1 usd = 64.88 inr 1 gbp = 90.87 inr 1 eur = 80.07 inr 1 aed = 17.67 inr 1 sar = 17.30 inr 1 kwd = 216.66 inr

Feb / 2018
20
Tuesday

പ്രായോഗിക സിദ്ധാന്തത്തിന്റെ കണ്ണടയുമായി പുതിയ മുഖം തേടി സിപിഎം; ബേബിയെ ജനറൽ സെക്രട്ടറിയും എകെ ബാലനെ സംസ്ഥാന സെക്രട്ടറിയും ആക്കാൻ കരുനീക്കം സജീവം; പി ജയരാജന് വേണ്ടി വാദിക്കാൻ യെച്ചൂരിയും; മക്കൾ വിവാദത്തിൽപ്പെട്ട കോടിയേരി നേരിടുന്നത് വമ്പൻ പ്രതിസന്ധി; പാർട്ടി സമ്മേളനകാലത്ത് പൂരനഗരി വേദിയാവുക യെച്ചൂരി-കാരട്ട് പോരിന് തന്നെ

February 10, 2018 | 09:47 AM | Permalinkമറുനാടൻ മലയാളി ബ്യുറോ

തൃശൂർ: സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം തൃശൂരിൽ നടക്കാൻ ഇനി രണ്ടാഴ്‌ച്ച മാത്രം. കോടിയേരിയുടെ മക്കൾ തുറന്നുവിട്ട ഭൂതത്തെ തുരത്താൻ സിപിഎം. സിദ്ധാന്തത്തിന്റെ കണ്ണട മാറ്റുന്നു. പ്രായോഗിക സിദ്ധാന്തത്തിന്റെ ഏറ്റവും പുതിയ കണ്ണടയുടെ തെളിച്ചവുമായി ചെങ്കോട്ട മൈതാനമാവുന്ന തൃശൂർ പൂരനഗരിയിൽ സിപിഎം. ചുവടുമാറ്റി മാർച്ച് ചെയ്യും.

സിപിഎം.ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മക്കളും വരുത്തിവച്ച വിനയ്ക്കും മാനക്കേടിനും അപ്പുറത്തേക്ക് സഞ്ചരിക്കാൻ ദീർഘവീക്ഷണമുള്ള കണ്ണടയുമായി സിപിഎം. നേതാക്കൾ മാറിയും മറിഞ്ഞും രംഗത്ത്. ഉൾപാർട്ടി ചർച്ചകൾ ചൂടുപിടിക്കുന്നു. സിപിഎമ്മിന് ഇനിയും കോടിയേരി ബാലകൃഷ്ണനെയും മക്കളേയും ചുമക്കാനാവില്ലെന്ന് പറയുന്ന ഒരു കൂട്ടരുണ്ട്യ പിണറായി വിജയനും ഇനി കോടിയേരിയെ കൊണ്ടുനടക്കാനാവില്ല. നുണകൾ കൊണ്ടും സൈദ്ധാന്തിക യുക്തി കൊണ്ടും ഇനിയും പാർട്ടിക്ക് പിടിച്ചുനിൽക്കാനാവില്ല. കോടിയേരി ബാലകൃഷ്ണനും മക്കളും വരുത്തിവച്ച അപമാനം പാർട്ടിക്കും സൈബർ സഖാക്കൾക്കും പ്രതിരോധിക്കാനാവില്ലെന്നും സിപിഎം. തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ കോടിയേരിയെ മാറ്റണമെന്ന നിലപാടിലാണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി യെച്ചൂരി.

