Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അണ്ണാഡിഎംകെയെ ഒരുകുടക്കീഴിലാക്കിയത് അമിത്ഷായും മോദിയും ചേർന്ന്; എൻഡിഎയുടെ കേന്ദ്രത്തിലെ അംഗബലം ഒറ്റയടിക്ക് ഉയർന്ന് 50 എംപിമാരായി; ബീഹാറിന് പിന്നാലെ തമിഴ്‌നാട് കൂടിയായപ്പോൾ ആത്മവിശ്വാസം ഉയർന്ന് ബിജെപി; ഇനി കേന്ദ്ര നീക്കം രജനീകാന്തിന് തടയിടൽ മാത്രം

അണ്ണാഡിഎംകെയെ ഒരുകുടക്കീഴിലാക്കിയത് അമിത്ഷായും മോദിയും ചേർന്ന്; എൻഡിഎയുടെ കേന്ദ്രത്തിലെ അംഗബലം ഒറ്റയടിക്ക് ഉയർന്ന് 50 എംപിമാരായി; ബീഹാറിന് പിന്നാലെ തമിഴ്‌നാട് കൂടിയായപ്പോൾ ആത്മവിശ്വാസം ഉയർന്ന് ബിജെപി; ഇനി കേന്ദ്ര നീക്കം രജനീകാന്തിന് തടയിടൽ മാത്രം

ചെന്നൈ: തമിഴക രാഷ്ട്രീയത്തെ കീഴ്മേൽ മറിച്ച്, കീരിയും പാമ്പുമായി നിന്ന എടപ്പാടി പളനി സ്വാമിയെയും ഒ.പനീർ ശെൽവത്തെയും ഒരുകുടക്കീഴിലെത്തിച്ചതിന് പിന്നിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തന്ത്രകുശലത. ഒറ്റയടിക്ക് തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് വലിയൊരു പാലം തുറന്നിടുകയാണ് ഇതിലൂടെ ബിജെപി ചെയ്തത്. ബിഹാറിന് പിന്നാലെ, രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിലൊന്നിൽക്കൂടി ബിജെപി പിടിമുറുക്കുകയാണ്.

പളനിസ്വാമിയും പനീർശെൽവവും ഒന്നിച്ചയുടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ ലയനത്തെയും പനീർ ശെൽവത്തിന്റെ സത്യപ്രതിജ്ഞയെയും അഭിനന്ദിച്ചത് ശ്രദ്ധേയമാണ്. തമിഴ്‌നാടിന്റെ വികസനത്തിന്റെ നാളുകളാണ് ഇനി വരാനിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അതിനർഥം, അണ്ണാഡിഎംകെയുടെ എൻഡിഎ പ്രവേശനം ഏറെക്കുറെ ഉറപ്പായി എന്നുതന്നെയാണ്.

അണ്ണാഡിഎംകെയ്ക്ക് കേന്ദ്രത്തിൽ പങ്കാളിത്തം ലഭിക്കുന്നതോടെ, എൻഡിഎയ്ക്ക് 50 എംപിമാരുടെ അംഗബലംകൂടിയാണ് തുണയായെത്തുന്നത്. പ്രാദേശിക കക്ഷികളിൽ വലിയ സ്വാധീനം ചെലുത്താൻ സാധിക്കാതിരുന്ന ബിജെപി, പളനിസ്വാമിയെയും പനീർശെൽവത്തെയും ഒപ്പംകൂട്ടിയതിലൂടെ ദ്രാവിഡ രാഷ്ട്രീയത്തിലേക്കും കടന്നുവരികയാണ്.

ലോക്സഭയിൽ 37 പേരും രാജ്യസഭയിൽ 13 പേരുമാണ് അണ്ണാഡിഎംകെയ്ക്കുള്ളത്. ദക്ഷിണേന്ത്യയിലെ ഏറ്റവും കരുത്തുറ്റ പാർട്ടിയുമാണവർ. ബിജെപിക്ക് വഴങ്ങാതെ നിൽക്കുന്ന തെക്കേയിന്ത്യയിലേക്ക് കൂടുതൽ സ്വാധീനമുറപ്പിക്കാനുള്ള മാർഗമായാണ് അമിത് ഷായും മോദിയും അണ്ണാഡിഎംകെയെ കാണുന്നത്.

ജയലളിതയുമായി അടുക്കാൻ ശ്രമിച്ചെങ്കിലും, സ്വന്തം വ്യക്തിത്വത്തിലൂടെ നാട് കീഴടക്കിയ അവരെ പാട്ടിലാക്കാൻ ബിജെപിക്ക് സാധിച്ചിരുന്നില്ല. പിന്നീട് ശശികല നേതൃത്വത്തിലെത്തിയപ്പോഴും ബിജെപിക്ക് അണ്ണാഡിഎംകെയിലേക്ക് കടക്കാനായില്ല. അവിടെയാണ് പളനിസ്വാമിയിലൂടെയും പനീർശെൽവത്തിലൂടെയും അമിത് ഷാ കാര്യങ്ങൾ നേിയെടുത്തത്.

അണ്ണാഡിഎംകെയെ കൂടെ നിർത്തുന്നതിലൂടെ ബിജെപിക്ക് തമിഴകത്ത് ഒന്നിലേറെ ലക്ഷ്യങ്ങൾ നേടിയെടുക്കാനാകും. ഡിഎംകെയെ തളർത്തുക വഴി പ്രതിപക്ഷ നിരയിലെ പ്രബല പാർട്ടിയെ ഇല്ലാതാക്കാനാവും എന്നതാണ് അതിലൊന്ന്. അതിലൂടെ കോൺഗ്രസിന് പിന്തുണ കിട്ടാനുള്ള സാധ്യതയും ഇല്ലാതാകുമെന്നതാണ് മറ്റൊന്ന്. ശശികല ജയിലിലായതോടെ, പനീർശെൽവവുമായും പളനിസ്വാമിയുമായും നരേന്ദ്ര മോദി പലവട്ടം ചർച്ച നടത്തിയതും അതിന്റെ ഭാഗമായാണ്.

ഉപരാഷ്ട്രപതിയായുള്ള വെങ്കയ്യ നായിഡുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പളനിസ്വാമിയും പനീർശെൽവവും ക്ഷണിക്കപ്പെട്ടിരുന്നു. അപ്പോൾത്തന്നെ, ബിജെപിയുടെ ലക്ഷ്യം സുവ്യക്തമായിരുന്നു. പാർട്ടിയിലെ ഇരുവിഭാഗങ്ങളുടെയും ലയനം അന്നേ പ്രതീക്ഷിക്കപ്പെട്ടിരുന്നു. അഴിമതിക്കേസിൽ ആരോപണവിധേയയായ ശശികല നേതൃത്വത്തിലിരിക്കുന്നു എന്നതായിരുന്നു അണ്ണാഡിഎംകെയോടുള്ള ബിജെപിയുടെ അകൽച്ചയ്ക്ക് കാരണം. ശശികല ജയിലിലായതോടെ, ആ പ്രശ്നം ഇല്ലാതാവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP