp = 82.58 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
22
Tuesday

അണ്ണാഡിഎംകെയെ ഒരുകുടക്കീഴിലാക്കിയത് അമിത്ഷായും മോദിയും ചേർന്ന്; എൻഡിഎയുടെ കേന്ദ്രത്തിലെ അംഗബലം ഒറ്റയടിക്ക് ഉയർന്ന് 50 എംപിമാരായി; ബീഹാറിന് പിന്നാലെ തമിഴ്‌നാട് കൂടിയായപ്പോൾ ആത്മവിശ്വാസം ഉയർന്ന് ബിജെപി; ഇനി കേന്ദ്ര നീക്കം രജനീകാന്തിന് തടയിടൽ മാത്രം

August 22, 2017

ചെന്നൈ: തമിഴക രാഷ്ട്രീയത്തെ കീഴ്മേൽ മറിച്ച്, കീരിയും പാമ്പുമായി നിന്ന എടപ്പാടി പളനി സ്വാമിയെയും ഒ.പനീർ ശെൽവത്തെയും ഒരുകുടക്കീഴിലെത്തിച്ചതിന് പിന്നിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തന്ത്രകുശലത. ഒറ്റയടിക്ക് തമിഴ...

ഹസന്റേയും ചെന്നിത്തലയുടേയും 'ജനശ്രീ കൂട്ടുകൃഷി' പൊളിക്കാൻ ഉറച്ച് എ ഗ്രൂപ്പ്; അവിശുദ്ധ സഖ്യത്തിന് പണികൊടുക്കാൻ കെ. മുരളീധരനും വിഡി സതീശനു പിന്തുണ നൽകും; കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാമെന്ന പാതി സമ്മതത്തിലേക്ക് മുൻ മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവ് പരാജയമെന്ന തിരിച്ചറിവിൽ ആന്റണിയും: കെപിസിസിയെ നയിക്കാൻ ഉമ്മൻ ചാണ്ടി എത്തിയേക്കും

August 20, 2017

തിരുവനന്തപുരം: 'നിയമസഭയിൽ അടിയന്തര പ്രമേയമായി പലതും ഉയർത്തിക്കൊണ്ടു വരും. ഒടുവിൽ വാക്കൗട്ടിന് മുമ്പ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അഴകൊഴമ്പൻ പ്രസംഗത്തോടെ എല്ലാം തീരും'. മികച്ച പാർലമെന്റേറിയനായ ഒരു കോൺഗ്രസ് എംഎൽഎയുടെ പരാതിയാണിത്. പിണറായി സർക്കാ...

കോവളം കൊട്ടാരം രവി മുതലാളിക്ക് കൊടുത്തപ്പോൾ വായ തുറന്നില്ല; അതിരപ്പിള്ളിയിൽ സമവായം വേണമെന്ന് ഗ്രൂപ്പ് ലീഡർ പറഞ്ഞപ്പോൾ നിമിഷങ്ങൾക്കകം എതിർപ്പുമായി ക്യാമറയ്ക്ക് മുന്നിലെത്തി; ഹസന്റെ യുദ്ധപ്രഖ്യാപനം കേട്ട് ഞെട്ടി എ ഗ്രൂപ്പ്; കെപിസിസി അധ്യക്ഷസ്ഥാനം ഉറപ്പിക്കാനുള്ള നീക്കമെന്ന് ഉമ്മൻ ചാണ്ടി പക്ഷം; മുരളീധരനെ അടർത്തിയെടുത്തതിന് ചെന്നിത്തലയുടെ മധുര പ്രതികാരം ഇങ്ങനെ

August 12, 2017

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. ഉമ്മൻ ചാണ്ടിയുടെ നിലപാട് തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസൻ രംഗത്തെത്തി. പദ്ധതി വേണ്ടെന്നാണ് കെപിസിസിയുടെ നിലപാട്. പദ്ധതിയുമായി മുന്നോട്ടുപോയാൽ ശക്തമായ സമരം നടത്തുമെന്നും അദ...