കാലത്തിന്റെ കുത്തൊഴുക്കിൽ സിപിഎമ്മിലെ വി എസ് ഗ്രൂപ്പ് ഇല്ലാതായി. പകരം യെച്ചൂരി ഗ്രൂപ്പ് രംഗപ്രവേശം ചെയ്തു. എങ്കിലും കേരളത്തിൽ യെച്ചൂരിക്ക് കാര്യമായി ഒന്നും ചെയ്യാനാവില്ല. വേണമെങ്കിൽ പാർട്ടിയുടെ നവ ബുദ്ധിജീവികേന്ദ്രങ്ങളായ ഐസക്കിനേയും ബേബിയേയും രംഗപടമാക്കാം. പക്ഷേ പാർട്ടിക്കുള്ളിലെ കണ്ണൂർ ലോബി അതിനൊന്നും സമ്മതിക്കില്ല. പാർട്ടി ഗ്രാമങ്ങളാൽ മഹത്വവൽക്കരിക്കപ്പെട്ട പി. ജയരാജൻ അജയ്യനായി നിലകൊള്ളുന്നുണ്ടെങ്കിലും പിണറായി പക്ഷം അതെത്രകൊണ്ട് അംഗീകരിക്കുമെന്ന് പറയാനാവില്ല. മാത്രമല്ല, പി. ജയരാജൻ ഇനിയും താൻ മഹത്വവൽക്കരിക്കപ്പെടണമെന്ന് അവകാശപ്പെടാനും വരില്ല. പാർട്ടി വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് പി. ജയരാജന്റെ ആഗ്രഹം. അത് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

അങ്ങനെവരുമ്പോൾ ഇപ്പോഴത്തെ അവസ്ഥയിൽ സിപിഎം. ൽ രണ്ടാമനായ സഖാവ് എ.കെ. ബാലൻ തന്നെയാണെന്ന് സമ്മതിക്കേണ്ടിവരും. വൈക്കം വിശ്വനും ഗോവിന്ദൻ മാസ്റ്ററും ഒക്കെ ഉണ്ടെങ്കിലും എണ്ണപ്പണത്തിന്റെ കൊഴുപ്പിൽ കളഞ്ഞുപോയ സിപിഎമ്മിന്റെ ഇമേജ് തിരിച്ചുപിടിക്കാൻ ബാലനേ ഇനി കഴിയു എന്നതുതന്നെയാണ് അവശേഷിക്കുന്ന പ്രായോഗിക സിദ്ധാന്തം. സിപിഎം. ഈ കാഴ്‌ച്ചപ്പാടിലേക്ക് പാകമായി വരുന്ന സൂചനകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ അടിസ്ഥാന സിദ്ധാന്തത്തെ അണികൾ ഏറ്റെടുക്കുക ഒരുപക്ഷെ എ.കെ. ബാലൻ സംസ്ഥാന സെക്രട്ടറി ആവുമ്പോഴായിരിക്കും എന്ന് വിശ്വസിക്കാവുന്നതാണ്.

എ.കെ. ബാലൻ വെറുമൊരു ബാലനല്ല. കോടിയേരിക്കും മുകളിലാണ് ബാലന്റെ സ്ഥാനം. ബാലൻ എസ്.എഫ്.ഐ.യുടെ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് കോടിയേരി തലശ്ശേരിയിലെ കേവലം പത്താംതരം എസ്.എഫ്.ഐ. വിദ്യാർത്ഥി മാത്രമായിരുന്നു. അക്കാലത്ത് സ്‌കൂളിൽനിന്ന് പുറത്താക്കിയ കോടിയേരിയെ ക്ലാസിലേക്ക് തിരിച്ചുകയറ്റിയത് ബാലനായിരുന്നു. അന്ന് ബാലനായിരുന്നു കോടിയേരിയെ ക്ലാസിൽ കയറ്റാനുള്ള സ്‌കൂളിനു മുന്നിലെ സമരം ഉദ്ഘാടനം ചെയ്തത്.

