1 usd = 65.23 inr 1 gbp = 91.37 inr 1 eur = 79.94 inr 1 aed = 17.76 inr 1 sar = 17.39 inr 1 kwd = 218.77 inr

Mar / 2018
21
Wednesday

മണിക് സർക്കാരിന്റെ ലാളിത്യവും സിപിഎമ്മിന്റെ സൽസ്വഭാവവും ഒന്നും ഗുണം ചെയ്തില്ല; കോൺഗ്രസ് നേതാക്കൾ എല്ലാവരും ബിജെപിക്കാരായപ്പോൾ സിപിഎമ്മിന്റെ അടിത്തറ ഇളക്കി; മിക്കയിടങ്ങളിലും പാർട്ടിയിൽ നിന്നും വൻ കൊഴിഞ്ഞ് പോക്ക്; ചരിത്രം കുറിച്ച് ത്രിപുര പിടിച്ച് ബിജെപി; കോൺഗ്രസുമായി സഖ്യം വേണമെന്ന വാദം വീണ്ടും സിപിഎമ്മിൽ സജീവമാകും; കേരളാ ഘടകത്തിനെതിരെ ഇന്ത്യയിലെ മറ്റെല്ലായിടങ്ങളിലെ സിപിഎം നേതാക്കൾ ഇനി ഒരുമിക്കും

March 03, 2018

അഗർത്തല: ബിജെപിയെ പ്രതിരോധിക്കാൻ നല്ലത് സിപിഎം ആണ്-ഇന്ത്യയിലെ ഇടതു പക്ഷത്തിന് ഇനി ഈ മുദ്രാവാക്യം ഉയർത്താൻ കഴിയില്ല. ബംഗാളിലും കേരളത്തിലും ത്രിപുരയിലും ബിജെപിയുടെ പേരിനു മാത്രമുള്ള സാന്നിധ്യം ഉയർത്തിയായിരുന്നു ഈ ചർച്ച ഇടതുപക്ഷം ഇന്ത്യയിൽ ഉടനീളം ഉയർത്ത...

മോദിയുടെ ജനപ്രീതിയും അമിത് ഷായുടെ തന്ത്രങ്ങളും ഇന്ത്യയെ വീണ്ടും കാവി പുതപ്പിച്ചു; മോദി അധികാരത്തിൽ എത്തിയപ്പോൾ 7 സംസ്ഥാനങ്ങൾ മാത്രം ഭരിച്ചിരുന്ന ബിജെപി മൂന്ന് കൊല്ലം കൊണ്ട് പിടിച്ചത് 9 സംസ്ഥാനങ്ങളുടെ ഭരണംകൂടി; എൻഡിഎ ഇപ്പോൾ ഭരിക്കുന്നത് 20 സംസ്ഥാനങ്ങൾ; പാർട്ടിക്കുള്ളിലെ എതിരാളികളെ നിഷ്പ്രഭരാക്കിയുള്ള മുന്നേറ്റത്തിൽ പകച്ച് ബിജെപി-ആർഎസ്എസ് വിഭാഗങ്ങളും; ന്യൂനപക്ഷങ്ങളും ആദിവാസികളും മഹാഭൂരിപക്ഷമുള്ള വടക്ക് കിഴക്കൻ നാട്ടിലെ വിജയക്കൊടി ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും

March 03, 2018

ന്യൂഡൽഹി: ബിജെപിക്ക് ഗുജറാത്തിൽ ഭരണം നിലനിർത്താൻ കഴിഞ്ഞതും ഹിമാചലിൽ ഭരണം പിടിക്കാൻ കഴിഞ്ഞതും മൂന്ന് മാസം മുമ്പാണ്. പക്ഷേ ഗുജറാത്തിലെ വോട്ട് കുറവ് ചെറിയ തിരിച്ചടിയുമായി. മോദി പ്രഭാവം കുറയുന്നതായി ഏവരും വിലയിരുത്തി. എന്നാൽ നോർത്ത് ഈസ്റ്റിലെ മുന്നേറ്റം ...

തൃശൂരിലെ കാനത്തിന്റെ വിമർശനം കേട്ട് മാണി നേരെ പോയത് പാണക്കാട് ലീഗ് ഹൗസിലേക്ക്; അടുപ്പക്കാരനായ കുഞ്ഞാലിക്കുട്ടിയെ തന്നെ കാര്യം ധരിപ്പിച്ചു; ഇടതുപ്രവേശനം എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പുതിയ നീക്കവുമായി മാണി രംഗത്ത്; മാണി യുഡിഎഫിലേക്ക് തന്നെ വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് കുഞ്ഞാലിക്കുട്ടിയും

February 24, 2018

കോഴിക്കോട്: തൃശൂരിലെ സിപിഎം സമ്മേളനത്തിൽ പങ്കെടുത്ത കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ കെ.എം.മാണി ഇന്ന് നേരെ പോയത് പി.കെ.കുഞ്ഞാലിക്കുട്ടി എംപിയുമായി കൂടിക്കാഴ്ച നടത്താനാണ്. വൈകിട്ട് കോഴിക്കോട് ലീഗ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇതോടെ മാണി വീണ്ടും യുഡിഎഫിലേക...

കാരാട്ടിനൊപ്പം നിന്ന് കേരള ഘടകം യെച്ചൂരിയെ വെട്ടിയപ്പോൾ തിരിച്ചടി കിട്ടിയത് മക്കളുടെ വിദേശ ഇടപാടുകളിൽ; കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ചർച്ചയായ വിഷയം സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും ഷുഹൈബിന്റെ കൊലപാതകത്തോടെ ഇല്ലാതായി; മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെ വധം രാഷ്ട്രീയ ചർച്ചകളെ മാറ്റിമറിക്കുന്നത് ഇങ്ങനെ

February 21, 2018

തിരുവനന്തപുരം: ഷുഹൈബ് എന്ന യുവ കോൺഗ്രസ് നേതാവ് കൊലചെയ്യപ്പട്ട സംഭവവും അതിൽ സിപിഎമ്മിന്റെ പങ്കാളിത്തവും ഏറെ ചർച്ചയാവുന്നത് സംസ്ഥാന സമ്മേളനകാലത്ത് ഏറ്റവും രക്ഷയാവുന്നത് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിക്കുതന്നെ. കണ്ണൂരിൽ ഗ്രൂപ്പ് വൈരം മറന്ന് രാഷ്ട്ര...

കതിരൂരിൽ സിബിഐയെ എതിർത്തത് പിണറായിയും കോടിയേരിയും; ഷുഹൈബിന്റെ ഘാതകരെ കൊന്നവരെ അഴിക്കുള്ളിലാക്കാൻ കേന്ദ്ര ഏജൻസിയാവാമെന്ന് പറയുന്നത് ഇടത് സർക്കാരിന്റെ പൊലീസും; യൂത്ത് കോൺഗ്രസുകാരന്റേത് രാഷ്ട്രീയ കൊലയെന്ന ഡിജിപിയുടെ പ്രസ്താവന ലക്ഷ്യമിടുന്നതും ജില്ലാ സെക്രട്ടറിയെ തന്നെ; നടക്കുന്നത് കോടിയേരിക്ക് പകരക്കാരനായി യെച്ചൂരി മനസ്സിൽ കണ്ട 'സഖാവിനെ' കേസിൽ പ്രതിയാക്കി ഒതുക്കാനോ? തൃശൂരിൽ ജയരാജനെ വെട്ടിനിരത്തിയേക്കും

February 20, 2018

കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം ഉയർത്തി കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ ഒതുക്കാൻ സിപിഎമ്മിലെ പിണറായി-കോടിയേരി പക്ഷങ്ങൾ നീക്കം ശക്തമാക്കി. തൃശൂരിലെ സംസ്ഥാന സമ്മേളനത്തിൽ ഈ വിഷയം സജീവമായി ചർച്ചയാക്കാനാണ് നീക്കം. കൊലപാ...