അമിത ആത്മവിശ്വാസം അമിത് ഷായ്ക്ക് സ്വന്തം തട്ടകത്തിൽ ആപത്തായി മാറി; കോടികൾ വാരി എറിഞ്ഞ ഗുജറാത്തിലെ ബിജെപി കുതിരക്കച്ചവടം പൊളിച്ചത് കർണ്ണാടകയിൽ നിന്ന് കോൺഗ്രസും കോടികൾ എറിഞ്ഞ്; ഗുജറാത്തിൽ നിന്നും ശക്തനായ നേതാവ് വേണ്ടെന്ന വാശി തോറ്റത് തന്ത്രങ്ങളിൽ തന്ത്രജ്ഞനായ പട്ടേലിന്റെ നാടകീയ നീക്കങ്ങളിലൂടെ

August 09, 2017

അഹമ്മദാബാദ്: ഡൽഹി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപി അതീവ ആത്മവിശ്വാസത്തിലായിരുന്നു. കിരൺ ബേദി എന്ന തുറുപ്പു ചീട്ടിനെ അവതരിപ്പിച്ച് അമിത് ഷാ കൈയടിയും നേടി. ഫലം വന്നപ്പോൾ ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ മുന്നേറ്റമായിരുന്നു. ബിജെപിയെ കേന്ദ്രത്തിൽ അധികാരത...

18 സംസ്ഥാനങ്ങളിൽ അധികാരം പിടിച്ചു; 5,60,000 കിലോമീറ്റർ സഞ്ചരിച്ചു; ഇന്ത്യയിലാകെ 615 ജില്ലകളിൽ 315-ഉം സന്ദർശിച്ചു; മൂന്നുവർഷംകൊണ്ട് ബിജെപിയെ ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടികളിലൊന്നാക്കി മാറ്റി; ഇനി ലക്ഷ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ മോദിയെ വീണ്ടും അധികാരത്തിൽ എത്തിക്കൽ: അമിത് ഷാ കിങ് മേക്കർ ആയത് ഇങ്ങനെ

August 08, 2017

ന്യൂഡൽഹി: ബിജെപിയുടെ ഇന്നത്തെ വളർച്ചയ്ക്ക് കാരണക്കാരൻ യഥാർഥത്തിൽ ആരാണ്? പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പറയാൻ വരട്ടെ. അത്യുജ്വലമായ സംഘടനാപാടവത്തിലൂടെ പാർട്ടിയെ നാൾക്കുനാൾ വളർച്ചയിലേക്ക് നയിക്കുന്ന ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കുള്ളതാണ് ആ പെരുമ. ദേശീയ...

ഗവർണറുടെ അസാധാരണ നീക്കത്തിൽ ഞെട്ടി സർക്കാരും സിപിഎമ്മും; കോടിയേരിയെയും കുമ്മനത്തെയും ഫോണിൽ വിളിച്ച് സമവായം വേണമെന്ന് മുന്നറിയിപ്പ്; മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയത് രഹസ്യമാക്കി വയ്ക്കാനുള്ള നീക്കവും പൊളിച്ച് രാജ്ഭവന്റെ ട്വീറ്റ്; കേന്ദ്ര ഇടപെടൽ ഭയന്ന് സമാധാനശ്രമത്തിന് മുൻകൈ എടുത്ത് ഇടതു നേതാക്കളും

July 30, 2017

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകങ്ങൾക്കു പിന്നാലെ തലസ്ഥാന ജില്ലയിലും ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ഉണ്ടേയേക്കുമെന്ന ഭയപ്പാടിൽ സർവകക്ഷി യോഗം വിളിച്ച് പ്രശ്‌നം ലഘൂകരിക്കാനുള്ള നെട്ടോട്ടത്തിൽ മുഖ്യമന്ത്രിയ...

പാക്കിസ്ഥാനും ചൈനയും ഭീഷണി ഉയർത്തവെ മോദി കെട്ടിപ്പിടിച്ചത് കാരിരുമ്പിന്റെ കരുത്തുള്ള പ്രതിരോധ ശാസ്ത്രം; അമേരിക്കയ്ക്കും ഇസ്രയേലിനും ഒപ്പം ഇന്ത്യ കെട്ടുറപ്പോടെ കൈപിടിക്കുന്നത് ആർക്കും ഇളക്കാനാകാത്ത പ്രതിരോധ ബന്ധം; മൂന്ന് ഇസ്ലാമികവിരുദ്ധ ഏകാധിപതികളുടെ കെട്ടിപ്പിടുത്തത്തിൽ ആശങ്കപ്പെട്ട് അറബ് ലോകം

July 06, 2017

ലോകത്തെ വമ്പൻ സൈനിക ശക്തിയുള്ള ഇസ്രയേലുമായി ഇന്ത്യ അടുക്കുന്നത് ലോക രാജ്യങ്ങൾ ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തോടെ ശക്തമായ ഒരു പുത്തൻ കൂട്ടുകെട്ടാണ് ലോകത്ത് ഉരുത്തിരിയുന്നതെന്നും വ്യക്തമാണ...