ബാലൻ പിന്നീട് കുറച്ചുകാലം പാർട്ടി പ്രധാനം ചെയ്ത ജീവിത പ്രാരബ്ദത്തിൽ പെട്ട് മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. ഈ കാലയളവിലാണ് കോടിയേരി പാർട്ടിയുടെ പതിനെട്ടാംപടി കയറിപ്പോയത്. പിന്നീട് ഒറ്റപ്പാലത്തെ ദളിത് ടിക്കറ്റ് വേണ്ടിവന്നു ബാലന് പാർട്ടിയിലെ ആദ്യ പടിയിൽ ഉറച്ചുനിൽക്കാൻ. ഇപ്പോൾ സ്ഥിതി മാറി. കോടിയേരിയുടെ മക്കളുടെ കമ്മ്യുണിസ്റ്റ് വിരുദ്ധ നിലപാടുകളിൽ പൊട്ടിപ്പുറപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ പാർട്ടിയിൽ പിണറായി കഴിഞ്ഞാൽ കൊള്ളാവുന്ന സർവ്വസമ്മതനായ കമ്മ്യുണിസ്റ്റും രണ്ടാമനായ ബാലൻ തന്നെ. നിയമസഭയിൽ ബാലന്റെ സ്ഥാനവും മുഖ്യമന്ത്രിയുടെ തൊട്ടടുത്തുതന്നെ.

മാത്രമല്ല, ഏതാണ്ട് ഒരു പതിറ്റാണ്ടിനു മുമ്പാണ് ത്രിപുരയിൽ നിന്ന് ഗോത്രവർഗ്ഗക്കാരനായ ദശരത് ദേവ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോയുടെ അരങ്ങിൽ വന്നത്. അതുകൊണ്ടുതന്നെ ദളിതനായ ബാലന് ഇന്നത്തെ സാഹചര്യത്തിൽ പ്രസക്തിയുണ്ട്. പാര്ശ്വവൽക്കരിക്കപ്പെട്ടവരിൽ നിന്ന് അകന്നുപോകുന്ന സിപിഎമ്മിന് ദളിതനായ ബാലനെ പോളിറ്റ്ബ്യൂറോയിലും സംസ്ഥാന സെക്രട്ടറി സ്ഥാനത്തും പ്രതിഷ്ടിക്കുന്നത് സാരമായ ഗുണം ചെയ്യും.

യെച്ചൂരി ഗ്രൂപ്പിന്റെ വിപ്ലവാത്മകമായ ആശയ ദാർഷ്ട്യത്തിനും പിണറായിയുടെ ഇരട്ടച്ചങ്കൻ ദാർഷ്ട്യത്തിനും ബാലൻ ഉത്തരമാവുന്നുണ്ട്. മറിച്ചാണ് കാര്യങ്ങളെങ്കിൽ ഒരുപക്ഷെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ ആഘാതങ്ങൾ അനുഭവിക്കേണ്ടിവരും. ലോകസഭ, തദ്ദേശ സ്വയംഭരണം, സ്‌കൂൾ-കോളജ് തെരഞ്ഞെടുപ്പുകളിൽ പോലും കോടിയേരിയുടെ മക്കൾ ഭൂതം പാർട്ടിയെ കാര്യമായി അപകടപ്പെടുത്തിയേക്കാം. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ബിനോയ് കോടിയേരിയുടേയും ബിനീഷ് കോടിയേരിയുടേയും ഫ്‌ളക്‌സും ചില്ലറ ട്രോളും മതിയാവും പാർട്ടിയുടെ കഥ കഴിക്കാൻ.

കേന്ദ്രത്തിലും സംസ്ഥാന സമാനമായ സാഹചര്യങ്ങളാണ് കാണുന്നത്. യെച്ചൂരിയും കാരാട്ട് ദമ്പതികളും അവിടെ സമാനതകളില്ലാത്ത രണ്ടു ദ്രുവങ്ങളിലാണ് നിലയുറപ്പിച്ചുകൊണ്ടിരിക്കുന്നത്. അവിടേയും ആശയാധിഷ്ടിത യുദ്ധം ചെയ്തുകൊണ്ട് പ്രശ്‌നം പരിഹരിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ പാർട്ടിക്ക് കുശലനായ ഒരു മദ്ധ്യവർത്തിയുടെ ആവശ്യം കേന്ദ്രത്തിലുമുണ്ട്. അവിടെയാണ് എം.എ. ബേബിയുടെ പ്രസക്തി. ബേബിയെ മുന്നിൽ നിർത്തി യെച്ചൂരിയെ വെട്ടാൻ കാരാട്ടും ശ്രമിക്കും.

ഇന്നത്തെ സാഹചര്യത്തിൽ ബേബിയെ സംസ്ഥാനത്ത് ഇങ്ങനെ പാര്ശ്വവൽക്കരിക്കപ്പെട്ടുകൊണ്ട് അധികം നാൾ കൊണ്ടുപോകാനാവില്ല. അതുകൊണ്ട് ബേബിയെ കേന്ദ്രത്തിലേക്ക് മാന്യമായി കുടിയേറ്റുകതന്നെയാണ് കരണീയമായ കാഴ്‌ച്ചപ്പാട്. ഡൽഹിയുടെ ആത്മാവുമായി ഏറെ സമരസപ്പെട്ടുകിടക്കുന്ന ബേബിക്കും പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനം ഒരു അഭയകേന്ദ്രമായിരിക്കും. യെച്ചൂരിക്കും മുകളിൽ തന്നെയാണ് ബേബിയുടെയും സ്ഥാനം. യെച്ചൂരി എസ.എഫ്.ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്ന കാലത്ത് ബേബി അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് ബേബിയുടെ അഖിലേന്ത്യാ സെക്രട്ടറി പദം പാർട്ടിക്ക് ആശ്വാസകരമാകും.

എന്തായാലും സിപിഎം. പാർട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുന്ന തൃശൂർ പൂര നഗരിയിൽ യെച്ചൂരി-കാരാട്ട് വിഭാഗങ്ങളുടെ കേരളീയ കുടമാറ്റവും വെടിക്കെട്ടും സാകൂതം സശ്രദ്ധം വീക്ഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ചെങ്കോട്ട മൈതാനമാവുന്ന തേക്കിൻകാട് മൈതാനത്തിൽ സഖാക്കളും നാട്ടുകാരും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
90 കളിൽ എതിരാളികളെ വക വരുത്തിയത് 'കാൽ വെട്ടു സംഘം'; കുടൽമാല പുറത്താക്കി മണ്ണ് വാരി ഇട്ടും മുഖം വെട്ടിക്കീറിയും കൊലകൾ; ദേഹമാസകലം പഴുത്തുള്ള ക്രൂര മരണം ഒഴിവാക്കൻ എസ് കത്തിയെത്തി; ഷുഹൈബിനെ കൊന്നത് അക്രമ രാഷ്ട്രീയം തലക്കു പിടിച്ച് അഴിഞ്ഞാടുന്ന ചാവേറുകൾ; കാൽവെട്ടി വൈകല്യം വരുത്താനുള്ള തീരുമാനം അട്ടിമറിച്ചത് സിഐടിയുക്കാരനും; മട്ടന്നൂരിലെ കൊലയിൽ ജില്ലാ നേതൃത്വം ഒന്നും അറിഞ്ഞില്ലെന്ന് ജയരാജൻ; സിബിഐയെ എത്തിക്കാനുറച്ച് സുധാകരനും
രാത്രിയിലെ ഒച്ചപ്പാട്‌ കേട്ട് ഓടിയെത്തി; വനിതാ സുഹൃത്തിനെ അച്ചൻ ഉപദ്രവിക്കുന്നത് കണ്ടത് കതകിന്റെ വിടവിലൂടെ; മർദ്ദിച്ചത് വിവാഹം കഴിച്ചേ മതിയാകൂവെന്ന് വികാരിയോട് നിർബന്ധിച്ചപ്പോൾ; കരണത്ത് പരിക്കുമായി നേരേ പോയത് ആശുപത്രിയിൽ ചികിൽസ തേടിയും; 42കാരിയായ ബംഗ്ലാദേശിനിയുടെ ഭർത്താവല്ല താനെന്നും കെന്നഡിയുടെ മൊഴി; വികാരി തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ തന്നെ