മാണിയെ എങ്ങനേയും കൂടെ നിർത്താൻ ഹൈക്കമാണ്ട് പറയുമ്പോഴും മാണി പോവട്ടേ എന്ന നിലപാടുമായി പ്രാദേശിക നേതൃത്വം; മാണിയുടെ അഞ്ച് നിയമസഭാ സീറ്റിലും കോട്ടയം പാർലമെന്റ് സീറ്റിലും കണ്ണ് വച്ച് ചിലർ നീക്കം തുടങ്ങി; സിപിഐയെ കൊണ്ടു വന്നാൽ എവിടെ നിന്ന് അത്രയും സീറ്റ് ഒപ്പിക്കുമെന്ന പ്രശ്‌നം ബാക്കി; സിപിഐയ്ക്ക് പകരം മാണിയെ കൊണ്ടു വന്നാൽ കൂടുതൽ സീറ്റുകൾ സ്വന്തം ആക്കാമെന്ന ആശ്വാസത്തിൽ സിപിഎമ്മും

February 19, 2018

കോട്ടയം: കെ.എം. മാണിയെ കൂടെ നിർത്തണമെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. പാർലമെന്റ് സീറ്റിൽ ഒരോ സീറ്റിലെ വിജയവും നിർണ്ണായകമാണ്. കോട്ടയത്ത് ജോസ് കെ മാണി യുഡിഎഫിനായി മത്സരിച്ചാൽ വിജയം ഉറപ്പാണ്. അതുകൊണ്ട് തന്നെ മാണിയെ പിണക്കരുതെന്നാണ് ഹൈക്കമാണ്ട് ആഗ്രഹം. ക...

ജയസാധ്യതയുള്ള സീറ്റ് വേണ്ടെന്ന് വച്ച് കർണ്ണാടകയിൽ കോൺഗ്രസിന് അധികാരത്തിൽ എത്താൻ കഠിന പ്രയത്‌നം ചെയ്യുന്നത് രാഹുൽ ഗാന്ധിക്ക് നന്നേ പിടിച്ചു; കർണ്ണാടക കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ഹൈക്കമാണ്ടിന്റെ ഇഷ്ടക്കാരനായി; എംഎൽഎ സ്ഥാനം വേണ്ടെന്ന് വയ്ക്കാൻ പിസി വിഷ്ണുനാഥ് എടുത്ത തീരുമാനം ഉമ്മൻ ചാണ്ടിയുടെ പിൻഗാമിക്ക് പാർട്ടിയിൽ പിടിമുറുക്കാൻ കാരണമാകും

February 17, 2018

കൊച്ചി: ചെങ്ങന്നൂർ സീറ്റിൽ വീണ്ടും മത്സരിക്കാൻ പിസി വിഷ്ണുനാഥ് അവകാശ വാദവുമായി രംഗത്ത് വരുമെന്നാണ് ഏവരും കരുതിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വിശ്വസ്തനായി ഗ്രൂപ്പ് പോര് ശക്തമാക്കുമെന്നും കരുതി. ചില പാരകൾ വിഷ്ണുനാഥിനെതിരെ രംഗത്തുണ്ടായിരുന്നു. ഉമ...

മുന്നണി വിടുമെന്ന് സിപിഐ മുന്നറിയിപ്പ് നൽകിയിട്ടും കുലക്കമില്ലാതെ സിപിഎം; ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ പിന്തുണച്ച് മാണി കരുത്തറിയിക്കും; സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ മാണിയെ വിളിച്ചത് പിന്തുണ ഉറപ്പിക്കാൻ; കാനത്തേക്കാൾ ഭേദം മാണിയെന്ന തോന്നൽ സിപിഎം അണികൾക്കും ശക്തം

February 16, 2018

തിരുവനന്തപുരം: ഇടത് മുന്നണിയിൽ സിപിഐ വേണ്ടെന്ന നിലപാടിലേക്ക് സിപിഎം. സിപിഐയേക്കാൾ കെഎം മാണിയുടെ കേരളാ കോൺഗ്രസാണ് കൂടുതൽ നല്ലതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കെ.എം.മാണിയെ ഇടതുമുന്നണിയുടെ ഭാഗമാക്കും. ...

കോടിയേരി വിവാദം ദേശീയതലത്തിലും സിപിഎമ്മിന് തിരിച്ചടി; ത്രിപുരയിൽ പ്രചാരണത്തിന് കേരളാ നേതാക്കളില്ല; പാർട്ടി പ്രചാരണം മണിക്ക് സർക്കാറിന്റെ ലളിത ജീവിതവും വ്യക്തി ശുദ്ധിയും ഉയർത്തിക്കാട്ടി; ബംഗാൾഘടകത്തനു പിന്നാലെ ത്രിപുര ഘടകവും കേരളാ സിപിഎമ്മിനെതിരെ

February 15, 2018

തിരുവനന്തപുരം: : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ്‌കോടിയേരിയും ദുബൈയിൽ ചെക്ക് തട്ടിപ്പുകേസിൽ പ്രതികളാണെന്നതിനെ തുടർന്നുണ്ടായ വിവാദങ്ങൾ ദേശീയതലത്തിലും സിപിഎമ്മിന് തിരിച്ചടിയാവുന്നു.സിപിഎം വർഷങ്ങളായി ഭരിക...

പ്രായോഗിക സിദ്ധാന്തത്തിന്റെ കണ്ണടയുമായി പുതിയ മുഖം തേടി സിപിഎം; ബേബിയെ ജനറൽ സെക്രട്ടറിയും എകെ ബാലനെ സംസ്ഥാന സെക്രട്ടറിയും ആക്കാൻ കരുനീക്കം സജീവം; പി ജയരാജന് വേണ്ടി വാദിക്കാൻ യെച്ചൂരിയും; മക്കൾ വിവാദത്തിൽപ്പെട്ട കോടിയേരി നേരിടുന്നത് വമ്പൻ പ്രതിസന്ധി; പാർട്ടി സമ്മേളനകാലത്ത് പൂരനഗരി വേദിയാവുക യെച്ചൂരി-കാരട്ട് പോരിന് തന്നെ

February 10, 2018

തൃശൂർ: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം തൃശൂരിൽ നടക്കാൻ ഇനി രണ്ടാഴ്‌ച്ച മാത്രം. കോടിയേരിയുടെ മക്കൾ തുറന്നുവിട്ട ഭൂതത്തെ തുരത്താൻ സിപിഎം. സിദ്ധാന്തത്തിന്റെ കണ്ണട മാറ്റുന്നു. പ്രായോഗിക സിദ്ധാന്തത്തിന്റെ ഏറ്റവും പുതിയ കണ്ണടയുടെ തെളിച്ചവുമായി ചെങ്കോട്ട മൈത...

ഇടതുമാറി ബിജെപിയെ വെട്ടി വലത്തേക്ക് ചാടാൻ ഒരുങ്ങി ബിഡിജെഎസ്; ചെങ്ങന്നൂരിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തും; ലക്ഷ്യം ബിജെപിയുടെ വോട്ട് ചോർത്തി സിപിഎമ്മിനെ പ്രീണിപ്പിക്കൽ; എൽഡിഎഫ് കണ്ട് പനിക്കേണ്ടെന്ന് പിണറായിയും; ഇരു കൈയും നീട്ടി സ്വീകരിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തിലയും; വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ യാത്ര യുഡിഎഫിലേക്കോ?

February 05, 2018

ചെങ്ങന്നൂർ: അക്കരപ്പച്ച കണ്ടുള്ള എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടെയും ചാട്ടം തുടരും. ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിന്നുള്ള അവഗണനയും കേന്ദ്രനേതൃത്വത്തിൽ നിന്നുള്ള അപമാനവും സഹിച്ച ബിഡിജെഎസ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റ...

കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും കിഫ്ബി തന്നെ താരം; സാമ്പത്തിക പ്രതിസന്ധിയിൽ കൈകാലിട്ടടിക്കുന്ന സംസ്ഥാനത്തിന് ഒറ്റമൂലിയായി ഐസക് കിഫ്ബിയെ വാഴ്‌ത്തുമ്പോഴും കെഎസ്ആർടിസി പെൻഷൻകാർക്ക് കഞ്ഞി കുമ്പിളിൽ തന്നെ; പെൻഷൻ നൽകാൻ ജില്ലാതലത്തിൽ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ചാലും കരകയറുമോ കോർപറേഷൻ?

February 02, 2018

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് അടുത്തകാലത്ത് കരകയറാൻ പാടുപെടുമെന്ന വ്യക്തമായ സൂചനകളോടെയുള്ള തോമസ് ഐക്കിന്റെ ബജറ്റ് കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും ആവർത്തിച്ചത് കിഫ്ബി എന്ന മാത്രം.ആ മന്ത്രത്തിന്റെ ഫലപ്രാപ്തി എന്തെന്ന് ആർക്കുംഒട്...