പുതുവൈപ്പിനിലെ ജനകീയ സമരം പിണറായി ഭരണത്തിലെ നന്ദിഗ്രാം ആകുമോ? സമരക്കാരുടെ വൃഷ്ണം അടിച്ചുകലക്കിയ പൊലീസ് ഗുണ്ടായിസത്തിനെതിരെ രോഷം പുകയുന്നു; പ്രതിഷേധക്കാരെ തല്ലിച്ചതച്ചതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ; ആഭ്യന്തര വകുപ്പിനെതിരെ അമർഷം പാർട്ടിക്കും മുന്നണിക്കുള്ളിലും ശക്തം; എൽപിജി ടെർമിനൽ നിർമ്മാണം നിർത്തിവെച്ചെങ്കിലും സർക്കാറിന് തലവേദന ഒഴിയില്ല

June 18, 2017

കൊച്ചി: വികസനത്തിലേക്കുള്ള പാതയിൽ എതിർപ്പുകളെ ചെറുത്തു തോൽപ്പിക്കുമെന്ന പക്ഷക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം അദ്ദേഹം പല വേദികളിലും പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിലും മുഖ്യമന്ത്രി തന്റ...

യുദ്ധം വരുമ്പോൾ വിളിക്കുമെന്നും അപ്പോൾ കാണണമെന്നുമുള്ള പ്രഖ്യാപനം വെറുതയല്ല; തമിഴകത്ത് അവതാരപ്പിറവി ഡിസംബറിലോ? ജന്മദിനത്തിൽ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനമെന്ന് റിപ്പോർട്ടുകൾ; ചർച്ചകൾ സജീവമാക്കാൻ സ്‌റ്റൈൽ മന്നൻ

June 17, 2017

ചെന്നൈ: ഡിസംബറിലെ ജന്മദിനാഘോഷത്തിൽ സൂപ്പർതാരം രജനീകാന്ത് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന. അതുവരെ തമിഴക രാഷ്ട്രീയം നിരീക്ഷിക്കാനാണ് തീരുമാനം. രജനിയുടെ രാഷ്ട്രീയ പ്രവേശനം നേരത്തേയും ചർച്ചയായിരുന്നെങ്കിലും ഇത്തവണ താരം രണ്ടും കൽപ്പിച്ചു ...

രാഷ്ട്രപതി സ്ഥാനത്തിലേക്കുള്ള മത്സരത്തിലേക്ക് ഒരു മലയാളി കൂടി; ലോകം ആദരിക്കുന്ന കൃഷി ശാസ്ത്രജ്ഞൻ എം എസ് സ്വാമിനാഥനെ രാഷ്ട്രപതിയാക്കണം എന്ന ആവശ്യവുമായി ശിവസേന രംഗത്ത്; ഇന്ത്യൻ ജനതയുടെ വിശപ്പകറ്റിയ ഹരിത വിപ്ലവത്തിന്റെ പിതാവിനെ പ്രഥമ പൗരനാക്കാൻ ബിജെപി പിന്തുണയ്ക്കുമോ?

June 16, 2017

തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ചർച്ചകൾ കേന്ദ്രസർക്കാറും ബിജെപിയും സജീവമാക്കിയതോടെ ഒരു മലയാളിയുടെ പേരു കൂടി സജീവ പരിഗണനയിൽ. ഇ ശ്രീധരനെ മോദി പിന്തുണയ്ക്കുന്നു എന്ന വിധത്തിൽ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇപ്പോൾ പറഞ്ഞു കേൾക്കുന്ന പേര് ലോക...

മോദിയുടെ മനസ്സിൽ ശ്രീധരൻ തന്നെ; ഉത്തരേന്ത്യൻ ലോബിക്ക് താൽപ്പര്യം ദ്രൗപദി മുർമുവിനെ; ജനകീയ പരിവേഷവുമായി സുഷമാ സ്വരാജും മുൻഗണനാ പട്ടികയിൽ; എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയിൽ നിർണ്ണായകമാവുക ആർഎസ്എസ് നിലപാട്; പൊതു സമ്മതനെന്ന വിലയിരുത്തൽ മെട്രോമാന് അനുകൂലമാകുമോ?

June 16, 2017

ന്യൂഡൽഹി: മെട്രോറെയിൽ ശില്പിയും മലയാളിയുമായ ഇ. ശ്രീധരനെ രാഷ്ട്രപതിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിയായ താൽപ്പര്യം. എന്നാൽ രാഷ്ട്രീയക്കാരെ ഈ പദവിയിലേക്ക് നിയോഗിച്ചാൽ മതിയെന്നാണ് ബിജെപിയിലെ വിലിയൊരു വിഭാഗത്തിന്റെ നിലപാട്. ജാർഖണ്ഡ് ഗവർണർ ദ്രൗ...