പകപോക്കൽ കൊല അതിരുവിട്ടപ്പോൾ 2000ൽ നായനാർ എടുത്തത് കരുതലോടെയുള്ള നീക്കം; ചുറുചുറുക്കുമായി എസ് പി കളം നിറഞ്ഞത് രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന ഉറപ്പ് വാങ്ങി; പ്രശ്‌നങ്ങളെല്ലാം ഒതുക്കിയ പഴയ പടക്കുതിരയെ വീണ്ടും കണ്ണൂരിലേക്ക് അയക്കാൻ ഉറച്ച് പിണറായി; രക്തചൊരിച്ചിൽ അവസാനിപ്പിക്കാൻ ഐജിയായി കണ്ണൂരിൽ മനോജ് എബ്രഹാം എത്തിയേക്കും
മിനിമം കൂലി എട്ട് രൂപ തന്നെ മതി; വിദ്യാർത്ഥികൾക്ക് കൺസെഷനും നൽകാം; പ്രധാനം ജനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കലെന്ന് വിശദീകരണവും; നയനാരുടെ അതേ ആയുധം പിണറായിയും പുറത്തെടുത്തപ്പോൾ വാലും ചുരുട്ടി സമരം പിൻവലിച്ച് മുതലാളിമാർ; പൊളിയുന്നത് ഗതാഗതമന്ത്രിയും ബസ് ഉടമകളുമായുള്ള ഗൂഡനീക്കം; സമരം പൊളിച്ചത് പെർമിറ്റ് റദ്ദാക്കാനുള്ള സർക്കാരിന്റെ നീക്കം തന്നെ
മസിലുള്ള പുരുഷന്മാർക്കും സ്ത്രീ വേഷം ഇനി കെട്ടാം! കരീഷ്മയെ കണ്ണാടിയിൽ ദർശിച്ചപ്പോൾ ഉണ്ടായ മനോവികാരം ഇപ്പോഴും പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല; 6 പായ്ക്ക് ശരീരത്തെ ആരെയും അകർഷിക്കുന്ന അംഗലാവണ്യം ഉൾക്കൊണ്ട സ്ത്രീ ശരീരമാക്കിയതിലൂടെ മേക്കപ്പിന് അതിർവരമ്പുകളില്ലന്ന് തെളിഞ്ഞെന്നും യുവ നടൻ; പുതിയ വേഷത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ മറുനാടനോട്
കതിരൂരിൽ സിബിഐയെ എതിർത്തത് പിണറായിയും കോടിയേരിയും; ഷുഹൈബിന്റെ ഘാതകരെ കൊന്നവരെ അഴിക്കുള്ളിലാക്കാൻ കേന്ദ്ര ഏജൻസിയാവാമെന്ന് പറയുന്നത് ഇടത് സർക്കാരിന്റെ പൊലീസും; യൂത്ത് കോൺഗ്രസുകാരന്റേത് രാഷ്ട്രീയ കൊലയെന്ന ഡിജിപിയുടെ പ്രസ്താവന ലക്ഷ്യമിടുന്നതും ജില്ലാ സെക്രട്ടറിയെ തന്നെ; നടക്കുന്നത് കോടിയേരിക്ക് പകരക്കാരനായി യെച്ചൂരി മനസ്സിൽ കണ്ട 'സഖാവിനെ' കേസിൽ പ്രതിയാക്കി ഒതുക്കാനോ? തൃശൂരിൽ ജയരാജനെ വെട്ടിനിരത്തിയേക്കും
ഇവർ കസ്റ്റംസ് അധികാരികളോ.. അതോ കൊള്ളക്കാരോ? പ്രവാസികളുടെ ബാഗ് തുറന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തിലെ പതിവ് പരിപാടി; പരിശോധന കഴിഞ്ഞ് ബാഗേജ് ലഭിച്ചപ്പോൾ യാത്രക്കാർക്ക് നഷ്ടമായത് രണ്ട് പവന്റെ സ്വർണാഭരണങ്ങളും വാച്ചും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ; എയർപോർട്ട് അധികാരികളുടെ കൊള്ളയടി തുറന്നു കാട്ടി പ്രവാസികളുടെ വീഡിയോ
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