രാജസ്ഥാനിലെ ചരിത്ര വിജയം രാഹുലിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കും; ബംഗാളിൽ ബിജെപി വോട്ട് ഷെയർ കൂട്ടിയത് അപകടമായി കരുതി മമതയുമായി സഖ്യത്തിന് ശ്രമിക്കേണ്ടി വരും; അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ മോദി-അമിത് ഷാ കൂട്ടുകെട്ടിന് നന്നേ വിയർക്കേണ്ടി വരും; ഈ ഉപതെരഞ്ഞെടുപ്പ് നൽകുന്ന പാഠങ്ങൾ

February 01, 2018

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ജനം ഏറെ പ്രതീക്ഷിച്ചു. ഒന്നും കിട്ടിയില്ല. ഇത് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അവസ്ഥ. രാജസ്ഥാനിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും ബിജെപി തോറ്റു. അതും സിറ്റിങ് സീറ്റുകളിൽ. ഉത്തരേന്ത്യയിൽ പിടിമുറുക്കി വീണ്ടു...

പുരയ്ക്ക് മേലേ ചാഞ്ഞാലും ജയരാജൻ ജയരാജൻ തന്നെ! വേദിയിൽ തന്നേക്കാൾ കയ്യടി കിട്ടിയാലും തൽക്കാലം പിണറായി മൈൻഡ് ചെയ്യില്ല; സ്വയം മഹത്വവൽകരിച്ചെന്ന ആരോപണം ഉന്നയിച്ചവർക്കും ആൾബലമുള്ള നേതാവിനെ തൊടാൻ മടി; സംസ്ഥാന സമിതിയുടെ നടപടി അനവസരത്തിലെന്ന് പറഞ്ഞ് ജില്ലാ സമ്മേളന പ്രതിനിധികൾ ഒറ്റക്കെട്ടായി; കണ്ണൂർ ജില്ലാ സെക്രട്ടറി കസേര ഒരിക്കൽ കൂടി കതിരൂരെ സമര സഖാവിന് തന്നെ ലഭിച്ചേക്കും

January 28, 2018

കണ്ണൂർ: വ്യക്തിപൂജാ വിവാദത്തിൽ ഒന്നുലഞ്ഞെങ്കിലും, പി.ജയരാജനെ പോലെ കണ്ണൂരിൽ മറ്റൊരുജനകീയമുഖമില്ലെന്ന തിരിച്ചറിവിലാണ് സിപിഎം. ജില്ലാ സമ്മേളനത്തിലും പ്രതിനിധികളുടെ കലവറയില്ലാത്ത പിന്തുണയാണ് ജയരാജനെ തേടിയെത്തിയത്. വ്യക്തിപൂജ വിവാദത്തിലാകട്ടെ ജയരാജനെ വിമർ...

'ദൈവത്തിന്റെ സ്വന്തം നാട്ടിലെ' പ്രജകൾ തമ്മിൽ വെട്ടി മരിക്കുന്നു! രാഷ്ട്രീയ കൊലപാതകങ്ങളിൽ കേരളം മൂന്നാം സ്ഥാനത്തെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്; സാക്ഷരതയിൽ പിന്നിൽ നിൽക്കുന്ന ബിഹാർ പോലും കേരളത്തേക്കാൾ ഭേദം; കൊലപാതകങ്ങളുടെ എണ്ണത്തിൽ പിന്നിലാണെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുന്നത് സർക്കാർ മനഃപൂർവം അവഗണിക്കുന്നതു കൊണ്ടെന്ന് പഠനം; റിപ്പോർട്ടിനെ രാഷ്ട്രീയ ആയുധമാക്കാൻ അവസരം കാത്ത് ബിജെപിയും

January 28, 2018

തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ എൽഡിഎഫ് സർക്കാരിനെ ദേശീയ തലത്തിൽ തന്നെ പ്രതിക്കൂട്ടിൽ നിർത്താൻ ബിജെപി ഏറെനാളായി ശ്രമം നടത്തി വരികയാണ്. ഈ പശ്ചാത്തലത്തിൽ ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ക്രോഡീകരിച്ച് മുംബൈ ഐഐടിയിലെ ഹ്യുമാനിറ്...

MNM Recommends