കേരളം പിടിക്കാൻ കച്ചകെട്ടിയെത്തിയ അമിത് ഷായ്ക്കു നേരിടേണ്ടിവന്നത് തമ്മിൽത്തല്ലും തൊഴുത്തിൽക്കുത്തുമായി നിൽക്കുന്ന നേതാക്കളെ; മാരാർജി ഭവന്റെ നിർമ്മാണ ചുമതലയും വി വി രാജേഷിന്റെ വീടിനു ചെലവായ കോടികളും പറഞ്ഞ് തമ്മിലടിച്ച് മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾ; കേരളത്തിൽ ഇനിയും താമരകൾ വിരിയണമെങ്കിൽ ആർഎസ്എസിനു ചുമതല നൽകേണ്ടിവരുമെന്നു കേന്ദ്ര നേതൃത്വം

June 06, 2017

തിരുവനന്തപുരം: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനും തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പേ കേരളത്തിലെ പാർട്ടിയെ ശക്തിപ്പെടുത്തി പരമാവധി സീറ്റ് പിടിച്ചെടുക്കാനുള്ള പദ്ധതികളൊരുക്കാനാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മൂന്നുദിവസം കേരളത്തിൽ തമ്പടിച്ചത്. ...

ഒരു നഷ്ടവും ഇല്ലാത്ത ആവശ്യം പോലും അംഗീകരിക്കാൻ കൂട്ടാക്കാതെ ബിജെപി; കാസർകോട്ടെ കേന്ദ്രസർവ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുവന്റെ പേര് നൽകണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം നിസ്സാരമായി തള്ളിക്കളഞ്ഞ് കേന്ദ്രം; തികഞ്ഞ അതൃപ്തിയിലായ വെള്ളാപ്പള്ളിയെ ആശ്വസിപ്പിക്കാൻ മകൻ തന്നെ രംഗത്ത്

June 06, 2017

ന്യൂഡൽഹി : കാസർകോട് കേന്ദ്ര സർവകലാശാലയ്ക്ക് ശ്രീനാരായണഗുരുവിന്റെ പേര് നൽകണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം ബിജെപി തള്ളി. ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നു കൊടിക്കുന്നിൽ സുരേഷ് എംപിയെ കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കർ കത്തിൽ അറിയിച...

അമിത് ഷാ വന്നതുകൊണ്ട് സംസ്ഥാനത്ത് ഒരു രാഷ്ട്രീയ ചലനവും ഉണ്ടാകില്ലെന്ന് കെഎം മാണി; തള്ളുന്നത് ബിജെപി ദേശീയ അധ്യക്ഷന്റെ എൻഡിഎയിലേക്കുള്ള സ്വാഗതമേകൽ; കേരളാ കോൺഗ്രസിന് താൽപ്പര്യം ഇടതു പക്ഷം തന്നെ; മുന്നണി വിപൂലീകരണത്തിൽ ഉറച്ച് സിപിമ്മും

June 06, 2017

കോട്ടയം: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വന്നതുകൊണ്ട് സംസ്ഥാനത്ത് ഒരു രാഷ്ട്രീയ ചലനവും ഉണ്ടാകില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി. മാണിയുടെ കേരളാ കോൺഗ്രസിനെ ബിജെപി മുന്നണിയിലെത്തിക്കാൻ കരുക്കൾ നീക്കണമെന്ന് കേരളാ ഘടകത്തിന് അമിത് ഷാ നിർദ്ദേശം ന...

ആലഞ്ചേരി എത്തിയത് ഫാ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമാക്കണമെന്ന അപേക്ഷയുമായി; തീരദേശ സുരക്ഷയിൽ കരുതൽ വേണമെന്നും സഭാ നേതൃത്വം; അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റുകൾ നിർബന്ധമെന്ന് തുഷാറിനോട് അമിത് ഷാ; വോട്ടിന്റെ കണക്കല്ല, സീറ്റിന്റെ കണക്കെവിടെയെന്ന ചോദ്യത്തിന് മുന്നിൽ പകച്ച് കുമ്മനം: കേരളം പിടിക്കാൻ ക്രെസ്തവരെ അടുപ്പിക്കാൻ ഉപദേശിച്ച് ബിജെപി അധ്യക്ഷൻ

June 02, 2017

കൊച്ചി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സീറ്റുകൾ നേടണമെന്നത് നിർബന്ധമാണെന്ന് എൻ.ഡി.എ യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. മുന്നണി ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകളാണ് യോഗത്തിൽ നടന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ മ...

MNM Recommends